1 IEV മശിഹ മരിച്ചതിനുശേഷം ദൈവം അവനെ ജീവിക്കുവാന്‍ ഇടവരുത്തിയപ്പോള്‍ അവന് നിങ്ങളെയും വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തിയതായി ദൈവം പരിഗണിക്കുന്നു. കൂടാതെ മശിഹ സ്വർഗത്തില്‍, ഏറ്റവും വലിയ ബഹുമാനവും ശക്തിയും ഉള്ള വ്യക്തിക്കു വേണ്ടിയുള്ള സ്ഥലമായ ദൈവത്തിന്റെ വലതുവശത്ത് അവന് ഇരിക്കുന്നു. നിങ്ങൾ അവിടെ ആയിരിക്കുന്നു എന്നപോലെ ഇവിടെ വസിക്കുവാൻ ശ്രമിക്കുവിന്‍. BSB BSB: Therefore, since you have been raised with Christ, strive for the things above, where Christ is seated at the right hand of God.
2 IEV നിങ്ങൾക്ക് നൽകാൻ യേശു സ്വർഗ്ഗത്തിൽ സൂക്ഷിക്കുന്നതിനെ ആഗ്രഹിക്കുക; ഭൂമിയിലുള്ളവയെ നിങ്ങൾ ആഗ്രഹിക്കരുത്. BSB BSB: Set your minds on things above, not on earthly things.
3 IEV നിങ്ങൾ മരിച്ചതായും ഇനിമേല്‍ ഈ ലോകത്തിനുള്ളവരല്ലെന്നും ദൈവം കരുതുന്നു. നിങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാൻ നിങ്ങളെ മശിഹായുടെ അടുത്ത് മറച്ചുവെച്ചതായി അവൻ കണക്കാക്കുന്നു. BSB BSB: For you died, and your life is now hidden with Christ in God.
4 IEV ദൈവം മശിഹായെ അവന്റെ ശോഭയുള്ള വെളിച്ചത്തില്‍ ഭൂമിയിലുള്ള സകലർക്കുമായി വെളിപ്പെടുത്തുമ്പോള്‍, മശിഹ നിങ്ങളെ ജീവിപ്പിച്ചിരിക്കയാല് അവന് നിങ്ങളെയും അതേ വെളിച്ചത്തില്‍ വെളിപ്പെടുത്തും! BSB BSB: When Christ, who is your life, appears, then you also will appear with Him in glory.
5 IEV അതിനാൽ, ഈ ലോകത്ത് നിങ്ങൾ തിന്മക്കായുള്ള ആഗ്രഹങ്ങളെ മരിക്കേണ്ട ശത്രുക്കളായി കരുതുക. നിങ്ങൾ അവയെ മരിപ്പിക്കണം: ലൈംഗിക അധാർമികതയോ അശുദ്ധമോ ആയ പ്രവൃത്തികൾ ചെയ്യാൻ ശ്രമിക്കരുത്. കാമമോ ദുഷിച്ചതോ ആയ രീതിയിൽ ചിന്തിക്കരുത്. ദ്രവ്യാഗ്രഹി ആകരുത്, കാരണം അത് വിഗ്രഹങ്ങളെ ആരാധിക്കുന്നതിനു തുല്യമാണ്. BSB BSB: Put to death, therefore, the components of your earthly nature: sexual immorality, impurity, lust, evil desires, and greed, which is idolatry.
6 IEV ആളുകൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്ത് ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നതിനാല്‍ ദൈവം അവരോട് കോപിക്കുകയും അവരെ ശിക്ഷിക്കുകയും ചെയ്യും. BSB BSB: Because of these, the wrath of God is coming on the sons of disobedience.
7 IEV അങ്ങനെ ജീവിച്ചവരുമായി പങ്കുചേര്‍ന്നപ്പോൾ മുന്‍കാലങ്ങളില്‍ നിങ്ങളും അപ്രകാരം തന്നെ ജീവിച്ചിരുന്നു. BSB BSB: When you lived among them, you also used to walk in these ways.
8 IEV എന്നാൽ ഇപ്പോൾ നിങ്ങൾ ഇവ ചെയ്യുന്നത് അവസാനിപ്പിക്കണം. പരസ്പരം കോപിക്കരുത്; പരസ്പരം ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കരുത്. പരസ്പരം അപമാനിക്കരുത്, ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിക്കരുത്. BSB BSB: But now you must put aside all such things as these: anger, rage, malice, slander, and filthy language from your lips.
