1 IEV മക്കളാകുന്ന നിങ്ങള്‍, കര്‍ത്താവായ യേശുവിനെ സേവിക്കുന്നു എന്നവണ്ണം നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിപ്പിന്‍. എന്തുകൊണ്ടെന്നാല്‍ ഇതു ചെയ്യുന്നതു നിങ്ങള്‍ക്ക് ഏറ്റവും ഉചിതമാണ്. BSB BSB: Children, obey your parents in the Lord, for this is right.
2 IEV തിരുവെഴുത്തില്‍ ദൈവം കല്പിച്ചത്, "നിങ്ങളുടെ അമ്മയപ്പന്മാരെ ഏറ്റവും അധികമായി ബഹുമാനിപ്പിന്." ദൈവം ചില വാഗ്ദത്തം ഉള്‍പ്പെടുത്തി നല്‍കിയിട്ടുള്ള കല്പനകളില് ഇത് ഒന്നാമത്തെതാകുന്നു. BSB BSB: “Honor your father and mother” (which is the first commandment with a promise),
3 IEV "നിങ്ങളിതു ചെയ്യുന്നുവെങ്കില്‍ അനുഗ്രഹിക്കപ്പെടുകയും ഭൂമിയില്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുകയും ചെയ്യും" എന്നു ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു. BSB BSB: “that it may go well with you and that you may have a long life on the earth.”
4 IEV പിതാക്കന്മാരായ നിങ്ങള്‍ മക്കള്‍ക്ക് കോപം ഉണ്ടാകത്തക്കവണ്ണം പെരുമാറരുത്. അതിനുപകരം നിങ്ങള്‍ ചെയ്യുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയും അച്ചടക്കത്തിലും അവരെ വളര്‍ത്തേണ്ടതാണ്. BSB BSB: Fathers, do not provoke your children to wrath; instead, bring them up in the discipline and instruction of the Lord.
5 IEV നിങ്ങള്‍ ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെ അടിമകളായവരോട്, ഈ ഭൂമിയില്‍ നിങ്ങളുടെ യജമാനന്മാര് ആയിരിക്കുന്നവരെ വളരെ ബഹുമാനത്തോടെയും ആത്മാര്ത്ഥയോടുകൂടിയും അനുസരിക്കേണ്ടതാണ്. BSB BSB: Slaves, obey your earthly masters with respect and fear and sincerity of heart, just as you would obey Christ.
6 IEV കഠിനാധ്വാനം ചെയ്യുന്നു എന്ന് തോന്നിപ്പിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നവരെപ്പോലെ അവര്‍ നിങ്ങളെ നിരീക്ഷിക്കുമ്പോള്‍ മാത്രമല്ല, പകരം നിങ്ങള്‍ ക്രിസ്തുവിന് അടിമകള്‍ ആയിരിക്കുന്നു എന്നപോലെ ദൈവം നിങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതുപോലെ ഉത്സാഹത്തോടെ ചെയ്യുവിന്‍. BSB BSB: And do this not only to please them while they are watching, but as servants of Christ, doing the will of God from your heart.
7 IEV മനുഷ്യരെ എന്നപോലെ അല്ല, കര്‍ത്താവായ യേശുവിനെ സേവിക്കുന്നു എന്ന പോലെ നിങ്ങളുടെ യജമാനന്മാരെ മനസ്സോടെ സേവിപ്പിന്‍. BSB BSB: Serve with good will, as to the Lord and not to men,
8 IEV കര്‍ത്താവായ യേശു നല്ല പ്രവൃത്തി ചെയ്യുന്നവര്‍ക്ക് പ്രതിഫലം നല്‍കും എന്ന് അറിഞ്ഞിരിക്കയാല്‍ ഇതു ചെയ്യുവിന്‍. ഈ വ്യക്തി അടിമയോ സ്വതന്ത്രനോ എന്നുള്ളതില്‍ യാതൊരു വ്യത്യാസവും വരുത്തുന്നില്ല. BSB BSB: because you know that the Lord will reward each one for whatever good he does, whether he is slave or free.
10 IEV അവന് അളവില്ലാതവണ്ണം ശക്തനാകയാല്‍ ഒടുവില്‍ കര്‍ത്താവായ യേശു നിങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുവാന്‍ അവനില്‍ പൂര്‍ണമായി ആശ്രയിപ്പിന്‍. BSB BSB: Finally, be strong in the Lord and in His mighty power.
11 IEV പിശാച് നിങ്ങള്‍ക്ക് എതിരായി കൌശലപൂര്‍വം പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ അവയെ വിജയകരമായി എതിര്‍ക്കേണ്ടതിന് ഒരു പടയാളി അവന്റെ ശത്രുവിന്നെതിരായി യുദ്ധം ചെയ്യുവാന്‍ ആയുധം ധരിച്ചു തയ്യാറാകുന്നതുപോലെ ദൈവം നിങ്ങള്‍ക്കായി ക്രമീകരിച്ചിരിക്കുന്ന അത്മിയ വിഭവങ്ങള്‍ ഉപയോഗിപ്പിന്‍. BSB BSB: Put on the full armor of God, so that you can make your stand against the devil’s schemes.
