1 IEV അഞ്ചു ദിവസത്തിനു ശേഷം മഹാപുരോഹിതനായ അനന്യാസ് മറ്റു ചില യഹൂദാ മൂപ്പന്മാരോടും തെര്‍ത്തുല്യസ് എന്ന ഭാഷകനുമൊത്ത് യെരുശലേമില്‍നിന്നും വന്നു. അവിടെ അവര്‍ പൌലൊസിനെ കുറ്റപ്പെടുത്തി ദേശാധിപതിയോടു പറഞ്ഞു. BSB BSB: Five days later the high priest Ananias came down with some elders and a lawyer named Tertullus, who presented to the governor their case against Paul.
2 IEV പൌലൊസിനെ അകത്തുകൊണ്ടുവരുവാന് ദേശാധിപതി കല്പിച്ചു. പൌലൊസ് എത്തിയപ്പോള്‍, തെര്‍ത്തുല്യസ് പൌലൊസിനെ കുറ്റപ്പെടുത്തുവാന്‍ ആരംഭിച്ചു. അവന് ദേശാധിപതിയോടു പറഞ്ഞു, ബഹുമാന്യനായ ദേശാധിപതി ഫെലിക്സ്, നീ ഞങ്ങളെ ഭരിച്ച അനേക വര്‍ഷങ്ങള്‍ ഞങ്ങള്‍ നല്ല നിലയില്‍ ജീവിച്ചു. വളരെ ബുദ്ധിപൂര്‍വമായി ആസൂത്രണം ചെയ്യുന്നതിനാല്‍ ഈ സംസ്ഥാനത്ത് വളരെ കാര്യങ്ങള്‍ പുരോഗതി പ്രാപിച്ചു. BSB BSB: When Paul had been called in, Tertullus opened the prosecution: “Because of you, we have enjoyed a lasting peace, and your foresight has brought improvements to this nation.
3 IEV ആകയാല്‍ ദേശാധിപതി ഫെലിക്സ്, ഞങ്ങള്‍ എല്ലാവര്‍ക്കുംവേണ്ടി നീ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കുമായി ഞങ്ങള്‍ എപ്പോഴും നിന്നോടു നന്ദിയുള്ളവര്‍ ആയിരിക്കുന്നു. BSB BSB: In every way and everywhere, most excellent Felix, we acknowledge this with all gratitude.
4 IEV എന്നാല്‍ ഞാന്‍ നിന്റെ സമയത്തില്‍ വളരെയധികം എടുക്കുകയില്ല. എനിക്കു പറയുവാന്‍ ഉള്ളതു ദയവായി ശ്രദ്ധിക്കണമെന്നു ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. BSB BSB: But in order not to delay you any further, I beg your indulgence to hear us briefly.
5 IEV ഈ മനുഷ്യന് എവിടെ പോയാലും യഹൂദന്മാര്ക്കു കുഴപ്പം ഉണ്ടാക്കുന്നു എന്നു ഞങ്ങള്‍ നിരീക്ഷിച്ചിരിക്കുന്നു. നസ്രായന്റെ അനുയായികള്‍ എന്നു ജനങ്ങള്‍ വിളിക്കുന്ന മുഴുവന്‍ കൂട്ടത്തെയും ഇവന് നയിക്കുന്നു. BSB BSB: We have found this man to be a pestilence, stirring up dissension among the Jews all over the world. He is a ringleader of the sect of the Nazarenes,
6 IEV യെരുശലേമിലുള്ള ദൈവാലയത്തെ അശുദ്ധമാക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ഇവന് ശ്രമിക്കുകയും ചെയ്തു, അതിനാല്‍ ഞങ്ങള്‍ ഇവനെ പിടികൂടി. BSB BSB: and he even tried to desecrate the temple; so we seized him.
7 IEV എന്നാല്‍ റോമന്‍ കോട്ടയിലെ സൈന്യാധിപനായ ലുസിയാസ് അവന്റെ പടയാളികളുമായി വരികയും ഞങ്ങളില്‍നിന്ന് എടുത്തു കൊണ്ടുപോകുകയും ചെയ്തു. BSB BSB: Not in the BSB
8 IEV നീ സ്വയം അവനെ ചോദ്യം ചെയ്യുന്നു എങ്കില്‍ ഞങ്ങള്‍ അവന്റെമേല്‍ ആരോപിക്കുന്ന കുറ്റം എല്ലാ കാര്യങ്ങളും സത്യമാണെന്നു മനസിലാക്കുവാന്‍ നിനക്കു കഴിയും. BSB BSB: By examining him yourself, you will be able to learn the truth about all our charges against him.”
