1 IEV “ഞാൻ ഒരു യഥാർത്ഥ മുന്തിരിവള്ളിപോലെയാണ് (സത്യം പഠിപ്പിക്കാത്ത യഹൂദ നേതാക്കളെപ്പോലെയല്ല). എന്റെ പിതാവ് ഒരു മുന്തിരിത്തോട്ടം പരിപാലിക്കുന്ന ഒരു തോട്ടക്കാരനെപ്പോലെയാണ്. BSB BSB: “I am the true vine, and My Father is the keeper of the vineyard.
2 IEV ഫലം കായ്ക്കാത്ത എന്നിലെ എല്ലാ ശാഖകളും—എന്റെ പിതാവ് അതിനെ മുറിച്ചു കളയുന്നു. നല്ല ഫലം നൽകുന്ന ഓരോ ശാഖകളെ സംബന്ധിച്ച് അവൻ അതിനെ കൂടുതൽ ഫലം കായ്ക്കേണ്ടതിനു അവയെ ചെത്തി വെടിപ്പാക്കുന്നു. BSB BSB: He cuts off every branch in Me that bears no fruit, and every branch that does bear fruit, He prunes to make it even more fruitful.
3 IEV ഞാൻ നിങ്ങളോടു പറഞ്ഞ സന്ദേശം കാരണം നിങ്ങൾ ഇപ്പോള്‍ത്തന്നെ ശുദ്ധിയുള്ളവരാണ്. BSB BSB: You are already clean because of the word I have spoken to you.
4 IEV എന്നോട് ചേര്‍ന്നിരിക്കുക, ഞാൻ നിങ്ങളോട് ചേര്‍ന്നിരിക്കും. ശാഖയ്ക്കു സ്വന്തമായി യാതൊരു ഫലവും കായ്ക്കാൻ കഴിയാത്തതിനാൽ, നിങ്ങൾ എന്നോട് ചേര്‍ന്നിരിക്കുകയും സകലത്തിലും എന്നെ ആശ്രയിക്കുകയും ചെയ്യുന്നില്ല എങ്കിൽ നിങ്ങൾക്കു ഫലം കായ്ക്കാനാവില്ല. BSB BSB: Remain in Me, and I will remain in you. Just as no branch can bear fruit by itself unless it remains in the vine, neither can you bear fruit unless you remain in Me.
5 IEV ഞാൻ മുന്തിരിവള്ളിയെപ്പോലെയാണ്; നിങ്ങൾ ശാഖകൾ പോലെയും. നിങ്ങൾ എന്നോടൊപ്പവും ഞാൻ നിങ്ങളോടൊപ്പവും ചേര്‍ന്നിരുന്നാൽ, നിങ്ങൾ വളരെയധികം ഫലം പുറപ്പെടുവിക്കും, കാരണം എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. BSB BSB: I am the vine and you are the branches. The one who remains in Me, and I in him, will bear much fruit. For apart from Me you can do nothing.
6 IEV തോട്ടക്കാരൻ ഉപയോഗശൂന്യമായ ശാഖകൾ മുറിച്ചു കളയുന്നു. എന്നിട്ട്, അവ ഉണങ്ങിയതിനുശേഷം, അവൻ അവയെ എടുത്ത് തീയിലേക്ക് എറിയുകയും കത്തിക്കുകയും ചെയ്യുന്നു. അതുപോലെ, എന്നോടു ചേര്‍ന്നിരിക്കാത്ത എല്ലാവരേയും ദൈവം ഒഴിവാക്കും. BSB BSB: If anyone does not remain in Me, he is like a branch that is thrown away and withers. Such branches are gathered up, thrown into the fire, and burned.
7 IEV നിങ്ങൾ എന്നോടൊപ്പം ചേര്‍ന്നിരിക്കുകയും എന്റെ സന്ദേശപ്രകാരം ജീവിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്കു ദൈവത്തോട് എന്തും ചോദിക്കാം, അവൻ അതു ചെയ്യും. BSB BSB: If you remain in Me and My words remain in you, ask whatever you wish, and it will be done for you.
8 IEV നിങ്ങൾ വളരെയധികം ഫലം കായ്ക്കുമ്പോൾ, ആളുകൾ എന്റെ പിതാവിനെ ബഹുമാനിക്കാൻ കാരണമാകുന്നു. അതു ചെയ്യുന്നതിലൂടെ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് കാണിക്കും. BSB BSB: This is to My Father’s glory, that you bear much fruit, proving yourselves to be My disciples.
9 IEV എന്റെ പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാൻ നിങ്ങളെയും സ്നേഹിച്ചു. ഇപ്പോൾ ഞാൻ സ്നേഹിക്കുന്നവർക്കു യോജിച്ച രീതിയിൽ ജീവിക്കുക. BSB BSB: As the Father has loved Me, so have I loved you. Remain in My love.
