1 IEV അനേകം നികുതി പിരിക്കുന്നവരും പാപം ശീലമാക്കിയവര്‍ എന്ന് കണക്കാക്കപ്പെട്ട മറ്റു ചിലരും യേശു പഠിപ്പിക്കുന്നതു കേള്‍ക്കുവാന്‍ അവന്റെ അടുക്കല്‍ വന്നുകൊണ്ടിരുന്നു. BSB BSB: Now all the tax collectors and sinners were gathering around to listen to Jesus.
2 IEV പരീശന്മാരും യഹൂദാ നിയമ ഉപദേശകന്മാരും ഇതു കണ്ടപ്പോള്‍, അവര്‍ പിറുപിറുക്കാന്‍ ആരംഭിച്ചു, പറഞ്ഞത്, "ഈ മനുഷ്യന് പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷിക്കുകയും ചെയ്യുന്നു. "ഇതു ചെയ്യുന്നതിലൂടെ യേശു അവനെത്തന്നെ അശുദ്ധനാക്കുന്നു എന്ന് അവര്‍ വിചാരിച്ചു. BSB BSB: So the Pharisees and scribes began to grumble: “This man welcomes sinners and eats with them.”
3 IEV അതുകൊണ്ട് യേശു അവരോട് ഈ ഉപമ പറഞ്ഞത്: BSB BSB: Then Jesus told them this parable:
4 IEV "നിങ്ങളിലൊരുവനു നൂറ് ആട് ഉണ്ടായിരിക്കുകയും അവയില്‍ ഒന്നു നഷ്ടപ്പെട്ടുവെന്നും സങ്കല്പിക്കുക. തീര്‍ച്ചയായും നിങ്ങള്‍ മറ്റേ തൊണ്ണുറ്റിയൊന്‍പത് ആടുകളെ മരുഭൂമിയില്‍ വിട്ടിട്ടു നഷ്ടപ്പെട്ട ആടിനെ കണ്ടുപിടിക്കുന്നതുവരെ നിങ്ങള്‍പോയി അന്വേഷിക്കും. BSB BSB: “What man among you, if he has a hundred sheep and loses one of them, does not leave the ninety-nine in the pasture and go after the one that is lost, until he finds it?
5 IEV നിങ്ങള്‍ അതിനെ കണ്ടുപിടിച്ചു കഴിഞ്ഞ്, സന്തോഷത്തോടെ നിങ്ങളുടെ ചുമലില്‍ വഹിച്ചു ഭവനത്തിലേക്കു വരും. BSB BSB: And when he finds it, he joyfully puts it on his shoulders,
6 IEV പിന്നെ നിങ്ങള്‍ ഭവനത്തില്‍ എത്തിയാല്‍, നിങ്ങള്‍ നിങ്ങളുടെ സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി അവരോടു പറയും: 'എന്നോടൊപ്പം സന്തോഷിക്കുവിന്‍, എന്തുകൊണ്ടെന്നാല്‍ നഷ്ടപ്പെട്ടുപോയ എന്റെ ആടിനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു!' BSB BSB: comes home, and calls together his friends and neighbors to tell them, ‘Rejoice with me, for I have found my lost sheep!’
7 IEV ഞാന്‍ നിങ്ങളോടു പറയാം, ഇതേരീതിയില്‍, അനുതാപം ആവശ്യമില്ലാത്ത അനേകം ആളുകള്‍ ദൈവത്തോടു നിരപ്പായതിനെക്കാള് ഒരു പാപി അവന്റെ പാപത്തില്‍നിന്ന് അനുതപിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ വളരെയധികം സന്തോഷമുണ്ടാകും. BSB BSB: I tell you that in the same way there will be more joy in heaven over one sinner who repents than over ninety-nine righteous ones who do not need to repent.
8 IEV ഒരു സ്ത്രീക്കു വളരെ വിലപിടിപ്പുള്ള പത്തു വെള്ളിനാണയങ്ങള്‍ ഉണ്ടെന്നും അവയില്‍ ഒന്ന് അവള്‍ക്കു നഷ്ടമായെന്നും സങ്കല്പിക്കുക. തീര്‍ച്ചയായിട്ടും അവള് വിളക്കു തെളിയിക്കുകയും തറ തൂക്കുകയും ശ്രദ്ധയോടെ കണ്ടുപിടിക്കുന്നതുവരെ അന്വേഷിക്കുകയും ചെയ്യും. BSB BSB: Or what woman who has ten silver coins and loses one of them does not light a lamp, sweep her house, and search carefully until she finds it?
