1 IEV യേശു ഇതുംകൂടെ തന്റെ ശിഷ്യന്മാരോടു പറഞ്ഞു, "ഒരിക്കല്‍ ഒരു സമ്പന്നനായ മനുഷ്യന് ഒരു ഗൃഹകാര്യസ്ഥനുണ്ടായിരുന്നു. ഒരു ദിവസം ആ ധനികനായ മനുഷ്യന്, കാര്യസ്ഥന് തന്റെ വസ്തുക്കള്‍ നഷടപ്പെടുംവിധം വളരെ മോശമായി കൈകാര്യം ചെയ്യുന്നുവെന്ന് അറിഞ്ഞു. BSB BSB: Jesus also said to His disciples, “There was a rich man whose manager was accused of wasting his possessions.
2 IEV അങ്ങനെ അവന് കാര്യസ്ഥനെ തന്റെ അടുക്കല്‍ വിളിച്ച് അവനോടു പറഞ്ഞത്, 'നീ ചെയ്യുന്നത് വളരെ മോശമാണ്! നീ കൈകാര്യം ചെയ്ത കാര്യങ്ങളുടെയെല്ലാം ഒരു അവസാന കുറിപ്പ് എനിക്കു നല്‍കണം, എന്തുകൊണ്ടെന്നാല്‍ നീ ഇനിയും എന്റെ ഗൃഹകാര്യസ്ഥനായിരിപ്പാന് കഴിയുകയില്ല!' BSB BSB: So he called him in to ask, ‘What is this I hear about you? Turn in an account of your management, for you cannot be manager any longer.’
3 IEV പിന്നെ കാര്യസ്ഥന് സ്വയം പറഞ്ഞു, 'എന്റെ യജമാനന് അവന്റെ കാര്യസ്ഥന് ആയിരിക്കുന്നതില്‍നിന്ന് എന്നെ നീക്കം ചെയ്യാന്‍ പോകുകയാണ്, അതുകൊണ്ട് എന്തുചെയ്യണമെന്ന് ഞാന്‍ ചിന്തിക്കണം. കുഴികള്‍ കുഴിക്കുന്ന ജോലി ചെയ്യുവാനുള്ള ശക്തി എനിക്കില്ല, പണത്തിനുവേണ്ടി യാചിക്കുവാന്‍ ഞാന്‍ ലജ്ജിക്കുന്നു. BSB BSB: The manager said to himself, ‘What shall I do, now that my master is taking away my position? I am too weak to dig and too ashamed to beg.
4 IEV എന്തു ചെയ്യണമെന്ന് എനിക്കറിയാം, ഞാന്‍ എന്റെ അധികാര വേലയില്‍നിന്നു പുറത്താക്കപ്പെട്ടാല്‍ ആളുകള്‍ എന്നെ അവരുടെ ഭവനങ്ങളില്‍ കൊണ്ടുപോകും!' BSB BSB: I know what I will do so that after my removal from management, people will welcome me into their homes.’
5 IEV അതുകൊണ്ടു തന്റെ യജമാനനു പണം കൊടുക്കുവാന്‍ ഉണ്ടായിരുന്നവരെ ഓരോരുത്തരെയായി തന്റെ അടുക്കലേക്കു വിളിച്ചു. ആദ്യത്തവനോട് അയാള്‍ എത്ര പണം തന്റെ യജമാനന് കൊടുക്കാന്‍ ഉണ്ടെന്നു ചോദിച്ചു. BSB BSB: And he called in each one of his master’s debtors. ‘How much do you owe my master?’ he asked the first.
6 IEV ആ മനുഷ്യന് മറുപടി പറഞ്ഞത്, 'മൂവായിരം ലിറ്റര്‍ ഒലിവെണ്ണ. അധികാരി ആ മനുഷ്യനോട്, 'നിന്റെ വില്പനച്ചീട്ട് എടുക്കുക, ഇരുന്ന്, പെട്ടെന്ന് അത് ആയിരത്തിഅഞ്ഞൂറ് ലിറ്റര്‍ എന്നു തിരുത്തുക!' BSB BSB: ‘A hundred measures of olive oil,’ he answered. ‘Take your bill,’ said the manager, ‘sit down quickly, and write fifty.’
