1 IEV എഫെസൊസില്‍ നിന്നുള്ള മൂപ്പന്മാരോട് വിടപറഞ്ഞതിനുശേഷം ഞങ്ങള്‍ ഒരു കപ്പലില്‍ കയറി കോസ് എന്ന ദ്വീപിലേക്ക് യാത്ര ചെയ്യുകയും ഒരു രാത്രിയിലേക്ക് കപ്പല്‍ അവിടെ നിര്‍ത്തുകയും ചെയ്തു. പിറ്റേദിവസം കോസില്നിന്നും കപ്പലില്‍ കയറി രൊദോസ് ദ്വീപിലേക്ക് പോയി, അവിടെ കപ്പല്‍ വീണ്ടും നിര്‍ത്തുകയുണ്ടായി. വീണ്ടും ഒരു ദിവസത്തിനുശേഷം ഞങ്ങള്‍ പത്തര പട്ടണത്തിലേക്കു പോകുകയും കപ്പല്‍ അവിടെ നിര്‍ത്തിയിടുകയും ചെയ്തു. BSB BSB: After we had torn ourselves away from them, we sailed directly to Cos, and the next day on to Rhodes, and from there to Patara.
2 IEV പത്തരയില്‍ ആ കപ്പല്‍ ഞങ്ങള്‍ ഉപേക്ഷിക്കുകയും ഫൊയ്നിക്യ ഭാഗങ്ങളിലേക്കു പോകുന്ന ഒരു കപ്പല്‍ ഉണ്ടെന്നു ആരോ പറയുകയുണ്ടായി. അതിനാല്‍ ഞങ്ങള്‍ ആ കപ്പലില്‍ കയറി പത്തരയോടു വിടപറഞ്ഞു. BSB BSB: Finding a ship crossing over to Phoenicia, we boarded it and set sail.
3 IEV കുപ്രോസ് ദ്വീപ് കാണുവാന്‍ കഴിയുന്നതുവരെ ഞങ്ങള്‍ സമുദ്രത്തില്‍ കൂടി യാത്ര ചെയ്തു ഞങ്ങള്‍ ദ്വീപിന്റെ തെക്ക് ഭാഗം കടന്നു സിറിയാ സംസ്ഥാനത്തുള്ള ഫൊയ്നിക്യ ഭാഗങ്ങളിലുള്ള സോരില്‍ എത്തുന്നതുവരെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. കപ്പല്‍ ജോലിക്കാര്‍ക്ക് ചരക്കു ഇറക്കേണ്ടതുള്ളതിനാല് കപ്പല്‍ ചില ദിവസങ്ങളിലേക്ക് അവിടെ നിര്ത്തിയിടേണ്ടിയിരുന്നു. BSB BSB: After sighting Cyprus and passing south of it, we sailed on to Syria and landed at Tyre, where the ship was to unload its cargo.
4 IEV സോരില്‍ വിശ്വാസികള്‍ എവിടെയാണ് താമസിക്കുന്നതെന്ന് ഒരാള്‍ പറഞ്ഞു, അതിനാല്‍ ഏഴു ദിവസം അവരോടുകൂടെ പാര്‍ക്കുവാനായി ഞങ്ങള്‍ പോയി. യെരുശലേമില്‍ പൌലൊസിനു കഷ്ടം അനുഭവിക്കേണ്ടതുണ്ട് എന്നു ദൈവത്തിന്റെ ആത്മാവ് അവര്‍ക്കു വെളിപ്പെടുത്തിയതിനാല്‍ പൌലൊസ് അവിടേക്കു പോകരുതെന്ന് അവര്‍ പറഞ്ഞു. BSB BSB: We sought out the disciples in Tyre and stayed with them seven days. Through the Spirit they kept telling Paul not to go up to Jerusalem.
5 IEV എന്നാല്‍ കപ്പല്‍ വീണ്ടും പുറപ്പെടുവാനുള്ള സമയമായതിനാല്‍ യെരുശലേമിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര തുടരുവാന്‍ തയ്യാറായി. ഞങ്ങള്‍ സോര്‍ വിട്ടുപോകുമ്പോള്‍ എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാരും മക്കളും ഞങ്ങളോടൊപ്പം കടലിന്റെ അരികെവരെ വന്നു. ഞങ്ങള്‍ എല്ലാവരും അവിടെ മണല്‍പ്പുറത്ത് മുട്ടുകുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. BSB BSB: But when our time there had ended, we set out on our journey. All the disciples, with their wives and children, accompanied us out of the city and knelt down on the beach to pray with us.
