1 IEV യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്, "ആളുകളെ പാപത്തിലേക്കു പ്രലോഭിപ്പിക്കുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും സംഭവിക്കും, പക്ഷേ ആരെങ്കിലും കാരണം അങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ എത്ര ദാരുണമാണ് അവന്റെ കാര്യം! BSB BSB: Jesus said to His disciples, “It is inevitable that stumbling blocks will come, but woe to the one through whom they come!
2 IEV അവന് വിശ്വാസത്തില്‍ ബലഹീനനായ ഒരുവന് പാപകാരണം ആയിത്തീരുന്നതിനേക്കാള്‍ ആരെങ്കിലും ഒരു വലിയ കല്ല് അവന്റെ കഴുത്തിനു ചുറ്റും മുറുക്കെ കെട്ടി അവനെ കടലിലേക്കു വലിച്ചെറിയുന്നതാണ് ആ വ്യക്തിക്കു നല്ലത്. BSB BSB: It would be better for him to have a millstone hung around his neck and to be thrown into the sea than to cause one of these little ones to stumble.
3 IEV നിങ്ങള്‍ ശ്രദ്ധയോടെ വേണം പ്രവര്‍ത്തിക്കാന്‍. നിങ്ങളുടെ സഹോദരന്മാരില് ഒരുവന് പാപം ചെയ്താല്‍, നിങ്ങള്‍ അവനെ ശാസിക്കുക. അവന് പാപം ചെയ്തതുമൂലം അവന് ക്ഷമ ചോദിച്ചാല്‍ നിങ്ങള്‍ അവനോടു ക്ഷമിക്കുക. BSB BSB: Watch yourselves. If your brother sins, rebuke him; and if he repents, forgive him.
4 IEV ഒരു ദിവസം അവന് ഏഴു പ്രാവശ്യം നിന്നോടു പാപം ചെയ്താലും, 'ഞാന്‍ ചെയ്തതിനു ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് ഒരു പ്രാവശ്യം നിന്റെ അടുക്കല്‍ വന്നു പറഞ്ഞാല്‍, 'നീ തുടര്‍ച്ചയായി അവനോടു ക്ഷമിക്കുക." BSB BSB: Even if he sins against you seven times in a day, and seven times returns to say, ‘I repent,’ you must forgive him.”
5 IEV പിന്നെ അപ്പൊസ്തലന്മാര് കര്‍ത്താവിനോടു പറഞ്ഞത്, "ഞങ്ങള്‍ക്കു കൂടുതല്‍ വിശ്വാസം നല്കേണമേ!" BSB BSB: The apostles said to the Lord, “Increase our faith!”
6 IEV കര്‍ത്താവു മറുപടി പറഞ്ഞത്," നിങ്ങളുടെ വിശ്വാസം ഈ ചെറിയ കടുകു മണിയുടെ വലിപ്പമേ ഉള്ളൂവെങ്കില്‍പ്പോലും നിങ്ങള്‍ ഈ മള്‍ബറി മരത്തോടു 'നിലത്തുനിന്നു വേരുള്‍പ്പടെ ഇളകി കടലില്‍ സ്വയം നടുക 'എന്ന് പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും!" BSB BSB: And the Lord answered, “If you have faith the size of a mustard seed, you can say to this mulberry tree, ‘Be uprooted and planted in the sea,’ and it will obey you.
7 IEV യേശു പിന്നെയും പറഞ്ഞത്, "നിങ്ങളിലാര്‍ക്കെങ്കിലും നിങ്ങളുടെ ആടിനെ സൂക്ഷിക്കുകയും വയലില്‍ ഉഴുകയും ചെയ്യുന്ന ഒരു ദാസന് ഉണ്ടെന്നിരിക്കട്ടെ. അവന് വയലില്‍നിന്നു വീട്ടിലേക്കു വരുമ്പോള്‍, 'പെട്ടെന്നു വന്നിരുന്ന് ആഹാരം കഴിക്കുക' എന്നു നിങ്ങള്‍ പറയില്ല!' BSB BSB: Which of you whose servant comes in from plowing or shepherding in the field will say to him, ‘Come at once and sit down to eat’?
