1 IEV പൌലൊസ് ആലോചന സഭാംഗങ്ങളെ നോക്കുകയും ഇങ്ങനെ പറയുകയും ചെയ്തു:" യഹൂദന്മാരായ എന്റെ സഹോദരന്മാരെ, എന്റെ ജീവിതകാലം മുഴുവനും ദൈവത്തെ ആദരിച്ചു ജീവിക്കുകയും, തെറ്റാണെന്ന് അറിവുള്ള ഏതെങ്കിലും ഒരു കാര്യം ഞാന്‍ ചെയ്തിട്ടുള്ളതായി എനിക്ക് അറിവില്ല." BSB BSB: Paul looked directly at the Sanhedrin and said, “Brothers, I have conducted myself before God in all good conscience to this day.”
2 IEV പൌലൊസ് പറഞ്ഞത് മഹാപുരോഹിതനായ അനന്യാസ് കേട്ടപ്പോള്‍, പൌലൊസിന്റെ അടുക്കല്‍ നില്‍ക്കുകയായിരുന്നവരോട് അവന്റെ മുഖത്തു അടിക്കുവാന്‍ പറഞ്ഞു. BSB BSB: At this, the high priest Ananias ordered those standing near Paul to strike him on the mouth.
3 IEV തുടര്‍ന്നു പൌലൊസ് അനന്യാസിനോട് പറഞ്ഞു," കപടഭക്തനായ നിന്നെ അതിനുപകരം ദൈവം ശിക്ഷിക്കും! ദൈവം മോശെക്കു കൊടുത്ത നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നീ അവിടെ ഇരിക്കുകയും എന്നെ ന്യായം വിധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി തെളിയിക്കാതെ എന്നെ അടിക്കുവാന്‍ നീ കല്പിച്ച കാരണത്താല്‍ ആ നിയമങ്ങളെ നീ തന്നെ അനുസരിക്കാതിരിക്കുന്നു." BSB BSB: Then Paul said to him, “God will strike you, you whitewashed wall! You sit here to judge me according to the law, yet you yourself violate the law by commanding that I be struck.”
4 IEV പൌലോസിന്റെ അടുക്കല്‍ നിന്നിരുന്നവര്‍ അവനോടു പറഞ്ഞു, "ഞങ്ങളുടെ മഹാപുരോഹിതനായ ദൈവത്തിന്റെ ദാസനോട് നീ മോശമായി സംസാരിക്കുവാന്‍ പാടുള്ളതല്ല!" BSB BSB: But those standing nearby said, “How dare you insult the high priest of God!”
5 IEV പൌലൊസ് മറുപടി പറഞ്ഞു, "എന്റെ യഹൂദന്മാരായ സഹോദരന്മാരെ, ഞാന്‍ അങ്ങനെ പറഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ അടിക്കുവാന്‍ നിങ്ങളില്‍ ഒരുവനായ മനുഷ്യന് മഹാപുരോഹിതന് ആകുന്നു എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ അത് അറിഞ്ഞിരുന്നു എങ്കില്‍ "നിങ്ങളുടെ അധികാരികളില്‍ ഒരുവനെക്കുറിച്ചു ദോഷം പറയരുത്" എന്നു നമ്മുടെ യഹൂദ നിയമത്തില്‍ എഴുതിയിരിക്കുന്നതു ഞാന്‍ അറിയുന്നതിനാല്‍ നമ്മുടെ മഹാപുരോഹിതനെക്കുറിച്ച് മോശമായി സംസാരിക്കുമായിരുന്നില്ല!"' BSB BSB: “Brothers,” Paul replied, “I was not aware that he was the high priest, for it is written: ‘Do not speak evil about the ruler of your people.’”
