1 IEV അതിനിടയില്‍ അനേകായിരം ആളുകള്‍ യേശുവിനു ചുറ്റും കൂടി. അവര്‍ വളരെ ആയിരുന്നതിനാല്‍ അവര്‍ തമ്മില്‍ തമ്മില്‍ ചവിട്ടുകയായിരുന്നു. എന്നാല്‍ ആദ്യം അവന് അവന്റെ ശിഷ്യന്മാരോടു പറഞ്ഞു, "പൊതുസ്ഥലങ്ങളില്‍ ഭക്തരായി നടിക്കുകയും എന്നാല്‍ രഹസ്യത്തില്‍ ദുഷ്കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന പരീശന്മാരെപ്പോലെ നിങ്ങള്‍ ആകാതിരിപ്പാന്‍ സൂക്ഷിക്കുക. പുളിപ്പ് കുഴച്ച മാവിനെ വര്‍ദ്ധിപ്പിക്കുന്നതുപോലെ, അവരുടെ ദുഷിച്ച പെരുമാറ്റം മറ്റുള്ളവരേയും അവരെപ്പോലെ കപടഭക്തിക്കാരാക്കുന്നു. BSB BSB: In the meantime, a crowd of many thousands had gathered, so that they were trampling one another. Jesus began to speak first to His disciples: “Beware of the leaven of the Pharisees, which is hypocrisy.
2 IEV മനുഷ്യര്‍ക്ക് അവരുടെ പാപങ്ങളെ മൂടിവയ്ക്കുവാന്‍ കഴിയുകയില്ല. അവര്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച സകല കാര്യങ്ങളും ഒരു ദിവസം എല്ലാവരും അറിയുവാന്‍ തക്കവണ്ണം ദൈവം ഇടവരുത്തും. BSB BSB: There is nothing concealed that will not be disclosed, and nothing hidden that will not be made known.
3 IEV നിങ്ങള്‍ ഇരുട്ടില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും, ഒരു ദിവസം പകല്‍ വെളിച്ചത്തില്‍ ആളുകള്‍ കേള്‍ക്കും. നിങ്ങള്‍ മുറിയില്‍ രഹസ്യമായി സംസാരിച്ചത് ഒരു ദിവസം പുരമുകളില്‍ നിന്നു വിളിച്ചുപറഞ്ഞത് പോലെ പരസ്യമാകും." BSB BSB: What you have spoken in the dark will be heard in the daylight, and what you have whispered in the inner rooms will be proclaimed from the housetops.
4 IEV "എന്റെ സ്നേഹിതരേ, ശ്രദ്ധയോടെ കേള്‍ക്കുവിന്‍! നിങ്ങള്‍ ആളുകളെ പേടിക്കരുത്; അവര്‍ക്കു നിങ്ങളെ കൊല്ലുവാന്‍ കഴിയും, അതിനുശേഷം അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴികയില്ല! BSB BSB: I tell you, My friends, do not be afraid of those who kill the body and after that can do no more.
5 IEV നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പേടിക്കേണ്ട ഒരു കാര്യത്തെ ക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കുന്നു. നിങ്ങള്‍ ദൈവത്തെ ഭയപ്പെടുക എന്തുകൊണ്ടെന്നാല്‍ ആളുകളുടെ മരണത്തിന്റെ അവകാശം മാത്രമല്ല അവനുള്ളത്, അതിനുശേഷം, അവരെ നരകത്തില്‍ എറിയാനുള്ള അവകാശവും അവനുണ്ട്. തീര്‍ച്ചയായും, അവനെയാണ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഭയപ്പെടേണ്ടത്. BSB BSB: But I will show you whom you should fear: Fear the One who, after you have been killed, has authority to throw you into hell. Yes, I tell you, fear Him!
6 IEV കുരുവികളെക്കുറിച്ച് ചിന്തിക്കുക. രണ്ടു നാണയത്തിന് അഞ്ച് എണ്ണത്തെ വാങ്ങുന്നില്ലയോ അവയ്ക്കു കുറച്ചു വില മാത്രമേ ഉള്ളു, എന്നിരുന്നാലും ദൈവം അവയില്‍ ഒന്നിനെപ്പോലും മറന്നു പോകുന്നില്ല. BSB BSB: Are not five sparrows sold for two pennies? Yet not one of them is forgotten by God.
