1 IEV “ഞാൻ നിങ്ങളോട് സത്യം പറയുന്നു: ആടുകളുടെ തൊഴുത്തില്‍ പ്രവേശിക്കുന്നവൻ എപ്പോഴും വാതിലിലൂടെ പ്രവേശിക്കണം. മറ്റേതെങ്കിലും രീതിയിൽ കയറിയാൽ, അവൻ ആടുകളെ പരിപാലിക്കുന്നവനല്ല, മറിച്ച് ആടുകളെ മോഷ്ടിക്കുന്ന കള്ളനും കുറ്റവാളിയുമാണ്. BSB BSB: “Truly, truly, I tell you, whoever does not enter the sheepfold by the gate, but climbs in some other way, is a thief and a robber.
2 IEV വാതിലിലൂടെ തൊഴുത്തില്‍ പ്രവേശിക്കുന്നവൻ യഥാർത്ഥ ഇടയനാണ്, കാരണം അവൻ ആടുകളെ പരിപാലിക്കുന്നു. BSB BSB: But the one who enters by the gate is the shepherd of the sheep.
3 IEV ഇടയൻ പോകുമ്പോൾ വാതിലില്‍ കാവൽ നിൽക്കുന്ന കൂലിക്കാരൻ വാതില്‍ കാക്കുന്നു. അവന് വരുമ്പോൾ അവനു വേണ്ടി വാതില്‍ തുറക്കും. എന്നിരുന്നാലും, അവൻ അവയെ പേരെടുത്ത് വിളിക്കുമ്പോഴെല്ലാം ആടുകൾ ഇടയന്റെ ശബ്ദം മാത്രം തിരിച്ചറിയുന്നു. എന്നിട്ട് അവയെ തീറ്റാനും വെള്ളം നൽകുവാനും അവൻ തൊഴുത്തിന് പുറത്തേക്ക് നയിക്കുന്നു. BSB BSB: The gatekeeper opens the gate for him, and the sheep listen for his voice. He calls his own sheep by name and leads them out.
4 IEV തന്റെ ആടുകളെയെല്ലാം പുറത്തുകൊണ്ടുവന്ന ശേഷം അവൻ അവയ്ക്കു മുമ്പായി പോകുന്നു. അവന്റെ ആടുകൾ അവന്റെ ശബ്ദം അറിയുന്നതിനാൽ അവന്റെ പിന്നാലെ ചെല്ലുവാന്‍ വ്യഗ്രതപ്പെടുന്നു. BSB BSB: When he has brought out all his own, he goes on ahead of them, and his sheep follow him because they know his voice.
5 IEV തങ്ങളെ വിളിക്കുന്ന അപരിചിതനെ അവർ ഒരിക്കലും പിന്തുടരുകയില്ല. അപരിചിതന്റെ ശബ്ദം തിരിച്ചറിയാത്തതിനാൽ അവർ അവനെ വിട്ട് ഓടിപ്പോകും.” BSB BSB: But they will never follow a stranger; in fact, they will flee from him because they do not recognize his voice.”
6 IEV ആട്ടിടയന്മാരുടെ പ്രവൃത്തിയിൽ നിന്നാണ് യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്. എന്നിരുന്നാലും, അവൻ എന്താണ് പറയുന്നതെന്ന് അവന്റെ ശിഷ്യന്മാർക്ക് മനസ്സിലായില്ല. BSB BSB: Jesus spoke to them using this illustration, but they did not understand what He was telling them.
7 IEV ആയതിനാല്‍ യേശു അവരോടു വീണ്ടും സംസാരിച്ചു, “ഞാൻ നിങ്ങളോടു സത്യം പറയുന്നു; സകല ആടുകളും തൊഴുത്തിലേക്ക് പ്രവേശിക്കുന്ന വാതില്‍ ഞാൻ ആകുന്നു. BSB BSB: So He said to them again, “Truly, truly, I tell you, I am the gate for the sheep.
8 IEV എനിക്ക് മുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരും ആയിരുന്നു; എന്നാല്‍ ആടുകൾ അവരുടെ വാക്കു കേട്ടില്ല, അവരെ അനുഗമിച്ചില്ല. BSB BSB: All who came before Me were thieves and robbers, but the sheep did not listen to them.
9 IEV ഞാൻ ആ വാതിൽ പോലെയാണ്. എന്നിൽ ആശ്രയിച്ചുകൊണ്ട് തന്നിലേക്കു വരുന്ന എല്ലാവരേയും ദൈവം രക്ഷിക്കും. മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുവാൻ ആടുകൾ വാതിലിലൂടെ സുരക്ഷിതമായി അകത്തേക്കും പുറത്തേക്കും പോകുന്നതുപോലെ, ഞാൻ അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യും. BSB BSB: I am the gate. If anyone enters through Me, he will be saved. He will come in and go out and find pasture.