12 IEV നാം യുദ്ധം ചെയ്യുന്നത് മറ്റു മനുഷ്യരോടല്ല എന്ന് ഓര്‍ക്കണം. പകരം ഈ ദുഷ്കാലത്ത് ദുഷ്ടത ചെയ്യുന്നവരുടെമേല്‍ അധികാരം പുലര്‍ത്തുന്ന പിശാചിനോടും ആകാശത്തു വാസം ചെയ്യുന്ന ദുഷ്ട ആത്മാക്കളോടുമാണ്. BSB BSB: For our struggle is not against flesh and blood, but against the rulers, against the authorities, against the powers of this world’s darkness, and against the spiritual forces of evil in the heavenly realms.
13 IEV അതുകൊണ്ട് ഒരു പടയാളി തന്റെ ആയുധകവചങ്ങള് ധരിക്കുന്നതുപോലെ ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്ന ആത്മീയ ആയുധങ്ങള്‍ ഉപയോഗിക്കണം. ഇങ്ങനെ ചെയ്യുന്നതിനാല്‍ നിങ്ങളെ ആക്രമിക്കുന്ന ദുഷ്ടാത്മാക്കളെ എതിരിടുവാന്‍ നിങ്ങള്‍ക്കു കഴിയും. നിങ്ങളെ വീണ്ടും ആക്രമിക്കുമ്പോള്‍ നിങ്ങള്‍ തയ്യാറായി നില്ക്കുവാനും ദൈവത്തിനായി ജീവിതം നന്നായി തുടരുവാനും സാധിക്കും. BSB BSB: Therefore take up the full armor of God, so that when the day of evil comes, you will be able to stand your ground, and having done everything, to stand.
14 IEV പടയാളികള്‍ ശത്രുക്കളെ എതിരിടുവാന്‍ തയ്യാറാകുന്നതുപോലെ പിശാചിനെയും ദുഷ്ടാത്മാക്കളെയും എതിര്‍ക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. അതു ചെയ്യുവാന്‍ ദൈവം നിങ്ങള്‍ക്കു കാണിച്ചുതന്നിരിക്കുന്ന സത്യമായ കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊള്‍വിന്‍. കൂടാതെ നീതിയോടെ പ്രവര്‍ത്തിക്കുന്നതു തുടരുക. പടച്ചട്ട ഒരു പടയാളിയുടെ നെഞ്ച് സംരക്ഷിക്കുന്നതുപോലെ ഇതു നിങ്ങളെ സംരക്ഷിക്കും. BSB BSB: Stand firm then, with the belt of truth buckled around your waist, with the breastplate of righteousness arrayed,
15 IEV ഒരു പടയാളി തന്റെ ചെരുപ്പ് ധരിച്ചിരിക്കുന്നതുപോലെ ദൈവത്തോട് എങ്ങനെ സമാധാനമായിരിക്കേണം എന്നു ജനത്തോട് പറയുന്ന സുവിശേഷം അറിയിക്കേണ്ടതിന് ഏതു സ്ഥലത്തേക്കും പോകുവാന്‍ തയ്യാറായിരിക്കേണം. BSB BSB: and with your feet fitted with the readiness of the gospel of peace.
16 IEV തനിക്കെതിരായി ശത്രു തൊടുത്തു വിടുന്ന തീ അമ്പുകളെ തടഞ്ഞുനിര്‍ത്തുവാന്‍ ഒരു പടയാളി പരിച പിടിച്ചിരിക്കുന്നതുപോലെ നിങ്ങള്‍ എല്ലായ്പ്പോഴും കര്‍ത്താവില്‍ നന്നായി വിശ്വസിപ്പിന്‍. ആത്മീയമായി നിങ്ങള്‍ക്കു ദോഷം വരുത്തുവാന്‍ ശ്രമിക്കുന്ന നിങ്ങളുടെ ശത്രുവായ പിശാചില്‍നിന്നും അതു നിങ്ങളെ സംരക്ഷിക്കും. BSB BSB: In addition to all this, take up the shield of faith, with which you can extinguish all the flaming arrows of the evil one.
17 IEV തന്റെ ശിരസ്സു സംരക്ഷിക്കുവാന്‍ ഒരു പടയാളി ശിരോകവചത്തില്‍ അശ്രയിക്കുന്നതുപോലെ ദൈവം നിങ്ങളെ രക്ഷിച്ചിരിക്കുന്നു എന്ന സത്യത്തില്‍ ഉറച്ചു നില്പ്പിന്. തന്റെ ശത്രുക്കളെ തോല്പിക്കുന്നതിന് ഒരു പടയാളി വാള് ഉപയോഗിക്കുന്നതുപോലെ ദൈവത്തില്‍നിന്നും വന്നിരിക്കുന്ന സന്ദേശം എന്ന ദൈവാത്മാവ് നല്കുന്ന ആയുധം ഉപയോഗിക്കുക. BSB BSB: And take the helmet of salvation and the sword of the Spirit, which is the word of God.