8 IEV മറിച്ച്, നിങ്ങള്‍ അവനോടു പറയും, 'എനിക്ക് ആഹാരം തയ്യാറാക്കുക! അതിനുശേഷം എനിക്ക് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യേണ്ടതിനു നിന്റെ ശുശ്രൂഷ വസ്ത്രം എടുത്തു ശുശ്രൂഷിക്കുക! അതിനുശേഷം നീ കഴിക്കുകയും കുടിക്കുകയും ചെയ്യുക.' BSB BSB: Instead, won’t he tell him, ‘Prepare my meal and dress yourself to serve me while I eat and drink, and afterward you may eat and drink’?
9 IEV നിങ്ങള്‍ പറഞ്ഞു ചെയ്യിക്കുന്ന വേലയ്ക്കു നിങ്ങളുടെ ദാസനോടു നന്ദിപറയേണ്ട കാര്യം ഇല്ല. BSB BSB: Does he thank the servant because he did what he was told?
10 IEV ഇതുപോലെ, ദൈവം ചെയ്യാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങള്‍ ചെയ്തു കഴിയുമ്പോള്‍, നിങ്ങള്‍ പറയും, 'ഞങ്ങള്‍ ദൈവത്തിന്റെ ദാസന്മാര് അവനില്‍നിന്നു നന്ദി ഞങ്ങള്‍ അര്‍ഹിക്കുന്നില്ല. അവന് ഞങ്ങളോടു ചെയ്യാന്‍ പറഞ്ഞതു മാത്രമേ ചെയ്തിട്ടുള്ളൂ.' BSB BSB: So you also, when you have done everything commanded of you, should say, ‘We are unworthy servants; we have only done our duty.’”
11 IEV യേശുവും അവന്റെ ശിഷ്യന്മാരും യെരുശലേമിലേക്കുള്ള വഴിയിലൂടെ നടന്നുപോകുമ്പോള്‍ അവര്‍ ശമര്യ പ്രദേശത്തിനും ഗലീലയ്ക്കും ഇടയിലൂടെയാണ് പോകുന്നത്. BSB BSB: While Jesus was on His way to Jerusalem, He was passing between Samaria and Galilee.
12 IEV യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍, പത്തു കുഷ്ഠരോഗികള്‍ അവനെതിരെ വന്നു, പക്ഷേ അല്പം മാറിനിന്നു. BSB BSB: As He entered one of the villages, He was met by ten lepers. They stood at a distance
13 IEV "യേശുവേ, ഗുരോ, ഞങ്ങളോടു കരുണ തോന്നേണമേ" എന്ന് അവര്‍ വിളിച്ചു പറഞ്ഞു!" BSB BSB: and raised their voices, shouting, “Jesus, Master, have mercy on us!”
14 IEV അവന് അവരെ കണ്ടപ്പോള്‍, അവന് അവരോടു പറഞ്ഞു, "പോയി നിങ്ങളെത്തന്നെ പുരോഹിതന് കാണിക്ക". അങ്ങനെ അവര്‍ പോയി, അവര്‍ പോകുമ്പോള്‍തന്നെ സൗഖ്യമായി. BSB BSB: When Jesus saw them, He said, “Go, show yourselves to the priests.” And as they were on their way, they were cleansed.
15 IEV പിന്നെ അതിലൊരുവന്, അവന് സൗഖ്യമായി എന്നു കണ്ടപ്പോള്‍, പുറകിലേക്കു തിരിഞ്ഞ്, ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തി. BSB BSB: When one of them saw that he was healed, he came back, praising God in a loud voice.
16 IEV അവന് യേശുവിന്റെ അടുക്കല്‍ മടങ്ങിവന്നു, അവന്റെ മുഖം യേശുവിന്റെ കാല്പാദങ്ങളില് വച്ച് നിലത്തു കിടന്നു, അവന് അവന് നന്ദി പറഞ്ഞു. ഈ മനുഷ്യന് ഒരു ശമര്യാക്കാരനായിരുന്നു. BSB BSB: He fell facedown at Jesus’ feet in thanksgiving to Him—and he was a Samaritan.
17 IEV പിന്നെ യേശു പറഞ്ഞത്, "ഞാന്‍ പത്തു കുഷ്ഠരോഗികളെ സൗഖ്യമാക്കി! എന്തുകൊണ്ടു മറ്റ് ഒന്‍പതു പേര് മടങ്ങിവന്നില്ല? BSB BSB: “Were not all ten cleansed?” Jesus asked. “Where then are the other nine?
