2 IEV പെട്ടെന്ന് ഒരു ശക്തിയായ കാറ്റിന്റെ മുഴക്കം എന്നപോലെ ആകാശത്തുനിന്നു വരുന്ന ഒരു ശബ്ദം അവര്‍ കേട്ടു. ആ വീട്ടില്‍ ഇരുന്നിരുന്ന എല്ലാവരും ആ ശബ്ദം കേട്ടു. BSB BSB: Suddenly a sound like a mighty rushing wind came from heaven and filled the whole house where they were sitting.
3 IEV അതിനുശേഷം അവര്‍ അഗ്നിജ്ജ്വാലകള്‍ പോലെ പിളര്‍ന്ന നാവുകള്‍ കണ്ടു. ആ ജ്വാല പരസ്പരം വേര്‍പെടുകയും ഓരോ വിശ്വാസിയുടെ മേലും ഇറങ്ങിവരികയും ചെയ്തു. BSB BSB: They saw tongues like flames of fire that separated and came to rest on each of them.
4 IEV അപ്പോള്‍ എല്ലാ വിശ്വാസികളും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും പരിശുദ്ധാത്മാവ് ഓരോരുത്തര്‍ക്കും പറയുവാന്‍ കഴിവു നല്കിയ പ്രകാരം വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. BSB BSB: And they were all filled with the Holy Spirit and began to speak in other tongues as the Spirit enabled them.
5 IEV ആ സമയത്ത് വളരെ യഹൂദന്മാര് പെന്തെക്കൊസ്തു പെരുന്നാള്‍ ആഘോഷിക്കേണ്ടതിനു യെരുശലേമില്‍ താമസിക്കുന്നുണ്ടായിരുന്നു. അവര്‍ ദൈവത്തെ ആത്മാര്‍ഥമായി ആരാധിക്കുന്ന യഹൂദാ ജനങ്ങള്‍ ആയിരുന്നു. അവര്‍ വിവിധ രാജ്യങ്ങളില്‍നിന്നു വന്നവര്‍ ആയിരുന്നു. BSB BSB: Now there were dwelling in Jerusalem God-fearing Jews from every nation under heaven.
7 IEV അവര്‍ പൂര്‍ണമായി ആശ്ചര്യപ്പെടുകയും അന്യോന്യം പറയുകയും ചെയ്തത്: "ഈ സംസാരിക്കുന്നവര്‍ എല്ലാവരും ഗലീലയില്‍നിന്നു വന്നവരാണ്, എന്നാല്‍ അവര്‍ക്കു നമ്മുടെ ഭാഷകള്‍ എങ്ങനെയാണ് അറിയുവാന്‍ കഴിയുന്നത്?" BSB BSB: Astounded and amazed, they asked, “Are not all these who are speaking Galileans?
8 IEV എന്നാല്‍ ജനിച്ചപ്പോള്‍ മുതല്‍ നാം പഠിച്ച നമ്മുടെ സ്വന്തം ഭാഷ ഇവര്‍ സംസാരിക്കുന്നതു നാം കേള്‍ക്കുന്നു. BSB BSB: How is it then that each of us hears them in his own native language?
9 IEV നമ്മില്‍ ചിലര്‍ പാര്‍ത്ഥ്യ, മേദ്യ, എലാം എന്നീ ദേശങ്ങളില്‍ നിന്നുള്ളവരും നമ്മില്‍ മറ്റു ചിലര്‍ മെസപ്പൊത്താമ്യ, യഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ആസ്യ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരും ആകുന്നു. BSB BSB: Parthians, Medes, and Elamites; residents of Mesopotamia, Judea and Cappadocia, Pontus and Asia,
10 IEV കുറച്ച് ആളുകള്‍ പ്രുഗ്യ, പംഫുല്യ, മിസ്രയീം കുറേന പട്ടണത്തിന്റെ സമീപത്തുള്ള ലിബിയ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരും ആണല്ലോ. നമ്മില്‍ മറ്റു ചിലര്‍ റോമില്‍നിന്നും യെരുശലേം സന്ദര്‍ശനത്തിനു വന്നവരാണ്. BSB BSB: Phrygia and Pamphylia, Egypt and the parts of Libya near Cyrene; visitors from Rome,
12 IEV സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്തെന്ന് അറിയാതെ ആളുകള്‍ അതിശയിച്ചു. അതുകൊണ്ട് അവര്‍ അന്യോന്യം ചോദിച്ചു, "ഇതിന്റെ അര്‍ത്ഥം എന്താണ്"? BSB BSB: Astounded and perplexed, they asked one another, “What does this mean?”
