1 IEV മറ്റ് കാര്യങ്ങളെ സംബന്ധിച്ചിടത്തോളം, നമ്മുടെ സഹവിശ്വാസികളേ, നിങ്ങൾ ചെയ്തതുപോലെ, കൂടുതൽ ആളുകൾ നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള ഞങ്ങളുടെ സന്ദേശം കേൾക്കേണ്ടതിനും ബഹുമാനിക്കേണ്ടതിനുമായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിപ്പിന്‍. BSB BSB: Finally, brothers, pray for us, that the word of the Lord may spread quickly and be held in honor, just as it was with you.
2 IEV ദുഷ്ടന്മാരും തിന്മയുള്ള ആളുകളും ഞങ്ങളെ ഉപദ്രവിക്കുന്നതില്‍ നിന്നും കർത്താവിൽ വിശ്വസിക്കാത്ത എല്ലാവരില്‍ നിന്നും സൂക്ഷിക്കുവാനും ഞങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിപ്പിന്‍. BSB BSB: And pray that we may be delivered from wicked and evil men; for not everyone holds to the faith.
3 IEV എന്നിരുന്നാലും, കർത്താവായ യേശു വിശ്വാസ യോഗ്യനാണ്! അതിനാൽ അവൻ തുടര്‍ന്നും നിങ്ങളെ ശക്തരാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ദുഷ്ടനായ സാത്താനിൽ നിന്ന് അവൻ നിങ്ങളെ സംരക്ഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. BSB BSB: But the Lord is faithful, and He will strengthen you and guard you from the evil one.
4 IEV എന്തുകൊണ്ടന്നാല്‍ നാം നമ്മുടെ കർത്താവായ യേശുവുമായി ചേര്‍ന്നിരിക്കയാല്‍ ഞങ്ങൾ ഇപ്പോള്‍ നിങ്ങളോടു കല്പിച്ച കാര്യങ്ങൾ അനുസരിക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഞങ്ങൾ ഈ കത്തില്‍ നിങ്ങളോട് കല്പിക്കുന്നതു അനുസരിക്കും എന്ന് ഉറപ്പുണ്ട്. BSB BSB: And we have confidence in the Lord that you are doing and will continue to do what we command.
5 IEV ദൈവം നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും മശിഹ നിങ്ങൾക്കായി എത്രമാത്രം സഹിച്ചുവെന്നും അറിയുവാൻ ഞങ്ങളുടെ കർത്താവായ യേശു നിങ്ങളെ തുടര്‍ന്നും സഹായിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. BSB BSB: May the Lord direct your hearts into God’s love and Christ’s perseverance.
6 IEV ഞങ്ങളുടെ സഹവിശ്വാസികളെ, ഞങ്ങൾ നിങ്ങളോട് കല്‍പ്പിക്കുന്നത്— കർത്താവായ യേശു താൻ തന്നെ ഇത് പറയുന്നു എന്നതുപോലെ—മടിയന്മാരും ജോലിചെയ്യുവാന്‍ വിസമ്മതിക്കുന്ന എല്ലാ സഹവിശ്വാസിയുമായുള്ള ബന്ധം അവസാനിപ്പിക്കണം. അതായത്, മറ്റുള്ളവർ നമ്മെ പഠിപ്പിച്ചതും ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ച രീതിയിൽ ജീവിതം നയിക്കാത്തവരിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കണം, BSB BSB: Now we command you, brothers, in the name of our Lord Jesus Christ, to keep away from any brother who leads an undisciplined life that is not in keeping with the tradition you received from us.
7 IEV ഞങ്ങൾ ഇത് നിങ്ങളോട് പറയുന്നു, കാരണം ഞങ്ങൾ പെരുമാറിയതുപോലെ നിങ്ങളും പെരുമാറണമെന്ന് നിങ്ങൾക്കറിയാം. ഞങ്ങൾ നിങ്ങളുടെ ഇടയിൽ താമസിക്കുമ്പോൾ ഞങ്ങൾ ജോലി ചെയ്യാതെ വെറുതെ ഇരുന്നില്ല. BSB BSB: For you yourselves know how you ought to imitate us, because we were not undisciplined among you,
8 IEV അതായത്, ഞങ്ങള്‍ ആരുടെയും ഭക്ഷണം പണം നൽകാതെ കഴിച്ചില്ല. പകരം, ഞങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളിൽ സ്വയ ഉപജീവനത്തിനു നിങ്ങളിൽ ആരെയും ആശ്രയിക്കാതിരിക്കേണ്ടതിന് പകലും രാത്രിയും ഞങ്ങൾ വളരെ കഠിനാദ്ധ്വാനം ചെയ്തു. BSB BSB: nor did we eat anyone’s food without paying for it. Instead, in labor and toil, we worked night and day so that we would not be a burden to any of you.
9 IEV ഞാന്‍ ഒരു അപ്പൊസ്തലന് എന്നതിനാല്‍ നിങ്ങളെ ആശ്രയിക്കുവാന്‍ ഞങ്ങള്‍ക്ക് എല്ലായ്പ്പോഴും അവകാശം ഉണ്ടായിരുന്നു. എന്നാല്‍ അതിനു പകരം, ഞങ്ങള്‍ പെരുമാറിയതുപോലെ നിങ്ങളും പെരുമാറേണ്ടതിനു നിങ്ങൾക്ക് നല്ല മാതൃകയായിരിക്കുന്നതിന് വേണ്ടി, ഞങ്ങള്‍ കഠിനമായി അദ്ധ്വാനിച്ചു. BSB BSB: Not that we lack this right, but we wanted to offer ourselves as an example for you to imitate.
