3 IEV ആയതിനാല്‍ അവര്‍ ഉപവസിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും തുടര്‍ന്നു. ദൈവം അവരെ സഹായിക്കേണ്ടതിനു അവര്‍ ബര്ന്നബാസിന്മേലും ശൌലിന്മേലും തങ്ങളുടെ കരങ്ങള്‍ വയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധാത്മാവ് അവരോടു കല്പിച്ചതു ചെയ്യുവാന്‍ അവര്‍ അവരെ പറഞ്ഞയച്ചു. BSB BSB: And after they had fasted and prayed, they laid their hands on them and sent them off.
4 IEV എവിടേക്കു പോകണം എന്നതിനെക്കുറിച്ച് പരിശുദ്ധാത്മാവ് ബര്‍ന്നബാസിനും ശൌലിനും നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അതിനാല്‍ അവര്‍ അന്ത്യോക്യയില്‍നിന്നും പുറപ്പെട്ടു സമുദ്രം വഴിയായി സെലൂക്യ എന്ന പട്ടണത്തിലേക്കു പോയി. അവിടെനിന്നും അവര്‍ കുപ്രോസ് ദ്വീപിലുള്ള സലാമിസ് എന്ന പട്ടണത്തിലേക്കു കപ്പല്‍ മാര്‍ഗ്ഗം പോയി. BSB BSB: So Barnabas and Saul, sent forth by the Holy Spirit, went down to Seleucia and sailed from there to Cyprus.
5 IEV അവര്‍ സലാമീസില്‍ ആയിരുന്നപ്പോള്‍ യഹൂദ കൂട്ടായ്മ സ്ഥലങ്ങളിലേക്കു പോയി. അവിടെ അവര്‍ യേശുവിനെക്കുറിച്ചു ദൈവത്തില്‍നിന്നുള്ള സന്ദേശം അറിയിച്ചു. യോഹന്നാന് മര്‍ക്കോസും അവരോടൊപ്പം പോകുകയും അവരെ സഹായിക്കുകയും ചെയ്തു. BSB BSB: When they arrived at Salamis, they proclaimed the word of God in the Jewish synagogues. And John was with them as their helper.
6 IEV അവര്‍ മൂന്നുപേരും ദ്വീപു മുഴുവനും സഞ്ചരിച്ചു പാഫോസ് എന്ന പട്ടണത്തിലേക്കു പോയി. അവിടെ അവര്‍ ബര്‍യേശു എന്നു പേരുള്ള ഒരു ജാലവിദ്യക്കാരനെ കണ്ടുമുട്ടി. താന്‍ പ്രവാചകനെന്നു വ്യാജമായി അവകാശപ്പെട്ടിരുന്ന ഒരു യഹൂദനായിരുന്നു അയാള്‍. BSB BSB: They traveled through the whole island as far as Paphos, where they found a Jewish sorcerer and false prophet named Bar-Jesus,
8 IEV എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ എലീമാസ് എന്നു പേര് തര്‍ജമ ചെയ്തിരുന്ന ജാലവിദ്യക്കാരന് അവരെ തടയുവാന്‍ ശ്രമിച്ചു. യേശുവില്‍ വിശ്വസിക്കാതിരിക്കേണ്ടതിന് അവന് ദേശാധിപതിയെ തുടര്‍ച്ചയായി അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. BSB BSB: But Elymas the sorcerer (for that is what his name means) opposed them and tried to turn the proconsul from the faith.
9 IEV അതിനുശേഷം ഇപ്പോള്‍ പൌലൊസ് എന്നു വിളിച്ചിരുന്ന ശൌല്‍ പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെട്ടു ജാലവിദ്യക്കാരനെ സൂക്ഷിച്ചു നോക്കി പറഞ്ഞു, BSB BSB: Then Saul, who was also called Paul, filled with the Holy Spirit, looked directly at Elymas
10 IEV "നീ പിശാചിനെയാണ് സേവിക്കുന്നത്, കൂടാതെ എല്ലാ നല്ല കാര്യങ്ങളെയും തടയുവാന്‍ നീ ശ്രമിക്കുകയും ചെയ്യുന്നു. നീ എപ്പോഴും ജനങ്ങളോടു ഭോഷ്കു പറയുകയും അവര്‍ക്കു ദോഷം വരുത്തുകയും ചെയ്യുന്നു. കര്‍ത്താവായ ദൈവത്തെക്കുറിച്ചുള്ള സത്യം വ്യാജമാണെന്നു പറയുന്നത് നീ അവസാനിപ്പിക്കണം! BSB BSB: and said, “O child of the devil and enemy of all righteousness, you are full of all kinds of deceit and trickery! Will you never stop perverting the straight ways of the Lord?
