2 IEV യേശു അവരോടു പറഞ്ഞത്, "നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ ഗലീലയില്‍നിന്നു വന്ന ആളുകള്‍ക്കു മാത്രമാണ് ഇതു സംഭവിച്ചത് എന്തുകൊണ്ടെന്നാല്‍ അവര്‍ മറ്റുള്ള ഗലീലക്കാരേക്കാള് കൂടുതല്‍ പാപം ചെയ്തവരായിരുന്നതുകൊണ്ടോ? BSB BSB: To this He replied, “Do you think that these Galileans were worse sinners than all the other Galileans, because they suffered this way?
3 IEV അതു കാരണമല്ല എന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരാം! പക്ഷേ നിങ്ങള്‍ നിങ്ങളുടെ പാപസ്വഭാവത്തില്‍നിന്നു തിരിഞ്ഞില്ലെങ്കില്‍ ഇതുപോലെ ദൈവം നിങ്ങളെയും ശിക്ഷിക്കുമെന്നു നിങ്ങള്‍ ഓര്‍ക്കേണ്ടത് ആവശ്യമാണ്. BSB BSB: No, I tell you. But unless you repent, you too will all perish.
4 IEV യെരുശലേമിനു പുറത്തുള്ള ശിലോഹാമില്‍ ഗോപുരം വീണ് ആ പതിനെട്ടു പേരുടെമേല്‍ പതിച്ചു മരിച്ചപ്പോള്‍ അവരെക്കുറിച്ച് എന്തു പറയുന്നു? യെരുശലേമിലുള്ള എല്ലാവരെക്കാളും അവര്‍ മോശമായ പാപികള്‍ ആയതുകൊണ്ട് ഇതു സംഭവിച്ചുവെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? BSB BSB: Or those eighteen who were killed when the tower of Siloam collapsed on them: Do you think that they were more sinful than all the others living in Jerusalem?
5 IEV അതായിരുന്നില്ല കാരണം എന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരാം! എന്നാല്‍ മറിച്ച് നിങ്ങളുടെ പാപ സ്വഭാവത്തില്‍നിന്നു തിരിഞ്ഞില്ലെങ്കില്‍ ഇതുപോലെ ദൈവം നിങ്ങളെയും ശിക്ഷിക്കുമെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ട ആവശ്യമുണ്ട്!" BSB BSB: No, I tell you. But unless you repent, you too will all perish.”
7 IEV പിന്നെ അവന് തോട്ടം സൂക്ഷിപ്പുകാരനോടു പറഞ്ഞത്, 'ഈ വൃക്ഷത്തെ നോക്കുക! കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഞാന്‍ ഇതില്‍ ഫലം നോക്കിക്കൊണ്ടിരിക്കുന്നു, എന്നാല്‍ അത്തിപ്പഴം ഒന്നും ഇല്ല. മുറിച്ചു താഴെ ഇടുക! അതു മണ്ണിലെ പോഷകഗുണങ്ങള്‍ എല്ലാം ഉപയോഗിച്ചിട്ടും ഒന്നുമില്ല!' BSB BSB: So he said to the keeper of the vineyard, ‘Look, for the past three years I have come to search for fruit on this fig tree and haven’t found any. Therefore cut it down! Why should it use up the soil?’
8 IEV എന്നാല്‍ തോട്ടക്കാരന് മറുപടി പറഞ്ഞത്, 'യജമാനനേ അടുത്ത ഒരു വര്‍ഷത്തേക്കും കൂടെ നില്ക്കട്ടെ. ഞാന്‍ അതിന്റെ ചുറ്റും കുഴിക്കുകയും വളമിടുകയും ചെയ്യാം. BSB BSB: ‘Sir,’ the man replied, ‘leave it alone again this year, until I dig around it and fertilize it.
9 IEV അടുത്ത വര്‍ഷം ഇതില്‍ അത്തിപ്പഴം ഉണ്ടെങ്കില്‍, തുടര്‍ച്ചയായി വളരാന്‍ അനുവദിക്കാം! പക്ഷേ ഫലമൊന്നും കായ്ച്ചില്ലെങ്കില്‍ നിനക്കു മുറിച്ച് കളയാം."' BSB BSB: If it bears fruit next year, fine. But if not, you can cut it down.’”
