2 IEV നമുക്ക് യേശുവിനെക്കുറിച്ചു ചിന്തിച്ച് നമ്മുടെ എല്ലാ ശ്രദ്ധയും അവനു നൽകാം. അവനാണ് നമ്മെ നയിക്കുന്നത്, അവൻ നമ്മുടെ വിശ്വാസം പൂർണ്ണമാക്കുന്നു. ക്രൂശിലെ ഭയാനകമായ കഷ്ടപ്പാടുകൾ സഹിച്ചവനാണ്, തന്നെ ലജ്ജിപ്പിക്കാൻ ശ്രമിച്ച ആളുകളെ അദ്ദേഹം ശ്രദ്ധിച്ചില്ല. ദൈവം അവനെ താമസിയാതെ എത്രമാത്രം സന്തോഷവാനാക്കുമെന്ന് അവനറിയാമെന്നതിനാലാണ് അവൻ ഇതു ചെയ്തത്. ദൈവം ഭരിക്കുന്ന സ്വർഗത്തിൽ ഏറ്റവും മഹത്വമേറിയ സിംഹാസനത്തിൽ ഇപ്പോള്‍ അവന് ഇരിക്കുന്നു. BSB BSB: Let us fix our eyes on Jesus, the author and perfecter of our faith, who for the joy set before Him endured the cross, scorning its shame, and sat down at the right hand of the throne of God.
3 IEV പാപികളായ ആളുകൾ തനിക്കെതിരെ വിദ്വേഷത്തോടെ പ്രവർത്തിച്ചപ്പോൾ യേശു ക്ഷമയോടെ സഹിച്ചു. യേശുവിനെ മാതൃകയാക്കി നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ശക്തിപ്പെടുത്തുക, അങ്ങനെ നിങ്ങൾ ദൈവത്തെ ഉപേക്ഷിക്കുകയോ നിരുത്സാഹപ്പെടുകയോ ചെയ്യരുത്. BSB BSB: Consider Him who endured such hostility from sinners, so that you will not grow weary and lose heart.
4 IEV പാപത്തിനായി പരീക്ഷിക്കപ്പെടുന്നതിനെതിരെ നിങ്ങൾ കഷ്ടപ്പെടുമ്പോൾ, തിന്മയെ ചെറുക്കുന്നതിൽ നിങ്ങൾ ഇതുവരെ യേശുവിനെപ്പോലെ രക്തചൊരിച്ചിലോ മരണമോ നടത്തിയിട്ടില്ല. BSB BSB: In your struggle against sin, you have not yet resisted to the point of shedding your blood.
5 IEV ശലോമോൻ തന്റെ മകനോടു പറഞ്ഞ ഈ വാക്കുകൾ മറക്കരുത്, ദൈവം തന്റെ മക്കളെന്ന നിലയിൽ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. "എന്റെ മകനേ, കർത്താവ് നിങ്ങളെ ശിക്ഷിക്കുമ്പോൾ ജാഗ്രതയോടെ ഇരിപ്പിന്, കർത്താവ് നിങ്ങളെ ശിക്ഷിക്കുമ്പോൾ നിരുത്സാഹപ്പെടരുത്, BSB BSB: And you have forgotten the exhortation that addresses you as sons: “My son, do not take lightly the discipline of the Lord, and do not lose heart when He rebukes you.
6 IEV എല്ലാവരും കർത്താവിനെ സ്നേഹിക്കുന്നു, അവൻ ശിക്ഷണം നൽകുന്നു, അവൻ സ്വന്തമെന്നു വിളിക്കുന്ന എല്ലാവരെയും അവൻ കഠിനമായി ശിക്ഷിക്കുന്നു.” BSB BSB: For the Lord disciplines the one He loves, and He chastises every son He receives.”
