1 IEV മെൽക്കീസേദെക് എന്ന ഈ മനുഷ്യനെക്കുറിച്ച് ഞാൻ ഇപ്പോൾ കൂടുതൽ പറയാം. ശാലേം നഗരത്തിന്റെ രാജാവായിരുന്ന അദ്ദേഹം പ്രപഞ്ചത്തെ ഭരിക്കുന്ന ദൈവത്തിന്റെ പുരോഹിതനുമായിരുന്നു. നാലു രാജാക്കന്മാരുടെ സൈന്യത്തെ പരാജയപ്പെടുത്തി നാട്ടിലേക്കു മടങ്ങുകയായിരുന്ന അബ്രഹാമിനെയും കൂട്ടരെയും അവൻ കണ്ടു. മൽക്കീസേദെക് അബ്രഹാമിനെ അനുഗ്രഹിച്ചു. BSB BSB: This Melchizedek was king of Salem and priest of God Most High. He met Abraham returning from the slaughter of the kings and blessed him,
2 IEV യുദ്ധത്തിൽ വിജയിച്ചശേഷം താൻ എടുത്ത എല്ലാ വസ്തുക്കളുടെയും പത്തിലൊന്ന് അബ്രഹാം അവനു കൊടുത്തു. ഇപ്പോൾ മെൽക്കീസേദെക്കിന്റെ പേരിന്റെ അർത്ഥം “നീതിപൂർവ്വം ഭരിക്കുന്ന രാജാവ്” എന്നും ശാലേം “സമാധാനം” എന്നും അർത്ഥമാക്കുന്നതിനാൽ അവന്റെ പേരിന്റെ അർത്ഥം “സമാധാനപരമായി ഭരിക്കുന്ന രാജാവ്” എന്നുമാണ്. BSB BSB: and Abraham apportioned to him a tenth of everything. First, his name means “king of righteousness.” Then also, “king of Salem” means “king of peace.”
3 IEV മൽക്കീസേദെക്കിന്റെ പിതാവിന്റെയോ അമ്മയുടെ യോ പൂർവ്വികരുടെയോ ഒരു രേഖയും തിരുവെഴുത്തുകൾ നമുക്കു നൽകുന്നില്ല; അവന്റെ ജനനത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ തിരുവെഴുത്തുകൾ നമ്മോടു പറയുന്നില്ല. അവൻ എന്നെന്നേക്കുമായി പുരോഹിതനായി തുടരുന്നതുപോലെയാണ്. ഈ രീതിയിൽ, അവൻ ദൈവപുത്രനെപ്പോലെയാണ്. BSB BSB: Without father or mother or genealogy, without beginning of days or end of life, like the Son of God, he remains a priest for all time.
4 IEV നമ്മുടെ പ്രസിദ്ധ പൂർവ്വികനായ അബ്രഹാം രാജാക്കന്മാരുമായുള്ള യുദ്ധത്തിൽനിന്ന് എടുത്ത ഏറ്റവും നല്ലതിന്റെ പത്തിലൊന്ന് അദ്ദേഹത്തിനു നൽകിയതിൽനിന്ന് ഈ മൽക്കീസേദെക് എത്ര വലിയവനാണെന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. BSB BSB: Consider how great Melchizedek was: Even the patriarch Abraham gave him a tenth of the plunder.
5 IEV ദൈവം മോശെയ്ക്കു നൽകിയ നിയമമനുസരിച്ച്, അബ്രഹാമിന്റെ കൊച്ചുമകനായ, പുരോഹിതനായ ലേവിയുടെ പിൻഗാമികൾ അവരുടെ ബന്ധുക്കളായ ദൈവജനത്തിൽനിന്ന് അതായത് ആ ആളുകളും അബ്രഹാമിന്റെ സഹ പിൻഗാമികളാണെങ്കിലും ദശാംശം കൊടുക്കണം. BSB BSB: Now the law commands the sons of Levi who become priests to collect a tenth from the people—that is, from their brothers—though they too are descended from Abraham.
6 IEV എല്ലാറ്റിന്റെയും പത്തിലൊന്ന് അബ്രഹാമിൽനിന്നു ലഭിച്ച മൽക്കീസേദെക്ക്, ലേവിയുടെ സന്തതികളില്പ്പെട്ടവനായിരുന്നില്ല. അനേകം സന്തതികളെ ദൈവം വാഗ്ദാനം ചെയ്ത അബ്രഹാമിനെയും അവൻ അനുഗ്രഹിച്ചു. BSB BSB: But Melchizedek, who did not trace his descent from Levi, collected a tenth from Abraham and blessed him who had the promises.