7 IEV അവന് മറ്റൊരു മനുഷ്യനോടു പറഞ്ഞത്, 'നീ എത്രക്ക് കടപ്പെട്ടിരിക്കുന്നു?' ആ മനുഷ്യന് മറുപടി പറഞ്ഞത്, 'ആയിരം കുട്ട ഗോതമ്പ്.' അധികാരി അവനോടു, നിന്റെ വില്പനച്ചീട്ട് എടുത്തു എണ്ണുറു കുട്ട എന്നു തിരുത്തുക!" BSB BSB: Then he asked another, ‘And how much do you owe?’ ‘A hundred measures of wheat,’ he replied. ‘Take your bill and write eighty,’ he told him.
8 IEV തന്റെ അധികാരി എന്താണ് ചെയ്തതെന്ന് യജമാനന് കേട്ടപ്പോള്‍ അവിശ്വസ്തനായ തന്റെ അധികാരിയുടെ തന്ത്രത്തെ അദ്ദേഹം പുകഴ്ത്തി. ദൈവത്തിനുള്ള ആളുകള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെടുത്തുന്നതില്‍ ഈ ലോകത്തിനുള്ള ആളുകളെക്കാള്‍ ബുദ്ധികുറഞ്ഞവരാണ് എന്നുള്ളതാണ് സത്യം. BSB BSB: The master commended the dishonest manager because he had acted shrewdly. For the sons of this age are more shrewd in dealing with their own kind than are the sons of light.
9 IEV ഞാന്‍ നിങ്ങളോടു പറയാം, "ഈ ലോകത്തിലുള്ള പണം ഉപയോഗിച്ചു നിങ്ങള്‍ക്കു തന്നെ സ്നേഹിതന്മാരെ ഉണ്ടാക്കുക. പണം തീര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ക്കുള്ള സ്നേഹിതന്മാര് നിങ്ങളെ നിത്യ ഭവനങ്ങളിലേക്കു സ്വാഗതം ചെയ്യും. BSB BSB: I tell you, use worldly wealth to make friends for yourselves so that when it is gone, they will welcome you into eternal dwellings.
10 IEV ചെറിയ തുക വിശ്വസ്തതയോടെ കൈകാര്യം ചെയ്യുന്ന ആളുകളെ വലിയ തുകയോടുകൂടിയും വിശ്വസിക്കാം. നിസ്സാര കര്‍മ്മങ്ങള്‍ സത്യസന്ധതയില്ലാത്ത രീതികളിലൂടെ കൈകാര്യം ചെയ്യുന്ന ആളുകള്‍ പ്രധാനപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ സത്യസന്ധതയില്ലത്തവരായിരിക്കും." BSB BSB: Whoever is faithful with very little will also be faithful with much, and whoever is dishonest with very little will also be dishonest with much.
11 IEV അതുകൊണ്ട് ഈ ലോകത്തില്‍നിന്നു ദൈവം നിങ്ങള്‍ക്കു നല്കിയ പണം വിശ്വസ്തയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലെ സത്യമായ ധനങ്ങള്‍ അവന് അനുഭവിപ്പാന്‍ നിന്നെ തീര്‍ച്ചയായും അനുവദിക്കില്ല. BSB BSB: So if you have not been faithful with worldly wealth, who will entrust you with true riches?
12 IEV മറ്റുള്ളവരുടെ സ്വത്തു നിങ്ങള്‍ വിശ്വസ്തതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍, ആരെങ്കിലും നിങ്ങള്‍ക്കു സ്വന്തമായി സ്വത്തു തരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്. BSB BSB: And if you have not been faithful with the belongings of another, who will give you belongings of your own?
