1 IEV ഇതിനുശേഷം, യേശു ഗലീലയിലെ മറ്റു പ്രദേശങ്ങളിലേക്കു പോയി. യഹൂദയിലേക്കുള്ള യാത്ര അവന് ഒഴിവാക്കി, കാരണം യഹൂദ അധികാരികൾ അവനെതിരെ കുറ്റം ചുമത്താനും വധശിക്ഷ നൽകാനുമുള്ള വഴി അന്വേഷിക്കുകയായിരുന്നു. BSB BSB: After this, Jesus traveled throughout Galilee. He did not want to travel in Judea, because the Jews there were trying to kill Him.
2 IEV അപ്പോൾ യഹൂദന്മാരുടെ കൂടാര പെരുന്നാളിന്റെ സമയമായിരുന്നു. വളരെക്കാലം മുന്‍പ് പുറപ്പാടിന്റെ കാലത്ത് യഹൂദ ജനത കൂടാരങ്ങളിൽ താമസിച്ചിരുന്നതിനെ ഓർക്കുന്ന ഒരു സമയമായിരുന്നു അത്. BSB BSB: However, the Jewish Feast of Tabernacles was near.
3 IEV യഹൂദ്യയിൽ പെരുന്നാള്‍ നടക്കുവാനിരിക്കെ, യേശുവിന്റെ സഹോദരന്മാർ അവനോടു പറഞ്ഞു, “ഇവിടെ വിട്ട് യഹൂദ്യയിലേക്കു പോകുക, അതുവഴി നിനക്കു ചെയ്യുവാന്‍ കഴിയുന്ന ശക്തമായ പ്രവൃത്തികൾ നിന്റെ മറ്റ് അനുയായികൾക്കു കാണുവാൻ കഴിയും. BSB BSB: So Jesus’ brothers said to Him, “Leave here and go to Judea, so that Your disciples there may see the works You are doing.
4 IEV പ്രസിദ്ധനാകുവാൻ ആഗ്രഹിക്കുന്ന ആരും രഹസ്യമായി കാര്യങ്ങൾ ചെയ്യുന്നില്ല. നീ ഈ അത്ഭുതങ്ങൾ ചെയ്യുന്നുവെന്ന് നീ പറയുന്നു, അതിനാൽ എല്ലാവർക്കും കാണുവാനായി അവിടെ ചില അത്ഭുതങ്ങൾ ചെയ്യുക!” BSB BSB: For no one who wants to be known publicly acts in secret. Since You are doing these things, show Yourself to the world.”
6 IEV അതിനാൽ യേശു അവരോടു പറഞ്ഞു, “എന്റെ പ്രവൃത്തി അവസാനിപ്പിക്കാൻ ഇനിയും സമയമായിട്ടില്ല. എന്നാല്‍, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നേടുവാൻ ഏതു സമയവും നിങ്ങൾക്കു തിരഞ്ഞെടുക്കുവാന്‍ കഴിയും. BSB BSB: Therefore Jesus told them, “Although your time is always at hand, My time has not yet come.
7 IEV തങ്ങൾക്കുവേണ്ടി ജീവിക്കുകയും ഈ ലോകത്തിലെ കാര്യങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന ആളുകൾക്ക് നിങ്ങളെ പകയ്ക്കുവാന്‍ കഴിയുകയില്ല, പക്ഷേ അവർ എന്നെ പകയ്ക്കുന്നു. അവരുടെ ജീവിതത്തിൽ അവർ ചെയ്യുന്നത് തിന്മയാണെന്ന് അവരോട് പറയുന്നവന് ഞാനാണ്. BSB BSB: The world cannot hate you, but it hates Me, because I testify that its works are evil.
8 IEV നിങ്ങള്‍ എനിക്ക് മുന്‍പായി പെരുന്നാളിന് പോകുക. എനിക്കു പോകുവാനുള്ള സമയം ഇപ്പോഴല്ലാത്തതിനാല് ഞാന്‍ യെരുശലേമില്‍ പെരുന്നാളിന് പോകുന്നില്ല." BSB BSB: Go up to the feast on your own. I am not going up to this feast, because My time has not yet come.”