9 IEV അവള് അതിനെ കണ്ടുപിടിച്ചുകഴിഞ്ഞാല്‍, അവളുടെ സ്നേഹിതന്മാരേയും അയല്‍ക്കാരേയും വിളിച്ചുകൂട്ടി അവരോടു പറയും, "എന്നോടുകൂടെ സന്തോഷിക്കുവിന്‍, എന്തുകൊണ്ടെന്നാല്‍ എനിക്കു നഷ്ടപ്പെട്ടിരുന്ന നാണയം ഞാന്‍ കണ്ടെത്തിയിരിക്കുന്നു!' BSB BSB: And when she finds it, she calls together her friends and neighbors to say, ‘Rejoice with me, for I have found my lost coin.’
10 IEV ഞാന്‍ നിങ്ങളോടു പറയാം, ഇതേരീതിയില്‍, ഒരു പാപി അവന്റെ പാപത്തില്‍നിന്നു മാനസാന്തരപ്പെടുന്നതിനാല്‍ ദൈവത്തിന്റെ ദൂതന്മാരുടെ മദ്ധ്യത്തില്‍ ഒരുപാടു സന്തോഷമുണ്ടാകും." BSB BSB: In the same way, I tell you, there is joy in the presence of God’s angels over one sinner who repents.”
12 IEV ഒരു ദിവസം ഇളയ മകന് തന്റെ പിതാവിനോട്, 'പിതാവേ നീ മരിക്കുമ്പോള്‍ സാധാരണയായി എനിക്കു നല്കുന്ന നിന്റെ സ്വത്തിന്റെ പങ്ക് എനിക്ക് ഇപ്പോള്‍ നല്‍കണം.' അതുകൊണ്ടു പിതാവ് തന്റെ സ്വത്തു തന്റെ രണ്ടു മക്കള്‍ക്കുമായി വിഭജിച്ചുകൊടുത്തു. BSB BSB: The younger son said to him, ‘Father, give me my share of the estate.’ So he divided his property between them.
13 IEV ചില ദിവസങ്ങള്‍ക്കുശേഷം, ഇളയമകന് അവന് അവകാശപ്പെട്ടതെല്ലാം ഒരുമിച്ചുകൂട്ടി ദൂരെയുള്ള ഒരു രാജ്യത്തേക്കു യാത്രയായി. അവിടെ ആ രാജ്യത്ത് അവന് തന്റെ പണമെല്ലാം അധാര്‍മിക ജീവിതത്തിലൂടെ മൂഡമായി ചിലവഴിച്ചു. BSB BSB: After a few days, the younger son got everything together and journeyed to a distant country, where he squandered his wealth in wild living.
14 IEV അവന് അവന്റെ പണമെല്ലാം ചിലവഴിച്ചശേഷം, ആ ദേശത്തെല്ലാം ഉടനീളം തീവ്രമായ ഒരു ക്ഷാമം ഉണ്ടായി. തുടര്‍ന്ന് അവനു ജീവിക്കുവാന്‍ ബാക്കിയൊന്നുമില്ലാതെയായി. BSB BSB: After he had spent all he had, a severe famine swept through that country, and he began to be in need.
15 IEV അങ്ങനെ ആ രാജ്യത്തു ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ അടുക്കല്‍ പോയി അവനോട് അവനെ കൂലിക്ക് എടുക്കുമോ എന്നു ചോദിച്ചു. അങ്ങനെ ആ മനുഷ്യന് അവനെ വയലുകളില്‍ അവന്റെ പന്നികളെ മേയിക്കാന്‍ അയച്ചു. BSB BSB: So he went and hired himself out to a citizen of that country, who sent him into his fields to feed the pigs.
16 IEV അവന് വളരെ വിശന്നിട്ട് പന്നികള്‍ കഴിക്കുന്ന അമര തൊണ്ട് എങ്കിലും ഭക്ഷിക്കാന്‍ കിട്ടിയിരുന്നെങ്കിലെന്ന് അവന് ആശിച്ചു. പക്ഷേ ആരും അവന് ഒന്നും നല്‍കിയില്ല. BSB BSB: He longed to fill his belly with the pods the pigs were eating, but no one would give him a thing.