13 IEV ഒരേ സമയത്തു രണ്ടു വ്യത്യസ്തരായ യജമാനന്മാരെ സേവിക്കുവാന്‍ ഒരു ദാസനും കഴികയില്ല. അവന് അതു ചെയ്യാന്‍ ശ്രമിച്ചാല്‍ അവരില്‍ ഒരുവനെ അവന് വെറുക്കുകയും മറ്റവനെ സ്നേഹിക്കുകയും അവരില്‍ ഒരുവനോട് അവന് കൂറുപുലര്‍ത്തുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതം പണ സമ്പാദനത്തിനും മറ്റു ഭൌതിക സ്ഥാനങ്ങള്‍ക്കും വേണ്ടി സമര്‍പ്പിച്ചാല്‍ ദൈവത്തെ സേവിക്കുന്നതിനുവേണ്ടി നമ്മുടെ ജീവിതത്തെ സമര്‍പ്പിക്കുവാന്‍ കഴിയുകയില്ല. BSB BSB: No servant can serve two masters. Either he will hate the one and love the other, or he will be devoted to the one and despise the other. You cannot serve both God and money.”
14 IEV അവിടെ ഉണ്ടായിരുന്ന പരീശന്മാര് യേശു പറഞ്ഞതു കേട്ടിട്ട്, അവര്‍ പണസമ്പാദനത്തെ സ്നേഹിച്ചതുകൊണ്ട് അവര്‍ അവനെ പരിഹസിച്ചു. BSB BSB: The Pharisees, who were lovers of money, heard all of this and were scoffing at Jesus.
15 IEV പക്ഷേ യേശു അവരോടു പറഞ്ഞത്, 'നിങ്ങള്‍ നീതിമാന്മാരാണെന്ന് മറ്റാളുകളെ കൊണ്ടു ചിന്തിപ്പിക്കാന്‍ നിങ്ങള്‍ പരിശ്രമിക്കുന്നു, പക്ഷേ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. ആളുകള്‍ പുകഴ്ത്തുന്ന പല പ്രധാനപ്പെട്ട കാര്യങ്ങളും, ദൈവം പരിഗണിക്കുന്നതു നിന്ദ്യമായിട്ടാണ് എന്നത് മനസ്സില്‍ സൂക്ഷിപ്പീന്‍. BSB BSB: So He said to them, “You are the ones who justify yourselves before men, but God knows your hearts. For what is prized among men is detestable before God.
16 IEV ദൈവം മോശയ്ക്കു നല്കിയ നിയമങ്ങളും പ്രവാചകന്മാര് എഴുതിയതും യോഹന്നാന് സ്നാപകന് വരുന്നതുവരെ പ്രഘോഷിക്കപ്പെട്ടു. അതിനുശേഷം ഞാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത് ദൈവം അവനെത്തന്നെ രാജാവായി വേഗത്തില്‍ കാണിക്കുമെന്നതാണ്. അനേകമാളുകള്‍ ആ സന്ദേശങ്ങള്‍ അംഗീകരിക്കുകയും അവരുടെ ജീവിതത്തില്‍ ദൈവം ഭരിക്കണമെന്ന് ആകാംക്ഷയോടെ ചോദിക്കുകയും ചെയ്തു. BSB BSB: The Law and the Prophets were proclaimed until John. Since that time, the gospel of the kingdom of God is being preached, and everyone is forcing his way into it.
17 IEV ദൈവത്തിന്റെ എല്ലാ നിയമങ്ങളും, കാഴ്ചയില്‍ നിസ്സാരമായവ പോലും സ്വര്‍ഗ്ഗത്തെക്കാളും ഭൂമിയെക്കാളും ശാശ്വതമാകുന്നു. BSB BSB: But it is easier for heaven and earth to pass away than for a single stroke of a pen to drop out of the Law.
