1 IEV പെസഹാ പെരുന്നാള്‍ ആരംഭിക്കുന്നതിനു തലേദിവസമായിരുന്നു ഇതു നടന്നത്. ഈ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്കു മടങ്ങേണ്ട സമയമാണിതെന്ന് യേശുവിനറിയാമായിരുന്നു. ഈ ലോകത്ത് തന്നോടൊപ്പം ഉണ്ടായിരുന്നവരെ താൻ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവന് കാണിച്ചു, ജീവിതാവസാനം വരെ അവൻ അവരെ സ്നേഹിച്ചു. BSB BSB: It was now just before the Passover Feast, and Jesus knew that His hour had come to leave this world and return to the Father. Having loved His own who were in the world, He loved them to the very end.
2 IEV യേശുവും അവന്റെ ശിഷ്യന്മാരും സന്ധ്യാ ഭക്ഷണം കഴിക്കുന്നതിനുമുമ്പ്, യേശുവിനെ താന്‍ ശത്രുക്കൾക്ക് ഏൽപ്പിക്കുമെന്ന് പിശാച് ശിമോന്റെ മകനായ യൂദ ഇസ്കരിയോത്താവിന്റെ മനസ്സിൽ ചിന്ത കൊടുത്തു. BSB BSB: The evening meal was underway, and the devil had already put into the heart of Judas, the son of Simon Iscariot, to betray Jesus.
3 IEV എന്നാൽ തന്റെ പിതാവ് എല്ലാറ്റിന്മേലും പൂര്‍ണ്ണമായ ശക്തിയും അധികാരവും അവനു കൊടുത്തിരിക്കുന്നു എന്ന് യേശു അറിഞ്ഞു. താൻ ദൈവത്തിൽ നിന്നാണ് വന്നതെന്നും താമസിയാതെ ദൈവത്തിലേക്ക് മടങ്ങുമെന്നും അവനറിയാമായിരുന്നു. BSB BSB: Jesus knew that the Father had delivered all things into His hands, and that He had come from God and was returning to God.
4 IEV യേശു അത്താഴത്തിൽ നിന്ന് എഴുന്നേറ്റു. അവന് തന്റെ മേലങ്കി അഴിച്ച് വയ്ക്കുകയും ഒരു തുവര്‍ത്ത് അവന്റെ അരയിൽ ചുറ്റുകയും ചെയ്തു. BSB BSB: So He got up from the supper, laid aside His outer garments, and wrapped a towel around His waist.
5 IEV അവന് ഒരു പരന്ന പാത്രത്തില്‍ കുറച്ചു വെള്ളം ഒഴിച്ചു ശിഷ്യന്മാരുടെ കാലുകൾ കഴുകുവാനും തുവര്‍ത്തുകൊണ്ട് തുടയ്ക്കുകയും ചെയ്തു. BSB BSB: After that, He poured water into a basin and began to wash the disciples’ feet and dry them with the towel that was around Him.
6 IEV അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നു, “കർത്താവേ, നീ എന്റെ കാലുകൾ കഴുകുവാൻ പോകുകയാണോ” എന്നു ചോദിച്ചു. BSB BSB: He came to Simon Peter, who asked Him, “Lord, are You going to wash my feet?”
7 IEV യേശു അവനോടു മറുപടി പറഞ്ഞു, “ഞാൻ നിനക്കായി എന്താണ് ചെയ്യുന്നതെന്ന് ഇപ്പോൾ നിനക്കു മനസ്സിലാകുന്നില്ല, പക്ഷേ പിന്നീട് നീ മനസ്സിലാക്കും.” BSB BSB: Jesus replied, “You do not realize now what I am doing, but later you will understand.”
8 IEV പത്രൊസ് പറഞ്ഞു, “നീ ഒരിക്കലും എന്റെ കാലുകൾ കഴുകുകയില്ല!” യേശു അവനോടു പറഞ്ഞു, “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ, നിനക്ക് എന്നോട് ഒരു ബന്ധവുമില്ല.” BSB BSB: “Never shall You wash my feet!” Peter told Him. Jesus answered, “Unless I wash you, you have no part with Me.”
9 IEV ശിമോൻ പത്രൊസ് അവനോട്: കർത്താവേ, എന്റെ കാലുകൾ മാത്രമല്ല, എന്റെ കൈകളും തലയും കഴുകുക!” BSB BSB: “Then, Lord,” Simon Peter replied, “not only my feet, but my hands and my head as well!”