7 IEV നിങ്ങളുടെ തലയില്‍ എത്ര മുടികള്‍ ഉണ്ടെന്നുപോലും ദൈവം അറിയുന്നു. അതുകൊണ്ടു ഭയപ്പെടരുത്, അനേക കുരുവികളെക്കാളും ദൈവത്തിനു നിങ്ങള്‍ ഏറെ വിലയുള്ളവരാണ്. BSB BSB: And even the very hairs of your head are all numbered. So do not be afraid; you are worth more than many sparrows.
8 IEV ഞാന്‍ നിങ്ങളോടു പറയുന്നു, ജനങ്ങള്‍ അവര്‍ എന്റെ ശിഷ്യന്മാരെന്ന് മറ്റുള്ളവരോടു പറയുകയാണെങ്കില്‍, മനുഷ്യപുത്രനാകുന്ന ഞാന്‍, അവര്‍ എന്റെ ശിഷ്യന്മാരെന്നു ദൈവദൂതന്മാരോടു പറയും. BSB BSB: I tell you, everyone who confesses Me before men, the Son of Man will also confess him before the angels of God.
9 IEV എന്നാല്‍ അവര്‍ എന്റെ ശിഷ്യന്മാര് അല്ലെന്ന് മറ്റുള്ളവരോടു പറഞ്ഞാല്‍ അവരും എന്റെ ശിഷ്യന്മാരല്ലെന്നു ഞാന്‍ ദൈവദൂതന്മാരോടു പറയും. BSB BSB: But whoever denies Me before men will be denied before the angels of God.
10 IEV ഇതുകൂടെ ഞാന്‍ നിങ്ങളോടു പറയുന്നു ആളുകള്‍ മനുഷ്യപുത്രനാകുന്ന എന്നെക്കുറിച്ചു ദുഷ്കാര്യങ്ങള്‍ പറയുകയാണെങ്കില്‍, ദൈവം അവരോടു ക്ഷമിക്കും. എന്നാല്‍ അവര്‍ പരിശുദ്ധാത്മാവിനെക്കുറിച്ചു ദുഷ്കാര്യങ്ങള്‍ പറയുകയാണെങ്കില്‍, ദൈവം അത് അവരോടു ക്ഷമിക്കയില്ല. BSB BSB: And everyone who speaks a word against the Son of Man will be forgiven, but whoever blasphemes against the Holy Spirit will not be forgiven.
11 IEV ജനങ്ങള്‍ നിങ്ങളെ രാജ്യത്തെ അധികാരമുള്ള ആളുകളുടെയും മതനേതാക്കന്മാരുടെയും മുന്പില് ചോദ്യം ചെയ്യാന്‍ പള്ളികളിലേക്കു കൊണ്ടുപോകുമ്പോള്‍, നിങ്ങള്‍ അവരോട് എങ്ങനെ ഉത്തരം പറയണമെന്നും എന്തു പറയണമെന്നുമോര്ത്ത് നിരാശപ്പെടേണ്ട, BSB BSB: When you are brought before synagogues, rulers, and authorities, do not worry about how to defend yourselves or what to say.
12 IEV കാരണം, പരിശുദ്ധാത്മാവ് ആ സമയത്ത് എന്തു പറയണമെന്നു നിങ്ങള്‍ക്കു പറഞ്ഞുതരും. BSB BSB: For at that time the Holy Spirit will teach you what you should say.”
13 IEV ഉടനെ ആള്‍കൂട്ടത്തില്‍നിന്ന് ഒരുവന് യേശുവിനോടു പറഞ്ഞത്, "ഗുരോ എന്റെ പിതാവിന്റെ സ്വത്തു എനിക്ക് പകുത്തു തരുവാന്‍ എന്റെ സഹോദരനോടു പറക!" BSB BSB: Someone in the crowd said to Him, “Teacher, tell my brother to divide the inheritance with me.”
14 IEV എന്നാല്‍ യേശു അവനോട് ഉത്തരം പറഞ്ഞത്, "മനുഷ്യാ, ആളുകളുടെ സ്വത്തിനെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ ന്യായം വിധിച്ചു തീര്‍പ്പാക്കുവാന്‍ എന്നെ ആരും നിയമിച്ചിട്ടില്ല!" BSB BSB: But Jesus replied, “Man, who appointed Me judge or executor between you?”