17 IEV അവസാനമായി താന്‍ എത്ര മൂഡനായിരുന്നുവെന്നു നന്നായി ചിന്തിക്കാനാരംഭിച്ചു, അവന് അവനോടു തന്നെ പറഞ്ഞു: 'എന്റെ പിതാവിന്റെ കൂലി വേലക്കാരെല്ലാം വേണ്ടുന്നതിനെക്കാള്‍ കൂടുതല്‍ ആഹാരം കഴിക്കുന്നു, പക്ഷേ ഞാന്‍ ഇവിടെ ഭക്ഷണം ഒന്നും കിട്ടാതെ മരിക്കുന്നു! BSB BSB: Finally he came to his senses and said, ‘How many of my father’s hired servants have plenty of food, but here I am, starving to death!
18 IEV അതുകൊണ്ടു ഞാന്‍ ഇവിടം വിട്ട് എന്റെ പിതാവിന്റെ അടുക്കലേക്കു പോകും. ഞാന്‍ അവനോടു പറയും, "പിതാവേ ഞാന്‍ ദൈവത്തിനെതിരായും നിനക്കെതിരായും പാപം ചെയ്തു." BSB BSB: I will get up and go back to my father and say to him, “Father, I have sinned against heaven and against you.
19 IEV ഞാന്‍ നിന്റെ മകനെന്ന് വിളിക്കപ്പെടുവാന്‍ ഇനി ഒരിക്കലും യോഗ്യനല്ല; നിന്റെ കൂലി വേലക്കാരില്‍ ഒരുവനെപ്പോലെ എനിക്കു തൊഴില്‍ നല്കേണമേ". BSB BSB: I am no longer worthy to be called your son. Make me like one of your hired servants.”’
20 IEV അങ്ങനെ അവന് അവിടം വിട്ട് തന്റെ പിതാവിന്റെ ഭവനത്തിലേക്കു യാത്രയാരംഭിച്ചു. പക്ഷേ ഭവനത്തില്‍ നിന്നു വളരെദൂരം ആയിരുന്നപ്പോള്‍ തന്നെ, അവന്റെ പിതാവ് അവനെ കണ്ട് അവനോട് ആഴമായി മനസ്സലിഞ്ഞു. അവന് തന്റെ മകന്റെ അടുക്കലേക്ക് ഓടി അവനെ കെട്ടിപ്പിടിച്ച് അവന്റെ കവിളില്‍ ഉമ്മവെച്ചു. BSB BSB: So he got up and went to his father. But while he was still in the distance, his father saw him and was filled with compassion. He ran to his son, embraced him, and kissed him.
21 IEV അവന്റെ മകന് അവനോട്, 'പിതാവേ, ഞാന്‍ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. അതുകൊണ്ട് ഞാന്‍ നിന്റെ മകനെന്ന് വിളിക്കപ്പെടുവാന്‍ മേലാലും യോഗ്യനല്ല.' BSB BSB: The son declared, ‘Father, I have sinned against heaven and against you. I am no longer worthy to be called your son.’
22 IEV പക്ഷേ അവന്റെ പിതാവ് തന്റെ വേലക്കാരോടു പറഞ്ഞത്, 'വേഗത്തില്‍ പോയി എന്റെ നല്ല കുപ്പായം കൊണ്ടുവന്ന് എന്റെ മകന്റെമേല്‍ ധരിപ്പിക്കുക. അതുപോലെ അവന്റെ വിരലില്‍ മോതിരവും അവന്റെ കാലില്‍ ചെരുപ്പുകളും അണിയിക്കുക! BSB BSB: But the father said to his servants, ‘Quick! Bring the best robe and put it on him. Put a ring on his finger and sandals on his feet.
23 IEV പ്രത്യേക അവസരങ്ങളില്‍ മാത്രം എടുക്കുന്ന കൊഴുപ്പിച്ച പശുക്കിടാവിനെ കൊണ്ടുവന്നു കൊല്ലുക, ആയതിനാല്‍ നമുക്കു ഭക്ഷിക്കാനും ആഘോഷിക്കാനും കഴിയും! BSB BSB: Bring the fattened calf and kill it. Let us feast and celebrate.
24 IEV എന്റെ ഈ മകന് മരിച്ചവനെപ്പോലെയായിരുന്നു, പക്ഷേ അവന് ഇപ്പോള്‍ വീണ്ടും ജീവിച്ചിരിക്കുന്നു! അതുകൊണ്ടു നമുക്ക് ആഘോഷിക്കേണ്ട ആവശ്യമുണ്ട്. നഷ്ടപ്പെട്ട ഒരു വ്യക്തിപോലെയായിരുന്നു അവന്, പക്ഷേ അവനെ ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു!' അങ്ങനെ അവര്‍ ആഘോഷിക്കാന്‍ തുടങ്ങി. BSB BSB: For this son of mine was dead and is alive again! He was lost and is found!’ So they began to celebrate.
