1 IEV തങ്ങളെ വളരെയധികം സ്നേഹിക്കുന്ന പിതാവിനെ മക്കള്‍ അനുകരിക്കുന്നതുപോലെ ദൈവം നിങ്ങള്‍ക്ക് എന്തു ചെയ്തു എന്നതനുസരിച്ച് അവനെ അനുകരിപ്പിന്. BSB BSB: Be imitators of God, therefore, as beloved children,
2 IEV നിങ്ങള്‍ മറ്റുള്ളവരോടുള്ള സ്നേഹത്തില്‍ എല്ലാ കാര്യവും ചെയ്യുവിന്‍. ക്രൂശില്‍ സ്വന്ത ഇഷ്ടപ്രകാരം മരിച്ച് സ്നേഹിച്ച് നമുക്ക് പകരമായി ദൈവത്തിനു യാഗമായി ക്രൂശില്‍ സ്വന്ത ഇഷ്ടപ്രകാരം മരിച്ച് ദൈവത്തിനു യാഗമായി തീര്‍ന്ന മശിഹയെ പോലെആകുവിന്. ഈ യാഗം ദൈവത്തെ വളരെയധികം പ്രസാദിപ്പിച്ചു. BSB BSB: and walk in love, just as Christ loved us and gave Himself up for us as a fragrant sacrificial offering to God.
3 IEV എന്നാല്‍ നിങ്ങളില്‍ ആരും തന്നെ ലൈംഗിക പാപത്തിലോ ഏതെങ്കിലും അധാര്മ്മികതയിലോ അസഹ്യപ്പെടുത്തുന്ന ലൈംഗിക പെരുമാറ്റത്തിലോ ആരും തന്നെ ഏര്‍പ്പെടുകയോ ചെയ്യുന്നതിന് ഒരു കാരണവും ഉണ്ടായിരിക്കരുത്. അത്തരം പാപങ്ങള്‍ ദൈവ ജനത്തിനിടയില്‍ ഇല്ല. BSB BSB: But among you, as is proper among the saints, there must not be even a hint of sexual immorality, or of any kind of impurity, or of greed.
4 IEV നിങ്ങള്‍ അന്യോന്യം സംസാരിക്കുമ്പോള്‍ അശ്ലീലമായ കഥകളോ വിഡ്ഢിത്തരങ്ങളോ പാപം ചെയ്യുന്നതിനു വഴിയൊരുക്കുന്ന തമാശകളോ പറയരുത്. ദൈവത്തിനുള്ളവര്‍ ആ നിലയില്‍ സംസാരിക്കരുത്. അതിനുപകരം നന്ദിയുള്ളവരായി നിങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കുക. BSB BSB: Nor should there be obscenity, foolish talk, or crude joking, which are out of character, but rather thanksgiving.
5 IEV ദൈവമാകുന്ന മശിഹയുടെ രാജ്യത്തില്‍നിന്നും ഈ ആളുകള്‍ ഒഴിവാക്കപ്പെടുമെന്നതു തികച്ചും യാഥാര്‍ത്ഥ്യമാണ്. ലൈംഗിക അധര്‍മ്മിയും അശുദ്ധനും ക്രമംകെട്ട ലൈംഗികതയില്‍ ഏര്‍പ്പെടുന്നവനും, വിഗ്രഹത്തെ ആരാധിക്കുന്ന ഒരുവനു തുല്യനാണ്. BSB BSB: For of this you can be sure: No immoral, impure, or greedy person (that is, an idolater) has any inheritance in the kingdom of Christ and of God.
6 IEV നാം വിവിധ ആചാരങ്ങള്‍ സ്വീകരിക്കണമെന്നു പറഞ്ഞ് ആരും നിങ്ങളെ വഞ്ചിക്കരുത്. അതു ദൈവത്തെ അനുസരിക്കാത്തവര്‍ക്കു ശിക്ഷയുണ്ട് എന്ന കാരണത്താല്‍ ആകുന്നു. BSB BSB: Let no one deceive you with empty words, for because of such things the wrath of God is coming on the sons of disobedience.
