2 IEV രണ്ട് അപ്പൊസ്തലന്മാരും ജനങ്ങളോട് യേശുവിനെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരുന്ന കാരണത്താല്‍ ഈ പുരുഷന്മാര് വളരെ കോപിഷ്ടരായിരുന്നു. യേശു കൊല്ലപ്പെട്ടതിനു ശേഷം വീണ്ടും ജീവിക്കുവാന്‍ ദൈവം പ്രവര്‍ത്തിച്ച കാര്യങ്ങളാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. BSB BSB: greatly disturbed that they were teaching the people and proclaiming in Jesus the resurrection of the dead.
3 IEV അതിനാല്‍ ഈ പുരുഷന്മാര് പത്രൊസിനെയും യോഹന്നാനെയും പിടികൂടി തടവിലിട്ടു. സന്ധ്യാ സമയമായിരുന്നതിനാല്‍ പത്രൊസിനെയും യോഹന്നാനെയും ചോദ്യം ചെയ്യുവാന്‍ യഹൂദന്മാരുടെ ആലോചനാസമിതിക്ക് അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടിയിരുന്നു. BSB BSB: They seized Peter and John, and because it was evening, they put them in custody until the next day.
4 IEV എന്നിരുന്നാലും പത്രൊസിന്റെ പ്രസംഗം കേട്ട അനേക ആളുകള്‍ യേശുവില്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിച്ചു. യേശുവില്‍ വിശ്വസിച്ച പുരുഷന്മാരുടെ എണ്ണം ഏകദേശം അയ്യായിരം ആയി വര്‍ദ്ധിച്ചു. BSB BSB: But many who heard the message believed, and the number of men grew to about five thousand.
5 IEV അടുത്ത ദിവസം മഹാപുരോഹിതന് മറ്റു മഹാപുരോഹിതന്മാരെയും യഹൂദാ നിയമങ്ങളുടെ അദ്ധ്യാപകരേയും യഹൂദാ ആലോചനാ സഭയുടെ മറ്റ് അംഗങ്ങളേയും യെരുശലേമില്‍ ഒരു സ്ഥലത്ത് ഒന്നിച്ചുകൂട്ടി വരുത്തി. BSB BSB: The next day the rulers, elders, and scribes assembled in Jerusalem,
6 IEV മുന്‍ മഹാപുരോഹിതന് ഹന്നാവ് അവിടെ ഉണ്ടായിരുന്നു. പുതിയ മഹാപുരോഹിതന് കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതനുമായി ബന്ധം ഉണ്ടായിരുന്ന മറ്റു പുരുഷന്മാരും അവിടെ ഉണ്ടായിരുന്നു. BSB BSB: along with Annas the high priest, Caiaphas, John, Alexander, and many others from the high priest’s family.
7 IEV അവര്‍ കല്പിച്ചതനുസരിച്ച് സൂക്ഷിപ്പുകാര്‍ പത്രൊസിനെയും യോഹന്നാനെയും അവരുടെ മധ്യത്തില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് പത്രൊസിനോടും യോഹന്നാനോടും അവര്‍ ചോദിച്ചു, "നടക്കുവാന്‍ കഴിയാത്ത ഈ മനുഷ്യനെ സൗഖ്യമാക്കുവാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്?". BSB BSB: They had Peter and John brought in and began to question them: “By what power or what name did you do this?”
8 IEV പരിശുദ്ധാത്മാവ് പത്രൊസിനു ശക്തി നല്കിയതനുസരിച്ചു പത്രൊസ് അവരോടു പറഞ്ഞു, "ഞങ്ങളെ ഭരിക്കുന്ന സഹ യിസ്രായേല്യരായവരും മറ്റു മൂപ്പന്മാരെല്ലാവരും എന്നെ ശ്രദ്ധിക്കുക. BSB BSB: Then Peter, filled with the Holy Spirit, said to them, “Rulers and elders of the people!