10 IEV ഞാൻ നിങ്ങളോടു കൽപിച്ചതു നിങ്ങൾ അനുസരിക്കുന്നുവെങ്കിൽ, ഞാൻ സ്നേഹിക്കുന്നവർക്ക് ഉചിതമായ രീതിയിൽ നിങ്ങൾ പ്രവർത്തിക്കുക, എന്റെ പിതാവ് എന്നോടു കൽപ്പിച്ച കാര്യങ്ങൾ ഞാൻ അനുസരിച്ചതുപോലെ, അവൻ സ്നേഹിക്കുന്ന ഒരാൾക്ക് അനുയോജ്യമായ രീതിയിൽ ഞാൻ പ്രവർത്തിക്കുന്നു. BSB BSB: If you keep My commandments, you will remain in My love, just as I have kept My Father’s commandments and remain in His love.
11 IEV എന്റെ സന്തോഷം നിങ്ങളിൽ ഉണ്ടാകുന്നതിനും നിങ്ങൾ പൂർണ്ണമായി സന്തോഷിക്കുന്നതിനും വേണ്ടി ഞാൻ ഇതു നിങ്ങളോടു പറഞ്ഞു. BSB BSB: I have told you these things so that My joy may be in you and your joy may be complete.
12 IEV ഞാൻ നിങ്ങളോട് കൽപിക്കുന്നത് ഇതാണ്: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക. BSB BSB: This is My commandment, that you love one another as I have loved you.
13 IEV സ്നേഹിതന്മാര്ക്കു വേണ്ടി ജീവിതം ഉപേക്ഷിക്കുന്ന ഒരാളേക്കാൾ വലിയ സ്നേഹം മറ്റാർക്കും ഇല്ല. BSB BSB: Greater love has no one than this, that he lay down his life for his friends.
14 IEV നിങ്ങൾ എന്റെ കൽപ്പനകൾ കേൾക്കുക മാത്രമല്ല അവ അനുസരിച്ചു ജീവിക്കുന്നവരും ആകയാല്‍ നിങ്ങൾ എന്റെ സ്നേഹിതന്മാരാണ്. BSB BSB: You are My friends if you do what I command you.
15 IEV ഞാൻ ഇനി നിങ്ങളെ ദാസന്മാര് എന്നു വിളിക്കുകയില്ല. തന്റെ യജമാനൻ എന്തു ചെയ്യുന്നു എന്നു ദാസന് അറിയുന്നില്ല. ഞാൻ ഇപ്പോൾ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു, കാരണം എന്റെ പിതാവിൽനിന്നു ഞാൻ കേട്ടതെല്ലാം നിങ്ങൾക്കും അറിയിച്ചു തന്നിരിക്കുന്നതിനാൽ നിങ്ങൾക്കും അതു മനസ്സിലാക്കുവാന്‍ കഴിയും. BSB BSB: No longer do I call you servants, for a servant does not understand what his master is doing. But I have called you friends, because everything I have learned from My Father I have made known to you.
16 IEV എന്റെ ശിഷ്യരാകുവാൻ നിങ്ങൾ തീരുമാനിച്ചതല്ല. പകരം, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, അതിനാൽ നിങ്ങൾ പുറത്തുപോയി ധാരാളം ഫലം കായ്ക്കണം, അങ്ങനെ നിങ്ങളുടെ ഫലം എന്നെന്നേക്കുമായി നിലനിൽക്കും. തൽഫലമായി, എന്റെ അധികാരം ഉപയോഗിച്ച് നിങ്ങൾ എന്റെ പിതാവിനോട് ആവശ്യപ്പെടുന്നതെല്ലാം അവൻ നിങ്ങൾക്കായി ചെയ്യും. BSB BSB: You did not choose Me, but I chose you. And I appointed you to go and bear fruit—fruit that will remain—so that whatever you ask the Father in My name, He will give you.
17 IEV ഇതാണ് ഞാൻ നിങ്ങളോടു ചെയ്യുവാന്‍ കൽപിക്കുന്നത്: പരസ്പരം സ്നേഹിക്കുക. BSB BSB: This is My command to you: Love one another.
18 IEV ലോകം നിങ്ങളെ പുച്ഛിക്കുന്നുവെങ്കിൽ, അത് ആദ്യം എന്നെ വെറുത്തുവെന്നു നിങ്ങൾ മനസ്സിലാക്കണം. BSB BSB: If the world hates you, understand that it hated Me first.