13 IEV അവരില്‍ ചിലര്‍ അവര്‍ കണ്ടതിനെക്കുറിച്ച് പരിഹസിച്ചു. അവര്‍ പറഞ്ഞു, "ഈ ആളുകള്‍ വളരെയധികം പുതിയ വീഞ്ഞ് കുടിച്ചതിനാല്‍ ഈവിധത്തില്‍ സംസാരിക്കുന്നു." BSB BSB: But others mocked them and said, “They are drunk on new wine!”
14 IEV അതിനാല്‍ പത്രൊസ് മറ്റു പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടി എഴുന്നേറ്റു നില്‍ക്കുകയും ആളുകളുടെ കൂട്ടത്തോടു വലിയ ശബ്ദത്തില്‍ പറഞ്ഞത്: "യഹൂദപുരുഷന്മാരും യെരുശലേമില്‍ താമസിക്കുന്ന മറ്റുള്ളവരുമേ: നിങ്ങള്‍ എല്ലാവരും എന്നെ ശ്രദ്ധിക്കുക, എന്തു സംഭവിക്കുന്നു എന്നു ഞാന്‍ വിവരിക്കാം! BSB BSB: Then Peter stood up with the Eleven, lifted up his voice, and addressed the crowd: “Men of Judea and all who dwell in Jerusalem, let this be known to you, and listen carefully to my words.
15 IEV നിങ്ങളില്‍ ചിലര്‍ ചിന്തിക്കുന്നതു ഞങ്ങള്‍ മദ്യപിച്ചിട്ടുണ്ട് എന്നാണ്, എന്നാല്‍ ഞങ്ങള്‍ മദ്യപിച്ചിട്ടില്ല. ഇപ്പോള്‍ രാവിലെ ഒന്‍പതു മണിയേ ആയിട്ടുള്ളൂ, ദിവസത്തിന്റെ ഈ സമയത്ത് ഇവിടെ ആരും തന്നെ മദ്യപിക്കാറില്ല! BSB BSB: These men are not drunk, as you suppose. It is only the third hour of the day!
17 IEV അദ്ദേഹം ഇങ്ങനെ എഴുതി: "അന്ത്യദിവസങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ എല്ലാ ആളുകള്‍ക്കും നല്‍കും; എന്റെ സന്ദേശം നിങ്ങളുടെ ആണ്മക്കളുംപെണ്മക്കളും ജനങ്ങളോടു പറയുകയും യൗവ്വനക്കാര്‍ക്കു ഞാന്‍ ദര്‍ശനങ്ങള്‍ നല്‍കുകയും വൃദ്ധന്മാര്ക്കു സ്വപ്നങ്ങള്‍ നല്‍കുകയും ചെയ്യും." എന്നു ദൈവം പറയുന്നു. BSB BSB: ‘In the last days, God says, I will pour out My Spirit on all people. Your sons and daughters will prophesy, your young men will see visions, your old men will dream dreams.
