1 IEV നിങ്ങളുടെ സഹവിശ്വാസികളെ സ്നേഹിക്കുന്നത് തുടരുക: BSB BSB: Continue in brotherly love.
2 IEV ആവശ്യത്തിലിരിക്കുന്ന യാത്രക്കാര്‍ക്ക് ആതിഥ്യമരുളാൻ മറക്കരുത്. അപരിചിതരെ പരിചരിച്ചതിലൂടെ, ചില ആളുകൾ അറിയാതെ ദൂതന്മാരെ അവരുടെ വീട്ടിലേക്കു സ്വാഗതം ചെയ്തു. BSB BSB: Do not neglect to show hospitality to strangers, for by so doing some people have entertained angels without knowing it.
3 IEV ജയിലിൽ കഴിയുന്നവരെ സഹായിക്കാൻ ഓർക്കുക, കാരണം അവർ വിശ്വാസികളാണ്, നിങ്ങൾ അവരോടൊപ്പം ജയിലിൽ കഴിയുകയും ശാരീരികമായി കഷ്ടപ്പെട്ടതുപോലെ ശാരീരികമായി കഷ്ടപ്പെടുകയും ചെയ്തു. BSB BSB: Remember those in prison as if you were bound with them, and those who are mistreated as if you were suffering with them.
5 IEV നിരന്തരം ആവശ്യമായ പണം ഇല്ലാതെ ജീവിക്കുക, നിങ്ങളുടെ ഇന്നത്തെ സാഹചര്യങ്ങളിൽ നിങ്ങൾക്ക് കൂടുതലോ കുറച്ചോ സ്വന്തമായാലും സന്തോഷവാനായിരിക്കുക. ദൈവം പറഞ്ഞതായി മോശെ എഴുതിയത് ഓർക്കുക: “ഞാൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല; നിങ്ങൾക്കായുള്ള കരുതലും ഒരിക്കലും ഞാൻ അവസാനിപ്പിക്കില്ല." BSB BSB: Keep your lives free from the love of money and be content with what you have, for God has said: “Never will I leave you, never will I forsake you.”
6 IEV അതിനാൽ സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, “എന്നെ സഹായിക്കുന്നവൻ കർത്താവായതിനാൽ ഞാൻ ഭയപ്പെടുകയില്ല! ദൈവo എന്നെ സഹായിക്കുന്നതിനാൽ ആളുകൾക്ക് എന്നെ തടയുവാനോ ഒന്നും ചെയ്യുവാനോ കഴിയില്ല.” BSB BSB: So we say with confidence: “The Lord is my helper; I will not be afraid. What can man do to me?”
7 IEV നിങ്ങളുടെ ആത്മീയ നേതാക്കൾ മശിഹായെക്കുറിച്ചുള്ള ദൈവത്തിന്റെ സന്ദേശം നിങ്ങളോടു പറഞ്ഞിട്ടുണ്ട്. അവർ തങ്ങളുടെ ജീവിതം നടത്തിയതെങ്ങനെയെന്ന് ഓർക്കുക, അവർ മശിഹായിൽ ആശ്രയിച്ചതുപോലെ നിങ്ങളും അനുകരിക്കുക BSB BSB: Remember your leaders who spoke the word of God to you. Consider the outcome of their way of life and imitate their faith.
8 IEV യേശു മശിഹ അവൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നതുപോലെ ഇപ്പോഴും എന്നെന്നേക്കുo മാറ്റമില്ലാത്തവനാണ്. BSB BSB: Jesus Christ is the same yesterday and today and forever.
9 IEV അതിനാൽ, ദൈവത്തെക്കുറിച്ച് നിങ്ങൾ ഞങ്ങളിൽനിന്നു പഠിച്ചിട്ടില്ലാത്ത വിചിത്രമായ കാര്യങ്ങൾ വിശ്വസിക്കാനും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മറ്റുള്ളവരെ അനുവദിക്കരുത്. എന്തു കഴിക്കണം, കഴിക്കരുത് എന്നതിനെക്കുറിച്ചുള്ള വിവിധ നിയമങ്ങൾ പാലിക്കുന്നതിനു പകരം ദൈവം നമ്മോടുള്ള ദയയുടെ പ്രവൃത്തികളിൽ നിന്നാണ് നമുക്കു യഥാർത്ഥ ശക്തി ലഭിക്കുന്നത്. BSB BSB: Do not be carried away by all kinds of strange teachings, for it is good for the heart to be strengthened by grace and not by foods of no value to those devoted to them.