18 IEV ഏതെങ്കിലും ഒരു മനുഷ്യന് തന്റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു ഭര്‍ത്താവില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുന്നവന് വ്യഭിചാരം ചെയ്യുന്നു." BSB BSB: Anyone who divorces his wife and marries another woman commits adultery, and he who marries a divorced woman commits adultery.
19 IEV യേശു പറഞ്ഞത്, "ധൂമ്ര വസ്ത്രവും പട്ടുവസ്ത്രവും ധരിച്ച ധനവാനായ ഒരു മനുഷ്യന് ഉണ്ടായിരുന്നു. എല്ലാ ദിവസവും ചിലവേറിയ വിരുന്ന് അവന് നല്കി. BSB BSB: Now there was a rich man dressed in purple and fine linen, who lived each day in joyous splendor.
20 IEV എല്ലാ ദിവസവും ലാസര്‍ എന്നു പേരുള്ള ഒരു പാവപ്പെട്ട മനുഷ്യന് ധനവാനായ മനുഷ്യന്റെ വീടിന്റെ പടിവാതില്ക്കല് കിടന്നിരുന്നു. ലാസറിന്റെ ശരീരം വ്രണങ്ങളാല്‍ പൊതിഞ്ഞിരുന്നു. BSB BSB: And a beggar named Lazarus lay at his gate, covered with sores
21 IEV അവന് വളരെ വിശപ്പുള്ളവനായിരുന്നതിനാല് ധനവാനായ മനുഷ്യന് കഴിക്കുന്ന മേശയില്‍നിന്നു വീഴുന്ന ആഹാര കഷണങ്ങള്‍ അവന് തിന്നുവാന്‍ ആഗ്രഹിച്ചു. അവന് അവിടെ കിടക്കുമ്പോള്‍ പട്ടികള്‍ വന്ന് അവന്റെ വ്രണങ്ങള്‍ നക്കും. BSB BSB: and longing to be fed with the crumbs that fell from the rich man’s table. Even the dogs came and licked his sores.
22 IEV തല്‍ഫലമായി ആ പാവപ്പെട്ട മനുഷ്യന് മരിച്ചു. പിന്നെ ദൂതന്മാര് അവനെ അവന്റെ പൂര്‍വ്വപിതാവായ അബ്രഹാമിന്റെ അടുക്കലേക്ക് എടുത്തു. ധനികനായ മനുഷ്യനും മരിച്ചു അവന്റെ ശരീരം അടക്കി. BSB BSB: One day the beggar died and was carried by the angels to Abraham’s side. And the rich man also died and was buried.
23 IEV മരിച്ചവരുടെ സ്ഥലത്ത് ധനവാനായ മനുഷ്യന് വലിയ വേദന സഹിച്ചു. അവന് മുകളിലേക്കു നോക്കി അബ്രഹാമിനെയും അബ്രഹാമിന്റെ വളരെ അടുത്തു ലാസര്‍ ഇരിക്കുന്നതും കണ്ടു. BSB BSB: In Hades, where he was in torment, he looked up and saw Abraham from afar, with Lazarus by his side.
24 IEV ധനവാനായ മനുഷ്യന് ഉച്ചത്തില്‍, 'അബ്രഹാം പിതാവേ, ഞാന്‍ ഈ തീയില്‍ വളരെയധികം കഷ്ടപ്പെടുന്നു. ആയതിനാല്‍ എന്നോടു കനിവു തോന്നി ലാസറിനെ ഇവിടേക്ക് അയച്ചാല്‍, അവന്റെ വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി എന്റെ നാവിനെ തൊട്ടു തണുപ്പിക്കാന്‍ കഴിയും!' BSB BSB: So he cried out, ‘Father Abraham, have mercy on me and send Lazarus to dip the tip of his finger in water and cool my tongue. For I am in agony in this fire.’