9 IEV അവന് അതു പറഞ്ഞതിനുശേഷം, യേശു ഗലീലയിൽ കുറച്ചു നാള് താമസിച്ചു. BSB BSB: Having said this, Jesus remained in Galilee.
10 IEV എന്നിരുന്നാലും, സഹോദരന്മാർ പെരുന്നാളിനായി പോയതിന് ഏതാനും ദിവസങ്ങൾക്കുശേഷം, അവനും പോയി, പക്ഷേ അവന് അതു രഹസ്യമായി ചെയ്തു. BSB BSB: But after His brothers had gone up to the feast, He also went—not publicly, but in secret.
11 IEV പെരുന്നാളില്‍ അവനെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ യേശുവിന്റെ യഹൂദന്മാരായ എതിരാളികൾ അവനെ അന്വേഷിച്ചു. അവർ ആളുകളോട് ചോദിച്ചു, “യേശു എവിടെ? അവൻ ഇവിടെ ഉണ്ടോ?” BSB BSB: So the Jews were looking for Him at the feast and asking, “Where is He?”
12 IEV ജനക്കൂട്ടത്തിനിടയിൽ, പലരും നിശബ്ദമായി യേശുവിനെക്കുറിച്ച് പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. ചിലർ, “അവൻ ഒരു നല്ല മനുഷ്യൻ” എന്നു പറയുകയായിരുന്നു. എന്നാല്‍ മറ്റുചിലർ പറഞ്ഞു, “ഇല്ല! അവൻ ജനക്കൂട്ടത്തെ വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു!” BSB BSB: Many in the crowds were whispering about Him. Some said, “He is a good man.” But others replied, “No, He deceives the people.”
13 IEV യേശുവിന്റെ യഹൂദ ശത്രുക്കളെ അവർ ഭയപ്പെട്ടിരുന്നതിനാൽ, മറ്റുള്ളവർ പറയുന്നത് കേൾക്കുവാന്‍ കഴിയുന്ന ഒരു പൊതുസ്ഥലത്ത് ആരും അവനെക്കുറിച്ച് സംസാരിച്ചില്ല. BSB BSB: Yet no one would speak publicly about Him for fear of the Jews.
14 IEV കൂടാര പെരുന്നാള്‍ പകുതിയോളം കഴിഞ്ഞപ്പോൾ, യേശു ദൈവാലയ പ്രാകാരത്തില്‍ പോയി അവിടെ പഠിപ്പിക്കുവാൻ തുടങ്ങി. BSB BSB: About halfway through the feast, Jesus went up to the temple courts and began to teach.
16 IEV യേശു അവരോടു മറുപടി പറഞ്ഞു, “ഞാൻ പഠിപ്പിക്കുന്നത് എന്നിൽ നിന്നല്ല. എന്നെ അയച്ച ദൈവത്തിൽ നിന്നാണ് ഇതു വരുന്നത്. BSB BSB: “My teaching is not My own,” Jesus replied. “It comes from Him who sent Me.
17 IEV ദൈവം ആഗ്രഹിക്കുന്നതെന്തും ചെയ്യുവാന്‍ ആരെങ്കിലും തീരുമാനിക്കുകയാണെങ്കിൽ, ഞാൻ പഠിപ്പിക്കുന്നത് ദൈവത്തിൽ നിന്നാണോ അതോ ഞാൻ എന്റെ സ്വന്തം അധികാരത്താൽ മാത്രം സംസാരിക്കുന്നുണ്ടോ എന്ന് അവൻ കണ്ടെത്തും. BSB BSB: If anyone desires to do His will, he will know whether My teaching is from God or whether I speak on My own.