11 IEV ഇപ്പോള്‍ത്തന്നെ കര്‍ത്താവായ ദൈവം നിന്നെ ശിക്ഷിക്കുവാന്‍ പോകുന്നു! നീ അന്ധനായി തീരുകയും കുറച്ചു നേരത്തേക്കു സൂര്യനെ കാണുവാന്‍ കഴിയാതിരിക്കുകയും ചെയ്യും. "ഉടന്‍തന്നെ അവന് അന്ധനായിതീര്ന്നു; അവന് ഒരു ഇരുട്ടില്‍ ആയിരുന്നതിനാല്‍ ആരെങ്കിലും അവന്റെ കൈ പിടിച്ച് അവനെ നടത്തേണ്ടതിന് അവന് തിരഞ്ഞു. BSB BSB: Now look, the hand of the Lord is against you, and for a time you will be blind and unable to see the light of the sun.” Immediately mist and darkness came over him, and he groped about, seeking someone to lead him by the hand.
12 IEV എലിമാസിനു സംഭവിച്ചത് ദേശാധിപതി കണ്ടപ്പോള്‍ അവന് യേശുവില്‍ വിശ്വസിച്ചു. കര്‍ത്താവായ യേശുവിനെക്കുറിച്ചു പൌലൊസും ബര്‍ന്നബാസും പഠിപ്പിക്കുന്നതു കേട്ട് അവന് ആശ്ചര്യപ്പെട്ടു. BSB BSB: When the proconsul saw what had happened, he believed, for he was astonished at the teaching about the Lord.
13 IEV അതിനുശേഷം പൌലൊസും അവനോടു കൂടെയുണ്ടായിരുന്നവരും കപ്പല്‍ മാര്‍ഗ്ഗം പാഫോസില്നിന്നും പംഫുല്യ സംസ്ഥാനത്തുള്ള പെര്‍ഗ്ഗ എന്ന നഗരത്തിലേക്കു പോയി. പെര്‍ഗ്ഗയില്‍ വച്ച് മര്‍ക്കോസ് എന്നു പേരുള്ള യോഹന്നാന് അവരെ വിട്ടുപിരിയുകയും യെരുശലേമിലുള്ള അവന്റെ ഭവനത്തിലേക്കു മടങ്ങുകയും ചെയ്തു. BSB BSB: After setting sail from Paphos, Paul and his companions came to Perga in Pamphylia, where John left them to return to Jerusalem.
15 IEV മോശെ എഴുതിയിരിക്കുന്ന ന്യായപ്രമാണ പുസ്തകങ്ങളില്‍നിന്ന് ഒരാള്‍ ഉറക്കെ വായിച്ചു. തുടര്‍ന്നു മറ്റൊരാള്‍ പ്രവാചകന്മാര് എഴുതിയിരിക്കുന്നതില്‍നിന്നും വായിച്ചു. പിന്നീട് യഹൂദന്മാരുടെ സിനഗോഗിന്റെ നേതാക്കന്മാര് പൌലൊസിനും ബര്‍ന്നബാസിനും ഒരു സന്ദേശം അയച്ചു. "യഹൂദന്മാരായ സഹോദരന്മാരെ, ജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിനു നിങ്ങളില്‍ ഒരാള്‍ പറയുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദയവായി ഇപ്പോള്‍ ഞങ്ങളോട് സംസാരിക്കുക." BSB BSB: After the reading from the Law and the Prophets, the synagogue leaders sent word to them: “Brothers, if you have a word of encouragement for the people, please speak.”
