2 IEV അവന് പറഞ്ഞു, "ഒരു പ്രത്യേക പട്ടണത്തില്‍ ദൈവത്തെ ശ്രദ്ധിക്കാത്തവനും ജനങ്ങളെക്കുറിച്ചു കരുതല്‍ ഇല്ലാത്തവനുമായൊരു ന്യായാധിപന് ഉണ്ടായിരുന്നു. BSB BSB: “In a certain town there was a judge who neither feared God nor respected men.
3 IEV ആ പട്ടണത്തിലെ വിധവയായ ഒരു സ്ത്രീ തുടര്‍ച്ചയായി ആ ന്യായാധിപന്റെ അടുക്കല്‍ വന്നു പറഞ്ഞത്, 'കോടതിയില്‍ എന്നെ എതിര്‍ക്കുന്ന മനുഷ്യനില്‍നിന്നു ദയവായി എനിക്കു നീതി തരിക. BSB BSB: And there was a widow in that town who kept appealing to him, ‘Give me justice against my adversary.’
4 IEV കുറേ നാളത്തേക്കു ന്യായാധിപന് അവളെ സഹായിക്കുന്നതു നിരാകരിച്ചു. പക്ഷേ പിന്നീട് അവന് അവനോടുതന്നെ പറഞ്ഞത്, 'എനിക്ക് ദൈവത്തെ ശ്രദ്ധയുമില്ല, അതുപോലെ ജനങ്ങളെക്കുറിച്ചു കരുതലും ഇല്ല, BSB BSB: For a while he refused, but later he said to himself, ‘Though I neither fear God nor respect men,
5 IEV പക്ഷേ ഈ വിധവ തുടര്‍ച്ചയായി എന്നെ ശല്യപ്പെടുത്തുന്നു! അതുകൊണ്ടു ഞാന്‍ അവളുടെ അന്യായം വിധിക്കുകയും തീര്‍ച്ചയായും അവള്‍ക്ക് അനുകൂലമായി കൈകാര്യം ചെയ്യുകയും ചെയ്യും, എന്തുകൊണ്ടെന്നാല്‍ ഞാന്‍ അതു ചെയ്തില്ലെങ്കില്‍, തുടര്‍ച്ചയായി എന്റെ അടുക്കല്‍ വന്ന് എന്നെ ക്ഷീണിപ്പിക്കും!" BSB BSB: yet because this widow keeps pestering me, I will give her justice. Otherwise, she will wear me out with her perpetual requests.’”
6 IEV പിന്നെ കര്‍ത്താവായ യേശു പറഞ്ഞത്, "അനീതിയുള്ള ന്യായാധിപന് പറഞ്ഞതിനെക്കുറിച്ചു ശ്രദ്ധയോടെ ചിന്തിക്കുക. BSB BSB: And the Lord said, “Listen to the words of the unjust judge.
7 IEV തീര്‍ച്ചയായും ഇതില്‍ കൂടുതലായി നീതിയുള്ള ദൈവം, അവന് ആളുകള്‍ക്കും, രാവും പകലും അവനോടു പ്രാര്‍ത്ഥിക്കുന്നവര്‍ക്കും നീതി കൊണ്ടുവരും! അതുപോലെ അവന് അവരോട് എപ്പോഴും ക്ഷമയുള്ളവനായിരിക്കും. BSB BSB: Will not God bring about justice for His elect who cry out to Him day and night? Will He delay in helping them?
8 IEV ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവം വളരെ പെട്ടെന്നു താന്‍ തിരഞ്ഞെടുത്തവരോടു നീതി ചെയ്യും. എന്നിരുന്നാലും, മനുഷ്യപുത്രനായ ഞാന്‍ ഭൂമിയിലേക്ക് മടങ്ങിവരുമ്പോള്‍, അപ്പോഴും എന്നില്‍ വിശ്വസിക്കാത്ത ആളുകള്‍ അവിടെ ഉണ്ടാകും." BSB BSB: I tell you, He will promptly carry out justice on their behalf. Nevertheless, when the Son of Man comes, will He find faith on earth?”
10 IEV അവന് പറഞ്ഞു, "രണ്ടു മനുഷ്യന് പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടി യെരുശലേം ദൈവാലയത്തിലേക്ക് പോയി. അതിലൊരുവന് പരീശന്‍ ആയിരുന്നു. മറ്റവന് റോമന്‍ സര്‍ക്കാരിനുവേണ്ടി ജനങ്ങളില്‍നിന്നു നികുതി പിരിക്കുന്നവനുമായിരുന്നു. BSB BSB: “Two men went up to the temple to pray. One was a Pharisee and the other a tax collector.