15 IEV പിന്നെ അവന് ജനകൂട്ടത്തോട് പറഞ്ഞത്, "ഒരു രീതിയിലും അത്യാഗ്രഹി ആകാതിരിക്കുവാന്‍ സൂക്ഷിക്കുക! ഒരു മനുഷ്യ ജീവിതത്തിന്റെ വില നിര്‍ണ്ണയിക്കുന്നത് അവനു സ്വന്തമായി എത്ര വസ്തുക്കള്‍ ഉണ്ടെന്നുള്ളതു കൊണ്ടല്ല." BSB BSB: And He said to them, “Watch out! Guard yourselves against every form of greed, for one’s life does not consist in the abundance of his possessions.”
16 IEV പിന്നെ അവന് അവരോട് ഈ ഉദാഹരണം പറഞ്ഞത്: സമ്പന്നനായ ഒരു മനുഷ്യന്റെ നിലത്തില്‍ സമൃദ്ധമായി വിളവ് ഉണ്ടായി. BSB BSB: Then He told them a parable: “The ground of a certain rich man produced an abundance.
17 IEV അവന് തന്നോടുതന്നെ പറഞ്ഞു, 'എന്റെ എല്ലാ വിളവും സൂക്ഷിക്കാന്‍ എനിക്കു മതിയായ വിശാല സ്ഥലം ഇല്ല, അതുകൊണ്ട് ഞാന്‍ എന്തു ചെയ്യണമെന്ന് എനിക്കറിയില്ല!' BSB BSB: So he thought to himself, ‘What shall I do, since I have nowhere to store my crops?’
18 IEV പിന്നീട് അവന് തന്നെ ചിന്തിച്ചു, 'എന്തു ചെയ്യണമെന്ന് എനിക്കറിയാം! ഞാന്‍ എന്റെ ധാന്യഅറ പൊളിച്ചു വലിയ ഒരെണ്ണം പണിയും! പിന്നീട് എന്റെ ധാന്യങ്ങള്‍ എല്ലാം ഞാന്‍ പുതിയ വലിയ അറയില്‍ സൂക്ഷിക്കും. BSB BSB: Then he said, ‘This is what I will do: I will tear down my barns and will build bigger ones, and there I will store up all my grain and my goods.
19 IEV പിന്നീട് ഞാന്‍ എന്നോടു തന്നെ പറയും, "ഇപ്പോള്‍ എനിക്കു കുറെ വര്‍ഷങ്ങള്‍ക്കു ആവശ്യമുള്ള മതിയായ സാധനങ്ങള്‍ സംഭരിച്ചിരിക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ എന്റെ ജീവിതം എളുപ്പമാണ്. ഞാന്‍ തിന്നും കുടിച്ചും ആനന്ദിക്കും!" BSB BSB: Then I will say to myself, “You have plenty of good things laid up for many years. Take it easy. Eat, drink, and be merry!”’
20 IEV എന്നാല്‍ ദൈവം അവനോടു പറഞ്ഞു, 'വിഡ്ഢിയായ മനുഷ്യാ! ഇന്നു രാത്രിയില്‍ നീ മരിക്കും! നീ നിനക്കായി സമ്പാദിച്ച കാര്യങ്ങളെല്ലാം മറ്റൊരുവന്റെതാകും, നിന്റെതാകയില്ല!'" BSB BSB: But God said to him, ‘You fool! This very night your life will be required of you. Then who will own what you have accumulated?’
21 IEV പിന്നെ യേശു ഈ ഉദാഹരണം പറഞ്ഞ് അവസാനിപ്പിച്ചു, "അവരവര്‍ക്കുവേണ്ടി വസ്തുവകകള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇതാണു സംഭവിക്കാന്‍ പോകുന്നത്, എന്നാല്‍ ആരും വില കല്പിക്കാത്ത കാര്യങ്ങളെ ദൈവം വിലയുള്ളതായി പരിഗണിക്കും". BSB BSB: This is how it will be for anyone who stores up treasure for himself but is not rich toward God.”
