1 IEV ദൈവം തിരഞ്ഞെടുക്കുന്ന ഓരോ മഹാപുരോഹിതന്റെയും കാര്യത്തിൽ, അവൻ ജനങ്ങളിൽനിന്ന് ഒരു മനുഷ്യനെ തിരഞ്ഞെടുക്കുന്നു. ഈ മനുഷ്യൻ ജനത്തിനുവേണ്ടി ദൈവത്തെ സേവിക്കണം; ജനങ്ങളുടെ പാപങ്ങൾക്കായി അവൻ ദൈവത്തിനു ദാനങ്ങൾ നൽകുകയും മൃഗങ്ങളെ യാഗമർപ്പിക്കുകയും വേണം. BSB BSB: Every high priest is appointed from among men to represent them in matters relating to God, to offer gifts and sacrifices for sins.
2 IEV ഒരു മഹാപുരോഹിതന്, ദൈവത്തെക്കുറിച്ച് അധികം അറിയാത്തവരോടും അവനോടു പാപം ചെയ്യുന്നവരോടും സൌമ്യത പുലർത്താൻ കഴിയണം. മഹാപുരോഹിതൻ തന്നെ പാപത്താൽ ദുർബലനായിരിക്കുന്നതിനാലാണിത്. BSB BSB: He is able to deal gently with those who are ignorant and misguided, since he himself is subject to weakness.
3 IEV തന്മൂലം, അവൻ തനിക്കുവേണ്ടിയും മൃഗങ്ങളെ ബലിയർപ്പിക്കണം, കാരണം അവൻ ജനങ്ങളെപ്പോലെ പാപം ചെയ്യുന്നു. BSB BSB: That is why he is obligated to offer sacrifices for his own sins, as well as for the sins of the people.
4 IEV എന്നാൽ മഹാപുരോഹിതനാകാൻ തീരുമാനിച്ചുകൊണ്ട് ആർക്കും സ്വയം ആദരിക്കാൻ കഴിയില്ല. അഹരോനെ ആദ്യത്തെ മഹാപുരോഹിതനായി തിരഞ്ഞെടുത്തതുപോലെ, ദൈവം ഓരോരുത്തരെയും ഒരു മഹാപുരോഹിതനായി തിരഞ്ഞെടുത്തു. BSB BSB: No one takes this honor upon himself; he must be called by God, just as Aaron was.
5 IEV അതുപോലെ, മഹാപുരോഹിതനായി മശിഹായും സ്വയം ആദരിച്ചില്ല. പകരം, പിതാവായ ദൈവം അവനെ നിയമിച്ച് അവനോടു പറഞ്ഞത് സങ്കീർത്തനക്കാരൻ തിരുവെഴുത്തുകളിൽ എഴുതി: “നീ എന്റെ പുത്രന്! ഇന്നു ഞാൻ എന്നെ നിന്റെ പിതാവെന്നു പ്രഖ്യാപിച്ചിരിക്കുന്നു!” BSB BSB: So also Christ did not take upon Himself the glory of becoming a high priest, but He was called by the One who said to Him: “You are My Son; today I have become Your Father.”
6 IEV സങ്കീർത്തനക്കാരൻ മറ്റൊരു തിരുവെഴുത്തു വാക്യത്തിൽ എഴുതിയപ്പോൾ മശിഹായോടു പറഞ്ഞതുപോലെ: “മെൽക്കീസേദെക് ഒരു പുരോഹിതനായിരുന്ന വിധത്തിൽ നീ നിത്യമായി ഒരു പുരോഹിതനാണ്.” BSB BSB: And in another passage God says: “You are a priest forever in the order of Melchizedek.”
7 IEV മശിഹാ ഈ ലോകത്തിൽ ജീവിച്ച നാളുകളിൽ, അവൻ ദൈവത്തോടു കണ്ണീരോടെ ഉറക്കെ നിലവിളിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. മരിക്കുന്നതിൽ നിന്ന് തന്നെ രക്ഷിക്കാൻ ആർക്കാണ് കഴിയുന്നത് എന്ന് അവൻ ദൈവത്തോട് ചോദിച്ചു. മശിഹാ അവനെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തതിനാല്‍, ദൈവം അവന്റെ പ്രാർത്ഥന കേട്ടു. BSB BSB: During the days of Jesus’ earthly life, He offered up prayers and petitions with loud cries and tears to the One who could save Him from death, and He was heard because of His reverence.
