1 IEV പൌലൊസും ബര്‍ന്നബാസും ഇക്കോന്യയില്‍ ചെന്നു പതിവുപോലെ യഹൂദന്മാരുടെ കൂട്ടായ്മ സ്ഥലത്തു ചെല്ലുകയും കര്‍ത്താവായ യേശുവിനെ ക്കുറിച്ച് വളരെ ശക്തിയോടെ സംസാരിക്കുകയും ചെയ്തു. അതിന്റെ ഫലമായി ധാരാളം യഹൂദന്മാരും യഹൂദര്‍ അല്ലാത്തവരും യേശുവില്‍ വിശ്വസിച്ചു. BSB BSB: At Iconium, Paul and Barnabas went as usual into the Jewish synagogue, where they spoke so well that a great number of Jews and Greeks believed.
2 IEV എന്നാല്‍ ചില യഹൂദന്മാര് ആ സന്ദേശം വിശ്വസിക്കുന്നത് നിരസിച്ചു. അവര്‍ യഹൂദരല്ലാത്തവരോട് അതു വിശ്വസിക്കരുതെന്നു പറഞ്ഞു; അവിടെയുള്ള വിശ്വാസികളുടെ നേരെ യഹൂദന്മാരല്ലാരെ കോപിഷ്ഠരാക്കി. BSB BSB: But the unbelieving Jews stirred up the Gentiles and poisoned their minds against the brothers.
3 IEV അതിനാല്‍ പൌലോസും ബര്‍ന്നബാസും കര്‍ത്താവിനുവേണ്ടി ധൈര്യത്തോടെ സംസാരിച്ചുകൊണ്ടു വളരെ നാളുകള്‍ അവിടെ ചിലവഴിക്കുകയും അനേക അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കര്‍ത്താവായ യേശു അവരെ പ്രാപ്തരാക്കുകയും ചെയ്തു. ഈ വിധത്തില്‍ നാം ഇത് അര്‍ഹിക്കുന്നില്ലെങ്കിലും കര്‍ത്താവ് നമ്മെ രക്ഷിക്കുന്നു എന്ന സന്ദേശത്തിന്റെ സത്യം അവന് ജനങ്ങളെ കാണിച്ചു. BSB BSB: So Paul and Barnabas spent considerable time there, speaking boldly for the Lord, who affirmed the message of His grace by enabling them to perform signs and wonders.
4 IEV ഇക്കോന്യയില്‍ പാര്‍ത്തിരുന്ന ആളുകള്‍ക്ക് രണ്ടുവിധ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ചിലര്‍ യഹൂദന്മാരോട് യോജിച്ചു. മറ്റുള്ളവര്‍ അപ്പൊസ്തലന്മാരോട് യോജിച്ചു. BSB BSB: The people of the city were divided. Some sided with the Jews, and others with the apostles.
5 IEV അതിനുശേഷം പൌലോസിനെയും ബര്‍ന്നബാസിനെയും എതിര്‍ത്തിരുന്ന യഹൂദന്മാരും യഹൂദരല്ലാത്തവരും പൌലോസിനെയും ബര്‍ന്നബാസിനെയും എങ്ങനെ അപായപ്പെടുത്താം എന്നതിനെക്കുറിച്ച് അവര്‍ തമ്മില്‍ത്തമ്മില്‍ സംസാരിച്ചു. പൌലോസിനെയും ബര്‍ന്നബാസിനെയും കല്ലെറിഞ്ഞു കൊല്ലാമെന്നു അവര്‍ ഒരുമിച്ചു തീരുമാനിച്ചു. BSB BSB: But when the Gentiles and Jews, together with their rulers, set out to mistreat and stone them,
6 IEV എന്നാല്‍ പൌലോസും, ബര്‍ന്നബാസും അവരുടെ പദ്ധതിയെക്കുറിച്ച് കേട്ടതിനാല്‍ അവര്‍ തിടുക്കത്തില്‍ ലുക്കവോന്യ ജില്ലയിലേക്ക് പോയി. അവര്‍ ആ ജില്ലയിലെ ലുസ്ത്ര, ദര്‍ബ എന്നീ പട്ടണങ്ങളിലേക്കും അവയുടെ ചുറ്റുമുള്ള ഭാഗങ്ങളിലേക്കും പോയി. BSB BSB: they found out about it and fled to the Lycaonian cities of Lystra and Derbe and to the surrounding region,
7 IEV അവര്‍ ആ ഭാഗങ്ങളില്‍ ആയിരുന്നപ്പോള്‍ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം തുടര്‍ച്ചയായി ജനങ്ങളോടു പറഞ്ഞു. BSB BSB: where they continued to preach the gospel.