6 IEV ഞങ്ങള്‍ എല്ലാവരും വിടപറഞ്ഞതിനു ശേഷം പൌലോസും അവന്റെ കൂട്ട് യാത്രക്കാരായ ഞങ്ങളും കപ്പലില്‍ കയറുകയും മറ്റു വിശ്വാസികള്‍ അവരുടെ സ്വന്ത ഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്തു. BSB BSB: And after we had said our farewells, we went aboard the ship, and they returned home.
7 IEV സോര്‍ പട്ടണം ഞങ്ങള്‍ വിട്ടതിനുശേഷം പ്തൊലെമായിസിലേക്കുള്ള കപ്പലില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. അവിടെ വിശ്വാസികള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവരെ വന്ദനം ചെയ്യുകയും ആ രാത്രിയില്‍ അവരോടൊപ്പം താമസിക്കുകയും ചെയ്തു. BSB BSB: When we had finished our voyage from Tyre, we landed at Ptolemais, where we greeted the brothers and stayed with them for a day.
8 IEV പിറ്റേദിവസം ഞങ്ങള്‍ പ്തൊലെമായിസ് വിടുകയും കൈസര്യ പട്ടണത്തിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. അവിടെ ഞങ്ങള്‍ ഫിലിപ്പോസിന്റെ ഭവനത്തില്‍ പാര്‍ത്തു, അവന് യേശുവിന്റെ അനുയായികളാകേണ്ടത് എപ്രകാരമാണെന്ന് മറ്റുള്ളവരോട് പറഞ്ഞുകൊണ്ട് തന്റെ കാലം കഴിച്ചു കൊണ്ടിരുന്നു. വിധവമാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ യെരുശലേമില്‍ ഉള്ള വിശ്വാസികള്‍ തിരഞ്ഞെടുത്ത ഏഴുപേരില്‍ അവന് ഒരുവനായിരുന്നു. BSB BSB: Leaving the next day, we went on to Caesarea and stayed at the home of Philip the evangelist, who was one of the Seven.
9 IEV അവനു വിവാഹം കഴിപ്പിച്ചിട്ടില്ലാത്ത നാലു പെണ് മക്കള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവരോടു സംസാരിച്ചിരുന്ന സന്ദേശങ്ങള്‍ അവര്‍ കൂടെക്കൂടെ പറഞ്ഞിരുന്നു. BSB BSB: He had four unmarried daughters who prophesied.
10 IEV അനേക ദിവസങ്ങള്‍ ഞങ്ങള്‍ ഫിലിപ്പോസിന്റെ ഭവനത്തില്‍ ആയിരുന്നതിനു ശേഷം അഗബൊസ് എന്നു പേരുള്ള ഒരു വിശ്വാസി യഹൂദ്യ ജില്ലയില്‍നിന്നു വരികയും കൈസര്യയില്‍ എത്തുകയും ചെയ്തു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവനോടു പറഞ്ഞിരുന്ന സന്ദേശങ്ങള്‍ അവന് കൂടെക്കൂടെ പറഞ്ഞിരുന്നു. BSB BSB: After we had been there several days, a prophet named Agabus came down from Judea.
11 IEV ഞങ്ങള്‍ ആയിരുന്ന ഇടത്ത് അവന് വരികയും പൌലൊസിന്റെ അരപ്പട്ട അഴിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം ആ അരപ്പട്ട കൊണ്ട് അവന്റെ സ്വന്തം കാലുകളും കൈകളും കെട്ടിയതിനുശേഷം പറഞ്ഞത്, "യെരുശലേമില്‍ യഹൂദ്യ നേതാക്കന്മാര് ഈ അരപ്പട്ടയുടെ ഉടമസ്ഥന്റെ കൈകളും കാലുകളും ഇതുപോലെ കെട്ടും" എന്നു പരിശുദ്ധാത്മാവ് പറയുന്നു. കൂടാതെ അവര്‍ അവനെ തടവുകാരനെപ്പോലെ യഹൂദര്‍ അല്ലാത്തവരുടെ കൈകളില്‍ ഏല്‍പ്പിക്കും." BSB BSB: Coming over to us, he took Paul’s belt, bound his own feet and hands, and said, “The Holy Spirit says: ‘In this way the Jews of Jerusalem will bind the owner of this belt and hand him over to the Gentiles.’”