18 IEV ആ ദിവസങ്ങളില്‍ ഞാന്‍ എന്റെ പരിശുദ്ധാത്മാവിനെ എന്റെ ദാസന്മാര്ക്കു നല്‍കും; അതിനാല്‍ എന്റെ സന്ദേശം ജനങ്ങളോടു പറയുവാന്‍ അവര്‍ക്കു കഴിയും. BSB BSB: Even on My menservants and maidservants I will pour out My Spirit in those days, and they will prophesy.
19 IEV ആകാശത്തില്‍ അതിശയകരമായ കാര്യങ്ങള്‍ ഞാന്‍ ഉളവാക്കുകയും ഭൂമിയില്‍ അത്ഭുത കാര്യങ്ങള്‍ ഞാന്‍ നടത്തും എന്നു കാണിക്കേണ്ടതിന് അതിപ്രധാനവും അതിശയകരവുമായ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഇവിടെ ഭൂമിയില്‍ എല്ലായിടത്തും രക്തവും തീയും പുകയും ഉണ്ടാകും. BSB BSB: I will show wonders in the heavens above and signs on the earth below, blood and fire and billows of smoke.
20 IEV ആകാശത്തു സൂര്യന് അവര്‍ക്ക് ഇരുളായി വെളിപ്പെടുകയും ചന്ദ്രന് ചുവന്നതായി പ്രത്യക്ഷപ്പെടുകയും ചെയ്യും. കര്‍ത്താവും ദൈവവുമായ ഞാന്‍ സകലരേയും ന്യായം വിധിപ്പാന്‍ വരുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ സംഭവിക്കും. BSB BSB: The sun will be turned to darkness, and the moon to blood, before the coming of the great and glorious Day of the Lord.
21 IEV അതിനു മുന്‍പ് തങ്ങളെ പാപദോഷങ്ങളില്‍ നിന്ന് വിടുവിക്കണമെന്നു എന്നോട് അപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും." BSB BSB: And everyone who calls on the name of the Lord will be saved.’
24 IEV അവന് മരിച്ചു, എന്നാല്‍ ദൈവം അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു കാരണം അവന് മരിച്ചവനായി തുടരുവാന്‍ സാധിക്കുമായിരുന്നില്ല. യേശുവിനെ വീണ്ടും ജീവന് പ്രാപിക്കുവാന്‍ ദൈവം ഇടയാക്കി." BSB BSB: But God raised Him from the dead, releasing Him from the agony of death, because it was impossible for death to keep Him in its grip.
25 IEV മശിഹ പറഞ്ഞവയായി വളരെ കാലങ്ങള്‍ക്കു മുന്‍പ്, രാജാവായ ദാവീദ് എഴുതി: "കര്‍ത്താവായ ദൈവമേ, നീ എപ്പോഴും എന്നെ കേള്‍ക്കുന്നു എന്നു ഞാന്‍ അറിയുന്നു. നീ എന്റെ വലതുഭാഗത്ത് ഉണ്ട്, അതിനാല്‍ എനിക്കു ദോഷം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ച് ഞാന്‍ ഭയപ്പെടുന്നില്ല. BSB BSB: David says about Him: ‘I saw the Lord always before me; because He is at my right hand, I will not be shaken.
26 IEV ആകയാല്‍ ദൈവമേ, ഞാന്‍ നിന്നെ ആനന്ദത്തോടെ സ്തുതിക്കുന്നു, കൂടാതെ മരണത്തില്‍നിന്ന് എന്റെ ശരീരം വീണ്ടും ജീവിക്കുവാന്‍ നീ കാരണമാകും എന്നു ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. BSB BSB: Therefore my heart is glad and my tongue rejoices; my body also will dwell in hope,
27 IEV മരിച്ചവര്‍ ആയിരിക്കുന്ന ഇടത്ത് നീ എന്നെ തുടരുവാന്‍ സമ്മതിക്കയില്ല. ഞാന്‍ നിനക്കായി സമര്‍പ്പിക്കപ്പെടുകയും എപ്പോഴും നിന്നെ അനുസരിക്കുകയും ചെയ്യുന്നതിനാല്‍ എന്റെ ശരീരം അഴുകുവാന്‍ നീ സമ്മതിക്കുകയില്ല. BSB BSB: because You will not abandon my soul to Hades, nor will You let Your Holy One see decay.
