1 IEV ആ സന്ദര്‍ഭത്തില്‍ ശൌല്‍ കോപംപൂണ്ടു കര്‍ത്താവിനെ പിന്തുടരുന്നവരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അവന് യെരുശലേമില്‍ മഹാപുരോഹിതന്റെ അടുക്കല്‍ പോയി BSB BSB: Meanwhile, Saul was still breathing out murderous threats against the disciples of the Lord. He approached the high priest
2 IEV ദമസ്ക്കൊസിലുള്ള യഹൂദ സിനഗോഗുകളുടെ നേതാക്കന്മാര്ക്ക് അവനെ പരിചയപ്പെടുത്തുന്ന കത്തുകളെഴുതുവാന്‍ അവനോട് അപേക്ഷിച്ചു, യേശു പഠിപ്പിച്ച വഴി പിന്തുടരുന്നവരായ ഏതെങ്കിലും പുരുഷനെയോ സ്ത്രീയെയോ പിടികൂടുന്നതിനും, യഹൂദ നേതാക്കന്മാര് അവരെ ന്യായം വിധിച്ചു ശിക്ഷിക്കേണ്ടതിന് അവരെ തടവുകാരായി യെരുശലേമിലേക്കു കൊണ്ടുപോകുവാനുമുള്ള അധികാരം പൌലോസിനു നല്കുവാന് കത്തുകളില്‍ ആവശ്യപ്പെട്ടു. BSB BSB: and requested letters to the synagogues in Damascus, so that if he found any men or women belonging to the Way, he could bring them as prisoners to Jerusalem.
3 IEV ശൌലും അവനോടു കൂടെയുള്ളവരും യാത്ര ചെയ്തു ദമസ്ക്കൊസിനോട് സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആകാശത്തുനിന്നുള്ള ശക്തിയേറിയ പ്രകാശം ശൌലിന്റെ ചുറ്റും പ്രകാശിച്ചു. BSB BSB: As Saul drew near to Damascus on his journey, suddenly a light from heaven flashed around him.
4 IEV പെട്ടെന്ന് അവന് നിലത്തു വീണു. തുടര്‍ന്ന് ആരോ ഒരാള്‍ അവനോടു സംസാരിക്കുന്ന ശബ്ദം അവന് കേട്ടു, "ശൌലേ, ശൌലേ നീ എന്നെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്" BSB BSB: He fell to the ground and heard a voice say to him, “Saul, Saul, why do you persecute Me?”
5 IEV പൌലോസ് അവനോടു ചോദിച്ചു, "കര്‍ത്താവേ നീ ആരാകുന്നു?" അവന് മറുപടി പറഞ്ഞു, 'നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍" BSB BSB: “Who are You, Lord?” Saul asked. “I am Jesus, whom you are persecuting,” He replied.
6 IEV ഇപ്പോള്‍ എഴുന്നേറ്റു പട്ടണത്തിലേക്കു പോകുക! നീ എന്തു ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നത് അവിടെ ഒരാള്‍ നിന്നോടു പറയും." BSB BSB: “Now get up and go into the city, and you will be told what you must do.”
7 IEV ശൌലിനോടൊപ്പം യാത്ര ചെയ്തിരുന്ന പുരുഷന്മാരായ അവര്‍ക്കൊന്നും പറയുവാന്‍ കഴിയാത്തവിധം അത്ഭുതപ്പെട്ടു. അവന് അവിടെ നില്ക്കുക മാത്രമാണ് ചെയ്തത്. കര്‍ത്താവു പറയുന്നത് അവര്‍ കേട്ടു. എന്നാല്‍ അവര്‍ ആരെയും കണ്ടില്ല. BSB BSB: The men traveling with Saul stood there speechless. They heard the voice but did not see anyone.
8 IEV ശൌല്‍ നിലത്തുനിന്ന് എഴുന്നേറ്റു, എന്നാല്‍ അവന് കണ്ണു തുറന്നപ്പോള്‍ അവന് ഒന്നും കാണുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവനോടു കൂടെയുള്ള പുരുഷന്മാര് അവന്റെ കൈക്കു പിടിക്കുകയും അവനെ ദമസ്ക്കൊസിലേക്ക് നയിക്കുകയും ചെയ്തു. BSB BSB: Saul got up from the ground, but when he opened his eyes he could not see a thing. So they led him by the hand into Damascus.
