1 IEV പെസഹാ ഉത്സവം ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് യേശു ബെഥാന്യയിലെത്തിയത്. മരിച്ചതിനുശേഷം വീണ്ടും ജീവനോടെ യേശു ഉയര്‍പ്പിച്ച ലാസർ താമസിച്ചിരുന്ന ഗ്രാമമായിരുന്നു ബെഥാന്യ. BSB BSB: Six days before the Passover, Jesus came to Bethany, the hometown of Lazarus, whom He had raised from the dead.
2 IEV അവിടെ ബെഥാന്യയിൽ അവർ യേശുവിനെ ആദരിച്ചുകൊണ്ട് ഒരു അത്താഴം നൽകി. മാർത്ത അത്താഴത്തിന് ഒരുക്കങ്ങൾ നടത്തി, ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നവരിൽ ലാസറും ഉണ്ടായിരുന്നു. BSB BSB: So they hosted a dinner for Jesus there. Martha served, and Lazarus was among those reclining at the table with Him.
3 IEV തുടര്‍ന്ന് മറിയ വിലയേറിയ സുഗന്ധതൈലത്തിന്റെ (നാര്‍ദ് എന്നു വിളിക്കുന്ന) ഒരു കുപ്പി എടുത്തു, യേശുവിനെ ബഹുമാനിക്കാനായി അവൾ അത് അവന്റെ കാലിൽ ഒഴിച്ചു, തലമുടികൊണ്ട് അവന്റെ കാലുകൾ തുടച്ചു. സുഗന്ധദ്രവ്യത്തിന്റെ മനോഹരമായ മണം വീട് മുഴുവൻ നിറഞ്ഞു. BSB BSB: Then Mary took about a pint of expensive perfume, made of pure nard, and she anointed Jesus’ feet and wiped them with her hair. And the house was filled with the fragrance of the perfume.
4 IEV എന്നിരുന്നാലും, അവന്റെ ശിഷ്യന്മാരില് ഒരാളായ യൂദാ ഇസ്കരിയോത്ത്, (യേശുവിലുള്ള വിശ്വാസം തകർത്തത് അവനാണ്, താമസിയാതെ അവൻ യേശുവിനെ ശത്രുക്കൾക്ക് വിട്ടുകൊടുക്കും)—എതിർത്തു, എന്നിട്ട് പറഞ്ഞു BSB BSB: But one of His disciples, Judas Iscariot, who was going to betray Him, asked,
5 IEV “ഞങ്ങൾ ഈ സുഗന്ധതൈലം മുന്നൂറു ദിവസത്തെ കൂലിക്ക് തുല്യം വിറ്റ് പണം പാവങ്ങൾക്ക് നൽകണമായിരുന്നു.” BSB BSB: “Why wasn’t this perfume sold for three hundred denarii and the money given to the poor?”
6 IEV അവന് ഇതു പറഞ്ഞത് പാവപ്പെട്ടവരെക്കുറിച്ചുള്ള കരുതലിനാലല്ല, മറിച്ച് കള്ളനായതുകൊണ്ടാണ്. അവരുടെ പണം കൈവശം വച്ചിരുന്ന സഞ്ചിയുടെ ചുമതല അവനിലായിരുന്നു, എന്നാൽ അവന് ആവശ്യമുള്ളപ്പോഴെല്ലാം സ്വന്തം ഉപയോഗത്തിനായി പണം എടുത്തുകൊണ്ടിരുന്നു. BSB BSB: Judas did not say this because he cared about the poor, but because he was a thief. As keeper of the money bag, he used to take from what was put into it.
7 IEV യേശു പറഞ്ഞു, “അവളെ വെറുതെ വിടുക! ഞാൻ മരിക്കുകയും അവർ എന്നെ അടക്കം ചെയ്യുകയും ചെയ്യുന്ന ദിവസത്തിനായി അവൾ ഈ സുഗന്ധദ്രവ്യങ്ങൾ വാങ്ങി. BSB BSB: “Leave her alone,” Jesus replied. “She has kept this perfume in preparation for the day of My burial.
