1 IEV ദൈവം, യഹൂദരല്ലാത്ത നിങ്ങള്‍ക്കായി ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ പൗലൊസ് എന്ന ഞാന്‍ മശിഹയായ യേശുവിനു വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ ജയിലില്‍ ആയിരിക്കുന്നു. BSB BSB: For this reason I, Paul, the prisoner of Christ Jesus for the sake of you Gentiles...
2 IEV ദൈവം യഹൂദരല്ലാത്തവരോട് വളരെയധികം കരുണ കാണിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിക്കുവാനുള്ള ദൗത്യം എനിക്കു തന്നിരിക്കുന്നു എന്ന് ആളുകള്‍ നിങ്ങളോടു പറഞ്ഞു എന്ന് എനിക്ക് ഉറപ്പുണ്ട്. BSB BSB: Surely you have heard about the stewardship of God’s grace that was given to me for you,
3 IEV ഞാന്‍ മുന്‍പ് നിങ്ങള്‍ക്കു ചുരുക്കമായി എഴുതിയതനുസരിച്ച് എനിക്ക് ഈ കാര്യങ്ങള്‍ നേരിട്ടു വെളിപ്പെടുന്നതിനു മുന്‍പ് ആളുകള്‍ ഇതു മനസിലാക്കിയിരുന്നില്ല എന്നത് ദൈവം എന്നോട് പറയുകയുണ്ടായി BSB BSB: that is, the mystery made known to me by revelation, as I have already written briefly.
4 IEV ദൈവം മശിഹയെക്കുറിച്ച് മുന്‍കാലങ്ങളില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളെപ്പറ്റി ഞാന്‍ വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്നു നിങ്ങള്‍ക്ക് അതു വായിച്ചാല്‍ ബോധ്യപ്പെടും. BSB BSB: In reading this, then, you will be able to understand my insight into the mystery of Christ,
5 IEV മുന്‍കാലങ്ങളില്‍ ദൈവം ഈ സന്ദേശം മനുഷ്യര്‍ക്ക് പൂര്‍ണമായും വെളിപ്പെടുത്തിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ പരിശുദ്ധാത്മാവ് തന്റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്ക്കും വെളിപ്പെടുത്തിയിരിക്കുന്നു. BSB BSB: which was not made known to men in other generations as it has now been revealed by the Spirit to God’s holy apostles and prophets.
6 IEV യഹൂദരല്ലാത്തവര്‍ ഇപ്പോള്‍ യഹൂദന്മാരോടൊപ്പം ദൈവത്തിന്റെ ആത്മീയ അനുഗ്രഹങ്ങള്‍ ഒരുമിച്ചു പങ്കിടുന്നു എന്നതാണ് ആ സന്ദേശം. ദൈവജനം എന്ന സമൂഹവുമായി അവര്‍ ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ സുവാര്‍ത്ത വിശ്വസിച്ചതിന്റെ ഫലമായി മശിഹയായ യേശുവിനുള്ളവരാകുകയും, മാത്രവുമല്ല ദൈവം തന്റെ ജനത്തിനു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും പങ്കിടുകയും ചെയ്യും. BSB BSB: This mystery is that through the gospel the Gentiles are fellow heirs, fellow members of the body, and fellow partakers of the promise in Christ Jesus.
7 IEV ഈ സുവാര്‍ത്ത ജനങ്ങളോടു പറഞ്ഞുകൊണ്ട് ഞാന്‍ ദൈവത്തെ സേവിക്കുന്നു. ഞാന്‍ ഇതിനു യോഗ്യന്‍ അല്ലാതിരുന്നിട്ടും ഈ പ്രവൃത്തി ചെയ്യുവാന്‍ ദൈവം എന്നോടു കരുണയുള്ളവന്‍ ആയി. കൂടാതെ എന്നില്‍ ശക്തിയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതു ചെയ്യുവാന്‍ അവന് എന്നെ പ്രാപ്തനാക്കുകയും ചെയ്യുന്നു. BSB BSB: I became a servant of this gospel by the gift of God’s grace, given me through the working of His power.
