1 IEV പൌലോസ് എന്ന ഞാന്‍, ഫിലിപ്പ്യ പട്ടണത്തില്‍ ജീവിക്കുന്ന പ്രിയപ്പെട്ട സഹ വിശ്വാസികള്‍ക്കു ഇത് എഴുതുന്നു. യേശു മശിഹായുടെ ദാസന്മാരായ ഞങ്ങള്‍ പൌലോസും തിമൊഥെയോസും, ദൈവം അവനായി വേര്‍തിരിച്ച ഫിലിപ്പ്യയിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഈ കത്ത് അയക്കുന്നു. യേശുമശിഹയോടു ചേര്‍ന്ന നിങ്ങള്‍ക്കും അവിടെ ശ്രുശ്രൂഷിക്കുന്ന ശ്രുശ്രൂഷകന്മാര്ക്കും അദ്ധ്യക്ഷന്മാര്ക്കും കൂടെയാണ് ഞങ്ങള്‍ ഈ കത്ത് അയക്കുന്നത്. BSB BSB: Paul and Timothy, servants of Christ Jesus, To all the saints in Christ Jesus at Philippi, together with the overseers and deacons:
2 IEV നമ്മുടെ പിതാവായ ദൈവവും കര്‍ത്താവായ യേശു മശിഹയും നിങ്ങളോട് കരുണ കാണിക്കുകയും നിങ്ങള്‍ക്കു സമാധാനവും നല്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. BSB BSB: Grace and peace to you from God our Father and the Lord Jesus Christ.
3 IEV ഞാന്‍ നിങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴോക്കെയും ഞാന്‍ അവനോടു പ്രാര്‍ത്ഥിക്കുകയും ഞാന്‍ എന്റെ ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു. BSB BSB: I thank my God every time I remember you.
4 IEV ഞാന്‍ സന്തോഷത്തോടെ തുടര്‍ച്ചയായി നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും BSB BSB: In every prayer for all of you, I always pray with joy,
5 IEV ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു എന്തുകൊണ്ടെന്നാല്‍ തിമൊഥെയോസിന്റെയും എന്റെയും മറ്റുള്ളവരുടെയുംകൂടെ സുവിശേഷ ഘോഷണത്തില്‍ നിങ്ങള്‍ വിശ്വസിച്ച ആദ്യ ദിവസം മുതല്‍ ഇപ്പോള്‍വരെ വേല ചെയ്യുന്നു. BSB BSB: because of your partnership in the gospel from the first day until now,
7 IEV ഞാന്‍ എന്റെ ഹൃദയത്തില്‍നിന്ന് നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് നിങ്ങളെക്കുറിച്ച് ഇതേരീതിയില്‍ ആഗ്രഹിക്കുവാന്‍ എനിക്ക് അവകാശമുണ്ട്. എന്റെകൂടെ ദൈവം എനിക്കു ചെയ്യുവാന്‍ നല്കിയ വേല ചെയ്യുന്നതില്‍ നിങ്ങള്‍ പങ്കാളികളാണ്, ഞാന്‍ ഇപ്പോള്‍ കാരാഗൃഹത്തില്‍ ആണെങ്കിലും, ഞാന്‍ പൊതുവില്‍ സുവിശേഷത്തെക്കുറിച്ചു സംസാരിക്കുമ്പോഴും അതു സത്യമാണെന്നു ആളുകളെ കാണിക്കുന്നു. BSB BSB: It is right for me to feel this way about all of you, since I have you in my heart. For in my chains and in my defense and confirmation of the gospel, you are all partners in grace with me.
8 IEV നിങ്ങളോടുകൂടെ ആയിരിപ്പാന്‍ എനിക്ക് എത്ര ആഴത്തില്‍ ആഗ്രഹമുണ്ടെന്നു ദൈവം കാണുന്നു, യേശു മശിഹ അരുമയോടെ നമ്മളെയെല്ലാവരേയും സ്നേഹിച്ചതുപോലെ ഞാന്‍ ആഴമായി നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു. BSB BSB: God is my witness how I long for all of you with the affection of Christ Jesus.