10 IEV മോഷ്ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ് കള്ളൻ വരുന്നത്. അവർക്ക് നിത്യജീവൻ ലഭിക്കുവാനും ആ ജീവൻ കവിഞ്ഞൊഴുകുന്നതിനും വേണ്ടി ഞാൻ വന്നിരിക്കുന്നു. BSB BSB: The thief comes only to steal and kill and destroy. I have come that they may have life, and have it in all its fullness.
12 IEV ആടുകളെ കാക്കുവാൻ ഒരാള്‍ കൂലിക്കാരന് പണം നൽകുന്നു. ആടുകളെ അവന്റെതു പോലെ അവൻ കരുതുന്നില്ല; അവൻ ഒരു ജോലി ചെയ്യുന്ന ഒരു ജോലിക്കാരൻ മാത്രമാണ്. അതിനാൽ, ചെന്നായ് ആടുകളെ കൊല്ലുവാന്‍ വരുന്നതു കാണുമ്പോൾ അവൻ തന്റെ ജീവൻ പണയപ്പെടുത്തുന്നില്ല. അവൻ ആടുകളെ വിട്ട് ഓടിപ്പോകുന്നു, അതിനാൽ ചെന്നായ്ക്ക് ആടുകളെ ആക്രമിക്കാനും അവയിൽ ചിലത് പിടിച്ചെടുക്കുവാനും മറ്റുള്ളവയെ ചിതറിക്കാനും കഴിയും. BSB BSB: The hired hand is not the shepherd, and the sheep are not his own. When he sees the wolf coming, he abandons the sheep and runs away. Then the wolf pounces on them and scatters the flock.
13 IEV പണത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നതിനാൽ കൂലിക്കാരൻ ഓടിപ്പോകുന്നു. ആടുകൾക്ക് എന്തുസംഭവിക്കുമെന്ന് അവന് ശ്രദ്ധിക്കുന്നില്ല. BSB BSB: The man runs away because he is a hired servant and is unconcerned for the sheep.
14 IEV ഞാൻ തന്നെയാകുന്നു നല്ല ഇടയൻ. എനിക്കുള്ളവയെ ഞാന്‍ അറിയുന്നു, അവ എന്നെ അറിയുകയും ചെയ്യുന്നു, BSB BSB: I am the good shepherd. I know My sheep and My sheep know Me,
15 IEV ഞാൻ എന്റെ പിതാവിനെ അറിയുന്നതുപോലെ, എന്റെ പിതാവ് എന്നെ അറിയുന്നു. അതുകാരണം, എനിക്കുള്ളതിനു വേണ്ടി എന്നെത്തന്നെ ബലിയായി നല്കാന് ഞാൻ തയ്യാറാണ്. BSB BSB: just as the Father knows Me and I know the Father. And I lay down My life for the sheep.
19 IEV യേശു സംസാരിച്ചുകൊണ്ടിരുന്ന ഈ വാക്കുകൾ കേട്ടശേഷം, യഹൂദന്മാർ അവനെക്കുറിച്ചുള്ള അഭിപ്രായത്തിൽ വീണ്ടും ഭിന്നിച്ചു. BSB BSB: Again there was division among the Jews because of Jesus’ message.
20 IEV അവരിൽ പലരും പറഞ്ഞു, “ഒരു ഭൂതം അവനെ നിയന്ത്രിക്കുന്നു, അവനെ ഭ്രാന്തനാക്കി. അവനെ ശ്രദ്ധിക്കുവാൻ സമയം പാഴാക്കരുത്!” BSB BSB: Many of them said, “He is demon-possessed and insane. Why would you listen to Him?”
21 IEV മറ്റുചിലർ പറഞ്ഞു, “അവൻ പറയുന്നതു പോലെ ഒരു ഭൂതത്താൽ ബാധിക്കപ്പെടുന്ന ഒരു മനുഷ്യൻ ഒരിക്കലും പറയില്ല. ഒരു കുരുടന്റെ കണ്ണുകളെ സുഖപ്പെടുത്തുവാൻ ഒരു ഭൂതത്തിനും കഴിയുകയില്ല!” BSB BSB: But others replied, “These are not the words of a man possessed by a demon. Can a demon open the eyes of the blind?”
23 IEV യേശു ദൈവാലയപ്രാകാരത്തില്‍ ശലോമോന്റെ മണ്ഡപത്തിൽ കൂടി നടക്കുകയായിരുന്നു. BSB BSB: and Jesus was walking in the temple courts in Solomon’s Colonnade.
