1 IEV പൌലൊസ് പറഞ്ഞത്, "യഹൂദാ മൂപ്പന്മാരും എന്റെ സഹോദരന്മാരായ യഹൂദരേ, എന്റെമേല്‍ കുറ്റാരോപണം നടത്തുന്നവരോട് ഞാന്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ ശ്രദ്ധിക്കേണം!". BSB BSB: “Brothers and fathers, listen now to my defense before you.”
2 IEV പൌലൊസ് അവരുടെ സ്വന്തം എബ്രായ ഭാഷയില്‍ സംസാരിക്കുന്നത് ജനക്കൂട്ടം കേട്ടപ്പോള്‍ അവര്‍ ശാന്തരാകുകയും ശ്രദ്ധിക്കുകയും ചെയ്തു. തുടര്‍ന്നു പൌലൊസ് അവരോടു പറഞ്ഞത്, BSB BSB: When they heard him speak to them in Hebrew, they became even more quiet. Then Paul declared,
3 IEV "നിങ്ങള്‍ എല്ലാവരും ആയിരിക്കുന്നതു പോലെ ഞാന്‍ ഒരു യഹൂദന് ആകുന്നു. കിലിക്യ സംസ്ഥാനത്തുള്ള തര്‍സോസ് പട്ടണത്തിലാണ് ഞാന്‍ ജനിച്ചത്, എന്നാല്‍ ഞാന്‍ വളര്‍ന്നത് ഇവിടെ യെരുശലേമില്‍ ആണ്. ഞാന്‍ യുവാവ് ആയിരുന്നപ്പോള്‍ നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്ക്കു മോശെ നല്കിയ ന്യായപ്രമാണം അഭ്യസിച്ചു. ഗമാലിയേല്‍ ആയിരുന്നു എന്റെ അദ്ധ്യാപകന്. ഞാന്‍ ദൈവത്തെ അനുസരിപ്പാന്‍ ആഗ്രഹിച്ചിരുന്നതുകൊണ്ട് ആ നിയമങ്ങളെ അനുസരിക്കുകയും നിങ്ങള്‍ എല്ലാവരും ആ നിയമങ്ങള്‍ അനുസരിക്കുന്നു എന്ന് എനിക്കു നിശ്ചയവും ഉണ്ട്. BSB BSB: “I am a Jew, born in Tarsus of Cilicia, but raised in this city. I was educated at the feet of Gamaliel in strict conformity to the law of our fathers. I was just as zealous for God as any of you are today.
4 IEV അക്കാരണത്താല്‍ യേശുവിനെക്കുറിച്ചുള്ള ദൈവസന്ദേശം വിശ്വസിക്കുന്നവരെ പിടികൂടുവാന്‍ ഞാന്‍ ശ്രമിച്ചു. അവരെ കൊല്ലുവാനുള്ള വഴികള്‍ ഞാന്‍ നോക്കിയിരുന്നു. ആ സന്ദേശം വിശ്വസിച്ചിരുന്ന പുരുഷന്മാരെയോ സ്ത്രീകളെയോ ഞാന്‍ കണ്ടുപിടിച്ചപ്പോള്‍ ഞാന്‍ അവരെ തടവറയിലേക്ക് വലിച്ചെറിഞ്ഞു. BSB BSB: I persecuted this Way even to the death, detaining both men and women and throwing them into prison,
5 IEV മഹാപുരോഹിതനും നമ്മുടെ യഹൂദ ആലോചനാസഭയുമായി ബന്ധപ്പെട്ട മറ്റു പുരുഷന്മാരും ഇത് അറിയുന്നു. ദമാസ്കസ് പട്ടണത്തിലുള്ള സഹ യഹൂദന്മാര്ക്ക് കൊടുക്കുവാനായി എനിക്കു കത്തുകള്‍ നല്കി. യേശുവില്‍ വിശ്വസിക്കുന്നവരെ പിടികൂടുവാന്‍ ആ കത്തുകള്‍ എനിക്ക് അധികാരം നല്കി. അവരെ ഇവിടെ ശിക്ഷിക്കേണ്ടതിനായി തടവുകാരായി പിടിച്ചു യെരുശലേമില്‍ കൊണ്ടുവരുവാനും ഞാന്‍ ആഗ്രഹിച്ചു. BSB BSB: as the high priest and the whole Council can testify about me. I even obtained letters from them to their brothers in Damascus, and I was on my way to apprehend these people and bring them to Jerusalem to be punished.