6 IEV ആലോചനാ സഭാംഗങ്ങളില്‍ ചിലര്‍ സദൂക്യരും മറ്റുള്ളവര്‍ പരീശന്മാരും ആയിരുന്നു എന്ന് പൌലൊസ് അറിഞ്ഞു. അതിനാല്‍ ആലോചന സഭാ ഹാളില്‍ അവന് ഇങ്ങനെ വിളിച്ചു പറഞ്ഞു, "യഹൂദന്മാരായ എന്റെ സഹോദരന്മാരെ, ഞാന്‍ ഒരു പരീശനും, എന്റെ കുടുംബത്തിലുള്ള എല്ലാവരും അതുപോലെതന്നെ പരീശന്മാരും ആയിരുന്നു. ഒരു ദിവസം മരിച്ചവര്‍ വീണ്ടും ജീവിക്കുവാന്‍ ദൈവം കാരണമാക്കും എന്ന് എനിക്കു നിശ്ചയമുള്ളതിന്റെ കാരണത്താല്‍ എന്നെ ഇന്നു വിചാരണക്കായി നിര്‍ത്തിയിരിക്കുന്നു." BSB BSB: Then Paul, knowing that some of them were Sadducees and the others Pharisees, called out in the Sanhedrin, “Brothers, I am a Pharisee, the son of a Pharisee. It is because of my hope in the resurrection of the dead that I am on trial.”
7 IEV അവന് അതു പറഞ്ഞപ്പോള്‍, മരിച്ചവര്‍ വീണ്ടും ജീവിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ചു പരീശന്മാരും സദൂക്യരും അന്യോന്യം തര്‍ക്കിക്കുവാന്‍ ആരംഭിക്കുകയും അവരില്‍ ഓരോരുത്തന് മറ്റുള്ളവരുമായി തര്‍ക്കിക്കുകയും ചെയ്തു. BSB BSB: As soon as he had said this, a dispute broke out between the Pharisees and Sadducees, and the assembly was divided.
8 IEV ആളുകള്‍ മരിച്ചതിനുശേഷം അവര്‍ വീണ്ടും ജീവനിലേക്കു വരികയില്ല എന്നു സദൂക്യര്‍ വിശ്വസിക്കുന്നു. ദൂതന്മാരും മറ്റുവിധത്തിലുള്ള ആത്മാക്കളും ഇല്ല എന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ പരീശന്മാര് ഈ എല്ലാ കാര്യങ്ങളും വിശ്വസിക്കുന്നു. BSB BSB: For the Sadducees say that there is neither a resurrection nor angels nor spirits, but the Pharisees acknowledge them all.
9 IEV അവര്‍ തര്‍ക്കിക്കുമ്പോള്‍ അന്യോന്യം അട്ടഹസിക്കുവാന്‍ ആരംഭിച്ചു. പരീശന്മാരായിരുന്ന ന്യായപ്രമാണത്തിന്റെ അദ്ധ്യാപകരില്‍ ചിലര്‍ എഴുന്നേറ്റു നിന്നു. അവരില്‍ ഒരാള്‍ പറഞ്ഞു, "ഈ മനുഷ്യന് തെറ്റായി യാതൊന്നും ചെയ്തില്ല എന്നു ഞങ്ങള്‍ ചിന്തിക്കുന്നു. ഒരുപക്ഷെ ഒരു ദൂതനോ മറ്റേതെങ്കിലും ആത്മാവോ സംസാരിച്ചു കാണും, കൂടാതെ അവന് പറയുന്നതു സത്യമാണ്. BSB BSB: A great clamor arose, and some scribes from the party of the Pharisees got up and contended sharply, “We find nothing wrong with this man. What if a spirit or an angel has spoken to him?”
10 IEV തുടര്‍ന്നു പരീശന്മാര് അന്യോന്യം അക്രമാസക്തരായി. പൌലൊസിനെ അവര്‍ കീറുമോ എന്ന് സൈന്യാധിപന് ഭയപ്പെട്ടു. തടവറയില്‍നിന്ന് പടയാളികളോടു പോകുവാനും ആലോചനാ സഭാംഗങ്ങളുടെ അടുക്കല്‍നിന്നു പൌലൊസിനെ കൊണ്ടുപോകുവാനും പട്ടാള താവളത്തിലേക്കു കൊണ്ടുവരുവാനും പറഞ്ഞു. BSB BSB: The dispute grew so violent that the commander was afraid they would tear Paul to pieces. He ordered the soldiers to go down and remove him by force and bring him into the barracks.
