2 IEV നിലത്തിന്റെ പേരില്‍ കിട്ടിയ പണത്തില്‍നിന്ന് കുറച്ചു തനിക്കുവേണ്ടി സൂക്ഷിച്ചുവച്ചു. ഇങ്ങനെ ചെയ്തു എന്ന് അവന്റെ ഭാര്യ അറിഞ്ഞിരുന്നു. തുടര്‍ന്നു ബാക്കിയുണ്ടായിരുന്ന പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാര്‍ക്കു സമര്‍പ്പിച്ചു. BSB BSB: With his wife’s full knowledge, he kept back some of the proceeds for himself, but brought a portion and laid it at the apostles’ feet.
4 IEV നീ ആ നിലം വില്ക്കുന്നതിനു മുന്‍പ് അതു വാസ്തവത്തില്‍ നിന്റെ സ്വന്തം ആയിരുന്നു. അതു വിറ്റതിനു ശേഷം പണം നിന്റെതുതന്നെ ആയിരുന്നു. അതിനാല്‍ ഇതുപോലെയുള്ള ഒരു ദുഷ്ടകാര്യത്തെക്കുറിച്ചു നീ ഒരിക്കലും ചിന്തിക്കരുത്. നീ ഞങ്ങളെ മാത്രമായിരുന്നില്ല വഞ്ചിക്കുവാന്‍ ശ്രമിച്ചത്! അല്ല, നീ ദൈവത്തെ തന്നെ വഞ്ചിക്കുവാന്‍ ശ്രമിച്ചു!" BSB BSB: Did it not belong to you before it was sold? And after it was sold, was it not at your disposal? How could you conceive such a deed in your heart? You have not lied to men, but to God!”
5 IEV അനന്യാസ് ഈ വാക്കുകള്‍ കേട്ടപ്പോള്‍, പെട്ടെന്ന് അവന് താഴെ വീണു മരിച്ചു. അനന്യാസിന്റെ മരണത്തെക്കുറിച്ചു കേട്ടവരെല്ലാം ഭയപ്പെട്ടുപോയി. BSB BSB: On hearing these words, Ananias fell down and died. And great fear came over all who heard what had happened.
6 IEV കുറച്ചു യുവാക്കള്‍ മുന്പോട്ടുവന്ന് അവന്റെ ശരീരം ഒരു വിരിയില്‍ പൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു. BSB BSB: Then the young men stepped forward, wrapped up his body, and carried him out and buried him.
7 IEV ഏകദേശം മൂന്നു മണിക്കൂറുകള്‍ക്കു ശേഷം അവന്റെ ഭാര്യ അകത്തു വന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അവള് അറിഞ്ഞില്ല. BSB BSB: About three hours later his wife also came in, unaware of what had happened.
8 IEV അതിനുശേഷം അനന്യാസ് കൊണ്ടുവന്ന പണം പത്രൊസ് അവളെ കാണിക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു, "എന്നോട് പറയുക നിലം വിറ്റിട്ട് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇത്രയും പണമാണോ കിട്ടിയത്?" അവള് പറഞ്ഞു "അതേ, ഇത്രയുമാണ് ഞങ്ങള്‍ക്കു കിട്ടിയത്." BSB BSB: “Tell me,” said Peter, “is this the price you and your husband got for the land?” “Yes,” she answered, “that is the price.”
9 IEV അതിനാല്‍ പത്രൊസ് അവരോടു പറഞ്ഞു, "നിങ്ങള്‍ രണ്ടുപേരും ഒരു ഭയങ്കര കാര്യമാണ് ചെയ്തത്! നിങ്ങള്‍ രണ്ടുപേരും ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വഞ്ചിക്കുവാന്‍ തീരുമാനിച്ചു! ശ്രദ്ധിക്കുക! നിന്റെ ഭര്‍ത്താവിനെ കുഴിച്ചിട്ട പുരുഷന്മാരുടെ പാദശബ്ദം നിനക്കു കേള്‍ക്കുവാന്‍ കഴിയും. അവര്‍ ഈ വാതിലിനു പുറത്തു നില്‍ക്കുന്നുണ്ട്. കൂടാതെ അവര്‍ നിന്നെയും കൂടി പുറത്തേക്കു എടുത്തുകൊണ്ടു പോകും!" BSB BSB: “How could you agree to test the Spirit of the Lord?” Peter replied. “Look, the feet of the men who buried your husband are at the door, and they will carry you out also.”