17 IEV യിസ്രായേല്യരായ നാം ആരാധിക്കുന്ന ദൈവം, അവന്റെ ജനമായിരിക്കേണ്ടതിനു നമ്മുടെ പൂര്‍വ പിതാക്കന്മാരെ തിരഞ്ഞെടുക്കുകയും ഈജിപ്റ്റില്‍ അവര്‍ പരദേശികളായി പാര്ത്തുകൊണ്ടിരിക്കുമ്പോള് എണ്ണത്തില്‍ വളരെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അടിമത്വത്തില്‍നിന്ന് അവരെ പുറപ്പെടുവിക്കുവാന്‍ ദൈവം ശക്തിയേറിയ കാര്യങ്ങള്‍ ചെയ്തു. BSB BSB: The God of the people of Israel chose our fathers. He made them into a great people during their stay in Egypt, and with an uplifted arm He led them out of that land.
18 IEV അവര്‍ തുടര്‍ച്ചയായി ദൈവത്തെ അനുസരിക്കാതിരുന്നിട്ടും, അവര്‍ മരുഭൂമിയില്‍ ആയിരുന്നപ്പോള്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ അവന് അവരുടെ സ്വഭാവത്തെ സഹിച്ചു. BSB BSB: He endured their conduct for about forty years in the wilderness.
19 IEV കനാന്‍ ദേശത്തു താമസിച്ചിരുന്ന ഏഴ് ജാതീയ സമൂഹങ്ങളെ ജയിച്ചടക്കുവാന്‍ അവന് യിസ്രായേല്യരെ പ്രാപ്തരാക്കുകയും എന്നെന്നേക്കുമായി കൈവശം വയ്ക്കുവാന്‍ അവരുടെ ദേശം അവന് യിസ്രായേല്യര്‍ക്കു കൊടുക്കുകയും ചെയ്തു. BSB BSB: And having vanquished seven nations in Canaan, He gave their land to His people as an inheritance.
20 IEV അവരുടെ പൂര്വികന്മാര് മിസ്രയീമിലേക്ക് പോയതിനു ഏകദേശം നാനൂറ്റിഅമ്പതു വര്‍ഷത്തിനു ശേഷം ഈ കാര്യങ്ങളൊക്കെയും സംഭവിച്ചു." അതിനുശേഷം യിസ്രായേല്‍ ജനങ്ങളെ സേവിക്കേണ്ടതിനു ന്യായാധിപന്മാരായും, ഭരിക്കേണ്ടതിന് നേതാക്കന്മാരായും ദൈവം ആളുകളെ തിരഞ്ഞെടുത്തു. ആ നേതാക്കന്മാര് നമ്മുടെ ജനത്തെ ഭരിക്കുകയും ചെയ്തു. പ്രവാചകനായ ശമുവേല്‍ അവരെ ഭരിക്കുന്ന അവസാന ന്യായാധിപനായിരുന്നു. BSB BSB: All this took about 450 years. After this, God gave them judges until the time of Samuel the prophet.
21 IEV തുടര്‍ന്നു ശമുവേല്‍ അവരുടെ നേതാവായിരിക്കുമ്പോള് തന്നെ അവരെ ഭരിക്കേണ്ടതിന് ഒരു രാജാവിനെ അവന് തിരഞ്ഞെടുക്കണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടു. അതിനാല്‍ ബെന്യാമീന് ഗോത്രത്തില്‍നിന്നും കീശിന്റെ മകനായ ശൌലിനെ അവരുടെ രാജാവാകേണ്ടതിനു ദൈവം തിരഞ്ഞെടുത്തു. അവന് അവരെ നാല്‍പ്പത് വര്‍ഷം ഭരിച്ചു. BSB BSB: Then the people asked for a king, and God gave them Saul son of Kish, from the tribe of Benjamin, who ruled forty years.