12 IEV ശേഷമുള്ള ഞങ്ങള്‍ അതു കേട്ടിട്ട് ഞങ്ങളും അവിടെയുള്ള മറ്റു വിശ്വാസികളും പൌലൊസിനോട് ആവശ്യപ്പെട്ടു, "ദയവായി യെരുശലേമിലേക്കു പോകരുത്". BSB BSB: When we heard this, we and the people there pleaded with Paul not to go up to Jerusalem.
13 IEV എന്നാല്‍ പൌലൊസ് മറുപടിയായി പറഞ്ഞത്, "കരയുന്നതും, പോകുന്നതില്‍നിന്നും എന്നെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിക്കുന്നതും ദയവായി നിര്‍ത്തുക! ഞാന്‍ കര്‍ത്താവായ യേശുവിനെ സേവിക്കുന്നതിന്റെ കാരണത്താല്‍ തടവറയിലേക്കു പോകുവാനും യെരുശലേമില്‍ മരിക്കുവാനും ആഗ്രഹിക്കുന്നു. BSB BSB: Then Paul answered, “Why are you weeping and breaking my heart? I am ready not only to be bound, but also to die in Jerusalem for the name of the Lord Jesus.”
14 IEV യെരുശലേമിലേക്ക് അവനു പോകേണ്ടതുണ്ട് എന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍, അവനെ തടയുവാന്‍ ഞങ്ങള്‍ ഒരിക്കലും ശ്രമിച്ചില്ല. ഞങ്ങള്‍ പറഞ്ഞു, "കര്‍ത്താവ് അവന്റെ ഇഷ്ടം നടത്തട്ടെ!". BSB BSB: When he would not be dissuaded, we quieted down and said, “The Lord’s will be done.”
15 IEV കൈസര്യയിലെ ആ ദിവസങ്ങള്‍ക്കു ശേഷം, ഞങ്ങളുടെ സാധനങ്ങള്‍ തയ്യാറാക്കുകയും കരയില്‍കൂടി യാത്രചെയ്തു യെരുശലേമിലേക്ക് പോകുവാനായി പുറപ്പെടുകയും ചെയ്തു. BSB BSB: After these days, we packed up and went on to Jerusalem.
16 IEV കൈസര്യയില്‍ നിന്നുള്ള ചില വിശ്വാസികളും ഞങ്ങളോടു കൂടെ വന്നു. മ്നാസോന്‍ എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യന്റെ ഭവനത്തില്‍ പാര്‍ക്കുന്നതിനായി ഞങ്ങളെ കൊണ്ടുപോയി. അവന് കുപ്രോസ് ദ്വീപില്നിന്നുള്ളവനും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സന്ദേശം കേട്ട് ആരംഭത്തില്‍ തന്നെ വിശ്വസിച്ചവനും ആയിരുന്നു. BSB BSB: Some of the disciples from Caesarea accompanied us, and they took us to stay at the home of Mnason the Cypriot, an early disciple.
17 IEV യെരുശലേമില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ വിശ്വാസികളുടെ ഒരു കൂട്ടം ഞങ്ങളെ സന്തോഷത്തോടെ വന്ദനം ചെയ്തു. BSB BSB: When we arrived in Jerusalem, the brothers welcomed us joyfully.
18 IEV അടുത്ത ദിവസം അവിടെ ഉണ്ടായിരുന്ന സഭയുടെ നേതാവായിരുന്ന യക്കോബിനോട് സംസാരിപ്പാന്‍ പൌലൊസും മറ്റുള്ളവരും പോയി. യെരുശലേമില്‍ ഉള്ള സഭയുടെ മറ്റു നേതാക്കന്മാര് എല്ലാവരും അവിടെ ഉണ്ടായിരുന്നു. BSB BSB: The next day Paul went in with us to see James, and all the elders were present.
19 IEV പൌലൊസ് അവരെ വന്ദനം ചെയ്യുകയും യഹൂദര്‍ അല്ലാത്ത ജനങ്ങളുടെ ഇടയില്‍ ചെയ്യുവാന്‍ അവനെ ദൈവം സഹായിച്ച എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞു. BSB BSB: Paul greeted them and recounted one by one the things that God had done among the Gentiles through his ministry.
