1 IEV യജമാനന്മാരേ, നിങ്ങളുടെ അടിമകളോട് നീതിപൂർവ്വം പെരുമാറുകയും, അവർക്ക് ആവശ്യമുള്ളത് നീതിപൂർവ്വം നൽകുക, കാരണം നിങ്ങൾക്കും സ്വർഗ്ഗത്തിൽ ഒരു യജമാനനുണ്ടെന്ന് നിങ്ങൾക്കറിയാം BSB BSB: Masters, supply your slaves with what is right and fair, since you know that you also have a Master in heaven.
2 IEV നിർത്താതെ പ്രാർത്ഥന തുടരുക. മടിയനായിരിക്കരുത്, പകരം ദൈവത്തോട് പ്രാർത്ഥിക്കുകയും നന്ദി പറയുകയും ചെയ്യുക. BSB BSB: Devote yourselves to prayer, being watchful and thankful,
3 IEV നമുക്കുവേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കുക, അങ്ങനെ ദൈവം ഇപ്പോൾ എല്ലായിടത്തും വെളിപ്പെടുത്തുന്ന മശിഹായെക്കുറിച്ചുള്ള രഹസ്യമായ സുവിശേഷം സ്വതന്ത്രമായി വിശദീകരിക്കാൻ ദൈവം അനുവദിക്കും. ഈ സുവിശേഷം ഞങ്ങൾ പ്രഖ്യാപിച്ചതിനാലാണ് ഞാൻ ഇപ്പോൾ ജയിലിൽ കഴിയുന്നത്. BSB BSB: as you pray also for us, that God may open to us a door for the word, so that we may proclaim the mystery of Christ, for which I am in chains.
4 IEV സുവിശേഷം പൂർണ്ണമായി വിശദീകരിക്കാൻ എനിക്ക് കഴിയേണ്ടതിനു പ്രാർത്ഥിക്കുക. BSB BSB: Pray that I may declare it clearly, as I should.
5 IEV വിശ്വാസികളല്ലാത്തവർക്ക് ചുറ്റും വിവേകത്തോടെ ജീവിക്കുക, ഓരോ നിമിഷവും വിവേകത്തോടെ ഉപയോഗിച്ചുകൊണ്ട് അതിനെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക. BSB BSB: Act wisely toward outsiders, redeeming the time.
6 IEV കർത്താവായ യേശുവിൽ വിശ്വസിക്കാത്തവരോട് എപ്പോഴും കൃപയോടും സന്തോഷകരവും താല്പര്യപൂര്വ്വം സംസാരിക്കുക. ഓരോ വ്യക്തിയോടും കർത്താവിനെക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് നിങ്ങൾ അറിയും BSB BSB: Let your speech always be gracious, seasoned with salt, so that you may know how to answer everyone.
7 IEV എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തിഹിക്കൊസ് നിങ്ങളോട് പറയും. ഞാൻ സ്നേഹിക്കുന്ന, എന്നെ വിശ്വസ്തതയോടെ സഹായിക്കുന്ന, കർത്താവായ യേശുവിനെ എന്നോടൊപ്പം സേവിക്കുന്ന ഒരു സഹവിശ്വാസിയാണ് അവൻ. BSB BSB: Tychicus will tell you all the news about me. He is a beloved brother, a faithful minister, and a fellow servant in the Lord.
8 IEV ഈ കത്ത് ഉപയോഗിച്ച് ഞാൻ തിഹിക്കോസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നതിനുള്ള കാരണം നിങ്ങൾ ഞങ്ങളെക്കുറിച്ച് അറിയുകയും അവൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്നതാണ്. BSB BSB: I have sent him to you for this very purpose, that you may know about us, and that he may encourage your hearts.
9 IEV അവനോടു കൂടെ വിശ്വസ്തനായ ഒരു സഹവിശ്വാസിയും ഞാന്‍ സ്നേഹിക്കുന്നവനും നിങ്ങളുടെ പട്ടണത്തില്‍ നിന്നുള്ളവനുമായ ഒനെസിമസിനെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നു, ഇവിടെ എന്താണ് സംഭവിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ച് അവർ നിങ്ങളോട് പറയും. BSB BSB: With him I am sending Onesimus, our faithful and beloved brother, who is one of you. They will tell you about everything here.