9 IEV നിങ്ങൾ പരസ്പരം കള്ളം പറയരുത്. ഇവയൊന്നും ചെയ്യരുത്, കാരണം നിങ്ങൾ ഇപ്പോൾ ഒരു പുതിയ വ്യക്തിയായിത്തീർന്നിരിക്കുന്നു, ഈ തിന്മകൾ ഇനി ചെയ്യാത്ത ഒരു വ്യക്തി. BSB BSB: Do not lie to one another, since you have taken off the old self with its practices,
10 IEV നിങ്ങൾ ഒരു പുതിയ വ്യക്തിയാണ്, നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നതുപോലെ അവനെ കൂടുതൽ നന്നായി അറിയാനും അവനെപ്പോലെ ആകാനും ദൈവം നിങ്ങളെ എപ്പോഴും പ്രേരിപ്പിക്കുന്നു. BSB BSB: and have put on the new self, which is being renewed in knowledge in the image of its Creator.
11 IEV ദൈവം നമ്മെ മശിഹായുടെ കൂടെ ചേർത്ത പുതിയ വ്യക്തികളാക്കി. അവൻ എപ്പോഴും നമ്മെ പുതിയവരാക്കുന്നു. അതിനാൽ ആരെങ്കിലും യഹൂദന് എന്നോ യഹൂദന് അല്ലാത്തവനാണോ എന്നത് പ്രധാനമല്ല, അല്ലെങ്കിൽ ഒരുവന് പരിച്ഛേദന ഏറ്റവനോ, എല്ക്കാത്തവനോ, അല്ലാത്തപക്ഷം ഒരുവന് വിദേശിയോ, സംസ്ക്കാരരഹിതനോ, അല്ലെങ്കിൽ ഒരുവന് അടിമയോ അടിമയല്ലാത്തവനോ എന്നതും ഇനി പ്രധാനമല്ല. പകരം, നിങ്ങളില്‍ എല്ലാവരിലും എല്ലാമായിരിക്കുന്ന മശിഹ യാകുന്നു പ്രധാനം. BSB BSB: Here there is no Greek or Jew, circumcised or uncircumcised, barbarian, Scythian, slave, or free, but Christ is all and is in all. 12 IEV ദൈവം നിങ്ങളെ തിരഞ്ഞെടുക്കുകയും നിങ്ങളെ അവന്റെ ജനമായി വേർതിരിക്കുകയും അവൻ നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നതിനാൽ മറ്റുള്ളവരെ മനസ്സലിവോടും കരുണയോടും ദയയോടുംകൂടെ സേവിക്കുക. ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ക്ഷമയോടും താഴ്മയോടെയും സൗമ്യമായും കരുതുക. BSB BSB: Therefore, as the elect of God, holy and beloved, clothe yourselves with hearts of compassion, kindness, humility, gentleness, and patience.
13 IEV പരസ്പരം സഹിക്കുക. ആരെങ്കിലും മറ്റൊരാൾക്കെതിരെ പരാതിപ്പെടുകയാണെങ്കിൽ, പരസ്പരം ക്ഷമിക്കുക. കർത്താവായ യേശു നിങ്ങളോട് ക്ഷമിച്ചതുപോലെ, നിങ്ങൾ പരസ്പരം ക്ഷമിക്കണം. BSB BSB: Bear with one another and forgive any complaint you may have against someone else. Forgive as the Lord forgave you.
14 IEV ഏറ്റവും പ്രധാനം അന്യോന്യം സ്നേഹിക്കുക എന്നതാണ്, കാരണം അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ പരസ്പരം യോജിക്കും. BSB BSB: And over all these virtues put on love, which is the bond of perfect unity.
15 IEV ദൈവത്തോടും അന്യോന്യം സമാധാനത്തോടെ ജീവിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്നവനാണ് മശിഹ, അതിനാൽ സമാധാനത്തോടെ തുടരാൻ എപ്പോഴും പെരുമാറുക. അതുകൊണ്ടാണ് നിങ്ങളെ ഒരുമിച്ചു ജീവിക്കുവാൻ അവൻ വിളിച്ചത്. എല്ലാറ്റിനും എല്ലായ്പ്പോഴും ദൈവത്തിന് നന്ദി പറയുക. BSB BSB: Let the peace of Christ rule in your hearts, for to this you were called as members of one body. And be thankful.
16 IEV നിങ്ങൾ ജീവിക്കുകയും ദൈവത്തെ സേവിക്കുകയും ചെയ്യുമ്പോൾ, മശിഹ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ എപ്പോഴും അനുസരിക്കുക. പരസ്പരം ജ്ഞാനത്തോടെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക; ദൈവത്തെ ആത്മാർത്ഥമായി സ്തുതിക്കുകയും നന്ദി പറയുകയും സങ്കീർത്തനങ്ങൾ പാടുകയും ആത്മാർത്ഥമായി സ്തുതിക്കുകയും, സ്തുതിഗീതങ്ങളും, ഗാനങ്ങളും അവനെ ബഹുമാനിക്കുവാന്‍ ആലപിക്കുകയും ചെയ്യുക. BSB BSB: Let the word of Christ richly dwell within you as you teach and admonish one another with all wisdom, and as you sing psalms, hymns, and spiritual songs with gratitude in your hearts to God.
