3 IEV ദൈവപുത്രനെ നോക്കുന്നതിനാല്‍, ദൈവം എത്ര മഹത്വമുള്ളവനാണെന്നു നമുക്കു കാണാൻ കഴിയും. ദൈവം യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് അവൻ കൃത്യമായി കാണിക്കുന്നു. തന്റെ അധികാരത്തിന്റെ ശക്തിയാല്‍ അവൻ എല്ലാം വഹിക്കുന്നു. ജനത്തിന്റെ പാപങ്ങൾക്കു പരിഹാരത്തിനായി അവൻ തന്നെത്തന്നെ യാഗം അര്‍പ്പിച്ചശേഷം, ഉയിര്‍ത്തെഴുന്നേറ്റു സ്വർഗ്ഗത്തിൽ കയറി, മഹത്വത്തിന്റെ ഏറ്റവും ഉയർന്ന സ്ഥലത്ത് ഇരുന്ന്, അവിടെ അവൻ ദൈവമായി രാജാവിനെപ്പോലെ ഭരിക്കുന്നു. BSB BSB: The Son is the radiance of God’s glory and the exact representation of His nature, upholding all things by His powerful word. After He had provided purification for sins, He sat down at the right hand of the Majesty on high.
4 IEV അങ്ങനെ ചെയ്യുന്നതിലൂടെ, താൻ ദൈവദൂതന്മാരെക്കാൾ വലിയവനാണെന്നു ദൈവം തെളിയിച്ചു. ദൈവം, ‘ദൈവപുത്രൻ’ എന്ന നാമം നൽകിയതുകൊണ്ട് അവരെക്കാൾ വലിയവനായി. BSB BSB: So He became as far superior to the angels as the name He has inherited is excellent beyond theirs.
5 IEV ദൈവം തന്റെ പുത്രനോടു പറഞ്ഞത് ഒരു ദൂതനോടും പറഞ്ഞതായി തിരുവെഴുത്തുകളിൽ ആരും ഒരുനാളും രേഖപ്പെടുത്തിയിട്ടില്ല. “നീ എന്റെ പുത്രനാണ്! ഞാൻ നിന്റെ പിതാവാണ് എന്ന് എല്ലാവരോടും ഞാന്‍ ഇന്നു പ്രഖ്യാപിച്ചു! അവൻ തന്റെ പുത്രനെക്കുറിച്ചല്ലാതെ മറ്റൊരു തിരുവെഴുത്തു ഭാഗത്തും ഏതെങ്കിലും ഒരു ദൂതനെക്കുറിച്ചുo പറഞ്ഞിട്ടില്ല.” “ഞാൻ അവന്റെ പിതാവായിരിക്കും, അവൻ എനിക്കു പുത്രനായിരിക്കും.” BSB BSB: For to which of the angels did God ever say: “You are My Son; today I have become Your Father”? Or again: “I will be His Father, and He will be My Son”?
6 IEV അവൻ തന്റെ ശ്രേഷ്ഠപുത്രനെ— ഏകപുത്രനെ തന്നെ ലോകത്തിലേക്കു കൊണ്ടുവരുമ്പോൾ വീണ്ടും അവൻ ഇങ്ങനെ കല്പിച്ചു: “ദൈവത്തിന്റെ എല്ലാ ദൂതന്മാരും അവനെ ആരാധിക്കണം.” BSB BSB: And again, when God brings His firstborn into the world, He says: “Let all God’s angels worship Him.”
7 IEV ദൂതന്മാരെക്കുറിച്ച് തിരുവെഴുത്തുകളിൽ അവന് ഇങ്ങനെ പറഞ്ഞു: “ദൈവം തന്റെ ദൂതന്മാരെ കാറ്റു പോലെയും, അവനെ സേവിക്കുന്ന ശുശ്രൂഷകർ തീജ്വാലയ്ക്കു തുല്യരായും സൃഷ്ടിച്ചിരിക്കുന്നു. BSB BSB: Now about the angels He says: “He makes His angels winds, His servants flames of fire.”