10 IEV വിശുദ്ധ കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് മശിഹായെ ആരാധിക്കുന്ന വിശുദ്ധ യാഗപീഠത്തിൽ ഭക്ഷണം കഴിക്കാൻ അവകാശമില്ല. BSB BSB: We have an altar from which those who serve at the tabernacle have no right to eat.
11 IEV പാപപരിഹാരത്തിനായി അവർ യാഗമർപ്പിച്ച മൃഗങ്ങളുടെ രക്തം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തു കൊണ്ടുവന്നതിനുശേഷം, മറ്റുള്ളവർ ആ മൃഗങ്ങളുടെ മൃതശരീരങ്ങൾ പാളയത്തിനു പുറത്ത് കത്തിക്കുന്നു. BSB BSB: Although the high priest brings the blood of animals into the Holy Place as a sacrifice for sin, the bodies are burned outside the camp.
13 IEV അതിനാൽ രക്ഷക്കായി നാം യേശുവിന്റെ അടുത്തേക്ക് പോകണം. ആളുകൾ അവനെ അപമാനിച്ചതുപോലെ മറ്റു നിയമങ്ങളും ആചാരങ്ങളും ഉപേക്ഷിച്ച നമ്മെ മറ്റുള്ളവര്‍ അപമാനിക്കാൻ അനുവദിക്കണം. BSB BSB: Therefore let us go to Him outside the camp, bearing the disgrace He bore.
14 IEV ഇവിടെ ഭൂമിയിൽ, നമ്മുടെ വിശ്വാസികൾക്ക് യെരുശലേം പോലുള്ള ഒരു നഗരമില്ല. പകരം, എന്നേക്കും നിലനിൽക്കുന്ന സ്വർഗീയ നഗരത്തിനായി നാം കാത്തിരിക്കുകയാണ്. BSB BSB: For here we do not have a permanent city, but we are looking for the city that is to come.
15 IEV യേശു നമുക്കുവേണ്ടി മരിച്ചതിനാൽ, എന്തു സംഭവിച്ചാലും നാം നിരന്തരം ദൈവത്തെ സ്തുതിക്കണം. മൃഗങ്ങൾക്കു പകരം നമുക്ക് അവനുവേണ്ടി യാഗമർപ്പിക്കാൻ കഴിയുന്ന ഒന്നായിരിക്കും അത്. മശിഹായിൽ വിശ്വസിക്കുന്നുവെന്ന് മറ്റുള്ളവരോടു പറയാൻ നാം തയ്യാറായിരിക്കണം. BSB BSB: Through Jesus, therefore, let us continually offer to God a sacrifice of praise, the fruit of lips that confess His name.
16 IEV എല്ലായ്പ്പോഴും മറ്റുള്ളവര്‍ക്കായി സത്കർമ്മങ്ങൾ നടത്തുകയും നിങ്ങളുടെ കൈവശമുള്ളതു പങ്കിടുകയും ചെയ്യുക, കാരണം അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതു നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ അർപ്പിക്കുന്നതുപോലെ ആയിരിക്കും BSB BSB: And do not neglect to do good and to share with others, for with such sacrifices God is pleased.
17 IEV നിങ്ങളുടെ നേതാക്കളെ അനുസരിക്കുക, അവർ നിങ്ങളോടു പറയുന്നതനുസരിച്ച് പ്രവർത്തിക്കുക, കാരണം അവരാണ് നിങ്ങളുടെ ക്ഷേമത്തിന് കാവൽ നിൽക്കുന്നത്. ഒരിക്കല്‍ അവർ ദൈവമുമ്പാകെ നിൽക്കേണ്ടിവരും, അങ്ങനെ അവർ ചെയ്ത കാര്യങ്ങള്‍ അവൻ അംഗീകരിക്കുന്നുവെന്ന് അവന് പറയാൻ കഴിയും. നിങ്ങളെ കാത്തുസൂക്ഷിക്കുന്ന ജോലി സങ്കടത്തോടെയല്ല സന്തോഷത്തോടെ അതു ചെയ്യേണ്ടതിന് അനുസരിക്കുക. കാരണം, നിങ്ങൾ അവരെ ദു:ഖത്തോടെ ചെയ്യാൻ പ്രേരിപ്പിക്കുകയാണെങ്കിൽ, അതു നിങ്ങളെ തീർച്ചയായും സഹായിക്കില്ല. BSB BSB: Obey your leaders and submit to them, for they watch over your souls as those who must give an account. To this end, allow them to lead with joy and not with grief, for that would be of no advantage to you.