17 IEV നിങ്ങൾ എന്തു തന്നെ പറഞ്ഞാലും എന്തു തന്നെ ചെയ്താലും കർത്താവായ യേശുവിന്റെ മഹത്വത്തിനായി ചെയ്യുക, കൂടാതെ മശിഹ നിങ്ങൾക്കായി ചെയ്തതിന് നിങ്ങൾ ദൈവത്തിന് നന്ദി കൊടുക്കുന്ന അവസരം ഇത് ചെയ്യുക. BSB BSB: And whatever you do, in word or deed, do it all in the name of the Lord Jesus, giving thanks to God the Father through Him.
18 IEV ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാരെ അനുസരിക്കുക; കർത്താവായ യേശു കല്പിച്ചതനുസരിച്ച് ഇത് ശരിയാണ്. BSB BSB: Wives, submit to your husbands, as is fitting in the Lord.
19 IEV ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുകയും, അവരോട് കഠിനമായി ഇടപെടാതിരിക്കുകയും ചെയ്യുക. BSB BSB: Husbands, love your wives and do not be harsh with them.
20 IEV മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ എല്ലാവിധത്തിലും അനുസരിക്കുക, കാരണം നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ കർത്താവായ ദൈവം പ്രസാദിക്കുന്നു. BSB BSB: Children, obey your parents in everything, for this is pleasing to the Lord.
21 IEV പിതാക്കന്മാരേ, നിങ്ങളുടെ മക്കളിൽ കോപത്തിന് ഇട വരുത്തുന്നത് ചെയ്യരുത്, അതിനാൽ അവർ നിരുത്സാഹിതരാകരുത്. BSB BSB: Fathers, do not provoke your children, so they will not become discouraged.
22 IEV ദാസന്മാരെ, ഈ ലോകത്തിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാവിധത്തിലും അനുസരിക്കുക. നിങ്ങളുടെ യജമാനന്മാർ നിങ്ങളെ നിരീക്ഷിക്കുമ്പോൾ മാത്രം അനുസരിക്കരുത്, യജമാനന്മാരേ എപ്പോഴും അനുസരിക്കുവാന്‍ ആഗ്രഹിക്കുന്നവരെപ്പോലെ എപ്പോഴും അനുസരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. അതിനു പകരം, കർത്താവായ യേശുവിനെ ബഹുമാനിക്കുന്നതിനാൽ നിങ്ങളുടെ യജമാനന്മാരെ ഹൃദയത്തിൽ നിന്ന് ആത്മാർത്ഥമായി യജമാനന്മാരെ അനുസരിക്കുക. BSB BSB: Slaves, obey your earthly masters in everything, not only to please them while they are watching, but with sincerity of heart and fear of the Lord.
23 IEV നിങ്ങൾ എന്തു വേല ചെയ്താലും ആളുകൾക്ക് വേണ്ടി എന്നതിനേക്കാള്‍ കർത്താവായ യേശുവിനുവേണ്ടി എന്നപോലെ പൂർണ്ണഹൃദയത്തോടെ പ്രവർത്തിക്കുക. തങ്ങളുടെ യജമാനന്മാർക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്നവരെപ്പോലെ പ്രവർത്തിക്കരുത്, BSB BSB: Whatever you do, work at it with your whole being, as for the Lord and not for men,
24 IEV കാരണം, കർത്താവ് നിങ്ങൾക്ക് പ്രതിഫലം നൽകുമെന്ന് നിങ്ങൾക്കറിയാം. കർത്താവ് നിങ്ങൾക്ക് വാഗ്ദാനം ചെയ്തതിന്റെ നിങ്ങളുടെ പങ്ക് നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ സേവിക്കുന്ന യഥാർത്ഥ യജമാനനാണ് യേശു എന്ന മശിഹ. BSB BSB: because you know that you will receive an inheritance from the Lord as your reward. It is the Lord Christ you are serving.
25 IEV എന്നാൽ ദൈവം ഓരോരുത്തരേയും ഒരുപോലെ വിധിക്കും; തെറ്റ് ചെയ്യുന്നവരെ അവർ അർഹിക്കുന്നതുപോലെ അവന് ശിക്ഷിക്കും. BSB BSB: Whoever does wrong will be repaid for his wrong, and there is no favoritism.
Select verses for actions: Enter goes to them and Escape comes back.