9 IEV നിങ്ങള്‍ പരസ്പരം കൂടുതലായി സ്നേഹിക്കേണ്ടതിനും, നിങ്ങള്‍ അപ്രകാരം ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നതെന്തെന്നു നിങ്ങള്‍ മനസ്സിലാക്കേണ്ടതിനും അറിയേണ്ടതിനും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. BSB BSB: And this is my prayer: that your love may abound more and more in knowledge and depth of insight,
10 IEV നിങ്ങള്‍ എന്തു വിശ്വസിക്കണമെന്നും, ഏറ്റവും നല്ലതായ വഴികളിലൂടെ പ്രവൃത്തിക്കണമെന്നും, നിങ്ങള്‍ അറിയുവാന്‍ ദൈവം നിങ്ങള്‍ക്കു കഴിവു നല്‍കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മശിഹായുടെ വരവിന്റെ സമയത്തു നിങ്ങള്‍ സത്യസന്ധരും കുറ്റമില്ലാത്തവരും ആയിരിക്കേണ്ടതിനാണ് ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത്. BSB BSB: so that you may be able to test and prove what is best and may be pure and blameless for the day of Christ,
11 IEV യേശു മശിഹ നിമിത്തം ദൈവം നിങ്ങളെ അവന്റെ കാഴ്ചയില്‍ നിങ്ങളെ നല്ലവനായി പ്രഖ്യാപിച്ചതിനാല്‍ നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ എല്ലായ്പ്പോഴും ചെയ്യേണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതിനാല്‍ നിങ്ങള്‍ എങ്ങനെ ദൈവത്തെ ബഹുമാനിക്കുന്നുവെന്നു മറ്റുള്ളവര്‍ കാണും. BSB BSB: filled with the fruit of righteousness that comes through Jesus Christ, to the glory and praise of God.
12 IEV എന്റെ സഹവിശ്വാസികളേ, ഞാന്‍ സഹിച്ച കഠിനമായ കാര്യങ്ങള്‍ക്കു ജനങ്ങളോടു സുവിശേഷം അറിയിക്കുന്നതില്‍നിന്ന് എന്നെ തടയുവാന്‍ കഴിഞ്ഞില്ല എന്നു നിങ്ങള്‍ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പകരം, എന്റെ കഷ്ടപ്പാടു മശിഹായെക്കുറിച്ചുള്ള സുവിശേഷം കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്നതിന് ഇടയായി. BSB BSB: Now I want you to know, brothers, that my circumstances have actually served to advance the gospel.
13 IEV പ്രത്യേകമായി, ഞാന്‍ മശിഹായെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചതുകൊണ്ട് ഇവിടെയുള്ള കാവല്‍ക്കാരും ഈ പട്ടണത്തിലുള്ള അനേക ആളുകളും ഞാന്‍ തടവുകാരന് ആണെന്ന് ഇപ്പോള്‍ അറിയുന്നു. BSB BSB: As a result, it has become clear throughout the whole palace guard and to everyone else that I am in chains for Christ.
14 IEV ഇവിടെയുള്ള മിക്ക വിശ്വാസികളും ഇപ്പോള്‍ കൂടുതല്‍ നിര്‍ഭയമായും ധൈര്യത്തോടെയും സുവിശേഷം ഘോഷിക്കുന്നു എന്തുകൊണ്ടെന്നാല്‍, അവരെ സഹായിക്കുവാന്‍ കര്‍ത്താവിനു കഴിയുമെന്ന് അവര്‍ ഉറപ്പോടെ വിശ്വസിക്കുന്നു. അവര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ യേശുവിനെക്കുറിച്ചു സംസാരിക്കുന്നു എന്തുകൊണ്ടെന്നാല്‍, തടവില്‍ സുവിശേഷം പറയാന്‍ കര്‍ത്താവ് എന്നെ സഹായിക്കുന്നത് അവര്‍ കണ്ടു. BSB BSB: And most of the brothers, confident in the Lord by my chains, now dare more greatly to speak the word without fear.