28 IEV എങ്ങനെ വീണ്ടും ജീവിക്കുമെന്ന് നീ എന്നെ കാണിച്ചിരിക്കുന്നു. നീ എന്നെന്നേക്കും എന്നോടു കൂടെ ഇരിക്കും എന്ന കാരണത്താല്‍ നീ എന്നെ വളരെ സന്തോഷവാനാക്കും". BSB BSB: You have made known to me the paths of life; You will fill me with joy in Your presence.’
29 IEV പത്രൊസ് തുടര്‍ന്നു: എന്റെ സഹയഹൂദരേ, നമ്മുടെ പൂര്‍വ്വപിതാവായ ദാവീദ് രാജാവ് മരിച്ചു എന്നും ആളുകള്‍ അവനെ അടക്കം ചെയ്തു എന്നും എനിക്ക് ഉറപ്പുണ്ട്. അവന്റെ ശരീരം അടക്കിയ സ്ഥലം ഇപ്പോഴും ഇവിടെ ഉണ്ട്. BSB BSB: Brothers, I can tell you with confidence that the patriarch David died and was buried, and his tomb is with us to this day.
30 IEV രാജാവായ ദാവീദ് ഒരു പ്രവാചകനായിരുന്നു. അവന്റെ പിന്തുടര്ച്ചക്കാരില് ഒരാള്‍ രാജാവാകും എന്നു ദൈവം അവനോടു വാഗ്ദാനം ചെയ്തു എന്ന് അവന് അറിഞ്ഞിരുന്നു. BSB BSB: But he was a prophet and knew that God had promised him on oath that He would place one of his descendants on his throne.
31 IEV ദൈവം അത് ചെയ്യുമെന്ന്, കാലങ്ങള്‍ക്കു മുന്‍പ് ദാവീദ് അറിഞ്ഞിരുന്നു. യേശു എന്ന മശിഹാ മരിച്ചതിനു ശേഷം വീണ്ടും ജീവിക്കുവാന്‍ ദൈവം ഇടയാക്കും എന്ന് അവന് പറഞ്ഞു. അവന് കല്ലറയില്‍ തുടരുവാന്‍ ദൈവം അനുവദിക്കുകയില്ല, അവന്റെ ശരീരം അഴുകുവാന്‍ അവന് സമ്മതിക്കുകയില്ല. BSB BSB: Foreseeing this, David spoke about the resurrection of the Christ, that He was not abandoned to Hades, nor did His body see decay.
32 IEV മനുഷ്യനായ ഈ യേശു മരിച്ചതിനുശേഷം, ദൈവം അവനെ വീണ്ടും ജീവിപ്പിച്ചു. ഞങ്ങള്‍ അവനെ കണ്ടതിനാല്‍ അവന്റെ അനുയായികളായ ഞങ്ങള്‍ ഇത് അറിയുന്നു. BSB BSB: God has raised this Jesus to life, to which we are all witnesses.
33 IEV സ്വര്‍ഗ്ഗത്തില്‍ തന്നോടൊപ്പം ആധിപത്യമുള്ളവനാക്കി ദൈവം യേശുവിനെ ഏറ്റവും ആദരിച്ചു. ദൈവം വാഗ്ദത്തം ചെയ്തതുപോലെ തന്റെ പിതാവായ ദൈവത്തില്‍നിന്ന് യേശു പരിശുദ്ധാത്മാവിനെ പ്രാപിച്ചു. അതിനാല്‍ യേശു പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്ക് ഔദാര്യമായി തരികയും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതുവഴി അവന് അതു കാണിച്ചിരിക്കുന്നു. BSB BSB: Exalted, then, to the right hand of God, He has received from the Father the promised Holy Spirit and has poured out what you now see and hear.