7 IEV നിങ്ങൾക്കു സംഭവിക്കുന്ന വിഷമകരമായ കാര്യങ്ങൾ സഹിക്കാൻ ദൈവം ആവശ്യപ്പെടുന്നതിലൂടെ ദൈവം നിങ്ങളെ ശിക്ഷിച്ചേക്കാം. ദൈവം നിങ്ങളെ ശിക്ഷിക്കുമ്പോൾ, മക്കളോടു പെരുമാറുന്ന ഒരു പിതാവായിട്ടാണ് അവൻ നിങ്ങളെ കണക്കാക്കുന്നത്. എല്ലാ പിതാക്കന്മാരും മക്കളെ ശിക്ഷിക്കുന്നു. BSB BSB: Endure suffering as discipline; God is treating you as sons. For what son is not disciplined by his father?
8 IEV അതിനാൽ, തന്റെ മക്കളെയെല്ലാം ശിക്ഷിക്കുന്നതുപോലെ ദൈവം നിങ്ങളെ ശിക്ഷിക്കുന്നതു നിങ്ങൾ അനുഭവിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ദൈവത്തിന്റെ യഥാർത്ഥ മക്കളല്ല. ശിക്ഷിക്കാന്‍ അപ്പനില്ലാത്ത ജാരസന്തതികളെപ്പോലെയാണ് നിങ്ങൾ. BSB BSB: If you do not experience discipline like everyone else, then you are illegitimate children and not true sons.
9 IEV മാത്രമല്ല, നമ്മുടെ സ്വാഭാവിക പിതാക്കന്മാർ ചെറുപ്പത്തിൽത്തന്നെ നമ്മളെ ശിക്ഷിച്ചു, അങ്ങനെ ചെയ്തതിനാല്‍ നാം അവരെ ബഹുമാനിച്ചു. അതിനാൽ നമ്മുടെ ആത്മീയപിതാവായ ദൈവം ശിക്ഷിക്കുന്നതിനെ നാം അധികം ജാഗ്രതയോടെ അംഗീകരിക്കണം, അങ്ങനെ നാം നിത്യമായി ജീവിക്കും! BSB BSB: Furthermore, we have all had earthly fathers who disciplined us, and we respected them. Should we not much more submit to the Father of our spirits and live?
10 IEV നമ്മുടെ സ്വാഭാവിക പിതാക്കന്മാർ കുറച്ചുകാലം നമ്മെ ശിക്ഷിക്കുന്നു ശരിയാണെന്നു കരുതി, എന്നാൽ അവന്റെ വിശുദ്ധ സ്വഭാവത്തിൽ പങ്കുചേരാൻ സഹായിക്കുന്നതിനു ദൈവം എപ്പോഴും നമുക്കു ശിക്ഷണം നല്കുന്നു. BSB BSB: Our fathers disciplined us for a short time as they thought best, but God disciplines us for our good, so that we may share in His holiness.
11 IEV ദൈവം നമ്മെ ശിക്ഷിക്കുന്ന സമയത്ത്, നമുക്കു സന്തോഷിക്കാൻ ഒന്നിനെക്കുറിച്ചും തോന്നുകയില്ല. പകരം, അതു നമ്മെ വേദനിപ്പിക്കുന്നു. എന്നാൽ പിന്നീട് അതിൽനിന്നു പഠിച്ചവർ നീതിപൂർവ്വം ജീവിക്കുവാൻ ഇടയാകുന്നു, അതു നമ്മിൽ സമാധാനം ഉളവാക്കുന്നു. BSB BSB: No discipline seems enjoyable at the time, but painful. Later on, however, it yields a harvest of righteousness and peace to those who have been trained by it.
12 IEV അതിനാൽ, നിങ്ങൾ ആത്മീയമായി തളർന്നുപോയതുപോലെ പ്രവർത്തിക്കുന്നതിനുപകരം, നിങ്ങളെ പുതുക്കാനുള്ള ദൈവത്തിന്റെ ശിക്ഷണത്തിൽ വിശ്വസിക്കുക. BSB BSB: Therefore strengthen your limp hands and weak knees.