11 IEV പരീശന്‍ എഴുന്നേറ്റ് അവനെക്കുറിച്ച് ഈ രീതിയില്‍ പ്രാര്‍ത്ഥിച്ചു, 'അല്ലയോ ദൈവമേ, ഞാന്‍ മറ്റുള്ളവരെപ്പോലെ അല്ലാത്തതിനാല്‍ ഞാന്‍ നിനക്കു നന്ദി പറയുന്നു. ചിലര്‍ മറ്റുള്ളവരില്‍നിന്നു പണം മോഷ്ടിക്കുകയും, ചിലര്‍ മറ്റുള്ളവരോട് അനീതിയോടെ പെരുമാറുകയും, ചിലര്‍ വ്യഭിചാരം ചെയ്യുകയും ചെയ്യുന്നു. ഞാന്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാറില്ല. മാത്രമല്ല ഞാന്‍ തീര്‍ച്ചയായും ആളുകളെ ചതിക്കുന്ന പാപിയായ നികുതി പിരിവുകാരനെപ്പോലെയും അല്ല! BSB BSB: The Pharisee stood by himself and prayed, ‘God, I thank You that I am not like other men—swindlers, evildoers, adulterers—or even like this tax collector.
12 IEV എല്ലാ ആഴ്ചയിലും ഞാന്‍ രണ്ടു ദിവസം ഉപവസിക്കുകയും ഞാന്‍ സമ്പാദിക്കുന്നതിലെല്ലാം പത്ത് ശതമാനം ഞാന്‍ ദൈവാലയത്തില്‍ നല്കുന്നു!' BSB BSB: I fast twice a week and pay tithes of all that I acquire.’
13 IEV എന്നാല്‍ നികുതിപിരിവുകാരന് ദൈവാലയ പ്രാകാരത്തില്‍ മറ്റു മനുഷ്യരില്‍നിന്ന് ദൂരെ മാറിനിന്നു. അവനു സ്വര്‍ഗ്ഗത്തേക്കു നോക്കുവാന്‍ പോലും കഴിഞ്ഞില്ല. മറിച്ച്, അവന് അവന്റെ നെഞ്ചത്തടിച്ചുകൊണ്ട് പറഞ്ഞത്, 'അല്ലയോ ദൈവമേ, ദയവായി എന്നോടു കരുണ തോന്നേണമേ, എന്നോടു ക്ഷമിക്കേണമേ, എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഒരു ഉഗ്രപാപിയാണ്!"' BSB BSB: But the tax collector stood at a distance, unwilling even to lift up his eyes to heaven. Instead, he beat his breast and said, ‘God, have mercy on me, a sinner!’
14 IEV പിന്നെ യേശു പറഞ്ഞത്, ഞാന്‍ നിങ്ങളോടു പറയാം "നികുതിപിരിവുകാരന് ക്ഷമിക്കപ്പെട്ടവനായി ഭവനത്തിലേക്കു പോയി, പക്ഷേ പരീശന്‍ അങ്ങനെയല്ലായിരുന്നു, ഇത് എന്തുകൊണ്ടെന്നാല്‍ തന്നെത്താന്‍ ഉയര്‍ത്തുന്നവര്‍ എല്ലാവരും താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്ന എല്ലാവരും ഉയര്‍ത്തപ്പെടുകയും ചെയ്യും." BSB BSB: I tell you, this man, rather than the Pharisee, went home justified. For everyone who exalts himself will be humbled, but the one who humbles himself will be exalted.”
15 IEV ഒരു ദിവസം ആളുകള്‍ അവരുടെ കുഞ്ഞുങ്ങളെ അവന്റെ കരം അവരുടെമേല്‍ വയ്ക്കാനും അവരെ അനുഗ്രഹിക്കാനും യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. ശിഷ്യന്മാര് ഇതു കണ്ടപ്പോള്‍, അതു ചെയ്യരുതെന്ന് അവര്‍ അവരോടു പറഞ്ഞു. BSB BSB: Now people were even bringing their babies to Jesus for Him to place His hands on them. And when the disciples saw this, they rebuked those who brought them.