10 IEV യേശു അവനോടു പറഞ്ഞു, “കുളിച്ചിരിക്കുന്നവന്റെ കാൽ കഴുകുവാൻ മാത്രമേ ആവശ്യമുള്ളൂ. അവന്റെ ശരീരത്തിന്റെ ബാക്കി ഭാഗം ഇതിനകം ശുദ്ധമാണ്. നീ ശുദ്ധിയുള്ളവനാണ്, എന്നാല്‍ നിങ്ങൾ എല്ലാവരും അല്ല.” BSB BSB: Jesus told him, “Whoever has already bathed needs only to wash his feet, and he will be completely clean. And you are clean, though not all of you.”
11 IEV ആരാണ് തന്നെ ഏൽപ്പിക്കാൻ പോകുന്നതെന്ന് അവനറിയാമായിരുന്നു. അതുകൊണ്ടാണ് “നിങ്ങൾ എല്ലാവരും ശുദ്ധരല്ല” എന്ന് അവന് പറഞ്ഞത്. BSB BSB: For He knew who would betray Him. That is why He said, “Not all of you are clean.”
12 IEV അവരുടെ കാലുകൾ കഴുകിയശേഷം അവൻ വീണ്ടും തന്റെ മേലങ്കി ധരിച്ചു. അവൻ വീണ്ടും തന്റെ സ്ഥലത്ത് ഇരുന്നു പറഞ്ഞു, “ഞാൻ എന്താണ് നിങ്ങൾക്കു വേണ്ടി ചെയ്തതെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? BSB BSB: When Jesus had washed their feet and put on His outer garments, He reclined with them again and asked, “Do you know what I have done for you?
13 IEV നിങ്ങൾ എന്നെ ‘ഗുരു’ എന്നും, ‘കര്‍ത്താവ്’ എന്നും വിളിക്കുന്നു. നിങ്ങൾ ഇതു പറയുന്നത് ശരിയാണ്, കാരണം ഞാൻ അങ്ങനെയാകുന്നു. BSB BSB: You call Me Teacher and Lord, and rightly so, because I am.
14 IEV നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങൾ കഴുകിയിട്ടുണ്ടെങ്കിൽ, നിങ്ങൾ പരസ്പരം കാലുകൾ കഴുകുന്നതു പോലുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് പരസ്പരം സേവിക്കേണ്ടതുണ്ട്. BSB BSB: So if I, your Lord and Teacher, have washed your feet, you also should wash one another’s feet.
15 IEV ഞാൻ നിങ്ങൾക്കായി ചെയ്തതുപോലെ നിങ്ങൾ ചെയ്യേണ്ടതിന് പിന്തുടരുവാൻ ഒരു മാതൃക ഞാൻ നൽകിയിരിക്കുന്നു. BSB BSB: I have set you an example so that you should do as I have done for you.
16 IEV ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഒരു ദാസൻ തന്റെ യജമാനനെക്കാൾ വലിയവനല്ല, ദൂതുവാഹകന്‍ അയച്ചവനെക്കാൾ വലിയവനല്ല. BSB BSB: Truly, truly, I tell you, no servant is greater than his master, nor is a messenger greater than the one who sent him.
17 IEV നിങ്ങൾ ഇപ്പോൾ ഈ കാര്യങ്ങള്‍ അറിയുന്നതിനാലും, നിങ്ങൾ അതു ചെയ്കയാലും ദൈവം നിങ്ങളില്‍ പ്രസാദിക്കും. BSB BSB: If you know these things, you will be blessed if you do them.
18 IEV നിങ്ങള്‍ എല്ലാവരേയുംകുറിച്ചല്ല ഞാനിതു പറയുന്നത്. ഞാൻ തിരഞ്ഞെടുത്തവരെ ഞാനറിയുന്നു. എന്നാല്‍, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ സത്യമാകണം: ‘ഒരു സ്നേഹിതനെപ്പോലെ എന്നോടൊപ്പം ഭക്ഷണം കഴിച്ചവന്, എനിക്കെതിരെ തിരിഞ്ഞു എന്നെ ശത്രുവിനെപ്പോലെ പെരുമാറി.’ BSB BSB: I am not speaking about all of you; I know whom I have chosen. But this is to fulfill the Scripture: ‘The one who shares My bread has lifted up his heel against Me.’
19 IEV അവൻ എന്നെ ഏൽപ്പിക്കുന്നതിനുമുമ്പ് ഞാൻ ഇപ്പോൾ ഇതു നിങ്ങളോടു പറയുന്നു, അങ്ങനെ സംഭവിക്കുമ്പോൾ, ഞാൻ ദൈവമാണെന്ന് നിങ്ങൾ വിശ്വസിക്കും. BSB BSB: I am telling you now before it happens, so that when it comes to pass, you will believe that I am He.