13 IEV മശിഹായെ അനുഗമിക്കുന്നതിൽ നേരിട്ട് മുന്നോട്ടു പോകുക, അങ്ങനെ മശിഹായെ വിശ്വസിക്കുന്ന ദുർബലരായ വിശ്വാസികൾ നിങ്ങളിൽനിന്ന് ശക്തി പ്രാപിക്കുകയും മുടന്തരാകാതിരിക്കുകയും ചെയ്യും. പകരം, പരിക്കേറ്റതും ഉപയോഗശൂന്യവുമായ അവയവം വീണ്ടും സുഖം പ്രാപിക്കുന്നതുപോലെ അവ ആത്മീയമായി പുന:സ്ഥാപിക്കപ്പെടും BSB BSB: Make straight paths for your feet, so that the lame may not be disabled, but rather healed.
14 IEV എല്ലാ ആളുകളുമായും സമാധാനപരമായി ജീവിക്കുവാന്‍ ശ്രമിക്കുക. വിശുദ്ധനാകാൻ പരമാവധി ശ്രമിക്കുക, കാരണം വിശുദ്ധിയില്ലെങ്കില്‍ കർത്താവിനെ ആരും കാണുകയില്ല. BSB BSB: Pursue peace with everyone, as well as holiness, without which no one will see the Lord.
15 IEV ദൈവം നമുക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ നിങ്ങളിൽ എല്ലാവരും അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. തങ്ങൾക്ക് അർഹതയില്ലാത്ത തരത്തിലുള്ള കാര്യങ്ങളിലും. നിങ്ങളിൽ ആരും മറ്റുള്ളവരോട് മോശമായി പെരുമാറാതിരിക്കാൻ ജാഗ്രത പാലിക്കുക, കാരണം അവർ ഒരു വലിയ ചെടിയുടെ വേരിന്റെ വളര്‍ച്ചപോലെ, അനേകം വിശ്വാസികളെ പാപത്തിലേക്കു നയിക്കുന്നു. BSB BSB: See to it that no one falls short of the grace of God, and that no root of bitterness springs up to cause trouble and defile many.
16 IEV ഏശാവിനെപ്പോലെ ആരും അധാർമ്മികരോ ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നവരോ ആകരുത്. ആദ്യജാതനെന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ ഒരു ഭക്ഷണത്തിനായി മാത്രം അദ്ദേഹം കൈമാറി: BSB BSB: See to it that no one is sexually immoral, or is godless like Esau, who for a single meal sold his birthright.
17 IEV ഏശാവ് പിന്നീട് തന്റെ ജന്മാവകാശം വീണ്ടെടുക്കാൻ ആഗ്രഹിച്ചുവെന്നും പിതാവായ യിസ്ഹാക്കിന്റെ അനുഗ്രഹം അവനു ലഭിക്കണമെന്നും ആഗ്രഹിച്ചു. എന്നാൽ ഏശാവ് ആവശ്യപ്പെട്ടതു ചെയ്യാൻ യിസ്ഹാക്ക് വിസമ്മതിച്ചു. ഏശാവ് കണ്ണുനീരോടെ അപേക്ഷിച്ചിട്ടും താൻ ചെയ്തതു മാറ്റാൻ മറ്റൊരു വഴിയും കണ്ടില്ല. BSB BSB: For you know that afterward, when he wanted to inherit the blessing, he was rejected. He could find no ground for repentance, though he sought the blessing with tears.
18 IEV ദൈവത്തിങ്കലേക്കു വരുമ്പോൾ, സീനായി പർവതത്തിൽ യിസ്രായേൽ ജനത അനുഭവിച്ചതു നിങ്ങൾ അനുഭവിച്ചിട്ടില്ല. അവൻ താന്‍ പർവതത്തിൽ ഇറങ്ങിയതിനാൽ തൊടരുതെന്ന് ദൈവം കൽപ്പിച്ച പർവതത്തിനടുത്ത് അവർ എത്തി. അവർ കത്തുന്ന തീയുടെ അടുത്തെത്തി, അതു മേഘാവൃതവും ഇരുണ്ടതും ഉഗ്രമായ കൊടുങ്കാറ്റും ഉണ്ടായിരുന്നു. BSB BSB: For you have not come to a mountain that can be touched and that is burning with fire; to darkness, gloom, and storm;
19 IEV അവർ ഒരു കാഹള ശബ്ദം കേട്ടു, ദൈവം ഒരു സന്ദേശം സംസാരിക്കുന്നത് അവർ കേട്ടു. അതു വളരെ ശക്തമായിരുന്നു, അവനോടു വീണ്ടും അങ്ങനെ സംസാരിക്കരുതെന്ന് അവർ അപേക്ഷിച്ചു. BSB BSB: to a trumpet blast or to a voice that made its hearers beg that no further word be spoken.