15 IEV ചില ആളുകള്‍ സുവിശേഷം പ്രഖ്യാപിക്കുന്നത് അവര്‍ അസൂയാലുക്കളും, കൂടാതെ, വിശ്വാസികള്‍ എന്നെക്കാള്‍ കൂടുതല്‍ അവരെ ബഹുമാനിക്കണമെന്ന ആഗ്രഹം കൊണ്ടുമാണ്. എന്നാല്‍ ചിലര്‍ മശിഹായെ സ്നേഹിക്കുന്നതുകൊണ്ടും സുവിശേഷം കേള്‍ക്കാത്തവര്‍ അതു കേള്‍ക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടുമാണ് സുവിശേഷം പ്രാഖ്യാപിക്കുന്നത്. BSB BSB: It is true that some preach Christ out of envy and rivalry, but others out of goodwill.
16 IEV അവര്‍ മശിഹായെ സ്നേഹിക്കുന്നതുകൊണ്ടും പൊതുവില്‍ സുവിശേഷം സത്യമാണെന്നു പ്രഖ്യാപിക്കുവാന്‍ ദൈവം എന്നെ നിയമിച്ചിരിക്കുന്നത് അറിയുന്നതുകൊണ്ടുമാണ് അവര്‍ സുവിശേഷം പ്രഖ്യാപിക്കുന്നത്. BSB BSB: The latter do so in love, knowing that I am appointed for the defense of the gospel.
17 IEV എന്നാല്‍ സ്വാര്‍ത്ഥ കാരണങ്ങള്‍ക്കുവേണ്ടി മശിഹായെക്കുറിച്ചുള്ള സുവിശേഷം പ്രഖ്യാപിക്കുന്നവര്‍ക്ക്, അങ്ങനെ ചെയ്യുന്നത് കൊണ്ട് നല്ല ലക്ഷ്യങ്ങളൊന്നും ഇല്ല. ഞാന്‍ ഇവിടെ കാരാഗൃഹത്തില്‍ കൂടുതല്‍ കഷ്ടമനുഭവിക്കുന്നത് അവര്‍ കാരണത്താലാണ് എന്നു വിശ്വസിക്കുന്നു. BSB BSB: The former, however, preach Christ out of selfish ambition, not sincerely, supposing that they can add to the distress of my chains.
18 IEV എന്നാല്‍ ഇതു കാര്യമാക്കുന്നില്ല! നല്ല കാര്യങ്ങള്‍ക്കുവേണ്ടിയോ അല്ലെങ്കില്‍ മോശമായ കാര്യങ്ങള്‍ക്കുവേണ്ടിയോ ആളുകള്‍ മശിഹായെക്കുറിച്ചുള്ള സുവിശേഷം പ്രഖ്യാപിക്കുന്നു. ആയതിനാല്‍ ആ ആളുകള്‍ മശിഹായെക്കുറിച്ചുള്ള സന്ദേശം പരത്തുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു! ഞാന്‍ തുടര്‍ച്ചയായി അതില്‍ സന്തോഷിക്കും! BSB BSB: What then is the issue? Just this: that in every way, whether by false motives or true, Christ is preached. And in this I rejoice. Yes, and I will continue to rejoice,
19 IEV ദൈവം എന്നെ തടവില്‍നിന്നു സ്വതന്ത്രനാക്കുമെന്നു അറിയാവുന്നതിനാല്‍ ഞാന്‍ സന്തോഷിക്കും. നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതുകൊണ്ടും യേശുമശിഹയുടെ ആത്മാവ് എന്നെ സഹായിക്കുന്നതുകൊണ്ടും അവന് ഇതു ചെയ്യും. BSB BSB: because I know that through your prayers and the provision of the Spirit of Jesus Christ, my distress will turn out for my deliverance.