22 IEV പിന്നെ യേശു അവന്റെ ശിഷ്യന്മാരോടു പറഞ്ഞത്, "ആകയാല്‍ ഇതു ഞാന്‍ നിങ്ങളോടു പറയാം: നിങ്ങള്‍ക്കു ജീവിക്കാന്‍ ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് വിചാരപ്പെടെണ്ട. ഭക്ഷിക്കുവാന്‍ ആവശ്യമുള്ള ആഹാരത്തെക്കുറിച്ചോ ധരിക്കുവാന്‍ ആവശ്യമുള്ള വസ്ത്രത്തെക്കുറിച്ചോ വിചാരപ്പെടെണ്ട. BSB BSB: Then Jesus said to His disciples, “Therefore I tell you, do not worry about your life, what you will eat, or about your body, what you will wear.
23 IEV നിങ്ങള്‍ കഴിക്കുന്ന ആഹാരത്തെക്കാള്‍ നിങ്ങളുടെ ജീവനാണ് പ്രധാനപ്പെട്ടത്, നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തെക്കാള്‍ നിങ്ങളുടെ ശരീരം പ്രധാനപ്പെട്ടത്. BSB BSB: For life is more than food, and the body more than clothes.
24 IEV പക്ഷികളെകുറിച്ചു ചിന്തിക്കുക: അവര്‍ വിത്തുകള്‍ നടുന്നില്ല, അവര്‍ വിളവുകള്‍ കൊയ്യുന്നില്ല. ധാന്യങ്ങള്‍ സൂക്ഷിക്കുവാന്‍ അവയ്ക്കു കെട്ടിടങ്ങളോ മുറികളോ ഇല്ല. എന്നാല്‍ ദൈവം അവര്‍ക്കുവേണ്ടി ആഹാരം നല്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ പക്ഷികളെക്കാള്‍ വളരെയധികം വിലയുള്ളവരാണ്. BSB BSB: Consider the ravens: They do not sow or reap, they have no storehouse or barn; yet God feeds them. How much more valuable you are than the birds!
25 IEV ഇതിനെക്കുറിച്ച് ആകുലപ്പെട്ടിട്ട് നിങ്ങളിലാര്‍ക്കും തന്റെ ജീവിതത്തോട് ഒരു നിമിഷം പോലും കൂട്ടാന്‍ കഴികയില്ല! BSB BSB: Who of you by worrying can add a single hour to his life?
26 IEV ആകയാല്‍ നിങ്ങള്‍ക്ക് ഈ ഒരു ചെറിയ കാര്യം പോലും ചെയ്യാന്‍ കഴികയില്ല എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒന്നിനെ ക്കുറിച്ചും വിചാരപ്പെടരുത്. BSB BSB: So if you cannot do such a small thing, why do you worry about the rest?
27 IEV പുഷ്പങ്ങള്‍ വളരുന്ന രീതിയേക്കുറിച്ച് ചിന്തിക്കുക. പണം സമ്പാദിക്കേണ്ടതിനു അവര്‍ വേല ചെയ്യുന്നില്ല, മാത്രമല്ല അവരുടെ സ്വന്ത വസ്ത്രങ്ങള്‍ അവര്‍ ഉണ്ടാക്കുന്നില്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയാം കാലങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന, മനോഹര വസ്ത്രങ്ങള്‍ അണിയുകയും ചെയ്ത ശലോമോന് രാജാവുപോലും ആ പുഷ്പങ്ങളെപ്പോലെ അലംകൃതമായിട്ടില്ല. BSB BSB: Consider how the lilies grow: They do not labor or spin. Yet I tell you, not even Solomon in all his glory was adorned like one of these.
28 IEV കുറച്ചു സമയത്തേക്കു മാത്രമേ ചെടികള്‍ വളരുന്നുള്ളൂ എങ്കിലും ദൈവം അവയെ വളരെ മനോഹരമായി ഉണ്ടാക്കിയിരിക്കുന്നു. പിന്നീട് അവയെ വെട്ടി തീയില്‍ എറിഞ്ഞുകളയും. പക്ഷേ ആ ചെടികളെ സൂക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ നിങ്ങളെ സൂക്ഷിക്കുന്നു, നിങ്ങള്‍ ദൈവത്തിനു വളരെ വിലപിടിപ്പുള്ളവരാണ്. പിന്നെ നിങ്ങള്‍ എന്തുകൊണ്ടാണ് അവനെ അല്പമായി ആശ്രയിക്കുന്നത്? BSB BSB: If that is how God clothes the grass of the field, which is here today and tomorrow is thrown into the furnace, how much more will He clothe you, O you of little faith!