11 IEV ആ രാത്രിയില്‍ കര്‍ത്താവായ യേശു വന്നു തന്റെ അടുക്കല്‍ നില്‍ക്കുന്നത് പൌലൊസ് കണ്ടു. കര്‍ത്താവ് അവനോടു പറഞ്ഞു, "ധൈര്യമായിരിക്ക! നീ യെരുശലേമില്‍ എന്നെക്കുറിച്ച് പറഞ്ഞു, അതു കൂടാതെ എന്നെക്കുറിച്ച് റോമയിലുള്ള ജനങ്ങളോടും പറയേണ്ടതാകുന്നു." BSB BSB: The following night the Lord stood near Paul and said, “Take courage! As you have testified about Me in Jerusalem, so also you must testify in Rome.”
12 IEV പൌലൊസിനെ വെറുത്തിരുന്ന യഹൂദന്മാരില് ചിലര്‍ പിറ്റേദിവസം രാവിലെ തമ്മില്‍ കണ്ടുമുട്ടുകയും അവനെ എങ്ങനെ കൊല്ലണമെന്നു സംസാരിക്കുകയും ചെയ്തു. അവന് മരിക്കുന്നതു വരെ തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലാ എന്ന് അവര്‍ സ്വയം തീരുമാനിച്ചു. അവര്‍ ശപഥം ചെയ്തിരിക്കുന്നതുപോലെ ചെയ്തില്ല എന്നു വരികില്‍ അവരെ ശപിക്കുവാന്‍ അവര്‍ ദൈവത്തോട് അപേക്ഷിച്ചു. BSB BSB: When daylight came, the Jews formed a conspiracy and bound themselves with an oath not to eat or drink until they had killed Paul.
13 IEV പൌലൊസിനെ കൊല്ലുവാന്‍ ആഗ്രഹിച്ചിരുന്നവര്‍ നാല്പതില് അധികം പുരുഷന്മാര് ആയിരുന്നു. BSB BSB: More than forty of them were involved in this plot.
14 IEV അവര്‍ മഹാപുരോഹിതന്മാരുടെയും യഹൂദമൂപ്പന്മാരുടെയും അടുക്കല്‍ ചെന്ന് പറഞ്ഞു, "ഞങ്ങള്‍ പൌലോസിനെ കൊല്ലുന്നത് വരെ തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ല എന്ന ശപഥം ദൈവം കേട്ടിരിക്കുന്നു. BSB BSB: They went to the chief priests and elders and said, “We have bound ourselves with a solemn oath not to eat anything until we have killed Paul.
15 IEV ആകയാല്‍ നിങ്ങള്‍ സൈന്യാധിപന്റെ അടുക്കല്‍ ചെന്ന് മുഴുവന്‍ യഹൂദ ആലോചന സഭയുടെ പേരില്‍ പൌലൊസിനെ താഴെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരുവാന്‍ ആവശ്യപ്പെടെണമെന്നു ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പൌലോസിനെ കൂടുതലായി ചോദ്യം ചെയ്യേണ്ടതുണ്ട് എന്നു സൈന്യാധിപനോടു പറയുക. അവന് ഇവിടേയ്ക്കു വരുന്ന വഴിയില്‍ അവനെ കൊല്ലുവാന്‍ ഞങ്ങള്‍ കാത്തിരിക്കും." BSB BSB: Now then, you and the Sanhedrin petition the commander to bring him down to you on the pretext of examining his case more carefully. We are ready to kill him on the way.”
16 IEV എന്നാല്‍ പൌലൊസിന്റെ സഹോദരിയുടെ മകന് അവര്‍ ചെയ്യുവാന്‍ പദ്ധതി ഇടുന്നതു കേട്ടു. അതിനാല്‍ അവന് കോട്ടയില്‍ ചെന്നു പൌലൊസിനോട് പറഞ്ഞു. BSB BSB: But when the son of Paul’s sister heard about the plot, he went into the barracks and told Paul.