9 IEV നടക്കുവാന്‍ കഴിവില്ലാതിരുന്ന ഈ മനുഷ്യനു വേണ്ടി ഞങ്ങള്‍ ചെയ്ത നല്ല പ്രവൃത്തിയെക്കുറിച്ച് നിങ്ങള്‍ ഇന്നു ഞങ്ങളെ ചോദ്യം ചെയ്യുന്നു, ഇവന് എങ്ങനെ സൗഖ്യമായി എന്നും നിങ്ങള്‍ ചോദിക്കുന്നു. അതിനാല്‍ നിങ്ങളോടും മറ്റ് യിസ്രായേല്യരായവരോടും ഞാന്‍ ഇതു പറയട്ടെ: BSB BSB: If we are being examined today about a kind service to a man who was lame, to determine how he was healed,
10 IEV അതിനാല്‍ നിങ്ങളും ഞങ്ങളുടെ മറ്റ് യിസ്രായേല്യരായ സഹോദരന്മാരും അറിയുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്: നസ്രായനായ മശിഹാ എന്ന യേശുവിന്റെ നാമത്താലാണ് ഈ മനുഷ്യന് സൗഖ്യമായത്, അതിനാല്‍ നിങ്ങളുടെ മുന്പില് നില്‍ക്കുന്നതിന് ഇവന് കഴിയുന്നു. ക്രൂശില്‍ യേശുവിനെ ആണി അടിച്ചത് നിങ്ങളായിരുന്നു എന്ന് ദൈവം കണക്കാക്കി, എന്നാല്‍ ദൈവം അവനെ മരണത്തില്‍നിന്നും വീണ്ടും ജീവനിലേക്കു കൊണ്ടുവരുവാന്‍ കാരണമായി. BSB BSB: then let this be known to all of you and to all the people of Israel: It is by the name of Jesus Christ of Nazareth, whom you crucified but whom God raised from the dead, that this man stands before you healed.
11 IEV നസ്രായനായ മശിഹ എന്ന യേശുവിനെക്കുറിച്ചു തിരുവെഴുത്തുകള്‍ പറയുന്നത്: "പണിയുന്നവര്‍ വലിച്ചെറിഞ്ഞ കല്ല് കെട്ടിടത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന കല്ലായിതീര്ന്നു." BSB BSB: This Jesus is ‘the stone you builders rejected, which has become the cornerstone.’
13 IEV പത്രൊസും യോഹന്നാനും അവരെ ഭയപ്പെടുന്നില്ല എന്നു യഹൂദാ നേതാക്കന്മാര് തിരിച്ചറിഞ്ഞു. ഈ രണ്ടു പുരുഷന്മാരും സാധാരണ ആളുകള്‍ ആകുന്നു എന്നും ഇവര്‍ വിദ്യാഭ്യാസം നടത്തിയിട്ടില്ലാത്തവരുമാണെന്ന് ഇവര്‍ മനസ്സിലാക്കി. അതിനാല്‍ നേതാക്കന്മാര് ആശ്ചര്യപ്പെട്ടു. ഈ പുരുഷന്മാര് യേശുവിനോടുകൂടെ സമയം ചിലവഴിച്ചിരുന്നു എന്നും അവര്‍ അറിഞ്ഞു. BSB BSB: When they saw the boldness of Peter and John and realized that they were unschooled, ordinary men, they marveled and took note that these men had been with Jesus.
14 IEV സൗഖ്യമായ മനുഷ്യന് പത്രൊസിനോടും യോഹന്നാനോടുംകൂടെ നില്ക്കുന്നതും അവര്‍ കണ്ടു. അവര്‍ക്കെതിരായി ഒന്നുംതന്നെ സംസാരിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. BSB BSB: And seeing the man who had been healed standing there with them, they had nothing to say in response.
15 IEV യഹൂദാ നേതാക്കന്മാര് സഭ കൂടിയിരുന്ന മുറിയില്‍നിന്ന് പത്രൊസിനെയും യോഹന്നാനെയും സൗഖ്യമായ മനുഷ്യനെയും പുറത്താക്കുവാന്‍ സംരക്ഷകരോടു പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തതിനുശേഷം നേതാക്കന്മാര് തമ്മില്‍ത്തമ്മില്‍ പത്രൊസിനെയും യോഹന്നാനെയും കുറിച്ച് സംസാരിച്ചു. BSB BSB: So they ordered them to leave the Sanhedrin and then conferred together.