6 IEV അതിനാല്‍ ഞാന്‍ ദമസ്കൊസിലേക്ക് പോയി. ഏകദേശം ഉച്ച സമയത്ത് ദമസ്കൊസിനോട് ഞാന്‍ സമീപിക്കുമ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു ഉജ്ജ്വല വെളിച്ചം എന്റെ ചുറ്റും മിന്നി. BSB BSB: About noon as I was approaching Damascus, suddenly a bright light from heaven flashed around me.
7 IEV ആ വെളിച്ചം വളരെ അധികം പ്രകാശിച്ചതിനാല്‍ ഞാന്‍ നിലത്തേക്കു വീണു. തുടര്‍ന്നു മുകളില്‍ ആകാശത്തുനിന്നും ആരോ എന്നോട് സംസാരിക്കുന്നതു കേട്ടു, "ശൌലേ! ശൌലേ! എന്നെ മുറിപ്പെടുത്തുവാന് നീ കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടാണ്?" BSB BSB: I fell to the ground and heard a voice say to me, ‘Saul, Saul, why do you persecute Me?’
8 IEV ഞാന്‍ മറുപടി പറഞ്ഞത്, "കര്‍ത്താവേ, നീ ആരാകുന്നു?" അവന് മറുപടി പറഞ്ഞത്, "നീ മുറിപ്പെടുത്തുന്ന നസ്രേത്തുകാരനായ യേശു ആകുന്നു ഞാന്‍." BSB BSB: ‘Who are You, Lord?’ I asked. ‘I am Jesus of Nazareth, whom you are persecuting,’ He replied.
9 IEV എന്നോടൊപ്പം യാത്ര ചെയ്തിരുന്നവര്‍ ശക്തിയേറിയ പ്രകാശം കണ്ടു, എന്നാല്‍ ആ ശബ്ദം എന്താണ് പറഞ്ഞത് എന്നു മനസിലാക്കിയില്ല. BSB BSB: My companions saw the light, but they could not understand the voice of the One speaking to me.
10 IEV തുടര്‍ന്നു ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു, "കര്‍ത്താവേ, ഞാന്‍ എന്തു ചെയ്യേണമെന്നാണ് നീ ആഗ്രഹിക്കുന്നത്?", കര്‍ത്താവ് എന്നോടു പറഞ്ഞു," എഴുന്നേറ്റു ദമസ്കൊസിലേക്ക് പോകുക. നീ ചെയ്യുവാന്‍ ഞാന്‍ പദ്ധതി ഇട്ടിരിക്കുന്നത് അവിടെയുള്ള ഒരാള്‍ നിന്നോട് പറയും." BSB BSB: Then I asked, ‘What should I do, Lord?’ ‘Get up and go into Damascus,’ He told me. ‘There you will be told all that you have been appointed to do.’
11 IEV അതിനുശേഷം ശക്തിയേറിയ വെളിച്ചം ഞാന്‍ അന്ധനാകുന്നതിനു കാരണമായതിനാല്‍ എനിക്ക് കാണുവാന്‍ സാധിച്ചില്ല. അതിനാല്‍ എന്നോടു കൂടെ ഉണ്ടായിരുന്ന പുരുഷന്മാര് എന്റെ കരം പിടിച്ചു എന്നെ ദമസ്കൊസിലേക്ക് നടത്തി. BSB BSB: Because the brilliance of the light had blinded me, my companions led me by the hand into Damascus.
12 IEV അനന്യാസ് എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യന് എന്നെ കാണുവാന്‍ വന്നു. അവന് ദൈവത്തെ ബഹുമാനിക്കുന്നവനും യഹൂദ നിയമങ്ങളെ അനുസരിക്കുന്നവനും ആയിരുന്നു. ദമസ്കൊസില്‍ താമസിച്ചിരുന്ന എല്ലാ യഹൂദന്മാരും അവനെക്കുറിച്ച് നല്ല കാര്യങ്ങള്‍ ആണു പറഞ്ഞത്. BSB BSB: There a man named Ananias, a devout observer of the law who was highly regarded by all the Jews living there,
13 IEV അവന് എന്റെ അടുക്കല്‍ വന്നു നിന്ന് എന്നോട് പറഞ്ഞു," എന്റെ സ്നേഹിതനായ ശൌലെ, വീണ്ടും കാണുക!" ഉടന്‍തന്നെ എനിക്കു കാണുവാന്‍ കഴിയുകയും അവന് എന്റെ വശത്തു നില്ക്കുന്നതും ഞാന്‍ കണ്ടു. BSB BSB: came and stood beside me. ‘Brother Saul,’ he said, ‘receive your sight.’ And at that moment I could see him.