25 IEV പക്ഷേ അബ്രഹാം മറുപടി പറഞ്ഞത്, 'മകനെ നീ ഭൂമിയില്‍ ജീവിച്ചിരുന്ന സമയത്ത് ഒരുപാടു നല്ല കാര്യങ്ങള്‍ ആസ്വദിച്ചുവെന്ന് ഓര്‍ക്കുക. പക്ഷേ ലാസര്‍ ദുരിതം അനുഭവിക്കുന്നവന് ആയിരുന്നു. ഇപ്പോഴവന് ഇവിടെ സന്തോഷവാന്‍ ആണ്, നീ ക്ലേശം അനുഭവിക്കുന്നു. BSB BSB: But Abraham answered, ‘Child, remember that during your lifetime you received your good things, while Lazarus received bad things. But now he is comforted here, while you are in agony.
26 IEV അതുകൂടാതെ നമുക്കു സമാന്തരമായി നിനക്കും ഞങ്ങള്‍ക്കും ഇടക്ക് ദൈവം ഒരു വലിയ വിടവു വച്ചിട്ടുണ്ട്, അതുകൊണ്ട് ഇവിടെനിന്നു പോകാന്‍ ആവശ്യമുള്ളവര്‍ക്ക് നീ ആയിരിക്കുന്നിടത്തേക്ക് വരുവാന്‍ കഴിയുകയില്ല. അതിനുപരിയായി, അവിടെനിന്ന് ആര്‍ക്കും ഞങ്ങള്‍ ആയിരിക്കുന്നിടത്തേക്കു കടക്കാന്‍ കഴിയുകയില്ല. BSB BSB: And besides all this, a great chasm has been fixed between us and you, so that even those who wish cannot cross from here to you, nor can anyone cross from there to us.’
27 IEV ഉടനെ ധനികനായ മനുഷ്യന് പറഞ്ഞത്, 'അങ്ങനെയെങ്കില്‍ അബ്രഹാം പിതാവേ എന്റെ അപ്പന്റെ ഭവനത്തിലേക്കു ലാസറിനെ അയക്കാന്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. BSB BSB: ‘Then I beg you, father,’ he said, ‘send Lazarus to my father’s house,
28 IEV എന്റെ അഞ്ചു സഹോദരന്മാര് അവിടെ ജീവിക്കുന്നു. ഞങ്ങള്‍ വലിയ വേദന അനുഭവിക്കുന്ന സ്ഥലത്തേക്ക് അവര്‍ വരാതിരിക്കേണ്ടതിന് അവര്‍ക്കു മുന്നറിയിപ്പു കൊടുപ്പാന്‍ അവനോടു പറക. BSB BSB: for I have five brothers. Let him warn them, so that they will not also end up in this place of torment.’
29 IEV പക്ഷേ അബ്രഹാം മറുപടി പറഞ്ഞത്, 'ഇല്ല ഞാന്‍ അതു ചെയ്യില്ല, എന്തുകൊണ്ടെന്നാല്‍ നാളുകള്‍ക്കു മുന്‍പ് മോശയും പ്രവാചകന്മാരും എഴുതിയതു നിങ്ങളുടെ സഹോദരന്മാര്‍ക്കുണ്ട്. അവര്‍ എഴുതിയത് അവര്‍ അനുസരിക്കണം!' BSB BSB: But Abraham replied, ‘They have Moses and the Prophets; let your brothers listen to them.’
30 IEV എന്നാല്‍ ആ ധനികനായ മനുഷ്യന് മറുപടി പറഞ്ഞത്, 'അല്ല അബ്രഹാം പിതാവേ അതു പര്യാപ്തമല്ല! പക്ഷേ മരിച്ചവരില്‍ ഒരുവന് അവരുടെ അടുക്കലേക്കു മടങ്ങിച്ചെന്ന് അവര്‍ക്കു മുന്നറിയിപ്പ് കൊടുത്താല്‍ അവരുടെ പാപസ്വഭാവത്തില്‍നിന്ന് അവര്‍ തിരിയും.' BSB BSB: ‘No, father Abraham,’ he said, ‘but if someone is sent to them from the dead, they will repent.’