9 IEV അടുത്ത മൂന്നു ദിവസങ്ങളില്‍ ശൌലിന് യാതൊന്നും കാണുവാനും എന്തെങ്കിലും ഭക്ഷിക്കുകയോ, കുടിക്കുകയോ ചെയ്യാതെയും ഇരുന്നു. BSB BSB: For three days he was without sight, and he did not eat or drink anything.
10 IEV ദമസ്ക്കൊസില്‍ അനന്യാസ് എന്നു പേരുള്ള യേശുക്രിസ്തുവിന്റെ ഒരു അനുയായി ഉണ്ടായിരുന്നു. ഒരു ദര്‍ശനം കാണുവാന്‍ കര്‍ത്താവായ യേശു അവനെ ഇടയാക്കി അവനോടു പറഞ്ഞത്: "അനന്യാസേ!" അവന് മറുപടി പറഞ്ഞു: "കര്‍ത്താവേ ഞാന്‍ കേള്‍ക്കുന്നു". BSB BSB: In Damascus there was a disciple named Ananias. The Lord spoke to him in a vision, “Ananias!” “Here I am, Lord,” he answered.
11 IEV കര്‍ത്താവായ യേശു അവനോടു പറഞ്ഞു, "നേരായ തെരുവീഥിയിലെ യൂദാസിന്റെ വീട്ടിലേക്കു പോകുക. തര്സോസില്നിന്നുള്ള ശൌല്‍ എന്നു പേരുള്ള ഒരു മനുഷ്യനോടു സംസാരിക്കുവാന്‍ കഴിയുമോ എന്നു നീ ആരോടെങ്കിലും ചോദിക്കുക, എന്തുകൊണ്ടെന്നാല്‍ ഈ സമയം അവന് എന്നോടു പ്രാര്‍ത്ഥിക്കുകയാണ്. BSB BSB: “Get up!” the Lord told him. “Go to the house of Judas on Straight Street and ask for a man from Tarsus named Saul, for he is praying.
12 IEV അനന്യാസ് എന്ന ഒരു മനുഷ്യന് അവന് താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കുന്നതായും അവന് വീണ്ടും കാണേണ്ടതിനു അവന്റെ മേല്‍ കൈ വയ്ക്കുന്നതായും ശൌല്‍ ഒരു ദര്‍ശനം കണ്ടു." BSB BSB: In a vision he has seen a man named Ananias come and place his hands on him to restore his sight.”
13 IEV അനന്യാസ് ഇപ്രകാരം മറുപടി പറഞ്ഞു, "എന്നാല്‍ കര്‍ത്താവേ, ഈ മനുഷ്യനെക്കുറിച്ച് വളരെ ആളുകള്‍ എന്നോടു പറഞ്ഞു,! യെരുശലേമില്‍ നിന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് എതിരായി വളരെ ദുഷ്ട കാര്യങ്ങള്‍ ഇവന് ചെയ്തു. BSB BSB: But Ananias answered, “Lord, many people have told me about this man and all the harm he has done to Your saints in Jerusalem.
14 IEV ഇവിടെ ദമസ്ക്കൊസില്‍ നിന്നില്‍ വിശ്വസിക്കുന്നവരെയെല്ലാം പിടികൂടുവാന്‍ മഹാ പുരോഹിതന്മാര് ഇവന് അധികാരം കൊടുത്തിരിക്കുന്നു." BSB BSB: And now he is here with authority from the chief priests to arrest all who call on Your name.”