18 IEV ഒരുവന് സ്വന്തം അധികാരത്തെപ്പറ്റി സംസാരിച്ചാല്‍ മറ്റുള്ളവർ അവനെ മാത്രമേ ബഹുമാനിക്കുകയുള്ളൂ. എന്നിരുന്നാലും, ഒരു ദാസൻ തന്നെ അയച്ച വ്യക്തിയെ ബഹുമാനിക്കുവാനും പരമാര്‍ത്ഥതയുള്ള ഒരു മനുഷ്യനെന്ന നിലയിൽ ഒരു നല്ല പ്രശസ്തി നൽകുവാനും കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ, അത്തരത്തിലുള്ള ഒരു ദാസനിൽ കുറ്റമില്ല. BSB BSB: He who speaks on his own authority seeks his own glory, but He who seeks the glory of the One who sent Him is a man of truth; in Him there is no falsehood.
19 IEV മോശെ നിങ്ങൾക്കു നൽകിയ നിയമങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളിൽ ആരും ആ നിയമങ്ങൾ പൂർണ്ണമായും അനുസരിക്കുന്നില്ല. യഹൂദ വിശ്രമ ദിനത്തെക്കുറിച്ചുള്ള നിയമങ്ങൾ ഞാൻ അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് നിങ്ങൾ എന്നെ കൊല്ലുവാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? BSB BSB: Has not Moses given you the law? Yet not one of you keeps it. Why are you trying to kill Me?”
20 IEV ജനക്കൂട്ടത്തിൽ ആരോ ഒരാള്‍ മറുപടി പറഞ്ഞു, “ഒരു ഭൂതം നിങ്ങളെ നിയന്ത്രിക്കുന്നു! നിങ്ങളെ കൊല്ലുവാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് പറയുക!” BSB BSB: “You have a demon,” the crowd replied. “Who is trying to kill You?”
21 IEV യേശു ജനക്കൂട്ടത്തോട് മറുപടി പറഞ്ഞത്, “വിശ്രമദിവസത്തിൽ ഞാൻ ഒരു അത്ഭുത രോഗശാന്തി നടത്തിയതിനാൽ നിങ്ങൾ എല്ലാവരും ഞെട്ടിപ്പോയി. BSB BSB: Jesus answered them, “I did one miracle, and you are all amazed.
22 IEV മോശെ നിങ്ങൾക്ക് ഒരു ന്യായപ്രമാണം നൽകി, നിങ്ങളുടെ ആൺമക്കളെ പരിച്ഛേദന ചെയ്യണമെന്നും കുട്ടികൾ ജനിച്ച് കൃത്യം ഏഴു ദിവസത്തിനുശേഷം നിങ്ങൾ അതു ചെയ്യണമെന്നും ആ നിയമം പറയുന്നു. (കൃത്യമായി പറഞ്ഞാൽ, ഈ ആചാരം നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരായ അബ്രഹാം, യിസ്സഹാക്ക്, യാക്കോബ് എന്നിവരിൽ നിന്നായിരുന്നു, ഈ സമ്പ്രദായത്തെക്കുറിച്ച് നിയമം എഴുതിയ മോശെയിൽ നിന്നല്ല.) നിയമത്തിലെ ആ നിബന്ധന കാരണം, നിങ്ങൾ ചിലപ്പോൾ വിശ്രമ ദിവസത്തില്‍ ഒരു കുഞ്ഞിനെ പരിച്ഛേദന ചെയ്യേണ്ടിവരും, അതും പ്രവൃത്തി തന്നെയാണ്! BSB BSB: But because Moses gave you circumcision, you circumcise a boy on the Sabbath (not that it is from Moses, but from the patriarchs.)
23 IEV മോശെയുടെ ന്യായപ്രമാണം ലംഘിക്കാതിരിക്കുവാൻ നിങ്ങൾ ചിലപ്പോൾ വിശ്രമ ദിവസത്തില്‍ ആൺകുട്ടികളെ പരിച്ഛേദന ചെയ്യുന്നു. അതിനാല്‍ ഞാൻ ഒരു മനുഷ്യനെ സുഖപ്പെടുത്തുമ്പോൾ വിശ്രമ ദിവസം ജോലി ചെയ്തുവെന്നു പറഞ്ഞ് നിങ്ങൾ എന്നോടു കോപിക്കരുത്, ആരെയെങ്കിലും സുഖപ്പെടുത്തുക എന്നത് കൂടുതല്‍ ആശ്ചര്യകരമാണ്, മാത്രമല്ല ഇത് ഒരു കുഞ്ഞിനെ പരിച്ഛേദന ചെയ്യുന്നതിനേക്കാൾ വലിയ ജോലിയാണ്! BSB BSB: If a boy can be circumcised on the Sabbath so that the law of Moses will not be broken, why are you angry with Me for making the whole man well on the Sabbath?
