1 IEV ഞങ്ങള്‍ ഇറ്റലിയിലേക്കു യാത്ര ചെയ്യണമെന്നു ദേശാധിപതി തീരുമാനിച്ചപ്പോള്‍ പൌലൊസിനെയും മറ്റു ചില തടവുകാരെയും യൂലിയൊസ് എന്ന പട്ടാള ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തില്‍ ആക്കി. ചക്രവര്‍ത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വലിയ കൂട്ടം പടയാളികളുടെ ഭാഗവും ശതാധിപന് എന്ന പദവിയും അവന് വഹിച്ചിരുന്നു. BSB BSB: When it was decided that we would sail for Italy, Paul and some other prisoners were handed over to a centurion named Julius, who belonged to the Imperial Regiment.
2 IEV ആസ്യയിലെ അദ്രമുത്ത്യ പട്ടണത്തില്‍നിന്നുള്ള ഒരു കപ്പലില്‍ ഞങ്ങള്‍ കയറി. ആ കപ്പല്‍ ആസ്യ തീരത്തുള്ള പട്ടണങ്ങളിലേക്കു പോകുന്ന ഒരു കപ്പല്‍ ആയിരുന്നു. ഇങ്ങനെ ഞങ്ങള്‍ കടലിലേക്കു പോയി. മക്കദോന്യയിലെ തെസ്സലൊനിക്യയില്നിന്നുള്ള അരിസ്തര്‍ഹൊസും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. BSB BSB: We boarded an Adramyttian ship about to sail for ports along the coast of Asia, and we put out to sea. Aristarchus, a Macedonian from Thessalonica, was with us.
3 IEV അടുത്ത ദിവസം ഞങ്ങള്‍ സീദോനില്‍ എത്തി. യൂലിയൊസ് പൌലൊസിനോട് കനിവോടെ പെരുമാറുകയും അവനെ നന്നായി കരുതേണ്ടതിനു അവന്റെ സ്നേഹിതരെ കാണുവാന്‍ പോകുന്നതിന് അവന് അനുവാദം കൊടുത്തു. BSB BSB: The next day we landed at Sidon, and Julius treated Paul with consideration, allowing him to visit his friends and receive their care.
4 IEV തുടര്‍ന്നു കപ്പല്‍ അവിടെനിന്നും യാത്ര തിരിച്ചു. കാറ്റ് ഞങ്ങള്‍ക്ക് എതിരായിരുന്നതിനാല്‍ കാറ്റില്‍നിന്നു ഞങ്ങള്‍ക്ക് മറ കിട്ടേണ്ടതിനു കുപ്രൊസ് ദ്വീപിന്റെ തീരത്തു കൂടെ ഞങ്ങള്‍ പോയി. BSB BSB: After putting out from there, we sailed to the lee of Cyprus because the winds were against us.
5 IEV അതിനുശേഷം കിലിക്യ, പംഫുല്യ തീരത്തിനു ചേര്‍ന്നുള്ള സമുദ്രം ഞങ്ങള്‍ മുറിച്ചു കടന്നു. ലുക്യയില് ഉള്ള മുറായില്‍ കപ്പല്‍ എത്തി. അവിടെ ഞങ്ങള്‍ കപ്പലില്‍നിന്ന് ഇറങ്ങി. BSB BSB: And when we had sailed across the open sea off the coast of Cilicia and Pamphylia, we came to Myra in Lycia.
6 IEV മുറയില്‍ അലക്സന്ത്രിയയില്നിന്നു വരികയും ഉടന്‍തന്നെ ഇറ്റലിയിലേക്കു പോകുകയും ചെയ്യുന്ന ഒരു കപ്പല്‍ യുലിയൊസ് കണ്ടെത്തി. അതിനാല്‍ ആ കപ്പലില്‍ കയറി പോകുവാന്‍ അവന് ക്രമീകരണം ചെയ്യുകയും ഞങ്ങള്‍ മുറാ പട്ടണം വിടുകയും ചെയ്തു. BSB BSB: There the centurion found an Alexandrian ship sailing for Italy and put us on board.