8 IEV ഞാന്‍ എല്ലാ ദൈവജനങ്ങളിലുംവച്ച് ഏറ്റവും അയോഗ്യന്‍ ആയിരുന്നിട്ടും ഈ ദാനം നല്കുവാന് ദൈവത്തിനു ദയ ഉണ്ടായി. മശിഹയില്‍ നമുക്കുള്ള അനന്തമായ ആത്മീയ അനുഗ്രഹങ്ങളെപ്പറ്റി യഹൂദരല്ലാത്തവരോട് സുവിശേഷീകരിക്കുവാന്‍ അവന് എന്നെ നിയമിക്കുകയും, BSB BSB: Though I am less than the least of all the saints, this grace was given me: to preach to the Gentiles the unsearchable riches of Christ,
9 IEV ദൈവത്തിന്റെ പദ്ധതി എന്തെന്ന് മനസ്സിലാക്കേണ്ടതിനു ഏവരെയും പ്രാപ്തരാക്കുകയും ചെയ്യുന്നു. സകലവും സൃഷ്ടിച്ച ദൈവം മുന്‍കാലങ്ങളില്‍ മറച്ചുവച്ച ഒന്നാണ് ഈ പദ്ധതി. BSB BSB: and to illuminate for everyone the stewardship of this mystery, which for ages past was kept hidden in God, who created all things.
10 IEV തെരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തിനു ഇതു വെളിപ്പെടുത്തേണ്ടതിനു ദൈവം തന്റെ പദ്ധതി മറച്ചുവച്ച്, ദൈവത്തിന്റെ ബഹുവിധ ജ്ഞാനം വെളിപ്പെടേണ്ടതിനു സ്വര്‍ഗ്ഗത്തിലെ എല്ലാ ആത്മിയ അധികാരങ്ങള്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു. BSB BSB: His purpose was that now, through the church, the manifold wisdom of God should be made known to the rulers and authorities in the heavenly realms,
11 IEV ദൈവത്തിന് എല്ലായ്പ്പോഴും ഉണ്ടായിരുന്ന പദ്ധതിയാണിത്, നമ്മുടെ കര്‍ത്താവായ യേശു മശിഹയുടെ പ്രവൃത്തിയില്‍കൂടെ അവന് ഇതു പൂര്‍ത്തീകരിച്ചിരിക്കുന്നു. BSB BSB: according to the eternal purpose that He accomplished in Christ Jesus our Lord.
12 IEV ഇപ്പോള്‍ യേശു ചെയ്തവ നിമിത്തം നാം യേശുവില്‍ വിശ്വസിച്ചപ്പോള്‍ അവന് നമ്മെ തന്നോട് അടുപ്പിക്കുന്നതിനാല്‍ നമുക്കു ദൈവത്തിങ്കലേക്കു സ്വാതന്ത്ര്യത്തോടും ആത്മവിശ്വാസത്തോടുംകൂടെ വരുവാന്‍ സാധിക്കുന്നു BSB BSB: In Him and through faith in Him we may enter God’s presence with boldness and confidence.
13 IEV ഞാന്‍ തടവില്‍ നിങ്ങള്‍ക്കു വേണ്ടി കഷ്ടം അനുഭവിക്കുന്നതിന്റെ ഫലമായി അവ നിങ്ങള്‍ക്കു വേണ്ടി മഹത്വകരമായ ഫലം ഉളവാക്കുന്നതിനാല്‍ നിങ്ങള്‍ ദയവായി നിരുല്സാഹപ്പെടരുത്. BSB BSB: So I ask you not to be discouraged because of my sufferings for you, which are your glory.