17 IEV പൌലൊസ് അതു കേട്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥനെ വിളിച്ചു അവനോടു പറഞ്ഞു, "ഈ യുവാവിന് സൈന്യാധിപനോട് ചില കാര്യങ്ങള്‍ പറയുവാന്‍ ഉള്ളതുകൊണ്ട് ഇവനെ അവന്റെ അടുക്കലേക്കു ദയവായി കൊണ്ടുപോവുക." BSB BSB: Then Paul called one of the centurions and said, “Take this young man to the commander; he has something to tell him.”
18 IEV അതിനാല്‍ ഉദ്യോഗസ്ഥന് യുവാവിനെ സൈന്യാധിപന്റെ അടുക്കലേക്കു കൊണ്ടുപോയി. ഉദ്യോഗസ്ഥന് സൈന്യാധിപനോട് പറഞ്ഞു, "തടവുകാരനായ പൌലൊസ് എന്നെ വിളിച്ചു പറഞ്ഞു, "ഈ യുവാവിന് നിന്നോടു ചിലതു പറയുവാന്‍ ഉള്ളതിനാല്‍ ഇവനെ ദയവായി സൈന്യാധിപന്റെ അടുക്കല്‍ കൊണ്ടുപോകണം." BSB BSB: So the centurion took him to the commander and said, “Paul the prisoner sent and asked me to bring this young man to you. He has something to tell you.”
19 IEV സൈന്യാധിപന് യുവാവിന്റെ കരത്തില്‍ പിടിച്ച് അവനെ മാറ്റിനിര്‍ത്തി ചോദിച്ചു, "നിനക്ക് എന്താണ് എന്നോടു പറയുവാന്‍ ഉള്ളത്? BSB BSB: The commander took the young man by the hand, drew him aside, and asked, “What do you need to tell me?”
20 IEV അവന് പറഞ്ഞു, "പൌലൊസിനെ നാളെ ആലോചനാ സഭയുടെ മുന്‍പാകെ കൊണ്ടുവരുവാന്‍ ചില യഹൂദന്മാര് ആഗ്രഹിക്കുന്നു. അവര്‍ അവനോടു കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ആഗ്രഹിക്കുന്നതായി പറയും. എന്നാല്‍ അതു സത്യമല്ല. BSB BSB: He answered, “The Jews have agreed to ask you to bring Paul to the Sanhedrin tomorrow on the pretext of acquiring more information about him.
21 IEV ആലോചനാ സഭയിലേക്കു പോകുന്ന വഴിയില്‍ പൌലൊസിനെ കൊല്ലുന്നതിനായി നാല്പതില് അധികം യഹൂദന്മാര് ഒളിച്ചിരിക്കുന്നതിനാല്‍ നീ ചെയ്യുവാന്‍ അവര്‍ ആവശ്യപ്പെടുന്നത് ചെയ്യരുത്. പൌലൊസിനെ കൊല്ലുന്നതുവരെ തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ല എന്ന് ദൈവത്തോട് അവര്‍ ശപഥവും ചെയ്തിരിക്കുന്നു. അവര്‍ അത് ചെയ്യുവാന്‍ തയ്യാറായിരിക്കുന്നു, കൂടാതെ അവര്‍ ആവശ്യപ്പെടുന്നത് നീ ചെയ്യുവാനായി സമ്മതിക്കുവാന്‍ നിനക്കായി കാത്തിരിക്കുന്നു." BSB BSB: Do not let them persuade you, because more than forty men are waiting to ambush him. They have bound themselves with an oath not to eat or drink until they have killed him; they are ready now, awaiting your consent.”