10 IEV ഉടന്‍ തന്നെ സഫീറ പത്രൊസിന്റെ കാല്ക്കല് വീണ് മരിച്ചു. തുടര്‍ന്നു യുവാക്കളായ പുരുഷന്മാര് അകത്തുവന്നു. അവള് മരിച്ചതായി കണ്ടപ്പോള്‍ അവളുടെ ശരീരം പുറത്തേക്ക് ചുമന്നു കൊണ്ടുപോയി അവളുടെ ഭര്‍ത്താവിന്റെ ശരീരത്തിന്റെ അരികില്‍ കുഴിച്ചിട്ടു. BSB BSB: At that instant she fell down at his feet and died. Then the young men came in and, finding her dead, carried her out and buried her beside her husband.
12 IEV അപ്പൊസ്തലന്മാര് ജനങ്ങളുടെ ഇടയില്‍ പ്രസംഗിക്കുന്നത് സത്യമെന്ന് കാണിക്കുവാന്‍ ദൈവം അപ്പൊസ്തലന്മാരെ വളരെ ആശ്ചര്യകരമായ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തരാക്കിയിരുന്നു. എല്ലാ വിശ്വാസികളും ശലോമോന്റെ മണ്ഡപം എന്നു വിളിച്ചിരുന്ന ദൈവാലയ പ്രാകാരത്തില്‍ പതിവായി കൂടിവരുമായിരുന്നു. BSB BSB: The apostles performed many signs and wonders among the people, and with one accord the believers gathered together in Solomon’s Colonnade.
13 IEV യേശുവില്‍ വിശ്വസിക്കാതിരുന്ന മറ്റുള്ള എല്ലാ ആളുകളും വിശ്വാസികളോട് ചേരുന്നതില്‍ ഭയപ്പെട്ടു. എന്നിരുന്നാലും ആ ആളുകള്‍ വിശ്വാസികളെ വളരെ അധികം ആദരിക്കുന്നത് തുടര്‍ന്നു. BSB BSB: Although the people regarded them highly, no one else dared to join them.
14 IEV അനേകം പുരുഷന്മാരും സ്ത്രീകളും കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു തുടങ്ങുകയും, അവര്‍ വിശ്വാസികളുടെ സമൂഹത്തോടു ചേരുകയും ചെയ്തു. BSB BSB: Yet more and more believers were brought to the Lord—large numbers of both men and women.
15 IEV ഇതിന്റെ ഫലമായി, പത്രൊസ് വരുമ്പോള്‍ അവന്റെ നിഴല്‍ എങ്കിലും അവരില്‍ ചിലരുടെ മേല്‍ വീഴേണ്ടതിനും അവരെ സൗഖ്യമാക്കേണ്ടതിനും രോഗികളായിരുന്നവരെ വഴികളില്‍ കൊണ്ടു കിടക്കമേലും പായ്കളിലും കിടത്തുമായിരുന്നു. BSB BSB: As a result, people brought the sick into the streets and laid them on cots and mats, so that at least Peter’s shadow might fall on some of them as he passed by.
16 IEV യെരുശലേമിന്റെ സമീപ പട്ടണങ്ങളില്‍ നിന്നും വലിയ കൂട്ടം ആളുകള്‍ അപ്പൊസ്തലന്മാരുടെ അടുക്കലേക്കു വരുന്നുണ്ടായിരുന്നു. അവര്‍ ദുഷ്ടാത്മാക്കളാല്‍ പീഡിപ്പിക്കപ്പെട്ടവരെയും രോഗികളെയും കൊണ്ടുവരികയും ദൈവം അവരെ എല്ലാവരേയും സൗഖ്യമാക്കുകയും ചെയ്തു. BSB BSB: Crowds also gathered from the towns around Jerusalem, bringing the sick and those tormented by unclean spirits, and all of them were healed.