18 IEV ഈ അന്യ രാജ്യക്കാരനായ മനുഷ്യന് മാത്രം മടങ്ങിവന്ന് ദൈവത്തിനു നന്ദി പറഞ്ഞു; വേറെ ആരും വന്നില്ല!" BSB BSB: Was no one found except this foreigner to return and give glory to God?”
19 IEV പിന്നെ അവന് ആ മനുഷ്യനോടു പറഞ്ഞത്, "എഴുന്നേറ്റു നിന്റെ വഴിയ്ക്കു പോകുക. നീ എന്നില്‍ വിശ്വസിച്ചതുകൊണ്ട് ദൈവം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു." BSB BSB: Then Jesus said to him, “Rise and go; your faith has made you well!”
20 IEV ഒരു ദിവസം യേശുവിനോട് ചില പരീശന്മാര് ചോദിച്ചത്, "എന്നാണ് ദൈവം എല്ലാവരേയും ഭരിക്കാന്‍ പോകുന്നത്?" അവന് പറഞ്ഞു, "ആളുകള്‍ക്ക് അവരുടെ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയുന്ന അടയാളങ്ങളാലല്ല. BSB BSB: When asked by the Pharisees when the kingdom of God would come, Jesus replied, “The kingdom of God will not come with observable signs.
21 IEV 'നോക്കുക! അവന് ഇവിടെ ഭരിക്കുന്നു! 'അല്ലെങ്കില്‍' അവന് അവിടെ ഭരിക്കുന്നു എന്ന് മനുഷര്ക്ക് പറയാന്‍ കഴികയില്ല. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ ചിന്തിക്കുന്നതിനു വിരുദ്ധമായി, ദൈവം തന്റെ ഭരണം നിങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു." BSB BSB: Nor will people say, ‘Look, here it is,’ or ‘There it is.’ For you see, the kingdom of God is in your midst.”
22 IEV യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്, "മനുഷ്യപുത്രനായ ഞാന്‍ ശക്തിയോടെ ഭരിക്കുന്നത് കാണുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു സമയം വരും, പക്ഷേ നിങ്ങള്‍ അതു കാണുകയില്ല. BSB BSB: Then He said to the disciples, “The time is coming when you will long to see one of the days of the Son of Man, but you will not see it.
23 IEV ആളുകള്‍ നിങ്ങളോടു പറയും, 'നോക്കുക', മശിഹ അവിടെയുണ്ട്, അല്ലെങ്കില്‍ അവര്‍ പറയും, 'നോക്കുക അവന് ഇവിടെയുണ്ട്!' അവര്‍ അതു പറയുമ്പോള്‍ അവരെ അനുഗമിക്കരുത്. BSB BSB: People will tell you, ‘Look, there He is!’ or ‘Look, here He is!’ Do not go out or chase after them.
24 IEV എന്തുകൊണ്ടെന്നാല്‍ ആകാശത്തില്‍ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് മിന്നല്പിണര് പ്രകാശിക്കുന്നത് എല്ലാവര്ക്കും കാണുവാന്‍ കഴിയും. അതുപോലെ, മനുഷ്യപുത്രനായ ഞാന്‍ വീണ്ടും മടങ്ങിവരുമ്പോള്‍, എല്ലാവരും എന്നെ കാണും. BSB BSB: For just as the lightning flashes and lights up the sky from one end to the other, so will be the Son of Man in His day.
25 IEV പക്ഷേ അതു സംഭവിക്കുന്നതിനു മുന്‍പ്, ഞാന്‍ പല രീതിയില്കൂടിയും കഷ്ടം സഹിക്കുകയും, അതുപോലെ ജനങ്ങളാല്‍ ഞാന്‍ തള്ളപ്പെടുകയും ചെയ്യും. BSB BSB: But first He must suffer many things and be rejected by this generation.
26 IEV പക്ഷേ മനുഷ്യപുത്രനാകുന്ന ഞാന്‍, വീണ്ടും വരുമ്പോള്‍, നോഹ ജീവിച്ചിരുന്ന സമയത്തെ ആളുകള്‍ ചെയ്തതുപോലെ ജനങ്ങള്‍ ചെയ്യും. BSB BSB: Just as it was in the days of Noah, so also will it be in the days of the Son of Man:
27 IEV നോഹയും കുടുംബവും ആ വലിയ പടകിനുള്ളില് കയറുന്ന ദിവസം വരെ ആ കാലത്തെ ആളുകള്‍ സാധാരണയായി ചെയ്യുന്നതുപോലെ തിന്നുകയും കുടിക്കുകയും, അതുപോലെ സാധാരണയായി അവര്‍ വിവാഹം കഴിക്കുകയും ചെയ്തുപോന്നു. BSB BSB: People were eating and drinking, marrying and being given in marriage, up to the day Noah entered the ark. Then the flood came and destroyed them all.