9 IEV തുടര്‍ന്നു തെര്‍ത്തുല്യസ് പറഞ്ഞതു സത്യമാണെന്നു യഹൂദാ നേതാക്കന്മാര് ദേശാധിപതിയോടു പറഞ്ഞു. BSB BSB: The Jews concurred, asserting that these charges were true.
10 IEV തുടര്‍ന്നു പൌലൊസിന് സംസാരിക്കാംഎന്നു ദേശാധിപതി അവനോടു കൈകൊണ്ടു ആംഗ്യം കാണിച്ചു. അതിനാല്‍ പൌലൊസ് മറുപടി പറഞ്ഞത്, "ദേശാധിപതി ഫെലിക്സ്, ഈ യഹൂദ്യ സംസ്ഥാനത്തെ ചില വര്‍ഷങ്ങളായി നീ ന്യായം വിധിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. ആകയാല്‍ ഞാന്‍ സ്വയമായി വളരെ സന്തോഷത്തോടെ എന്നെ പറ്റി പ്രതിവാദിക്കുന്നു. നീ എന്നെ ശ്രദ്ധിക്കുമെന്നും ന്യായമായി വിധി ചെയ്യും എന്നും ഞാന്‍ അറിയുന്നു. BSB BSB: When the governor motioned for Paul to speak, he began his response: “Knowing that you have been a judge over this nation for many years, I gladly make my defense.
11 IEV ദൈവത്തെ ആരാധിപ്പാന്‍ ഞാന്‍ യെരുശലേമില്‍ പോയിട്ട് പന്ത്രണ്ടില്‍ അധികം ദിവസങ്ങള്‍ ആയിട്ടില്ല എന്ന് നീ അറിയുന്നുവല്ലോ BSB BSB: You can verify for yourself that no more than twelve days ago I went up to Jerusalem to worship.
12 IEV ദൈവാലയ പ്രാകാരത്തില്‍ ഞാന്‍ ആരെങ്കിലുമായി തര്‍ക്കിക്കുന്നതു കണ്ടതായി ആര്‍ക്കുംതന്നെ പറയുവാന്‍ സാധിക്കുകയില്ല. എന്തുകൊണ്ടന്നാല്‍ ഞാന്‍ അതു ചെയ്തിട്ടില്ല. ഏതെങ്കിലും പള്ളികളിലോ യെരുശലേമില്‍ മറ്റു ഏതെങ്കിലും സ്ഥലത്തോ ജനങ്ങള്‍ കലാപം ഉണ്ടാക്കുവാന്‍ ഞാന്‍ കാരണമാകുന്നതായി കണ്ടതായി ആര്‍ക്കും പറയുവാന്‍ സാധിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ അത് ചെയ്തിട്ടില്ല. BSB BSB: Yet my accusers did not find me debating with anyone in the temple or riling up a crowd in the synagogues or in the city.
13 IEV അതിനാല്‍ എന്നെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ചും അവര്‍ക്കു തെളിയിക്കുവാന്‍ സാധിക്കുകയില്ല. BSB BSB: Nor can they prove to you any of their charges against me.
14 IEV എന്നാല്‍ ഞങ്ങളുടെ പൂര്‍വ പിതാക്കന്മാര് ആരാധിച്ചിരുന്ന ദൈവത്തെ ഞാന്‍ ആരാധിക്കുന്നു എന്നതു സത്യമാണെന്നു ഞാന്‍ നിന്റെ മുന്‍പാകെ അംഗീകരിക്കുന്നു. യേശു ഞങ്ങളെ പഠിപ്പിച്ചതു വഴി ഞാന്‍ പിന്തുടരുന്നു എന്നതു സത്യമാണ്. ദൈവം മോശെക്കു നല്കിയ നിയമത്തില്‍ എഴുതിയതും മറ്റു പ്രവാചകന്മാര് എഴുതിയത് എല്ലാം ഞാന്‍ വിശ്വസിക്കുന്നു. BSB BSB: I do confess to you, however, that I worship the God of our fathers according to the Way, which they call a sect. I believe everything that is laid down by the Law and written in the Prophets,
15 IEV നല്ലവരായിരുന്നവരും ദുഷ്ടന്മാരായിരുന്നവരും എല്ലാവരും വീണ്ടും ജീവനിലേക്കു വരുവാന്‍ ദൈവം കാരണമാക്കും എന്ന് ഈ മനുഷ്യര്‍ വിശ്വസിക്കുന്നതുപോലെ ഞാനും വിശ്വസിക്കുന്നു. BSB BSB: and I have the same hope in God that they themselves cherish, that there will be a resurrection of both the righteous and the wicked.