21 IEV എന്നാല്‍ നമ്മുടെ യഹൂദ സഹവിശ്വാസികള്‍, നീ യഹൂദര്‍ അല്ലാത്തവരുടെ ഇടയില്‍ ആയിരിക്കുമ്പോള്‍ മൊശെയുടെ ന്യായപ്രമാണം അനുസരിക്കുന്നത് നിര്‍ത്തല്‍ ചെയ്യുവാന്‍ യഹൂദ വിശ്വാസികളോട് നീ പറയുന്നതായി പറഞ്ഞിരിക്കുന്നു. ആ യഹൂദാ വിശ്വാസികളുടെ മക്കളെ പരിച്ഛേദന ചെയ്യേണ്ട എന്നും നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങള്‍ ആചരിക്കേണ്ടതില്ല എന്നും നീ അവരോടു പറയുന്നതായി ജനങ്ങള്‍ പറയുന്നു. നിന്നെക്കുറിച്ച് അവര്‍ പറയുന്നത് സത്യമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. BSB BSB: But they are under the impression that you teach all the Jews who live among the Gentiles to forsake Moses, telling them not to circumcise their children or observe our customs.
22 IEV എന്നാല്‍ നീ വന്നിട്ടുണ്ടെന്നു നമ്മുടെ സഹ വിശ്വാസികള്‍ കേള്‍ക്കുകയും അവര്‍ നിന്നോടു കോപിക്കുകയും ചെയ്യും. എന്നാല്‍ നിന്നെക്കുറിച്ച് അവര്‍ കേട്ടത് സത്യമല്ലായെന്നു അവരെ കാണിക്കേണ്ടതിനു നീ ചില കാര്യങ്ങള്‍ ചെയ്യേണ്ട ആവശ്യമുണ്ട്. BSB BSB: What then should we do? They will certainly hear that you have come.
23 IEV ആകയാല്‍ ഞങ്ങള്‍ നിന്നോട് നിര്‍ദ്ദേശിക്കുന്നത് നീ ദയവായി ചെയ്യുക. ദൈവത്തോട് ശപഥം ചെയ്തിരിക്കുന്ന നാല് പുരുഷന്മാര് ഞങ്ങളുടെ ഇടയില്‍ ഉണ്ട്. BSB BSB: Therefore do what we advise you. There are four men with us who have taken a vow.
24 IEV ദൈവാലയത്തില്‍ ആരാധിപ്പാന്‍ കഴിയേണ്ടതിനു ഈ പുരുഷന്മാരോടുകൂടെ ദൈവാലയത്തിലേക്കു പോയി നിനക്കും അവര്‍ക്കും ആവശ്യമായിരിക്കുന്ന ചടങ്ങുകള്‍ അവിടെ ചെയ്യുക. തുടര്‍ന്ന് അവര്‍ക്കുവേണ്ടി യാഗമര്പ്പിക്കേണ്ട സമയമാകുമ്പോള്‍, അവര്‍ അര്പ്പിക്കേണ്ടതിനായിട്ടുള്ളത് നല്‍കുക. അതിനു ശേഷം അവര്‍ ചെയ്യേണമെന്നു പറഞ്ഞത് അവര്‍ ചെയ്തു എന്നു കാണിക്കേണ്ടതിനു അവര്‍ക്ക് അവരുടെ തല ക്ഷൌരം ചെയ്യിക്കുവാന്‍ കഴിയുന്നതാണ്. ആ പുരുഷന്മാരോടുകൂടെ ദൈവാലയ പ്രാകാരത്തില്‍ ആളുകള്‍ നിന്നെ കാണുമ്പോള്‍, നിന്നെക്കുറിച്ച് അവര്‍ പറഞ്ഞത് സത്യമല്ല എന്ന് അവര്‍ അറിയും. അതിനുപകരം നീ നമ്മുടെ യഹൂദ്യ പ്രമാണങ്ങളെ അനുസരിക്കുന്നു എന്ന് അവരെല്ലാവരും അറിയും. BSB BSB: Take these men, purify yourself along with them, and pay their expenses so they can have their heads shaved. Then everyone will know that there is no truth to these rumors about you, but that you also live in obedience to the law.