10 IEV യഹൂദന്മാരുടെ വിശ്രമ ദിവസത്തില്‍, പള്ളികളിലൊന്നില്‍ യേശു ആളുകളെ പഠിപ്പിച്ചുകൊണ്ടിരുന്നു. BSB BSB: One Sabbath Jesus was teaching in one of the synagogues,
11 IEV അശുദ്ധാത്മാവിനാല്‍ പതിനെട്ടു വര്‍ഷം കൂനിയായ ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. അവള് എപ്പോഴും കുനിഞ്ഞിരുന്നു. അവള്‍ക്ക് എഴുന്നേറ്റു നേരെ നില്ക്കുവാന് കഴിഞ്ഞിരുന്നില്ല. BSB BSB: and a woman there had been disabled by a spirit for eighteen years. She was hunched over and could not stand up straight.
12 IEV യേശു അവളെ കണ്ടപ്പോള്‍, അവന് അവളെ തന്റെ അടുക്കലേക്കു വിളിച്ചു. അവന് അവളോടു പറഞ്ഞത്, "സ്ത്രീയെ, ഈ രോഗത്തില്‍ നിന്നു ഞാന്‍ നിന്നെ സൗഖ്യമാക്കിയിരിക്കുന്നു!" BSB BSB: When Jesus saw her, He called her over and said, “Woman, you are set free from your disability.”
13 IEV അവന് തന്റെ കൈ അവളുടെമേല്‍ വച്ചു. പെട്ടെന്ന് അവള് എഴുന്നേറ്റു നില്‍ക്കുകയും ദൈവത്തെ സ്തുതിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. BSB BSB: Then He placed His hands on her, and immediately she straightened up and began to glorify God.
14 IEV യഹൂദന്മാരുടെ വിശ്രമ ദിവസം യേശു അവളെ സൗഖ്യമാക്കിയതുകൊണ്ടു പള്ളി പ്രമാണി കോപിച്ചു. അപ്പോള്‍ അവന് ജനങ്ങളോടു പറഞ്ഞത്, "ആഴ്ചയില്‍ ആറുദിവസം ജോലിചെയ്യുവാന്‍ ആളുകള്‍ക്ക് നമ്മുടെ നിയമം അനുവദിക്കുന്നു. നിങ്ങള്‍ക്കു സൗഖ്യം ആവശ്യമെങ്കില്‍, ആ ദിവസങ്ങളില്‍ പള്ളിയില്‍ വന്നു സൗഖ്യം പ്രാപിക്കണം. നമ്മുടെ വിശ്രമ ദിവസം വരരുത്." BSB BSB: But the synagogue leader was indignant that Jesus had healed on the Sabbath. “There are six days for work,” he told the crowd. “So come and be healed on those days and not on the Sabbath.”
15 IEV പിന്നീട് കര്‍ത്താവ് അവനോടു മറുപടി പറഞ്ഞത്, "നീയും നിന്റെ സഹപ്രവര്‍ത്തകരായ മതനേതാക്കന്മാരും കപടഭക്തിക്കാരാകുന്നു! വിശ്രമദിവസങ്ങളില്‍ ചില സമയങ്ങളില്‍ നിങ്ങളില്‍ ഒരോരുത്തരും വേല ചെയ്യുന്നു! നിങ്ങളുടെ കാളയെയോ കഴുതയെയോ ആഹാരത്തിനു കൊണ്ടുപോകുകയും വെള്ളം കുടിക്കാന്‍ അഴിക്കുകയും ചെയ്യാറില്ലയോ? BSB BSB: “You hypocrites!” the Lord replied. “Does not each of you on the Sabbath untie his ox or donkey from the stall and lead it to water?
16 IEV അബ്രഹാമിന്റെ പിന്‍ഗാമിയായ ഇവള് ഒരു യഹൂദ സ്ത്രീയാകുന്നു, എന്നാല്‍ സാത്താന് പതിനെട്ടു വര്‍ഷമായി ഇവളെ കൂനിയാക്കി ബന്ധിച്ചിരിക്കുന്നു! വിശ്രമദിവസത്തില്‍ ആണെങ്കിലും സാത്താനില്‍നിന്നു ഞാന്‍ ഇവളെ മോചിപ്പിക്കേണ്ടതല്ലയോ. BSB BSB: Then should not this daughter of Abraham, whom Satan has kept bound for eighteen long years, be released from her bondage on the Sabbath day?”