20 IEV ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഞാൻ നിങ്ങളുടെ അടുത്തേക്ക് അയക്കുന്നവനെ നിങ്ങൾ സ്വീകരിച്ചാൽ നിങ്ങള്‍ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ച എന്റെ പിതാവിനെയും സ്വീകരിക്കുന്നു.” BSB BSB: Truly, truly, I tell you, whoever receives the one I send receives Me, and whoever receives Me receives the One who sent Me.”
21 IEV യേശു ഇതു പറഞ്ഞതിനുശേഷം, അവൻ ഉള്ളില്‍ അസ്വസ്ഥനായി. അദ്ദേഹം ആത്മാർത്ഥമായി പ്രഖ്യാപിച്ചു, “ഞാൻ നിങ്ങളോട് സത്യം പറയുന്നു: നിങ്ങളിൽ ഒരാൾ എന്നെ എന്റെ ശത്രുക്കൾക്ക് ഏൽപ്പിക്കാൻ പോകുന്നു.” BSB BSB: After Jesus had said this, He became troubled in spirit and testified, “Truly, truly, I tell you, one of you will betray Me.”
22 IEV ശിഷ്യന്മാര് പരസ്പരം നോക്കി. അവരിൽ ആരെക്കുറിച്ചാണ് അവന് സംസാരിക്കുന്നതെന്ന് അവർ ആശയക്കുഴപ്പത്തിലായി. BSB BSB: The disciples looked at one another, perplexed as to which of them He meant.
23 IEV അവന്റെ ശിഷ്യന്മാരില് ഒരുത്തനായ യേശുവിനെ ഏറെ സ്നേഹിച്ച യോഹന്നാൻ, യേശുവിന്റെ തൊട്ടരികില്‍ മേശയില്‍ ഉണ്ടായിരുന്നു. BSB BSB: One of His disciples, the one whom Jesus loved, was reclining at His side.
24 IEV താൻ ഏതു ശിഷ്യനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് യേശുവിനോടു ചോദിക്കണമെന്ന് ശിമോന് പത്രൊസ് യോഹന്നാനോട് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു. BSB BSB: So Simon Peter motioned to him to ask Jesus which one He was talking about.
25 IEV അതിനാൽ യോഹന്നാൻ യേശുവിനു നേരേ ചാഞ്ഞു പതുക്കെ ചോദിച്ചു, “കർത്താവേ, അത് ആരാണ്?” BSB BSB: Leaning back against Jesus, he asked, “Lord, who is it?”
26 IEV യേശു മറുപടി പറഞ്ഞു, “ഞാൻ ഈ അപ്പ കഷണം പാത്രത്തിൽ മുക്കിയ ശേഷം അവനു കൊടുക്കും.” എന്നിട്ട് അപ്പം മുക്കി ശിമോന് ഇസ്കര്യോത്താവിന്റെ മകൻ യൂദയ്ക്കു കൊടുത്തു. BSB BSB: Jesus answered, “It is the one to whom I give this morsel after I have dipped it.” Then He dipped the morsel and gave it to Judas son of Simon Iscariot.
27 IEV യൂദ അപ്പം എടുത്തയുടനെ സാത്താൻ അവന്റെ അടുക്കൽ ചെന്ന് അവനെ നിയന്ത്രിച്ചു. യേശു അവനോട്: നിനക്ക് ചെയ്യുവാനുള്ളതൊക്കെ വേഗത്തിൽ ചെയ്യുക. BSB BSB: And when Judas had taken the morsel, Satan entered into him. Then Jesus said to Judas, “What you are about to do, do quickly.”
28 IEV യേശു അവനോട് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മേശയിലിരുന്ന മറ്റാരും അറിഞ്ഞില്ല. BSB BSB: But no one at the table knew why Jesus had said this to him.
29 IEV യൂദയുടെ പക്കൽ പണസഞ്ചി ഉള്ളതിനാൽ പെസഹാ പെരുന്നാളിന് ആവശ്യമായ ചില സാധനങ്ങൾ വാങ്ങാൻ യേശു അവനോട് പറയുകയാണെന്ന് ചിലർ കരുതി. മറ്റുചിലർ വിചാരിച്ചത് പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കുവാന്‍ യേശു യൂദയോടു പറയുകയാണെന്നാണ്. BSB BSB: Since Judas kept the money bag, some thought that Jesus was telling him to buy what was needed for the feast, or to give something to the poor.