15 IEV എന്നാല്‍ കര്‍ത്താവായ യേശു അനന്യാസിനോട് പറഞ്ഞത്: "ശൌലിന്റെ അടുക്കലേക്കു പോകുക, എന്നെക്കുറിച്ച് യഹൂദര്‍ അല്ലാത്ത ആളുകളോടും അവരുടെ രാജാക്കന്മാരോടും യിസ്രായേല്‍ മക്കളോടും പറയുവാന്‍ ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കയാല്‍ ഞാന്‍ പറയുന്നത് നീ ചെയ്യുക. BSB BSB: “Go!” said the Lord. “This man is My chosen instrument to carry My name before the Gentiles and their kings, and before the people of Israel.
16 IEV എന്നെക്കുറിച്ച് ആളുകളോടു പറയേണ്ടതിന് അവന് കൂടെ കൂടെ കഷ്ടതയനുഭവിക്കണം എന്നു ഞാന്‍ തന്നെ അവനോടു പറയും." BSB BSB: I will show him how much he must suffer for My name.”
17 IEV അതിനാല്‍ അനന്യാസ് പോയി, തുടര്‍ന്നു ശൌല്‍ താമസിച്ചിരുന്ന വീട് അവന് കണ്ടുപിടിക്കുകയും അതില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന് അവന് ശൌലിനെ കണ്ടുമുട്ടിയ ഉടന്‍തന്നെ തന്റെ കൈകള്‍ അവന്റെമേല്‍ വച്ചിട്ട് പറഞ്ഞു, "സഹോദരനായ ശൌലേ, നിന്റെ അടുക്കലേക്കു വരുവാന്‍ കര്‍ത്താവായ യേശു തന്നെ എന്നോടു കല്‍പ്പിച്ചിരിക്കുന്നു. ദമസ്ക്കൊസിലേക്കുള്ള വഴിയില്‍ നീ യാത്ര ചെയ്യുമ്പോള്‍ നിനക്കു പ്രത്യക്ഷനായതും അവന് തന്നെയാണ്, നീ വീണ്ടും കാണേണ്ടതിനും നീ പൂര്‍ണമായും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തില്‍ ആകേണ്ടതിനും അവന് എന്നെ നിന്റെ അടുക്കലേക്ക് അയച്ചത്. BSB BSB: So Ananias went to the house, and when he arrived, he placed his hands on Saul. “Brother Saul,” he said, “the Lord Jesus, who appeared to you on the road as you were coming here, has sent me so that you may see again and be filled with the Holy Spirit.”
18 IEV ഉടന്‍തന്നെ മത്സ്യത്തിന്റെ ചെതുമ്പലുകള്‍ പോലെയുള്ളതു ശൌലിന്റെ കണ്ണുകളില്‍നിന്നു വീഴുകയും അവനു വീണ്ടും കാണുവാന്‍ കഴിയുകയും ചെയ്തു. അതിനുശേഷം അവന് എഴുന്നേല്ക്കുകയും സ്നാനപ്പെടുകയും ചെയ്തു. BSB BSB: At that instant, something like scales fell from Saul’s eyes, and his sight was restored. He got up and was baptized,
19 IEV ശൌല്‍ കുറച്ചു ഭക്ഷണം കഴിച്ചതിനുശേഷം അവന് വീണ്ടും ശക്തി പ്രാപിച്ചു. ശൌല്‍ ദമസ്ക്കൊസിലുള്ള വിശ്വാസികളോടൊപ്പം ചില ദിവസങ്ങള്‍ താമസിച്ചു. BSB BSB: and after taking some food, he regained his strength. And he spent several days with the disciples in Damascus.
20 IEV അപ്പോള്‍ തന്നെ അവന് യഹൂദ സിനഗോഗുകളില്‍ യേശുവിനെക്കുറിച്ചു പ്രസംഗിക്കുവാന്‍ ആരംഭിച്ചു. യേശു ദൈവ പുത്രനാകുന്നുവെന്നു അവന് അവരോടു പറഞ്ഞു. BSB BSB: Saul promptly began to proclaim Jesus in the synagogues, declaring, “He is the Son of God.”