18 IEV എനിക്കും എന്റെ കൂടെയുള്ളവർക്കുo വേണ്ടി പ്രാർത്ഥിക്കുവിന്‍. ദൈവത്തെ നീരസപ്പെടുത്തുന്ന ഒന്നും ഞാൻ ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവിധത്തിലും നിങ്ങളോടു നന്നായി പ്രവർത്തിക്കുവാൻ ഞാൻ ശ്രമിച്ചു. BSB BSB: Pray for us; we are convinced that we have a clear conscience and desire to live honorably in every way.
19 IEV ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിനുള്ള തടസ്സങ്ങള്‍ ദൈവം വേഗത്തിൽ നീക്കം ചെയ്യുവാന്‍ പ്രാർത്ഥിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ഉല്‍സാഹിപ്പിക്കുന്നു. BSB BSB: And I especially urge you to pray that I may be restored to you soon.
20 IEV വലിയ ഇടയൻ തന്റെ ആടുകൾക്കായി ചെയ്യുന്നതുപോലെ യേശു നമുക്കായി കരുതുന്നു, സംരക്ഷിക്കുന്നു, നയിക്കുന്നു. ആന്തരിക സമാധാനം നൽകുന്ന ദൈവം നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ക്രൂശിൽ മരിച്ചപ്പോൾ മശിഹായുടെ രക്തത്താല്‍ ദൈവം നമ്മോടുള്ള തന്റെ നിത്യ ഉടമ്പടി ഉറപ്പിച്ചു. BSB BSB: Now may the God of peace, who through the blood of the eternal covenant brought back from the dead our Lord Jesus, that great Shepherd of the sheep,
21 IEV അതിനാൽ, ദൈവം ആഗ്രഹിക്കുന്നതെന്തും ചെയ്യുവാൻ ദൈവം നിങ്ങളെ എല്ലാ നന്മകളോടും സജ്ജരാക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു. നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ച യേശുവിനെ അനുഗമിക്കുന്നതായി അവൻ നിരീക്ഷിക്കുമ്പോൾ, അവനു പ്രസാദകരമായ കാര്യങ്ങൾ അവൻ നമ്മിൽ നിറവേറട്ടെ. എല്ലാ ആളുകളും യേശുമശിഹായെ എന്നേക്കും സ്തുതിക്കട്ടെ. ആമേൻ! BSB BSB: equip you with every good thing to do His will. And may He accomplish in us what is pleasing in His sight through Jesus Christ, to whom be glory forever and ever. Amen.
22 IEV എന്റെ സഹവിശ്വാസികളേ, ഇതു ഞാൻ നിങ്ങൾക്ക് എഴുതിയ ചെറിയ കത്ത്, നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയായതിനാല്‍ ഞാൻ എഴുതിയതു നിങ്ങൾ ക്ഷമയോടെ പരിഗണിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു BSB BSB: I urge you, brothers, to bear with my word of exhortation, for I have only written to you briefly.
23 IEV സഹവിശ്വാസിയായ തിമൊത്തിയോസ് ജയിലിൽനിന്നു മോചിതനായി എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവൻ ഉടൻ ഇവിടെയെത്തിയാൽ, ഞാൻ നിങ്ങളെ കാണുവാന്‍ വരുമ്പോൾ അവൻ എന്നോടൊപ്പം ഉണ്ടാകും. BSB BSB: Be aware that our brother Timothy has been released. If he arrives soon, I will come with him to see you.
24 IEV നിങ്ങളുടെ എല്ലാ ആത്മീയ നേതാക്കളോടും നിങ്ങളുടെ നഗരത്തിലെ എല്ലാ ദൈവ വിശ്വാസികളെയും ഞാൻ അഭിവാദ്യം ചെയ്യുന്നുവെന്നു പറയുക. ഇറ്റലിയിൽനിന്നു വന്ന ഈ പ്രദേശത്തെ വിശ്വാസികളും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. BSB BSB: Greet all your leaders and all the saints. Those from Italy send you greetings.
25 IEV ദൈവം നിങ്ങളെ സ്നേഹിക്കുകയും അവന്റെ ദയയാൽ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ. BSB BSB: Grace be with all of you.
Select verses for actions: Enter goes to them and Escape comes back.