24 IEV ഒരു ചിന്തയുമില്ലാതെ ദൈവത്തിന്റെ നിയമത്തെ തെറ്റായി പ്രയോഗിച്ച് ഈ മനുഷ്യനെ സുഖപ്പെടുത്തുന്നത് ശരിയാണോ തെറ്റാണോ എന്നു തീരുമാനിക്കുന്നത് നിർത്തുക, പകരം, ഒരു വ്യക്തി ചെയ്യേണ്ടതും മനുഷ്യനല്ല, ദൈവത്തിന് അനുസൃതമായി ശരിയും നീതിയും എന്താണെന്ന തത്വത്താൽ അവന് എങ്ങനെ വിധിക്കപ്പെടണമെന്നതും തീരുമാനിക്കുക.” BSB BSB: Stop judging by outward appearances, and start judging justly.”
25 IEV യെരുശലേമിൽ നിന്നുള്ള ചിലർ പറയുന്നു, “അവർ കൊല്ലുവാന്‍ ശ്രമിക്കുന്നത് ഈ മനുഷ്യനെയാണ്! BSB BSB: Then some of the people of Jerusalem began to say, “Isn’t this the man they are trying to kill?
26 IEV അവന് ഇക്കാര്യം പരസ്യമായി പറയുന്നുണ്ടെങ്കിലും അധികാരികൾ അവനെ എതിർക്കാൻ ഒന്നും പറയുന്നില്ല. അവൻ മശിഹയാണെന്ന് അവർ അറിഞ്ഞതിനാലാണോ? BSB BSB: Yet here He is, speaking publicly, and they are not saying anything to Him. Have the rulers truly recognized that this is the Christ?
27 IEV എന്നാൽ ഇത് മശിഹാ ആകുവാൻ കഴിയുകയില്ല! ഈ മനുഷ്യൻ എവിടെ നിന്നാണ് വന്നതെന്നു നമുക്കറിയാം, എന്നാൽ മശിഹാ വരുമ്പോൾ അവൻ എവിടെ നിന്നാണെന്ന് ആരും അറിയുകയില്ല.” BSB BSB: But we know where this man is from. When the Christ comes, no one will know where He is from.”
28 IEV അങ്ങനെ യേശു ദൈവാലയപ്രാകാരത്തില്‍ ഉപദേശിക്കുമ്പോൾ താൻ പഠിപ്പിച്ചതുപോലെ വിളിച്ചു പറഞ്ഞു, "അതേ, നിങ്ങള്‍ എന്നെ അറിയുന്നു എന്നു പറയുന്നു, ഞാൻ എവിടെനിന്നുള്ളവനെന്ന് നിങ്ങള്‍ക്കറിയാം എന്നും നിങ്ങള്‍ ചിന്തിക്കുന്നു. എന്നാല്‍ ഞാൻ ഇവിടെ വന്നത് എന്റെ സ്വയ നിയോഗത്താലല്ല. പകരം, എന്നെ അയച്ചവൻ അവന്റെ സാക്ഷ്യമായി സത്യത്തെ വഹിക്കുന്നു, നിങ്ങൾ അവനെ അറിയുന്നില്ല. BSB BSB: Then Jesus, still teaching in the temple courts, cried out, “You know Me, and you know where I am from. I have not come of My own accord, but He who sent Me is true. You do not know Him,
29 IEV ഞാന്‍ അവനില്‍ നിന്നും വന്നിരിക്കയാല്‍ ഞാന്‍ അവനെ അറിയുന്നു. അവനാണ് എന്നെ അയച്ചത്. BSB BSB: but I know Him, because I am from Him and He sent Me.”