21 IEV അവന് പ്രസംഗിക്കുന്നതു കേട്ട എല്ലാ ജനങ്ങളും അത്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ ഇങ്ങനെ പറയുകയുണ്ടായി, "യെരുശലേമിലുള്ള വിശ്വാസികളെ ദ്രോഹിച്ചവനും ഇവിടെ നിന്നുള്ളവരെ യെരുശലേമിലുള്ള പുരോഹിതന്മാരുടെ അടുക്കലേക്കു തടവുകാരായി കൊണ്ടു പോകേണ്ടതിനുമായി ഇവിടെ വന്ന ആ മനുഷ്യന് തന്നെയാണോ ഇവനെന്നു നമുക്കു വിശ്വസിക്കുവാന്‍ കഴിയുന്നതല്ല". BSB BSB: All who heard him were astounded and asked, “Isn’t this the man who wreaked havoc in Jerusalem on those who call on this name? And hasn’t he come here to take them as prisoners to the chief priests?”
22 IEV എന്നാല്‍ അനേക ആളുകളോടു പ്രസംഗിക്കുന്നതിനും അവരെ ബോധ്യപ്പെടുത്തുന്നതിനും ദൈവം ശൌലിനെ സഹായിച്ചു. യേശു തന്നെ മശിഹ എന്ന് അവന് തിരുവെഴുത്തുകളില്‍നിന്നും തെളിയിച്ചു. ആയതിനാല്‍ അവന് പറഞ്ഞത് എങ്ങനെ ഖണ്ഡിക്കാം എന്നു ദമസ്ക്കൊസിലുള്ള യഹൂദ നേതാക്കന്മാര്ക്കു ചിന്തിക്കുവാനായില്ല. BSB BSB: But Saul was empowered all the more, and he confounded the Jews living in Damascus by proving that Jesus is the Christ.
23 IEV കുറച്ചു നാളുകള്‍ക്കുശേഷം യഹൂദ നേതാക്കന്മാര് അവനെ കൊല്ലുവാന്‍ ഗൂഢാലോചന ചെയ്തു. BSB BSB: After many days had passed, the Jews conspired to kill him,
24 IEV ശൌലിനെ കാണുമ്പോള്‍ അവനെ കൊന്നുകളയേണ്ടതിന് അവര്‍ ഓരോ പകലും രാത്രിയിലും പട്ടണവാതിലുകളില്കൂടി പോകുന്നവരെ തുടര്‍ച്ചയായി വീക്ഷിച്ചു കൊണ്ടിരുന്നു. എന്നാല്‍ അവരുടെ പദ്ധതിയെക്കുറിച്ച് ചിലര്‍ ശൌലിനോട് പറഞ്ഞു. BSB BSB: but Saul learned of their plot. Day and night they watched the city gates in order to kill him.
25 IEV അവനാല്‍ യേശുവില്‍ വിശ്വസിക്കുവാന്‍ ഇടയായ കുറച്ചുപേര്‍ ആ പട്ടണത്തിനു ചുറ്റിയിരുന്ന വലിയ കല്‍മതിലിന്റെ അടുക്കലേക്ക് ഒരു രാത്രിയില്‍ അവനെ കൊണ്ടുപോയി. മതിലിലുള്ള ഒരു തുറന്ന സ്ഥലത്തുകൂടി കുട്ടയിലാക്കി കയറുകള്‍ ഉപയോഗിച്ച് അവനെ താഴേക്ക് ഇറക്കി. ഈരീതിയില്‍ അവന് ദമസ്ക്കൊസില്നിന്ന് രക്ഷപ്പെട്ടു. BSB BSB: One night, however, his disciples took him and lowered him in a basket through a window in the wall.
26 IEV ശൌല്‍ യെരുശലേമില്‍ ചെന്നപ്പോള്‍ മറ്റു വിശ്വാസികളുമായി കണ്ടുമുട്ടേണ്ടതിന് അവര്‍ ശ്രമിച്ചു. എന്നാല്‍ അവന് ഒരു വിശ്വാസിയായി തീര്‍ന്നു എന്ന് അവര്‍ വിശ്വസിക്കാഞ്ഞതിനാല്‍ അവരില്‍ മിക്കപേരും അവനെക്കുറിച്ചു ഭയപ്പെട്ടിരുന്നു. BSB BSB: When Saul arrived in Jerusalem, he tried to join the disciples, but they were all afraid of him, not believing that he was a disciple.
