1 IEV ലാസർ എന്നൊരാൾ വളരെ രോഗിയായി. അവന് തന്റെ മൂത്ത സഹോദരിമാരായ മറിയയും മാർത്തയും താമസിച്ചിരുന്ന ബെഥാന്യ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. BSB BSB: At this time a man named Lazarus was sick. He lived in Bethany, the village of Mary and her sister Martha.
2 IEV ഇതേ മറിയയാണ് പിന്നീട് കർത്താവിനോട് തന്റെ സ്നേഹവും ബഹുമാനവും കാണിക്കുവാൻ സുഗന്ധദ്രവ്യങ്ങൾ പകരുകയും അവളുടെ തലമുടി കൊണ്ട് കാലുകൾ തുടയ്ക്കുകയും ചെയ്തത്. അവളുടെ സഹോദരൻ ലാസറാണ് രോഗബാധിതനായത്. BSB BSB: (Mary, whose brother Lazarus was sick, was to anoint the Lord with perfume and wipe His feet with her hair.)
3 IEV അങ്ങനെ രണ്ടു സഹോദരിമാരും ലാസറിനെക്കുറിച്ച് യേശുവിനോട് പറയുവാൻ ഒരാളെ അയച്ചു; അവര്‍ പറഞ്ഞു: കർത്താവേ, നീ സ്നേഹിക്കുന്നവന് സുഖമില്ല. BSB BSB: So the sisters sent word to Jesus, “Lord, the one You love is sick.”
4 IEV ലാസറിന്റെ അസുഖത്തെക്കുറിച്ച് യേശു കേട്ടപ്പോൾ, അവന് പറഞ്ഞത് “ഈ രോഗം ലാസറിന്റെ മരണത്തിൽ അവസാനിക്കുകയില്ല. ഈ അസുഖത്തിന്റെ ഉദ്ദേശ്യം, ദൈവം അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുമ്പോൾ അവൻ എത്ര വലിയവനാണെന്ന് മനുഷ്യര്‍ അറിയുന്നതിനും, അങ്ങനെ ദൈവപുത്രനായ ഞാനും അവന്റെ മഹത്തായ ശക്തി കാണിക്കേണ്ടതിനും അത്രേ.” BSB BSB: When Jesus heard this, He said, “This sickness will not end in death. No, it is for the glory of God, so that the Son of God may be glorified through it.”
5 IEV യേശു മാർത്തയെയും സഹോദരി മറിയയേയും ലാസറിനെയും സ്നേഹിച്ചു. BSB BSB: Now Jesus loved Martha and her sister and Lazarus.
6 IEV എന്നിരുന്നാലും, ലാസർ രോഗിയാണെന്ന് യേശു കേട്ടപ്പോൾ, അവനെ കാണുവാൻ വൈകി. രണ്ട് ദിവസം കൂടി അദ്ദേഹം താമസിച്ചിരുന്നിടത്ത് താമസിച്ചു. BSB BSB: So on hearing that Lazarus was sick, He stayed where He was for two days,
7 IEV എന്നിട്ട് അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞു, “നമുക്ക് യഹൂദ്യയിലേക്കു മടങ്ങാം.” BSB BSB: and then He said to the disciples, “Let us go back to Judea.”
8 IEV അവന്റെ ശിഷ്യന്മാര് പറഞ്ഞു, “ഗുരോ, കുറച്ചുനാളുകള്‍ക്ക് മുമ്പല്ലേ നിന്നെ എതിർക്കുന്ന യഹൂദന്മാർ നിന്നെ കല്ലെറിഞ്ഞു കൊല്ലുവാന്‍ ഭാവിച്ചത്, ഇപ്പോൾ നീ വീണ്ടും അവിടേക്കു പോകാൻ ആഗ്രഹിക്കുന്നു!” BSB BSB: “Rabbi,” they replied, “the Jews just tried to stone You, and You are going back there?”
9 IEV യേശു അവരോടു ഉത്തരം പറഞ്ഞു, “കാര്യങ്ങൾ ചെയ്യുവാനായി ഒരു ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂർ വെളിച്ചമുണ്ടെന്ന് നിങ്ങൾക്കറിയാം. പകൽസമയത്ത് നടക്കുന്നയാൾ സുരക്ഷിതമായി നടക്കും കാരണം വഴിയിലുള്ളത് കാണുവാൻ കഴിയും. BSB BSB: Jesus answered, “Are there not twelve hours of daylight? If anyone walks in the daytime, he will not stumble, because he sees by the light of this world.