25 IEV യഹൂദര്‍ അല്ലാത്ത വിശ്വാസികള്‍ക്കായി, നമ്മുടെ ഏതൊക്കെ നിയമങ്ങള്‍ അവര്‍ അനുസരിക്കേണമെന്നു ഇവിടെ യെരുശലേമിലുള്ള മൂപ്പന്മാരായ നാം സംസാരിച്ചിട്ടുണ്ടല്ലോ. കൂടാതെ അതേക്കുറിച്ച് എന്തു തീരുമാനിച്ചു എന്നു പറയുന്ന ഒരു കത്ത് നാം അവര്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. ഏതെങ്കിലും വിഗ്രഹത്തിന് അര്‍പ്പിച്ച മാംസം അവര്‍ തിന്നരുതെന്നും മൃഗങ്ങളുടെ രക്തം അവര്‍ തിന്നരുതെന്നും കഴുത്തു ഞെരിച്ചു കൊന്ന മൃഗങ്ങളുടെ മാംസം തിന്നുകയും അരുതെന്ന് നാം അവര്‍ക്ക് എഴുതിയിട്ടുണ്ട്. അവര്‍ വിവാഹം കഴിക്കാത്തവരോടുകൂടെ ശയിക്കരുതെന്നും നാം അവരോടു പറഞ്ഞിട്ടുണ്ട്. BSB BSB: As for the Gentile believers, we have written to them our decision that they must abstain from food sacrificed to idols, from blood, from the meat of strangled animals, and from sexual immorality.”
26 IEV അതിനാല്‍ അവര്‍ ആവശ്യപ്പെട്ടതു ചെയ്യുവാന്‍ പൌലൊസ് സമ്മതിക്കുകയും അടുത്ത ദിവസം മറ്റു പുരുഷന്മാരെയും കൂട്ടി അവര്‍ ഒരുമിച്ചു തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ചെയ്തു. അതിനുശേഷം പൌലൊസ് ദൈവാലയ പ്രാകാരത്തില്‍ ചെല്ലുകയും അവര്‍ ഏതു ദിവസമാണ് തങ്ങളെ ശുദ്ധീകരിക്കുന്നത് പൂര്‍ത്തീകരിക്കേണ്ടതെന്നും അവര്‍ ഓരോരുത്തര്‍ക്കായി മൃഗങ്ങളെ അര്‍പ്പിക്കേണ്ടതെന്നും പുരോഹിതന്മാരോടു പറഞ്ഞു. BSB BSB: So the next day Paul took the men and purified himself along with them. Then he entered the temple to give notice of the date when their purification would be complete and the offering would be made for each of them.
27 IEV അവരവരെതന്നെ ശുദ്ധീകരിക്കേണ്ട ഏഴ് ദിവസങ്ങള്‍ പൂര്ത്തിയാകുവാനുള്ളപ്പോള് പൌലൊസ് ദൈവാലയ പ്രാകാരത്തിലേക്കു മടങ്ങി. ആസ്യയില്‍നിന്നുള്ള ചില യഹൂദന്മാര് അവനെ അവിടെ കാണുകയും അവനോടു കോപിക്കുകയും ചെയ്തു. പൌലൊസിനെ പിടിക്കേണ്ടതിന് അവരെ സഹായിക്കേണ്ടതിനായി ദൈവാലയ പ്രാകാരത്തിലുണ്ടായിരുന്ന മറ്റു യഹൂദന്മാരെ വിളിച്ചു വരുത്തി. BSB BSB: When the seven days were almost over, some Jews from the province of Asia saw Paul at the temple. They stirred up the whole crowd and seized him,
29 IEV എഫെസൊസില്‍നിന്നുള്ള യഹൂദനല്ലാത്ത ത്രോഫിമോസിനോടൊപ്പം യെരുശലേമില്‍ പൌലൊസ് നടക്കുന്നത് അവര്‍ കണ്ടതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. യഹൂദരല്ലാത്തവര്‍ ദൈവാലയത്തില്‍ പ്രവേശിക്കുന്നതിന് അവരുടെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. കൂടാതെ ആ ദിവസം ത്രോഫിമോസിനെ ദൈവാലയ പ്രാകാരത്തില്‍ പൌലൊസ് കൊണ്ടുവന്നു എന്ന് അവര്‍ വിചാരിച്ചു. BSB BSB: For they had previously seen Trophimus the Ephesian with him in the city, and they assumed that Paul had brought him into the temple.