20 IEV “ഒരു വ്യക്തിയോ മൃഗമോ ഈ പർവതത്തിൽ തൊട്ടാൽ നിങ്ങൾ അവനെ കൊല്ലണം” എന്നു ദൈവം അവരോടു കല്പ്പിച്ചിരുന്നു. ജനം ഭയന്നുപോയി. BSB BSB: For they could not bear what was commanded: “If even an animal touches the mountain, it must be stoned.”
21 IEV തീർച്ചയായും, പർവതത്തിൽ സംഭവിച്ചതു കണ്ട് മോശെ പരിഭ്രാന്തമായതിനാൽ അവൻ പറഞ്ഞു, "ഞാൻ ഭയം മൂലം വിറക്കുന്നു!" BSB BSB: The sight was so terrifying that even Moses said, “I am trembling with fear.”
22 IEV പകരം, നിങ്ങൾ യഥാർത്ഥത്തിൽ സ്വർഗത്തിൽ വസിക്കുന്ന ദൈവത്തിന്റെ സന്നിധിയിൽ, “പുതിയ യെരുശലേമിലേക്ക്” വന്നിരിക്കുന്നു. നിങ്ങളുടെ പൂർവ്വികർ ഭൌമിക യെരുശലേം പണിത യിസ്രായേലിലെ സീയോൻ പർവതത്തിൽ ദൈവത്തെ ആരാധിക്കാൻ വന്നപ്പോൾ ചെയ്തതുപോലെയാണ്. ഒത്തുകൂടി സന്തോഷിക്കുന്ന എണ്ണമറ്റ ദൂതന്മാർ ഉള്ളിടത്താണ് നിങ്ങൾ എത്തിയിരിക്കുന്നത്. BSB BSB: Instead, you have come to Mount Zion, to the city of the living God, the heavenly Jerusalem. You have come to myriads of angels
23 IEV ആദ്യജാതന്മാരെന്ന നിലയിൽ പദവിയുള്ള സ്വര്‍ഗ്ഗത്തില്‍ പെരെഴുതപ്പെട്ടിരിക്കുന്ന എല്ലാ വിശ്വാസികളുടെയും സഭയോട് നിങ്ങള്‍ ചേര്‍ന്നിരിക്കുന്നു. മരിക്കുന്നതിനുമുമ്പ് നീതിപൂർവ്വം ജീവിച്ചിരുന്നവരും ദൈവം ഇപ്പോൾ സ്വർഗത്തിൽ പൂര്ണ്ണരാക്കപ്പെട്ടവരുo, എല്ലാവരെയും ന്യായംവിധിക്കുന്ന ദൈവത്തിന്റെ അടുക്കലും, ദൈവ ജനത്തിന്റെ ആത്മാക്കൾ ഉള്ളിടത്തുമാണ് നിങ്ങൾ വന്നിരിക്കുന്നത്. BSB BSB: in joyful assembly, to the congregation of the firstborn, enrolled in heaven. You have come to God the Judge of all, to the spirits of the righteous made perfect,
24 IEV ക്രൂശിൽ മരിച്ചപ്പോൾ ഒഴുകിയ രക്തത്താൽ നമുക്കും ദൈവത്തിനുമിടയിൽ ഒരു പുതിയ ഉടമ്പടി ക്രമീകരിച്ച യേശുവിന്റെ അടുക്കൽ നിങ്ങൾ എത്തിയിരിക്കുന്നു. യേശുവിന്റെ രക്തം ദൈവം നമ്മോടു ക്ഷമിക്കാൻ കാരണമായി, ഹാബെലിന്റെ രക്തത്തേക്കാൾ നല്ല വാഗ്ദാനങ്ങൾ അവന്റെ രക്തം സ്ഥിരീകരിക്കുന്നു. BSB BSB: to Jesus the mediator of a new covenant, and to the sprinkled blood that speaks a better word than the blood of Abel.