29 IEV എന്തു കഴിക്കും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിക്കേണ്ട, ആ കാര്യങ്ങളെ ഓര്‍ത്തു വിചാരപ്പെടുകയും വേണ്ട. BSB BSB: And do not be concerned about what you will eat or drink. Do not worry about it.
30 IEV ദൈവത്തെ അറിയാത്ത ആളുകള്‍ ഇങ്ങനെയുള്ളവയെപ്പറ്റി എല്ലായ്പ്പോഴും വിചാരപ്പെടുന്നു. എന്നാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗത്തിലെ പിതാവ് നിങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്നു. BSB BSB: For the Gentiles of the world strive after all these things, and your Father knows that you need them.
31 IEV എന്നാല്‍ ദൈവത്തിനു നിങ്ങളുടെ മേലുള്ള ആധിപത്യത്തെ അംഗീകരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി എടുക്കുക. അപ്പോള്‍ അവന് നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം തരും. BSB BSB: But seek His kingdom, and these things will be added unto you.
32 IEV ആകയാല്‍, ചെറിയ കൂട്ടമേ നിങ്ങള്‍ ഭയപ്പെടേണ്ട. നിങ്ങളുടെ സ്വര്‍ഗ്ഗത്തിലെ പിതാവ് സകലത്തെയും സമ്പൂര്‍ണ്ണമായി ഭരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവന് ഉദ്ദേശിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ തരുവാന്‍ ആഗ്രഹിക്കുന്നു. BSB BSB: Do not be afraid, little flock, for your Father is pleased to give you the kingdom.
33 IEV ആകയാല്‍ ഇപ്പോള്‍ നിനക്കു സ്വന്തമായുള്ള വസ്തുക്കള്‍ വില്‍ക്കുക, ഭക്ഷണമോ വസ്ത്രമോ പാര്‍ക്കുവാന്‍ ഇടമോ ഇല്ലാത്തവര്‍ക്ക് ആ പണം നല്‍കുക. പഴകിപ്പോകാത്ത പണസഞ്ചി കരുതുക, അങ്ങനെ സുരക്ഷിതമായി സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ നിക്ഷേപം സൂക്ഷിക്കപ്പെടും. അവിടെ കള്ളന് അകത്തു വന്ന് മോഷ്ടിപ്പാന്‍ കഴിയുകയില്ല, നിങ്ങളുടെ വസ്ത്രം പുഴുവിനു നശിപ്പിപ്പാന്‍ കഴിയുകയും ഇല്ല. BSB BSB: Sell your possessions and give to the poor. Provide yourselves with purses that will not wear out, an inexhaustible treasure in heaven, where no thief approaches and no moth destroys.
34 IEV നിങ്ങള്‍ക്ക് എന്തെല്ലാം നിക്ഷേപങ്ങള്‍ ഉണ്ടോ, അതിനെക്കുറിച്ചു ചിന്തിച്ച് നിങ്ങളുടെ സമയം ചെലവഴിക്കും. BSB BSB: For where your treasure is, there your heart will be also.
35 IEV എല്ലാ രാത്രിയിലും വിളക്കു കത്തിച്ചു സൂക്ഷിക്കുന്നവരെപ്പോലെയും തുണികളില്‍ വേല ചെയ്യുന്നവരെപ്പോലെയും എല്ലായ്പ്പോഴും ദൈവത്തിന്റെ പ്രവൃത്തികള്‍ ചെയ്യാന്‍ തയ്യാറായിരിക്ക. BSB BSB: Be dressed for service and keep your lamps burning.
36 IEV വിവാഹ വിരുന്നിനു പോയശേഷം തിരിച്ചുവരുന്ന യജമാനനുവേണ്ടി ദാസന്മാര് കാത്തിരിക്കുന്നതുപോലെ, എന്റെ മടങ്ങിവരവിനായി ഒരുങ്ങിയിരിക്ക. അവന് വന്നു കതകു മുട്ടുമ്പോള്‍ തന്നെ അവനുവേണ്ടി കതകു തുറക്കേണ്ടതിന് അവര്‍ കാത്തിരിക്കുന്നു. BSB BSB: Then you will be like servants waiting for their master to return from the wedding banquet, so that when he comes and knocks, they can open the door for him at once.