22 IEV രാജസ്ഥാനത്തുനിന്നും ദൈവം ശൌലിനെ തിരസ്കരിച്ചതിനുശേഷം അവരുടെ രാജാവായിരിക്കേണ്ടതിനു ദാവീദിനെ അവന് തിരഞ്ഞെടുത്തു. ദൈവം അവനെക്കുറിച്ച് പറഞ്ഞത്, "യിശായിയുടെ മകനായ ദാവീദിനെ, ഞാന്‍ എന്താഗ്രഹിക്കുന്നുവോ അതാഗ്രഹിക്കുന്ന ഒരു മനുഷ്യനായി നിസ്സംശയം ഞാന്‍ കണ്ടിരിക്കുന്നു. ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെല്ലാം അവന് ചെയ്യും." BSB BSB: After removing Saul, He raised up David as their king and testified about him: ‘I have found David son of Jesse a man after My own heart; he will carry out My will in its entirety.’
23 IEV "ദാവീദിന്റെ സന്തതികളില്‍നിന്നും ദാവീദിനോടും നമ്മുടെ പൂര്വികന്മാരോടും അവന് ചെയ്യുമെന്നു പറഞ്ഞതു ചെയ്യുവാന്‍ വാഗ്ദത്തം ചെയ്ത പ്രകാരം യിസ്രായേല്‍ ജനമായിരിക്കുന്ന നമ്മെ രക്ഷിക്കുവാന്‍ യേശു എന്ന ഒരുവനെ ദൈവം കൊണ്ടുവന്നു. BSB BSB: From the descendants of this man, God has brought to Israel the Savior Jesus, as He promised.
24 IEV യേശു അവന്റെ പ്രവൃത്തി ആരംഭിക്കുന്നതിനു മുന്‍പ് യോഹന്നാന് സ്നാപകന് തന്റെ അടുക്കലേക്കു വന്ന എല്ലാ യിസ്രായേല്യരോടും പ്രസംഗിച്ചു. അവന് അവരോട്, അവരുടെ പാപ സ്വഭാവങ്ങളില്‍നിന്ന് പിന്തിരിയേണമെന്നും ദൈവത്തോടു പാപക്ഷമക്കായി അപേക്ഷിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവന് അവരെ സ്നാനപ്പെടുത്തി. BSB BSB: Before the arrival of Jesus, John preached a baptism of repentance to all the people of Israel.
25 IEV ദൈവം അവനു ചെയ്യുവാന്‍ കൊടുത്ത പ്രവൃത്തി ഏകദേശമായി പൂര്‍ത്തീകരിക്കുന്ന സമയത്ത് യോഹന്നാന് പറയുകയുണ്ടായി, "ദൈവം അയക്കുമെന്ന് വാഗ്ദത്തം ചെയ്ത മശിഹ ഞാനാകുന്നു എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? അല്ല, ഞാന്‍ അല്ല, എന്നാല്‍ കേള്‍ക്കുക! മശിഹ പെട്ടെന്നു വരും അവന് എന്നേക്കാള്‍ വലിയവനാണ്. അവന്റെ കാലില്‍നിന്ന് ചെരിപ്പ് അഴിക്കുവാന്‍ പോലുമുള്ള യോഗ്യത എനിക്കില്ല." BSB BSB: As John was completing his course, he said, ‘Who do you suppose I am? I am not that One. But there is One coming after me whose sandals I am not worthy to untie.’
27 IEV യെരുശലേമില്‍ പാര്‍ക്കുന്ന ജനങ്ങളും അവരുടെ ഭരണകര്‍ത്താക്കളും യേശുവിനെ അംഗീകരിച്ചില്ല. എല്ലാ ശബ്ബത്തിലും പ്രവാചകന്മാര് എഴുതിയിരിക്കുന്നത് ഉച്ചത്തില്‍ വായിക്കുന്നുണ്ടങ്കില്‍ തന്നെയും, അവരുടെ പ്രവാചകന്മാരുടെ സന്ദേശത്തെ അവര്‍ മനസ്സിലാക്കിയില്ല. കൂടാതെ യേശുവിനെ മരണത്തിനായി വിധിച്ചപ്പോള്‍ അവരുടെ പ്രവാചകന്മാര് വളരെക്കാലം മുന്‍പ് പ്രവചിച്ചിരുന്നതു സത്യമായിത്തീര്‍ന്നു. BSB BSB: The people of Jerusalem and their rulers did not recognize Jesus, yet in condemning Him they fulfilled the words of the prophets that are read every Sabbath.