8 IEV നിങ്ങളുടെ ഇടയിൽ എല്ലായ്പ്പോഴും ദരിദ്രരായ ആളുകൾ ഉണ്ടാകും, അതിനാൽ നിങ്ങൾക്ക് താൽപ്പര്യമുള്ളപ്പോഴെല്ലാം അവരെ സഹായിക്കാനാകും. എന്നാൽ ഞാൻ കൂടുതൽ സമയം നിങ്ങളോടൊപ്പമുണ്ടാകില്ല, അതിനാൽ അവൾ എന്നെ എത്രമാത്രം വിലമതിക്കുന്നുവെന്ന് അവൾ ഇപ്പോൾ കാണിച്ചതു നല്ലതാകുന്നു.” BSB BSB: The poor you will always have with you, but you will not always have Me.”
9 IEV യേശു ബെഥാന്യയിലാണെന്ന് യെരുശലേമിലെ ഒരു വലിയ കൂട്ടം യഹൂദന്മാർ കേട്ടു, അവർ അവിടെ പോയി. യേശു അവിടെ ഉണ്ടായിരുന്നതുകൊണ്ട് മാത്രമല്ല, യേശു ജീവിപ്പിച്ച ലാസറിനെ കാണുവാനും അവർ വന്നു. BSB BSB: Meanwhile a large crowd of Jews learned that Jesus was there. And they came not only because of Him, but also to see Lazarus, whom He had raised from the dead.
10 IEV ലാസറിനെ വധിക്കേണ്ടത് അനിവാര്യമാണെന്ന് പുരോഹിതന്മാർ തീരുമാനിച്ചു. BSB BSB: So the chief priests made plans to kill Lazarus as well,
11 IEV കാരണം യഹൂദന്മാരിൽ പലരും പ്രധാന പുരോഹിതന്മാർ പഠിപ്പിക്കുന്ന കാര്യങ്ങളിൽ വിശ്വസിക്കുന്നതിനു പകരം, അവർ യേശുവിൽ വിശ്വസിച്ചത് അവൻ നിമിത്തം ആയിരുന്നു. BSB BSB: for on account of him many of the Jews were deserting them and believing in Jesus.
12 IEV പിറ്റേന്ന് പെസഹാ പെരുന്നാളിനായി വന്നിരുന്ന വലിയ ജനക്കൂട്ടം യേശു യെരുശലേമിലേക്കുള്ള യാത്രയിലാണെന്ന് കേട്ടു. BSB BSB: The next day the great crowd that had come to the feast heard that Jesus was coming to Jerusalem.
13 IEV അങ്ങനെ അവർ ഈന്തപ്പനകളിൽ നിന്ന് ശാഖകൾ മുറിച്ചുമാറ്റി, നഗരത്തിലേക്ക് വരുമ്പോൾ അവനെ സ്വാഗതം ചെയ്യുവാനായി ആര്‍പ്പിടുവാന്‍ തുടങ്ങി. “ഹോശന്ന! ദൈവത്തിന് മഹത്വം! കർത്താവിന്റെ നാമത്തിൽ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ! യിസ്രായേലിന്റെ രാജാവിന്, സ്വാഗതം!” എന്നവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു BSB BSB: They took palm branches and went out to meet Him, shouting: “Hosanna!” “Blessed is He who comes in the name of the Lord!” “Blessed is the King of Israel!”
14 IEV യേശു യെരുശലേമിനോട് അടുത്തെത്തിയപ്പോൾ ഒരു കഴുതക്കുട്ടിയെ കണ്ടെത്തി അതില്‍ കയറി ഇരുന്നു നഗരത്തിലേക്ക് സഞ്ചരിച്ചു. ഇതു ചെയ്യുന്നതിലൂടെ, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ അവൻ പൂര്‍ത്തീകരിച്ചു: BSB BSB: Finding a young donkey, Jesus sat on it, as it is written:
15 IEV “യെരുശലേമിൽ വസിക്കുന്നവരേ, ഭയപ്പെടേണ്ടാ. നോക്കുക! നിങ്ങളുടെ രാജാവ് വരുന്നു. അവൻ ഒരു കഴുതക്കുട്ടിയുടെ പുറത്തേറി വരുന്നു!” BSB BSB: “Do not be afraid, O Daughter of Zion. See, your King is coming, seated on the colt of a donkey.”
