1 IEV അതിനുശേഷം അഗ്രിപ്പാവ് പൌലൊസിനോട്, പറഞ്ഞത്, "നിനക്കുവേണ്ടി സംസാരിക്കുവാന്‍ ഇപ്പോള്‍ ഞങ്ങള്‍ നിന്നെ അനുവദിക്കും." തുടര്‍ന്ന് പൌലൊസ് സംസാരിക്കുവാന്‍ ആരംഭിക്കുന്നു എന്നു കാണിക്കേണ്ടതിനു തന്റെ കൈ മുന്‍പോട്ടു നീട്ടി. അവന് പറഞ്ഞത്, BSB BSB: Agrippa said to Paul, “You have permission to speak for yourself.” Then Paul stretched out his hand and began his defense:
2 IEV അഗ്രിപ്പാ രാജാവേ ഞാന്‍ ദോഷകരമായ കാര്യങ്ങള്‍ ആണ് ചെയ്തത് എന്നു യഹൂദാ നേതാക്കന്മാര് പറയുമ്പോള്‍ അവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് നിന്നോടു വിശദീകരിക്കുവാന്‍ എനിക്കു കഴിയുന്നതു ഭാഗ്യമായി കരുതുന്നു. BSB BSB: “King Agrippa, I consider myself fortunate to stand before you today to defend myself against all the accusations of the Jews,
3 IEV നാം യഹൂദന്മാരുടെ എല്ലാ ആചാരങ്ങളെക്കുറിച്ചും നാം തര്‍ക്കിക്കുന്ന ചോദ്യങ്ങളെക്കുറിച്ചും നീ അറിയുന്നു എന്നതിനാല്‍ ഞാന്‍ വിശിഷ്യ ഭാഗ്യവാനാണ്. അതിനാല്‍ ക്ഷമയോടെ എന്നെ ശ്രദ്ധിക്കണമെന്ന് ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു." BSB BSB: especially since you are acquainted with all the Jewish customs and controversies. I beg you, therefore, to listen to me patiently.
4 IEV "ഞാന്‍ ഒരു ശിശു ആയിരുന്ന സമയം മുതല്‍ എന്റെ ജീവിതം എങ്ങനെ നയിച്ചിരുന്നു എന്നതിനെക്കുറിച്ച് എന്റെ എല്ലാ യഹൂദ സഹോദരന്മാരും അറിയുന്നു. ഞാന്‍ ജനിച്ച പട്ടണത്തിലും തുടര്‍ന്നു യെരുശലേമിലും എങ്ങനെ ജീവിച്ചു എന്നും അവര്‍ അറിയുന്നു. BSB BSB: Surely all the Jews know how I have lived from my earliest childhood among my own people, and also in Jerusalem.
5 IEV എന്റെ ജീവിതത്തിന്റെ തുടക്കം മുതല്‍ അറിയുകയും വളരെ ചെറുപ്പം ആയിരുന്നതു മുതല്‍ നമ്മുടെ മതത്തിന്റെ വളരെ കഠിനമായ ആചാരങ്ങളെ വളരെ ശ്രദ്ധാപൂര്‍വ്വം ഞാന്‍ അനുസരിച്ചിരുന്നു എന്ന് അവര്‍ അറിയുന്നു. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഞാന്‍ അതിവിടെ സാക്ഷിക്കാം. ഞാന്‍ മറ്റുള്ള പരീശന്മാരെപ്പോലെ തന്നെ ജീവിച്ചു. BSB BSB: They have known me for a long time and can testify, if they are willing, that I lived as a Pharisee, adhering to the strictest sect of our religion.
6 IEV നമ്മുടെ പൂര്‍വ പിതാക്കന്മാരോടു ദൈവം എന്തു വാഗ്ദത്തം ചെയ്തിരുന്നുവോ അതു ദൈവം ചെയ്യുമെന്നു ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു എന്ന കാരണത്താലാണ് ഞാന്‍ ഇന്നു വിചാരണയില്‍ ആയിരിക്കുന്നത്. BSB BSB: And now I stand on trial because of my hope in the promise that God made to our fathers,
7 IEV നമ്മുടെ പന്ത്രണ്ട് യഹൂദ ഗോത്രങ്ങളും രാവും പകലും അവനെ അരാധിക്കുകയും അവനെ ബഹുമാനിക്കുകയും ചെയ്തുകൊണ്ട് ദൈവം നമുക്കുവേണ്ടി വാഗ്ദത്തം ചെയ്തതിനായി ആത്മവിശ്വാസത്തോടെ കാത്തിരിക്കുന്നു. ബഹുമാന്യനായ രാജാവേ, ദൈവം വാഗ്ദത്തം ചെയ്തതു ചെയ്യുമെന്നു ഞാന്‍ വിശ്വാസത്തോടെ പ്രതീക്ഷിക്കുന്നത് അവരും വിശ്വസിക്കുന്നു. എന്നാല്‍ ദൈവം ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നത് എന്റെ കുറ്റമായി അവര്‍ പറയുന്നു. BSB BSB: the promise our twelve tribes are hoping to see fulfilled as they earnestly serve God day and night. It is because of this hope, O king, that I am accused by the Jews.