10 IEV എന്നിരുന്നാലും, ഒരാൾ രാത്രിയിൽ നടക്കുമ്പോൾ, അയാൾക്ക് കാണുവാൻ കഴിയാത്തതിനാൽ അയാൾ ഇടറുന്നു.” BSB BSB: But if anyone walks at night, he will stumble, because he has no light.”
11 IEV ഇക്കാര്യം പറഞ്ഞശേഷം അവൻ അവരോടു പറഞ്ഞു, “നമ്മുടെ സുഹൃത്തായ ലാസർ ഉറങ്ങിപ്പോയി, പക്ഷേ അവനെ ഉണർത്താൻ ഞാൻ അവിടെ പോകും.” BSB BSB: After He had said this, He told them, “Our friend Lazarus has fallen asleep, but I am going there to wake him up.”
12 IEV അവന്റെ ശിഷ്യന്മാർ അവനോടു പറഞ്ഞു: കർത്താവേ, അവൻ ഉറങ്ങിപ്പോയാൽ അവൻ സുഖം പ്രാപിക്കും. BSB BSB: His disciples replied, “Lord, if he is sleeping, he will get better.”
13 IEV ലാസറിന്റെ മരണത്തെക്കുറിച്ചാണ് യേശു ശരിക്കും സംസാരിച്ചിരുന്നത്, എന്നാൽ ഉറക്കത്തെക്കുറിച്ചാണ് അവൻ സംസാരിക്കുന്നതെന്ന് അവന്റെ ശിഷ്യന്മാര് കരുതി. BSB BSB: They thought that Jesus was talking about actual sleep, but He was speaking about the death of Lazarus.
14 IEV എന്നാല്‍ “ലാസർ മരിച്ചു” എന്ന് അവൻ അവരോടു വ്യക്തമായി പറഞ്ഞു. BSB BSB: So Jesus told them plainly, “Lazarus is dead,
15 IEV യേശു തുടർന്നു, “എന്നാൽ, നിങ്ങൾ നിമിത്തം, അവൻ മരിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നു, അതിനാൽ നിങ്ങൾക്ക് എന്നിൽ വിശ്വസിക്കുവാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഇപ്പോൾ സമയമായി; നമുക്ക് അവന്റെ അടുത്തേക്കു പോകാം.” BSB BSB: and for your sake I am glad I was not there, so that you may believe. But let us go to him.”
16 IEV അപ്പോൾ ‘ഇരട്ട’ എന്നു വിളിക്കപ്പെടുന്ന തോമസ് ബാക്കി ശിഷ്യന്മാരോട് പറഞ്ഞു, “യേശുവിനോടൊപ്പം മരിക്കേണ്ടതിന് നമുക്കും പോകാം.” BSB BSB: Then Thomas called Didymus said to his fellow disciples, “Let us also go, so that we may die with Him.”
17 IEV അവർ ബെഥാന്യയുടെ അടുത്തെത്തിയപ്പോൾ, ലാസർ മരിച്ചുവെന്നും അടക്കം ചെയ്യപ്പെട്ടുവെന്നും അവന്റെ മൃതദേഹം നാലു ദിവസമായി കല്ലറയിലാണെന്നും ചിലര്‍ യേശുവിനോട് പറഞ്ഞു. BSB BSB: When Jesus arrived, He found that Lazarus had already spent four days in the tomb.
18 IEV അപ്പോൾ യെരുശലേം ബെഥാന്യയിൽ നിന്നു മൂന്നു കിലോമീറ്റർ മാത്രം അകലെയായിരുന്നു. BSB BSB: Now Bethany was near Jerusalem, a little less than two miles away,
19 IEV അനേകം യഹൂദന്മാർക്ക് ലാസറിനെയും കുടുംബത്തെയും അറിയാമായിരുന്നു, സഹോദരന്റെ മരണത്തിൽ മാർത്തയെയും മറിയയേയും ആശ്വസിപ്പിക്കാൻ അവർ യെരുശലേമിൽ നിന്ന് വന്നു. BSB BSB: and many of the Jews had come to Martha and Mary to console them in the loss of their brother.