37 IEV അവന് വരുമ്പോള്‍ ആ ദാസന്മാര് ഉണര്‍ന്നിരിക്കുകയാണെങ്കില്‍, അവന് അവര്‍ക്കു പ്രതിഫലം നല്‍കും. ഞാന്‍ ഇതു നിങ്ങളോടു പറയുന്നു: അവന് വിളമ്പേണ്ടുന്നതിനായി വസ്ത്രം ധരിച്ച്, അവരോടു നിലത്തിരിപ്പാന് പറയുകയും, അവന് അവര്‍ക്കു ഭക്ഷണം വിളമ്പുകയും ചെയ്യും. BSB BSB: Blessed are those servants whom the master finds on watch when he returns. Truly I tell you, he will dress himself to serve and will have them recline at the table, and he himself will come and wait on them.
38 IEV ചിലപ്പോള്‍ അവന് സൂര്യന് ഉദിക്കുന്നതിനും അര്‍ദ്ധരാത്രിക്കും ഇടയില്‍ വരികയാണെങ്കില്‍, അവന്റെ ദാസന്മാര് ഉണര്‍ന്ന് അവനുവേണ്ടി ഒരുങ്ങിയിരിക്കുന്നത് കണ്ടാല്‍, അവന് അവരില്‍ വളരെ പ്രസാദിക്കും. BSB BSB: Even if he comes in the second or third watch of the night and finds them alert, those servants will be blessed.
39 IEV എന്നാല്‍ ഇതുകൂടെ നിങ്ങള്‍ ഓര്‍ക്കേണം; "കള്ളന് ഏതു സമയത്താണ് വരുന്നതെന്ന് വീടിന്റെ ഉടമസ്ഥന് അറിയുന്നുവെങ്കില്‍, അവന്റെ വീട് കള്ളന് തകര്‍ക്കാന്‍ അനുവദിക്കാതെ അവന് ഉണര്‍ന്നിരിക്കും. BSB BSB: But understand this: If the homeowner had known at what hour the thief was coming, he would not have let his house be broken into.
40 IEV ആകയാല്‍ ഒരുങ്ങിയിരിക്കുക. കാരണം മനുഷ്യപുത്രനായ ഞാന്‍, നിങ്ങള്‍ എന്നെ പ്രതീക്ഷിക്കാത്ത സമയത്തു വീണ്ടും വരും". BSB BSB: You also must be ready, because the Son of Man will come at an hour you do not expect.”
41 IEV പത്രൊസ് ചോദിച്ചു, "കര്‍ത്താവേ നീ നല്കുന്ന ഉദാഹരണങ്ങള്‍ ഞങ്ങള്‍ക്ക് മാത്രമോ അതോ എല്ലാവര്‍ക്കുംകൂടിയോ?" BSB BSB: “Lord,” said Peter, “are You addressing this parable to us, or to everyone else as well?”
42 IEV കര്‍ത്താവ് മറുപടി പറഞ്ഞത്, "യജമാനന്റെ വീട്ടില്‍ സത്യസന്ധനും ജ്ഞാനിയുമായ കാര്യസ്ഥനുമായവനെപ്പോലുള്ള ദാസനോടു ഞാന്‍ ഇതു പറയുന്നു. കൃത്യസമയത്ത് മറ്റു വേലക്കാര്‍ക്കു ഭക്ഷണം ലഭിക്കേണ്ടതിന് അവന്റെ യജമാനന് അവനെ നിയമിക്കുന്നു. BSB BSB: And the Lord answered, “Who then is the faithful and wise manager, whom the master puts in charge of his servants to give them their portion at the proper time?
43 IEV അവന്റെ യജമാനന് മടങ്ങിവരുമ്പോള്‍ ദാസന് വേല ചെയ്യുകയാണെങ്കില്‍, അവന്റെ യജമാനന് പ്രതിഫലം നല്‍കും. BSB BSB: Blessed is that servant whose master finds him doing so when he returns.