34 IEV യേശു സ്വര്‍ഗ്ഗത്തിലേക്കു പോയതുപോലെ ദാവീദ് പോയിട്ടില്ലാത്തതു കൊണ്ട് ദാവീദ് തന്നെ കുറിച്ചല്ല പറയുന്നത് എന്നു ഞങ്ങള്‍ അറിയുന്നു. മാത്രവുമല്ല, ഇത് മശിഹയെക്കുറിച്ചാകുന്നു എന്ന് ദാവീദ് തന്നെ പറഞ്ഞിരിക്കുന്നു: BSB BSB: For David did not ascend into heaven, but he himself says: ‘The Lord said to my Lord, “Sit at My right hand
35 IEV കര്‍ത്താവായ ദൈവം എന്റെ കര്‍ത്താവായ മശിഹായോടു പറഞ്ഞത്, "ഞാന്‍ നിന്റെ ശത്രുക്കളെ പൂര്‍ണമായും പരാജയപ്പെടുത്തുന്നതുവരെ ഇവിടെ ഞാന്‍ ആയിരിക്കുന്ന ഇടത്ത് ഭരണം നടത്തുക." BSB BSB: until I make Your enemies a footstool for Your feet.”’
36 IEV പത്രൊസ് പറഞ്ഞുകൊണ്ട് അവസാനിപ്പിച്ചത്, "നിങ്ങള്‍ ക്രൂശില്‍ തറച്ചുകൊന്ന ഇതേ യേശുവിനെ ദൈവം, കര്‍ത്താവും മശിഹയും ആക്കിത്തീര്‍ത്തു എന്നു നിങ്ങളും മറ്റ് യിസ്രായേല്യരും അറിയേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: Therefore let all Israel know with certainty that God has made this Jesus, whom you crucified, both Lord and Christ!”
37 IEV പത്രൊസും മറ്റ് അപ്പൊസ്തലന്മാരും പറഞ്ഞതു ജനങ്ങള്‍ കേട്ടപ്പോള്‍, തങ്ങള്‍ തെറ്റു ചെയ്തതായി അവര്‍ അറിഞ്ഞു. "ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ജനം അവരോടു ചോദിച്ചു. BSB BSB: When the people heard this, they were cut to the heart and asked Peter and the other apostles, “Brothers, what shall we do?”
38 IEV പത്രൊസ് അവരോട് ഉത്തരം പറഞ്ഞു: "നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ പാപ സ്വഭാവത്തില്‍നിന്നും പിന്തിരിയേണം; നിങ്ങള്‍ ഇപ്പോള്‍ യേശു എന്ന മശിഹാ നിങ്ങള്‍ക്കുവേണ്ടി ചെയ്തതു വിശ്വസിക്കുക നിമിത്തം ഞങ്ങള്‍ നിങ്ങളെ സ്നാനപ്പെടുത്തും, ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചു എന്ന് അതു കാണിക്കുകയും അവന് തന്റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു തരികയും ചെയ്യും. BSB BSB: Peter replied, “Repent and be baptized, every one of you, in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.
39 IEV നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും യേശുവില്‍ വിശ്വസിക്കുന്ന മറ്റുള്ളവര്‍ക്കും ഇവിടെനിന്നു ദൂരെ താമസിക്കുന്നവര്‍ക്കും ഇതു ചെയ്തു തരുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. തന്റെ ജനമായി തീരേണ്ടതിനു വിളിക്കുന്ന ഓരോരുത്തര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ പരിശുദ്ധാത്മാവിനെ നല്‍കും!" BSB BSB: This promise belongs to you and your children and to all who are far off—to all whom the Lord our God will call to Himself.”