16 IEV ആ ദിവസം വരും എന്നു വിശ്വസിക്കുന്നതിന്റെ കാരണത്താല്‍, ദൈവത്തിനു പ്രസാദകരമായതും മറ്റ് ആളുകള്‍ ശരി എന്ന് ചിന്തിക്കുന്നതും ചെയ്യുവാന്‍ ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നു. BSB BSB: In this hope, I strive always to maintain a clear conscience before God and man.
17 IEV അനേക വര്‍ഷങ്ങള്‍ ഞാന്‍ മറ്റു സ്ഥലങ്ങളില്‍ ആയിരുന്നതിനുശേഷം, ദരിദ്രരായ എന്റെ യഹൂദാ സഹോദരന്മാര്ക്കായി കുറച്ചു പണം കൊണ്ടുവരുവാന്‍ ഞാന്‍ യെരുശലേമിലേക്ക് മടങ്ങിവന്നു. BSB BSB: After several years, then, I returned to Jerusalem to bring alms to my people and to present offerings.
18 IEV ദൈവാരാധനയ്ക്കുള്ള അനുമതിക്കുവേണ്ടി ഒരുവന് ചെയ്യേണ്ട ആചാരം ഞാന്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ആസ്യയില്‍നിന്നുള്ള ചില യഹൂദന്മാര് എന്നെ ദൈവാലയപ്രാകാരത്തില്‍ കണ്ടു. എന്നോടൊപ്പം ആള്‍ക്കൂട്ടം ഉണ്ടായിരുന്നില്ല, കൂടാതെ കലാപം ഉണ്ടാക്കുവാന്‍ ഞാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നില്ല. BSB BSB: At the time they found me in the temple, I was ceremonially clean and was not inciting a crowd or an uproar. But there are some Jews from the province of Asia
19 IEV എന്നാല്‍ ആ യഹൂദന്മാരാണ് കലാപം ഉണ്ടാക്കുവാന്‍ കാരണമായത്. ഞാന്‍ തെറ്റായി ചിലതു ചെയ്തു എന്ന് അവര്‍ ചിന്തിക്കുന്നു എങ്കില്‍ എന്നെ കുറ്റപ്പെടുത്തുവാന്‍ അവര്‍ ഇവിടെ നിന്റെ മുന്‍പാകെ ഉണ്ടാകേണ്ടിയിരുന്നു. BSB BSB: who ought to appear before you and bring charges, if they have anything against me.
20 IEV എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ ആലോചനാ സഭയില്‍ എന്നെത്തന്നെ പ്രതിവാദിക്കുമ്പോള്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ് എന്ന് അവര്‍ ചിന്തിക്കുന്നതായി ഇവിടെയുള്ള യഹൂദന്മാരായ ഈ പുരുഷന്മാര് നിന്നോടു പറയട്ടെ. BSB BSB: Otherwise, let these men state for themselves any crime they found in me when I stood before the Sanhedrin,
21 IEV "മരിച്ച എല്ലാ ജനങ്ങളും വീണ്ടും ജീവനിലേക്കു വരുവാന്‍ ദൈവം ഇടവരുത്തും എന്നു ഞാന്‍ വിശ്വസിക്കുന്നതിനാല്‍ നിങ്ങള്‍ ഇന്ന് എന്നെ വിധിക്കുന്നു." എന്നു ഞാന്‍ നിലവിളിച്ചു പറഞ്ഞതില്‍ എന്തു തെറ്റ് ചെയ്തു എന്ന് അവര്‍ പറയട്ടെ BSB BSB: unless it was this one thing I called out as I stood in their presence: ‘It is concerning the resurrection of the dead that I am on trial before you today.’”
22 IEV മാര്‍ഗ്ഗം എന്നു ജനങ്ങള്‍ വിളിക്കുന്നതിനെക്കുറിച്ചു ഫെലിക്സ് വളരെ അധികം അറിയുന്നതിനാല്‍ അവന് വിചാരണ നിര്‍ത്തി. അവന് അവരോടു പറഞ്ഞു, "സൈന്യാധിപന് ലുസിയാസ് ഇവിടേയ്ക്കു വന്നതിനു ശേഷം പിന്നീടു ഞാന്‍ ഈ വിഷയത്തില്‍ തീരുമാനിക്കും. BSB BSB: Then Felix, who was well informed about the Way, adjourned the hearing and said, “When Lysias the commander comes, I will decide your case.”