8 IEV ലുസ്ത്രയില്‍ കാലുകള്‍ മുടന്തുള്ള ഒരു മനുഷ്യന് അവിടെ ഇരുന്നിരുന്നു. അവന്റെ അമ്മ അവനു ജനനം നല്കുമ്പോള് അവന്റെ കാലുകള്‍ മുടന്തുള്ളതായിരുന്നതിനാല് അവന് ഒരിക്കലും നടക്കുവാന്‍ കഴിഞ്ഞിരുന്നില്ല. BSB BSB: In Lystra there sat a man crippled in his feet, who was lame from birth and had never walked.
9 IEV പൌലോസ് കര്‍ത്താവായ യേശുവിനെക്കുറിച്ചു പറയുന്നത് അവന് ശ്രദ്ധിച്ചു. പൌലോസ് അവന്റെ നേരെ നോക്കുകയും കര്‍ത്താവായ യേശുവിന് തന്നെ സൌഖ്യമാക്കുവാന് കഴിയും എന്ന് അവന് വിശ്വസിക്കുന്നതായി അവന്റെ മുഖഭാവം കണ്ടു മനസ്സിലാക്കുകയും ചെയ്തു. BSB BSB: This man was listening to the words of Paul, who looked intently at him and saw that he had faith to be healed.
10 IEV അതിനാല്‍ പൌലൊസ് ഉച്ചത്തില്‍ അവനോട് വിളിച്ചു പറഞ്ഞു, "എഴുന്നേല്ക്കുക!" ആ മനുഷ്യന് അതു കേട്ടപ്പോള്‍ ഉടനെ അവന് മുകളിലേക്ക് ചാടുകയും ചുറ്റുപാടും നടക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. BSB BSB: In a loud voice Paul called out, “Stand up on your feet!” And the man jumped up and began to walk.
11 IEV പൌലൊസ് ചെയ്തത് ജനക്കൂട്ടം കണ്ടപ്പോള്‍ പൌലൊസും ബര്‍ന്നബാസും അവര്‍ ആരാധിച്ചിരുന്ന ദൈവങ്ങള്‍ ആണെന്ന് അവര്‍ ചിന്തിച്ചു. അതിനാല്‍ അവര്‍ ആവേശപൂര്‍വ്വം അവരുടെ സ്വന്തം ലുക്കവോന്യ ഭാഷയില്‍ ആര്‍പ്പിട്ടു, "നോക്കുക! നമ്മെ സഹായിക്കുവാന്‍ ദൈവങ്ങള്‍ മനുഷ്യരെപ്പോലെ തോന്നിപ്പിക്കത്തക്കവണ്ണം തങ്ങളെത്തന്നെ ആക്കി ആകാശത്തുനിന്നും താഴെ ഇറങ്ങി വന്നിരിക്കുന്നു!" BSB BSB: When the crowds saw what Paul had done, they lifted up their voices in the Lycaonian language: “The gods have come down to us in human form!”
12 IEV ബര്‍ന്നബാസ് ഒരുപക്ഷേ മുഖ്യ ദൈവമെന്നുകരുതി അവന്റെ പേര് ഇന്ദ്രന് എന്നും. പൌലൊസ് മറ്റു ദൈവങ്ങള്‍ക്കു വേണ്ടി സന്ദേശവാഹകന് ആകയാല്‍ ബുധന്‍ എന്നും അവര്‍ പറയുവാന്‍ ആരംഭിച്ചു. പൌലൊസ് സംസാരിക്കുന്നതിനാല്‍ അവര്‍ അങ്ങനെ ചിന്തിച്ചു. BSB BSB: Barnabas they called Zeus, and Paul they called Hermes, because he was the chief speaker.
