1 IEV ഞാന്‍ ഇപ്പോള്‍ സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എഴുതുന്നത്, നിങ്ങള്‍ക്കുവേണ്ടിയുള്ള രണ്ടാമത്തെ കത്താണ്. നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങളെ ഓര്‍മ്മപ്പെടുത്തുവാന്‍ വേണ്ടിയാണ് ഞാന്‍ ഈ രണ്ടു കത്തുകളും നിങ്ങള്‍ക്കു എഴുതിയത്, ആ കാര്യങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കാന്‍ ഞാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. BSB BSB: Beloved, this is now my second letter to you. Both of them are reminders to stir you to wholesome thinking
2 IEV വളരെ നാളുകള്‍ക്കു മുമ്പ് വിശുദ്ധ പ്രവാചകന്മാര് സംസാരിച്ച വാക്കുകളും നമ്മുടെ കര്‍ത്താവും രക്ഷകനും പറഞ്ഞ വാക്കുകളും നിങ്ങള്‍ ഓര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ അപ്പൊസ്തലന്മാരായ ഞങ്ങള്‍ നിങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങളും ഓര്‍മ്മിക്കുക. BSB BSB: by recalling what was foretold by the holy prophets and commanded by our Lord and Savior through your apostles.
3 IEV നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം കര്‍ത്താവ് മടങ്ങിവരുന്നതിന് തൊട്ടു മുമ്പുള്ള സമയത്തും, കര്‍ത്താവിന്റെ മടങ്ങിവരവിനെപറ്റി പറയുന്ന നിങ്ങളെ ആളുകള്‍ പരിഹസിക്കും; അത്തരമാളുകള്‍ അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള തിന്മകള് ചെയ്യുന്നവരുമാണ്. BSB BSB: Most importantly, you must understand that in the last days scoffers will come, scoffing and following their own evil desires.
4 IEV അവര്‍ പറയും, "മശിഹ മടങ്ങിവരുമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, അവന് വന്നിട്ടില്ല. പൂര്വ്വികന്മാര് മരിച്ചശേഷം, എല്ലാം അതുപോലെതന്നെ അവശേഷിക്കുന്നു. ദൈവം ലോകത്തെ സൃഷ്ടിച്ചതു മുതല്‍ എല്ലായ്പ്പോഴും അതുപോലെ തന്നെ ഇരിക്കുന്നു!" BSB BSB: “Where is the promise of His coming?” they will ask. “Ever since our fathers fell asleep, everything continues as it has from the beginning of creation.”
5 IEV അവര്‍ ഇതു പറയും എന്തുകൊണ്ടെന്നാല്‍, അങ്ങനെ ദൈവം പണ്ട് ഉണ്ടാകട്ടെ എന്ന് കല്പിച്ചതിലൂടെ, ആകാശം നിലവില്‍ വരുത്തുകയും, അവന് വെള്ളത്തില്‍നിന്ന് ഭൂമിയെ പുറത്തുവരുത്തി വെള്ളത്തെ വേര്‍തിരിച്ചു എന്ന സത്യത്തെ ബോധപൂര്‍വം അവഗണിക്കുന്നു. BSB BSB: But they deliberately overlook the fact that long ago by God’s word the heavens existed and the earth was formed out of water and by water,
6 IEV ദൈവം അങ്ങനെ ആയിരിക്കണമെന്ന് കല്പ്പിച്ചു. പിന്നീട് അക്കാലത്ത് നിലനിന്നിരുന്ന ലോകത്തെ ജലപ്രളയത്താല്‍ നശിപ്പിക്കുകയും ചെയ്തു. BSB BSB: through which the world of that time perished in the flood.
7 IEV കൂടാതെ, ദൈവം അങ്ങനെ ആയിരിക്കണമെന്ന് കല്പിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന ആകാശത്തെയും ഭൂമിയെയും വേര്‍തിരിക്കുകയും, അവന് ഭക്തികെട്ട ആളുകളെ വിധിക്കുന്ന കാലം വരെ അവരെ സൂക്ഷിക്കുകയും ചെയ്യുന്നു. ആ സമയത്ത് അവന് ആകാശത്തെയും ഭൂമിയെയും ചുട്ടു നശിപ്പിക്കും. BSB BSB: And by that same word, the present heavens and earth are reserved for fire, being kept for the day of judgment and destruction of ungodly men.
10 IEV എന്നാല്‍ കര്‍ത്താവ് മടങ്ങിവരുന്ന ദിവസം അവന് അപ്രതീക്ഷിതമായി വരും. മുന്നറിയിപ്പു കൂടാതെ കള്ളന് വരുന്നതുപോലെ അവന് വരും. ആ സമയത്തു വലിയ ഗര്‍ജ്ജന ശബ്ദം ഉണ്ടാകും. ആകാശം നിലനില്ക്കുകയില്ല. മൂലപദാര്‍ഥങ്ങള്‍ തീയാല് നശിക്കുകയും, ഭൂമിയും അതിലുള്ളതെല്ലാം ദൈവത്തിനു ന്യായം വിധിക്കാനായി വെളിപ്പെടുത്തും. BSB BSB: But the Day of the Lord will come like a thief. The heavens will disappear with a roar, the elements will be destroyed by fire, and the earth and its works will be laid bare.