22 IEV സൈന്യാധിപന് യുവാവിനോടു പറഞ്ഞു, "അവരുടെ പദ്ധതിയെക്കുറിച്ച് നീ എന്നോടു പറഞ്ഞതായി ആരോടും പറയരുത്." തുടര്‍ന്നു അവന് ആ യുവാവിനെ പറഞ്ഞയച്ചു. BSB BSB: So the commander dismissed the young man and instructed him, “Do not tell anyone that you have reported this to me.”
23 IEV അതിനുശേഷം സൈന്യാധിപന് അവന്റെ രണ്ടു ഉദ്യോഗസ്ഥന്മാരെ വിളിച്ച് അവരോടു പറഞ്ഞു, "ഇരുന്നൂറു പടയാളികളെ യാത്രക്കായി തയ്യാറാക്കുക. എഴുപതു കുതിര പടയാളികളെയും കുന്തം വഹിക്കുന്ന ഇരുന്നൂറു മറ്റു പടയാളികളെയും അവരോടൊപ്പം എടുക്കുക. കൈസര്യ പട്ടണത്തിലേക്കു പോകുവാന്‍ ഇന്ന് രാത്രി ഒന്‍പതു മണിക്കു നിങ്ങള്‍ എല്ലാവരും പുറപ്പെടുവാന്‍ തയ്യാറാവുക. BSB BSB: Then he called two of his centurions and said, “Prepare two hundred soldiers, seventy horsemen, and two hundred spearmen to go to Caesarea in the third hour of the night.
24 IEV പൌലൊസിനു യാത്ര ചെയ്യുവാന്‍ കുതിരകളെയും കൂടെ എടുക്കുകയും ദേശാധിപതിയായ ഫെലിക്സിന്റെ കൊട്ടാരം വരെ അവനു അകമ്പടിയായി പോകേണം." BSB BSB: Provide mounts for Paul to take him safely to Governor Felix.”
25 IEV ദേശാധിപതിക്കു അയക്കുവാനായി സൈന്യാധിപന് ഒരു കത്തെഴുതി. അവന് എഴുതിയത് ഇങ്ങനെയാണ്: BSB BSB: And he wrote the following letter:
26 IEV "ക്ലൌദ്യോസ് ലുസിയാസ് എന്ന ഞാന്‍ താങ്കള്‍ക്ക് എഴുതുന്നത്, ഞങ്ങള്‍ ബഹുമാനിക്കുന്ന ഞങ്ങളുടെ ദേശാധിപതിയായ ഫെലിക്സ് എന്ന താങ്കള്‍ക്കു ഞാന്‍ എന്റെ വന്ദനം അയക്കുന്നു. BSB BSB: Claudius Lysias, To His Excellency, Governor Felix: Greetings.
27 IEV പൌലൊസ് എന്ന ഈ മനുഷ്യനെ ചില യഹൂദന്മാര് പിടിക്കുകയും അവനെ കൊല്ലുവാനുള്ള ശ്രമത്തില്‍ ആയിരുന്നതിനാലും ഞാന്‍ ഇവനെ നിങ്ങളുടെ അടുക്കലേക്കു അയക്കുന്നു. എന്നാല്‍ അവന് ഒരു റോമാ പൗരനാണെന്നു ചിലര്‍ എന്നോടു പറഞ്ഞതു കേട്ടു, അതിനാല്‍ ഞാനും എന്റെ പടയാളികളും ചെന്ന് അവനെ രക്ഷിച്ചു. BSB BSB: This man was seized by the Jews, and they were about to kill him when I came with my troops to rescue him. For I had learned that he is a Roman citizen,
28 IEV അവന് ചെയ്ത തെറ്റ് എന്താണെന്നു യഹൂദന്മാര് പറയുന്നത് അറിയുവാന്‍ ഞാന്‍ ആഗ്രഹിച്ചു, അതിനാല്‍ ഞാന്‍ അവനെ യഹൂദ ആലോചനാ സഭയിലേക്കു കൊണ്ടുപോയി. BSB BSB: and since I wanted to understand their charges against him, I brought him down to their Sanhedrin.