25 IEV നിങ്ങളോടു സംസാരിക്കുന്ന ദൈവത്തോടുള്ള ശ്രദ്ധ നിങ്ങൾ ഉപേക്ഷിക്കാതിരിക്കാന്‍ ജാഗ്രതയോടിരിക്കുക. ഭൂമിയിൽ തങ്ങള്‍ക്കു ലഭിച്ച മുന്നറിയിപ്പ് നിരസിച്ചപ്പോൾ, യിസ്രായേൽ ജനതയ്ക്ക് ദൈവിക ശിക്ഷയിൽനിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സ്വർഗത്തിൽനിന്നു മുന്നറിയിപ്പു നൽകുമ്പോൾ അവൻ പറയുന്നതു നിരസിച്ചാൽ ദൈവം നമ്മെ ശിക്ഷിക്കുന്നതില്നിന്നു തീർച്ചയായും നാം രക്ഷപ്പെടുകയില്ല! BSB BSB: See to it that you do not refuse Him who speaks. For if the people did not escape when they refused Him who warned them on earth, how much less will we escape if we reject Him who warns us from heaven?
26 IEV ദൈവം സീനായി പർവതത്തിൽനിന്നു സംസാരിച്ചപ്പോൾ അവന്റെ ശബ്ദം ഭൂമിയെ വിറപ്പിച്ചു, എന്നാൽ ഇപ്പോൾ അവൻ മറ്റൊരു വാഗ്ദാനം ചെയ്യുന്നു: "ഞാൻ വീണ്ടും ഭൂമിയെ മാത്രമല്ല ആകാശത്തെയും ഇളക്കും." BSB BSB: At that time His voice shook the earth, but now He has promised, “Once more I will shake not only the earth, but heaven as well.”
27 IEV "വീണ്ടും, ഒരു പ്രാവശ്യം" എന്ന വാക്കുകൾ സൂചിപ്പിക്കുന്നത്, ദൈവം ഭൂമിയിൽ സൃഷ്ടിച്ചതില്‍ ഇളക്കമുള്ളതിനെ നീക്കംചെയ്യും എന്നാണ്. ഇളക്കുവാൻ കഴിയാത്ത സ്വർഗത്തിലെ കാര്യങ്ങൾ എന്നേക്കും നിലനിൽക്കുന്നതിനായി അവൻ ഇതു ചെയ്യും. BSB BSB: The words “Once more” signify the removal of what can be shaken—that is, created things—so that the unshakable may remain.
28 IEV അതിനാൽ, ഇളക്കമില്ലാത്ത ഒരു രാജ്യത്തിന്റെ അംഗങ്ങളായി നാം മാറുന്നുവെന്നതിനാല്‍ ദൈവത്തിനു നന്ദി പറയാം. ആ രാജ്യത്തിൽ നാം ദൈവത്തെ ആരാധിക്കുകയും അവനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് അവനെ പ്രസാദിപ്പിക്കുന്നു. BSB BSB: Therefore, since we are receiving an unshakable kingdom, let us be filled with gratitude, and so worship God acceptably with reverence and awe.
29 IEV നാം ആരാധിക്കുന്ന ദൈവം അശുദ്ധമായതെല്ലാം ദഹിപ്പിക്കുന്ന തീ പോലെയാണെന്ന് ഓർക്കുക! BSB BSB: “For our God is a consuming fire.”
Select verses for actions: Enter goes to them and Escape comes back.