1 IEV സംസ്ഥാനത്തെ ദേശാധിപതിയായി ഫെസ്തൊസ് ഭരണം ആരംഭിച്ചു. മൂന്നു ദിവസത്തിനുശേഷം അവന് കൈസര്യ വിട്ടു യെരുശലേമിലേക്കു പോയി. BSB BSB: Three days after his arrival in the province, Festus went up from Caesarea to Jerusalem,
2 IEV അവിടെ മഹാപുരോഹിതന്മാരും മറ്റു യഹൂദാ നേതാക്കന്മാരും ഫെസ്തോസിന്റെ മുന്പില് നില്‍ക്കുകയും പൌലൊസ് ചെയ്തത് തെറ്റായിരുന്നു എന്ന് പറയുകയും ചെയ്തു. BSB BSB: where the chief priests and Jewish leaders presented their case against Paul. They urged Festus
3 IEV യെരുശലേമില്‍ വിചാരണ ചെയ്യുവാനായി പൌലൊസിനെ അത്യാവശ്യമായി കൊണ്ടുവരണമെന്ന് അവര്‍ ഫെസ്തോസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വഴിയില്‍ അവനെ ആക്രമിക്കുവാനും കൊല്ലുവാനുമാണ് അവര്‍ യഥാര്‍ത്ഥത്തില്‍ പദ്ധതി തയ്യാറാക്കിയത്. BSB BSB: to grant them a concession against Paul by summoning him to Jerusalem, because they were preparing an ambush to kill him along the way.
4 IEV ഫെസ്തോസ് മറുപടി പറഞ്ഞത്," പൌലൊസ് കൈസര്യയില്‍ സൂക്ഷിപ്പിലാണ്, അവന് അവിടെ തന്നെ പാര്‍ക്കട്ടെ. ഞാന്‍ എത്രയും വേഗം കൈസര്യയിലേക്കു പോകും". BSB BSB: But Festus replied, “Paul is being held in Caesarea, and I myself am going there soon.
5 IEV "ആയതിനാല്‍, അവന് പറഞ്ഞു "നിങ്ങളില്‍ പോകുവാന്‍ കഴിയുന്നവര്‍ എന്നോടൊപ്പം അവിടേക്ക് പോകുക. പൌലൊസിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും കുറ്റപ്പെടുത്തുവാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവിടെ വന്ന് പറയാം. BSB BSB: So if this man has done anything wrong, let some of your leaders come down with me and accuse him there.”
7 IEV ന്യായാസനത്തിന് മുന്‍പാകെ പൌലൊസിനെ കൊണ്ടുവന്നതിനു ശേഷം യെരുശലേമില്‍നിന്നും വന്ന യഹൂദാ നേതാക്കള്‍ അവനെതിരായി വളരെ ഗൌരവമായ കുറ്റങ്ങള്‍ ആരോപിക്കേണ്ടതിനു അവന്റെ ചുറ്റും കൂടി, എന്നാല്‍ അവയില്‍ ഒന്ന് പോലും തെളിയിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. BSB BSB: When Paul arrived, the Jews who had come down from Jerusalem stood around him, bringing many serious charges that they could not prove.
8 IEV തുടര്‍ന്നു പൌലൊസ് തനിക്കുവേണ്ടി സംസാരിച്ചു. അവന് പറഞ്ഞത്, "ഞാന്‍ യഹൂദന്മാരുടെ നിയമങ്ങള്‍ക്കോ ദൈവാലയത്തിനോ ചക്രവര്ത്തിക്കോ എതിരായി ഒന്നും തന്നെ ചെയ്തിട്ടില്ല. BSB BSB: Then Paul made his defense: “I have committed no offense against the law of the Jews or against the temple or against Caesar.”
9 IEV യഹൂദ നേതാക്കന്മാരെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിച്ചതുകൊണ്ട് ഫെസ്തൊസ് പൌലൊസിനോട് ചോദിച്ചു," ഈ കാര്യങ്ങളെക്കുറിച്ച് യരുശലെമില്‍ വച്ച് ഞാന്‍ നിന്നെ ന്യായം വിധിക്കേണ്ടതിന് നീ അവിടേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നുവോ?". BSB BSB: But Festus, wishing to do the Jews a favor, said to Paul, “Are you willing to go up to Jerusalem to stand trial before me on these charges?”