8 IEV ദൈവത്തിനു മരിച്ചവരെ ഉയിര്പ്പിപ്പാന് കഴിയുകയില്ല എന്നു നിങ്ങളില്‍ ആരെങ്കിലും എന്തുകൊണ്ടാണ് ചിന്തിക്കുന്നത്. BSB BSB: Why would any of you consider it incredible that God raises the dead?
9 IEV നസ്രത്ത് പട്ടണത്തില്‍നിന്നുള്ള യേശുവില്‍ ആളുകള്‍ വിശ്വസിക്കുന്നതില്‍നിന്നും അവരെ തടയുവാനായി എല്ലാക്കാര്യങ്ങളും ചെയ്യുവാന്‍ എനിക്കു കഴിയുമെന്ന് നിശ്ചയം ഉണ്ടായിരുന്ന സമയം മുന്‍പ് ഉണ്ടായിരുന്നു. BSB BSB: So then, I too was convinced that I ought to do all I could to oppose the name of Jesus of Nazareth.
10 IEV അതിനാല്‍ ഞാന്‍ യെരുശലേമില്‍ താമസിച്ചിരുന്നപ്പോള്‍ അതു തന്നെയാണ് ചെയ്തത്. മഹാപുരോഹിതന്മാര് എനിക്കു തന്ന അധികാരത്തില്‍ ഞാന്‍ അനേകം വിശ്വാസികളെ തടവറയില്‍ അടച്ചു. കൂടാതെ അവരുടെ ആളുകള്‍ വിശ്വാസികളെ കൊന്നപ്പോള്‍ അതിനു അനുകൂലമായി ഞാനും സമ്മതം നല്കി. BSB BSB: And that is what I did in Jerusalem. With authority from the chief priests I put many of the saints in prison, and when they were condemned to death, I cast my vote against them.
11 IEV എനിക്കു കണ്ടെത്തുവാന്‍ സാധിച്ചിരുന്ന എല്ലാ പള്ളികളിലുമുള്ള യഹൂദ ജനങ്ങളെ ഞാന്‍ ശിക്ഷിച്ചു. അവര്‍ ദൈവത്തെ നിന്ദിക്കുവാനും അവന്റെ നാമത്തെ ശപിക്കുവാനും എല്ലാ വൈരാഗ്യത്തോടുകൂടെയും അവരെ ഞാന്‍ നിര്‍ബന്ധിച്ചിരുന്നു. എനിക്കുള്ള അധികാരത്തില്‍ അവരെ തടയുവാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യേണ്ടതിനു അവരെ കണ്ടെത്തുവാന്‍ ഞാന്‍ വിദേശ നഗരങ്ങളിലേക്കും പോയി. BSB BSB: I frequently had them punished in the synagogues, and I tried to make them blaspheme. In my raging fury against them, I even went to foreign cities to persecute them.
12 IEV ദമസ്കോസിലുള്ള വിശ്വാസികളെ പിടികൂടുവാന്‍ മഹാപുരോഹിതന്മാര് എനിക്ക് അധികാരം നല്‍കുകയും ഞാന്‍ അവിടേക്കു പോകുകയും ചെയ്തു. എന്നാല്‍ ഞാന്‍ യാത്രയില്‍ ആയിരുന്നപ്പോള്‍, BSB BSB: In this pursuit I was on my way to Damascus with the authority and commission of the chief priests.
13 IEV ഏകദേശം ഉച്ച സമയത്ത്, രാജാവേ, ഞാന്‍ വഴിയില്‍ ആകാശത്തു ഒരു തിളങ്ങുന്ന വെളിച്ചം കണ്ടു. അത് സൂര്യനെക്കാള്‍ തിളക്കം ഉള്ളതായിരുന്നു! അത് എന്റെയും എന്നോടൊപ്പം യാത്ര ചെയ്യുന്നവരുടെയും ചുറ്റും മിന്നി. BSB BSB: About noon, O king, as I was on the road, I saw a light from heaven, brighter than the sun, shining around me and my companions.
14 IEV ഞങ്ങള്‍ എല്ലാവരും നിലത്തേക്കു വീണു. തുടര്‍ന്ന് ആരോ ഒരാള്‍ എബ്രായ ഭാഷയില്‍ എന്നോട് സംസാരിക്കുന്ന ശബ്ദം ഞാന്‍ കേട്ടു. അവന് പറഞ്ഞത്, "ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളുകള്‍ക്കെതിരെ തൊഴിക്കുന്നതു നിനക്കു വളരെ പ്രയാസമായിരിക്കും. BSB BSB: We all fell to the ground, and I heard a voice say to me in Hebrew, ‘Saul, Saul, why do you persecute Me? It is hard for you to kick against the goads.’