7 IEV അതിനാല്‍ ഈവിധ പാപങ്ങള്‍ ചെയ്യുന്നവരോടൊപ്പം കൂടരുത്. BSB BSB: Therefore do not be partakers with them.
8 IEV ഇരുട്ടില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ ചുറ്റും എന്താണുള്ളതെന്നു അറിയാതിരിക്കുന്നതുപോലെ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുന്നതിനു മുന്‍പ് സത്യം എന്തെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നത് ഓര്‍ക്കണം. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ വെളിച്ചത്തിലേക്കു വന്നിരിക്കയാല്‍ സത്യം എന്തെന്നു കര്‍ത്താവു നിങ്ങള്‍ക്കു കാണിച്ചിരിക്കുന്നു. ആയതിനാല്‍ കര്‍ത്താവു കാണിച്ചുതന്ന വഴിയില്‍ ജീവിക്കുക. BSB BSB: For you were once darkness, but now you are light in the Lord. Walk as children of light,
9 IEV വെളിച്ചമുള്ളവര്‍ ശരിയായ വഴിയില്‍ ജീവിക്കുന്നു എന്ന കാരണത്താല്‍ യേശുവിനെ അറിയുന്നതിന്റെ ഫലമായി നല്ലതും ശരിയായതും സത്യവുമായ വഴിയില്‍ ജീവിക്കുവാന്‍ നിങ്ങള്‍ക്കും കഴിയും. BSB BSB: for the fruit of the light consists in all goodness, righteousness, and truth.
10 IEV ഈ വഴിയില്‍ നിങ്ങള്‍ ജീവിക്കുന്നതിനാല്‍ കര്‍ത്താവിനു പ്രസാദകരമായത് എന്തെന്നു പഠിച്ചുകൊണ്ടിരിപ്പിന്. BSB BSB: Test and prove what pleases the Lord.
11 IEV ആത്മീയ ഇരുട്ടില്‍ വ്യര്‍ത്ഥമായ പ്രവൃത്തികള്‍ ചെയ്യുന്നവരോടുകൂടെ പങ്കാളികള്‍ ആകരുത്. അതിനുപകരം അവരുടെ പ്രവൃത്തികള്‍ എത്രമാത്രം വ്യര്‍ത്ഥമാണെന്ന് ഓരോരുത്തരും മനസിലാക്കണം. BSB BSB: Have no fellowship with the fruitless deeds of darkness, but rather expose them.
12 IEV ആളുകള്‍ രഹസ്യത്തില്‍ ചെയ്യുന്ന ദുഷ്ടകാര്യങ്ങളെക്കുറിച്ച് പറയുന്നതുപോലും ദൈവത്തിന്റെ ജനത്തിനു ലജ്ജാകരമാണ്. BSB BSB: For it is shameful even to mention what the disobedient do in secret.
13 IEV ഈവിധ പ്രവൃത്തികള്‍ ദുഷ്ടത ആണെന്ന് ആളുകള്‍ അറിയുവാനും മനസ്സിലാക്കുവാനും കഴിയേണ്ടതിനു അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കേണ്ടത് നമുക്ക് ആവശ്യമാണ്. ചിലതിനെ യഥാര്‍ത്ഥത്തില്‍ അത് എന്താണെന്ന് എല്ലാവര്ക്കും വെളിപ്പെടുത്തേണ്ടതിന് നാം വെളിച്ചത്തിലേക്ക് കൊണ്ട് വരുന്നു അത് പോലെയാണ് ഇത്. വെളിച്ചം ആ വസ്തുവിനെ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ വച്ച് മനുഷ്യര്‍ക്ക് അതിനെ പരിശോധിക്കുവാനും വിധിക്കുവാനും കഴിയും. BSB BSB: But everything exposed by the light becomes visible, for everything that is illuminated becomes a light itself.
14 IEV അവര്‍ പറയുമ്പോള്‍ വിശ്വാസികള്‍ ഇതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, "നിങ്ങളില്‍ ഉറങ്ങുന്നവന് ഉണര്‍ന്നിരിക്കട്ടെ! മരിച്ചവര്‍ ഇരുട്ടില്‍നിന്നും പുറത്തുവന്നു ജീവിക്കട്ടെ. ഇരുട്ടിലുള്ളതു വെളിച്ചത്തില്‍ ആളുകള്‍ കാണുന്നതുപോലെ! സത്യമെന്തെന്ന് മശിഹ നിങ്ങള്‍ക്കു കാണിച്ചുതരും" BSB BSB: So it is said: “Wake up, O sleeper, rise up from the dead, and Christ will shine on you.”