40 IEV പത്രൊസ് മറ്റ് അനേക കാര്യങ്ങള്‍ അതിശക്തമായി അവരോടുപറഞ്ഞു. അവന് അവരോടു പറഞ്ഞു: "യേശുവിനെ ഉപേക്ഷിക്കുന്ന ദുഷ്ട ജനങ്ങളെ അവന് ശിക്ഷിക്കുമ്പോള്‍ നിങ്ങളെ ശിക്ഷിക്കാതിരിക്കേണ്ടതിനു ദൈവത്തോട് ആവശ്യപ്പെടുക." BSB BSB: With many other words he testified, and he urged them, “Be saved from this corrupt generation.”
41 IEV പത്രൊസിന്റെ സന്ദേശം കേട്ടു വിശ്വസിച്ച ആളുകള്‍ സ്നാനപ്പെട്ടു. ആ ദിവസം ഏകദേശം മൂവായിരം പേര് വിശ്വാസികളുടെ സമൂഹത്തോടു ചേര്‍ന്നു. BSB BSB: Those who embraced his message were baptized, and about three thousand were added to the believers that day.
43 IEV അപ്പൊസ്തലന്മാര് പലതരത്തിലുള്ള അത്ഭുതകാര്യങ്ങള്‍ ചെയ്തതിനാല്‍ യെരുശലേമില്‍ ഉണ്ടായിരുന്ന എല്ലാ ജനങ്ങളും ദൈവത്തെ വളരെയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. BSB BSB: A sense of awe came over everyone, and the apostles performed many wonders and signs.
44 IEV യേശുവില്‍ വിശ്വസിച്ചവര്‍ ഒരേ കാര്യങ്ങളില്‍ വിശ്വസിക്കുകയും തുടര്‍ച്ചയായി ഒരുമിച്ചുകൂടി വരികയും ചെയ്തു. അവര്‍ തങ്ങള്‍ക്കുള്ളത് എല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. BSB BSB: All the believers were together and had everything in common.
45 IEV സമയാസമയങ്ങളില്‍ അവരില്‍ ചിലര്‍ തങ്ങള്‍ക്കു സ്വന്തമായി ഉണ്ടായിരുന്ന നിലങ്ങളില്‍ നിന്നും മറ്റു വസ്തുക്കളില്‍ നിന്നും അല്പമായി വില്‍ക്കുകയും കൂട്ടത്തിലുള്ള മറ്റുള്ളവര്‍ക്ക് ആവശ്യമുള്ള ധന സഹായം നല്‍കുകയും ചെയ്യുമായിരുന്നു. BSB BSB: Selling their possessions and goods, they shared with anyone who was in need.
46 IEV അവര്‍ എല്ലാ ദിവസവും ദൈവാലയഭാഗത്ത് കൂടിവരികയും ശേഷം അവരുടെ ഭവനങ്ങളില്‍ കൂടിവന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. അന്യോന്യം അവര്‍ക്കുള്ളതു പങ്കിടുകയും ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്തപ്പോള്‍ അവര്‍ സന്തുഷ്ടരായിരുന്നു. BSB BSB: With one accord they continued to meet daily in the temple courts and to break bread from house to house, sharing their meals with gladness and sincerity of heart,
47 IEV അവര്‍ അങ്ങനെ ചെയ്തതിനാല്‍ ദൈവത്തെ മഹത്വപ്പെടുത്തുകയും യെരുശലേമിലുള്ള മറ്റുള്ളവര്‍ അവരെ ബഹുമാനിക്കുകയും ചെയ്തു. ഈവിധ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ തന്നെ തങ്ങളുടെ പാപത്തിന്റെ ശിക്ഷയില്‍നിന്ന് രക്ഷിക്കപ്പെട്ടവരെ ദിനംതോറും കര്‍ത്താവായ യേശു അവരുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുകൊണ്ടിരുന്നു. BSB BSB: praising God and enjoying the favor of all the people. And the Lord added to their number daily those who were being saved.
Select verses for actions: Enter goes to them and Escape comes back.