44 IEV യജമാനന് അവന്റെ എല്ലാ സ്വത്തിനും ആ വേലക്കാരനെ നിയമിതനാക്കി വയ്ക്കും എന്നു ഞാന്‍ പറയുന്നു. BSB BSB: Truly I tell you, he will put him in charge of all his possessions.
45 IEV എന്നാല്‍ ആ കാര്യസ്ഥനായ ദാസന് 'എന്റെ യജമാനന് വളരെ സമയം കൊണ്ടു ദൂരത്താണ്' എന്നു സ്വയം പറഞ്ഞ്, ഉടനെ അവിടെയുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരുമായ മറ്റു ദാസന്മാരെ അവന് അടിക്കുകയും, അവന് ധാരാളം ഭക്ഷിക്കുകയും കുടിച്ച് ലഹരിപിടിക്കുകയും ചെയ്യുമായിരുന്നു. BSB BSB: But suppose that servant says in his heart, ‘My master will be a long time in coming,’ and he begins to beat the menservants and maidservants, and to eat and drink and get drunk.
46 IEV അവന് അതു ചെയ്യുമ്പോള്‍, അവന്റെ യജമാനന് ദാസന് പ്രതീക്ഷിക്കാത്ത സമയത്തു മടങ്ങി വരും. പിന്നീട് അവന്റെ യജമാനന് അവനെ വളരെ കഠിനമായി ശിക്ഷിക്കുകയും അവനെ വിശ്വസ്തതയോടെ ശുശ്രൂഷിക്കാത്തവരുടെ സ്ഥലത്തേക്ക് അവനെ ഏല്പിക്കുകയും ചെയ്യും. BSB BSB: The master of that servant will come on a day he does not expect and at an hour he does not anticipate. Then he will cut him to pieces and assign him a place with the unbelievers.
48 IEV എന്നാല്‍ യജമാനനുവേണ്ടി ചെയ്യേണ്ട അവന്റെ ആഗ്രഹങ്ങള്‍ അറിയാത്ത ദാസന് തെറ്റായി എന്തെങ്കിലും ചെയ്താല്‍ ലഘുവായ ശിക്ഷ മാത്രം ലഭിക്കും. കൂടതല്‍ ഭരമേല്പിക്കപ്പെട്ടവരില്നിന്നു കൂടുതല്‍ പ്രതീക്ഷിക്കും. കൂടുതല്‍ നിയോഗിക്കപ്പെട്ടവരില്നിന്നു അതിലും കൂടുതല്‍ പ്രതീക്ഷിക്കും." BSB BSB: But the one who unknowingly does things worthy of punishment will be beaten with few blows. From everyone who has been given much, much will be required; and from him who has been entrusted with much, even more will be demanded.
50 IEV ഭയാനക പീഡയെന്ന സ്നാനത്തില്കൂടി എനിക്കു വേഗത്തില്‍ പോകേണ്ടതുണ്ട്. എന്റെ കഷ്ടതകള്‍ പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഞെരുക്കത്തില്‍ തുടരും. BSB BSB: But I have a baptism to undergo, and how distressed I am until it is accomplished!
52 IEV എന്തുകൊണ്ടെന്നാല്‍ ഒരു ഭവനത്തിലെ ചില ആളുകള്‍ എന്നില്‍ വിശ്വസിക്കും മറ്റുചിലര്‍ വിശ്വസിക്കുന്നില്ല, അവര്‍ വിഭജിക്കപ്പെടും. ഒരു ഭവനത്തിലെ മൂന്നു പേരില്‍ എന്നില്‍ വിശ്വസിക്കാത്തവന് എന്നില്‍ വിശ്വസിക്കുന്ന രണ്ടു പേരെ എതിര്‍ക്കും. BSB BSB: From now on, five in one household will be divided, three against two and two against three.
53 IEV ഒരു മനുഷ്യന് തന്റെ മകനെ എതിര്‍ക്കും, മകന് തന്റെ പിതാവിനെ എതിര്‍ക്കും. ഒരു സ്ത്രീ തന്റെ മകളെ എതിര്‍ക്കും, ഒരു സ്ത്രീ അവളുടെ അമ്മയെയും എതിര്‍ക്കും. ഒരു സ്ത്രീ അവളുടെ മരുമകളെയും, ഒരു സ്ത്രീ അവളുടെ അമ്മാവിഅമ്മയെയും എതിര്‍ക്കും." BSB BSB: They will be divided, father against son and son against father, mother against daughter and daughter against mother, mother-in-law against daughter-in-law and daughter-in-law against mother-in-law.”