15 IEV തുടര്‍ന്നു ഞാന്‍ പറഞ്ഞു, "നീ ആരാകുന്നു കര്‍ത്താവേ? കര്‍ത്താവ് എന്നോടു പറഞ്ഞു," ഞാന്‍ യേശു ആകുന്നു! നീ യുദ്ധം ചെയ്യുന്നത് എനിക്കെതിരായിട്ടാണ്. BSB BSB: ‘Who are You, Lord?’ I asked. ‘I am Jesus, whom you are persecuting,’ the Lord replied.
16 IEV എന്നാല്‍ നീ എഴുന്നേറ്റു നില്ക്കുക! നീ കണ്ടതും ഇപ്പോള്‍ നീ എന്നെക്കുറിച്ച് അറിയുന്നതും പിന്നീട് ഞാന്‍ നിന്നെ കാണിക്കാന്‍ ഇരിക്കുന്നതിനെക്കുറിച്ചും സാക്ഷിക്കുവാനും ഒരു ദാസന് ആക്കുവാനും ഞാന്‍ നിനക്കു പ്രത്യക്ഷനായി. BSB BSB: ‘But get up and stand on your feet. For I have appeared to you to appoint you as a servant and as a witness of what you have seen from Me and what I will show you.
17 IEV അവരുടെ കണ്ണുകള്‍ തുറപ്പാനും അവരെ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കും ശത്രുവിന്റെ അധികാരത്തില്‍ നിന്നും ദൈവത്തിങ്കലേക്കു തിരിക്കുവാനും, നീ അയക്കപ്പെടുന്ന ആളുകളില്‍നിന്നും യഹൂദര്‍ അല്ലാത്തവരില്‍നിന്നും ഞാന്‍ നിന്നെ സംരക്ഷിക്കും. ഈവിധത്തില്‍ ദൈവം അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും വിശ്വാസത്താല്‍ എന്റെതായിത്തീര്ന്ന എന്റെ സകല ജനത്തിനും എന്നെന്നേക്കുമായി ലഭിക്കുവാന്‍ പോകുന്ന കാര്യങ്ങള്‍ അവര്‍ക്ക് നല്കപ്പെടും. BSB BSB: I will rescue you from your own people and from the Gentiles. I am sending you to them
19 IEV അതിനാല്‍ "അഗ്രിപ്പാ രാജാവേ, ദര്‍ശനത്തില്‍ ഞാന്‍ ചെയ്യുവാന്‍ ദൈവം എന്നോടു പറഞ്ഞതു ഞാന്‍ ചെയ്തു. BSB BSB: So then, King Agrippa, I was not disobedient to the heavenly vision.
20 IEV ഞാന്‍ ആദ്യം ദമസ്കോസിലുള്ള യഹൂദന്മാരോടും യെരുശലേമില്‍ ഉള്ളവരോടും യഹൂദ്യ ഉള്‍നാടുകളില്‍ ഉള്ളവരോടും സംസാരിച്ചു. അവര്‍ പാപം ചെയ്യുന്നതു അവസാനിപ്പിക്കുവാനും സഹായത്തിനായി ദൈവത്തോട് അപേക്ഷിപ്പാനും ഞാന്‍ അവരോടു പറഞ്ഞു. അവര്‍ പാപം ചെയ്യുന്നതു നിര്‍ത്തി എന്നു കാണിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യേണം എന്നും ഞാന്‍ അവരോടു പറഞ്ഞു. BSB BSB: First to those in Damascus and Jerusalem, then to everyone in the region of Judea, and then to the Gentiles, I declared that they should repent and turn to God, performing deeds worthy of their repentance.
21 IEV ഞാന്‍ ഈ സന്ദേശം പ്രസംഗിച്ചതിനാല്‍ ഞാന്‍ ദൈവാലയ പ്രാകാരത്തില്‍ ആയിരുന്നപ്പോള്‍ ചില യഹൂദന്മാര് എന്നെ പിടിക്കുകയും കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു. BSB BSB: For this reason the Jews seized me in the temple courts and tried to kill me.