10 IEV പൌലൊസ് മറുപടിയായി പറഞ്ഞത്, "ഇല്ല, ഞാന്‍ ഇപ്പോള്‍ ചക്രവര്‍ത്തിയെ പ്രതിനിധീകരിക്കുന്ന നിന്റെ മുന്‍പാകെ നില്ക്കുന്നു. ഇവിടെയാണ് എന്നെ ന്യായം വിധിക്കേണ്ടത്. നീ നല്ലവണ്ണം അറിയുന്നതുപോലെ ഞാന്‍ യഹൂദാ ജനങ്ങള്‍ക്ക് ദോഷകരമായി ഒന്നും തന്നെ ചെയ്തിട്ടില്ല. BSB BSB: Paul replied, “I am standing before the judgment seat of Caesar, where I ought to be tried. I have done nothing wrong to the Jews, as you yourself know very well.
11 IEV മരണം അര്‍ഹിക്കുന്ന എന്തെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ മരിക്കുന്നതിനു ഞാന്‍ നിഷേധിക്കുകയില്ല, എന്നാല്‍ ആ നിലയില്‍ ഉള്ള ശിക്ഷ അര്‍ഹിക്കുന്നതായി അവര്‍ എന്നെ സംബന്ധിച്ചു കുറ്റം ആരോപിക്കുവാന്‍ ഒന്നും തന്നെ ഇല്ല. അവരെ സംതൃപ്തിപ്പെടുത്തുവാന്‍ ആര്‍ക്കും തന്നെ എന്നെ ശിക്ഷിക്കുവാന്‍ സാധിക്കുകയില്ല. കൈസര്‍ തന്നെ എന്നെ ന്യായം വിധിക്കുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു." BSB BSB: If, however, I am guilty of anything worthy of death, I do not refuse to die. But if there is no truth to their accusations against me, no one has the right to hand me over to them. I appeal to Caesar!”
12 IEV ഫെസ്തൊസ് തന്റെ ഉപദേശകരുമായി ആലോചിച്ചതിനു ശേഷം പറഞ്ഞത്, "നീ കൈസരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു, അതിനാല്‍ നീ കൈസരുടെ അടുക്കലേക്കു പോകും." BSB BSB: Then Festus conferred with his council and replied, “You have appealed to Caesar. To Caesar you will go!”
13 IEV അനേക ദിവസങ്ങള്‍ക്കു ശേഷം ഹെരോദാ അഗ്രിപ്പാ രാജാവ് തന്റെ സഹോദരി ബര്നീക്കയുമായി കൈസര്യയില്‍ എത്തി. ഫെസ്തോസിനോടുള്ള അവരുടെ ആദരവ് കൊടുക്കേണ്ടതിനാണ് അവര്‍ വന്നത്. BSB BSB: After several days had passed, King Agrippa and Bernice came down to Caesarea to pay their respects to Festus.
14 IEV അഗ്രിപ്പാ രാജാവും ബര്‍നീക്കയും കൈസര്യയില്‍ വളരെ ദിവസങ്ങള്‍ താമസിച്ചു. ചില സമയങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫെസ്തൊസ് പൌലൊസിനെക്കുറിച്ചു അഗ്രിപ്പായോടു പറഞ്ഞു, അവന് പറഞ്ഞത് "ഫെലിക്സ് തടവറയില്‍ സൂക്ഷിച്ചിരുന്ന ഒരു മനുഷ്യന് ഇവിടെയുണ്ട്. BSB BSB: Since they were staying several days, Festus laid out Paul’s case before the king: “There is a certain man whom Felix left in prison.
15 IEV ഞാന്‍ യെരുശലേമിലേക്കു ചെന്നപ്പോള്‍ മഹാ പുരോഹിതന്മാരും യഹൂദ മൂപ്പന്മാരും എന്റെ മുന്‍പാകെ വരികയും മരണത്തിനായി അവനെ വിധിക്കേണമെന്നു എന്നോട് ആവശ്യപ്പെടുകയും ചെയ്തു. BSB BSB: While I was in Jerusalem, the chief priests and elders of the Jews presented their case and requested a judgment against him.