16 IEV പക്ഷേ യേശു കുഞ്ഞുങ്ങളെ അവന്റെ അടുക്കല്‍ വരുവാന്‍ വിളിച്ചു. അവന് പറഞ്ഞു, "ചെറിയ കുട്ടികള്‍ എന്റെ അടുക്കല്‍ വരട്ടെ! അവരെ തടയരുത്! ഈ കുട്ടികളെപ്പോലെ താഴ്മയും വിശ്വാസവുമുള്ളവരുടെമേല് ദൈവം ഭരിക്കാന്‍ തീരുമാനിക്കും. BSB BSB: But Jesus called the children to Him and said, “Let the little children come to Me, and do not hinder them! For the kingdom of God belongs to such as these.
17 IEV നിശ്ചയമായും ഞാന്‍ നിങ്ങളോടു പറയുന്നു, തങ്ങളുടെ മേലുള്ള ദൈവിക ഭരണത്തെ ഒരു കുഞ്ഞിനെപ്പോലെ വിനയത്തോടെ അംഗീകരിക്കുന്നില്ല എന്നു വരികില്‍ ദൈവം ആ വ്യക്തിയെ അംഗീകരിക്കുകയില്ല." BSB BSB: Truly I tell you, anyone who does not receive the kingdom of God like a little child will never enter it.”
18 IEV ഒരിക്കല്‍ ഒരു യഹൂദ നേതാവ് യേശുവിനോടു ചോദിച്ചു, "നല്ല ഗുരോ, നിത്യജീവന് ലഭിക്കണമെങ്കില്‍ ഞാന്‍ എന്തു ചെയ്യണം?" BSB BSB: Then a certain ruler asked Him, “Good Teacher, what must I do to inherit eternal life?”
19 IEV യേശു അവനോടു പറഞ്ഞത്, "എന്തുകൊണ്ടു നീ എന്നെ നല്ലവനെന്നു വിളിക്കുന്നത്? യഥാര്‍ത്ഥത്തില്‍ നല്ലവന്‍ ദൈവം മാത്രമേ ഉള്ളു! BSB BSB: “Why do you call Me good?” Jesus replied. “No one is good except God alone.
20 IEV നിന്റെ ചോദ്യത്തിന് ഉത്തരമായി, തീര്‍ച്ചയായും 'ദൈവം മോശയ്ക്കും നമുക്കും അനുസരിപ്പാന്‍ നല്കിയ കല്പനകള് നീ അറിയുന്നുവല്ലോ: 'വ്യഭിചാരം ചെയ്യരുത്, ആരെയും കൊലപ്പെടുത്തരുത്, മോഷ്ടിക്കരുത്, വ്യാജ പ്രസ്താവനകള്‍ കൊടുക്കരുത്, നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക." BSB BSB: You know the commandments: ‘Do not commit adultery, do not murder, do not steal, do not bear false witness, honor your father and mother.’”
21 IEV ആ മനുഷ്യന് പറഞ്ഞത്, "ഞാന്‍ ചെറുപ്പം ആയിരുന്നപ്പോള്‍ മുതലേ ഈ കല്പനകളെല്ലാം അനുസരിച്ചു." BSB BSB: “All these I have kept from my youth,” he said.
22 IEV അവന് പറഞ്ഞ കാര്യങ്ങള്‍ എല്ലാം യേശു കേട്ടപ്പോള്‍, അവനോട് അവന് മറുപടി പറഞ്ഞത്, "നീ ഇപ്പോഴും ഒരു കാര്യം കൂടി ചെയ്യാനുണ്ട്. നിനക്കു സ്വന്തമായുള്ളതെല്ലാം വില്‍ക്കുക. ജീവിക്കുവാന്‍ അല്പമുള്ളവര്ക്ക് നിന്റെ പണം കൊടുക്കുക. അതിന്റെ ഫലമായി സ്വര്‍ഗ്ഗത്തില്‍ നിനക്കു ആത്മീയ ധനങ്ങള്‍ ഉണ്ടാകും. പിന്നെ വന്ന് എന്റെ ശിഷ്യനാകുക!" BSB BSB: On hearing this, Jesus told him, “You still lack one thing: Sell everything you own and give to the poor, and you will have treasure in heaven. Then come, follow Me.”
23 IEV അവന് ഇതു കേട്ടപ്പോള്‍ വളരെ ദുഖമുള്ളവനായിത്തീര്ന്നു, എന്തുകൊണ്ടെന്നാല്‍ അവന് അധികം സമ്പത്തുള്ളവന് ആയിരുന്നു. BSB BSB: But when the ruler heard this, he became very sad, because he was extremely wealthy.