30 IEV അപ്പം വാങ്ങിയ ഉടനെ യൂദ പുറപ്പെട്ടു. അപ്പോള്‍ രാത്രി ആയിരുന്നു. BSB BSB: As soon as he had received the morsel, Judas went out into the night.
31 IEV യൂദ പോയതിനുശേഷം യേശു പറഞ്ഞു, “മനുഷ്യപുത്രനായ ഞാൻ ചെയ്യുന്നത് എന്തെന്ന് ദൈവം ഇപ്പോൾ ജനത്തെ അറിയിക്കും. അതേപോലെ ദൈവം എന്താണ് ചെയ്യുന്നതെന്ന് മനുഷ്യപുത്രനായ ഞാൻ ജനത്തെ അറിയിക്കും, കൂടാതെ അതു നിമിത്തം ആളുകൾ അവനെ സ്തുതിക്കും. BSB BSB: When Judas had gone out, Jesus said, “Now the Son of Man is glorified, and God is glorified in Him.
32 IEV മനുഷ്യപുത്രനായ ഞാൻ ദൈവത്തെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തുകയും ഞാൻ അവനെ ബഹുമാനിക്കുകയും ചെയ്യുന്നതിനാൽ ദൈവവും എന്നെ ബഹുമാനിക്കും. അത് ദൈവം വേഗത്തില്‍ ചെയ്യും. BSB BSB: If God is glorified in Him, God will also glorify the Son in Himself—and will glorify Him at once.
33 IEV നിങ്ങള്‍ എന്റെ മക്കള്‍ എന്നപോലെ ഞാൻ സ്നേഹിക്കുന്നു. കുറച്ചു കാലം മാത്രമേ ഞാൻ നിങ്ങളോടൊപ്പം തുടരുകയുള്ളൂ. അപ്പോൾ നിങ്ങൾ എന്നെ അന്വേഷിക്കും, പക്ഷേ ഞാൻ ഇവിടെ ഉണ്ടാവില്ല. ഞാൻ യഹൂദ നേതാക്കളോടു പറഞ്ഞതുപോലെ, ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നു, ഞാൻ പോകുന്നിടത്ത് നിങ്ങൾക്കു വരാൻ കഴിയുകയില്ല. BSB BSB: Little children, I am with you only a little while longer. You will look for Me, and as I said to the Jews, so now I say to you: ‘Where I am going, you cannot come.’
35 IEV നിങ്ങൾ പരസ്പരം സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” BSB BSB: By this everyone will know that you are My disciples, if you love one another.”
36 IEV ശിമോൻ പത്രൊസ് അവനോട്: കർത്താവേ, നീ എവിടേക്കാണ് പോകുന്നത്? എന്നു ചോദിച്ചു. യേശു മറുപടി പറഞ്ഞത് "ഞാന്‍ പോകുന്നയിടത്തേക്ക് ഇപ്പോള്‍ നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയില്ല; എന്നാൽ നിങ്ങൾ പിന്നീട് വരും.” BSB BSB: “Lord, where are You going?” Simon Peter asked. Jesus answered, “Where I am going, you cannot follow Me now, but you will follow later.”
37 IEV പത്രൊസ് പറഞ്ഞു, “കർത്താവേ, എനിക്ക് ഇപ്പോൾ നിന്നോടൊപ്പം വരാൻ കഴിയാത്തത് എന്തുകൊണ്ടാണ്? നിനക്കുവേണ്ടി മരിക്കുവാൻ ഞാൻ തയ്യാറാണ്!” BSB BSB: “Lord,” said Peter, “why can’t I follow You now? I will lay down my life for You.”
38 IEV യേശു മറുപടി പറഞ്ഞു, “നിങ്ങൾ എനിക്കുവേണ്ടി മരിക്കുവാൻ തയ്യാറാണെന്ന് നിങ്ങൾ പറയുന്നു. ഞാൻ നിങ്ങളോടു സത്യം പറയുന്നു: നീ എന്നെ അറിയുന്നില്ലെന്ന് മൂന്നു പ്രാവശ്യം പറയുന്നതിനുമുമ്പ് പ്രഭാതത്തില്‍ കോഴി കൂവുകയില്ല!” BSB BSB: “Will you lay down your life for Me?” Jesus replied. “Truly, truly, I tell you, before the rooster crows, you will deny Me three times.
Select verses for actions: Enter goes to them and Escape comes back.