7 IEV മൽക്കീസേദെക്ക് അബ്രഹാമിനെ അനുഗ്രഹിച്ചതുപോലെ, കൂടുതൽ പ്രാധാന്യമുള്ള ആളുകൾ പ്രാധാന്യം കുറഞ്ഞ ആളുകളെ അനുഗ്രഹിക്കുo. അതിനാൽ, മൽക്കീസേദെക്ക്, അബ്രഹാമിനെക്കാൾ വലിയവനായിരുന്നു. BSB BSB: And indisputably, the lesser is blessed by the greater.
8 IEV ലേവിയുടെ സന്തതികളായ പുരോഹിതരുടെ കാര്യത്തിൽ, അവർക്ക് ദശാംശം ലഭിച്ചുവെങ്കിലും അവരെല്ലാവരും മനുഷ്യരും ഒരു ദിവസം മരിക്കുകയും ചെയ്യും. എന്നിരുന്നാലും, അബ്രഹാമിൽ നിന്ന് പത്തിലൊന്നു ലഭിച്ച മെൽക്കീസേദെക്കിന്റെ കാര്യത്തിൽ അവൻ മരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്തുകൾ പറയാത്തതിനാൽ, മൽക്കീസേദെക് ജീവനോടെ തുടരുന്നുവെന്ന് ദൈവം സാക്ഷ്യപ്പെടുത്തിയതുപോലെയാണ്. BSB BSB: In the case of the Levites, mortal men collect the tenth; but in the case of Melchizedek, it is affirmed that he lives on.
9 IEV അത് ലേവിയെപ്പോലെയായിരുന്നു, ജനത്തിൽനിന്ന് ദശാംശം സ്വീകരിച്ച എല്ലാ പുരോഹിതന്മാരും അവനിൽനിന്നു വന്നു. അവരുടെ പൂർവ്വികനായ അബ്രഹാം ദശാംശം കൊടുത്തതിനാൽ മൽക്കീസേദെക്കിന് ദശാംശം ലഭിച്ചു. അബ്രഹാം മൽക്കീസേദെക്കിന് ദശാംശം നൽകിയപ്പോൾ, അബ്രഹാമിനെക്കാൾ മൽക്കീസേദെക്ക് വലിയവനാണെന്ന് അവർ അംഗീകരിച്ചതുപോലെയായിരുന്നു. BSB BSB: And so to speak, Levi, who collects the tenth, paid the tenth through Abraham.
10 IEV ഇത് ശരിയാണ്, കാരണം മെൽക്കീസേദെക് അബ്രഹാമിനെ കണ്ടുമുട്ടിയപ്പോൾ ലേവിയും, അദ്ദേഹത്തിന്റെ സന്തതികളും അബ്രഹാമിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നു നമുക്കു പറയാൻ കഴിയും BSB BSB: For when Melchizedek met Abraham, Levi was still in the loin of his ancestor.
11 IEV ദൈവം തന്റെ ജനത്തിനു ന്യായപ്രമാണം നൽകി, അതേ സമയം പുരോഹിതന്മാരെക്കുറിച്ചുള്ള ചട്ടങ്ങളും നൽകി. അഹരോനും അവന്റെ പൂർവ്വികനായ ലേവിയിൽനിന്നും വന്ന പുരോഹിതന്മാർക്ക് ആ നിയമങ്ങൾ അനുസരിക്കാതിരിക്കുന്ന ജനങ്ങളോടു ക്ഷമിക്കാൻ ദൈവത്തിനു ഒരു മാർഗം നൽകാമായിരുന്നു. അതിന് അഹരോന്റെ പിന്നാലെ വന്ന പുരോഹിതന്മാർ മതിയാകുമായിരുന്നു. അങ്ങനെയാണെങ്കിൽ, മൽക്കീസേദെക്കിനെപ്പോലുള്ള മറ്റൊരു പുരോഹിതന്റെ ആവശ്യമില്ലായിരുന്നു. BSB BSB: Now if perfection could have been attained through the Levitical priesthood (for on this basis the people received the law), why was there still need for another priest to appear—one in the order of Melchizedek and not in the order of Aaron?
12 IEV പക്ഷേ, ആ പുരോഹിതന്മാർ പര്യാപ്തമല്ലായിരുന്നുവെന്ന് നമുക്കറിയാം, കാരണം മെൽക്കീസേദെക്കിനെപ്പോലുള്ള ഒരു പുതിയ പുരോഹിതൻ വന്നിരിക്കുന്നു. ദൈവം ഒരു പുതിയ തരം പുരോഹിതനെ നിയോഗിച്ചതിനാൽ അവനും നിയമം മാറ്റേണ്ടിവന്നു. BSB BSB: For when the priesthood is changed, the law must be changed as well.
