1 IEV പൌലോസ് എന്ന ഞാന്‍, തിമൊഥെയോസിന്, ഈ കത്ത് എഴുതുന്നു. ദൈവവും കർത്താവായ യേശു മശിഹയും എന്നോട് ചെയ്യുവാന്‍ കല്പിച്ചതുപ്രകാരം അവന്റെ പ്രതിനിധിയായി കർത്താവായ യേശു മശിഹ എന്നെ അയച്ചിരിക്കുന്നു എന്ന് നിനക്ക് അറിയാമല്ലോ. ദൈവം ഒരുവന് മാത്രമാണ് നമ്മെ രക്ഷിക്കുന്നവന്, നാം ആത്മവിശ്വാസത്തോടെ യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു. BSB BSB: Paul, an apostle of Christ Jesus by the command of God our Savior and of Christ Jesus our hope,
2 IEV തിമൊഥെയോസേ, നീ എനിക്കു ഒരു യഥാർത്ഥ പുത്രനെപ്പോലെയാണ്. കാരണം, മശിഹായെക്കുറിച്ച് ഞാൻ നിന്നോട് പറഞ്ഞതിനുശേഷം നീ അവനിൽ വിശ്വസിച്ചു. നമ്മുടെ പിതാവായ ദൈവവും കർത്താവായ യേശു മശിഹായും നിന്നോട് ദയയോടും കരുണയോടുംകൂടി തുടര്‍ന്നും പ്രവർത്തിക്കുമെന്നും അവന് നിന്റെ ആത്മാവിനെ സമാധാനപൂര്ണ്ണമാക്കുമെന്നും ഞാൻ ആഗ്രഹിക്കുന്നു. BSB BSB: To Timothy, my true child in the faith: Grace, mercy, and peace from God the Father and Christ Jesus our Lord.
3 IEV മാസിഡോണിയ പ്രവിശ്യയിലേക്കു പോകുമ്പോൾ ഞാൻ നിന്നോട് ആവശ്യപ്പെട്ടതുപോലെ, നീ എഫെസൊസ് നഗരത്തിൽ തുടരണമെന്ന് ഞാൻ നിന്നോട് അഭ്യർത്ഥിക്കുന്നു. തെറ്റായ കാര്യങ്ങൾ ആളുകളെ പഠിപ്പിക്കുന്നത് നിർത്താൻ അവിടെയുള്ള ചില ആളുകളോട് കല്പിക്കേണ്ടതിന് നീ അവിടെ താമസിക്കുക. BSB BSB: As I urged you on my departure to Macedonia, you should stay on at Ephesus to instruct certain men not to teach false doctrines
4 IEV ആളുകൾ പരസ്പരം തർക്കിക്കുവാൻ മാത്രം ഇടയാക്കുന്ന ഉപയോഗപ്രദമല്ലാത്ത പഴയകഥകളിലും അനന്തമായ പൂർവ്വികരുടെ വംശാവലികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്താൻ അവരോട് നിർദ്ദേശിക്കുക. ആ കാര്യങ്ങൾ ദൈവത്തിന്റെ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നില്ല, നാം ദൈവത്തിൽ വിശ്വസിക്കുമ്പോൾ ആണ് അതു സംഭവിക്കുന്നത്. BSB BSB: or devote themselves to myths and endless genealogies, which promote speculation rather than the stewardship of God’s work, which is by faith.
5 IEV ആളുകൾ മറ്റുള്ളവരെ സ്നേഹിക്കുകയും നല്ല കാര്യങ്ങൾ മാത്രം ആഗ്രഹിക്കുകയും ചെയ്യുകയും, അവർ ചെയ്യുന്ന കാര്യങ്ങൾക്ക് ദൈവം അംഗീകാരം നൽകുന്നുവെന്ന് അവർ സ്വയം മനസ്സിലാക്കുകയും അവർ സത്യ ഉപദേശത്തെ ആത്മാർത്ഥമായി വിശ്വസിക്കുമെന്നുള്ളതുകൊണ്ടും ആണ് ഞങ്ങള്‍ ഇതിലേക്ക് നിർബന്ധിക്കുന്നത്. BSB BSB: The goal of our instruction is the love that comes from a pure heart, a clear conscience, and a sincere faith.
6 IEV ചില ആളുകൾ ഈ നല്ല കാര്യങ്ങൾ നിരസിച്ചു. പകരം, ഉപയോഗശൂന്യമായ കാര്യങ്ങൾ പഠിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. BSB BSB: Some have strayed from these ways and turned aside to empty talk.