30 IEV അവനെ പിടികൂടുവാൻ അവർ ആഗ്രഹിച്ചു, പക്ഷേ ആർക്കും അവനെ പിടികൂടാനായില്ല, കാരണം തന്റെ പ്രവൃത്തി തികയ്ക്കുവാനും ജീവന് അവസാനിപ്പിക്കാനും അവന് ഇനിയും സമയമായിരുന്നില്ല. BSB BSB: So they tried to seize Him, but no one laid a hand on Him, because His hour had not yet come.
31 IEV ജനക്കൂട്ടത്തിൽ പലരും അവന്റെ വാക്കുകൾ കേട്ട് അവന്റെ പ്രവൃത്തികൾ കണ്ടശേഷം അവനിൽ ആശ്രയിച്ചു. അവർ പറഞ്ഞു, “മശിഹാ വരുമ്പോൾ അവനു ചെയ്യുവാന്‍ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന അത്ഭുതകരമായ അടയാളങ്ങൾ മാത്രമാണ് ഇവ!” BSB BSB: Many in the crowd, however, believed in Him and said, “When the Christ comes, will He perform more signs than this man?”
32 IEV യേശുവിനെക്കുറിച്ച് ഈ കാര്യങ്ങൾ പതുക്കെ സംസാരിക്കുന്നത് പരീശന്മാർ കേട്ടു. അതിനാൽ, അവരും മഹാപുരോഹിതന്മാരും പരീശന്മാരും ചേർന്ന് അവനെ പിടികൂടുവാൻ ചില ഉദ്യോഗസ്ഥരെ അയച്ചു. BSB BSB: When the Pharisees heard the crowd whispering these things about Jesus, they and the chief priests sent officers to arrest Him.
33 IEV അപ്പോൾ യേശു പറഞ്ഞു, “ഞാൻ കുറച്ച് സമയമേ നിങ്ങളുടെ കൂടെ ഉണ്ടാവുകയുള്ളൂ. ശേഷം ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്കു തിരികെ പോകും. BSB BSB: So Jesus said, “I am with you only a little while longer, and then I am going to the One who sent Me.
34 IEV നിങ്ങൾ എന്നെ അന്വേഷിക്കും, പക്ഷേ നിങ്ങൾ എന്നെ കണ്ടെത്തുകയില്ല. ഞാൻ പോകുന്നിടത്ത് നിങ്ങൾക്ക് വരാൻ കഴിയുകയില്ല.” BSB BSB: You will look for Me, but you will not find Me; and where I am, you cannot come.”
35 IEV അതുകൊണ്ട് അവന്റെ ശത്രുക്കളായ യഹൂദന്മാർ സ്വയം ചോദിച്ചു, “നമുക്ക് അവനെ കണ്ടെത്തുവാൻ കഴിയാത്തവിധം ഈ മനുഷ്യൻ എവിടേയ്ക്കാണ് പോകുന്നത്? യവന ലോകമെമ്പാടും ചിതറിപ്പാര്‍ക്കുന്ന യഹൂദന്മാരുടെ ഇടയിലേക്കോ ഇവൻ പോകാൻ ഉദ്ദേശിക്കുന്നത്, അവിടെയുള്ളവരെയും ഇവന് ഈ പുതിയ കാര്യങ്ങൾ പഠിപ്പിക്കുമോ? BSB BSB: At this, the Jews said to one another, “Where does He intend to go that we will not find Him? Will He go where the Jews are dispersed among the Greeks, and teach the Greeks?
36 IEV ‘നിങ്ങൾ എന്നെ അന്വേഷിക്കും, പക്ഷേ നിങ്ങൾക്ക് എന്നെ കണ്ടെത്തുവാൻ കഴിയുകയില്ല’, ‘ഞാൻ പോകുന്നിടത്തേക്ക്, നിങ്ങൾക്ക് വരുവാന്‍ കഴിയുകയില്ല എന്ന് അവന് പറഞ്ഞപ്പോൾ അവന് എന്താണ് ഉദ്ദേശിച്ചത്?’ BSB BSB: What does He mean by saying, ‘You will look for Me, but you will not find Me,’ and, ‘Where I am, you cannot come’?”