28 IEV വളരെയാളുകള്‍ യേശു തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് ആരോപിച്ചു. മരിക്കുവാന്‍ അര്‍ഹതപ്പെട്ട നിലയില്‍ അവന് എന്തെങ്കിലും ചെയ്തതായി അവര്‍ക്ക് തെളിയിക്കുവാന്‍ കഴിഞ്ഞില്ല, ദേശാധിപതി ആയ പീലാത്തോസിനോട് യേശുവിനെ മരണത്തിനായി വിധിക്കേണ്ടതിന് അവര്‍ ആവശ്യപ്പെട്ടു. BSB BSB: And though they found no ground for a death sentence, they asked Pilate to have Him executed.
29 IEV ജനങ്ങള്‍ അവനോടു എന്തു ചെയ്യും എന്ന് അവരുടെ പ്രവാചകന്മാര് വളരെക്കാലം മുന്‍പ് എഴുതിയിരുന്ന എല്ലാ കാര്യങ്ങളും അവര്‍ യേശുവിനോട് ചെയ്തു. അവര്‍ യേശുവിനെ ഒരു കുരിശിന്മേല് ആണിയാല്‍ തറച്ചുകൊന്നു, തുടര്‍ന്ന് അവന്റെ ശരീരം ക്രൂശില്‍നിന്ന് താഴെ ഇറക്കുകയും ഒരു കല്ലറയില്‍ വയ്ക്കുകയും ചെയ്തു. BSB BSB: When they had carried out all that was written about Him, they took Him down from the tree and laid Him in a tomb.
30 IEV എന്നിരുന്നാലും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. BSB BSB: But God raised Him from the dead,
31 IEV ഗലീലയില്‍നിന്നും യെരുശലേമിലേക്ക് അവനോടൊപ്പം വന്ന അവന്റെ അനുഗാമികള്‍ക്ക് അവന് വളരെ ദിവസങ്ങള്‍ തുടരെ പ്രത്യക്ഷപ്പെട്ടു. അവനെ കണ്ടവര്‍ ഇപ്പോള്‍ അവനെക്കുറിച്ചു ജനങ്ങളോടു പറഞ്ഞുകൊണ്ടിരിക്കുന്നു." BSB BSB: and for many days He was seen by those who had accompanied Him from Galilee to Jerusalem. They are now His witnesses to our people.
32 IEV "ഈ നല്ല സന്ദേശം ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളോട് അറിയിക്കുന്നു. നമ്മുടെ യഹൂദ പൂര്‍വ്വ പിതാക്കന്മാരോടു ദൈവം വാഗ്ദത്തം ചെയ്തതു പൂര്‍ത്തീകരിച്ചവ നിങ്ങളോടു പറയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു!" BSB BSB: And now we proclaim to you the good news: What God promised our fathers
33 IEV അവരുടെ സന്തതികളായ ഞങ്ങള്‍ക്കുവേണ്ടിയും യേശുവിനെ ജീവനിലേക്കു വരുത്തുക മുഖാന്തിരം യഹൂദരല്ലാത്ത നിങ്ങള്‍ക്കുവേണ്ടിയും കൂടെ അവന് ഇത് ഇപ്പോള്‍ ചെയ്തു, ആയതുപോലെ ദൈവം തന്റെ പുത്രനെ അയക്കുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ദാവീദ് രണ്ടാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം പറയുന്നു, "നീ എന്റെ പുത്രനാകുന്നു, ഇന്നു ഞാന്‍ നിന്റെ പിതാവായി തീര്‍ന്നു." BSB BSB: He has fulfilled for us, their children, by raising up Jesus. As it is written in the second Psalm: ‘You are My Son; today I have become Your Father.’
34 IEV ദൈവം മശിഹായെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചതിനാല്‍, അവനെ വീണ്ടും മരിക്കുവാന്‍ ഒരിക്കലും അനുവദിക്കുകയില്ല. ദൈവം നമ്മുടെ യഹൂദ പൂര്‍വപിതാക്കന്മാരോടു പറഞ്ഞു, "ഞാന്‍ ചെയ്യുമെന്നു ദാവീദിനോടു വാഗ്ദത്തം ചെയ്ത പ്രകാരം ഞാന്‍ തീര്‍ച്ചയായും നിങ്ങളെ സഹായിക്കും. BSB BSB: In fact, God raised Him from the dead, never to see decay. As He has said: ‘I will give you the holy and sure blessings promised to David.’