19 IEV നിങ്ങൾ ഈ ലോകത്തിലെ അവിശ്വാസികള്ക്കൊപ്പമാണെങ്കിൽ, ലോകം നിങ്ങളെ സ്നേഹിക്കും, അവർ ഇഷ്ടപ്പെടുന്നതിനെ നിങ്ങൾ സ്നേഹിക്കുകയും അവർ ചെയ്യുന്നതെന്തും ചെയ്യുകയും ചെയ്യും. എന്നാൽ നിങ്ങൾ അവര്ക്കുള്ളവരല്ല; പകരം, അവരുടെ ഇടയിൽ നിന്നു പുറത്തുവരുവാന്‍ ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ഈ ലോകത്തിലെ അവിശ്വാസികൾ നിങ്ങളെ പുച്ഛിക്കുന്നത്. BSB BSB: If you were of the world, it would love you as its own. Instead, the world hates you, because you are not of the world, but I have chosen you out of the world.
20 IEV ഞാൻ ഇതു നിങ്ങളെ പഠിപ്പിക്കുമ്പോൾ ഓർക്കുക: ‘ഒരു ദാസൻ തന്റെ യജമാനനെക്കാൾ വലിയവനല്ല.’ അവർ എന്നെ കഷ്ടപ്പെടുത്തിയതിനാൽ, അവർ നിങ്ങളെയും കഷ്ടപ്പെടുത്തുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. അവരിൽ ആരെങ്കിലും എന്റെ പഠിപ്പിക്കലുകൾ സ്വീകരിച്ച് അവയെ അനുസരിക്കുകയാണെങ്കിൽ, നിങ്ങൾ അവരെ പഠിപ്പിക്കുന്നതും അവർ അനുസരിക്കും. BSB BSB: Remember the word that I spoke to you: ‘No servant is greater than his master.’ If they persecuted Me, they will persecute you as well; if they kept My word, they will keep yours as well.
21 IEV നിങ്ങൾ എന്നെ പ്രതിനിധാനം ചെയ്യുന്നതിനാലും, എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ച എന്റെ പിതാവിനെ അവർ അറിയാത്തതുകൊണ്ടും ഈ ലോകത്തിലെ അവിശ്വാസികൾ നിങ്ങളോടു ഭയാനകമായ കാര്യങ്ങൾ ചെയ്യും. BSB BSB: But they will treat you like this because of My name, since they do not know the One who sent Me.
22 IEV ഞാൻ വന്ന് അവരോടു ദൈവത്തിന്റെ സന്ദേശം സംസാരിച്ചിരുന്നില്ലെങ്കിൽ, എന്നെയും എന്റെ സന്ദേശത്തെയും നിരസിച്ചതിൽ അവർ കുറ്റക്കാരാകുമായിരുന്നില്ല. എന്നിരുന്നാലും, ഇപ്പോൾ ഞാൻ വന്ന് അവരോടു ദൈവത്തിന്റെ സന്ദേശം പറഞ്ഞു, അവർക്ക് അവരുടെ പാപത്തില്‍നിന്ന് ഒരു ഒഴികഴിവുമില്ല. BSB BSB: If I had not come and spoken to them, they would not be guilty of sin. Now, however, they have no excuse for their sin.
23 IEV എന്നെ വെറുക്കുന്നവൻ എന്റെ പിതാവിനെയും വെറുക്കുന്നു. BSB BSB: Whoever hates Me hates My Father as well.
24 IEV ഞാൻ അവരുടെ ഇടയിൽ ചെയ്തതായ, ഞാൻ എന്റെ ശക്തി കാണിച്ച കാര്യങ്ങൾ, മറ്റാരും ചെയ്യാത്തതായ കാര്യങ്ങൾ ഞാന്‍ ചെയ്തില്ലായിരുന്നുവെങ്കില്‍, അവരുടെ പാപത്തിന് അവര്‍ കുറ്റക്കാരാകുമായിരുന്നില്ല. ഇപ്പോൾ അവർ എന്നെ കണ്ടു, അവർ എന്നെ വെറുക്കുന്നു, എന്റെ പിതാവിനെയും വെറുക്കുന്നു. BSB BSB: If I had not done among them the works that no one else did, they would not be guilty of sin; but now they have seen and hated both Me and My Father.
25 IEV ഈ വാക്കുകൾ അവരുടെ നിയമത്തിൽ എഴുതിയതാണ്, ഇപ്പോൾ അത് യാഥാർത്ഥ്യമായിതീര്‍ന്നു: ‘അവർ ഒരു കാരണവുമില്ലാതെ എന്നെ വെറുത്തു.’ BSB BSB: But this is to fulfill what is written in their Law: ‘They hated Me without reason.’
27 IEV കൂടാതെ, ഞാൻ ആളുകളെ പഠിപ്പിക്കുവാനും അത്ഭുതങ്ങൾ ചെയ്യുവാനും തുടങ്ങിയ ആദ്യ ദിവസം മുതൽ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നതിനാല്‍ എന്നെക്കുറിച്ച് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ നിങ്ങൾ എല്ലാവരോടും പറയണം.” BSB BSB: And you also must testify, because you have been with Me from the beginning.
Select verses for actions: Enter goes to them and Escape comes back.