7 IEV ഞങ്ങള്‍ വളരെ ദിവസങ്ങളിലേക്കു പതുക്കെ യാത്ര ചെയ്യുകയും ക്നീദോസിനു സമീപം എത്തുകയും ചെയ്തു. എന്നാല്‍ കാറ്റുകള്‍ ഞങ്ങള്‍ക്ക് പ്രതികൂലമായിരുന്നതിനാല്‍ അവിടെ ഞങ്ങള്‍ വളരെ പ്രയാസത്തോടെ എത്തി. അതിനുശേഷം പടിഞ്ഞാറെ ദിശയിലേക്ക് നേരിട്ടു പോകുവാന്‍ കപ്പലിനെ അനുവദിക്കാതെവണ്ണം കാറ്റ് വളരെ ശക്തിപ്പെടുകയും ചെയ്തു. പകരം ഞങ്ങള്‍ ക്രേത്ത ദ്വീപിന്റെ തീരത്തുകൂടി യാത്ര ചെയ്തു, അവിടെ കാറ്റ് ശക്തിയായി അടിക്കുന്നുണ്ടായിരുന്നില്ല. കൂടാതെ ശല്മോനയ്ക്ക് സമീപത്തുകൂടി ഞങ്ങള്‍ പോകുകയും ചെയ്തു. ഈ സ്ഥലം വെള്ളത്തിലേക്കു നീണ്ടുകിടക്കുന്ന കരയുടെ ഭാഗമായിരുന്നു. BSB BSB: After sailing slowly for many days, we arrived off Cnidus. When the wind impeded us, we sailed to the lee of Crete, opposite Salmone.
8 IEV കാറ്റ് അപ്പോഴും ശക്തമായിരിക്കുകയും വേഗത്തില്‍ മുന്‍പോട്ടു യാത്ര ചെയ്യുന്നതില്‍നിന്നു കപ്പലിനെ അതു തടസ്സപ്പെടുത്തുകയും ചെയ്തു. അതിനാല്‍ ക്രേത്തയുടെ തീരത്തുകൂടി സാവധാനമായി പോകുകയും, ലുസയ്യക്കു സമീപം ഉള്ള ശുഭ തുറമുഖം എന്നു വിളിച്ചിരുന്ന ഒരു പട്ടണത്തില്‍ ഞങ്ങള്‍ എത്തുകയും ചെയ്തു. BSB BSB: After we had moved along the coast with difficulty, we came to a place called Fair Havens, near the town of Lasea.
9 IEV വളരെ ദിവസങ്ങള്‍ കഴിയുകയും യഹൂദന്മാരുടെ ഉപവാസ കാലം തീര്‍ന്നിരുന്നതിനാലും, കടല്‍ വളരെ ക്ഷോഭിക്കുന്നതിനാലും യാത്ര ചെയ്താല്‍ അപകടം സംഭവിക്കുവാന്‍ സാധ്യതയും ഉണ്ട്. അതിനാല്‍ കപ്പലില്‍ ഉള്ള പുരുഷന്മാരോട് പൌലൊസ് പറഞ്ഞു, BSB BSB: By now much time had passed, and the voyage had already become dangerous because it was after the Fast. So Paul advised them,
10 IEV അവന് അവരോടു പറഞ്ഞത്," പുരുഷന്മാരെ, നാം ഇപ്പോള്‍ യാത്ര ചെയ്യുന്നു എങ്കില്‍ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണനുംകൂടെ വലിയ ഹാനിയും നഷ്ടവും ഉണ്ടാകത്തക്കവണ്ണം യാത്ര പ്രയാസകരമായിരിക്കും എന്നു ഞാന്‍ കാണുന്നു. BSB BSB: “Men, I can see that our voyage will be filled with disaster and great loss, not only to ship and cargo, but to our own lives as well.”
11 IEV എന്നാല്‍ റോമാ ശതാധിപന് പൌലൊസിനെ വിശ്വസിച്ചില്ല. പകരം കപ്പലിന്റെ കപ്പിത്താനും കപ്പല്‍ ഉടമസ്ഥനും പറഞ്ഞത് അവര്‍ വിശ്വസിച്ചു. അതുകൂടാതെ അവര്‍ ഉപദേശിച്ചതനുസരിച്ചു ചെയ്യുവാന്‍ അവന് തീരുമാനിക്കുകയും ചെയ്തു. BSB BSB: But contrary to Paul’s advice, the centurion was persuaded by the pilot and by the owner of the ship.
