1 IEV അതിനാൽ, മശിഹായെക്കുറിച്ച് നാം ആദ്യം പഠിച്ച കാര്യങ്ങളും, ഒരു വിശ്വാസിഎന്ന നിലയില്‍ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വീണ്ടും ചർച്ച ചെയ്യേണ്ട കാര്യം ഇല്ല. മരണത്തിലേക്കു നയിക്കുന്ന പാപപ്രവൃത്തികൾ എങ്ങനെ നിർത്താമെന്നും, ദൈവത്തിൽ എങ്ങനെ വിശ്വസിക്കണം എന്നിവ ഇവയിൽ ചിലതാണ്. ഇതും നാം പഠിപ്പിക്കേണ്ടുന്ന പ്രധാന കാര്യങ്ങളാണ്: പലതരത്തിലുള്ള സ്നാനം, പരസ്പരം കൈവെച്ചുകൊണ്ട് ഞങ്ങൾ പലപ്പോഴും പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടാണെന്നും; ദൈവം നമ്മെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നത് എങ്ങനെയെന്നും എല്ലാവരെയും എന്നെന്നേക്കുമായി ന്യായം വിധിക്കുകയും ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ചും. ദൈവം നമുക്ക് അവസരം നൽകിയാൽ തീർച്ചയായും നാം ഇവയെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യും. എന്നാൽ ഇപ്പോൾ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യണം. ഈ കാര്യങ്ങള്‍ എന്തുതന്നെ സംഭവിച്ചാലും എല്ലായ്പ്പോഴും നമ്മെ മശിഹായിൽ വിശ്വസിക്കാൻ സഹായിക്കുന്നവയാണ്. BSB BSB: Therefore let us leave the elementary teachings about Christ and go on to maturity, not laying again the foundation of repentance from dead works, and of faith in God,
5 IEV ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന കാലഘട്ടത്തിലെ ആത്മീയ ശക്തിയും അവർ സ്വയം അനുഭവിച്ചു BSB BSB: who have tasted the goodness of the word of God and the powers of the coming age—
6 IEV എന്നാൽ ഇപ്പോൾ, ഈ ആളുകൾ മശിഹായെ നിരസിക്കുകയാണെങ്കിൽ, പാപം അവസാനിപ്പിക്കാനും അവനിൽ വീണ്ടും ആശ്രയിക്കാനും അവരെ പ്രേരിപ്പിക്കുവാൻ ആർക്കും കഴിയുകയില്ല! കാരണം, ഈ ആളുകൾ ദൈവപുത്രനെ വീണ്ടും ക്രൂശിൽ തറച്ചതുപോലെയാകുന്നു അത്! മറ്റുള്ളവരുടെ മുന്നിൽ ആളുകള്‍ മശിഹായെ നിന്ദിക്കാൻ അവർ കാരണമാകുന്നു. BSB BSB: and then have fallen away—to be restored to repentance, because they themselves are crucifying the Son of God all over again and subjecting Him to open shame.
7 IEV ഇതിനെക്കുറിച്ച് ചിന്തിക്കുക: മഴ പതിവായി പെയ്യുകയും മണ്ണില്‍ കൃഷി ചെയ്യുന്ന കർഷകരുടെ നല്ല ആവശ്യത്തിനായി സസ്യങ്ങൾ വളരുകയും ചെയ്യുന്ന ദേശത്തെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. BSB BSB: For land that drinks in the rain often falling on it and that produces a crop useful to those for whom it is tended receives the blessing of God.
8 IEV എന്നാൽ മുള്ളും മുൾച്ചെടികളും മാത്രം വളരുന്ന ഭൂമിയില്‍ എന്തു സംഭവിക്കും എന്നതുപോലെയാണ് ദൈവത്തെ അനുസരിക്കാത്ത ആളുകൾക്കും സംഭവിക്കുന്നത്. അത്തരം ഭൂമി ഉപയോഗശൂന്യമാണ്. കൃഷിക്കാരൻ ശപിക്കുകയും അതിലെ ചെടികൾ കത്തിച്ചുകളയുകയും ചെയ്യുന്ന ഭൂമിയായി മാറിയിരിക്കുന്നു. BSB BSB: But land that produces thorns and thistles is worthless, and its curse is imminent. In the end it will be burned.