27 IEV എന്നാല്‍ ബര്‍ന്നബാസ് അവനെ അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു. ശൌല്‍ ദമസ്ക്കൊസിലേക്കുള്ള യാത്രയിലായിരിക്കുമ്പോള്‍ അവന് കര്‍ത്താവായ യേശുവിനെ കണ്ടതും, കര്‍ത്താവ് അവിടെവച്ച് അവനോട് എങ്ങനെ സംസാരിച്ചു എന്നതും അവന് അപ്പൊസ്തലന്മാരോടു വിവരിച്ചു. ശൌല്‍ ദമസ്ക്കൊസിലുള്ള ജനങ്ങളോട് യേശുവിനെക്കുറിച്ച് എങ്ങനെ ധൈര്യപൂര്‍വം പ്രസംഗിച്ചു എന്നതും അവന് അവരോടു പറഞ്ഞു. BSB BSB: Then Barnabas brought him to the apostles and described how Saul had seen the Lord, who had spoken to him on the road to Damascus, and how Saul had spoken boldly in that city in the name of Jesus.
28 IEV അതിനാല്‍ ശൌല്‍ അപ്പൊസ്തലന്മാരെയും യെരുശലേമില്‍ മുഴുവനുമുള്ള മറ്റു വിശ്വാസികളെയും തുടര്‍ന്നു കാണുകയും കര്‍ത്താവായ യേശുവിനെക്കുറിച്ചു ജനങ്ങളോട് ധൈര്യപൂര്‍വം പറയുകയും ചെയ്തു. BSB BSB: So Saul stayed with them, moving about freely in Jerusalem and speaking boldly in the name of the Lord.
29 IEV ഗ്രീക്ക് സംസാരിക്കുന്ന യഹൂദന്മാരോട് ശൌല്‍ യേശുവിനെക്കുറിച്ചു സംസാരിക്കുകയും അവരുമായി സംവാദം നടത്തുകയും ചെയ്തുപോന്നു. എന്നാല്‍ അവനെ കൊല്ലുവാനുള്ള ഒരു വഴിയെക്കുറിച്ച് അവര്‍ ചിന്തിച്ചുകൊണ്ടിരുന്നു. BSB BSB: He talked and debated with the Grecian Jews, but they tried to kill him.
30 IEV അവനെ കൊല്ലുവാന്‍ അവര്‍ പദ്ധതി ഇട്ടിരിക്കുന്നതായി മറ്റു വിശ്വാസികള്‍ കേട്ടപ്പോള്‍ അവരില്‍ ചിലര്‍ ശൌലിനെ കൈസര്യ എന്ന പട്ടണത്തിലേക്കു കൊണ്ടുപോയി. അവിടെവച്ച് അവര്‍ അവനെ സ്വന്ത പട്ടണമായ തര്‍സോസിലേക്കു പോകുന്ന ഒരു കപ്പലില്‍ കയറ്റി. BSB BSB: When the brothers learned of this, they took him down to Caesarea and sent him off to Tarsus.
31 IEV മറ്റ് ആരുംതന്നെ തുടര്‍ന്ന് അവരെ പീഡിപ്പിക്കാഞ്ഞതിനാല് യഹൂദ്യ, ഗലീലിയ, ശമര്യ, എന്നീ ദേശങ്ങള്‍ മുഴുവനുമുള്ള വിശ്വാസികളുടെ സമൂഹങ്ങള്‍ സമാധാനപൂര്‍വ്വം ജീവിച്ചു. പരിശുദ്ധാത്മാവ് അവരെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ കര്‍ത്താവായ യേശുവിനെ തുടര്‍ന്നും ബഹുമാനിക്കുകയും പരിശുദ്ധാത്മാവ് മററനേകരെ വിശ്വാസികളാകുവാന്‍ പ്രാപ്തരാക്കി. BSB BSB: Then the church throughout Judea, Galilee, and Samaria experienced a time of peace. It grew in strength and numbers, living in the fear of the Lord and the encouragement of the Holy Spirit.