8 IEV മശിഹാ ദൈവത്തിന്റെ സ്വന്തം പുത്രനാണെങ്കിലും, താൻ അനുഭവിച്ച കഷ്ടതകളാൽ ദൈവത്തെ അനുസരിക്കാൻ അവൻ പഠിച്ചു. BSB BSB: Although He was a Son, He learned obedience from what He suffered.
9 IEV ദൈവം ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റുന്നതിലൂടെ, തന്നെ അനുസരിക്കുന്ന എല്ലാവരെയും നിത്യമായി രക്ഷിക്കാൻ അവനു കഴിഞ്ഞു. BSB BSB: And having been made perfect, He became the source of eternal salvation to all who obey Him
10 IEV മൽക്കീസേദെക് ഒരു മഹാപുരോഹിതനായിരുന്ന വിധത്തില്‍ ദൈവം അവനെ നമ്മുടെ മഹാപുരോഹിതനായി നിയമിച്ചു. BSB BSB: and was designated by God as high priest in the order of Melchizedek.
11 IEV മശിഹയ്ക്ക് മൽക്കീസേദെക്കുമായുള്ള പലവിധ സാമ്യങ്ങള്‍ ഞാൻ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കു മനസിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതുകൊണ്ട് വിശദീകരിക്കാന്‍ എനിക്കും ബുദ്ധിമുട്ടാണ്. BSB BSB: We have much to say about this, but it is hard to explain, because you are dull of hearing.
12 IEV നിങ്ങൾ പണ്ടേ മശിഹാ അനുയായികളാണ്. ഇതിനകം നിങ്ങൾ ദൈവത്തിന്റെ സത്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നവരാകണo. എന്നാല്‍ തിരുവെഴുത്തുകളിൽനിന്നുള്ള ദൈവവചനത്തിന്റെ പ്രാഥമിക സത്യങ്ങൾ തുടക്കം മുതല്‍ ആരെങ്കിലും നിങ്ങളെ വീണ്ടും പഠിപ്പിക്കേണ്ടത് നിങ്ങൾക്ക് ആവശ്യമായിരിക്കുന്നു. കുഞ്ഞുങ്ങൾക്കു പാൽ ആവശ്യമായിരിക്കുന്നതുപോലെ അടിസ്ഥാന സത്യങ്ങൾ നിങ്ങൾക്കും ആവശ്യമായിരിക്കുന്നു. പ്രായപൂര്‍ത്തിയായ ആളുകൾക്ക് കട്ടിയുള്ള ഭക്ഷണം ആവശ്യമായതുപോലെ കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പഠിക്കാൻ നിങ്ങളും പ്രാപ്തരല്ല. BSB BSB: Although by this time you ought to be teachers, you need someone to reteach you the basic principles of God’s word. You need milk, not solid food!
13 IEV ഓര്‍ക്കുക ഈ ലളിതമായ സത്യങ്ങൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നവർക്കു നീതിമാനാകുന്നതിനെക്കുറിച്ച് ദൈവം എന്താണ് പറയുന്നതെന്നു മനസ്സിലാകില്ല. കാരണം, അവർ പാൽ ആവശ്യമുള്ള കുഞ്ഞുങ്ങളെപ്പോലെയാണ്! BSB BSB: For everyone who lives on milk is still an infant, inexperienced in the message of righteousness.
14 IEV എന്നാൽ മുതിർന്നവർക്കുള്ള കട്ടിയുള്ള ഭക്ഷണം പോലെ, ദൈവത്തെ നന്നായി അറിയുന്ന ആളുകൾക്കാണ് കൂടുതൽ കഠിനമായ ആത്മീയ സത്യം ആവശ്യമുള്ളത്, നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം അവർക്കു പറയാൻ കഴിയും, കാരണം ശരിയും തെറ്റും പഠിച്ച് അവർ സ്വയം പരിശീലനം നേടിയിരിക്കുന്നു. BSB BSB: But solid food is for the mature, who by constant use have trained their senses to distinguish good from evil.
Select verses for actions: Enter goes to them and Escape comes back.