10 IEV ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടായിരുന്നപ്പോൾ, ഏതെങ്കിലും സഹ വിശ്വാസി ജോലി ചെയ്യാൻ വിസമ്മതിക്കുകയാണെങ്കിൽ, നിങ്ങൾ അവന് ഭക്ഷണം കഴിക്കാന്‍ കൊടുക്കരുതെന്ന് ഞങ്ങൾ കൽപ്പിച്ചിരുന്നു. BSB BSB: For even while we were with you, we gave you this command: “If anyone is unwilling to work, he shall not eat.”
11 IEV ഇപ്പോൾ ഞങ്ങൾ ഇത് നിങ്ങളോട് വീണ്ടും പറയുന്നു, കാരണം നിങ്ങളിൽ ചിലർ മടിയന്മാരാണെന്നും ജോലി ചെയ്യുന്നില്ലെന്നും ആരോ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, നിങ്ങളിൽ ചിലർ മറ്റ് ആളുകൾ ചെയ്യുന്ന കാര്യങ്ങളിൽ ഇടപെടുന്നു. BSB BSB: For we hear that some of you are leading undisciplined lives, accomplishing nothing, but being busybodies.
12 IEV അദ്ധ്വാനിക്കാത്ത സഹവിശ്വാസികളോട്, കർത്താവായ യേശു മശിഹ സ്വയം സംസാരിക്കുന്നതുപോലെ, ഞങ്ങൾ അവരോട് കൽപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവർ സ്വന്തം തൊഴില്‍ മനസിലാക്കണം, ജീവിക്കുവാൻ വേണ്ടത് അവര്‍ സമ്പാദിക്കണം, കൂടാതെ സ്വന്തമായി ഉപജീവിക്കണം. BSB BSB: We command and urge such people by our Lord Jesus Christ to begin working quietly to earn their own living.
13 IEV സഹവിശ്വാസികളെ! നന്മ ചെയ്യുന്നതിൽ ഒരിക്കലും തളര്‍ന്നു പോകരുത്! BSB BSB: But as for you, brothers, do not grow weary in well-doing.
14 IEV ഈ കത്തിൽ ഞങ്ങൾ എഴുതിയത് ഏതെങ്കിലും സഹവിശ്വാസികൾ അനുസരിക്കുന്നില്ലെങ്കിൽ, ആ വ്യക്തിയെ പരസ്യമായി തിരിച്ചറിയുക. അവൻ ലജ്ജിക്കേണ്ടതിന് അവനുമായി സഹവസിക്കരുത്. BSB BSB: Take note of anyone who does not obey the instructions we have given in this letter. Do not associate with him, so that he may be ashamed.
15 IEV അവൻ നിങ്ങളുടെ ശത്രുവാണെന്ന് കരുതരുത്; പകരം, നിങ്ങളുടെ മറ്റു സഹവിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതുപോലെ അവന് മുന്നറിയിപ്പ് നൽകുക. BSB BSB: Yet do not regard him as an enemy, but admonish him as a brother.
16 IEV തന്റെ ജനത്തിന് സമാധാനം നൽകുന്ന നമ്മുടെ കർത്താവ് താന്‍ തന്നെ എപ്പോഴും എല്ലാ സാഹചര്യങ്ങളിലും നിങ്ങൾക്ക് സമാധാനം നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമ്മുടെ കർത്താവായ യേശു നിങ്ങളെ എല്ലാവരേയും തുടര്‍ന്നും സഹായിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു BSB BSB: Now may the Lord of peace Himself give you peace at all times and in every way. The Lord be with all of you.
17 IEV ഇപ്പോള്‍ എന്റെ എഴുത്തുകാരനില്‍ നിന്ന് ഞാൻ പേന വാങ്ങുകയും, പൌലോസ് എന്ന ഞാൻ, സ്വയം എഴുതുന്നു, നിങ്ങൾക്ക് എന്റെ ഈ വന്ദനങ്ങള്‍ ഞാൻ അയക്കുന്നു. എന്റെ എല്ലാ കത്തുകളിലും ഞാൻ ഇത് ചെയ്യുന്നു, ഈ കത്ത് അയച്ചത് ഞാനാണെന്ന് നിങ്ങൾക്കറിയാം. ഇങ്ങനെയാണ് ഞാൻ എല്ലായ്പ്പോഴും എന്റെ കത്തുകൾ അവസാനിപ്പിക്കുന്നത്. BSB BSB: This greeting is in my own hand—Paul. This is my mark in every letter; it is the way I write.
18 IEV നമ്മുടെ കർത്താവായ യേശു എന്ന മശിഹ നിങ്ങളോട് എല്ലാവരോടും കരുണയോടെ പ്രവർത്തിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. BSB BSB: The grace of our Lord Jesus Christ be with all of you.
Select verses for actions: Enter goes to them and Escape comes back.