25 IEV അതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, പിതാവിന്റെ മൂത്തമകന് പുറത്തു വയലില്‍ വേല ചെയ്യുകയായിരുന്നു. അവന് അവന്റെ വേല തീര്‍ത്തശേഷം വീടിനോടടുത്തപ്പോള്‍, ആളുകള്‍ സംഗീതം വായിക്കുന്നതും, കളിക്കുന്നതും നൃത്തംചെയ്യുന്നതും അവന് കേട്ടു. BSB BSB: Meanwhile the older son was in the field, and as he approached the house, he heard music and dancing.
26 IEV അവന് ദാസന്മാരിലൊരുവനെ വിളിച്ച് എന്താണ് സംഭവിക്കുന്നതെന്നു ചോദിച്ചു. BSB BSB: So he called one of the servants and asked what was going on.
27 IEV ദാസന് അവനോടു പറഞ്ഞത്, 'നിന്റെ സഹോദരന് ഭവനത്തില്‍ വന്നിരിക്കുന്നു. നിന്റെ സഹോദരന് സുരക്ഷിതനായും ആരോഗ്യത്തോടും മടങ്ങി വന്നതുകൊണ്ട് കൊഴുപ്പിച്ച പശുക്കിടാവിനെ കൊല്ലാനും ആഘോഷിപ്പാനും നിന്റെ പിതാവ് ഞങ്ങളോടു പറഞ്ഞു.' BSB BSB: ‘Your brother has returned,’ he said, ‘and your father has killed the fattened calf, because he has him back safe and sound.’
28 IEV പക്ഷേ മൂത്ത സഹോദരന് ദേഷ്യപ്പെട്ടു ഭവനത്തിലേക്കു പോകാന്‍ മനസില്ലായിരുന്നു. അങ്ങനെ അവന്റെ പിതാവ് വെളിയില്‍ വന്ന് അകത്തേക്കു വരാന്‍ അവനോടു യാചിച്ചു. BSB BSB: The older son became angry and refused to go in. So his father came out and pleaded with him.
29 IEV പക്ഷേ അവന് അവന്റെ പിതാവിനോടു മറുപടി പറഞ്ഞത്, 'കേള്‍ക്കുക! ഈ വര്‍ഷങ്ങളെല്ലാം നിന്റെ അടിമയെപ്പോലെ ഞാന്‍ നിനക്കുവേണ്ടി വേല ചെയ്തു. നീ എന്നോടു ചെയ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എല്ലായ്പ്പോഴും അനുസരിച്ചു. പക്ഷേ എനിക്കും എന്റെ സ്നേഹിതന്മാര്ക്കും വിരുന്നു നല്‍കേണ്ടുന്നതിന് ഒരു ചെറിയ ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നിട്ടില്ല. BSB BSB: But he answered his father, ‘Look, all these years I have served you and never disobeyed a commandment of yours. Yet you never gave me even a young goat so I could celebrate with my friends.
30 IEV വ്യഭിചാരികളോടൊപ്പം നിന്റെ പണമെല്ലാം ചിലവഴിച്ചശേഷം ഇപ്പോള്‍ ഈ നിന്റെ മകന് ഭവനത്തിലേക്കു മടങ്ങിവന്നു, ആഘോഷത്തിനുവേണ്ടി നീ നിന്റെ ദാസന്മാരോടു തടിപ്പിച്ച ഒരു പശുക്കിടാവിനെ കൊല്ലുവാന്‍ പറഞ്ഞിരിക്കുന്നു!' BSB BSB: But when this son of yours returns from squandering your wealth with prostitutes, you kill the fattened calf for him!’
31 IEV പക്ഷേ അവന്റെ പിതാവ് അവനോട്, 'എന്റെ മകനെ, നീ എല്ലായ്പ്പോഴും എന്റെ കൂടെ ഉണ്ട്, എനിക്കു സ്വന്തമായിട്ടുള്ളതെല്ലാം നിന്റെതാണ്. BSB BSB: ‘Son, you are always with me,’ the father said, ‘and all that is mine is yours.
32 IEV നിന്റെ സഹോദരന് മരിച്ചവനായിരുന്നിട്ടും വീണ്ടും ജീവിച്ചിരിക്കുന്ന കാരണത്താല്‍ നാം സന്തോഷിക്കുന്നതും ആഘോഷിക്കുന്നതും ശരിയാണ്. അവന് നഷ്ടപ്പെട്ടവനായിരുന്നു ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു!" BSB BSB: But it was fitting to celebrate and be glad, because this brother of yours was dead and is alive again; he was lost and is found.’”