9 IEV പ്രിയ സുഹൃത്തുക്കളേ, മശിഹായെ തള്ളിക്കളയരുതെന്ന് ഞാൻ മുന്നറിയിപ്പ് നൽകുകയാണെന്ന് നിങ്ങൾക്ക് അറിയാം. അതേസമയം, നിങ്ങൾ അതിനേക്കാൾ മികച്ചതു ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ഇതുപോലെ സംസാരിക്കുന്നുവെങ്കിലും ദൈവം നിങ്ങളെ രക്ഷിക്കുന്നുവെന്ന് കാണിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത്. BSB BSB: Even though we speak like this, beloved, we are convinced of better things in your case—things that accompany salvation.
10 IEV ദൈവം എല്ലായ്പ്പോഴും നീതിയോടെ പ്രവർത്തിക്കുo എന്നതിനാല്‍, നിങ്ങൾ അവനുവേണ്ടി ചെയ്തതെല്ലാം അവൻ അവഗണിക്കുകയില്ല; നിങ്ങളുടെ സഹവിശ്വാസികളെ എങ്ങനെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തുവെന്നും എന്നാല്‍ നിങ്ങൾ ഇപ്പോഴും അവരെ എങ്ങനെ സഹായിക്കുന്നു എന്നതിനാലും നിങ്ങളെ അവൻ അവഗണിക്കുകയില്ല. BSB BSB: For God is not unjust. He will not forget your work and the love you have shown for His name as you have ministered to the saints and continue to do so.
11 IEV നിങ്ങൾ ഓരോരുത്തരും ഇപ്പോൾ കാണിക്കുന്ന അതേ പ്രയത്നം തുടരാൻ ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങളുടെ ജീവിതാവസാനം വരെ, ദൈവം നിങ്ങൾക്കു വാഗ്ദാനം ചെയ്തതെല്ലാം ലഭിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടാകും. BSB BSB: We want each of you to show this same diligence to the very end, in order to make your hope sure.
12 IEV നിങ്ങൾ മടിയരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പകരം, ദൈവം വാഗ്ദാനം ചെയ്തതു സ്വീകരിക്കുന്നവരായ മറ്റുള്ള വിശ്വാസികൾ ചെയ്തതുപോലെ നിങ്ങളും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അവർ അവനിൽ വിശ്വസിക്കുകയും എല്ലാം സഹിക്കുകയും ചെയ്തു. BSB BSB: Then you will not be sluggish, but will imitate those who through faith and patience inherit what has been promised.
13 IEV ദൈവം അബ്രഹാമിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ വാഗ്ദത്തം ചെയ്യുമ്പോൾ, ആ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കേണ്ടതിന് തന്നെക്കാൾ വലിയവന്‍ മറ്റാരുമില്ലത്തതിനാല്, അവന് സ്വയം ആവശ്യപ്പെട്ടു.. BSB BSB: When God made His promise to Abraham, since He had no one greater to swear by, He swore by Himself,
14 IEV അവൻ അബ്രഹാമിനോടു പറഞ്ഞു, “ഞാൻ തീർച്ചയായും നിന്നെ അനുഗ്രഹിക്കും, നിന്റെ സന്തതികളുടെ എണ്ണവും ഞാൻ തീർച്ചയായും വർദ്ധിപ്പിക്കും.” BSB BSB: saying, “I will surely bless you and multiply your descendants.”
15 IEV അതിനാൽ, ദൈവം വാഗ്ദാനം ചെയ്തതു ലഭിക്കാൻ അബ്രഹാം ക്ഷമയോടെ കാത്തിരിക്കുകയും, ദൈവം അവനു വാഗ്ദാനം ചെയ്ത കാര്യം നല്‍കുകയും ചെയ്തു. BSB BSB: And so Abraham, after waiting patiently, obtained the promise.