14 IEV തുടര്‍ന്ന് അവന് പറഞ്ഞു," നാം ആരാധിക്കുകയും നമ്മുടെ പൂര്വ്വികന്മാര് ആരാധിച്ചിരുന്നവനുമായ ദൈവം നിന്നെ തിരഞ്ഞെടുക്കുകയും നീ ചെയ്യേണമെന്നു അവന് ആഗ്രഹിക്കുന്നത് കാണിച്ചുതരികയും ചെയ്യും. നീതിമാനായ യേശു എന്ന മശിഹയെ അവന് നിനക്കു കാണിച്ചു തന്നിരിക്കുകയും അവന് തന്നെ നിന്നോടു സംസാരിച്ചതു നീ കേള്‍ക്കുകയും ചെയ്തിരിക്കുന്നു. BSB BSB: Then he said, ‘The God of our fathers has appointed you to know His will and to see the Righteous One and to hear His voice.
15 IEV നീ അവനെ കാണുകയും അവനില്‍നിന്ന് കേള്‍ക്കുകയും ചെയ്തു എന്ന് എല്ലായിടത്തും ജനങ്ങളോടു പറയണമെന്ന് അവന് നിന്നെക്കുറിച്ച് ആഗ്രഹിക്കുന്നു. BSB BSB: You will be His witness to everyone of what you have seen and heard.
16 IEV ആയതിനാല്‍, ഇപ്പോള്‍ താമസിക്കരുത്! എഴുന്നേല്ക്കുക, ഞാന്‍ നിന്നെ സ്നാനപ്പെടുത്തുവാന്‍ അനുവദിക്കുക, കൂടാതെ യേശു എന്ന മശിഹായോട് പ്രാര്‍ത്ഥിക്കുകയും നിന്റെ പാപങ്ങള്‍ ക്ഷമിക്കേണ്ടതിനു ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുക!". BSB BSB: And now what are you waiting for? Get up, be baptized, and wash your sins away, calling on His name.’
17 IEV "പിന്നീടു ഞാന്‍ യെരുശലേമിലേക്ക് മടങ്ങിപ്പോയി. ഒരു ദിവസവും ഞാന്‍ ദൈവാലയ പ്രാകാരത്തിലേക്കു പോയി അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരു ദര്‍ശനം കണ്ടു. BSB BSB: Later, when I had returned to Jerusalem and was praying at the temple, I fell into a trance
18 IEV കര്‍ത്താവ് എന്നോടു സംസാരിച്ചു പറഞ്ഞത്, "ഇവിടെ താമസിക്കരുത്! എന്നെക്കുറിച്ച് നീ അവരോടു പറയുന്നത് ജനങ്ങള്‍ വിശ്വസിക്കയില്ലാത്തതിനാല് ഇപ്പോള്‍ യെരുശലേം വിടുക!" BSB BSB: and saw the Lord saying to me, ‘Hurry! Leave Jerusalem quickly, because the people here will not accept your testimony about Me.’
19 IEV എന്നാല്‍ ഞാന്‍ അവനോട് പറഞ്ഞു, "കര്‍ത്താവേ, നിന്നില്‍ വിശ്വസിക്കുന്നവരെ കണ്ടുപിടിക്കുവാന്‍ ഞാന്‍ നമ്മുടെ അനേക പള്ളികളില്‍ പോയിരിക്കുന്നു എന്ന് അവര്‍ അറിയുന്നു. നിന്നില്‍ വിശ്വസിക്കുന്നതായി ഞാന്‍ കണ്ടെത്തിയവരെ തടവറയില്‍ ആക്കുകയും അവരെ അടിക്കുക വരെയും ചെയ്തു. BSB BSB: ‘Lord,’ I answered, ‘they know very well that in one synagogue after another I imprisoned and beat those who believed in You.