28 IEV അതുപോലെ ലോത്ത് സോദോമില്‍ ജീവിച്ചിരുന്നപ്പോള്‍, ജനങ്ങള്‍ സാധാരണയായി തിന്നുകയും കുടിക്കുകയും ചെയ്തു. അവര്‍ സാധനങ്ങള്‍ വാങ്ങുകയും അതുപോലെ സാധനങ്ങള്‍ വില്‍ക്കുകയും ചെയ്തു. അവര്‍ സാധാരണപോലെ വിളകള്‍ നടുകയും ഭവനങ്ങള്‍ പണിയുകയും ചെയ്തു. BSB BSB: It was the same in the days of Lot: People were eating and drinking, buying and selling, planting and building.
29 IEV പക്ഷേ ലോത്ത് സോദോം വിട്ട ദിവസം, തീയും ഗന്ധകവും ആകാശത്തുനിന്നു വീഴുകയും ആ പട്ടണത്തില്‍ താമസിച്ചിരുന്നവരെയെല്ലാം നശിപ്പിക്കുകയും ചെയ്തു. BSB BSB: But on the day Lot left Sodom, fire and sulfur rained down from heaven and destroyed them all.
30 IEV അതുപോലെ മനുഷ്യപുത്രനായ ഞാന്‍ ഭൂമിയിലേക്കു മടങ്ങിവരുമ്പോള്‍ തയ്യാറാകാത്തവരുടെ കാര്യം അതുപോലെയാണ്. BSB BSB: It will be just like that on the day the Son of Man is revealed.
31 IEV ആ ദിവസം ഭവനത്തിനു വെളിയില്‍ ഉള്ളവര്‍, അകത്തേക്കു പോയി എടുക്കാന്‍ സമയം എടുക്കരുത്. അതുപോലെ വയലില്‍ വേല ചെയ്യുന്നവര്‍ തിരിഞ്ഞ് ഒന്നും എടുക്കരുത്; അവര്‍ വേഗത്തില്‍ ഓടിപ്പോകണം. BSB BSB: On that day, let no one on the housetop come down to retrieve his possessions. Likewise, let no one in the field return for anything he has left behind.
32 IEV ലോത്തിന്റെ ഭാര്യക്ക് എന്തു സംഭവിച്ചുവെന്ന് ഓര്‍ക്കുക! BSB BSB: Remember Lot’s wife!
33 IEV ആരെങ്കിലും അവരുടെ സ്വന്തം വഴിയില്‍ ജീവിതം തുടര്‍ന്നാല്‍ മരിക്കും. പക്ഷേ ആരെങ്കിലും എന്നെ പ്രതി അവന്റെ വഴി വിട്ടാല്‍ അവന് എന്നേക്കും ജീവിക്കും. BSB BSB: Whoever tries to save his life will lose it, but whoever loses his life will preserve it.
34 IEV ഞാന്‍ ഇത് നിങ്ങളോടു പറയാം: ഞാന്‍ മടങ്ങിവരുന്ന രാത്രിയില്‍, ഒരു കിടക്കയില്‍ രണ്ടുപേര്‍ കിടന്നുറങ്ങും. എന്നില്‍ വിശ്വസിക്കുന്നവന് എടുക്കപ്പെടും അതുപോലെ മറ്റവന് ശേഷിക്കും. BSB BSB: I tell you, on that night two people will be in one bed: one will be taken and the other left.
35 IEV രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തി എടുക്കപ്പെടും, മറ്റവള് ശേഷിക്കും." BSB BSB: Two women will be grinding grain together: one will be taken and the other left.”
37 IEV അവന്റെ ശിഷ്യന്മാര് അവനോടു പറഞ്ഞത്, "കര്‍ത്താവേ; ഇത് എവിടെ സംഭവിക്കും? മൃതശരീരങ്ങള്‍ എവിടെയുണ്ടോ, അതു ഭക്ഷിക്കുന്നതിനു കഴുകന്മാര് ഒരുമിച്ചുകൂടും." BSB BSB: “Where, Lord?” they asked. Jesus answered, “Wherever there is a carcass, there the vultures will gather.”