37 IEV അങ്ങനെ, ഉത്സവത്തിന്റെ അവസാന ദിവസമായ, ഏറ്റവും പ്രധാനപ്പെട്ട ദിവസം യേശു ആലയമുറ്റത്ത് നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു, “ദാഹിക്കുന്നവർ എന്റെയടുക്കൽ വന്ന് ഞാൻ തരുന്നതു കുടിക്കട്ടെ. BSB BSB: On the last and greatest day of the feast, Jesus stood up and called out in a loud voice, “If anyone is thirsty, let him come to Me and drink.
38 IEV ആരൊക്കെ എന്നിൽ വിശ്വസിക്കുന്നുവോ, തിരുവെഴുത്ത് പറയുന്നതുപോലെ, ‘അവന്റെ ഹൃദയത്തിൽനിന്നു ജീവജലത്തിന്റെ ഉറവകള്‍ ഒഴുകും.” BSB BSB: Whoever believes in Me, as the Scripture has said: ‘Streams of living water will flow from within him.’”
39 IEV തന്നിൽ വിശ്വസിക്കുന്നവർക്ക് പിതാവ് നൽകാൻ പോകുന്ന ആത്മാവിനെക്കുറിച്ചാണ് അവൻ ഇങ്ങനെ പറഞ്ഞത്. തന്നെ വിശ്വസിച്ചവരുടെ ഉള്ളിൽ വസിക്കുവാൻ ദൈവം ഇതുവരെ ആത്മാവിനെ അയച്ചിരുന്നില്ല, കാരണം യേശു തന്റെ വേല ഇതുവരെ പൂർത്തിയാക്കിയിരുന്നില്ല, തന്റെ മരണത്തിലൂടെ തന്റെ ജനത്തെ രക്ഷിക്കുക വഴി ദൈവത്തിനു വലിയ മഹത്വം കൊണ്ടുവരുക എന്ന വേല. BSB BSB: He was speaking about the Spirit, whom those who believed in Him were later to receive. For the Spirit had not yet been given, because Jesus had not yet been glorified.
40 IEV ജനക്കൂട്ടത്തിൽ ചിലർ ആ വാക്കുകൾ കേട്ടപ്പോൾ അവർ പറഞ്ഞു, “തീർച്ചയായും ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന പ്രവാചകൻ ഇതാണ്.” BSB BSB: On hearing these words, some of the people said, “This is truly the Prophet.”
41 IEV ചിലര്‍ പറഞ്ഞു: "ഇതാ മശിഹ". മറ്റുള്ളവര്‍, യേശു ഗലീലയിൽ ജനിച്ചവനെന്ന് ചിന്തിച്ചുകൊണ്ട് "എന്നാല്‍ മശിഹ ഗലീല പ്രവിശ്യയില്‍നിന്നും വരികയില്ല". BSB BSB: Others declared, “This is the Christ.” But still others asked, “How can the Christ come from Galilee?
42 IEV മശിഹ ദാവീദ് രാജാവിന്റെ വംശത്തില്‍ നിന്നും വരേണ്ടതാണെന്നും അവൻ ദാവീദിന്റെ ഭവനമായിരുന്ന ഗ്രാമമായ ബെത്ലഹേമിൽ ജനിച്ചിരിക്കണമെന്നും തിരുവെഴുത്തുകളിൽ എഴുതിയിട്ടുണ്ടല്ലോ?" എന്ന് പറഞ്ഞു.” BSB BSB: Doesn’t the Scripture say that the Christ will come from the line of David and from Bethlehem, the village where David lived?”
43 IEV അതിനാൽ യേശുവിനെക്കുറിച്ച് ഒരു അഭിപ്രായ ഭിന്നതയുണ്ടായി BSB BSB: So there was division in the crowd because of Jesus.