16 IEV എന്നാല്‍ ഗൌരവകരമായ കുറ്റം ഒരാളില്‍ ആരോപിച്ചിരിക്കുമ്പോള് ആ വ്യക്തിയെ ഉടനടി ശിക്ഷിക്കുക എന്നതു റോമന്‍ രീതിയല്ല എന്നു ഞാന്‍ അവരോടു പറഞ്ഞു. അതിനുപകരം കുറ്റാരോപിതനായ മനുഷ്യനെ കുറ്റം ആരോപിക്കുന്നവരുമായി മുഖാമുഖം നിന്നുകൊണ്ട് അവരുടെ വാദങ്ങളെ പ്രതിരോധിക്കുവാന്‍ ഞങ്ങള്‍ അനുവദിക്കാറുണ്ട്. BSB BSB: I told them that it is not the Roman custom to hand a man over before he has had an opportunity to face his accusers and defend himself against their charges.
17 IEV അതിനാല്‍ ആ യഹൂദന്മാര് ഇവിടെ കൈസര്യയില്‍ വന്നപ്പോള്‍, വിചാരണ നടത്തുവാന്‍ ഞാന്‍ ഒട്ടും തന്നെ താമസിച്ചില്ല. അവര്‍ വന്നതിന്റെ അടുത്ത ദിവസം, ഞാന്‍ ന്യായാസനത്തില്‍ ഇരിക്കുകയും തടവുകാരനെ കൊണ്ടുവരുവാന്‍ സൂക്ഷിപ്പുകാരനോട് ആജ്ഞാപിക്കുകയും ചെയ്തു. BSB BSB: So when they came here with me, I did not delay. The next day I sat on the judgment seat and ordered that the man be brought in.
18 IEV എന്നാല്‍ തടവുകാരന് ചെയ്ത തെറ്റിനെക്കുറിച്ചു യഹൂദാ നേതാക്കന്മാര് എന്നോടു പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് എന്തെങ്കിലും ഗൗരവതരമായിട്ടുള്ളത് ആണെന്നു ഞാന്‍ ചിന്തിക്കുന്നില്ല. BSB BSB: But when his accusers rose to speak, they did not charge him with any of the crimes I had expected.
19 IEV അതിനു പകരം അവരുടെ സ്വന്തം മതത്തിലുള്ള കാര്യങ്ങളെക്കുറിച്ചും മരിച്ച ശേഷം ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന യേശു എന്നു പേരുള്ള ഒരു മനുഷ്യനെക്കുറിച്ചുമാണ് അവര്‍ അവനുമായി തര്‍ക്കിച്ചത്. BSB BSB: They only had some contentions with him regarding their own religion and a certain Jesus who had died, but whom Paul affirmed to be alive.
20 IEV ഈ വിഷയങ്ങളെക്കുറിച്ച് ഞാന്‍ മനസ്സിലാക്കുകയോ എങ്ങനെ സത്യം കണ്ടെത്തും എന്നതിനെക്കുറിച്ചോ അറിയുന്നില്ല. അതിനാല്‍ ഞാന്‍ പൌലൊസിനോട് ചോദിച്ചു, "ഈ കാര്യങ്ങളെക്കുറിച്ച് ഞാന്‍ നിന്നെ വിചാരണ ചെയ്യുവാന്‍ യെരുശലേമിലേക്കു പോകുവാന്‍ നീ തയ്യാറാണോ?". BSB BSB: Since I was at a loss as to how to investigate these matters, I asked if he was willing to go to Jerusalem and be tried there on these charges.
21 IEV എന്നാല്‍ കൈസര്‍ തന്നെ അവന്റെ വിഷയത്തില്‍ ന്യായം വിധിക്കുവാനായി അവന് ആവശ്യപ്പെട്ടു. ആയതിനാല്‍ അവനെ കൈസരുടെ അടുക്കലേക്കു അയക്കുന്നതുവരെ അവനെ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ ഞാന്‍ ആജ്ഞാപിച്ചു. BSB BSB: But when Paul appealed to be held over for the decision of the Emperor, I ordered that he be held until I could send him to Caesar.”
22 IEV തുടര്‍ന്നു അഗ്രിപ്പാ ഫെസ്തോസിനോട് പറഞ്ഞു," ഈ മനുഷ്യന് എന്താണ് പറയുവാന്‍ ഉള്ളത് എന്നു കേള്‍ക്കുവാന്‍ ഞാനും ആഗ്രഹിക്കുന്നു." ഫെസ്തൊസ് മറുപടിയായി പറഞ്ഞു, "നാളെ അവനില്‍നിന്നും കേള്‍ക്കുവാന്‍ ഞാന്‍ നിനക്കുവേണ്ടി ക്രമീകരണങ്ങള്‍ ചെയ്യാം". BSB BSB: Then Agrippa said to Festus, “I would like to hear this man myself.” “Tomorrow you will hear him,” Festus declared.