17 IEV അതിനുശേഷം അവന് അതു പറഞ്ഞത്, അവന്റെ ശത്രുക്കള്‍ അവരില്‍തന്നെ ലജ്ജിതരായിത്തീര്ന്നു. പക്ഷേ അവന് ചെയ്ത അത്ഭുത കാര്യങ്ങളെക്കുറിച്ചു മറ്റാളുകള്‍ എല്ലാം വളരെ സന്തോഷവാന്മാരായിരുന്നു. BSB BSB: When Jesus said this, all His adversaries were humiliated. And the whole crowd rejoiced at all the glorious things He was doing.
18 IEV പിന്നെ അവന് പറഞ്ഞു, "ദൈവം തന്നെത്താന്‍ രാജാവായി വെളിപ്പെടുത്തുന്നത് എങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ എങ്ങനെ വിശദീകരിക്കും? അത് എങ്ങനെ ആയിരിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയാം. BSB BSB: Then Jesus asked, “What is the kingdom of God like? To what can I compare it?
19 IEV ഒരു മനുഷ്യന് അവന്റെ വയലില്‍ ഒരു ചെറിയ കടുക് വിത്ത് നട്ടതുപോലെയായിരിക്കും. ഒരു മരം പോലെ വലുതാകുന്നതുവരെ അതു വളര്‍ന്നു. പക്ഷികള്‍ അതിന്റെ ചില്ലകളില്‍ കൂട് വയ്ക്കത്തക്ക നിലയില്‍ വളരെ വലുതായിരുന്നു." BSB BSB: It is like a mustard seed that a man tossed into his garden. It grew and became a tree, and the birds of the air nested in its branches.”
20 IEV പിന്നെയും അവന് പറഞ്ഞത്, "ദൈവം തന്നെത്താന്‍ രാജാവാണെന്ന് കാണിക്കുന്നത് എങ്ങനെയാണെന്നു ഞാന്‍ മറ്റൊരു രീതിയില്‍ പറയാം. BSB BSB: Again He asked, “To what can I compare the kingdom of God?
21 IEV ഒരു സ്ത്രീ ഇരുപത്തിയഞ്ച് കിലോ മാവിനുള്ളില്‍ അല്പം പുളിപ്പ് കലര്‍ത്തിയപോലെയാണ് അത്. ആ ചെറിയ പുളിപ്പ് ആ കുഴച്ച എല്ലാ മാവിനേയും പുളിപ്പിച്ചു പൊങ്ങുമാറാക്കി." BSB BSB: It is like leaven that a woman took and mixed into three measures of flour, until all of it was leavened.”
22 IEV യേശു യെരുശലേമിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. വഴിനീളെയുള്ള എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അവന് ചെന്ന് ജനങ്ങളെ പഠിപ്പിച്ചു. BSB BSB: Then Jesus traveled throughout the towns and villages, teaching as He made His way toward Jerusalem.
23 IEV ആരോ ഒരാള്‍ അവനോടു ചോദിച്ചു, "കര്‍ത്താവേ, ദൈവം കുറച്ചു പേരെ മാത്രമോ രക്ഷിക്കുന്നത്?" യേശു ഉത്തരം പറഞ്ഞത്, BSB BSB: “Lord,” someone asked Him, “will only a few people be saved?” Jesus answered,
24 IEV "ഇടുക്കുവാതിലിലൂടെ പ്രവേശിക്കണമെങ്കില്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടത് ആവശ്യമാണ്. ഞാന്‍ നിങ്ങളോടു പറയാം അനേകം ആളുകള്‍ മറ്റുവഴികളിലൂടെ പരിശ്രമിക്കും, എന്നാല്‍ അകത്തു കയറുവാന്‍ കഴികയില്ല. BSB BSB: “Make every effort to enter through the narrow door. For many, I tell you, will try to enter and will not be able.