16 IEV ഇതു സംഭവിച്ചപ്പോൾ, ഇത് പ്രവചനത്തിന്റെ നിവൃത്തിയാണെന്ന് അവന്റെ ശിഷ്യന്മാർക്ക് മനസ്സിലായില്ല. എന്നിരുന്നാലും, യേശു തന്റെ വേല പൂർത്തിയാക്കി ദൈവമെന്ന നിലയിൽ തന്റെ പൂര്‍ണ്ണ ശക്തി വീണ്ടും സ്വീകരിച്ചശേഷം അവർ തിരിഞ്ഞുനോക്കിയപ്പോൾ പ്രവാചകന്മാർ അവനെക്കുറിച്ച് എഴുതിയതും ആളുകൾ അവനോടു ചെയ്തതും ഓർമ്മിച്ചു. BSB BSB: At first His disciples did not understand these things, but after Jesus was glorified they remembered what had been done to Him, and they realized that these very things had also been written about Him.
17 IEV യേശുവിനോടൊപ്പം അനുഗമിച്ച ആൾക്കൂട്ടം യേശു ലാസറിനെ കല്ലറയില്‍ നിന്ന് വിളിച്ച് അവനെ വീണ്ടും ജീവിപ്പിച്ചതായി തങ്ങൾ കണ്ട കാര്യങ്ങൾ മറ്റുള്ളവരോടു പറഞ്ഞു കൊണ്ടിരുന്നു. BSB BSB: Meanwhile, many people who had been with Jesus when He called Lazarus from the tomb and raised him from the dead continued to testify.
18 IEV അവന് തന്റെ അധികാരം വെളിപ്പെടുത്തേണ്ടതിനായി ചെയ്തതായ വന്‍കാര്യങ്ങളെ കേട്ടറിഞ്ഞ മറ്റൊരു ജനക്കൂട്ടം യേശുവിനെ കാണുവാന്‍ നഗര കവാടത്തിലേക്ക് പോയി. BSB BSB: That is also why the crowd went out to meet Him, because they heard that He had performed this sign.
19 IEV അപ്പോൾ പരീശന്മാർ പരസ്പരം പറഞ്ഞു, “ഇതാ! നമുക്ക് ഇവിടെ ഒരു നേട്ടവും കിട്ടുന്നില്ല. നോക്കുക! ലോകം മുഴുവൻ അവനെ അനുഗമിക്കുന്നു!” BSB BSB: Then the Pharisees said to one another, “You can see that this is doing you no good. Look how the whole world has gone after Him!”
20 IEV പെസഹാ പെരുന്നാളിന് ദൈവത്തെ ആരാധിപ്പാനായി യെരുശലേമിലേക്ക് പോയവരിൽ ചില യവനരും ഉണ്ടായിരുന്നു. BSB BSB: Now there were some Greeks among those who went up to worship at the feast.
21 IEV ഗലീല ജില്ലയിലെ ബേത്ത് സയിദയിൽ നിന്നുള്ള ഫിലിപ്പോസിന്റെ അടുക്കൽ അവർ എത്തി. അവർക്ക് അവനോട് എന്തോ ചോദിക്കാനുണ്ടായിരുന്നു; അവർ ചോദിച്ചു: "യജമാനനെ, നീ ഞങ്ങളെ യേശുവിനു പരിചയപ്പെടുത്തുമോ?" BSB BSB: They came to Philip, who was from Bethsaida in Galilee, and requested of him, “Sir, we want to see Jesus.”
22 IEV ഫിലിപ്പോസ് ഇത് അന്ത്രെയൊസിനെ അറിയിച്ചു, അവർ രണ്ടുപേരും പോയി യേശുവിനോടു പറഞ്ഞു. BSB BSB: Philip relayed this appeal to Andrew, and both of them went and told Jesus.
23 IEV യേശു ഫിലിപ്പോസിനോടും അന്ത്രെയൊസിനോടും മറുപടിയായി പറഞ്ഞത് "മനുഷ്യപുത്രനായ ഞാൻ ചെയ്തതെല്ലാം മനുഷ്യര്‍ക്ക് വെളിപ്പെടുത്തുവാനും ഞാന്‍ പറഞ്ഞതെല്ലാം പറയുന്നതിനുമുള്ള ദൈവത്തിന്റെ സമയമാണിത്. BSB BSB: But Jesus replied, “The hour has come for the Son of Man to be glorified.
24 IEV ഞാൻ നിങ്ങളോട് സത്യം പറയുന്നു: ഭൂമിയിൽ പാകിയ ഗോതമ്പിന്റെ ഒരു വിത്ത് ചാകുന്നില്ലെങ്കിൽ, അത് ഒരു വിത്തായി മാത്രം അവശേഷിക്കുന്നു; എന്നാൽ അത് നിലത്തു വീണു മരിച്ചാല്‍ അത് വളർന്ന് ധാരാളം ഗോതമ്പിന്റെ വിളവ് നല്‍കും. BSB BSB: Truly, truly, I tell you, unless a kernel of wheat falls to the ground and dies, it remains only a seed. But if it dies, it bears much fruit.