20 IEV യേശു അടുത്തുണ്ടെന്ന് ആരോ പറയുന്നതു മാർത്ത കേട്ടപ്പോൾ, അവനെ കാണുവാൻ അവൾ വഴിയിലേക്കു പോയി. എന്നാല്‍ മറിയ എഴുന്നേൽക്കാതെ വീട്ടിൽ തന്നെ ഇരുന്നു. BSB BSB: So when Martha heard that Jesus was coming, she went out to meet Him, but Mary stayed at home.
21 IEV മാർത്ത യേശുവിനെ കണ്ടപ്പോൾ അവനോട്, “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. BSB BSB: Martha said to Jesus, “Lord, if You had been here, my brother would not have died.
22 IEV ഇനിയും, നീ ദൈവത്തിൽ നിന്ന് ആവശ്യപ്പെടുന്നതെന്തും ദൈവം നിനക്കു നൽകുമെന്ന് എനിക്കറിയാം.” BSB BSB: But even now I know that God will give You whatever You ask of Him.”
23 IEV യേശു അവളോട്, “നിന്റെ സഹോദരൻ വീണ്ടും ജീവനോടെ വരും” എന്നു പറഞ്ഞു. BSB BSB: “Your brother will rise again,” Jesus told her.
24 IEV മാർത്ത അവനോടു പറഞ്ഞു, “ദൈവം അവസാനനാളിൽ മരിച്ചവരെയെല്ലാം ഉയിർപ്പിക്കുന്ന ദിവസം അവൻ വീണ്ടും ജീവനോടെ വരുമെന്ന് എനിക്കറിയാം.” BSB BSB: Martha replied, “I know that he will rise again in the resurrection at the last day.”
25 IEV യേശു അവളോട്: ഞാൻ മരിച്ചവരിൽനിന്നു ജനത്തെ ഉയിർപ്പിക്കുന്നു; ഞാൻ അവർക്ക് ജീവൻ നൽകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും, അവൻ വീണ്ടും ജീവിക്കും. BSB BSB: Jesus said to her, “I am the resurrection and the life. Whoever believes in Me will live, even though he dies.
26 IEV ജീവൻ സ്വീകരിക്കുന്ന എല്ലാവരും എന്നോടൊപ്പം ചേർന്നു, എന്നിൽ ആശ്രയിക്കുന്നവർ—അവർ ഒരിക്കലും മരിക്കുകയില്ല. നിനക്ക് എന്നില്‍ വിശ്വാസം ഉണ്ടോ?" BSB BSB: And everyone who lives and believes in Me will never die. Do you believe this?”
27 IEV അവൾ അവനോട്: കർത്താവേ! നീ പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നു, നീ ആരാണെന്ന് ഞാൻ വിശ്വസിക്കുന്നു, നീ മശിഹാ, ദൈവപുത്രൻ, ദൈവം വാഗ്ദാനം ചെയ്ത ഒരാൾ ലോകത്തിലേക്കു വരും. BSB BSB: “Yes, Lord,” she answered, “I believe that You are the Christ, the Son of God, who was to come into the world.”
28 IEV അവൾ അതു പറഞ്ഞതിനു ശേഷം, വീട്ടിൽ മടങ്ങി തന്റെ സഹോദരിയായ മറിയയെ വേറിട്ടു സ്വകാര്യമായി അവളോടു പറഞ്ഞു, "ഗുരു ഇവിടെ വന്നിട്ടുണ്ട്, അവൻ നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു." BSB BSB: After Martha had said this, she went back and called her sister Mary aside to tell her, “The Teacher is here and is asking for you.”
29 IEV ഇതു കേട്ട മറിയ വേഗം എഴുന്നേറ്റു അവന്റെ അടുത്തേക്കു പോയി. BSB BSB: And when Mary heard this, she got up quickly and went to Him.
30 IEV യേശു ഇതുവരെയും ഗ്രാമത്തിൽ വന്നിരുന്നില്ല. മാർത്ത അവനെ കണ്ടുമുട്ടിയ സ്ഥലത്തായിരുന്നു അദ്ദേഹം. BSB BSB: Now Jesus had not yet entered the village, but was still at the place where Martha had met Him.