25 IEV വീട്ടുടമസ്ഥന് എഴുന്നേറ്റു വാതിലടച്ചശേഷം, നിങ്ങള്‍ വെളിയില്‍നിന്നു നിങ്ങള്‍ വാതിലില്‍ മുട്ടും. നിങ്ങള്‍ ഉടമസ്ഥനോടു യാചിച്ച് അവനോടു പറയും, 'കര്‍ത്താവേ ഞങ്ങള്‍ക്കുവേണ്ടി വാതില്‍ തുറക്കേണമേ! എന്നാല്‍ അവന് മറുപടി പറയും, 'ഇല്ല, ഞാന്‍ തുറക്കുകയില്ല എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ല, നിങ്ങള്‍ എവിടെ നിന്നാണെന്നും ഞാന്‍ അറിയുന്നില്ല!' BSB BSB: After the master of the house gets up and shuts the door, you will stand outside knocking and saying, ‘Lord, open the door for us.’ But he will reply, ‘I do not know where you are from.’
26 IEV പിന്നെ നിങ്ങള്‍ പറയും, 'ഞങ്ങള്‍ നിന്റെ കൂടെ ഇരുന്ന് ആഹാരം കഴിച്ചതും ഞങ്ങളുടെ പട്ടണങ്ങളിലെ തെരുവുകളില്‍ നീ ഞങ്ങളെ പഠിപ്പിച്ചതും നീ മറന്നുപോയി!' BSB BSB: Then you will say, ‘We ate and drank with you, and you taught in our streets.’
27 IEV എന്നാല്‍ 'ഞാന്‍ വീണ്ടും പറയും, ഞാന്‍ നിങ്ങളെ അറിയുന്നില്ലെന്നും, നിങ്ങള്‍ എവിടെ നിന്നെന്നുപോലും ഞാന്‍ അറിയുന്നില്ലെന്ന് അവന് പിന്നെയും പറയും. നിങ്ങള്‍ ദുഷ്ടരായ ആളുകള്‍ ആകുന്നു! ഇവിടെനിന്ന് ദൂരെ പോകുക!"' BSB BSB: And he will answer, ‘I tell you, I do not know where you are from. Depart from me, all you evildoers.’
28 IEV പിന്നെ യേശു തുടര്‍ന്നു പറഞ്ഞതെന്തെന്നാല്‍, "ദൂരത്തില്‍നിന്നു നിങ്ങള്‍ അബ്രഹാമിനേയും യിസഹാക്കിനേയും യാക്കോബിനെയും കാണും. ദൈവം രാജാവായി സകലത്തെയും ഭരിക്കുന്ന സമയത്ത്, കാലങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന എല്ലാ പ്രവാചകന്മാരെയും അവിടെ കാണും. എന്നാല്‍ നിലവിളിച്ചും പല്ലുകടിച്ചും കൊണ്ടു നിങ്ങള്‍ പുറത്തായിരിക്കും. BSB BSB: There will be weeping and gnashing of teeth when you see Abraham, Isaac, Jacob, and all the prophets in the kingdom of God, but you yourselves are thrown out.
29 IEV അതുകൂടാതെ, യഹൂദരല്ലാത്ത ആളുകളും അകത്തുകാണും. ഭൂമിയുടെ വടക്ക്, കിഴക്ക്, തെക്ക് പടിഞ്ഞാറു ദേശങ്ങളില്‍ നിന്നു വന്നവരും ഉണ്ടാകും, ദൈവം സകലത്തെയും ഭരിക്കുന്നതിനാല്‍ അവര്‍ ഭക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യും. BSB BSB: People will come from east and west and north and south, and will recline at the table in the kingdom of God.
30 IEV ചിന്തിക്കുക: ഇപ്പോള്‍ പ്രാധാന്യം കുറഞ്ഞതായി തോന്നുന്ന ചില ആളുകള്‍ അന്ന് ഏറ്റവും പ്രാധാന്യം ഉള്ളവരായി തീരും, ഇപ്പോള്‍ പ്രാധാന്യം ഉള്ളവരായി തോന്നുന്ന മറ്റു ചിലര്‍ അന്ന് ഏറ്റവും പ്രാധാന്യം ഇല്ലാത്തവരായിത്തീരും". BSB BSB: And indeed, some who are last will be first, and some who are first will be last.”
31 IEV ആ ദിവസം തന്നെ ചില പരീശന്മാര് യേശുവിന്റെ അടുക്കല്‍ വന്നു പറഞ്ഞു, "അധികാരിയായ ഹെരോദ് അന്തിപ്പാസ് നിന്നെ കൊല്ലുവാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ പ്രദേശം വിടുക!" BSB BSB: At that very hour, some Pharisees came to Jesus and told Him, “Leave this place and get away, because Herod wants to kill You.”