23 IEV തുടര്‍ന്നു പൌലൊസിനെ തടവറയിലേക്കു തിരികെ കൊണ്ടുപോകുവാനും അവനെ എല്ലായിപ്പോഴും സംരക്ഷിക്കുന്നതില്‍ ഉറപ്പു വരുത്തേണമെന്നും പൌലൊസിനു സംരക്ഷണം കൊടുത്തിരുന്ന ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാല്‍ അവനെ ചങ്ങലക്കിടരുതെന്നും അവന്റെ സുഹൃത്തുക്കള്‍ അവനെ സന്ദര്‍ശിക്കുകയും പൌലൊസിനെ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സഹായിക്കാന്‍ ഉദ്യോഗസ്ഥന് അവരെ അനുവദിക്കണമെന്നും അവന് പറഞ്ഞു. BSB BSB: He ordered the centurion to keep Paul under guard, but to allow him some freedom and permit his friends to minister to his needs.
24 IEV അനേക ദിവസങ്ങള്‍ക്കു ശേഷം ഫെലിക്സ് യഹൂദ സ്ത്രീയായ അവന്റെ ഭാര്യ ദ്രുസില്ലയോടുകൂടെ തിരികെവരികയും അവനോടു സംസാരിപ്പാന്‍ പൌലൊസിനെ വിളിപ്പിക്കുകയും ചെയ്തു. യേശു എന്ന മശിഹായില്‍ വിശ്വസിക്കുന്നതിനെക്കുറിച്ചു പൌലൊസ് അവനോടു പറഞ്ഞതു ഫെലിക്സ് കേട്ടു. BSB BSB: After several days, Felix returned with his wife Drusilla, who was a Jewess. He sent for Paul and listened to him speak about faith in Christ Jesus.
25 IEV ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ജനങ്ങള്‍ എന്തു ചെയ്യേണമെന്നു ദൈവം ആഗ്രഹിക്കുന്നു എന്നു പൌലൊസ് അവനോടു സംസാരിച്ചു. കൂടാതെ ജനങ്ങള്‍ എങ്ങനെ പ്രവൃത്തികളെ നിയന്ത്രിക്കേണം എന്നതിനെക്കുറിച്ചും അതിനാല്‍ ദൈവം സകലരെയും ന്യായം വിധിക്കുന്ന ഒരു സമയം ഉണ്ട് എന്നതിനെകുറിച്ചും അവന് വിശദീകരിച്ചു. ആ കാര്യങ്ങള്‍ കേട്ടതിനുശേഷം ഫെലിക്സ് ഭയപ്പെട്ടു. അതിനാല്‍ അവന് പൌലോസിനോട് പറഞ്ഞു, "ഇത്രമാത്രമേ ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നുള്ളൂ. എനിക്ക് സമയമുള്ളപ്പോള്‍ നീ എന്റെ അടുക്കല്‍ വീണ്ടും വരുവാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടും." BSB BSB: As Paul expounded on righteousness, self-control, and the coming judgment, Felix became frightened and said, “You may go for now. When I find the time, I will call for you.”
26 IEV പൌലൊസ് അവനു കുറച്ചു പണം നല്‍കും എന്ന് ഫെലിക്സ് പ്രതീക്ഷിച്ചിരുന്നു, അതിനാല്‍ പല സന്ദര്‍ഭങ്ങളില്‍ പൌലോസ് തന്റെ അടുക്കല്‍ വരുവാന്‍ ആളുകളെ അയച്ചിരുന്നു. പൌലൊസ് അനേക തവണ ഫെലിക്സുമായി സംസാരിച്ചു, എന്നാല്‍ അവന് ഫെലിക്സിന് പണമൊന്നും നല്‍കിയില്ല, ഫെലിക്സ് പൌലോസിനെ തടവറയില്‍ നിന്നും വിട്ടയക്കുവാന്‍ പടയാളികളോട് പറഞ്ഞതുമില്ല. BSB BSB: At the same time, he was hoping that Paul would offer him a bribe. So he sent for Paul frequently and talked with him.
27 IEV രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫെലിക്സിന്റെ സ്ഥാനത്തു ബര്ക്യോസ് ഫെസ്തൊസ് ദേശാധിപതിയായി. യഹൂദാ നേതാക്കന്മാരെ പ്രീതിപ്പെടുത്തുവാന്‍ പൌലൊസ് തടവറയില്‍ തന്നെ തുടരുവാന്‍ ഫെലിക്സ് വിട്ടിട്ടുപോയി. BSB BSB: After two years had passed, Felix was succeeded by Porcius Festus. And wishing to do the Jews a favor, Felix left Paul in prison.
Select verses for actions: Enter goes to them and Escape comes back.