22 IEV എന്നിരുന്നാലും, ദൈവം എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നു, അതിനാല്‍ ഈ ദിവസം വരെ ഈ കാര്യങ്ങള്‍ പ്രഘോഷിക്കുന്നതു ഞാന്‍ തുടര്‍ന്നു. എന്തു സംഭവിക്കണമെന്നു പ്രവാചകന്മാരും മോശെയും പറഞ്ഞതു സാധാരണ ജനങ്ങളോടും പ്രധാനപ്പെട്ട വ്യക്തികളോടും ഒരുപോലെ പറയുന്നതും ഞാന്‍ തുടര്‍ന്നു. BSB BSB: But I have had God’s help to this day, and I stand here to testify to small and great alike. I am saying nothing beyond what the prophets and Moses said would happen:
23 IEV മശിഹാ കഷ്ടമനുഭവിക്കുകയും മരിക്കുകയും മരിച്ചവരില്‍നിന്നും ഉയിര്ക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. ദൈവം വാസ്തവമായി അവരെ രക്ഷിപ്പാന്‍ കഴിയേണ്ടതിനു അവന്റെ സ്വന്ത ജനത്തോടും യഹൂദര്‍ അല്ലാത്തവരോടും അവന് പ്രഘോഷിക്കും എന്നും അവര്‍ പറഞ്ഞു. BSB BSB: that the Christ would suffer, and as the first to rise from the dead, would proclaim light to our people and to the Gentiles.”
26 IEV ഞാന്‍ സംസാരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അഗ്രിപ്പാ രാജാവ് അറിയുകയും എനിക്ക് അദ്ദേഹത്തോട് സ്വാതന്ത്ര്യത്തോടെ അവരെപ്പറ്റി സംസാരിക്കുവാന്‍ കഴിയും. അവന്റെ ശ്രദ്ധയില്‍നിന്ന് ഈ കാര്യങ്ങള്‍ വിട്ടുപോയിട്ടില്ല എന്ന കാര്യത്തില്‍ എനിക്ക് നിശ്ചയം ഉണ്ട്. എന്തുകൊണ്ടെന്നാല്‍ ഈ കാര്യങ്ങളില്‍ ഒന്നു പോലും രഹസ്യത്തില്‍ അല്ല സംഭവിച്ചത്. BSB BSB: For the king knows about these matters, and I can speak freely to him. I am confident that none of this has escaped his notice, because it was not done in a corner.
27 IEV "അഗ്രിപ്പാ രാജാവേ, പ്രവാചകന്മാര് എഴുതിയിരിക്കുന്നതു നീ വിശ്വസിക്കുന്നുവോ? ആ കാര്യങ്ങള്‍ നീ വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു. BSB BSB: King Agrippa, do you believe the prophets? I know you do.”
28 IEV തുടര്‍ന്നു അഗ്രിപ്പാ പൌലൊസിനോടു മറുപടി പറഞ്ഞു, "ഞാന്‍ ക്രിസ്ത്യാനി ആകുവാന്‍ ഒരു ചെറിയ സമയത്തിനുള്ളില്‍ നീ എന്നെ പ്രേരിപ്പിക്കുന്നു!" BSB BSB: Then Agrippa said to Paul, “Can you persuade me in such a short time to become a Christian?”
29 IEV പൌലൊസ് മറുപടി പറഞ്ഞത്, "ഇതിനു ഒരു ചെറിയ സമയമോ വലിയ സമയമോ എടുക്കുന്നു എന്നതില്‍ യാതൊരു കാര്യവുമില്ല. ഈ ചങ്ങലകള്‍ ഒഴികെ നീയും ഇന്ന് എന്നെ കേള്‍ക്കുന്ന മറ്റെല്ലാവരും തന്നെ എന്നെപോലെ ആകണമെന്നു ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു" BSB BSB: “Short time or long,” Paul replied, “I wish to God that not only you but all who hear me this day may become what I am, except for these chains.”
30 IEV തുടര്‍ന്നു രാജാവ് എഴുന്നേറ്റു നിന്നു. ദേശാധിപതിയും ബര്‍നീക്കയും മറ്റ് എല്ലാവരും എഴുന്നേറ്റു. BSB BSB: Then the king and the governor rose, along with Bernice and those seated with them.
31 IEV എന്നിട്ട് അവര്‍ മുറിവിട്ടു പോയി. അവര്‍ പോയതിനുശേഷം, അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു, "ഈ മനുഷ്യന് മരണമോ ചങ്ങലകളോ അര്‍ഹിക്കുന്ന ഒന്നും തന്നെ ചെയ്തിട്ടില്ല. BSB BSB: On their way out, they said to one another, “This man has done nothing worthy of death or imprisonment.”
32 IEV അഗ്രിപ്പാവ് ഫെസ്തോസിനോട് പറഞ്ഞത്, "ഈ മനുഷ്യന് കൈസരോട് അപേക്ഷിച്ചിരുന്നില്ല എങ്കില്‍ അവനെ വിട്ടയക്കുവാന്‍ കഴിയുമായിരുന്നു. BSB BSB: And Agrippa said to Festus, “This man could have been released if he had not appealed to Caesar.”
Select verses for actions: Enter goes to them and Escape comes back.