32 IEV അവന് അവരോടു മറുപടി പറഞ്ഞു, "ഹെരോദാവ് കുറുക്കനെപ്പോലെ ക്രൂരനാണ്, എന്നാല്‍ കുറുക്കനെപ്പോലെ നിസാരനുമാണ്. ആകയാല്‍ എനിക്ക് അവനെക്കുറിച്ച് വിചാരമില്ല. ദൈവം നിശ്ചയിച്ചിട്ടുള്ള സ്ഥലവും സമയവും വരുവോളം ആര്‍ക്കും എന്നെ ഉപദ്രവിക്കുവാന്‍ കഴികയില്ലെന്ന് അവനെ കാണിക്കുക, പോയി എന്നില്‍നിന്നുള്ള ഈ സന്ദേശങ്ങള്‍ അവനെ അറിയിക്കുക: 'ശ്രദ്ധിക്കുക ഞാന്‍ ഇന്നു പിശാചുക്കളെ പുറത്താക്കുകയും അത്ഭുതങ്ങള്‍ പ്രവൃത്തിക്കുകയും ഇതുപോലെ തുടര്‍ച്ചയായി കുറച്ചു സമയം കൂടി ചെയ്യും. അതിനുശേഷം ഞാന്‍ എന്റെ പ്രവൃത്തികള്‍ അവസാനിപ്പിക്കും.' BSB BSB: But Jesus replied, “Go tell that fox, ‘Look, I will keep driving out demons and healing people today and tomorrow, and on the third day I will reach My goal.’
33 IEV എന്നാല്‍ ഞാന്‍ വരും ദിവസങ്ങളില്‍ എന്റെ യെരുശലേമിലേക്കുള്ള യാത്ര ഞാന്‍ തുടരേണ്ടതുണ്ട്, യെരുശലേമില്‍ അല്ലാതെ മറ്റൊരു സ്ഥലത്തുവച്ച് പ്രവാചകന്മാരെ കൊല്ലുന്നതു ശരിയായ കാര്യമല്ല. BSB BSB: Nevertheless, I must keep going today and tomorrow and the next day, for it is not admissible for a prophet to perish outside of Jerusalem.
34 IEV യെരുശലേമിലുള്ള ജനങ്ങളെ! വളരെ നാളുകള്‍ക്കു മുന്‍പു ജീവിച്ചിരുന്ന പ്രവാചകന്മാരെയും ദൈവം അയച്ച മറ്റുള്ളവരെയും നിങ്ങള്‍ കല്ലെറിഞ്ഞു കൊന്നു. ഒരു കോഴി അവളുടെ കുഞ്ഞുങ്ങളെ തന്റെ ചിറകടിയില്‍ സൂക്ഷിക്കുന്നതുപോലെ പല സമയത്തും ഞാന്‍ നിങ്ങളെ സൂക്ഷിക്കേണ്ടതിന് ഒരുമിച്ചുകൂട്ടി. പക്ഷേ നിങ്ങള്‍ക്ക് അതു ചെയ്യുവാന്‍ എന്നെ ആവശ്യമായിരുന്നില്ല. BSB BSB: O Jerusalem, Jerusalem, who kills the prophets and stones those sent to her, how often I have longed to gather your children together as a hen gathers her chicks under her wings, but you were unwilling!
35 IEV ഇപ്പോള്‍ നോക്കുക, യെരുശലേമിലുള്ള ആളുകളെ ദൈവം ഒരിക്കലും സൂക്ഷിക്കുകയില്ല. ഞാന്‍ ഇതുംകൂടെ നിങ്ങളോടു പറയുന്നു. ഒരു പ്രാവശ്യംകൂടെ മാത്രം, ഞാന്‍ നിങ്ങളുടെ പട്ടണത്തില്‍ പ്രവേശിക്കും. അതിനുശേഷം പിന്നെ ഞാന്‍ മടങ്ങിവരുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല, ദൈവത്തിന്റെ അധികാരത്തോടുകൂടി വന്ന 'ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവന്‍' എന്നു നിങ്ങള്‍ എന്നെക്കുറിച്ചു പറയും!" BSB BSB: Look, your house is left to you desolate. And I tell you that you will not see Me again until you say, ‘Blessed is He who comes in the name of the Lord.’”