54 IEV അവന് പിന്നെയും ജനക്കൂട്ടത്തോടു പറഞ്ഞത്, "പടിഞ്ഞാറ് ഇരുണ്ട മേഘങ്ങള്‍ രൂപപ്പെടുന്നതു നിങ്ങള്‍ കാണുമ്പോള്‍, മഴപെയ്യാന്‍ പോകുന്നുവെന്നു പെട്ടെന്നു നിങ്ങള്‍ പറയുകയും, അതുപോലെ സംഭവിക്കുകയും ചെയ്യും. BSB BSB: Then Jesus said to the crowds, “As soon as you see a cloud rising in the west, you say, ‘A shower is coming,’ and that is what happens.
55 IEV തെക്കുനിന്നു കാറ്റ് വീശുമ്പോള്‍, 'വളരെ ചൂടുള്ള ഒരു ദിവസം ആകാന്‍ പോകുന്നു എന്നു നിങ്ങള്‍ പറയും!' നിങ്ങള്‍ പറയുന്നത് ശരി. BSB BSB: And when the south wind blows, you say, ‘It will be hot,’ and it is.
56 IEV കപടഭക്തിക്കാരായ നിങ്ങള്‍! കാറ്റിനെയും മേഘങ്ങളെയും നിരീക്ഷിക്കുന്നതുകൊണ്ട് കാലാവസ്ഥയില്‍ എന്തു സംഭവിക്കുന്നുവെന്നു നിങ്ങള്‍ക്കു വിവേചിപ്പാന് കഴിയുന്നു. ഈ സമയത്ത് ദൈവം എന്താണ് ചെയ്യുന്നതെന്നു നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് വിവേചിപ്പാന് കഴിയാത്തത്? BSB BSB: You hypocrites! You know how to interpret the appearance of the earth and sky. Why don’t you know how to interpret the present time?
57 IEV നിങ്ങളില്‍ ഓരോരുത്തനും ചെയ്യേണ്ട ശരിയായ കാര്യങ്ങള്‍ തീരുമാനിക്കുകയും സമയം ഉള്ളപ്പോള്‍ നിവൃത്തിക്കുകയും ചെയ്യുക! BSB BSB: And why don’t you judge for yourselves what is right?
58 IEV നിങ്ങള്‍ കോടതിയിലേക്കു പോകുന്ന വഴിയി തന്നെ നിങ്ങളെ കുറ്റപ്പെടുത്തിയ ആരെങ്കിലുമായി നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങളെ ക്രമപ്പെടുത്താന്‍ ശ്രമിക്കുക. അവന് നിങ്ങളെ ന്യായാധിപന്റെ അടുക്കല്‍ പോകാന്‍ പ്രേരിപ്പിക്കുകയാണെങ്കില്‍, ന്യായാധിപന് നിങ്ങള്‍ കുറ്റവാളിയാണെന്നു നിര്‍ണ്ണയിക്കുകയും നിങ്ങളെ കോടതി ഉദ്യോഗസ്ഥനു കൈമാറുകയും ചെയ്യും. പിന്നീട് ആ ഉദ്യോഗസ്ഥന് നിങ്ങളെ കാരാഗ്രഹത്തില്‍ ഇടുകയും ചെയ്യും. BSB BSB: Make every effort to reconcile with your adversary while you are on your way to the magistrate. Otherwise, he may drag you off to the judge, and the judge may hand you over to the officer, and the officer may throw you into prison.
59 IEV ഞാന്‍ നിങ്ങളോടു പറയാം നിങ്ങള്‍ കാരാഗ്രഹത്തിലേക്കു പോകുകയാണെങ്കില്‍, ന്യായാധിപന് നിങ്ങള്‍ക്ക് ബാധ്യത പറഞ്ഞ അവസാനത്തെ കാശുപോലും കൊടുക്കാതെ പുറത്തുവരാന്‍ കഴിയുകയില്ല." BSB BSB: I tell you, you will not get out until you have paid the very last penny.”