30 IEV ദൈവാലയ പ്രാകാരത്തില്‍ കുഴപ്പമുണ്ട് എന്ന് പട്ടണത്തില്‍ ഉടനീളമുള്ള ജനങ്ങള്‍ കേള്‍ക്കുകയും അവര്‍ അവിടേക്ക് ഓടി വരികയും ചെയ്തു. അവര്‍ പൌലൊസിനെ പിടിക്കുകയും ദൈവാലയ ഭാഗത്തിന്റെ പുറത്തേക്ക് അവനെ വലിച്ചിഴക്കുകയും ചെയ്തു. ദൈവാലയ ഭാഗത്തു ജനങ്ങള്‍ കലാപം ഉണ്ടാകാതിരിക്കേണ്ടതിനു ദൈവാലയ പ്രാകാരത്തിലെക്കുള്ള കവാടങ്ങള്‍ അവര്‍ അടച്ചു. BSB BSB: The whole city was stirred up, and the people rushed together. They seized Paul and dragged him out of the temple, and at once the gates were shut.
31 IEV അവര്‍ പൌലൊസിനെ കൊല്ലുവാന്‍ ശ്രമിച്ചപ്പോള്‍ ആരോ ഒരാള്‍ ദൈവാലയത്തിന് സമീപത്തുള്ള കോട്ടയിലേക്ക് ഓടുകയും റോമന്‍ പടയാളികളുടെ ചുമതലയുള്ള ഓഫീസറോട് യെരുശലേം ദൈവാലയത്തില്‍ വളരെ ആളുകള്‍ കലാപം ഉണ്ടാക്കുന്നതായി അറിയിക്കുകയും ചെയ്തു. BSB BSB: While they were trying to kill him, the commander of the Roman regiment received a report that all Jerusalem was in turmoil.
32 IEV പട്ടാള മേധാവി ചില ഉദ്യോഗസ്ഥന്മാരെയും വലിയ ഒരു കൂട്ടം പടയാളികളെയും വേഗത്തില്കൂട്ടി ദൈവാലയ ഭാഗത്തേക്കു ജനക്കൂട്ടം ഉണ്ടായിരുന്ന ഇടത്തേക്ക് ഓടിച്ചെന്നു. പൌലൊസിനെ ജനക്കൂട്ടം അടിക്കുകയായിരുന്നു. പട്ടാളമേധാവിയെയും പടയാളികളെയും കണ്ടപ്പോള്‍ പൌലൊസിനെ അടിക്കുന്നത് അവര്‍ നിര്‍ത്തി. BSB BSB: Immediately he took some soldiers and centurions and ran down to the crowd. When the people saw the commander and the soldiers, they stopped beating Paul.
33 IEV പൌലൊസ് ഉണ്ടായിരുന്ന സ്ഥലത്ത് പട്ടാള മേധാവി വരികയും അവനെ പിടികൂടുകയും ചെയ്തു. പൌലൊസിന്റെ ഓരോ കൈയ്യും ചങ്ങലയാല്‍ ബന്ധിക്കുവാന്‍ അവന് പടയാളികളോട് കല്പ്പിച്ചു. അതിനുശേഷം ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നവരോട് അവന് ചോദിച്ചു, "ഈ മനുഷ്യന് ആരാണ്, ഇവന് എന്താണ് ചെയ്തത്?" BSB BSB: The commander came up and arrested Paul, ordering that he be bound with two chains. Then he asked who he was and what he had done.
34 IEV അവിടെ ഉണ്ടായിരുന്ന ധാരാളം ജനങ്ങളില്‍ ചിലര്‍ ഒരു കാര്യത്തെക്കുറിച്ചും മറ്റു ചിലര്‍ മറ്റെന്തിനെക്കുറിച്ചും അട്ടഹസിക്കുകയായിരുന്നു. അവര്‍ തുടര്‍ച്ചയായി വലിയ ശബ്ദത്തില്‍ അട്ടഹസിക്കുന്ന കാരണത്താല്‍ അവര്‍ എന്താണ് പറയുന്നതെന്നു പട്ടാള മേധാവിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. ആകയാല്‍ പൌലൊസിനെ കോട്ടയില്‍ കൊണ്ടുപോയി അവിടെവച്ച് ചോദ്യം ചെയ്യുവാന്‍ കഴിയേണ്ടതിനു അവനെ അവിടേക്കു കൊണ്ടുപോകുവാന്‍ കല്പ്പിച്ചു. BSB BSB: Some in the crowd were shouting one thing, and some another. And since the commander could not get at the truth because of the uproar, he ordered that Paul be brought into the barracks.