32 IEV പത്രൊസ് ആ ദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ ലുദ്ധാ എന്ന പട്ടണത്തില്‍ താമസിക്കുന്ന വിശ്വാസികളെ സന്ദര്‍ശിക്കുവാന്‍ സമുദ്രതീരത്തേക്കു പോയി. BSB BSB: As Peter traveled throughout the area, he went to visit the saints in Lydda.
33 IEV അവിടെ അവന് അയനയാസ് എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു. അവന് പക്ഷവാതം പിടിച്ചവനായിരുന്നതിനാല് എട്ടു വര്‍ഷമായിട്ട് അവന്റെ കിടക്കയില്‍നിന്ന് എഴുന്നേല്ക്കുവാന് കഴിഞ്ഞിരുന്നില്ല. BSB BSB: There he found a man named Aeneas who had been paralyzed and bedridden for eight years.
34 IEV പത്രൊസ് അവനോടു പറഞ്ഞു, "അയനയാസേ, യേശു എന്ന മശിഹാ നിന്നെ സൗഖ്യമാക്കുന്നു! എഴുന്നേറ്റു നിന്റെ കിടക്ക ചുരുട്ടുക!" ഉടന്‍തന്നെ അയനയാസ് എഴുന്നേറ്റു നിന്നു. BSB BSB: “Aeneas,” Peter said to him, “Jesus Christ heals you! Get up and put away your mat.” Immediately Aeneas got up,
35 IEV ലുദ്ധയിലും ശാരോനിലും പാര്‍ക്കുന്ന കൂടുതല്‍ ആളുകള്‍ അയനയാസിനെ കര്‍ത്താവ് സൗഖ്യമാക്കുന്നതു കണ്ടു. അതിനാല്‍ അവര്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു. BSB BSB: and all who lived in Lydda and Sharon saw him and turned to the Lord.
36 IEV യോപ്പ എന്ന പട്ടണത്തില്‍ തബീഥ എന്നു പേരുള്ള ഒരു വിശ്വാസി ഉണ്ടായിരുന്നു. ഗ്രീക്കില്‍ അവളുടെ പേര് ദോര്‍ക്കാസ് (പേടമാന്) എന്നായിരുന്നു. അവള് എപ്പോഴും പാവപ്പെട്ട ആളുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ കൊടുത്തു നല്ല പ്രവൃത്തികള്‍ എപ്പോഴും ചെയ്തുവന്നിരുന്നു. BSB BSB: In Joppa there was a disciple named Tabitha (which is translated as Dorcas), who was always occupied with works of kindness and charity.
37 IEV പത്രൊസ് ലുദ്ധയില് ആയിരുന്ന സമയത്ത് അവള് രോഗിയായിത്തീരുകയും മരിക്കുകയും ചെയ്തു. യഹൂദ സമ്പ്രദായമനുസരിച്ചു ചില സ്ത്രീകള്‍ അവളുടെ ശരീരം കഴുകി, അതിനുശേഷം അവര്‍ അവളുടെ ശരീരം തുണികൊണ്ട് പൊതിയുകയും അവളുടെ വീട്ടിലെ മുകള്‍തട്ടിലുള്ള മുറിയില്‍ കിടത്തുകയും ചെയ്തു. BSB BSB: At that time, however, she became sick and died, and her body was washed and placed in an upper room.
38 IEV ലുദ്ധ യോപ്പാക്കു സമീപമായിരുന്നതിനാല്‍ പത്രൊസ് ഇപ്പോഴും ലുദ്ധയില് ഉണ്ടെന്നു ശിഷ്യന്മാര് കേട്ടപ്പോള്‍ പത്രൊസിന്റെ അടുക്കലേക്കു പോകുവാന്‍ അവര്‍ രണ്ടു പുരുഷന്മാരെ അയച്ചു. പത്രൊസ് ആയിരുന്ന സ്ഥലത്ത് അവര്‍ എത്തിയപ്പോള്‍ "ദയവായി യോപ്പയിലേക്ക് പെട്ടെന്ന് ഞങ്ങളോടൊപ്പം വരണം" എന്ന് അവര്‍ അവനെ നിര്‍ബന്ധിച്ചു. BSB BSB: Since Lydda was near Joppa, the disciples, hearing that Peter was there, sent two men to urge him, “Come to us without delay.”