16 IEV അവര്‍ പറഞ്ഞു: "ഈ രണ്ടു മനുഷ്യരെ ശിക്ഷിക്കുവാന്‍ നമുക്കു കഴിയേണ്ടതിനു കാരണം ഒന്നും തന്നെയില്ല. യെരുശലേമില്‍ താമസിക്കുന്ന എല്ലാവരും ഇവര്‍ ആശ്ചര്യകരമായ ഒരു അത്ഭുതം ചെയ്തു എന്ന് അറിയുന്നു, അതിനാല്‍ ഇതു നടന്നില്ല എന്നു ജനങ്ങളോടു പറയുവാന്‍ നമുക്കു കഴിയുകയില്ല. BSB BSB: “What shall we do with these men?” they asked. “It is clear to everyone living in Jerusalem that a remarkable miracle has occurred through them, and we cannot deny it.
17 IEV എന്നിരുന്നാലും യേശുവിനെക്കുറിച്ച് അവര്‍ എന്താണ് പഠിപ്പിക്കുന്നത് എന്നു മറ്റു ജനങ്ങള്‍ കേള്‍ക്കുവാന്‍ തീര്‍ച്ചയായും നാം അനുവദിക്കരുത്. അതിനാല്‍ ഈ മനുഷ്യനെ സൗഖ്യപ്പെടുത്തുവാന്‍ അവര്‍ക്ക് അധികാരം കൊടുത്തു എന്നു ജനങ്ങളോട് തുടര്‍ച്ചയായി പറഞ്ഞാല്‍, നാം ഇവരെ ശിക്ഷിക്കും എന്നു പറയണം". BSB BSB: But to keep this message from spreading any further among the people, we must warn them not to speak to anyone in this name.”
18 IEV അപ്പൊസ്തലന്മാരെ രണ്ടുപേരെയും മുറിയിലേക്കു വീണ്ടും കൊണ്ടുവരുവാന്‍ യഹൂദ നേതാക്കന്മാര് സംരക്ഷകരോടു പറഞ്ഞു. സംരക്ഷകര്‍ അങ്ങനെ ചെയ്തതിനുശേഷം യേശുവിനെക്കുറിച്ച് ആരോടും പറയുകയോ പഠിപ്പിക്കുകയോ തുടര്‍ന്നു ചെയ്യരുതെന്നു രണ്ടു പേരോടും അവര്‍ പറഞ്ഞു. BSB BSB: Then they called them in again and commanded them not to speak or teach at all in the name of Jesus.
19 IEV എന്നാല്‍ പത്രൊസും യോഹന്നാനും പറഞ്ഞത്: "നിങ്ങളെ അനുസരിക്കുകയും ദൈവത്തെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നതു ശരിയാണെന്നു ദൈവം ചിന്തിക്കുന്നുവോ? ശരി എന്നു നിങ്ങള്‍ക്കു തോന്നുന്നതു ചെയ്യുവാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കും. BSB BSB: But Peter and John replied, “Judge for yourselves whether it is right in God’s sight to listen to you rather than God.
20 IEV എന്നാല്‍ ഞങ്ങളെ സംബന്ധിച്ചു നിങ്ങളെ അനുസരിപ്പാന്‍ ഞങ്ങള്‍ക്കു കഴിയുകയില്ല. യേശു ചെയ്തതു ഞങ്ങള്‍ കണ്ടതും അവന് പഠിപ്പിച്ചതു ഞങ്ങള്‍ കേട്ടതുമായ കാര്യങ്ങളെക്കുറിച്ചു ജനങ്ങളോടു പറയുന്നത് ഞങ്ങള്‍ നിര്‍ത്തുകയില്ല." BSB BSB: For we cannot stop speaking about what we have seen and heard.”