15 IEV അതിനാല്‍ എങ്ങനെ ജീവിക്കുന്നു എന്നു നിങ്ങള്‍ വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കണം വിഡ്ഢികള്‍ ചെയ്യുന്നതുപോലെ പെരുമാറരുത്. അതിനുപകരം ബുദ്ധിമാന്മാരെപ്പോലെ പെരുമാറുക. BSB BSB: Pay careful attention, then, to how you walk, not as unwise but as wise,
16 IEV ഓരോ ദിവസവും ആളുകള്‍ ദുഷ്ടപ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നതിനാല്‍ അവസരം ലഭിക്കുന്നതുപോലെ സാധിക്കുന്നതില്‍ വച്ച് ഏറ്റവും നല്ലത് ചെയ്യുക.. BSB BSB: redeeming the time, because the days are evil.
17 IEV അതിനാല്‍ ബുദ്ധിമാന്മാരായിരിപ്പിന്, നിങ്ങള്‍ എന്തു ചെയ്യണമെന്നു കര്‍ത്താവായ യേശു ആഗ്രഹിക്കുന്നതു നന്നായി മനസ്സിലാക്കി അതു ചെയ്യുക. BSB BSB: Therefore do not be foolish, but understand what the Lord’s will is.
18 IEV മദ്യപിക്കുമ്പോള്‍ തങ്ങളെത്തന്നെ നിയന്ത്രിക്കുവാന്‍ ആളുകള്‍ക്കു കഴിയാതെ ഇരിക്കുന്നതിനാല്‍ ലഹരിയുള്ള പാനീയങ്ങള്‍ കുടിച്ചു മദ്യപന്മാര് ആകരുത്. അതിനുപകരം നിങ്ങള്‍ എപ്പോഴും എന്തു ചെയ്താലും ദൈവത്തിന്റെ ആത്മാവ് നിങ്ങളെ നിയന്ത്രിക്കട്ടെ. BSB BSB: Do not get drunk on wine, which leads to reckless indiscretion. Instead, be filled with the Spirit.
19 IEV ദൈവത്തിന്റെ ആത്മാവ് നിങ്ങള്‍ക്കു നല്കുന്നതനുസരിച്ചു സങ്കീര്‍ത്തനങ്ങളും മശിഹയെക്കുറിച്ചുള്ള പാട്ടുകളും അന്യോന്യം പാടുവിന്‍. നിങ്ങള്‍ ഉച്ചത്തില്‍ പാടാതിരിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ പാടുകയും കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുക. BSB BSB: Speak to one another with psalms, hymns, and spiritual songs. Sing and make music in your hearts to the Lord,
20 IEV കര്‍ത്താവായ യേശു മശിഹ നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്തുവോ അവ എല്ലാറ്റിനും പിതാവായ ദൈവത്തിന് എപ്പോഴും നന്ദി പറയുകയും ചെയ്യുക. BSB BSB: always giving thanks to God the Father for everything in the name of our Lord Jesus Christ.
21 IEV നിങ്ങള്‍ മശിഹയെ ബഹുമാനിക്കുന്നതിനാല്‍ നിങ്ങളെത്തന്നെ അന്യോന്യം താഴ്ത്തുവിന്‍. BSB BSB: Submit to one another out of reverence for Christ.
22 IEV ഭര്ത്താക്കന്മാര് കര്‍ത്താവായ യേശുവിന് കീഴ്പ്പെട്ടിരിക്കുന്നതിനാല്‍ ഭാര്യമാര്‍ തങ്ങളുടെ സ്വന്തം ഭര്ത്താക്കന്മാരുടെ നേതൃത്വത്തിനു കീഴ്പ്പെട്ടിരിക്കണം. ഭൂലോകം മുഴുവനും വിശ്വാസ സമൂഹത്തിന്റെ നേതാവായി മശിഹ ആയിരിക്കുന്നതു പോലെ ഭര്ത്താക്കന്മാര് ഭാര്യമാരുടെ നേതാവാണ്. മശിഹ വിശ്വാസികളെ അവരുടെ പാപങ്ങളുടെ ശിക്ഷയില്‍നിന്നും രക്ഷിച്ച രക്ഷകനാണ്. BSB BSB: Wives, submit to your husbands as to the Lord.
24 IEV ഭാര്യമാരെ സംബന്ധിച്ച്, മശിഹായുടെ അധികാരത്തിന് എല്ലാ വിശ്വാസികളും കീഴ്പ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാര്‍ തങ്ങളുടെ ഭര്ത്താക്കന്മാരുടെ അധികാരത്തിന്കീഴെ തങ്ങളെത്തന്നെ കീഴ്പ്പെടുത്തേണ്ടതാണ്. BSB BSB: Now as the church submits to Christ, so also wives should submit to their husbands in everything.