44 IEV ചില ഉദ്യോഗസ്ഥർ അദ്ദേഹത്തെ പിടികൂടുവാൻ ആഗ്രഹിച്ചു. എന്നിട്ടും ആരും അവനെ പിടികൂടിയില്ല. BSB BSB: Some of them wanted to seize Him, but no one laid a hand on Him.
45 IEV അങ്ങനെ ഉദ്യോഗസ്ഥർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുത്തേക്കു മടങ്ങി. യേശുവിനെ പിടികൂടുവാന്‍ ഭരണാധികാരികൾ അയച്ച ഉദ്യോഗസ്ഥരായിരുന്നു ഇവർ. പരീശന്മാർ ഉദ്യോഗസ്ഥരോടു ചോദിച്ചു, “നിങ്ങൾ അവനെ പിടികൂടാതെ ഇവിടെ കൊണ്ടുവന്നതെന്ത്?” BSB BSB: Then the officers returned to the chief priests and Pharisees, who asked them, “Why didn’t you bring Him in?”
46 IEV ഉദ്യോഗസ്ഥർ മറുപടിയായി പറഞ്ഞത്, “ആ മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള അത്ഭുതകരമായ കാര്യങ്ങൾ ആരും സംസാരിച്ചിട്ടില്ല!” BSB BSB: “Never has anyone spoken like this man!” the officers answered.
47 IEV അപ്പോൾ പരീശന്മാർ, “അതുപോലെ അവൻ നിങ്ങളെയും വഞ്ചിച്ചോ? BSB BSB: “Have you also been deceived?” replied the Pharisees.
48 IEV നമ്മുടെ യഹൂദ അധികാരികളോ പരീശന്മാരെപ്പോലെയോ ഉള്ള പ്രധാന വ്യക്തികളാരും തന്നെ യേശുവിൽ വിശ്വസിച്ചിട്ടില്ല. BSB BSB: “Have any of the rulers or Pharisees believed in Him?
49 IEV എന്നാൽ നമ്മുടെ നിയമങ്ങളുടെ പഠിപ്പിക്കലുകൾ മനസ്സിലാകാത്തതിനാൽ അവനിൽ വിശ്വസിക്കുന്ന ഈ ജനക്കൂട്ടം ശപിക്കപ്പെടട്ടെ!” BSB BSB: But this crowd that does not know the law—they are under a curse.”
50 IEV അപ്പോൾ നിക്കോദേമൊസ് സംസാരിച്ചു. (അവനാണ് രാത്രിയിൽ യേശുവിനെ കാണുവാൻ പോയത്, അവൻ പരീശന്മാരിൽ ഒരാളായിരുന്നു.) അവൻ അവരോടു പറഞ്ഞു BSB BSB: Nicodemus, who had gone to Jesus earlier and who himself was one of them, asked,
51 IEV “ഒരു മനുഷ്യന്റെ വാക്കു കേൾക്കുന്നതിനുമുമ്പ് അവനെ കുറ്റംവിധിക്കാൻ നമ്മുടെ യഹൂദ നിയമം അനുവദിക്കുന്നില്ല. ആദ്യം, നമ്മള് അദ്ദേഹത്തെ കേള്‍ക്കണം, അവൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് നാം പഠിക്കണം.” BSB BSB: “Does our law convict a man without first hearing from him to determine what he has done?”
52 IEV അവർ അവനോട് പരിഹാസത്തോടെ പറഞ്ഞത്: നീയും ഗലീലയിൽനിന്നുള്ളവനാണോ? ശ്രദ്ധാപൂർവ്വം തിരയുക, തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നവ വായിക്കുക! ഒരു പ്രവാചകനും ഗലീലയിൽനിന്നു വരുന്നില്ലെന്ന് നീ കണ്ടെത്തും BSB BSB: “Aren’t you also from Galilee?” they replied. “Look into it, and you will see that no prophet comes out of Galilee.”
Select verses for actions: Enter goes to them and Escape comes back.