21 IEV തുടര്‍ന്ന് യഹൂദാ നേതാക്കന്മാരെ അനുസരിക്കാതിരിക്കരുതെന്നു പത്രൊസിനോടും യോഹന്നാനോടും വീണ്ടും പറഞ്ഞു. എന്നാല്‍ നടക്കുവാന്‍ കഴിവില്ലാതിരുന്ന മനുഷ്യന് ദൈവം എന്തു ചെയ്തു എന്നതിനെക്കുറിച്ച് യെരുശലേമില്‍ താമസിക്കുന്ന എല്ലാ ജനങ്ങളും മഹത്വപ്പെടുത്തുകയായിരുന്നതിനാല് അവരെ ശിക്ഷിക്കേണ്ട എന്ന് അവര്‍ തീരുമാനിച്ചു. BSB BSB: After further threats they let them go. They could not find a way to punish them, because all the people were glorifying God for what had happened.
22 IEV ഈ അത്ഭുതകരമായ സൗഖ്യം നടന്ന മനുഷ്യന് നാല്പതിലധികം വയസ്സുള്ളവനായിരുന്നു. BSB BSB: For the man who was miraculously healed was over forty years old.
23 IEV പത്രൊസും യോഹന്നാനും ആലോചനാസമിതി വിട്ടതിനുശേഷം മറ്റു വിശ്വാസികളുടെ അടുക്കലേക്കു പോകുകയും മഹാപുരോഹിതന്മാരും യഹൂദ നേതാക്കന്മാരും അവരോടു പറഞ്ഞത് എല്ലാം അവരെ അറിയിക്കുകയും ചെയ്തു. BSB BSB: On their release, Peter and John returned to their own people and reported everything that the chief priests and elders had said to them.
24 IEV വിശ്വാസികള്‍ ഇതു കേട്ടപ്പോള്‍ അവര്‍ ഒരുമിച്ചു ദൈവത്തോടു പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചതനുസരിച്ച്, "അല്ലയോ കര്‍ത്താവേ! നീ ആകാശവും, ഭൂമിയും സമുദ്രങ്ങളെയും അതിലുള്ള എല്ലാറ്റിനേയും സൃഷ്ടിച്ചു. BSB BSB: When the believers heard this, they lifted up their voices to God with one accord. “Sovereign Lord,” they said, “You made the heaven and the earth and the sea and everything in them.
25 IEV അങ്ങയെ സേവിച്ച ഞങ്ങളുടെ പൂര്‍വികനായ ദാവീദ് രാജാവ് ഈ വാക്കുകള്‍ എഴുതുവാന്‍ പരിശുദ്ധാത്മാവ് കാരണമായി: "ലോകത്തിലുള്ള എല്ലാ ജനസമൂഹങ്ങളും കോപിഷ്ടരാകുവാനും യിസ്രായേല്യരായ ആളുകള്‍ ദൈവത്തിന്നെതിരായി വ്യര്‍ത്ഥമായ പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? BSB BSB: You spoke by the Holy Spirit through the mouth of Your servant, our father David: ‘Why do the nations rage and the peoples plot in vain?
26 IEV കര്‍ത്താവായ ദൈവത്തെ എതിര്‍ക്കുന്നതിനും അവന് മശിഹ ആകേണ്ടതിനു തെരഞ്ഞെടുത്തവന് എതിരായും ലോകത്തിലുള്ള രാജാക്കന്മാര് ദൈവത്തിന്റെ ഭരണാധികാരിക്ക് എതിരായി യുദ്ധം ചെയ്യേണ്ടതിനും മറ്റു ഭരണാധികാരികള്‍ അവരോടൊപ്പം ചേരേണ്ടതിനും തയ്യാറായിരിക്കുന്നു". BSB BSB: The kings of the earth take their stand and the rulers gather together against the Lord and against His Anointed One.’
28 IEV ഇങ്ങനെ സംഭവിക്കണമെന്നു വളരെ മുന്‍പുതന്നെ നിന്റെ തീരുമാനം അനുസരിച്ച് ഇതു ചെയ്യുവാന്‍ നീ അവരെ അനുവദിച്ചു." BSB BSB: They carried out what Your hand and will had decided beforehand would happen.