26 IEV അതിനാല്‍ അവന് നമ്മെ തനിക്കായി വേര്‍തിരിച്ചിരിക്കുന്നു. അവന്റെ സന്ദേശം നമ്മോട് പറഞ്ഞതുവഴി യേശു നമ്മെ ശുദ്ധീകരിച്ചിരിക്കുന്നു. ആളുകള്‍ വെള്ളത്താല്‍ കഴുകി തങ്ങളെത്തന്നെ ശുദ്ധിയാക്കുന്നതുപോലെ അവന് നമ്മുടെ പാപങ്ങളെ നമ്മില്‍നിന്നു നീക്കി. BSB BSB: to sanctify her, cleansing her by the washing with water through the word,
27 IEV എല്ലാ വിശ്വാസികളുടെയും കൂട്ടത്തെ തനിക്കായി തേജസ്സുള്ള കൂട്ടമായി വെളിപ്പെടുത്തുവാനും പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടതും പൂര്‍ണ്ണതയുള്ളതും പാപമില്ലാത്തതും യാതൊരു പോരായ്മയും ഇല്ലാത്തതുമായ തേജസ്സുള്ള മണവാട്ടി അവരുടെ മണവാളനെ കണ്ടുമുട്ടുവാന്‍ തയ്യാറായിരിക്കുന്നതുപോലെ അവന് ഈ കാര്യം ചെയ്തു. BSB BSB: and to present her to Himself as a glorious church, without stain or wrinkle or any such blemish, but holy and blameless.
28 IEV ഓരോ മനുഷ്യനും തന്റെ സ്വന്ത ശരീരത്തെ സ്നേഹിക്കുന്നതുപോലെ തന്റെ സ്വന്തം ഭാര്യയെ ഈവിധത്തില്‍ സ്നേഹിക്കേണ്ടതാകുന്നു. ഇങ്ങനെ ചെയ്യുന്നതിനാല്‍ തന്റെ ഭാര്യയെ സ്നേഹിക്കുന്നവന് തന്നെത്തന്നെ സ്നേഹിക്കുന്നു. BSB BSB: In the same way, husbands ought to love their wives as their own bodies. He who loves his wife loves himself.
29 IEV ഈ കാരണത്താല്‍ ആരുംതന്നെ തന്റെ സ്വന്തം ശരീരത്തെ വെറുക്കുന്നില്ല. അതിനു പകരം ക്രിസ്തു ഭൂലോകം എങ്ങുമുള്ള സഭയെ കരുതുന്നതുപോലെ തന്റെ സ്വന്ത ശരീരത്തെ പരിപോഷിപ്പിക്കുകയും അതിനായി കരുതുകയും ചെയ്യുന്നു. അവനുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ഒരു കൂട്ടമായി നാം തീര്‍ന്നിരിക്കുന്നു. BSB BSB: Indeed, no one ever hated his own body, but he nourishes and cherishes it, just as Christ does the church.
31 IEV വിവാഹം ചെയ്യുന്നവരെക്കുറിച്ച് ദൈവവചനം പറയുന്നത്: "അതിനാല്‍ ഒരു മനുഷ്യന് തന്റെ പിതാവിനെയും മാതാവിനെയും വിട്ടു സ്വയം ഭാര്യയോടുകൂടി ചേരുകയും അങ്ങനെ അവര്‍ ഇരുവരും ഒരു വ്യക്തി എന്നപോലെ ആകുകയും ചെയ്യും." BSB BSB: “For this reason a man will leave his father and mother and be united to his wife, and the two will become one flesh.”
32 IEV ഇതില്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയാത്ത ധാരാളം കാര്യങ്ങളുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത്, മശിഹ ഭൂലോകം എങ്ങുമുള്ള വിശ്വാസികളുടെ സഭയെ എത്രമാത്രം സ്നേഹിക്കുന്നു എന്നു മനസ്സിലാക്കുവാന്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും ഉദാഹരണം സഹായിക്കുന്നു എന്നതാണ്. BSB BSB: This mystery is profound, but I am speaking about Christ and the church.
33 IEV എങ്ങനെയെന്നാല്‍ ഓരോ മനുഷ്യനും തന്നെത്തന്നെ സ്നേഹിക്കുന്നതുപോലെ തന്റെ ഭാര്യയെ സ്നേഹിക്കുകയും ഓരോ സ്ത്രീയും അവരുടെ ഭര്‍ത്താവിനെ ആഴമായി ബഹുമാനിക്കേണ്ടതും ആകുന്നു. BSB BSB: Nevertheless, each one of you also must love his wife as he loves himself, and the wife must respect her husband.
Select verses for actions: Enter goes to them and Escape comes back.