26 IEV ആരെങ്കിലും എന്നെ സേവിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവന് എന്നെ അനുഗമിക്കുകയും വേണം കാരണം എന്റെ ദാസന് ഞാനുള്ള ഇടത്തു ഇരിക്കണം, എന്നെ സേവിക്കുന്ന എല്ലാവരേയും പിതാവ് ബഹുമാനിക്കും. BSB BSB: If anyone serves Me, he must follow Me; and where I am, My servant will be as well. If anyone serves Me, the Father will honor him.
27 IEV ഇപ്പോൾ എന്റെ ആത്മാവ് വളരെയധികം കലങ്ങിയിരിക്കുന്നു. ‘പിതാവേ, ഞാൻ കഷ്ടപ്പെട്ട് മരിക്കുന്ന ഈ കാലത്തുനിന്ന് എന്നെ രക്ഷിക്കേണമേ’ എന്നു ഞാൻ പറയണമോ? ഇല്ല, ഈ കാരണത്താലാണ് ഞാൻ ഈ ലോകത്തിലേക്ക് വന്നത്. BSB BSB: Now My soul is troubled, and what shall I say? ‘Father, save Me from this hour’? No, it is for this purpose that I have come to this hour.
28 IEV എന്റെ പിതാവേ, നീ പറഞ്ഞ കാര്യങ്ങളിലും നീ ചെയ്ത എല്ലാ കാര്യങ്ങളിലും നീ എത്ര ശക്തനാണെന്ന് കാണിക്കേണമേ” അപ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് സംസാരിച്ചു, “ഞാൻ ഇതിനകം എന്റെ സ്വഭാവവും വാക്കുകളും പ്രവൃത്തികളും പ്രദർശിപ്പിച്ചു; ഞാൻ വീണ്ടും ചെയ്യും!” BSB BSB: Father, glorify Your name!” Then a voice came from heaven: “I have glorified it, and I will glorify it again.”
29 IEV അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം ദൈവത്തിന്റെ ശബ്ദം കേട്ടു, പക്ഷേ ചിലർ ഇത് വെറും ഇടിമുഴക്കമാണെന്നു പറഞ്ഞു. മറ്റുചിലർ പറഞ്ഞു, ഒരു ദൂതൻ യേശുവിനോടു സംസാരിച്ചു. BSB BSB: The crowd standing there heard it and said that it had thundered. Others said that an angel had spoken to Him.
30 IEV യേശു അവരോടു മറുപടി പറഞ്ഞു, “നിങ്ങൾ കേട്ട ശബ്ദം ദൈവത്തിന്റെ ശബ്ദമായിരുന്നു. എന്നിരുന്നാലും, അവൻ സംസാരിച്ചത് എന്റെ നേട്ടത്തിനുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്! BSB BSB: In response, Jesus said, “This voice was not for My benefit, but yours.
31 IEV ഇപ്പോള്‍ ദൈവം ലോകത്തെ വിധിക്കാനുള്ള സമയമാണിത്. ഈ ലോകത്തെ ഭരിക്കുന്ന സാത്താനെ അവൻ പുറത്താക്കുവാനുള്ള സമയമാണിത്. BSB BSB: Now judgment is upon this world; now the prince of this world will be cast out.
32 IEV എന്നെ സംബന്ധിച്ചിടത്തോളം ആളുകൾ എന്നെ കുരിശിൽ ഉയർത്തുമ്പോൾ ഞാൻ എല്ലാവരേയും എന്നിലേക്ക് ആകർഷിക്കും.” BSB BSB: And I, when I am lifted up from the earth, will draw everyone to Myself.”
33 IEV താന്‍ എങ്ങനെ മരിക്കുമെന്ന് ജനങ്ങളെ അറിയിക്കുവാനാണ് അവന് ഇതു പറഞ്ഞത്. BSB BSB: He said this to indicate the kind of death He was going to die.
34 IEV ജനക്കൂട്ടത്തിൽ ആരോ അവനോടു ഉത്തരം പറഞ്ഞു, “മശിഹ എന്നേക്കും ജീവിക്കും എന്നു തിരുവെഴുത്തുകളിൽ നിന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ആയതിനാല്‍ മനുഷ്യപുത്രൻ മരിക്കുമെന്നു നീ എന്തിനാണ് പറയുന്നത്? ആരാണ് ഈ ‘മനുഷ്യപുത്രൻ’?” BSB BSB: The crowd replied, “We have heard from the Law that the Christ will remain forever. So how can You say that the Son of Man must be lifted up? Who is this Son of Man?”