7 IEV ദൈവം മോശെയ്ക്കു നൽകിയ നിയമങ്ങളുടെ ഉപദേഷ്ടാക്കളാകാന് അവർ ആഗ്രഹിക്കുന്നു, പക്ഷേ അവർ സംസാരിക്കുന്ന കാര്യങ്ങള്‍ അവർ മനസ്സിലാക്കുന്നില്ല, മാത്രവുമല്ല അവർ നിർബന്ധിക്കുന്ന കാര്യങ്ങള്‍ സത്യവുമല്ല. BSB BSB: They want to be teachers of the law, but they do not understand what they are saying or that which they so confidently assert.
8 IEV എന്നാൽ ദൈവം മോശെക്ക് നൽകിയ നിയമങ്ങൾ ആളുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അതു നല്ലതാണെന്ന് നമുക്കറിയാം. BSB BSB: Now we know that the law is good, if one uses it legitimately.
9 IEV ദൈവം നിയമങ്ങൾ സ്ഥാപിക്കുന്നത് നല്ല ആളുകളെ വിധിക്കുന്നതിനല്ല എന്ന് നമുക്കറിയാം, എന്നാല്‍ നിയമങ്ങളില്ല എന്ന നിലയില്‍ പ്രവർത്തിക്കുന്നവരെയും ആരെയും അനുസരിക്കാൻ വിസമ്മതിക്കുന്നവരെയും വിധിക്കുന്നതിനാണ്. ദൈവത്തെ ബഹുമാനിക്കാത്തവർക്കും പാപം ചെയ്യുന്നവർക്കും, ദൈവത്തെ വണങ്ങാത്തവർക്കും അവനെ ശ്രദ്ധിക്കാത്തവർക്കും, മാതാപിതാക്കന്മാരെയും മറ്റ് ആളുകളെയും കൊല ചെയ്യുന്നവർക്കും വേണ്ടിയാണ് ദൈവം നിയമങ്ങൾ നൽകുന്നത്. BSB BSB: We realize that law is not enacted for the righteous, but for the lawless and rebellious, for the ungodly and sinful, for the unholy and profane, for killers of father or mother, for murderers,
11 IEV നാം സ്തുതിക്കുന്ന ദൈവം മറ്റുള്ളവരെ അറിയിക്കാനായി എനിക്ക് നൽകിയ അത്ഭുതകരമായ സന്തോഷവാർത്തയോട് ഇതെല്ലാം പൊരുത്തപ്പെടുന്നു. BSB BSB: that agrees with the glorious gospel of the blessed God, with which I have been entrusted.
12 IEV എന്നെ വിശ്വസ്തനെന്ന് പരിഗണിച്ച് ഈ വേല ചെയ്യാൻ എന്നെ പ്രാപ്തനാക്കിയ നമ്മുടെ കർത്താവായ യേശു മശിഹയോട് ഞാൻ നന്ദിയുള്ളവനാണ്. അതിനാല്‍ ഞാൻ അവനെ സേവിക്കേണ്ടതിനായി അവൻ എന്നെ നിയമിച്ചു. BSB BSB: I thank Christ Jesus our Lord, who has strengthened me, that He considered me faithful and appointed me to service.
13 IEV പണ്ട് ഞാൻ അവനെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞു, അവന്റെ ജനത്തെ ഞാൻ ദുരിതത്തിലാക്കി, എന്നാല്‍ ഞാൻ അവരോടു വളരെ ക്രൂരമായി പ്രവർത്തിച്ചു. ഞാൻ അവനിൽ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്കറിവില്ലായിരുന്നു എന്നാല്‍ മശിഹ എന്നോട് ദയയോടെ പെരുമാറി. BSB BSB: I was formerly a blasphemer, a persecutor, and a violent man; yet because I had acted in ignorance and unbelief, I was shown mercy.
14 IEV ഞാൻ അർഹിക്കാത്തത് ദയാപൂർവ്വം ചെയ്തപ്പോൾ നമ്മുടെ കർത്താവ് എന്റെ എല്ലാ ദുഷിച്ച വഴികളെയും മറികടന്നു, യേശു മശിഹായിൽ വിശ്വസിക്കാനും അവനെ സ്നേഹിക്കാനും എന്നെ അനുവദിച്ചു, കാരണം ഇപ്പോൾ ഞാൻ അവനുള്ളവനാണ്. BSB BSB: And the grace of our Lord overflowed to me, along with the faith and love that are in Christ Jesus.