20 IEV സ്തെഫാനോസ് നിന്നെക്കുറിച്ചു ജനങ്ങളോട് പറഞ്ഞതിന്റെ കാരണത്താല്‍ അവനെ കൊന്നു എന്നും അവര്‍ ചെയ്തത് ഞാന്‍ നിരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്തതായി അവര്‍ ഓര്‍ക്കുന്നു. അവനെ കൊല്ലുകയും അവനെ പുറത്തേക്ക് വലിച്ചിഴക്കയും ചെയ്തവരുടെ വസ്ത്രങ്ങള്‍ ഞാന്‍ കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. BSB BSB: And when the blood of Your witness Stephen was shed, I stood there giving my approval and watching over the garments of those who killed him.’
21 IEV എന്നാല്‍ കര്‍ത്താവ് എന്നോട് പറഞ്ഞു, "അല്ല, ഇവിടെ താമസിക്കരുത്! യഹൂദര്‍ അല്ലാത്ത മറ്റു ജനസമൂഹത്തിന്റെ അടുക്കലേക്ക് ഇവിടെനിന്നും ഞാന്‍ നിന്നെ അയക്കുവാന്‍ പോകുന്നതിനാല്‍ യെരുശലേം വിടുക!" BSB BSB: Then He said to me, ‘Go! I will send you far away to the Gentiles.’”
22 IEV മറ്റു ജനസമൂഹങ്ങളുടെ അടുക്കലേക്കു കര്‍ത്താവ് അവനെ അയക്കുന്നതിനെ കുറിച്ച് പൌലോസ് പറയുന്നതുവരെ ജനങ്ങള്‍ കേട്ട് കൊണ്ടിരുന്നു. തുടര്‍ന്ന് അവര്‍ അട്ടഹസിക്കുവാന്‍ ആരംഭിച്ചു, അവന് ഇനിയും തുടര്‍ന്നു ജീവിക്കുവാന്‍ അര്‍ഹനല്ല."! BSB BSB: The crowd listened to Paul until he made this statement. Then they lifted up their voices and shouted, “Rid the earth of him! He is not fit to live!”
23 IEV അവര്‍ അട്ടഹസിച്ചുകൊണ്ടിരിക്കുമ്പോള് അവരുടെ പുറം വസ്ത്രങ്ങള്‍ അഴിക്കുകയും പൂഴി വായുവിലേക്ക് എറിയുകയും ചെയ്തു. ഇത് അവര്‍ എത്രമാത്രം കോപിഷ്ഠരായിരുന്നു എന്നു കാണിച്ചു. BSB BSB: As they were shouting and throwing off their cloaks and tossing dust into the air,
24 IEV അതിനാല്‍ പൌലോസിനെ തടവറയിലേക്ക് കൊണ്ടുപോകുവാന്‍ പട്ടാള മേധാവി കല്പിച്ചു. യഹൂദന്മാരെ കോപാകുലരാക്കുവാന് അവന് എന്തു ചെയ്തു എന്ന് അവനെകൊണ്ട് പറയിക്കേണ്ടതിനു പൌലൊസിനെ ചമ്മട്ടികൊണ്ടു അടിക്കണമെന്നു അവന് പടയാളികളോട് പറഞ്ഞു. BSB BSB: the commander ordered that Paul be brought into the barracks. He directed that Paul be flogged and interrogated to determine the reason for this outcry against him.
25 IEV അവന്റെ പുറത്ത് അടിക്കേണ്ടതിനായി അവര്‍ അവന്റെ കൈകള്‍ നീട്ടി മുന്നോട്ടാക്കി കെട്ടി. എന്നാല്‍ തന്റെ അടുക്കല്‍ ഉണ്ടായിരുന്ന പടയാളിയോടു പൌലൊസ് പറഞ്ഞു, "ആരും വിചാരണ ചെയ്യാത്തവനും വിധിക്കാത്തവനുമായ ഒരു റോമാ പൌരനെ ചമ്മട്ടികൊണ്ട് അടിക്കുന്നു എങ്കില്‍ നിങ്ങള്‍ നിയമ വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്!" BSB BSB: But as they stretched him out to strap him down, Paul said to the centurion standing there, “Is it lawful for you to flog a Roman citizen without a trial?”