17 IEV തുടര്‍ന്ന് സദൂക്യ സമൂഹത്തിലെ അംഗമായിരുന്ന മഹാപുരോഹിതനും അവനോടു കൂടെ ഉണ്ടായിരുന്നവരും അപ്പൊസ്തലന്മാരെക്കുറിച്ചു വളരെ അസൂയ ഉള്ളവരായി. BSB BSB: Then the high priest and all his associates, who belonged to the party of the Sadducees, were filled with jealousy. They went out
18 IEV എന്നാല്‍ അവര്‍ അപ്പൊസ്തലന്മാരെ അറസ്റ്റ് ചെയ്തു, പൊതു തടവില്‍ ആക്കേണ്ടതിനു ദൈവാലയ സംരക്ഷകരോട് കല്പിച്ചു. BSB BSB: and arrested the apostles and put them in the public jail.
19 IEV എന്നാല്‍ രാത്രിയില്‍ കര്‍ത്താവായ ദൈവത്തില്‍നിന്നുള്ള ഒരു ദൂതന് തടവറയുടെ വാതിലുകള്‍ തുറന്നു അപ്പൊസ്തലന്മാരെ പുറത്തു കൊണ്ടുവന്നു. അതിനുശേഷം ദൂതന് അപ്പൊസ്തലന്മാരോട് പറഞ്ഞത്, BSB BSB: But during the night an angel of the Lord opened the doors of the jail and brought them out, saying,
20 IEV "ദൈവാലയ പ്രാകാരത്തിലേക്കു പോയി അവിടെ നില്ക്കുക നിത്യജീവന്റെ ഈ സന്ദേശം എല്ലാവരോടും പറയുക". BSB BSB: “Go, stand in the temple courts and tell the people the full message of this new life.”
21 IEV ഇത് കേട്ടതിനുശേഷം അപ്പൊസ്തലന്മാര് ഏകദേശം പ്രഭാത സമയത്ത് ദൈവാലയ പ്രാകാരത്തില്‍ പ്രവേശിക്കുകയും യേശു ക്രിസ്തുവിനെക്കുറിച്ചു വീണ്ടും ജനങ്ങളെ പഠിപ്പിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. ഈ അവസരത്തില്‍ മഹാപുരോഹിതനും അവനോടു കൂടെ ഉള്ളവരും യഹൂദ ആലോചനാ സഭാ അംഗങ്ങളെ കൂട്ടി വരുത്തി. അവര്‍ എല്ലാവരും യിസ്രായേലിന്റെ നേതാക്കന്മാര് ആയിരുന്നു. അവര്‍ ഒരുമിച്ചു കൂടി വന്നതിനു ശേഷം അപ്പൊസ്തലന്മാരെ തടവറയില്‍ നിന്ന് കൊണ്ടുവരുവാന്‍ സംരക്ഷകരെ അയച്ചു. BSB BSB: At daybreak the apostles entered the temple courts as they had been told and began to teach the people. When the high priest and his associates arrived, they convened the Sanhedrin—the full assembly of the elders of Israel—and sent to the jail for the apostles.
22 IEV എന്നാല്‍ സംരക്ഷകര്‍ തടവറയില്‍ എത്തിയപ്പോള്‍ അപ്പൊസ്തലന്മാര് അവിടെ ഇല്ലാതിരുന്നതായി കണ്ടുപിടിച്ചു. അതിനാല്‍ അവര്‍ ആലോചനാസഭയിലേക്ക് മടങ്ങിച്ചെന്ന് അറിയിച്ചത്, BSB BSB: But on arriving at the jail, the officers did not find them there. So they returned with the report:
23 IEV "തടവറയുടെ വാതിലുകള്‍ വളരെ സുരക്ഷിതമായി പൂട്ടി ഇരുന്നതും സംരക്ഷകര്‍ വാതിലുകളില്‍ നില്‍ക്കുന്നതായും ഞങ്ങള്‍ കണ്ടു. എന്നാല്‍ ആ മനുഷ്യരെ പിടിക്കേണ്ടതിനു കതകുകള്‍ തുറന്ന് അകത്തു കയറിയപ്പോള്‍ അവരില്‍ ഒരാള്‍ പോലും തടവറയ്ക്കുള്ളില്‍ ഇല്ലായിരുന്നു." BSB BSB: “We found the jail securely locked, with the guards posted at the doors; but when we opened them, we found no one inside.”