20 IEV ഇതു സംഭവിക്കുമെന്നു എനിക്കറിയാം എന്തുകൊണ്ടെന്നാല്‍ ഞാന്‍ വിശ്വസ്തതയോടെ ക്രിസ്തുവിനെ ബഹുമാനിക്കുമെന്ന് ഞാന്‍ വളരെ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു. ഞാന്‍ പ്രതീക്ഷിച്ചതുപോലെ എല്ലായ്പ്പോഴും ചെയ്യ്തു, ഞാന്‍ ജീവിക്കുന്ന രീതിയിലൂടെയാണെങ്കിലും അല്ലെങ്കില്‍ ഞാന്‍ മരിക്കുന്ന രീതിയിലൂടെയാണെങ്കിലും, ഇപ്പോളും ഞാന്‍ തുടര്‍ച്ചയായി ചെയ്യുന്നതിലൂടെയെല്ലാം ക്രിസ്തുവിനെ ധൈര്യത്തോടെ ബഹുമാനിക്കും. BSB BSB: I eagerly expect and hope that I will in no way be ashamed, but will have complete boldness so that now as always Christ will be exalted in my body, whether by life or by death.
21 IEV എന്നെ സംബന്ധിച്ച് ഞാന്‍ ജീവിക്കുന്നത് മശിഹായെ ബഹുമാനിക്കുന്നതിനു വേണ്ടിയാണ്. എന്നാല്‍ ഞാന്‍ മരിക്കുകയാണെങ്കില്‍, അത് എനിക്ക് കൂടുതല്‍ നന്നായിരിക്കും. BSB BSB: For to me, to live is Christ, and to die is gain.
22 IEV മറ്റൊരു രീതിയില്‍, ഞാന്‍ തുടര്‍ച്ചയായി ഈ ലോകത്തില്‍ എന്റെ ശരീരത്തില്‍ ജീവിക്കുന്നെങ്കില്‍, ഇവിടെ എനിക്ക് മശിഹായെ സേവിക്കാന്‍ കഴിയും. ആയതിനാല്‍ എനിക്ക് ജീവിക്കണോ അതോ മരിക്കണോ ഏതു തിരഞ്ഞെടുക്കണമെന്ന് അറിയില്ല. BSB BSB: But if I go on living in the body, this will mean fruitful labor for me. So what shall I choose? I do not know.
23 IEV ജീവിക്കണോ അതോ മരിക്കണോ, എന്നു തിരഞ്ഞെടുക്കാന്‍ എനിക്കു കഴിയുകയില്ല. മരിച്ചു ഈ ലോകം വിട്ടു മശിഹായോടുകൂടെ ചേരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്തുകൊണ്ടെന്നാല്‍ മശിഹയോടോപ്പമുള്ളത് ആരുടെയെങ്കിലും കൂടുള്ളതിനേക്കാള് വളരെ നല്ലതാണ്. BSB BSB: I am torn between the two. I desire to depart and be with Christ, which is far better indeed.
24 IEV നിങ്ങള്‍ക്ക് സഹായത്തിനുവേണ്ടി ഇപ്പോഴും എന്നെ ആവശ്യമുള്ളതുകൊണ്ടു ഞാന്‍ ഈ ഭൂമിയില്‍ ജീവനോടെ അവശേഷിക്കുന്നതു കൂടുതല്‍ ആവശ്യമാണ്. BSB BSB: But it is more necessary for you that I remain in the body.