15 IEV ദൈവം പാപികളായ ആളുകളെ അവരുടെ പാപങ്ങള്‍ നിമിത്തം ശിക്ഷിക്കാതിരിക്കേണ്ടതിന് അവരെ രക്ഷിക്കാനാണ് യേശു മശിഹ ലോകത്തിലേക്ക് വന്നത് എന്ന വസ്തുത എല്ലാവരും പൂർണ്ണമായും അംഗീകരിക്കണം, കാരണം ഇത് സത്യമാണെന്ന് നമുക്കറിയാം. എന്നെ സംബന്ധിച്ചിടത്തോളം, മറ്റെല്ലാവരെക്കാളും കൂടുതല്‍ പാപം ഞാന്‍ ചെയ്തുവെന്നു കരുതുന്നു. BSB BSB: This is a trustworthy saying, worthy of full acceptance: Christ Jesus came into the world to save sinners, of whom I am the worst.
16 IEV താൻ അവരോടു തികച്ചും ക്ഷമയുള്ളവനാണെന്ന് ജനങ്ങളെ കാണിക്കേണ്ടതിനാണ് മറ്റുള്ളവരേക്കാൾ മോശമായി പാപം ചെയ്ത എന്നോട്, യേശു മശിഹ കരുണ കാണിച്ചത്. അവന് എനിക്കുവേണ്ടി ചെയ്തത് പിൽക്കാലത്ത് തന്നിൽ വിശ്വസിക്കുകയും അതിന്റെ ഫലമായി എന്നേക്കും ജീവിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഒരു മാതൃകയാകാൻ അവന് ആഗ്രഹിച്ചു. BSB BSB: But for this very reason I was shown mercy, so that in me, the worst of sinners, Christ Jesus might display His perfect patience as an example to those who would believe in Him for eternal life.
17 IEV അതിനാൽ, നിത്യരാജാവായ, ആരും കാണാത്തവനും, ഒരിക്കലും മരിക്കാൻ കഴിയാത്തവനുമായവനെ നാം, എന്നെന്നേക്കും ബഹുമാനിക്കുകയും സ്തുതിക്കുകയും ചെയ്യാം. അവൻ മാത്രമാണ് ദൈവം. ഇത് സത്യവും. BSB BSB: Now to the King eternal, immortal, and invisible, the only God, be honor and glory forever and ever. Amen.
18 IEV തിമൊഥെയോസെ, നീ എനിക്ക് ഒരു മകനെപ്പോലെയാണ്. തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുന്നവരെ ശക്തമായി എതിർക്കാൻ ഞാൻ നിന്നോട് നിർദ്ദേശിക്കുന്നു. ഒരു സൈനികൻ തന്റെ നാട്ടുകാരെ ആക്രമിക്കുന്നവർക്കെതിരെ പോരാടുന്നതുപോലെ കള്ള അധ്യാപകരെ എതിർക്കാൻ ആളുകൾ നിന്നെക്കുറിച്ച് മുമ്പു പ്രവചിച്ചതിനോടു യോജിച്ച്, ആ പ്രവചന സന്ദേശങ്ങൾ നിന്നെ പ്രോത്സാഹിപ്പിക്കട്ടെ. BSB BSB: Timothy, my child, I entrust you with this command in keeping with the previous prophecies about you, so that by them you may fight the good fight,
19 IEV കർത്താവായ യേശുവിൽ തുടര്‍ന്നും ആശ്രയിക്കുക, ശരിയാണെന്ന് നിനക്കറിയാവുന്ന കാര്യങ്ങൾ മാത്രം ചെയ്യുക! ചില ആളുകൾ ഇതു ചെയ്യുന്നത് നിർത്തിയതായും ദൈവവുമായുള്ള അവരുടെ ബന്ധം തകര്‍ന്നതായും ഓർക്കുക. BSB BSB: holding on to faith and a good conscience, which some have rejected and thereby shipwrecked their faith.
20 IEV ഇതു ചെയ്തവരിൽ ഹുമെനയൊസും അലക്സാണ്ടറും ഉൾപ്പെടുന്നു. സാത്താൻ അവരെ ശിക്ഷിക്കുമ്പോൾ ദൈവത്തെ അപമാനിക്കരുത് എന്ന് അവര്‍ പഠിക്കേണ്ടതിനു ഞാൻ അവരെ സാത്താന്റെ നിയന്ത്രണത്തിലാക്കി. BSB BSB: Among them are Hymenaeus and Alexander, whom I have handed over to Satan to be taught not to blaspheme.
Select verses for actions: Enter goes to them and Escape comes back.