8 IEV എന്നാൽ തിരുവെഴുത്തുകളില്‍, അവൻ ദൈവപുത്രനെക്കുറിച്ച് ഇങ്ങനെയും പറഞ്ഞു: “ദൈവമായ നീ എന്നെന്നേക്കും ഭരിക്കും, നീ നിന്റെ രാജ്യത്തിൽ നീതിപൂർവ്വം വാഴും. BSB BSB: But about the Son He says: “Your throne, O God, endures forever and ever, and justice is the scepter of Your kingdom.
9 IEV നീ ആളുകളുടെ നീതിയുള്ള പ്രവൃത്തികളെ സ്നേഹിക്കുകയും പാപപ്രവൃത്തികളെ വെറുക്കുകയും ചെയ്തു. അതിനാൽ നിങ്ങൾ ആരാധിക്കുന്ന ദൈവം നിങ്ങളൊഴികെ മറ്റാരെക്കാളും സന്തോഷവാനായിരിക്കുന്നു.” BSB BSB: You have loved righteousness and hated wickedness; therefore God, Your God, has anointed You above Your companions with the oil of joy.”
10 IEV അവന്റെ പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണെന്നു നമുക്കറിയാം, കാരണം ആരോ എഴുതി, “കർത്താവേ, ആദിയിൽ ഭൂമിയെ സൃഷ്ടിച്ചത് നീയാണ്. പ്രപഞ്ചത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളെയും നക്ഷത്രങ്ങളെയും ആകാശത്തിലുള്ളതെല്ലാം നീയാണ് സൃഷ്ടിച്ചത്. BSB BSB: And: “In the beginning, O Lord, You laid the foundations of the earth, and the heavens are the work of Your hands.
11 IEV അവ എന്നും നിലനിൽക്കയില്ല, പക്ഷേ നീയോ എന്നേക്കും ജീവിക്കും. വസ്ത്രം നശിച്ചുപോകുന്നതുപോലെ അവയെല്ലാം നശിച്ചുപോകും. BSB BSB: They will perish, but You remain; they will all wear out like a garment.
12 IEV പഴയ വസ്ത്രങ്ങൾ പോലെ നീ അവയെ ചുരുട്ടിക്കളയും, ചിലര്‍ പുതിയ വസ്ത്രം ധരിക്കുന്നതുപോലെ അപ്പോൾ നീ പ്രപഞ്ചത്തിലുള്ളതെല്ലാം പുതിയ കാര്യത്തിനായി മാറ്റും, എന്നാൽ നീ അങ്ങനെതന്നെ തുടരുന്നു, നീ എന്നേക്കും നിലനില്ക്കുo!” BSB BSB: You will roll them up like a robe; like a garment they will be changed; but You remain the same, and Your years will never end.”
13 IEV ദൈവം തന്റെ പുത്രനോടു പറഞ്ഞിട്ടുള്ളത് ഒരു ദൂതനോടും പറഞ്ഞിട്ടില്ല: “എന്റെ അടുത്തുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ഇരുന്ന് എന്നോടൊപ്പം ഭരിക്കുക. നിനക്കു ഭരിക്കുന്നതിനായി നിന്റെ ശത്രുക്കളെയെല്ലാം ഞാൻ പരാജയപ്പെടുത്തുന്നു!” BSB BSB: Yet to which of the angels did God ever say: “Sit at My right hand until I make Your enemies a footstool for Your feet”?
14 IEV വിശ്വാസികളെ, സേവിക്കാനും പരിപാലിക്കാനും ദൈവം അയച്ച ആത്മാക്കൾ മാത്രമാണ് ദൂതന്മാർ. ദൈവം അവരെ രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തതുപോലെ പൂര്‍ണമായും രക്ഷിക്കുകയും ചെയ്യും. BSB BSB: Are not the angels ministering spirits sent to serve those who will inherit salvation?
Select verses for actions: Enter goes to them and Escape comes back.