14 IEV ദൈവം ഇവയെല്ലാം നിങ്ങള്‍ക്കായി ചെയ്തിരിക്കയാല്‍ നമ്മുടെ പിതാവായ ദൈവത്തിന്റെ മുന്‍പാകെ ഞാന്‍ മുട്ടുകുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. BSB BSB: ... for this reason I bow my knees before the Father,
15 IEV സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ഓരോ കുടുംബത്തിനും പിന്തുടരുവാനുളള മാതൃക നല്കിയവനാണ് യഥാര്‍ത്ഥ പിതാവ്. BSB BSB: from whom every family in heaven and on earth derives its name.
16 IEV ദൈവം എത്രമാത്രം വലിയവന്‍ ആയിരിക്കുന്നുവോ അതേ അളവില്‍ തന്റെ ആത്മാവിനെ നിങ്ങള്‍ക്കു തന്ന് നിങ്ങളുടെ ആത്മാവിനെ ശക്തീകരിക്കേണ്ടതിനു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. BSB BSB: I ask that out of the riches of His glory He may strengthen you with power through His Spirit in your inner being,
17 IEV നിങ്ങള്‍ അവനില്‍ വിശ്വസിക്കുന്നതിനാല്‍ മശിഹ നിങ്ങളുടെ സ്വന്ത ഹൃദയങ്ങളോടു ചേര്ന്നിരിക്കേണ്ടതിനായും നിങ്ങള്‍ ചെയ്യുന്നതും പറയുന്നതുമായ സകലവും, ദൈവത്തിനു നിങ്ങളോടുള്ള സ്നേഹത്തിന്റെയും അതുപോലെ നിങ്ങള്‍ക്ക് അവനോടും മറ്റുള്ളവരോടും ഉള്ള സ്നേഹത്തിന്റെ ഫലമാകുവാനും, BSB BSB: so that Christ may dwell in your hearts through faith. Then you, being rooted and grounded in love,
18 IEV സകല ദൈവജനത്തോടൊപ്പം മശിഹ നമ്മെ എത്ര മാത്രം സ്നേഹിക്കുന്നു എന്നു നിങ്ങള്‍ക്കു പൂര്‍ണമായി അറിയുവാന്‍ കഴിയേണ്ടതിനായും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. BSB BSB: will have power, together with all the saints, to comprehend the length and width and height and depth
19 IEV ദൈവം എല്ലാ നന്മകളാലും അവന് ആയിരിക്കുന്നതുപോലെ നിറയ്ക്കേണ്ടതിനു നമുക്കു മനസിലാക്കുവാന്‍ കഴിയുന്നതിനു ഉപരിയായി മശിഹ നമ്മെ സ്നേഹിക്കുന്നു എന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: of the love of Christ, and to know this love that surpasses knowledge, that you may be filled with all the fullness of God.
20 IEV അവന്റെ ശക്തി നമ്മില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവനു ചെയ്യുവാന്‍ കഴിയും എന്നു നാം ചിന്തിക്കുന്നതിലും നാം അവനോടു ചെയ്യുവാന്‍ ആവശ്യപ്പെടുന്നതിലും ഉപരിയായി പ്രവര്‍ത്തിപ്പാന്‍ ദൈവത്തിനു കഴിയും. BSB BSB: Now to Him who is able to do immeasurably more than all we ask or imagine, according to His power that is at work within us,
21 IEV എല്ലാ തലമുറയിലും യേശു മശിഹായില്‍ കൂടി അവന് ചെയ്ത ശ്രേഷ്ഠകരമായ പ്രവര്‍ത്തികള്‍ക്കായും അവന്റെ മഹിമക്കായും എല്ലാ വിശ്വാസികളും അവനെ പ്രശംസിക്കട്ടെ. അത് എന്നെന്നേക്കും അങ്ങനെതന്നെ ഉണ്ടായിരിക്കുമാറാകട്ടെ. BSB BSB: to Him be the glory in the church and in Christ Jesus throughout all generations, forever and ever. Amen.
Select verses for actions: Enter goes to them and Escape comes back.