35 IEV മറ്റൊരു സങ്കീര്‍ത്തനത്തിലും ദാവീദ് മശിഹായെക്കുറിച്ചു പറയുന്നു, "നിന്റെ പരിശുദ്ധന്റെ ശരീരം അഴുകുവാന്‍ നീ അനുവദിക്കുകയില്ല". BSB BSB: So also, He says in another Psalm: ‘You will not let Your Holy One see decay.’
36 IEV ദാവീദ് ജീവിച്ചിരുന്നപ്പോള്‍ അവന് ചെയ്യേണമെന്ന് ദൈവം ആഗ്രഹിച്ചത് അവന് ചെയ്തു. അവന് മരിച്ചപ്പോള്‍ അവന്റെ പൂര്വ്വികന്മാരുടെ ശരീരങ്ങള്‍ മറവു ചെയ്തതുപോലെ അവന്റെ ശരീരം സംസ്കരിച്ചു. കൂടാതെ അവന്റെ ശരീരം അഴുകുകയും ചെയ്തു. അതിനാല്‍ ഈ സങ്കീര്‍ത്തനത്തില്‍ അവനെക്കുറിച്ചല്ല അവന് പറഞ്ഞത്. BSB BSB: For when David had served God’s purpose in his own generation, he fell asleep. His body was buried with his fathers and saw decay.
37 IEV എന്നാല്‍ യേശുവിനെയാണ് ദൈവം മരിച്ചവരില്‍നിന്നും ഉയിര്‍പ്പിച്ചതും അവന്റെ ശരീരം അഴുകാതിരുന്നതും." BSB BSB: But the One whom God raised from the dead did not see decay.
38 IEV അതുകൊണ്ട് എന്റെ സഹയിസ്രായേല്യരും മറ്റു സ്നേഹിതരും ആയുള്ളോരെ, യേശു ചെയ്ത പ്രവൃത്തിയുടെ ഫലം എന്ന നിലയില്‍ ദൈവത്തിനു നിങ്ങളുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയും എന്നു നിങ്ങള്‍ അറിയേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. മോശെ എഴുതിയ നിയമങ്ങളാല്‍ നിങ്ങളില്‍ ക്ഷമിക്കപ്പെടാത്തവയും അവന് നിങ്ങളോടു ക്ഷമിക്കും. BSB BSB: Therefore let it be known to you, brothers, that through Jesus the forgiveness of sins is proclaimed to you.
39 IEV യേശുവില്‍ വിശ്വസിക്കുന്നവര്‍, ദൈവത്തിനു പ്രസാദകരമല്ലാത്തതായി അവര്‍ ചെയ്തതായ കാര്യങ്ങളില്‍ തുടര്‍ന്നു കുറ്റക്കാരല്ലതാകുന്നു. BSB BSB: Through Him everyone who believes is justified from everything from which you could not be justified by the law of Moses.
40 IEV അതിനാല്‍ ദൈവം ചെയ്യുമെന്നു പ്രവാചകന്മാര് പറഞ്ഞിരിക്കുന്നതുപോലെ ദൈവം നിങ്ങളെ ന്യായം വിധിക്കാതിരിക്കാന്‍ കരുതിക്കൊള്ളുക. BSB BSB: Watch out, then, that what was spoken by the prophets does not happen to you:
41 IEV ദൈവം പറഞ്ഞതു പ്രവാചകന്മാര് എഴുതി; "എന്നെ പരിഹസിക്കുന്ന നിങ്ങള്‍, ഞാന്‍ ചെയ്യുന്നതു നിങ്ങള്‍ കാണുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ അതിശയപ്പെടുകയും നിങ്ങള്‍ നശിച്ചു പോകുകയും ചെയ്യും. നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു ഭയപ്പെടുത്തുന്ന ചിലതു ചെയ്യുന്നതിനാല്‍ നിങ്ങള്‍ അതിശയപ്പെടും. ആരെങ്കിലും പറഞ്ഞാലും ഞാന്‍ ചെയ്യുന്നതു നിങ്ങള്‍ വിശ്വസിക്കയില്ല." BSB BSB: ‘Look, you scoffers, wonder and perish! For I am doing a work in your days that you would never believe, even if someone told you.’”