31 IEV സഹോദരിമാരെ ആശ്വസിപ്പിക്കാൻ വീട്ടിൽ വന്ന ആളുകൾ മറിയ വേഗം എഴുന്നേറ്റ് പുറത്തേക്കു പോകുന്നതു കണ്ടു. അങ്ങനെ അവർ ലാസറിനെ കുഴിച്ചിട്ട കല്ലറയിലേക്കു പോകുന്നു എന്ന് കരുതി അവർ അവളെ അനുഗമിച്ചു. BSB BSB: When the Jews who were in the house consoling Mary saw how quickly she got up and went out, they followed her, supposing she was going to the tomb to mourn there.
32 IEV യേശു ഇരിക്കുന്ന സ്ഥലത്തേക്കു മറിയ വന്നു; അവൾ അവനെ കണ്ടപ്പോൾ അവന്റെ മുന്പിൽ കാൽക്കൽ വീണു പറഞ്ഞു, "കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു". BSB BSB: When Mary came to Jesus and saw Him, she fell at His feet and said, “Lord, if You had been here, my brother would not have died.”
34 IEV അവൻ ചോദിച്ചു, “നീ അവന്റെ ശരീരം എവിടെ അടക്കം ചെയ്തു?” അവർ അവനോട്: "കർത്താവേ, വന്നു നോക്കൂ" എന്നു പറഞ്ഞു. BSB BSB: “Where have you put him?” He asked. “Come and see, Lord,” they answered.
36 IEV അങ്ങനെ യഹൂദന്മാർ പറഞ്ഞു "അവന് എത്ര മാത്രം ലാസറിനെ സ്നേഹിച്ചു എന്നു കാണുക!" BSB BSB: Then the Jews said, “See how He loved him!”
37 IEV എന്നാൽ, മറ്റു ചിലർ പറഞ്ഞു: "അവൻ കുരുടന്മാരെ സുഖപ്പെടുത്തുവാൻ കഴിഞ്ഞു? പക്ഷേ, ഈ മനുഷ്യനെ മരിക്കുന്നതിൽ നിന്ന് തടയുവാന്‍ അദ്ദേഹത്തിനു മതിയായ ശക്തിയില്ലായിരിക്കാം!” BSB BSB: But some of them asked, “Could not this man who opened the eyes of the blind also have kept Lazarus from dying?”
38 IEV ശവകല്ലറയില്‍ എത്തിയപ്പോൾ യേശു ശാരീരികമായി നടുങ്ങുകയും വൈകാരികമായി അസ്വസ്ഥപ്പെടുകയും ചെയ്തു. അതൊരു ഗുഹയായിരുന്നു, പ്രവേശന കവാടം ഒരു വലിയ പാറകൊണ്ട് മൂടിയിരുന്നു. BSB BSB: Jesus, once again deeply moved, came to the tomb. It was a cave with a stone laid across the entrance.
39 IEV അവിടെ നിൽക്കുന്നവരോട് യേശു കല്പ്പിച്ചു, “കല്ല് എടുത്തുമാറ്റുക.” എന്നിരുന്നാലും, മാർത്ത എതിർത്തു, “കർത്താവേ, ഈ സമയം കൊണ്ട് ദുർഗന്ധം വച്ചിരിക്കാം, കാരണം അവൻ മരിച്ചിട്ട് നാലു ദിവസമായി.” BSB BSB: “Take away the stone,” Jesus said. “Lord, by now he stinks,” said Martha, the sister of the dead man. “It has already been four days.”
40 IEV യേശു അവളോടു പറഞ്ഞു, “നിങ്ങൾ എന്നെ വിശ്വസിച്ചാൽ ദൈവം ആരാണെന്ന് നിങ്ങൾ കാണുമെന്നും ദൈവത്തിന് എന്തു ചെയ്യാനാകുമെന്നു നിങ്ങൾ അറിയുമെന്നും എന്ന സത്യം ഞാൻ നിങ്ങളോടു പറഞ്ഞിട്ടില്ലയോ?” BSB BSB: Jesus replied, “Did I not tell you that if you believed, you would see the glory of God?”
41 IEV അങ്ങനെ അവർ വലിയ പാറ എടുത്തുമാറ്റി. യേശു സ്വർഗ്ഗത്തിലേക്ക് നോക്കി പറഞ്ഞു, “പിതാവേ, നീ എന്നെ കേട്ടതില്‍ ഞാൻ നന്ദി പറയുന്നു. BSB BSB: So they took away the stone. Then Jesus lifted His eyes upward and said, “Father, I thank You that You have heard Me.