24 IEV ദൈവാലയ സൂക്ഷിപ്പുകാരുടെ പ്രധാനിയും മഹാപുരോഹിതന്മാരും ഇത് കേട്ടപ്പോള്‍ അവര്‍ വളരെ അധികം ആശയക്കുഴപ്പത്തിലായി. കൂടാതെ ഈ സംഭവങ്ങളെല്ലാം എവിടേക്ക് വഴി നടത്തും എന്നതിനെക്കുറിച്ച് അത്ഭുതപ്പെട്ടു. BSB BSB: When the captain of the temple guard and the chief priests heard this account, they were perplexed as to what was happening.
25 IEV അതിനുശേഷം ചില ആളുകള്‍ വന്ന് അവരോട് അറിയിച്ചു, "ഈ കാര്യം ശ്രദ്ധിക്കുക! നിങ്ങള്‍ തടവറയില്‍ ഇട്ടിരുന്ന പുരുഷന്മാര് ഇപ്പോള്‍ ദൈവാലയപ്രാകാരത്തില്‍ നില്ക്കുന്നു. കൂടാതെ അവര്‍ ജനങ്ങളെ പഠിപ്പിക്കുന്നു. BSB BSB: Then someone came in and announced, “Look, the men you put in jail are standing in the temple courts teaching the people!”
26 IEV അതിനാല്‍ ദൈവാലയ സംരക്ഷകരുടെ നേതാവ് ഉദ്യോഗസ്ഥന്മാരോടുകൂടി ദൈവാലയ പ്രാകാരത്തില്‍ ചെല്ലുകയും അപ്പൊസ്തലന്മാരെ ആലോചനാ സമിതി മുറിയിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ തങ്ങളെ കല്ലെറിഞ്ഞു കൊല്ലും എന്ന ഭയത്താല്‍ അവര്‍ അപ്പൊസ്തലന്മാരോട് മോശമായി പെരുമാറിയില്ല. BSB BSB: At that point, the captain went with the officers and brought the apostles—but not by force, for fear the people would stone them.
27 IEV സംരക്ഷകരുടെ മേധാവിയും അവന്റെ ഉദ്യോഗസ്ഥന്മാരും അപ്പൊസ്തലന്മാരെ ആലോചനാ സമിതി കൂടുന്ന മുറിയിലേക്ക് കൊണ്ടുവന്നതിനുശേഷം ആലോചനാ സമിതി അംഗങ്ങളുടെ മുന്പില് നില്ക്കുവാന് അവര്‍ അവരോടു കല്പിച്ചു. കൂടാതെ മഹാപുരോഹിതന് അവരെ ചോദ്യം ചെയ്തു. BSB BSB: They brought them in and made them stand before the Sanhedrin, where the high priest interrogated them.
28 IEV അവന് അവരോടു പറഞ്ഞു, "യേശുവിനെക്കുറിച്ചു ജനങ്ങളെ പഠിപ്പിക്കരുതെന്ന് ഞങ്ങള്‍ നിങ്ങളോട് കല്പ്പിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ ഞങ്ങളെ അനുസരിക്കാതിരിക്കുകയും യെരുശലേമില്‍ മുഴുവനുമുള്ള ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. ഇത് കൂടാതെ, ആ മനുഷ്യന്റെ മരണത്തിന്റെ കുറ്റം ഞങ്ങള്‍ക്ക് ആണെന്നു വരുത്തി തീര്‍ക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുകയും ചെയ്യുന്നു. BSB BSB: “We gave you strict orders not to teach in this name,” he said. “Yet you have filled Jerusalem with your teaching and are determined to make us responsible for this man’s blood.”
29 IEV എന്നാല്‍ പത്രൊസ് തനിക്കും മറ്റ് അപ്പൊസ്തലന്മാര്ക്കുവേണ്ടിയും സംസാരിച്ചു പറഞ്ഞത്, "ഞങ്ങള്‍ എന്തു ചെയ്യണമെന്ന് നിങ്ങള്‍ പറയുന്നതല്ല, ഞങ്ങളോട് എന്തു ചെയ്യുവാന്‍ ദൈവം കല്പിക്കുന്നുവോ അതാണ് അനുസരിക്കേണ്ടത്." BSB BSB: But Peter and the other apostles replied, “We must obey God rather than men.