35 IEV പടയാളികള്‍ പൌലൊസിനെ കോട്ടയുടെ പടവുകളിലേക്ക് ആനയിച്ചു, എന്നാല്‍ അനേകം ആളുകള്‍ അവനെ പിന്തുടരുന്നത് തുടര്‍ന്നു. അവനെ കൊല്ലുവാന്‍ അവര്‍ ശ്രമിച്ചു. ആകയാല്‍ പടയാളികള്‍ പൌലൊസിനെ കോട്ടയുടെ പടികളില്‍ എടുത്തുകൊണ്ടുപോകുവാന്‍ പട്ടാള മേധാവി പടയാളികളോട് പറഞ്ഞു. BSB BSB: When Paul reached the steps, he had to be carried by the soldiers because of the violence of the mob.
36 IEV "അവനെ കൊല്ലുക! അവനെ കൊല്ലുക!" എന്ന് അവനെ പിന്തുടര്‍ന്ന ജനക്കൂട്ടം അട്ടഹസിച്ചു കൊണ്ടിരുന്നു. BSB BSB: For the crowd that followed him kept shouting, “Away with him!”
37 IEV പൌലൊസിനെ കോട്ടയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് പട്ടാള മേധാവിയോടു അവന് ഗ്രീക്ക് ഭാഷയില്‍ പറഞ്ഞു," എനിക്ക് നിന്നോട് സംസാരിക്കാമോ?" പട്ടാള മേധാവി പറഞ്ഞു, "നിനക്ക് ഗ്രീക്ക് സംസാരിപ്പാന്‍ കഴിയുന്നു എന്നതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു. BSB BSB: As they were about to take Paul into the barracks, he asked the commander, “May I say something to you?” “Do you speak Greek?” he replied.
38 IEV കുറച്ചു നാളുകള്‍ക്ക് മുന്‍പ് സര്‍ക്കാരിന് എതിരായി മത്സരിക്കുവാന്‍ ആഗ്രഹിക്കുകയും പ്രശ്നം ഉണ്ടാക്കുന്ന നാലായിരം പുരുഷന്മാരെ മരുഭൂമിയിലേക്ക് നടത്തുകയും ചെയ്ത ആ മിസ്രയീമ്യന് നീ ആയിരിക്കും എന്നു ഞാന്‍ ചിന്തിച്ചു. എന്നാല്‍ അവനെ പിടിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. BSB BSB: “Aren’t you the Egyptian who incited a rebellion some time ago and led four thousand members of the Assassins into the wilderness?”
39 IEV പൌലൊസ് മറുപടി പറഞ്ഞത്, "അല്ല ഞാന്‍ ആ മനുഷ്യനല്ല! ഞാന്‍ ഒരു യഹൂദന് ആകുന്നു. കിലിക്യ സംസ്ഥാനത്തുള്ള ഒരു പ്രധാന പട്ടണമായ തര്സോസിലാണ് ഞാന്‍ ജനിച്ചത്. ജനങ്ങളോട് സംസാരിപ്പാന്‍ എന്നെ അനുവദിപ്പാന്‍ ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു." BSB BSB: But Paul answered, “I am a Jew from Tarsus in Cilicia, a citizen of no ordinary city. Now I beg you to allow me to speak to the people.”
40 IEV തുടര്‍ന്നു പൌലൊസ് സംസാരിക്കുവാന്‍ പട്ടാള മേധാവി അനുവദിച്ചു. അതിനാല്‍ പൌലൊസ് പടവുകളില്‍ നില്‍ക്കുകയും ജനക്കൂട്ടം ശാന്തരാകുവാന്‍ കൈകള്‍കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു. ജനക്കൂട്ടം നിശബ്ദരായതിനുശേഷം പൌലൊസ് അവരുടെ സ്വന്തം എബ്രായ ഭാഷയില്‍ അവരോടു സംസാരിച്ചു. BSB BSB: Having received permission, Paul stood on the steps and motioned to the crowd. A great hush came over the crowd, and he addressed them in Hebrew:
Select verses for actions: Enter goes to them and Escape comes back.