26 IEV ഉദ്യോഗസ്ഥന് അതു കേട്ടപ്പോള്‍, അവന് പട്ടാള മേധാവിയുടെ അടുക്കല്‍ ചെല്ലുകയും ഈ കാര്യം അവനെ അറിയിക്കുകയും ചെയ്തു. അവന് പട്ടാള മേധാവിയോടു പറഞ്ഞു, "ഈ മനുഷ്യന് ഒരു റോമാ പൗരന് ആകുന്നു! അവനെ ചമ്മട്ടികൊണ്ട് അടിക്കുന്നതിന് ഞങ്ങളോടു കല്പിക്കുവാന് പാടില്ല,!" BSB BSB: On hearing this, the centurion went and reported it to the commander. “What are you going to do?” he said. “This man is a Roman citizen.”
27 IEV പട്ടാള മേധാവി അതു കേട്ടപ്പോള്‍ അതിശയിച്ചു. അവന് തന്നെ തടവറയില്‍ ചെന്ന് പൌലൊസിനോട് പറഞ്ഞു, "നീ വാസ്തവമായി റോമാ പൌരന് ആകുന്നുവോ? എന്ന് എന്നോട് പറയുക" പൌലൊസ് മറുപടിയായി പറഞ്ഞു, "അതേ, ഞാന്‍ ആകുന്നു." BSB BSB: The commander went to Paul and asked, “Tell me, are you a Roman citizen?” “Yes,” he answered.
28 IEV തുടര്‍ന്നു പട്ടാള മേധാവി പറഞ്ഞു," ഞാനും ഒരു റോമാ പൗരന് ആകുന്നു, റോമാ പൗരനാകുവാന്‍ ഞാന്‍ ധാരാളം പണം കൊടുത്തു." പൌലൊസ് പറഞ്ഞു, "എന്നാല്‍ ഒരു റോമാ പൌരനായി ഞാന്‍ ജനിച്ചിരിക്കുന്നു.: BSB BSB: “I paid a high price for my citizenship,” said the commander. “But I was born a citizen,” Paul replied.
29 IEV പൌലോസ് എന്തു ചെയ്തു എന്ന് അറിയേണ്ടതിന് അവനെ ചമ്മട്ടികൊണ്ട് അടിക്കുവാനും അവനോടു ചോദ്യങ്ങള്‍ ചോദിക്കുവാനും പടയാളികള്‍ വിചാരിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പൌലൊസ് പറഞ്ഞത് അവര്‍ കേട്ടപ്പോള്‍, അവര്‍ അവനെ വിട്ടു മാറി. പൌലൊസ് ഒരു റോമാ പൌരന് ആണെന്നു പട്ടാള മേധാവി അറിയിക്കുകയും അവന്റെ കൈകള്‍ കെട്ടുവാന്‍ പടയാളികളോട് കല്പിച്ചപ്പോള് അവന് നിയമ ലംഘനം നടത്തി എന്നു മനസിലാക്കിയപ്പോള്‍ അവനും ഭയപ്പെട്ടു. BSB BSB: At once those who were about to interrogate Paul stepped back, and the commander himself was alarmed when he realized that he had put a Roman citizen in chains.
30 IEV യഹൂദന്മാര് പൌലൊസിനെ എന്തുകൊണ്ടാണ് കുറ്റപ്പെടുത്തുന്നു എന്നത് അറിയുവാന്‍ പട്ടാള മേധാവി അപ്പോഴും ആഗ്രഹിച്ചു. അതിനാല്‍ പൌലൊസിനെ ചങ്ങലകളില്‍നിന്ന് മോചിതനാക്കുവാന്‍ അവന് പടയാളികളോട് പിറ്റേദിവസം പറഞ്ഞു. മഹാ പുരോഹിതന്മാരെയും ആലോചന സഭാംഗങ്ങളെയും ഒരുമിച്ചു കൂട്ടുവാന്‍ അവന് വിളിച്ചു. തുടര്‍ന്ന് ആലോചന സഭ കൂടിയിരുന്ന സ്ഥലത്തേക്ക് അവന് പൌലൊസിനെ കൊണ്ടുപോയി അവരുടെ മുന്പില് നില്ക്കുവാന് അവനോടു പറഞ്ഞു. BSB BSB: The next day the commander, wanting to learn the real reason Paul was accused by the Jews, released him and ordered the chief priests and the whole Sanhedrin to assemble. Then he brought Paul down and had him stand before them.
Select verses for actions: Enter goes to them and Escape comes back.