30 IEV നിങ്ങള്‍ തന്നെയാണ് യേശുവിനെ ക്രൂശില്‍ തറച്ചു കൊന്നത്, എന്നാല്‍ നമ്മുടെ പൂര്വ്വികന്മാര് ആരാധിച്ചിരുന്ന ദൈവം അവന് മരിച്ചതിനുശേഷം ഉയിര്‍പ്പിച്ച്, അവന് വീണ്ടും ജീവിക്കുവാന്‍ ഇടയാക്കി. BSB BSB: The God of our fathers raised up Jesus, whom you had killed by hanging Him on a tree.
31 IEV ദൈവം മറ്റാരെക്കാളും അധികമായി യേശുവിനെ ബഹുമാനിച്ചു. ഞങ്ങളെ രക്ഷിക്കുവാനും ഞങ്ങളുടെമേല്‍ ഭരണം നടത്തുവാനും അവനെ ആക്കിയിരിക്കുന്നു. യിസ്രായേല്യരായ ഞങ്ങള്‍ക്ക് മാനസാന്തരവും പാപമോചനവും നല്കുവാന് അവനെ അധികാരപ്പെടുത്തി. BSB BSB: God exalted Him to His right hand as Prince and Savior, in order to grant repentance and forgiveness of sins to Israel.
32 IEV യേശുവിന് എന്ത് സംഭവിച്ചു എന്നു ഞങ്ങള്‍ അറിഞ്ഞതിനെക്കുറിച്ചു ജനങ്ങളോട് ഞങ്ങള്‍ പറയുന്നു. ഈ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഉറപ്പിക്കുവാന്‍ പരിശുദ്ധാത്മാവിനെ അവനെ അനുസരിക്കുന്ന ഞങ്ങള്‍ക്കായി ദൈവം അയച്ചു. BSB BSB: We are witnesses of these things, and so is the Holy Spirit, whom God has given to those who obey Him.”
33 IEV ഇത് ആലോചന സഭാംഗങ്ങള്‍ കേട്ടപ്പോള്‍ അവര്‍ അപ്പൊസ്തലന്മാരോട് വളരെ കോപിഷ്ഠരായി അവരെ കൊല്ലുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. BSB BSB: When the Council members heard this, they were enraged, and they resolved to put the apostles to death.
34 IEV എന്നാല്‍ ഗമാലിയേല്‍ എന്ന പേരുള്ള ഒരു ആലോചനാ സഭാംഗം ഉണ്ടായിരുന്നു. അവന് പരീശ സമൂഹത്തിന്റെ അംഗമായിരുന്നു. അവന് യഹൂദാ നിയമങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും എല്ലാ യഹൂദ ജനങ്ങളും അവനെ ആദരിക്കുകയും ചെയ്തു. അവന് ആലോചനാ സമിതിയില്‍ എഴുന്നേറ്റു നിന്ന് അപ്പൊസ്തലന്മാരെ കുറച്ചു സമയത്തേക്ക് പുറത്തു കൊണ്ടുപോകുവാന്‍ പറഞ്ഞു. BSB BSB: But a Pharisee named Gamaliel, a teacher of the law who was honored by all the people, stood up in the Sanhedrin and ordered that the men be put outside for a short time.
35 IEV സംരക്ഷകര്‍ അപ്പൊസ്തലന്മാരെ പുറത്തേക്ക് കൊണ്ടുപോയതിനുശേഷം അവന് മറ്റു ആലോചനാസമിതി അംഗങ്ങളോടായി പറഞ്ഞു, "സഹ യിസ്രായേല്യരേ, ഈ മനുഷ്യരോട് നിങ്ങള്‍ എന്തു ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവോ അതേക്കുറിച്ച് വളരെ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം. BSB BSB: “Men of Israel,” he said, “consider carefully what you are about to do to these men.