35 IEV യേശു മറുപടി പറഞ്ഞു, “എന്റെ സന്ദേശം കുറച്ചുകാലം നിങ്ങളുടെ മേൽ പ്രകാശിക്കുന്ന ഒരു പ്രകാശം പോലെയാണ്. നിങ്ങൾക്ക് എന്റെ പ്രകാശം ഉള്ളപ്പോൾ ആ വെളിച്ചത്തിൽ ജീവിക്കുക, അല്ലെങ്കിൽ ഇരുട്ട് നിങ്ങളെ മറികടക്കും. ഇരുട്ടിൽ നടക്കുന്നവർക്ക് അവർ എവിടേക്കാണ് പോകുന്നതെന്ന് കാണുവാൻ കഴിയുകയില്ല! BSB BSB: Then Jesus told them, “For a little while longer, the Light will be among you. Walk while you have the Light, so that darkness will not overtake you. The one who walks in the darkness does not know where he is going.
36 IEV നിങ്ങൾക്ക് വെളിച്ചമുണ്ടായിരിക്കുമ്പോൾ ആ വെളിച്ചത്തിൽ വിശ്വസിക്കുക; അപ്പോൾ നിങ്ങൾ വെളിച്ചത്തിന്റെതായിരിക്കും. ആ കാര്യങ്ങൾ പറഞ്ഞശേഷം യേശു അവരെ വിട്ട് അവരിൽ നിന്നു മറഞ്ഞു. BSB BSB: While you have the Light, believe in the Light, so that you may become sons of light.” After Jesus had spoken these things, He went away and was hidden from them.
37 IEV യേശു നിരവധി അത്ഭുതങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, താൻ പറഞ്ഞ കാര്യങ്ങൾ മിക്കവരും വിശ്വസിച്ചില്ല. BSB BSB: Although Jesus had performed so many signs in their presence, they still did not believe in Him.
38 IEV വളരെക്കാലം മുന്‍പ് യെശയ്യാ പ്രവാചകൻ എഴുതിയതു സത്യമായി വരുന്നതിനാണിത്: “കർത്താവേ, ഞങ്ങളില്‍ നിന്ന് കേട്ടവര്‍ ആരു വിശ്വസിച്ചിരിക്കുന്നു? നമ്മെ എങ്ങനെ ശക്തിയോടെ രക്ഷിക്കാമെന്ന് കർത്താവ് നമുക്ക് കാണിച്ചുതന്നിരിക്കുന്നു! BSB BSB: This was to fulfill the word of Isaiah the prophet: “Lord, who has believed our message? And to whom has the arm of the Lord been revealed?”
39 IEV എന്നിട്ടും, യെശയ്യാവ് എഴുതിയ കാരണത്താൽ അവനിൽ വിശ്വസിക്കുവാൻ അവർക്കു കഴിഞ്ഞില്ല. BSB BSB: For this reason they were unable to believe. For again, Isaiah says:
40 IEV “കർത്താവ് അവരെ അപ്രകാരം സൃഷ്ടിച്ചു, അവർക്കു കാണുവാൻ കഴിയുകയില്ല, അവൻ അവരെ ശാഠ്യക്കാരാക്കി; അവർക്ക് കണ്ണുകൊണ്ട് കാണുവാൻ പോലും കഴിയുകയില്ല, അവർക്കു കഴിയുമെങ്കിൽ അവർ മനസ്സിലാക്കും; അവർ പശ്ചാത്തപിക്കുകയും ക്ഷമിക്കണമെന്ന് എന്നോട് പ്രാർത്ഥിക്കുകയും ചെയ്യും. ഇക്കാരണത്താൽ എനിക്ക് അവരെ സുഖപ്പെടുത്തുവാൻ കഴിയുകയില്ല!” BSB BSB: “He has blinded their eyes and hardened their hearts, so that they cannot see with their eyes, and understand with their hearts, and turn, and I would heal them.”
41 IEV മശിഹാ ദൈവത്തെ ശക്തിയോടെ സേവിക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് വളരെക്കാലം മുന്‍പ് യെശയ്യാവ് ഈ വാക്കുകൾ എഴുതിയത്. BSB BSB: Isaiah said these things because he saw Jesus’ glory and spoke about Him.