24 IEV യേശുവിന്റെ യഹൂദ എതിരാളികൾ അവന്റെ ചുറ്റും കൂടിവന്ന് പറഞ്ഞു, “നീ ആരാണെന്ന് എത്രനാൾ ഞങ്ങളെ ആശ്ചര്യപ്പെടുത്തും? നീ മശിഹായാണെങ്കിൽ, വ്യക്തമായി അറിയുവാൻ ഞങ്ങളോടു പറയുക. BSB BSB: So the Jews gathered around Him and demanded, “How long will You keep us in suspense? If You are the Christ, tell us plainly.”
25 IEV യേശു അവരോടു ഉത്തരം പറഞ്ഞു: ഞാൻ നിങ്ങളോടു പറഞ്ഞിട്ടും നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമവും അവന്റെ അധികാരവും ഉപയോഗിച്ച് ഞാൻ ചെയ്യുന്ന അത്ഭുതങ്ങളും മറ്റ് കാര്യങ്ങളും കാരണം ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാം. അവ എന്നെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം നിങ്ങളോട് പറയുന്നു. BSB BSB: “I already told you,” Jesus replied, “but you did not believe. The works I do in My Father’s name testify on My behalf.
26 IEV നിങ്ങൾ എനിക്കുള്ളവരല്ലാത്തതിനാൽ നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ല. നിങ്ങൾ മറ്റൊരു ഇടയന്റെ ആടുകളെപ്പോലെയാണ്. BSB BSB: But because you are not My sheep, you refuse to believe.
28 IEV ഞാൻ അവർക്ക് നിത്യജീവൻ നൽകുന്നു. ആർക്കും ഒരിക്കലും അവരെ നശിപ്പിക്കുവാൻ കഴിയുകയില്ല, എന്നിൽ നിന്ന് അവരെ മോഷ്ടിക്കുവാൻ ആർക്കും കഴിയുകയില്ല. BSB BSB: I give them eternal life, and they will never perish. No one can snatch them out of My hand.
29 IEV എന്റെ പിതാവ് അവയെ എനിക്കു തന്നു; അവൻ എല്ലാവരേക്കാളും വലിയവനാണ്, അതിനാൽ അവനിൽ നിന്ന് അവയെ മോഷ്ടിക്കുവാൻ ആർക്കും കഴിയുകയില്ല. BSB BSB: My Father who has given them to Me is greater than all. No one can snatch them out of My Father’s hand.
31 IEV യേശുവിന്റെ ശത്രുക്കൾ അവനെ എറിയുന്നതിനും കൊല്ലുന്നതിനുമായി വീണ്ടും കല്ലുകൾ എടുത്തു. BSB BSB: At this, the Jews again picked up stones to stone Him.
32 IEV യേശു അവരോടു പറഞ്ഞു, “എന്റെ പിതാവ് എന്നോടു ചെയ്യുവാന്‍ പറഞ്ഞ പല അത്ഭുതങ്ങളും ഞാൻ ചെയ്യുന്നതായി നിങ്ങള്‍ കണ്ടിട്ടുണ്ട്. അവയിൽ ഏതിനാണ് നിങ്ങൾ എന്നെ കല്ലെറിയുവാൻ പോകുന്നത്?” BSB BSB: But Jesus responded, “I have shown you many good works from the Father. For which of these do you stone Me?”
33 IEV യഹൂദ എതിരാളികൾ മറുപടി പറഞ്ഞു, “നീ മരിക്കുവാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നത്, നീ എന്തെങ്കിലും നല്ല പ്രവൃത്തി ചെയ്തതുകൊണ്ടല്ല, മറിച്ച് നീ ഒരു മനുഷ്യൻ മാത്രമായിരിക്കെ ദൈവത്തെ അപമാനിക്കുകയും സ്വയം ദൈവമാക്കുകയും ചെയ്യുന്നതിനാലാണ്!” BSB BSB: “We are not stoning You for any good work,” said the Jews, “but for blasphemy, because You, who are a man, make Yourself out to be God.”
34 IEV യേശു അവരോട്, ദൈവം നിയമിച്ച അധികാരികളോടു ദൈവം പറഞ്ഞത്, തിരുവെഴുത്തുകളിൽ അത് എഴുതിയിരിക്കുന്നു. "നിങ്ങൾ ദേവന്മാരെപ്പോലെ (മഹത്തായ ആദരവും കൊണ്ടും അനേകരുടെമേലുള്ള അധികാരം കൊണ്ട്) ആകുന്നു എന്നു ഞാന്‍ പറഞ്ഞിരിക്കുന്നു. BSB BSB: Jesus replied, “Is it not written in your Law: ‘I have said you are gods’?