24 IEV ആ മനുഷ്യന് ദുഖിതനായി എന്നു യേശു കണ്ടപ്പോള്‍ അവനും വളരെ ദുഖിതനായിത്തീര്‍ന്നു. അവന് പറഞ്ഞത്, "സമ്പത്തുള്ളവര്‍ക്ക് അവരുടെ മേലുള്ള ദൈവിക ഭരണത്തെ അംഗീകരിക്കുക വളരെ പ്രയാസമുള്ള കാര്യമാകുന്നു." BSB BSB: Seeing the man’s sadness, Jesus said, “How hard it is for the rich to enter the kingdom of God!
25 IEV യഥാര്‍ത്ഥത്തില്‍, സമ്പന്നരായ ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ ഭരിക്കാന്‍ അനുവദിക്കുന്നതിനെക്കാളും എളുപ്പമാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്." BSB BSB: Indeed, it is easier for a camel to pass through the eye of a needle than for a rich man to enter the kingdom of God.”
26 IEV യേശു പറഞ്ഞതു കേട്ട ആളുകള്‍ മറുപടി പറഞ്ഞത്, "അങ്ങനയെങ്കില്‍ ആര്‍ക്കും രക്ഷപ്പെടുവാന്‍ കഴിയുമെന്നു തോന്നുന്നില്ല!" BSB BSB: Those who heard this asked, “Who then can be saved?”
27 IEV പക്ഷേ യേശു പറഞ്ഞത്, "മനുഷ്യര്‍ക്ക് അസാധ്യമായ കാര്യം ദൈവത്തിനു സാധ്യമാണ്." BSB BSB: But Jesus said, “What is impossible with man is possible with God.”
28 IEV പിന്നെ പത്രൊസ് പറഞ്ഞത്, "നോക്കുക, നിന്റെ ശിഷ്യരാകേണ്ടതിനു ഞങ്ങള്‍ക്കുള്ളതെല്ലാം ഞങ്ങള്‍ വിട്ടു. BSB BSB: “Look,” said Peter, “we have left all we had to follow You.”
30 IEV പുറകില്‍ വിട്ടു കളഞ്ഞതിനും അനേക മടങ്ങായി ഈ ജീവിതത്തില്‍ പ്രാപിക്കുകയും വരുന്ന യുഗത്തില്‍ അവര്‍ നിത്യജീവനെയും പ്രാപിക്കും. BSB BSB: will fail to receive many times more in this age—and in the age to come, eternal life.”
31 IEV യേശു തന്നെത്താന്‍ പന്ത്രണ്ടു ശിഷ്യന്മാരെയുംകൊണ്ട് ഒരു സ്ഥലത്ത് പോയി അവരോടു പറഞ്ഞത്, "ശ്രദ്ധയോടെ കേള്‍ക്കുക! നാം ഇപ്പോള്‍ യെരുശലേമിലേക്ക് പോകുകയാണ്. നാം അവിടെയായിരിക്കുമ്പോള്‍, വളരെ നാളുകള്‍ക്കു മുന്‍പ് പ്രവാചകന്മാര് മനുഷ്യപുത്രനായ എന്നെക്കുറിച്ചെഴുതിയതെല്ലാം പൂര്‍ത്തീകരിക്കപ്പെടും. BSB BSB: Then Jesus took the Twelve aside and said to them, “Look, we are going up to Jerusalem, and everything the prophets have written about the Son of Man will be fulfilled.
32 IEV എന്റെ ശത്രുക്കള്‍ എന്നെ യഹൂദന്മാരല്ലാത്ത ശക്തികളുടെ കൈയ്യില്‍ ഏല്പിക്കും അവര്‍ എന്നെ പരിഹസിക്കുകയും, വെറുപ്പോടെ എന്നോടു പെരുമാറുകയും, എന്റെമേല്‍ തുപ്പുകയും ചെയ്യും. BSB BSB: He will be delivered over to the Gentiles and will be mocked and insulted and spit upon.
33 IEV അവര്‍ എന്നെ ചാട്ടകൊണ്ട് അടിക്കുകയും പിന്നീട് അവര്‍ എന്നെ കൊല്ലുകയും ചെയ്യും. എന്നാല്‍ അതിനുശേഷം മൂന്നാം ദിവസം ഞാന്‍ വീണ്ടും ജീവനുള്ളവനായി തീരും." BSB BSB: They will flog Him and kill Him, and on the third day He will rise again.”