12 IEV തണുപ്പുകാലം അവിടെ തുടരുന്നതിനു തുറമുഖം നല്ല സ്ഥലം അല്ലായിരുന്നു, അതിനാല്‍ അവിടെനിന്നും കടലിലേക്കു പോകുന്നതിനു കപ്പല്‍ തൊഴിലാളികളില്‍ അധികംപേരും ഉപദേശിച്ചു. ഫൊയ്നീക്യയില്‍ എത്തി ശീതകാലം അവിടെ ചിലവഴിക്കുവാന്‍ അവര്‍ക്കു സാധിക്കുമെന്നു പ്രത്യാശിച്ചു. ക്രേത്തയില്‍ ഉള്ള ഒരു പട്ടണമാണ് ഫൊയ്നിക്യ. തെക്ക് പടിഞ്ഞാറും വടക്ക് പടിഞ്ഞാറും നിന്നുള്ള കാറ്റുകള്‍ അതിന്മേല് അടിച്ചിരുന്നു. BSB BSB: Since the harbor was unsuitable to winter in, the majority decided to sail on, hoping that somehow they could reach Phoenix to winter there. Phoenix was a harbor in Crete facing both southwest and northwest.
13 IEV തെക്ക് നിന്നും ഒരു ശാന്തമായ കാറ്റ് മാത്രം അടിച്ചുകൊണ്ടിരുന്ന കാരണത്താല്‍ അവര്‍ ആഗ്രഹിക്കുന്നതുപോലെ യാത്ര ചെയ്യുവാന്‍ സാധിക്കും എന്നു കപ്പല്‍ നടത്തിപ്പുകാര്‍ ചിന്തിച്ചു. അതിനാല്‍ കടലില്‍ നിന്ന് നങ്കൂരം എടുക്കുകയും ക്രേത്ത ദ്വീപിന്റെ തീരത്തോടു വളരെ അടുത്തുകൂടി കപ്പല്‍ ഓടിച്ചു. BSB BSB: When a gentle south wind began to blow, they thought they had their opportunity. So they weighed anchor and sailed along, hugging the coast of Crete.
14 IEV കുറച്ചു സമയത്തിനുശേഷം, എങ്ങനെയോ, കരയില്‍നിന്ന് ഒരു കൊടുങ്കാറ്റ് അടിച്ചു, അതു വടക്ക് ദിശയില്‍നിന്നു ദ്വീപീനു കുറുകെ വീശുകയും കപ്പലിനെ അടിക്കുകയും ചെയ്തു. ആ കാറ്റ്, ഈശാനമൂലന്‍ അഥവാ വടക്ക് കിഴക്കന്‍ കാറ്റ് എന്നു വിളിച്ചിരുന്നു. BSB BSB: But it was not long before a cyclone called the Northeaster swept down across the island.
15 IEV അതു കപ്പലിന്റെ മുന്‍ഭാഗത്തിനു എതിരായി ശക്തമായി അടിക്കുകയും ഞങ്ങള്‍ക്ക് അതിന് എതിരായി കപ്പല്‍ ഓടിക്കുവാന്‍ കഴിയാതെ വരികയും ചെയ്തു. അതിനാല്‍ കാറ്റ് വീശിയിരുന്ന ദിശയില്‍ കപ്പലിനെ മുന്‍പോട്ടു നീക്കുവാന്‍ കപ്പല്ക്കാര് അനുവദിച്ചു. BSB BSB: Unable to head into the wind, the ship was caught up. So we gave way and let ourselves be driven along.
16 IEV അതിനുശേഷം കപ്പല്‍ ക്ലൌദ എന്നു പേരുള്ള ഒരു ചെറിയ ദ്വീപിന്റെ തീരത്തുകൂടെ ഓടിച്ചു. തോണികള്‍ വളരെ പ്രയാസത്തോടെ കപ്പലിനോടു ചേര്‍ത്തു കെട്ടുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. BSB BSB: Passing to the lee of a small island called Cauda, we barely managed to secure the lifeboat.