13 IEV പട്ടണ വാതിലിനു തൊട്ടുപുറത്ത് ജനങ്ങള്‍ ഇന്ദ്രനെ ആരാധിക്കുന്ന ഒരു ക്ഷേത്രം ഉണ്ടായിരുന്നു. പൌലൊസും ബര്‍ന്നബാസും ചെയ്തത് അവിടെ ഉണ്ടായിരുന്ന പുരോഹിതന് കേട്ടു. അതിനാല്‍ വളരെ ആളുകള്‍ കൂടിവന്നിരുന്ന പട്ടണ വാതില്‍ക്കലേക്ക് അവന് വന്നു. കഴുത്തില്‍ പൂമാലകള്‍ അണിയിച്ചിരുന്ന രണ്ടു കാളകളെ അവന് കൊണ്ടുവന്നു. പൌലോസിനെയും ബര്‍ന്നബാസിനെയും ആരാധിക്കേണ്ടതിനായി ആചാരത്തിന്റെ ഭാഗമായി പുരോഹിതനും ആള്കൂട്ടവും രണ്ടു കാളകളെയും കൊല്ലുവാന്‍ ആഗ്രഹിച്ചു. BSB BSB: The priest of Zeus, whose temple was just outside the city, brought bulls and wreaths to the city gates, hoping to offer a sacrifice along with the crowds.
14 IEV എന്നാല്‍ അപ്പൊസ്തലന്മാരായ പൌലൊസും ബര്‍ന്നബാസും അതേക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ വളരെ വിഷണ്ണരായി. അതിനാല്‍ അവര്‍ അവരുടെ സ്വന്തം വസ്ത്രങ്ങള്‍ കീറി. അവര്‍ നിലവിളിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് പോയി. BSB BSB: But when the apostles Barnabas and Paul found out about this, they tore their clothes and rushed into the crowd, shouting,
15 IEV "പുരുഷന്മാരെ, ഞങ്ങളെ ആരാധിപ്പാന്‍ ആ കാളകളെ നിങ്ങള്‍ കൊല്ലരുത്! ഞങ്ങള്‍ ദൈവങ്ങളല്ല! നിങ്ങള്ക്കുള്ളതുപോലെയുള്ള അതേ വികാരങ്ങള്‍ ഉള്ള വെറും മനുഷ്യരാണ് ഞങ്ങള്‍! ചില സുവാര്‍ത്തകള്‍ നിങ്ങളോടു പറയുവാനാണ് ഞങ്ങള്‍ വന്നത്! സര്‍വ്വശക്തനായ ഒരു ദൈവത്തെക്കുറിച്ച് നിങ്ങളോടു പറയുവാനാണ് ഞങ്ങള്‍ വന്നത്. നിങ്ങളെ സഹായിപ്പാന്‍ കഴിയാത്തതുകൊണ്ടു മറ്റു ദൈവങ്ങളെ നിങ്ങള്‍ ആരാധിക്കുന്നതു നിര്‍ത്തണമെന്ന് അവന് ആഗ്രഹിക്കുന്നു. സ്വര്‍ഗങ്ങളെയും ഭൂമിയെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്ടിച്ചത് ഈ സത്യദൈവമാണ്. BSB BSB: “Men, why are you doing this? We too are only men, human like you. We are bringing you good news that you should turn from these worthless things to the living God, who made heaven and earth and sea and everything in them.
16 IEV കഴിഞ്ഞ കാലങ്ങളില്‍ യഹൂദരല്ലാത്ത നിങ്ങള്‍ ആഗ്രഹിച്ച ദൈവങ്ങളെ ആരാധിച്ചു. അവനെ അറിയാത്ത കാരണത്താല്‍ അവയെ ആരാധിപ്പാന്‍ ദൈവം നിങ്ങളെ അനുവദിച്ചു. BSB BSB: In past generations, He let all nations go their own way.
17 IEV എന്നാല്‍ അവന് നമ്മോടു കരുണയോടെ പ്രവര്‍ത്തിക്കുന്നു എന്നു നമുക്ക് കാണിച്ചു തന്നിരിക്കുന്നു. മഴ പെയ്യുന്നതിനും കൃഷി വളരുന്നതിനും അവനാണ് കാരണമാകുന്നത്. അവനാണ് നിങ്ങള്‍ക്ക് ഭക്ഷണം ധാരാളമായി തരുന്നതും നിങ്ങളുടെ ഹൃദയങ്ങളെ സന്തോഷംകൊണ്ടു നിറക്കുന്നതും BSB BSB: Yet He has not left Himself without testimony to His goodness: He gives you rain from heaven and fruitful seasons, filling your hearts with food and gladness.”