36 IEV കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ത്യുദാസ് എന്നു പേരുള്ള മനുഷ്യന് സര്‍ക്കാരിന് എതിരായി മത്സരിച്ചു, അവന് ജനങ്ങളോട് താന്‍ ഒരു മഹാന് ആണെന്നവകാശപ്പെടുകയും ഏകദേശം നാനൂറു പുരുഷന്മാര് അവനോടു ചേരുകയും ചെയ്തു. എന്നാല്‍ അവന് കൊല്ലപ്പെടുകയും അവനോടുകൂടെ പോയവരെല്ലാവരും ചിതറപ്പെടുകയും ചെയ്തു, എന്തുകൊണ്ടെന്നാല്‍ അവര്‍ തയ്യാറാക്കിയിരുന്ന പദ്ധതിയില്‍ ഒന്നുപോലും ചെയ്യുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. BSB BSB: Some time ago Theudas rose up, claiming to be somebody, and about four hundred men joined him. He was killed, all his followers were dispersed, and it all came to nothing.
38 IEV ആകയാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്: ഈ മനുഷ്യര്‍ക്കു ദോഷം ഒന്നും ചെയ്യരുത്! അവരെ വിട്ടയക്കുക! ഞാന്‍ ഇതു പറയുന്നതിന്റെ കാരണം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതു മനുഷ്യര്‍ പദ്ധതിയിട്ടതനുസരിച്ചതാണെങ്കില് ആരെങ്കിലും അവരെ തടയും. അവര്‍ പരാജിതരാകും. BSB BSB: So in the present case I advise you: Leave these men alone. Let them go! For if their purpose or endeavor is of human origin, it will fail.
39 IEV എന്നാല്‍ ഈ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം അവരോടു കല്പ്പിച്ചിട്ടുണ്ടെങ്കില് നിങ്ങള്‍ക്ക് അവരെ തടയുവാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ദൈവത്തിന്നെതിരായി പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തും. ഗമാലിയേല്‍ പറഞ്ഞതു ആലോചനാ സഭാംഗങ്ങള്‍ അംഗീകരിച്ചു. BSB BSB: But if it is from God, you will not be able to stop them. You may even find yourselves fighting against God.”
40 IEV അപ്പൊസ്തലന്മാരെ കൊണ്ടുവന്ന് അവരെ അടിക്കുവാന്‍ ദൈവാലയ സൂക്ഷിപ്പുകാരോട് അവര്‍ പറഞ്ഞു. അതിനാല്‍ സൂക്ഷിപ്പുകാര്‍ ആലോചനാ സഭ കൂടിയിരുന്ന മുറിയില്‍ അവരെ കൊണ്ടുവരികയും അവരെ അടിക്കുകയും ചെയ്തു. തുടര്‍ന്ന് യേശുവിനെക്കുറിച്ച് ജനങ്ങളോട് സംസാരിക്കരുതെന്ന് അവരോടു കല്പ്പിച്ചു. തുടര്‍ന്ന് അപ്പൊസ്തലന്മാരെ അവര്‍ വിട്ടയച്ചു. BSB BSB: At this, they yielded to Gamaliel. They called the apostles in and had them flogged. Then they ordered them not to speak in the name of Jesus, and released them.
41 IEV അങ്ങനെ അപ്പൊസ്തലന്മാര് ആലോചനാ സഭയില്‍നിന്നു പുറത്തുപോയി. അവര്‍ യേശുവിനെ അനുഗമിക്കുന്നതിനാല്‍ ജനങ്ങള്‍ അവരെ അപമാനിക്കുന്നതിന് അനുവദിക്കുക വഴി ദൈവം അവരെ ആദരിച്ചു എന്നറിഞ്ഞതിനാല്‍ അവര്‍ സന്തോഷിച്ചു. BSB BSB: The apostles left the Sanhedrin, rejoicing that they had been counted worthy of suffering disgrace for the Name.
42 IEV അതിനുശേഷം എല്ലാ ദിവസവും അപ്പൊസ്തലന്മാര് ദൈവാലയ ഭാഗത്തേക്കും വിവിധ ആളുകളുടെ ഭവനങ്ങളിലേക്കും പോകുകയും യേശു തന്നെ മശിഹാ എന്നു ജനങ്ങളെ തുടര്‍ച്ചയായി പഠിപ്പിക്കുകയും പറയുകയും ചെയ്തു. BSB BSB: Every day, in the temple courts and from house to house, they did not stop teaching and proclaiming the good news that Jesus is the Christ.
Select verses for actions: Enter goes to them and Escape comes back.