23 IEV പിറ്റേദിവസം അഗ്രിപ്പയും ബര്‍നീക്കയും അവരെ ബഹുമാനിക്കുന്ന മറ്റു എല്ലാ ആളുകളും വിചാരണ മുറിയില്‍ എത്തിച്ചേര്‍ന്നു. ചില റോമാ സൈന്യാധിപന്മാരും കൈസര്യയില്‍ ഉള്ള പ്രധാന പുരുഷന്മാരും അവരോടു കൂടെ വന്നു. തുടര്‍ന്നു പൌലൊസിനെ അകത്തു കൊണ്ടുവരുവാന്‍ ഫെസ്തൊസ് കാവല്ക്കാരോടു കല്പ്പിച്ചു. BSB BSB: The next day Agrippa and Bernice came with great pomp and entered the auditorium, along with the commanders and leading men of the city. And Festus ordered that Paul be brought in.
24 IEV പൌലൊസ് പ്രവേശിച്ചതിനു ശേഷം ഫെസ്തൊസ് പറഞ്ഞത്, "അഗ്രിപ്പാ രാജാവും ഇവിടെയുള്ള മറ്റു എല്ലാവരുമേ, നിങ്ങള്‍ ഈ മനുഷ്യനെ കാണുന്നുവല്ലോ! യെരുശലേമിലും ഇവിടെയുമുള്ള ധാരാളം നേതാക്കന്മാര് അവനെ ഇനിയും തുടര്‍ന്നു ജീവിക്കുവാന്‍ അനുവദിക്കരുതെന്ന് എന്നോട് ആവശ്യപ്പെട്ടു. BSB BSB: Then Festus said, “King Agrippa and all who are present with us, you see this man. The whole Jewish community has petitioned me about him, both here and in Jerusalem, crying out that he ought not to live any longer.
25 IEV എന്നാല്‍ മരണം അര്ഹിക്കത്തക്കതൊന്നും അവന് ചെയ്തതായി ഞാന്‍ കണ്ടെത്തിയില്ല. അവന്റെ വിഷയം കൈസര്‍ വിധിക്കട്ടെ എന്ന് അവന് ആവശ്യപ്പെട്ടിരിക്കയാല് അവനെ റോമിലേക്ക് അയക്കുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. BSB BSB: But I found he had done nothing worthy of death, and since he has now appealed to the Emperor, I decided to send him.
26 IEV എന്നാല്‍ അവനെക്കുറിച്ചു ശരിയായ രീതിയില്‍ ചക്രവര്‍ത്തിക്ക് എന്തെഴുതണമെന്നു ഞാന്‍ അറിയുന്നില്ല. അതിനാല്‍ ആണ് നിങ്ങള്‍ എല്ലാവരോടും സംസാരിക്കേണ്ടതിനായി വിശിഷ്യ അഗ്രിപ്പാ രാജാവേ അങ്ങയുടെ മുന്‍പിലും ഇവിടെ അവനെ കൊണ്ടുവന്നത്. അവനെ താങ്കള്‍ ചോദ്യം ചെയ്യേണ്ടതിനാണ് ഞാന്‍ ഇതു ചെയ്തത്. അതിനുശേഷം ചക്രവര്‍ത്തിക്ക് എന്തെഴുതണം എന്ന് എനിക്ക് അറിയുവാന്‍ കഴിയുമായിരിക്കും. BSB BSB: I have nothing definite to write to our sovereign about him. Therefore I have brought him before all of you, and especially before you, King Agrippa, so that after this inquiry I may have something to write.
27 IEV തടവുകാരനെ റോമിലേക്ക് ചക്രവര്‍ത്തിയുടെ അടുക്കല്‍ അയക്കുമ്പോള്‍ അവന് എന്തൊക്കെ തെറ്റായ കാര്യങ്ങള്‍ ആണ് ചെയ്തത് എന്നു ജനങ്ങള്‍ പറയുന്നതിനെക്കുറിച്ചു കൃത്യമായി പറയാതെ അയക്കുന്നതു യുക്തിസഹമല്ല എന്നു ഞാന്‍ ചിന്തിക്കുന്നു". BSB BSB: For it seems unreasonable to me to send on a prisoner without specifying the charges against him.”
Select verses for actions: Enter goes to them and Escape comes back.