34 IEV പക്ഷേ അവന് പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശിഷ്യന്മാര്ക്ക് മനസ്സിലായില്ല. അവന് അവരോടു പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കുന്നതില്‍നിന്നു ദൈവം അവരെ തടഞ്ഞു. BSB BSB: But the disciples did not understand any of these things. The meaning was hidden from them, and they did not comprehend what He was saying.
35 IEV യേശുവും അവന്റെ ശിഷ്യന്മാരും യെരിഹോ പട്ടണത്തിലേക്ക് അടുക്കുകയായിരുന്നു, ഒരു അന്ധനായ മനുഷ്യന് വഴിയരികില്‍ ഇരുന്നിരുന്നു. അവന് പണത്തിനുവേണ്ടി യാചിക്കുകയായിരുന്നു. BSB BSB: As Jesus drew near to Jericho, a blind man was sitting beside the road, begging.
36 IEV ജനക്കൂട്ടം കടന്നുപോകുന്നത് അവന് കേട്ടപ്പോള്‍ അവന് ആരോടോ ചോദിച്ചു, "എന്താണ് സംഭവിക്കുന്നത്?" BSB BSB: When he heard the crowd going by, he asked what was happening.
37 IEV അവര്‍ അവനോടു പറഞ്ഞു, "നസറെത്ത് പട്ടണത്തില്‍നിന്നുള്ള യേശു എന്ന മനുഷ്യന് കടന്നുപോകുന്നു." BSB BSB: “Jesus of Nazareth is passing by,” they told him.
38 IEV അവന് ഉറക്കെ വിളിച്ചു, "യേശുവേ, ദാവീദ് രാജാവിന്റെ സന്തതിയായവനേ, എന്നോടു മനസ്സലിയണമേ!" BSB BSB: So he called out, “Jesus, Son of David, have mercy on me!”
39 IEV ജനക്കൂട്ടത്തിന്റെ മുന്പില് നടക്കുന്നവര്‍ അവനെ ശാസിച്ചു മിണ്ടാതിരിപ്പാന്‍ അവനോടു പറഞ്ഞു. പക്ഷേ അവന് പിന്നെയും കൂടുതല്‍ ശബ്ദത്തില്‍, "ദാവീദ് രാജാവിന്റെ സന്തതിയായവനേ, എന്നോടു മനസ്സലിയണമേ!" BSB BSB: Those who led the way admonished him to be silent, but he cried out all the louder, “Son of David, have mercy on me!”
40 IEV യേശു നടക്കുന്നതു നിര്‍ത്തുകയും ജനങ്ങളോട് ആ മനുഷ്യനെ തന്റെ അടുക്കല്‍ കൊണ്ടുവരുവാനും കല്പിച്ചു. അന്ധനായ മനുഷ്യന് അടുക്കല്‍ വന്നപ്പോള്‍, യേശു അവനോടു ചോദിച്ചു, BSB BSB: Jesus stopped and directed that the man be brought to Him. When he had come near, Jesus asked him,
41 IEV ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യേണമെന്നു നീ ആഗ്രഹിക്കുന്നു?" അവന് പറഞ്ഞു, "കര്‍ത്താവേ കാണുവാന്‍ നീ എന്നെ പ്രാപ്തനാക്കണമേ എന്നു ഞാന്‍ ആഗ്രഹിക്കുന്നു!" BSB BSB: “What do you want Me to do for you?” “Lord,” he said, “let me see again.”
42 IEV യേശു അവനോടു പറഞ്ഞത്, "നീ എന്നെ വിശ്വസിച്ചിരിക്കുന്നതുകൊണ്ട് ഞാന്‍ നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, ഇപ്പോള്‍ കാണുക!" BSB BSB: “Receive your sight!” Jesus replied. “Your faith has healed you.”
43 IEV പെട്ടെന്ന് അവനു കാണുവാന്‍ കഴിഞ്ഞു. അവന് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിനോടുകൂടെ പോയി. അവിടെയുള്ള എല്ലാ ആളുകളും ഇതു കണ്ടപ്പോള്‍, അവരും ദൈവത്തെ മഹത്വപ്പെടുത്തി. BSB BSB: Immediately he received his sight and followed Jesus, glorifying God. And all the people, when they saw it, gave praise to God.