39 IEV പത്രൊസ് ഉടന്‍തന്നെ തയ്യാറായി അവരോടൊപ്പം പോയി. യോപ്പയില്‍ ആ വീട്ടില്‍ അവനെത്തിയപ്പോള്‍ അവര്‍ അവനെ തബീഥയുടെ ശരീരം കിടത്തിയിരുന്ന മുകള്‍നിലയിലെ മുറിയിലേക്കു കൊണ്ടുപോയി. എല്ലാ വിധവമാരും അവളുടെ ചുറ്റും നിന്നിരുന്നു. അവര്‍ കരയുകയും തബീഥ അവരോടൊപ്പം ജീവനോടെ ഇരുന്നപ്പോള്‍ അവര്‍ക്കുവേണ്ടി അവള് ഉണ്ടാക്കിയ ഉടുപ്പുകളും മറ്റു വസ്ത്രങ്ങളും കാണിച്ചു വിലപിച്ചുകൊണ്ടിരുന്നു. BSB BSB: So Peter got up and went with them. On his arrival, they took him to the upper room. All the widows stood around him, weeping and showing him the tunics and other clothing that Dorcas had made while she was still with them.
40 IEV എന്നാല്‍ പത്രൊസ് അവരെ എല്ലാവരേയും മുറിയില്‍നിന്നു പുറത്തേക്ക് അയച്ചു. അതിനുശേഷം അവന് മുട്ടിന്മേല് ഇരുന്നു പ്രാര്‍ത്ഥിച്ചു, തുടര്‍ന്ന് അവളുടെ ശരീരത്തോടു തിരിഞ്ഞുനിന്നു പറഞ്ഞു, "തബീഥയെ, എഴുന്നേറ്റു നില്ക്ക! "ഉടന്‍തന്നെ അവളുടെ കണ്ണുകള്‍ തുറക്കുകയും പത്രൊസിനെ കാണുകയും ചെയ്തപ്പോള്‍ അവള് എഴുന്നേറ്റിരിക്കുകയും ചെയ്തു. BSB BSB: Then Peter sent them all out of the room. He knelt down and prayed, and turning toward her body, he said, “Tabitha, get up!” She opened her eyes, and seeing Peter, she sat up.
41 IEV അവന് അവളുടെ കരങ്ങള്‍ ഗ്രഹിച്ച് അവളെ എഴുന്നേറ്റു നില്ക്കുവാന് സഹായിച്ചു. വിശ്വാസികളെയും വിശിഷ്യ വിധവമാരെയും അവന് വിളിച്ചുവരുത്തി, അകത്തേക്കു വരുവാന്‍ പറഞ്ഞു. അവളെ വീണ്ടും ജീവിച്ചവളായി അവന് അവരെ കാണിച്ചു. BSB BSB: Peter took her by the hand and helped her up. Then he called the saints and widows and presented her to them alive.
42 IEV യോപ്പയില്‍ എല്ലായിടവും ഉള്ള ആളുകള്‍ ഉടന്‍തന്നെ ഈ അത്ഭുതത്തെ ക്കുറിച്ച് അറിയുകയും അതിന്റെ ഫലമായി ധാരാളം ആളുകള്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുകയും ചെയ്തു. BSB BSB: This became known all over Joppa, and many people believed in the Lord.
43 IEV മൃഗങ്ങളുടെ ചര്‍മ്മത്തില്‍നിന്ന് തുകല്‍ ഉണ്ടാക്കുന്ന ശിമോന് എന്നു പേരുള്ള ഒരു മനുഷ്യനോടൊപ്പം പത്രൊസ് വളരെ ദിവസങ്ങള്‍ യോപ്പയില്‍ താമസിച്ചു. BSB BSB: And Peter stayed for several days in Joppa with a tanner named Simon.
Select verses for actions: Enter goes to them and Escape comes back.