13 IEV ഞാൻ ഇക്കാര്യം പറയുന്ന യേശു ലേവിയുടെ പിൻഗാമിയല്ല. പകരം, അവൻ യഹൂദ ഗോത്രത്തിൽ നിന്നാണ് വന്നത്, ഇതില്‍നിന്ന് ആരും ക്രമപ്രകാരം പുരോഹിത ശുശ്രൂഷ നൽകിയിട്ടില്ല. BSB BSB: He of whom these things are said belonged to a different tribe, from which no one has ever served at the altar.
15 IEV കൂടാതെ, ലേവിയിൽനിന്നുള്ള പുരോഹിതന്മാർ അപര്യാപ്തരായിരുന്നുവെന്ന് നമുക്കറിയാം, കാരണം, മെൽക്കീസേദെക്കിനെപ്പോലെയുള്ള മറ്റൊരു പുരോഹിതൻ പ്രത്യക്ഷപ്പെട്ടുവെന്നത് കൂടുതൽ വ്യക്തമാണ്. BSB BSB: And this point is even more clear if another priest like Melchizedek appears,
16 IEV ഈ പുരോഹിതനാണ് യേശു; അവൻ ഒരു പുരോഹിതനായിത്തീർന്നു, പക്ഷേ ലേവിയുടെ പിൻഗാമിയാകാൻ ദൈവത്തിന്റെ നിയമം അനുശാസിച്ചതുകൊണ്ടല്ല. പകരം, ഒന്നിനും നശിപ്പിക്കുവാൻ കഴിയാത്ത ജീവന്റെ ശക്തി അവനുണ്ട്. BSB BSB: one who has become a priest not by a law of succession, but by the power of an indestructible life.
17 IEV ദൈവം തന്റെ പുത്രനോടു പറഞ്ഞതായി തിരുവെഴുത്തുകളിൽ ഇതു സാക്ഷീകരിച്ചതു മുതല്‍ നാം മനസ്സിലാക്കുന്നു, “മെൽക്കീസേദെക് പുരോഹിതനായിരുന്നതുപോലെ നീയും നിത്യമായി ഒരു പുരോഹിതനാണ്.” BSB BSB: For it is testified: “You are a priest forever in the order of Melchizedek.”
18 IEV പാപികളെ വിശുദ്ധരാക്കാൻ ആ പുരോഹിതന്മാർക്ക് കഴിയാത്തതിനാൽ ദൈവം പുരോഹിതന്മാരെക്കുറിച്ച് മുമ്പു കല്പിച്ച കാര്യങ്ങൾ പിൻവലിച്ചു. BSB BSB: So the former commandment is set aside because it was weak and useless
19 IEV ദൈവം മോശെയ്ക്കു നൽകിയ നിയമങ്ങൾ അനുസരിക്കുന്നതിലൂടെ ആർക്കും നല്ലവരാകാൻ കഴിഞ്ഞില്ല. മറുവശത്ത്, അവനിൽ ആശ്രയിക്കാൻ ദൈവം നമുക്ക് ഒരു നല്ല കാരണം നൽകി, എന്തെന്നാല്‍ അവനോട് അടുത്തുവരുവാന്‍ അവൻ നമുക്ക് സാധ്യത നല്കുന്നു. BSB BSB: (for the law made nothing perfect), and a better hope is introduced, by which we draw near to God.
20 IEV മാത്രമല്ല, ദൈവം മശിഹായെ ഒരു പുരോഹിതനായി നിയമിച്ചപ്പോൾ, അവന്റെ പ്രഖ്യാപനത്തില്‍ അത് ഉറപ്പിച്ചു. ലേവി ഗോത്രത്തിൽ നിന്നുള്ളവർ അത്തരമൊരു പ്രഖ്യാപനമില്ലാതെ പുരോഹിതരാകുന്നു. BSB BSB: And none of this happened without an oath. For others became priests without an oath,
21 IEV എന്നാൽ അവൻ മശിഹായെ പുരോഹിതനായി നിയമിച്ചതിനെക്കുറിച്ച്, ഈ വാക്കുകളിലൂടെയാണ് സങ്കീർത്തനക്കാരൻ തിരുവെഴുത്തിൽ എഴുതിയത്: “കർത്താവ് അവന്റെ മനസ്സ് ഈ കാര്യത്തില്‍ മാറാതെ സഗൌരവം പ്രഖ്യാപിച്ചു, ‘നീ എന്നേക്കും ഒരു പുരോഹിതനാകും!" BSB BSB: but Jesus became a priest with an oath by the One who said to Him: “The Lord has sworn and will not change His mind: ‘You are a priest forever.’”