18 IEV പൌലൊസ് പറഞ്ഞതു ജനങ്ങള്‍ കേട്ടു, എന്നാല്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും ആരാധിപ്പാന്‍ ആ കാളകളെ യാഗം അര്‍പ്പിക്കണമെന്നു അവര്‍ അതുവരെ ചിന്തിച്ചു. എന്നാല്‍ ഒടുവില്‍ അങ്ങനെ ചെയ്യാതിരിക്കേണ്ടതിനു ജനങ്ങള്‍ തീരുമാനിച്ചു. BSB BSB: Even with these words, Paul and Barnabas could hardly stop the crowds from sacrificing to them.
19 IEV എന്നാല്‍, അന്ത്യോക്യയില്‍നിന്നും ഇക്കോന്യയില്‍നിന്നും വന്ന ചില യഹൂദന്മാര് പൌലോസ് അവരോടു പറഞ്ഞുവന്നിരുന്ന സന്ദേശം സത്യമല്ലായെന്നു ലുസ്ത്രയില്‍ ഉള്ള ധാരാളം ആളുകളെ പറഞ്ഞു പ്രേരിപ്പിച്ചു. ആ യഹൂദന്മാര് പറഞ്ഞതു കേട്ട് വിശ്വസിച്ച ജനങ്ങള്‍ പൌലൊസിനോട് കോപിഷ്ഠരായി. അവന് വീണ് അബോധാവസ്ഥയില്‍ ആകുന്നതു വരെ യഹൂദന്മാരെ കല്ലെറിയുന്നതിനും അവര്‍ അനുവദിച്ചു. അവന് മരിച്ചു എന്നവര്‍ എല്ലാവരും ചിന്തിച്ചു, അതിനാല്‍ അവര്‍ അവനെ പട്ടണത്തിനു പുറത്തേക്ക് വലിച്ചിഴക്കുകയും അവിടെ അവനെ ഉപേക്ഷിക്കുകയും ചെയ്തു. BSB BSB: Then some Jews arrived from Antioch and Iconium and won over the crowds. They stoned Paul and dragged him outside the city, presuming he was dead.
20 IEV പൌലൊസ് കിടന്നിരുന്ന സ്ഥലത്ത് ലുസ്ത്രയിലെ ചില വിശ്വാസികള്‍ വന്ന് അവനു ചുറ്റുംനിന്നു. പൌലോസിനു ബോധം വന്നു! അവന് എഴുന്നേറ്റു വിശ്വാസികളോടുകൂടെ പട്ടണത്തിലേക്ക് മടങ്ങിപ്പോയി. പിറ്റേദിവസം, പൌലോസും ബര്‍ന്നബാസും ലുസ്ത്ര പട്ടണത്തില്‍നിന്ന് ദര്ബയിലേക്കു യാത്ര ചെയ്തു. BSB BSB: But after the disciples had gathered around him, he got up and went back into the city. And the next day he left with Barnabas for Derbe.
21 IEV അവര്‍ അവിടെ വളരെ ദിവസങ്ങള്‍ താമസിക്കുകയും യേശുവിനെക്കുറിച്ചുള്ള നല്ല സന്ദേശം ജനങ്ങളോടു പറഞ്ഞുവരികയും ചെയ്തു. വളരെ ആളുകള്‍ വിശ്വാസികളായിത്തീര്‍ന്നു. അതിനുശേഷം, പൌലൊസും ബര്‍ന്നബാസും അവരുടെ മടക്ക യാത്ര ആരംഭിച്ചു. അവര്‍ വീണ്ടും ലുസ്ത്രയിലേക്ക് പോയി. അതിനുശേഷം അവിടെനിന്നും ഇക്കോന്യയിലേക്ക് പോകുകയും പിസിദ്യ സംസ്ഥാനത്തെ അന്തോക്യ പട്ടണത്തിലേക്ക് പോകുകയും ചെയ്തു. BSB BSB: They preached the gospel to that city and made many disciples. Then they returned to Lystra, Iconium, and Antioch,
22 IEV ഓരോ സ്ഥലത്തും കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തില്‍ നിലനില്ക്കേണമെന്നു വിശ്വാസികളോട് അവര്‍ ആവശ്യപ്പെട്ടു. അവര്‍ വിശ്വാസികളോട് പറഞ്ഞു, "ദൈവം നമ്മെ എന്നെന്നേക്കുമായി ഭരിക്കുന്നതിനു മുന്‍പ് നാം വളരെ കഷ്ടങ്ങള്‍ സഹിക്കേണ്ടതുണ്ട്." BSB BSB: strengthening the souls of the disciples and encouraging them to continue in the faith. “We must endure many hardships to enter the kingdom of God,” they said.