18 IEV ദൈവത്തോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയോ കാര്യങ്ങള്‍ അപേക്ഷിക്കുകയോ ചെയ്യുമ്പോഴെല്ലാം എങ്ങനെ പ്രാര്‍ത്ഥിക്കേണം എന്നും എന്തു പ്രാര്‍ത്ഥിക്കേണം എന്നുള്ളതു ദൈവാത്മാവ് നിങ്ങളെ നയിക്കട്ടെ. ഏറ്റവും ഫലപ്രദമായത്, ദൈവം എന്താണ് പ്രവര്‍ത്തിക്കുന്നത് എന്നു കാണേണ്ടതിന് തുടര്‍ന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ദൈവ ജനത്തിനുവേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്നതില്‍ സ്ഥിരതകാണിക്കുകയും ചെയ്യുക. BSB BSB: Pray in the Spirit at all times, with every kind of prayer and petition. To this end, stay alert with all perseverance in your prayers for all the saints.
19 IEV ആളുകള്‍ മുന്‍പ് അറിഞ്ഞിട്ടില്ലാത്ത മശിഹയെക്കുറിച്ചുള്ള സന്ദേശം മറ്റുള്ളവരോട് ശക്തമായി പറയേണ്ടതിനു ഞാന്‍ പ്രസംഗിക്കുമ്പോള്‍ എന്തു സംസാരിക്കണമെന്നു ദൈവം അറിയിക്കേണ്ടതിന് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. BSB BSB: Pray also for me, that whenever I open my mouth, words may be given me so that I will boldly make known the mystery of the gospel,
20 IEV മശിഹയെക്കുറിച്ചു ഞാന്‍ ജനങ്ങളോടു പറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഞാന്‍ തടവറയില്‍ അവനെ പ്രതിനിധീകരിക്കുന്നു. ഞാന്‍ മശിഹയെക്കുറിച്ച് മറ്റുള്ളവരോടു തുടര്‍ച്ചയായി പറയേണ്ടതിനായും ഞാന്‍ സംസാരിക്കേണ്ടവിധം ശക്തിയോടെ സംസാരിക്കേണ്ടതിനായും പ്രാര്‍ത്ഥിക്കുക. BSB BSB: for which I am an ambassador in chains. Pray that I may proclaim it fearlessly, as I should.
21 IEV എനിക്ക് എന്തു സംഭവിക്കുന്നു എന്നും ഞാന്‍ എന്തു ചെയ്യുന്നു എന്നും നിങ്ങള്‍ അറിയേണ്ടതിന് ഇപ്പോള്‍ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം തിഹിക്കോസ് നിങ്ങളോടു പറയും. അവന് കര്‍ത്താവായ യേശുവിനെ വിശ്വസ്തതയോടെ സേവിക്കുന്നവനും നമ്മള് എല്ലാവരും നന്നായി സ്നേഹിക്കുന്ന സഹവിശ്വാസിയും ആകുന്നു. BSB BSB: Tychicus, the beloved brother and faithful servant in the Lord, will tell you everything, so that you also may know about me and what I am doing.
22 IEV ഞങ്ങള്‍ എങ്ങനെ ആയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനും അവന് നിങ്ങളെ ആശ്വസിപ്പിക്കേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നതുകൊണ്ടും ഈ ലേഖനത്തോടുകൂടി ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് അയക്കുന്നു. BSB BSB: I have sent him to you for this very purpose, that you may know about us, and that he may encourage your hearts.
23 IEV നമ്മുടെ പിതാവായ ദൈവവും കര്‍ത്താവായ യേശു എന്ന മശിഹയും എല്ലാ സഹവിശ്വാസികള്‍ക്കും സമാധാനത്തിന്റെ ആത്മാവിനെ തരേണ്ടതിനും നിങ്ങള്‍ അന്യോന്യം സ്നേഹിക്കുവാന്‍ കഴിയേണ്ടതിനും ദൈവത്തില്‍ തുടര്‍ച്ചയായി വിശ്വസിക്കേണ്ടതിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു BSB BSB: Peace to the brothers and love with faith from God the Father and the Lord Jesus Christ.
24 IEV ദൈവം നിങ്ങളോടും, കര്‍ത്താവായ യേശുമശിഹയെ ദൃഢമായി സ്നേഹിക്കുന്നവരോടും തുടര്‍ച്ചയായി കരുണയോടെ പ്രവര്‍ത്തിക്കേണ്ടതിനു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. BSB BSB: Grace to all who love our Lord Jesus Christ with an undying love.
Select verses for actions: Enter goes to them and Escape comes back.