35 IEV ആ നേതാക്കളെ നിയമിക്കുമ്പോൾ ദൈവം അവരോട് പറഞ്ഞു. ആരും അതിനെ എതിർത്തില്ല, അത് തെറ്റായിരുന്നു എന്ന് കാണിക്കേണ്ടതിനു തിരുവെഴുത്തുകളില്‍ ഒന്നും കാണുവാന്‍ കഴിയുകയില്ല. BSB BSB: If he called them gods to whom the word of God came—and the Scripture cannot be broken—
36 IEV ഈ ലോകത്തിലേക്ക് അയയ്ക്കുവാൻ എന്റെ പിതാവ് തിരഞ്ഞെടുത്തത് എന്നെയാണ്. ‘ഞാൻ ദൈവപുത്രൻ’ എന്ന് പറഞ്ഞപ്പോൾ ഞാൻ ദൈവത്തിന് തുല്യനാക്കിയെന്ന് പറഞ്ഞ് നിങ്ങൾ എന്നോട് ദേഷ്യപ്പെടുന്നത് എന്തുകൊണ്ടാണ്? BSB BSB: then what about the One whom the Father sanctified and sent into the world? How then can you accuse Me of blasphemy for stating that I am the Son of God?
37 IEV എന്റെ പിതാവ് ചെയ്യുവാന്‍ പറഞ്ഞ പ്രവൃത്തികൾ ഞാൻ ചെയ്യുകയായിരുന്നില്ല എങ്കിലും, നിങ്ങൾ എന്നിൽ വിശ്വസിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. BSB BSB: If I am not doing the works of My Father, then do not believe Me.
38 IEV എന്നിരുന്നാലും, ഞാൻ പറയുന്നതിനെ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിലും എന്നെക്കുറിച്ച് ഞാന്‍ ചെയ്യുന്നതായ ഈ പ്രവൃത്തികള്‍ എന്താണ് പറയുന്നതെന്ന് വിശ്വസിക്കുക. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, എന്റെ പിതാവ് എന്നിലുണ്ടെന്നും ഞാൻ എന്റെ പിതാവിലാണെന്നും നിങ്ങൾ അറിയുകയും മനസ്സിലാക്കുകയും ചെയ്യും." BSB BSB: But if I am doing them, even though you do not believe Me, believe the works themselves, so that you may know and understand that the Father is in Me, and I am in the Father.”
39 IEV അതു കേട്ടശേഷം അവർ വീണ്ടും യേശുവിനെ പിടികൂടുവാൻ ശ്രമിച്ചു, എന്നാല്‍ അവൻ ഒരിക്കൽ കൂടി അവരിൽനിന്ന് അകന്നുപോയി. BSB BSB: At this, they tried again to seize Him, but He escaped their grasp.
40 IEV അതിനു ശേഷം യേശു യോർദ്ദാൻ നദിയുടെ കിഴക്കുവശത്തേക്കു തിരിച്ചുപോയി. ശുശ്രൂഷയുടെ തുടക്കത്തിൽ യോഹന്നാൻ സ്നാപകൻ ധാരാളം ആളുകളെ സ്നാനപ്പെടുത്തിയ സ്ഥലത്തേക്കു പോയി. യേശു കുറേ ദിവസം അവിടെ താമസിച്ചു. BSB BSB: Then Jesus went back across the Jordan to the place where John had first been baptizing, and He stayed there.
41 IEV “യോഹന്നാൻ സ്നാപകൻ ഒരിക്കലും ഒരു അത്ഭുതം ചെയ്തിട്ടില്ല, എന്നാൽ ഈ മനുഷ്യൻ നിരവധി അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്! ഈ മനുഷ്യനെക്കുറിച്ച് യോഹന്നാൻ പറഞ്ഞതെല്ലാം സത്യമാണ്!” എന്ന് പറഞ്ഞുകൊണ്ട് ധാരാളം ആളുകൾ അവന്റെ അടുത്തേക്കു വന്നു BSB BSB: Many came to Him and said, “Although John never performed a sign, everything he said about this man was true.”
42 IEV പലരും അവനെ വിശ്വസിക്കുവാൻ തുടങ്ങി; അവൻ ആരാണെന്നും അവൻ അവർക്കുവേണ്ടി എന്തുചെയ്യുന്നുവെന്നും അവർ വിശ്വസിച്ചു. BSB BSB: And many in that place believed in Jesus.
Select verses for actions: Enter goes to them and Escape comes back.