10 IEV എന്നോടൊപ്പം തടവറയിൽ കിടക്കുന്ന അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. മർക്കോസിനെക്കുറിച്ച് ഞാൻ നിങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, അതിനാൽ അവൻ നിങ്ങളുടെ അടുത്തെത്തിയാൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുക. BSB BSB: My fellow prisoner Aristarchus sends you greetings, as does Mark the cousin of Barnabas. You have already received instructions about him: If he comes to you, welcome him.
11 IEV ജസ്റ്റസ് എന്ന് അറിയപ്പെടുന്ന യേശുവും നിങ്ങളെയും വന്ദനം ചെയ്യുന്നു. യേശുമശിഹയിലൂടെ ദൈവത്തെ രാജാവായി പ്രഖ്യാപിക്കാൻ എന്നോടൊപ്പം പ്രവർത്തിക്കുന്ന ഒരേയൊരു യഹൂദ വിശ്വാസികളാണ് ഈ മൂന്നു പേരും. അവർ എന്നെ വളരെയധികം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. BSB BSB: Jesus, who is called Justus, also sends greetings. These are the only Jews among my fellow workers for the kingdom of God, and they have been a comfort to me.
12 IEV നിങ്ങളുടെ പട്ടണക്കാരനും മശീഹ യേശുവിന്റെ ദാസനുമായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു. നിങ്ങൾ ശക്തരാകാനും ദൈവം നമ്മെ പഠിപ്പിക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതെല്ലാം വിശ്വസിക്കത്തക്കവണ്ണം അവൻ നിങ്ങൾക്കായി ഇടയ്ക്കിടെ പ്രാർത്ഥിക്കുന്നു. BSB BSB: Epaphras, who is one of you and a servant of Christ Jesus, sends you greetings. He is always wrestling in prayer for you, so that you may stand mature and fully assured in the full will of God.
13 IEV നിങ്ങൾക്കും ലാവോദിക്യ നഗരത്തിൽ താമസിക്കുന്നവർക്കും ഹിയരപൊലിസ് പട്ടണത്തിൽ താമസിക്കുന്നവർക്കുമായി അവന് വളരെ കഠിനാദ്ധ്വാനം ചെയ്തുവെന്ന് എനിക്ക് പറയുവാൻ കഴിയും. BSB BSB: For I testify about him that he goes to great pains for you and for those at Laodicea and Hierapolis.
14 IEV ഞാൻ സ്നേഹിക്കുന്ന വൈദ്യനായ ലൂക്കോസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു. BSB BSB: Luke, the beloved physician, and Demas send you greetings.
15 IEV ലാവോദിക്യയിൽ താമസിക്കുന്ന സഹവിശ്വാസികളെ വന്ദനം ചെയ്യുക, നിംഫയെയും അവളുടെ വീട്ടിൽ കൂടിവരുന്ന വിശ്വാസികളുടെ കൂട്ടത്തെയും വന്ദനം ചെയ്യുക. BSB BSB: Greet the brothers in Laodicea, as well as Nympha and the church that meets at her house.
16 IEV ആരെങ്കിലും നിങ്ങളുടെ ഇടയിൽ ഈ കത്ത് വായിച്ചുകഴിഞ്ഞാൽ, ആരെങ്കിലും അത് ലാവോദിക്യയിലെ സഭയിലും വായിക്കട്ടെ. കൂടാതെ ലാവോദിക്യയിൽ നിന്നുള്ള കത്തും വായിക്കുക. BSB BSB: After this letter has been read among you, make sure that it is also read in the church of the Laodiceans, and that you in turn read the letter from Laodicea.
17 IEV ദൈവം ചെയ്യാൻ തന്ന ചുമതല അവൻ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാൻ ആർഹിപ്പോസിനോട് പറയുക. BSB BSB: Tell Archippus: “See to it that you complete the ministry you have received in the Lord.”
18 IEV പൌലോസ് എന്ന ഞാൻ ഇപ്പോൾ എന്റെ സ്വന്തം കൈയക്ഷരത്തിൽ നിങ്ങളെ വന്ദനം ചെയ്യുന്നു. തടവറയിൽ ആയിരിക്കുന്ന എന്നെ ഓർക്കുകയും, എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. നമ്മുടെ കർത്താവായ യേശു മശിഹ നിങ്ങള്‍ എല്ലാവരോടും കൃപയോടെ പ്രവർത്തിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. BSB BSB: This greeting is in my own hand—Paul. Remember my chains. Grace be with you.
Select verses for actions: Enter goes to them and Escape comes back.