16 IEV ആളുകൾ എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടു പാലിക്കപ്പെടുന്നില്ലെങ്കിൽ അവർ ഒരു പ്രധാന വ്യക്തിയോട് അവരെ ശിക്ഷിക്കാൻ ആവശ്യപ്പെടുന്നു എന്നത് ഓർക്കുക. ഇങ്ങനെയാണ് ഇത്തരത്തിലുള്ള എല്ലാ തർക്കങ്ങളും പരിഹരിക്കപ്പെടുന്നത്. BSB BSB: Men swear by someone greater than themselves, and their oath serves as a confirmation to end all argument.
17 IEV അതിനാൽ, താൻ വാഗ്ദാനം ചെയ്തതെല്ലാം ആർക്കാണ് ലഭിക്കുകയെന്ന് ദൈവം നമുക്കു വ്യക്തമായി കാണിയ്ക്കുവാൻ ആഗ്രഹിച്ചപ്പോൾ, താൻ ചെയ്യാൻ ഉദ്ദേശിച്ചതൊന്നും മാറ്റില്ലെന്നും, താൻ വാഗ്ദാനം ചെയ്തതെല്ലാം ചെയ്തില്ലെങ്കിൽ സ്വയം കുറ്റക്കാരനാണെന്നു പ്രഖ്യാപിക്കുമെന്നും പറഞ്ഞു. BSB BSB: So when God wanted to make the unchanging nature of His purpose very clear to the heirs of the promise, He guaranteed it with an oath.
18 IEV നമ്മെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നതിനാണ് അവൻ അങ്ങനെ ചെയ്തത്, കാരണം മാറാൻ കഴിയാത്ത രണ്ട് കാര്യങ്ങൾ അവൻ ചെയ്തിട്ടുണ്ട്: അവൻ നമ്മെ സഹായിക്കുമെന്നു വാഗ്ദാനം ചെയ്തു, ഇല്ലെങ്കിൽ താൻതന്നെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കും. ഇപ്പോൾ ദൈവത്തിന് നുണ പറയാനാവില്ല. അതുകൊണ്ടാണ് അവൻ വാഗ്ദാനം ചെയ്തതനുസരിച്ച് ലഭിക്കുമെന്നു പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ തുടരാനായി ഞങ്ങൾ അവനിലേക്ക് ഓടിപ്പോയത്. BSB BSB: Thus by two unchangeable things in which it is impossible for God to lie, we who have fled to take hold of the hope set before us may be strongly encouraged.
19 IEV അതെ, ദൈവം നമുക്കായി ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത് ലഭിക്കുമെന്ന് ഞങ്ങൾ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു. ഒരു സ്ഥലത്ത് നങ്കൂരം ഇട്ടിരിക്കുന്ന ഒരു കപ്പൽ പോലെയാണ് ഞങ്ങൾ. നാം മുറുകെ പിടിക്കാൻ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നത് യേശുവിനെയാണ്. അതുകൊണ്ടാണ്, ദൈവം ഉള്ള ദൈവാലയത്തിന്റെ ആകത്തെ ഭാഗത്തേക്ക് തിരശ്ശീലയുടെ പിന്നിലേക്ക് പോകുന്ന മഹാപുരോഹിതന്മാരെപ്പോലെയാണ് അദ്ദേഹം. BSB BSB: We have this hope as an anchor for the soul, firm and secure. It enters the inner sanctuary behind the curtain,
20 IEV ദൈവത്തോടൊപ്പം അതേ സ്ഥലത്തു പ്രവേശിക്കാൻ ഞങ്ങളെ അനുവദിക്കുന്നതിനായി യേശു നമുക്കു മുമ്പായി ദൈവസന്നിധിയിൽ പ്രവേശിച്ചു. മൽക്കീസേദെക് ഒരു മഹാപുരോഹിതനായിരുന്നതുപോലെ യേശു എന്നേക്കും ഒരു മഹാപുരോഹിതനായിത്തീർന്നു. BSB BSB: where Jesus our forerunner has entered on our behalf. He has become a high priest forever in the order of Melchizedek.
Select verses for actions: Enter goes to them and Escape comes back.