29 IEV ആകയാല്‍ ഇപ്പോള്‍ കര്‍ത്താവേ, അവര്‍ ഞങ്ങളെ എങ്ങനെ ശിക്ഷിക്കും എന്നതിനെക്കുറിച്ച് അവര്‍ പറയുന്നതു കേള്‍ക്കണമേ! യേശുവിനെക്കുറിച്ച് എല്ലാവരോടും പറയുവാന്‍ നിന്നെ സേവിക്കുന്ന ഞങ്ങളെ സഹായിക്കണമേ! BSB BSB: And now, Lord, consider their threats, and enable Your servants to speak Your word with complete boldness,
30 IEV നിന്റെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ സൗഖ്യമാക്കുന്ന വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യുവാന്‍ അങ്ങയുടെ ശക്തി ഉപയോഗിക്കേണമേ!" BSB BSB: as You stretch out Your hand to heal and perform signs and wonders through the name of Your holy servant Jesus.”
31 IEV വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച് അവസാനിപ്പിച്ചപ്പോള്‍, അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി. ദൈവം പറഞ്ഞ വാക്കുകള്‍ ധൈര്യത്തോടെ അവര്‍ പറയുവാന്‍ പരിശുദ്ധാത്മാവ് എല്ലാവര്ക്കും ശക്തി നല്‍കുകയും അവര്‍ അങ്ങനെതന്നെ പ്രവര്‍ത്തി ക്കുകയും ചെയ്തു. BSB BSB: After they had prayed, their meeting place was shaken, and they were all filled with the Holy Spirit and spoke the word of God boldly.
33 IEV കര്‍ത്താവായ യേശുവിനെ വീണ്ടും ജീവിക്കുന്നതിനു ദൈവം കാരണമായി എന്ന് അപ്പൊസ്തലന്മാര് മറ്റുള്ളവരോടു ശക്തമായി പറയുന്നതു തുടര്‍ന്നുകൊണ്ടിരുന്നു. എല്ലാ വിശ്വാസികളെയും വളരെ നന്നായി ദൈവം സഹായിച്ചിരുന്നു. BSB BSB: With great power the apostles continued to give their testimony about the resurrection of the Lord Jesus. And abundant grace was upon them all.
34 IEV നിലമോ വീടുകളോ സ്വന്തമായി ഉണ്ടായിരുന്ന വിശ്വാസികളില്‍ ചിലര്‍ അവരുടെ സമ്പത്തില്‍ കുറച്ചു വല്ലപ്പോഴും വില്‍ക്കും. പിന്നീടു വിറ്റു കിട്ടിയ പണം അവര്‍ കൊണ്ടുവന്നു. BSB BSB: There were no needy ones among them, because those who owned lands or houses would sell their property, bring the proceeds from the sales,
35 IEV നിലമോ വീടുകളോ സ്വന്തമായി ഉണ്ടായിരുന്ന വിശ്വാസികളില്‍ ചിലര്‍ അവരുടെ വസ്തു വിറ്റു. പിന്നീടു വിറ്റു കിട്ടിയ പണം അവര്‍ കൊണ്ടുവരികയും അത് അവര്‍ അപ്പൊസ്തലന്മാര്‍ക്കു കൊടുക്കുകയും ചെയ്യും. അപ്പൊസ്തലന്മാര് ആവശ്യങ്ങളില്‍ ഇരിക്കുന്ന വിശ്വാസികള്‍ക്ക് ആ പണം കൊടുക്കും. ആയതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും അവര്‍ ജീവിച്ചിരിക്കേണ്ടതിന് ആവശ്യമായത് ഉണ്ടായി. BSB BSB: and lay them at the apostles’ feet for distribution to anyone as he had need.
37 IEV അവന് തനിക്കുണ്ടായിരുന്ന നിലം വില്‍ക്കുകയും മറ്റുള്ള വിശ്വാസികള്‍ക്കു കൊടുക്കേണ്ടതിനു പണം അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുവരികയും ചെയ്തു. BSB BSB: sold a field he owned, brought the money, and laid it at the apostles’ feet.
Select verses for actions: Enter goes to them and Escape comes back.