42 IEV ഇതു ശരിയാണെങ്കിലും, യഹൂദജനതയിലെ പല നേതാക്കളും യേശുവിൽ വിശ്വസിക്കുന്നു. എന്നിരുന്നാലും, പരീശന്മാർ സിനഗോഗുകളിൽ നിന്ന് തങ്ങളെ വിലക്കുമെന്ന് അവർ ഭയപ്പെട്ടു, അതിനാൽ യേശുവിൽ വിശ്വസിക്കുന്നതിനെക്കുറിച്ച് അവർ സംസാരിച്ചില്ല. BSB BSB: Nevertheless, many of the leaders believed in Him. But because of the Pharisees they did not confess Him, for fear that they would be put out of the synagogue.
43 IEV ദൈവത്തിന്റെ പ്രശംസയെക്കാൾ മറ്റു മനുഷ്യര്‍ അവരെ പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് അവർ ആഗ്രഹിച്ചു BSB BSB: For they loved praise from men more than praise from God.
44 IEV തടിച്ചുകൂടിയ ജനക്കൂട്ടത്തോട് യേശു വിളിച്ചുപറഞ്ഞു, “എന്നിൽ വിശ്വസിക്കുന്നവർ എന്നിൽ വിശ്വസിക്കുക മാത്രമല്ല, എന്നെ അയച്ച പിതാവിലും വിശ്വസിക്കുന്നു. BSB BSB: Then Jesus cried out, “Whoever believes in Me does not believe in Me alone, but in the One who sent Me.
45 IEV നിങ്ങൾ എന്നെ കാണുമ്പോൾ, എന്നെ അയച്ചവനേയും നിങ്ങൾ കാണുന്നു. BSB BSB: And whoever sees Me sees the One who sent Me.
46 IEV ഞാൻ ലോകത്തിന്റെ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു; എന്നിൽ ആശ്രയിക്കുന്നവൻ ഇരുട്ടിൽ വസിക്കുകയില്ല. BSB BSB: I have come into the world as a light, so that no one who believes in Me should remain in darkness.
47 IEV എന്റെ വാക്കുകൾ ശ്രദ്ധിക്കുകയും എന്നെ അനുസരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവരെ ഞാൻ വിധിക്കുന്നില്ല. ലോകത്തിലുള്ള ആളുകളെ ന്യായം വിധിപ്പാനല്ല ഞാൻ ഈ ലോകത്തേക്ക് വന്നത്. പകരം, അവരുടെ പാപങ്ങളുടെ ശിക്ഷയിൽ നിന്ന് അവരെ രക്ഷിക്കാനാണ് ഞാൻ വന്നത്. BSB BSB: As for anyone who hears My words and does not keep them, I do not judge him. For I have not come to judge the world, but to save the world.
48 IEV എങ്കിലും, എന്നെ നിരസിക്കുകയും എന്റെ സന്ദേശത്തെ പിന്തുടരാതിരിക്കുകയും ചെയ്യുന്നവരെ ന്യായം വിധിക്കുന്ന ചിലതുണ്ട്. ഞാൻ അവരോടു സംസാരിച്ച സന്ദേശം അവരെ കുറ്റം വിധിക്കുന്നു. BSB BSB: There is a judge for the one who rejects Me and does not receive My words: The word that I have spoken will judge him on the last day.
49 IEV ഞാൻ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചപ്പോൾ, ഞാന്‍ ചിന്തകളെ വെറുതെ പറയുകയായിരുന്നില്ല ചെയ്തത്. എന്നെ അയച്ച പിതാവ്, ഞാൻ എന്തു പറയണം, എങ്ങനെ പറയണം എന്നതിനെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. BSB BSB: I have not spoken on My own, but the Father who sent Me has commanded Me what to say and how to say it.
50 IEV എന്നെന്നേക്കുമായി എങ്ങനെ ജീവിക്കാമെന്ന് ആളുകളെ പഠിപ്പിക്കുന്നതാണ് പിതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ എന്ന് എനിക്കറിയാം, എന്റെ പിതാവ് എന്നോട് പറയുവാൻ പറഞ്ഞ കാര്യങ്ങൾ ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്.” BSB BSB: And I know that His command leads to eternal life. So I speak exactly what the Father has told Me to say.”
Select verses for actions: Enter goes to them and Escape comes back.