42 IEV പൌലൊസ് സംസാരം അവസാനിപ്പിച്ചതിനു ശേഷം അവര്‍ പോവുകയായിരുന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്നവരില്‍ പലരും, അടുത്ത ശബ്ബത്തില്‍ മടങ്ങിവന്ന് ഈ കാര്യങ്ങള്‍ തങ്ങളോടു വീണ്ടും പറയണമെന്ന് ആവശ്യപ്പെട്ടു. BSB BSB: As Paul and Barnabas were leaving the synagogue, the people urged them to continue this message on the next Sabbath.
43 IEV സഭ തീര്‍ന്നതിനുശേഷം അവരില്‍ പലരും പൌലൊസിനെയും ബര്‍ന്നബാസിനെയും പിന്തുടരുവാന് ആരംഭിച്ചു. ഈ ആളുകള്‍ ദൈവത്തെ ആരാധിക്കുന്ന യഹൂദന്മാരും യഹൂദരല്ലാത്തവരും ആയിരുന്നു. പൌലൊസും ബര്‍ന്നബാസും അവരോടു സംസാരിക്കുന്നതു തുടരുകയും യേശു ചെയ്ത പ്രവൃത്തികളുടെ കാരണത്താല്‍ ദൈവം ജനങ്ങളുടെ പാപങ്ങള്‍ കരുണാപൂര്‍വ്വം ക്ഷമിക്കുന്നതിനാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നതു തുടരുകയും വേണം എന്നു നിര്‍ബന്ധിച്ചു. BSB BSB: After the synagogue was dismissed, many of the Jews and devout converts to Judaism followed Paul and Barnabas, who spoke to them and urged them to continue in the grace of God.
44 IEV അടുത്ത ശബത്ത് ദിവസം കര്‍ത്താവായ യേശുവിനെക്കുറിച്ച് പൌലൊസും ബര്‍ന്നബാസും പറയുന്നതു, കേള്‍ക്കുവാന്‍ അന്ത്യോക്യയിലുള്ള കൂടുതല്‍ ആളുകളും യഹൂദന്മാരുടെ സഭ കൂടുന്നിടത്തു വന്നു. BSB BSB: On the following Sabbath, nearly the whole city gathered to hear the word of the Lord.
45 IEV പൌലൊസിനെയും ബര്‍ന്നബാസിനെയും കേള്‍ക്കുവാന്‍ വലിയ ഒരു കൂട്ടം ആളുകള്‍ കൂടിവന്നതു യഹൂദ നേതാക്കന്മാര് കണ്ടപ്പോള്‍ അവര്‍ അത്യന്തമായി അസൂയപ്പെട്ടു. BSB BSB: But when the Jews saw the crowds, they were filled with jealousy, and they blasphemously contradicted what Paul was saying.
46 IEV അതിനുശേഷം പൌലൊസും ബര്‍ന്നബാസും ആ യഹൂദാ നേതാക്കന്മാരോട് വളരെ ധൈര്യമായി പറഞ്ഞത്, "ദൈവം ഞങ്ങളോട് പറയുവാന്‍ കല്പിച്ച കാരണത്താല്‍ യേശുവിനെക്കുറിച്ച് ദൈവത്തില്‍നിന്നുള്ള സന്ദേശം യഹൂദരല്ലാത്തവരോടു പ്രസംഗിക്കുന്നതിനു മുന്‍പ് നിങ്ങളോടു സംസാരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ദൈവസന്ദേശം തിരസ്കരിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിനാല്‍ നിത്യജീവന് നിങ്ങള്‍ യോഗ്യരല്ല എന്നു നിങ്ങള്‍ കാണിച്ചിരിക്കുന്നു. ആയതിനാല്‍ ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളെ വിട്ടു ദൈവസന്ദേശം യഹൂദരല്ലാത്തവരോടു പറയുവാന്‍ പോകുകയാണ്. BSB BSB: Then Paul and Barnabas answered them boldly: “It was necessary to speak the word of God to you first. But since you reject it and do not consider yourselves worthy of eternal life, we now turn to the Gentiles.