42 IEV നീ എപ്പോഴും എന്നെ കേള്‍ക്കുന്നുണ്ടെന്ന് ഞാനറിയുന്നു. നിന്നിൽ വിശ്വസിക്കുവാനും നീ എന്നെ അയച്ചതിൽ വിശ്വാസമുണ്ടാകുവാനും വേണ്ടി ഇവിടെ നിൽക്കുന്ന ആളുകൾക്കു വേണ്ടിയാണ് ഞാൻ ഇതു പറഞ്ഞത്.” BSB BSB: I knew that You always hear Me, but I say this for the benefit of the people standing here, so they may believe that You sent Me.”
43 IEV അവൻ അത് പറഞ്ഞതിനുശേഷം, “ലാസറേ, പുറത്തുവരിക” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. BSB BSB: After Jesus had said this, He called out in a loud voice, “Lazarus, come out!”
44 IEV മരിച്ചയാൾ പുറത്തുവന്നു! അപ്പോഴും അയാളുടെ കൈകൾ പൊതിഞ്ഞിരുന്നു, കാലുകൾ ചണത്തുണിയുടെ നാടകൊണ്ട് കെട്ടപ്പെട്ടിരുന്നു, അവന്റെ മുഖം ഒരു തുണികൊണ്ട് പൊതിഞ്ഞിരുന്നു. യേശു അവരോടു പറഞ്ഞു, “അവനെ ബന്ധിക്കുന്ന തുണിനാടകള്‍ അഴിച്ചുമാറ്റുക. അവൻ പോകട്ടെ.” BSB BSB: The man who had been dead came out with his hands and feet bound in strips of linen, and his face wrapped in a cloth. “Unwrap him and let him go,” Jesus told them.
45 IEV തൽഫലമായി, മറിയയെ കാണുവാൻ വന്നവരും യേശു ചെയ്ത കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ചവരുമായ യഹൂദന്മാരിൽ പലരും അവനിൽ വിശ്വസിച്ചു. BSB BSB: Therefore many of the Jews who had come to Mary, and had seen what Jesus did, believed in Him.
46 IEV എന്നിരുന്നാലും മറ്റുചിലർ പരീശന്മാരുടെ അടുക്കൽ ചെന്നു യേശു ചെയ്തതു അവരോടു പറഞ്ഞു. BSB BSB: But some of them went to the Pharisees and told them what Jesus had done.
47 IEV അതിനാൽ മഹാപുരോഹിതന്മാരും പരീശന്മാരും യഹൂദസഭയിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ചുകൂട്ടി. അവർ പരസ്പരം പറഞ്ഞു, “നാം എന്താണ് ചെയ്യുവാന്‍ പോകുന്നത്? ഈ മനുഷ്യൻ നിരവധി അത്ഭുതങ്ങൾ ചെയ്യുന്നു. BSB BSB: Then the chief priests and Pharisees convened the Sanhedrin and said, “What are we to do? This man is performing many signs.
48 IEV അവ തുടരുവാൻ നാം അവനെ അനുവദിക്കുകയാണെങ്കിൽ, എല്ലാവരും അവനിൽ വിശ്വസിക്കുകയും റോമിനെതിരെ മത്സരിക്കുകയും ചെയ്യും. അപ്പോൾ റോമൻ സൈന്യം വന്ന് നമ്മുടെ ആലയത്തെയും ജനതയേയും നശിപ്പിക്കും!” BSB BSB: If we let Him go on like this, everyone will believe in Him, and then the Romans will come and take away both our place and our nation.”
49 IEV ആലോചനാസമിതിയിലെ ഒരാൾ ആ വർഷത്തെ മഹാപുരോഹിതനായ കയ്യഫാസ് ആയിരുന്നു. അവൻ അവരോടു പറഞ്ഞു, “നിങ്ങളിലാർക്കും യാതൊന്നും അറിയില്ല! BSB BSB: But one of them, named Caiaphas, who was high priest that year, said to them, “You know nothing at all!
50 IEV നമ്മുടെ യഹൂദ ജനതയിലെ സകല ജനങ്ങളേയും റോമാക്കാർ കൊല്ലുന്നതിനേക്കാൾ ഒരു മനുഷ്യൻ ജനത്തിനുവേണ്ടി മരിക്കുന്നതാണ് നമുക്കു കൂടുതൽ നല്ലതാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ല.” BSB BSB: You do not realize that it is better for you that one man die for the people than that the whole nation perish.”