25 IEV എനിക്ക് ഇതു ബോധ്യമായതിനാല്‍, ഞാന്‍ നിങ്ങളോടൊപ്പം ജീവിച്ചിരിക്കുന്നതു നിങ്ങള്‍ സന്തോഷിക്കുവാന്‍ സഹായിക്കേണ്ടതിനും കൂടുതലായി മശിഹായില്‍ വിശ്വസിക്കേണ്ടതിനുമാണെന്ന് എനിക്കറിയാം. BSB BSB: Convinced of this, I know that I will remain and will continue with all of you for your progress and joy in the faith,
26 IEV യേശുക്രിസ്തു വീണ്ടും എന്നെ നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ കൊണ്ടുവന്നതിനാല്‍ കൂടുതല്‍ മഹിമയോടെ നിങ്ങള്‍ക്കു സന്തോഷിക്കുവാന്‍ കഴിയും. BSB BSB: so that through my coming to you again your exultation in Christ Jesus will resound on account of me.
27 IEV അതി പ്രധാനമായും നിങ്ങളുടെ ചുറ്റുപാടും ജീവിക്കുന്ന ആളുകളുടെ മുമ്പില്‍ മശിഹായെക്കുറിച്ചുള്ള സുവിശേഷത്തെ ബഹുമാനിക്കുന്നു എന്ന് കാണിക്കുന്ന രീതിയില്‍ പെരുമാറുക. ഞാന്‍ വന്നു നിങ്ങളെ കണ്ടാലും ഇല്ലെങ്കിലും ഇതു ചെയ്യുക, നിങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നത് എന്നെ സന്തോഷിപ്പിക്കും. സുവിശേഷം ഞങ്ങളെ പഠിപ്പിച്ചതുപോലെ ജീവിക്കുവാനും വിശ്വസിക്കുവാനും വേണ്ടി നിങ്ങള്‍ ഒരുമിച്ചു മികച്ചതു ചെയ്യുന്നുവെന്ന് അവര്‍ എന്നോടു പറയും. BSB BSB: Nevertheless, conduct yourselves in a manner worthy of the gospel of Christ. Then, whether I come and see you or only hear about you in my absence, I will know that you stand firm in one spirit, contending together as one for the faith of the gospel,
28 IEV നിങ്ങള്ക്കെതിരായിട്ടുള്ളവര് ആരും നിങ്ങളെ ഭയപ്പെടുത്തുവാന്‍ അനുവദിക്കരുത്! നിങ്ങള്‍ ധൈര്യപ്പെടുകയും അവരെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍, ദൈവം അവരെ നശിപ്പിക്കും, എന്നാല്‍ നിങ്ങളെ രക്ഷിക്കുകയും ചെയ്യുമെന്നു അവരെ കാണിക്കും. BSB BSB: without being frightened in any way by those who oppose you. This is a clear sign of their destruction but of your salvation, and it is from God.
29 IEV ദൈവം നിങ്ങളോടു ദയയുള്ളവന്‍ ആകുന്നു: മശിഹയ്ക്കുവേണ്ടി കഷ്ടം അനുഭവിക്കുന്നതിന് അവന് നിങ്ങളെ അനുവദിക്കുകയും അതേപോലെ അവനില്‍ വിശ്വസിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. BSB BSB: For it has been granted to you on behalf of Christ not only to believe in Him, but also to suffer for Him,
30 IEV ഫിലിപ്പ്യയില്‍ ഉള്ള ഇതുപോലെയുള്ള ആളുകളെ ഞാന്‍ പ്രതിരോധിച്ചതു നിങ്ങള്‍ കണ്ടതുപോലെ ഇവിടെ ഇതുപോലെയുള്ള ആളുകളെ ഞാന്‍ പ്രതിരോധിച്ചതുപോലെ സുവിശേഷത്തെ എതിര്‍ക്കുന്നവരെ നിങ്ങളും പ്രതിരോധിക്കേണ്ടതുണ്ട്. BSB BSB: since you are encountering the same struggle you saw I had, and now hear that I still have.
Select verses for actions: Enter goes to them and Escape comes back.