22 IEV അതുകാരണം, പുതിയ ഉടമ്പടി പഴയതിനേക്കാൾ മികച്ചതായിരിക്കുമെന്ന് യേശു തന്നെ ഉറപ്പുനൽകുന്നു. BSB BSB: Because of this oath, Jesus has become the guarantee of a better covenant.
23 IEV മരണം നിമിത്തം പണ്ട്, പുരോഹിതന്മാർക്കു പുരോഹിതന്മാരായി തുടരാന്‍ കഴിഞ്ഞില്ല. അതിനാൽ മരിച്ചവരുടെ സ്ഥാനത്ത് എത്താൻ ധാരാളം പുരോഹിതന്മാർ ഉണ്ടായിരുന്നു. BSB BSB: Now there have been many other priests, since death prevented them from continuing in office.
24 IEV എന്നാൽ യേശു നിത്യമായി ജീവിക്കുന്നതിനാൽ, അവൻ എന്നേക്കും ഒരു മഹാപുരോഹിതനായി തുടരും. BSB BSB: But because Jesus lives forever, He has a permanent priesthood.
25 IEV അതിനാൽ, ദൈവത്തിലേക്കു വരുന്നവരെ പൂർണ്ണമായും നിത്യമായും രക്ഷിക്കാൻ യേശുവിനു കഴിയും, കാരണം അവരോട് ക്ഷമിക്കാനും സുരക്ഷിതരായിരിക്കാനും ദൈവത്തോട് അപേക്ഷിക്കാൻ അവൻ എന്നേക്കും ജീവിക്കുന്നു. BSB BSB: Therefore He is able to save completely those who draw near to God through Him, since He always lives to intercede for them.
26 IEV ഇങ്ങനെയുള്ള മഹാപുരോഹിതനായ യേശുവിനെയാണ് നമുക്ക് ആവശ്യo. അവൻ വിശുദ്ധനായിരുന്നു, അവൻ ഒരു തെറ്റും ചെയ്തില്ല, അവൻ നിഷ്കളങ്കനായിരുന്നു. ദൈവം ഇപ്പോള്‍ അവനെ പാപികളുടെ ഇടയിൽ ജീവിക്കുന്നതിൽ നിന്ന് വേർപെടുത്തി, ഇപ്പോൾ അവനെ ഏറ്റവും ഉന്നതമായ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോയി. BSB BSB: Such a high priest truly befits us—One who is holy, innocent, undefiled, set apart from sinners, and exalted above the heavens.
27 IEV യഹൂദ മഹാപുരോഹിതന്മാർ ദിവസംതോറും കൂടാതെ വർഷംതോറും മൃഗങ്ങളെ ബലിയർപ്പിക്കേണ്ടതുണ്ട്. അവർ ഇതു ചെയ്യുന്നത്, ആദ്യം സ്വന്തം പാപങ്ങൾ മറയ്ക്കാനും പിന്നീട് മറ്റ് ജനത്തിന്റെ പാപങ്ങൾ മറയ്ക്കാനുമാണ്. എന്നാൽ യേശു ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതിനാൽ, അവൻ അതു ചെയ്യേണ്ടതില്ല. ആളുകളെ രക്ഷിക്കാൻ അവന് ചെയ്യേണ്ടത് ഒരേയൊരു കാര്യം സ്വയം ഒരിക്കല്‍ യാഗമായി അര്‍പ്പിക്കുക എന്നതായിരുന്നു, അതാണ് അവന് ചെയ്തത്! BSB BSB: Unlike the other high priests, He does not need to offer daily sacrifices, first for His own sins and then for the sins of the people; He sacrificed for sin once for all when He offered up Himself.
28 IEV യേശുവിനെപ്പോലുള്ള ഒരു മഹാപുരോഹിതനെയാണ് നമുക്ക് ആവശ്യം, കാരണം ന്യായപ്രമാണത്തിൽ നിയോഗിക്കപ്പെട്ട പുരോഹിതന്മാർ മറ്റു മനുഷ്യരെപോലെ പാപം ചെയ്തു. എന്നാൽ തന്റെ പുത്രനെ മഹാപുരോഹിതനായി നിയമിക്കുമെന്ന് മോശെയ്ക്കു നിയമങ്ങൾ നൽകിയശേഷം ദൈവം പൂർണ്ണമായി പ്രഖ്യാപിച്ചു. ഇപ്പോൾ അവന്റെ പുത്രൻ, പുത്രനായ ദൈവമാകുന്ന യേശു, എന്നേക്കും പൂര്‍ണതയുള്ള ഏക മഹാപുരോഹിതൻ. BSB BSB: For the law appoints as high priests men who are weak; but the oath, which came after the law, appointed the Son, who has been made perfect forever.
Select verses for actions: Enter goes to them and Escape comes back.