23 IEV ഓരോ കൂട്ടായ്മക്കുമായി പൌലൊസും ബര്‍ന്നബാസും നേതാക്കന്മാരെ തിരഞ്ഞെടുത്തു. ഓരോ സ്ഥലത്തുനിന്നും പൌലൊസും ബര്‍ന്നബാസും പോകുന്നതിനു മുന്‍പ് അവര്‍ വിശ്വാസികളെ കൂട്ടിവരുത്തുകയും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കുറച്ചു സമയങ്ങള്‍ ചിലവഴിക്കുകയും ചെയ്തു. തുടര്‍ന്നു പൌലൊസും ബര്‍ന്നബാസും അവര്‍ വിശ്വസിച്ച കര്‍ത്താവ് അവരെ കരുതേണ്ടതിനു നേതാക്കന്മാരെയും വിശ്വാസികളെയും കര്‍ത്താവായ യേശുവില്‍ ഭരമേല്പിച്ചു. BSB BSB: Paul and Barnabas appointed elders for them in each church, praying and fasting as they entrusted them to the Lord, in whom they had believed.
24 IEV പൌലൊസും ബര്‍ന്നബാസും പിസിദ്യ ജില്ലയില്‍കൂടി സഞ്ചരിച്ച്, അവര്‍ പംഫുല്യ ജില്ലയുടെ തെക്കോട്ടു പോയി. BSB BSB: After passing through Pisidia, they came to Pamphylia.
25 IEV ആ ജില്ലയില്‍ പെര്‍ഗ എന്ന പട്ടണത്തില്‍ അവര്‍ എത്തുകയും അവിടെയുള്ള ജനങ്ങളോട് കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള ദൈവ സന്ദേശം പ്രസംഗിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ സമുദ്ര തീരത്തുള്ള അത്തല്യ പട്ടണത്തിലേക്കു പോയി. BSB BSB: And when they had spoken the word in Perga, they went down to Attalia.
26 IEV അവിടെ അവര്‍ ഒരു കപ്പലില്‍ കയറുകയും സിറിയ സംസ്ഥാനത്തെ അന്തോക്യ പട്ടണത്തിലേക്ക് മടങ്ങി പോകുകയും ചെയ്തു. പൌലൊസും ബര്‍ന്നബാസും മറ്റു സ്ഥലങ്ങളിലേക്കു പോകുവാനും പ്രസംഗിക്കുവാനും തിരഞ്ഞെടുത്ത സ്ഥലമായിരുന്നു അത്, കൂടാതെ അവര്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ച പ്രവൃത്തിയില്‍ പൌലൊസിനെയും ബര്‍ന്നബാസിനെയും സഹായിക്കേണ്ടതിനു വിശ്വാസികള്‍ ദൈവത്തോട് അപേക്ഷിച്ച സ്ഥലം ആയിരുന്നു. BSB BSB: From Attalia they sailed to Antioch, where they had been commended to the grace of God for the work they had just completed.
27 IEV അവര്‍ അന്തോക്യ പട്ടണത്തില്‍ എത്തിയപ്പോള്‍ വിശ്വാസികളെ ഒരുമിച്ചു കൂട്ടിവരുത്തി. തുടര്‍ന്നു പൌലൊസും ബര്‍ന്നബാസും അവര്‍ക്ക് ചെയ്യുവാന്‍ ദൈവം സഹായിച്ച എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞു. വിശേഷാല്‍ അനേകം യഹൂദരല്ലാത്ത ആളുകള്‍ യേശുവില്‍ വിശ്വസിക്കുന്നതിനു ദൈവം എങ്ങനെ അവരെ സഹായിച്ചു എന്നും പറഞ്ഞു. BSB BSB: When they arrived, they gathered the church together and reported all that God had done through them, and how He had opened the door of faith to the Gentiles.
28 IEV തുടര്‍ന്നു പൌലൊസും ബര്‍ന്നബാസും മറ്റു വിശ്വാസികളോടൊപ്പം അന്ത്യോക്യയില്‍ വളരെക്കാലം താമസിച്ചു. BSB BSB: And they spent a long time there with the disciples.
Select verses for actions: Enter goes to them and Escape comes back.