17 IEV തോണികള്‍ അവര്‍ വലിച്ചു കയറ്റിയപ്പോള്‍ അതിന്റെ കയറുകള്‍ കപ്പലിന്റെ അമരം കെട്ടുവാന്‍ ഉപയോഗിച്ചു. സിട്രിസിലെ മണല്‍തിട്ടമേല്‍ അവര്‍ ഓടി കയറുമെന്നു ഭയപ്പെട്ടു, ആയതിനാല്‍ അവര്‍ കടല്‍ നങ്കൂരം താഴ്ത്തുകയും കാറ്റ് ഞങ്ങളെ ഇതേ രീതിയില്‍ ഓടിക്കുകയും ചെയ്തു. BSB BSB: After hoisting it up, the crew used ropes to undergird the ship. And fearing that they would run aground on the sandbars of Syrtis, they lowered the sea anchor and were driven along.
18 IEV കാറ്റും തിരമാലകളും കപ്പലിനെ വളരെ കഠിനമായി ഉലച്ചുകൊണ്ടിരുന്നു. അതിനാല്‍ കപ്പലില്‍ കയറ്റിയിരുന്ന സാധനങ്ങള്‍ അടുത്ത ദിവസം കപ്പല്ക്കാര് കപ്പലില്‍നിന്ന് എറിയുവാന്‍ ആരംഭിച്ചു. BSB BSB: We were tossed so violently that the next day the men began to jettison the cargo.
19 IEV കൊടുങ്കാറ്റിന്റെ മൂന്നാം ദിവസം കപ്പലിന്റെ ഭാരം കുറയ്ക്കുവാന്‍ കപ്പലില്‍ കയറ്റിയിരുന്ന കപ്പല്കോപ്പുകള് കയറുകളും തൂണുകളും കപ്പല്ക്കാര് എറിഞ്ഞു കളഞ്ഞു. അവരുടെ സ്വന്തം കൈയാല്‍ അവര്‍ ഇതു ചെയ്തു. BSB BSB: On the third day, they threw the ship’s tackle overboard with their own hands.
20 IEV വളരെ ദിവസങ്ങളിലേക്ക് കാറ്റ് ശക്തിയായി അടിക്കുന്നതു തുടരുകയും പകലും രാത്രിയും ആകാശം കറുത്ത മേഘങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നതിനാല്‍ സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങള്‍ക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ രക്ഷപെടും എന്നുള്ള എല്ലാ ആശയും ഞങ്ങള്‍ക്ക് എല്ലാവര്ക്കും നഷ്ടപ്പെട്ടു. BSB BSB: When neither sun nor stars appeared for many days and the great storm continued to batter us, we abandoned all hope of being saved.
21 IEV വളരെ ദിവസങ്ങളായിട്ടു കപ്പലില്‍ ഉണ്ടായിരുന്ന ഞങ്ങളില്‍ ആരുംതന്നെ ഭക്ഷിച്ചിരുന്നില്ല. തുടര്‍ന്നു ഒരു ദിവസം, പൌലൊസ് ഞങ്ങളുടെ മുന്പില് എഴുന്നേറ്റു നിന്ന് പറഞ്ഞു, "സ്നേഹിതരെ, ക്രേത്തയില്‍നിന്നും പുറപ്പെടരുത് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്നെ കേള്‍ക്കണമായിരുന്നു. തുടര്‍ന്നു നാം ഈ കഷ്ടവും നഷ്ടവും സഹിക്കേണ്ടി വരുമായിരുന്നില്ല. BSB BSB: After the men had gone a long time without food, Paul stood up among them and said, “Men, you should have followed my advice not to sail from Crete. Then you would have averted this disaster and loss.
22 IEV എന്നാല്‍ ഇപ്പോള്‍, ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നതു കൊടുങ്കാറ്റു കപ്പലിനെ നശിപ്പിക്കും എന്നാല്‍ നമ്മെ ആരെയും നശിപ്പിക്കുകയില്ല, ധൈര്യമായിരിക്കുക എന്നാണ്. BSB BSB: But now I urge you to keep up your courage, because you will not experience any loss of life, but only of the ship.