29 IEV അവര്‍ അവനോടു ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവന് അവര്‍ക്കു മറുപടി കൊടുക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. അവരുടെ യഹൂദ നിയമങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചാണ് അവര്‍ അവനെ കുറ്റപ്പെടുത്തിയത്. എന്നാല്‍ പൌലൊസ് നമ്മുടെ യാതൊരു റോമന്‍ നിയമങ്ങളെയും അനുസരിക്കാതിരുന്നിട്ടില്ല. ആയതിനാല്‍ അധികാരികള്‍ക്ക് അവനെ കുറ്റം വിധിക്കുവാനോ തടവറയില്‍ ഇടുവാന്‍ പോലുമോ സാധിക്കുകയില്ല. BSB BSB: I found that the accusation involved questions about their own law, but there was no charge worthy of death or imprisonment.
30 IEV ഈ മനുഷ്യനെ കൊല്ലുവാന്‍ ചില യഹൂദന്മാര് പദ്ധതി ഇടുന്നതായി ഒരാള്‍ എന്നോടു പറഞ്ഞു, അതിനാല്‍ മാന്യമായ വിചാരണ നീ അവനു കൊടുക്കേണ്ടതിനായി ഞാന്‍ അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു. അവന്റെമേല്‍ കുറ്റാരോപണം നടത്തിയ യഹൂദന്മാരോടു കൈസര്യയിലേക്കു പോകുവാന്‍ ഞാന്‍ കല്പിക്കുകയും പൌലൊസിനെക്കുറിച്ച് എന്താണ് ആരോപിക്കുന്നതെന്നു നിന്നോടു പറയുവാനും ഞാന്‍ കല്പിച്ചിരിക്കുന്നു. ശുഭമായിരിക്കട്ടെ." BSB BSB: When I was informed that there was a plot against the man, I sent him to you at once. I also instructed his accusers to present their case against him before you.
31 IEV സൈന്യാധിപന് പടയാളികളോടു പറഞ്ഞത് അനുസരിച്ച് രാത്രിയില്‍ തന്നെ പൌലൊസിനെ അന്തിപത്രോസിലേക്ക് കൊണ്ടുപോയി. BSB BSB: So the soldiers followed their orders and brought Paul by night to Antipatris.
32 IEV പിറ്റേദിവസം കാലാളുകളായ പടയാളികള്‍ യെരുശലേമിലേക്ക് മടങ്ങിപ്പോകുകയും കുതിര ചേകവര്‍ പൌലൊസിനോട് കൂടെ പോകുകയും ചെയ്തു. BSB BSB: The next day they returned to the barracks and let the horsemen go on with him.
34 IEV ദേശാധിപതി കത്തു വായിച്ചതിനെ തുടര്‍ന്നു പൌലൊസിനോട് ചോദിച്ചു, "നീ ഏതു സംസ്ഥാനത്തു നിന്നുള്ളവനാണ്?" പൌലൊസ് മറുപടി പറഞ്ഞു, "ഞാന്‍ കിലിക്യയില്നിന്നുള്ളവനാണ്." BSB BSB: The governor read the letter and asked what province Paul was from. Learning that he was from Cilicia,
35 IEV തുടര്‍ന്നു ദേശാധിപതി പറഞ്ഞു, "നിന്നെ കുറ്റം ചുമത്തിയവര്‍ വരുമ്പോള്‍ നിങ്ങള്‍ ഓരോരുത്തരും പറയുന്നതു ഞാന്‍ കേള്‍ക്കുകയും നിന്റെ കാര്യത്തില്‍ വിധി പ്രസ്താവിക്കുകയും ചെയ്യും." തുടര്‍ന്നു മഹാനായ ഹെരോദാ രാജാവ് പണിയിച്ച കൊട്ടാരത്തില്‍ അവനെ സൂക്ഷിക്കുവാന്‍ അവന് ആജ്ഞാപിച്ചു. BSB BSB: he said, “I will hear your case when your accusers arrive.” Then he ordered that Paul be kept under guard in Herod’s Praetorium.
Select verses for actions: Enter goes to them and Escape comes back.