47 IEV ഞങ്ങള്‍ ഇതു ചെയ്യുവാന്‍ കര്‍ത്താവായ ദൈവം കല്പിച്ചിരിക്കയാല് ഇതു ചെയ്യുന്നു. തിരുവെഴുത്തില്‍ അവന് പറഞ്ഞു, "യഹൂദരല്ലാത്തവര്‍ക്ക് ഒരു പ്രകാശം എന്ന പോലെ എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവരെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന സന്ദേശം ലോകത്തെല്ലായിടത്തുമുള്ള ജനങ്ങളോട് പറയേണ്ടതിനു ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു." BSB BSB: For this is what the Lord has commanded us: ‘I have made you a light for the Gentiles, to bring salvation to the ends of the earth.’”
48 IEV യഹൂദരല്ലാത്ത ആളുകള്‍ ഈ വാക്കുകള്‍ കേട്ടപ്പോള്‍, അവര്‍ സന്തോഷിക്കുവാന്‍ ആരംഭിക്കുകയും യേശുവിനെക്കുറിച്ചുള്ള സന്ദേശത്തിനായി ദൈവത്തിനു അവര്‍ മഹത്വം കൊടുക്കുകയും ചെയ്തു. BSB BSB: When the Gentiles heard this, they rejoiced and glorified the word of the Lord, and all who were appointed for eternal life believed.
49 IEV ആ സമയത്ത് വിശ്വാസികളില്‍ വളരെ പേര് ആ ഭാഗങ്ങളില്‍ കൂടി ചുറ്റി സഞ്ചരിക്കുകയും അവര്‍ പോയിരുന്ന എല്ലായിടത്തും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം വ്യാപിപ്പിക്കുകയും ചെയ്തു. BSB BSB: And the word of the Lord spread throughout that region.
50 IEV എന്നാല്‍ ചില യഹൂദ നേതാക്കന്മാര് അവരോടൊപ്പം ആരാധിച്ചിരുന്ന ചില പ്രധാന സ്ത്രീകളോടും പട്ടണത്തിലുള്ള അധികം പ്രധാനപ്പെട്ട പുരുഷന്മാരോടും സംസാരിച്ചു. പൌലൊസിനെയും ബര്‍ന്നബാസിനെയും തടയുവാന്‍ അവരെ പ്രേരിപ്പിക്കുന്നതിനു ശ്രമിച്ചു. അതിനാല്‍ യഹൂദരല്ലാത്ത ആ ആളുകള്‍ പൌലൊസിനും ബര്‍ന്നബാസിനും എതിരായി ആളുകളെ ഇളക്കുകയും അവരെ ആ പ്രദേശത്തുനിന്നു പുറത്താക്കുകയും ചെയ്തു. BSB BSB: The Jews, however, incited the religious women of prominence and the leading men of the city. They stirred up persecution against Paul and Barnabas and drove them out of their district.
51 IEV രണ്ട് അപ്പൊസ്തലന്മാരും പുറപ്പെടുമ്പോള്‍ ദൈവം അവരെ തിരസ്കരിക്കുകയും ശിക്ഷിക്കുകയും ചെയ്യും എന്ന് ആ നേതാക്കന്മാരെ കാണിക്കേണ്ടതിനു അവര്‍ അവരുടെ കാലില്‍ നിന്നും പൊടി തട്ടിക്കളഞ്ഞു. അതിനുശേഷം അവര്‍ അന്ത്യോക്യ പട്ടണം വിടുകയും ഇക്കോന്യ പട്ടണത്തിലേക്കു പോകുകയും ചെയ്തു. BSB BSB: So they shook the dust off their feet in protest against them and went to Iconium.
52 IEV അതേ സമയം വിശ്വാസികള്‍ സന്തോഷത്താലും പരിശുദ്ധാത്മാവിന്റെ ശക്തിയിലും നിറയപ്പെട്ടുകൊണ്ടിരുന്നു. BSB BSB: And the disciples were filled with joy and with the Holy Spirit.
Select verses for actions: Enter goes to them and Escape comes back.