23 IEV ഞാന്‍ ആരുടെ സ്വന്തവും ആരെ സേവിക്കുന്നുവോ അവന് ഒരു ദൂതനെ കഴിഞ്ഞ രാത്രിയില്‍ അയക്കുകയും അവന് എന്റെ അടുക്കല്‍ നില്‍ക്കുകയും ചെയ്തതിന്റെ കാരണത്താലാണ് ഞാന്‍ ഇത് അറിയുന്നത്. BSB BSB: For just last night an angel of the God to whom I belong and whom I serve stood beside me
24 IEV ദൂതന് എന്നോട് പറഞ്ഞത്, "പൌലൊസേ ഭയപ്പെടരുത്. നീ റോമിലേക്ക് പോകേണ്ടതും അവിടെ നിന്നെ ന്യായം വിധിക്കുവാന്‍ ചക്രവര്‍ത്തിക്കു കഴിയേണ്ടതിനു അവന്റെ മുന്‍പാകെ നില്‍ക്കേണ്ടതും ആകുന്നു. നിന്നോടുകൂടെ കപ്പലില്‍ യാത്ര ചെയ്യുന്ന എല്ലാവരും രക്ഷപ്പെടുകയും, ദൈവം അവരെ നിനക്കു ദാനമായി തന്നിരിക്കുന്നു എന്നു നീ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. BSB BSB: and said, ‘Do not be afraid, Paul; you must stand before Caesar. And look, God has granted you the lives of all who sail with you.’
25 IEV ദൂതന് എന്നോടു പറഞ്ഞ അതേപ്രകാരം അങ്ങനെ സംഭവിക്കുവാന്‍ ദൈവം ഇടയാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു എന്ന കാരണത്താല്‍ എന്റെ സ്നേഹിതന്മാരേ, സന്തോഷമായിരിപ്പിന്‍. BSB BSB: So take courage, men, for I believe God that it will happen just as He told me.
26 IEV എന്നിരുന്നാലും ഏതെങ്കിലും ദ്വീപില്‍ കപ്പല്‍ തകരുകയും നമ്മള് അവിടെ കരയിലേക്കു പോകുകയും ചെയ്യും. BSB BSB: However, we must run aground on some island.”
27 IEV കാറ്റ് തുടങ്ങിയതിന്റെ പതിനാലാം രാത്രിയില്‍ കപ്പല്‍ അദ്രിയ കടലിനു കുറുകെ ഒഴുകിക്കൊണ്ടിരുന്നു. ഏകദേശം അര്‍ദ്ധരാത്രിയില്‍ കപ്പല്‍ കരയോട് അടുക്കുന്നതായി കപ്പല്ക്കാര് ചിന്തിച്ചു. BSB BSB: On the fourteenth night we were still being driven across the Adriatic Sea. About midnight the sailors sensed they were approaching land.
28 IEV വെള്ളത്തിന്റെ ആഴം എത്രമാത്രം ഉണ്ടെന്നു അളക്കേണ്ടതിനായി അവര്‍ ഒരു കയര്‍ താഴ്ത്തി. അവര്‍ കയര്‍ വലിച്ചു കയറ്റി അത് അളന്നപ്പോള്‍ വെള്ളത്തിനു നാല്‍പ്പതു മീറ്റര്‍ ആഴം ഉണ്ടെന്നും കണ്ടു. അല്പസമയത്തിനുശേഷം അവര്‍ വീണ്ടും അളക്കുകയും മുപ്പതു മീറ്റര്‍ എന്നു കണ്ടെത്തുകയും ചെയ്തു. BSB BSB: They took soundings and found that the water was twenty fathoms deep. Going a little farther, they took another set of soundings that read fifteen fathoms.
29 IEV കപ്പല്‍ ചില പാറക്കൂട്ടങ്ങളിലേക്കു പോകുമെന്ന് അവര്‍ ഭയന്നു, അതിനാല്‍ കപ്പലിന്റെ അമരത്തു നിന്ന് നാല് നങ്കൂരങ്ങള്‍ അവര്‍ ഇട്ടു. തുടര്‍ന്നു കപ്പല്‍ എവിടെക്കാണ് പോകുന്നത് എന്നു കാണേണ്ടതിനു എത്രയും വേഗം പ്രഭാതം ആകേണ്ടതിന് അവര്‍ പ്രാര്‍ഥിച്ചു. BSB BSB: Fearing that we would run aground on the rocks, they dropped four anchors from the stern and prayed for daybreak.