51 IEV അദ്ദേഹം അതു പറഞ്ഞു, അതു സ്വയം ചിന്തിച്ചതുകൊണ്ടല്ല. പകരം, ആ വർഷത്തെ മഹാപുരോഹിതനായിരുന്നതിനാൽ, യഹൂദ ജനതയ്ക്കുവേണ്ടി യേശു മരിക്കുമെന്ന് അവൻ പ്രവചിക്കുകയായിരുന്നു. BSB BSB: Caiaphas did not say this on his own. Instead, as high priest that year, he was prophesying that Jesus would die for the nation,
52 IEV എന്നാൽ, യഹൂദ ജനതയ്ക്കായി മാത്രമല്ല മരിക്കുന്നത്, അന്യനാടുകളില്‍ എല്ലായിടത്തും വസിക്കുന്ന എല്ലാ ദൈവമക്കളെയും കൂട്ടിച്ചേര്‍ത്ത് ഒരു ജനമാക്കി മാറ്റുമെന്നും അവൻ പ്രവചിക്കുകയായിരുന്നു. BSB BSB: and not only for the nation, but also for the scattered children of God, to gather them together into one.
53 IEV അതിനാൽ, അന്നുമുതൽ, ആലോചനാസമിതി യേശുവിനെ പിടികൂടി വധിക്കുവാൻ എന്തെങ്കിലും മാർഗ്ഗം തേടുവാൻ തുടങ്ങി. BSB BSB: So from that day on they plotted to kill Him.
54 IEV അതുകാരണം, യേശു തന്റെ യഹൂദ എതിരാളികൾക്കിടയിൽ പരസ്യമായി സഞ്ചരിച്ചില്ല. പകരം, അവൻ യെരൂശലേം വിട്ടു, തന്റെ ശിഷ്യന്മാരോടൊപ്പം, വിജനമായ മരുഭൂമിയുടെ അടുത്തുള്ള ഒരു പ്രദേശമായ എഫ്രയീം എന്ന പട്ടണത്തിലേക്ക് പോയി. അവിടെ അദ്ദേഹം കുറച്ചുകാലം തന്റെ ശിഷ്യന്മാർക്കൊപ്പം താമസിച്ചു. BSB BSB: As a result, Jesus no longer went about publicly among the Jews, but He withdrew to a town called Ephraim in an area near the wilderness. And He stayed there with the disciples.
55 IEV അപ്പോൾ യഹൂദന്മാരുടെ പെസഹാ ആഘോഷത്തിന്റെ സമയമായി, ധാരാളം ആരാധകര്‍ ഉള്‍നാടുകളില്‍ നിന്നും ഗ്രാമങ്ങളിൽ നിന്നും യെരുശലേമിലേക്കു പോയി. യഹൂദ നിയമങ്ങൾക്കനുസൃതമായി തങ്ങളെ ശുദ്ധീകരിക്കുവാനും പെസഹാ ആഘോഷിക്കാൻ അനുവദിക്കുവാനുമായുള്ള തയ്യാറെടുപ്പിൽ അവര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുമായിരുന്നു. BSB BSB: Now the Jewish Passover was near, and many people went up from the country to Jerusalem to purify themselves before the Passover.
56 IEV പെസഹാ ഉത്സവത്തിനായി യെരുശലേമിലെത്തിയ ആരാധകർ എല്ലാവരും യേശുവിനെ അന്വേഷിക്കുകയായിരുന്നു. അവർ വന്ന് ആലയത്തിൽ നിന്നപ്പോൾ അവർ പരസ്പരം പറഞ്ഞു, “നിങ്ങൾ എന്തു വിചാരിക്കുന്നു? അവൻ പെസഹയ്ക്ക് വരില്ല, അല്ലേ?” BSB BSB: They kept looking for Jesus and asking one another as they stood in the temple courts, “What do you think? Will He come to the feast at all?”
57 IEV യഹൂദ മഹാപുരോഹിതന്മാരും പരീശന്മാരും യേശു ഇരിക്കുന്ന ഇടം ആരെങ്കിലും കണ്ടെത്തി, തങ്ങളെ അറിയിക്കണം എന്നും അങ്ങനെ അവനെ പിടികൂടണം എന്നും കല്പന നൽകിയിരുന്നു. BSB BSB: But the chief priests and Pharisees had given orders that anyone who knew where He was must report it, so that they could arrest Him.
Select verses for actions: Enter goes to them and Escape comes back.