11 IEV എന്തുകൊണ്ടെന്നാല്‍ ദൈവം ഈ കാര്യങ്ങളെല്ലാം ഞാന്‍ ഇപ്പോള്‍ പറഞ്ഞതുപോലെതന്നെ തീര്‍ച്ചയായും നശിപ്പിക്കുന്നതുകൊണ്ട്, എങ്ങനെ പെരുമാറണമെന്നു തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. ദൈവത്തെ ബഹുമാനിക്കുന്ന രീതിയില്‍ നിങ്ങള്‍ പെരുമാറുക BSB BSB: Since everything will be destroyed in this way, what kind of people ought you to be? You ought to conduct yourselves in holiness and godliness
12 IEV ദൈവം നിയോഗിച്ച ദിവസം മശിഹ മടങ്ങിവരുന്നതുവരെ നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, ആ ദിവസം പെട്ടെന്നുവരാന്‍ നിങ്ങള്‍ ശ്രമിക്കേണം. എന്തുകൊണ്ടെന്നാല്‍ ആ ദിവസം ദൈവം ചെയ്യുന്ന കാര്യങ്ങള്‍കൊണ്ട്, ആകാശം നശിക്കും. മൂല പദാര്‍ഥങ്ങള്‍ വെന്ത് ഉരുകുകയും ചെയ്യും. BSB BSB: as you anticipate and hasten the coming of the day of God, when the heavens will be destroyed by fire and the elements will melt in the heat.
13 IEV എന്നിരുന്നാലും ആ സംഭവങ്ങള്‍ എല്ലാം സംഭവിക്കുമ്പോള്‍, ദൈവം വാഗ്ദാനം ചെയ്ത പുതിയ ഭൂമിക്കും പുതിയ ആകാശത്തിനുംവേണ്ടി നാം കാത്തിരിക്കുന്നതുകൊണ്ട് സന്തോഷിക്കുക. നീതിമാന്മാരായ ആളുകള്‍ മാത്രമേ ഈ പുതിയ ഭൂമിയിലും പുതിയ സ്വര്‍ഗ്ഗങ്ങളിലും ഉണ്ടായിരിക്കുകയുള്ളു. BSB BSB: But in keeping with God’s promise, we are looking forward to a new heaven and a new earth, where righteousness dwells.
14 IEV അതുകൊണ്ട്, പ്രിയ സ്നേഹിതരേ, ഈ കാര്യങ്ങള്‍ സംഭവിക്കുവാന്‍ നിങ്ങള്‍ കാത്തിരിക്കുന്നു എന്ന കാരണത്താല്‍, ദൈവത്തെ ബഹുമാനിക്കുന്ന രീതിയില്‍ എല്ലാം ചെയ്തുകൊണ്ട് നിങ്ങളുടെ ജീവിതം നയിക്കുക, അതിനാല്‍ നിങ്ങള്‍ പരസ്പരം സമാധാനമായി ജീവിക്കുകയും നിങ്ങള്‍ പാപം ചെയ്യുന്നില്ല എന്ന് മശിഹ മനസ്സിലാക്കുകയും ചെയ്യും. BSB BSB: Therefore, beloved, as you anticipate these things, make every effort to be found at peace—spotless and blameless in His sight.
16 IEV പൌലൊസ് എഴുതിയ കത്തില്‍ ആളുകള്‍ക്കു മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടായ ചില കാര്യങ്ങള്‍ ഉണ്ട്. ദൈവത്തെക്കുറിച്ചു ഒന്നും അറിയാത്ത ആളുകളും ക്രമരഹിതമായി സംസാരിക്കുന്നവരുമായ ആളുകള്‍ അതു തെറ്റായി വ്യാഖ്യാനിക്കുന്നു, തിരുവെഴുത്തുകളിലെ മറ്റു ഭാഗങ്ങളും അവര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. അതിന്റെ ഫലമായി അവര്‍ ദൈവം അവരെ ശിക്ഷിക്കുവാന്വേണ്ടിയുള്ള കാര്യങ്ങളിലേക്കു നയിക്കുന്നു. BSB BSB: He writes this way in all his letters, speaking in them about such matters. Some parts of his letters are hard to understand, which ignorant and unstable people distort, as they do the rest of the Scriptures, to their own destruction.
17 IEV അതുകൊണ്ട് പ്രിയ സ്നേഹിതരേ, ഈ ദുരുപദേഷ്ടാക്കന്മാരെക്കുറിച്ചു നിങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ട് അവര്‍ക്കെതിരെ ജാഗ്രത പാലിക്കുക. തെറ്റായ കാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞുകൊണ്ട് ഈ ദുഷ്ടരായ ആളുകള്‍ നിങ്ങളെ ചതിക്കുവാന്‍ അനുവദിക്കരുത്. നിങ്ങള്‍ ഇപ്പോള്‍ ഉറച്ചു വിശ്വസിക്കുന്ന കാര്യങ്ങളെപ്പറ്റി സംശയിക്കുവാന്‍ അവര്‍ നിങ്ങളെ പ്രേരിപ്പിക്കാന്‍ അനുവദിക്കരുത്. BSB BSB: Therefore, beloved, since you already know these things, be on your guard so that you will not be carried away by the error of the lawless and fall from your secure standing.
18 IEV അതിനുപകരമായി, നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുമശിഹയ്ക്ക് നിങ്ങളോടുള്ള ദയയെ കൂടുതല്‍ അനുഭവിക്കുവാന്‍ ഈ രീതിയില്‍ ജീവിക്കുകയും അവനെ നന്നായി കൂടുതല്‍ അറിയുകയും ചെയ്യുക. യേശുമശിഹായെ എല്ലാവരും ഇപ്പോഴും എന്നന്നേക്കും ബഹുമാനിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു! ഇതു സത്യമായും അങ്ങനെതന്നെ ആയിരിക്കട്ടെ! BSB BSB: But grow in the grace and knowledge of our Lord and Savior Jesus Christ. To Him be the glory both now and to the day of eternity. Amen.
Select verses for actions: Enter goes to them and Escape comes back.