30 IEV കപ്പല്ക്കാരില് ചിലര്‍ കപ്പലില്‍ നിന്നും രക്ഷപ്പെടുവാന്‍ പദ്ധതി ഇടുകയായിരുന്നു, അതിനാല്‍ അവര്‍ തോണികള്‍ കടലിലേക്കു താഴ്ത്തി. അവര്‍ എന്താണ് പദ്ധതി ഇട്ടിരിക്കുന്നത് ആരും മനസ്സിലാക്കാതിരിക്കേണ്ടതിനു കപ്പലിന്റെ മുന്‍ഭാഗത്തുനിന്നും കുറച്ചു നങ്കൂരങ്ങള്‍ ഇടുകയാണെന്ന് നടിച്ചു. BSB BSB: Meanwhile, the sailors attempted to escape from the ship. Pretending to lower anchors from the bow, they let the lifeboat down into the sea.
31 IEV എന്നാല്‍ പൌലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞത്, "കപ്പല്ക്കാര് കപ്പലില്‍ താമസിക്കുന്നില്ല എങ്കില്‍, രക്ഷപ്പെടുവാന്‍ നിങ്ങള്‍ക്ക് ഒരു ആശയും ഉണ്ടായിരിക്കില്ല. BSB BSB: But Paul said to the centurion and the soldiers, “Unless these men remain with the ship, you cannot be saved.”
32 IEV അതിനാല്‍ പടയാളികള്‍ തോണികളുടെ കയറുകള്‍ അറുത്തു അവയെ ആഴത്തില്‍ ഇട്ടുകളഞ്ഞു. BSB BSB: So the soldiers cut the ropes to the lifeboat and set it adrift.
33 IEV പ്രഭാതത്തിനു തൊട്ടു മുന്‍പ് കപ്പലില്‍ ഉള്ള എല്ലാവരോടും കുറച്ചു ഭക്ഷണം കഴിക്കണമെന്നു പൌലൊസ് അഭ്യര്‍ത്ഥിച്ചു. അവന് പറഞ്ഞത്, "കഴിഞ്ഞ പതിന്നാലു ദിവസങ്ങള്‍ നിങ്ങള്‍ കാത്തിരിക്കുകയും ഒന്നും തിന്നാതിരിക്കുകയും ചെയ്യുന്നു. BSB BSB: Right up to daybreak, Paul kept urging them all to eat: “Today is your fourteenth day in constant suspense, without taking any food.
34 IEV അതിനാല്‍ അല്പം ഭക്ഷണം ഇപ്പോള്‍ കഴിക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനു നിശ്ചയമായും ഇതു ചെയ്യേണം. നിങ്ങളുടെ തലകളില്‍ നിന്ന് ഒരു മുടി പോലും നശിക്കുകയില്ല. BSB BSB: So for your own preservation, I urge you to eat something, because not a single hair of your head will be lost.”
35 IEV പൌലൊസ് അതു പറഞ്ഞതിനു ശേഷം എല്ലാവരും നോക്കി കൊണ്ടിരിക്കുമ്പോള്‍ അവന് കുറച്ച് അപ്പം എടുക്കുകയും അതിനുവേണ്ടി ദൈവത്തിനു നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന് അവന് അപ്പം മുറിക്കുകയും അതില്‍നിന്നും കുറച്ചു ഭക്ഷിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. BSB BSB: After he had said this, Paul took bread and gave thanks to God in front of them all. Then he broke it and began to eat.
36 IEV തുടര്‍ന്ന് അവരെല്ലാവരും ഉത്സാഹപ്പെടുകയും കുറച്ചു ഭക്ഷണം കഴിക്കുകയും ചെയ്തു. BSB BSB: They were all encouraged and took some food themselves.
37 IEV കപ്പലില്‍ ഞങ്ങള്‍ എല്ലാവരുംകൂടി ഇരുനൂറ്റിയെഴുപത്തിയാറു പേര് ഉണ്ടായിരുന്നു. BSB BSB: In all, there were 276 of us on board.
38 IEV എല്ലാവരും ആവശ്യത്തിനു ഭക്ഷിച്ചപ്പോള്‍ കപ്പലില്‍ ശേഷിച്ചിരുന്ന ഗോതമ്പും കടലില്‍ എറിഞ്ഞു കപ്പലിന്റെ ഭാരം കുറച്ചു. BSB BSB: After the men had eaten their fill, they lightened the ship by throwing the grain into the sea.
39 IEV പ്രഭാതത്തില്‍ ഞങ്ങള്‍ക്കു കര കാണുവാന്‍ കഴിഞ്ഞു, എന്നാല്‍ ഞങ്ങള്‍ എവിടെയായിരുന്നു എന്നു കപ്പല്ക്കാര് അറിഞ്ഞില്ല. എന്നിരുന്നാലും ഒരു തുറയും വെള്ളത്തിന്റെ വക്കത്തു മണലിന്റെ വീതിയുള്ള ഒരു ഭാഗവും കാണുവാന്‍ അവര്‍ക്കു സാധിച്ചു. തീരത്തേക്ക് കപ്പല്‍ ഓടിക്കുവാന്‍ ശ്രമിക്കേണ്ടതിനായി അവര്‍ തീരുമാനിച്ചു. BSB BSB: When daylight came, they did not recognize the land, but they sighted a bay with a sandy beach, where they decided to run the ship aground if they could.
40 IEV അതിനാല്‍ അവര്‍ നങ്കൂരം അഴിക്കുകയും കടലില്‍ വീഴുവാന്‍ അനുവദിക്കുകയും ചെയ്തു. അതേസമയം, ചുക്കാന്‍ കെട്ടിയിരുന്ന കയറുകള്‍ അഴിക്കുകയും മുന്‍പിലുള്ള പായുടെമേല് കാറ്റ് അടിക്കേണ്ടതിനു ഉയര്‍ത്തുകയും ചെയ്തു. തുടര്‍ന്നു അവര്‍ കപ്പല്‍ കരയിലേക്കു തിരിച്ചു. BSB BSB: Cutting away the anchors, they left them in the sea as they loosened the ropes that held the rudders. Then they hoisted the foresail to the wind and made for the beach.
41 IEV എന്നാല്‍ രണ്ടു കടല്‍ കൂടുന്നിടത്തേക്കു കപ്പല്‍ പോകുകയും തിരമാലകളുടെ തൊട്ട് അടിയില്‍ ഉണ്ടായിരുന്ന മണല്‍ തിട്ടമേല്‍ ശക്തിയായി ഓടി കയറുകയും ചെയ്തു. കപ്പലിന്റെ മുന്‍ഭാഗം അവിടെ ഉറക്കുകയും അനങ്ങാന്‍ കഴിയാതെ ഇരിക്കുകയും കപ്പല്‍ തകരുവാന്‍ തക്കവണ്ണം വലിയ തിരമാലകള്‍ കപ്പലിന്റെ പുറകിന് എതിരായി അടിക്കുകയും ചെയ്തു. BSB BSB: But the ship struck a sandbar and ran aground. The bow stuck fast and would not move, and the stern was being broken up by the pounding of the waves.
42 IEV തടവുകാര്‍ ആരുംതന്നെ നീന്തി രക്ഷപ്പെടാതിരിക്കേണ്ടതിനു അവരെ എല്ലാവരേയും കൊല്ലുവാന്‍ പടയാളികള്‍ മനസ്സില്‍ തീരുമാനിച്ചു. BSB BSB: The soldiers planned to kill the prisoners so none of them could swim to freedom.
43 IEV എന്നാല്‍ ശതാധിപന് പൌലൊസിനെ രക്ഷിക്കുവാന്‍ ആഗ്രഹിച്ചു, അതിനാല്‍ അതു ചെയ്യുന്നതില്‍നിന്നും അവന് പടയാളികളെ തടഞ്ഞു. പകരം നീന്തുവാന്‍ കഴിയുന്നവര്‍ വെള്ളത്തില്‍ ചാടി കരയിലേക്കു നീന്തുവാന്‍ അവന് കല്പ്പിച്ചു. BSB BSB: But the centurion, wanting to spare Paul’s life, thwarted their plan. He commanded those who could swim to jump overboard first and get to land.
44 IEV തുടര്‍ന്ന് അവന് മറ്റുള്ളവരോട് പലകമേലോ കപ്പലില്‍നിന്നുള്ള കഷണങ്ങളിന് മേലോ പിടിക്കുവാനും കരയിലേക്കു പോകുവാനും പറഞ്ഞു. അവന് പറഞ്ഞതു ഞങ്ങള്‍ ചെയ്യുകയും എല്ലാവരും സുരക്ഷിതരായി ഈവിധത്തില്‍ കരയില്‍ എത്തി. ചേരുകയും ചെയ്തു. BSB BSB: The rest were to follow on planks and various parts of the ship. In this way everyone was brought safely to land.
Select verses for actions: Enter goes to them and Escape comes back.