1 IEV യേശു യെരിഹോവിലേക്കു പ്രവേശിച്ച് പട്ടണത്തിലൂടെ കടന്നുപോവുകയായിരുന്നു. BSB BSB: Then Jesus entered Jericho and was passing through.
2 IEV അവിടെ സക്കായി എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവന് വളരെ ധനികനും നികുതി പിരിവിന്റെ ചുമതലയുള്ളവനുമായിരുന്നു. BSB BSB: And there was a man named Zacchaeus, a chief tax collector, who was very wealthy.
3 IEV അവന് യേശുവിനെ കാണുവാന്‍ ആഗ്രഹിച്ചു എന്നാല്‍ ജനക്കൂട്ടത്തിന്റെ മുകളിലൂടെ അവനെ കാണുവാന്‍ സാധിച്ചില്ല. യേശുവിന്റെ ചുറ്റും ധാരാളം ആളുകള്‍ ഉണ്ടായിരുന്നു; അവന് വളരെ പൊക്കം കുറഞ്ഞവനും ആയിരുന്നു. BSB BSB: He was trying to see who Jesus was, but could not see over the crowd because he was small in stature.
4 IEV അതുകൊണ്ട് അവന് വഴിയിലൂടെ മുന്‍പേ ഓടി. അവന് ഒരു കാട്ടത്തി മരത്തിന്മേല് കയറി, അതിനാല്‍ യേശു അതുവഴി വരുമ്പോള്‍ അവനെ കാണുവാന്‍ കഴിയും. BSB BSB: So he ran on ahead and climbed a sycamore tree to see Him, since Jesus was about to pass that way.
5 IEV യേശു അവിടെ എത്തിയപ്പോള്‍, അവന് മുകളിലേക്കു നോക്കി അവനോടു പറഞ്ഞത്, "സക്കായിയേ വേഗം താഴെ ഇറങ്ങി വാ, ഇന്നു രാത്രി ഞാന്‍ നിന്റെ ഭവനത്തില്‍ പാര്പ്പാന് പോകുന്നു!" BSB BSB: When Jesus came to that place, He looked up and said, “Zacchaeus, hurry down, for I must stay at your house today.”
6 IEV അതിനാല്‍ അവന് പെട്ടെന്നു താഴെ ഇറങ്ങി, അവന് വളരെ സന്തോഷത്തോടെ യേശുവിനെ അവന്റെ ഭവനത്തിലേക്കു സ്വീകരിച്ചു. BSB BSB: So Zacchaeus hurried down and welcomed Him joyfully.
7 IEV പക്ഷേ യേശു അവിടെ പോയതു കണ്ട ആളുകള്‍ പിറുപിറുത്തു, പറഞ്ഞത്, "യഥാര്‍ത്ഥ പാപിയായ ഒരുവന്റെ അതിഥിയായി അവന് പോയി!" BSB BSB: And all who saw this began to grumble, saying, “He has gone to be the guest of a sinful man!”
8 IEV അവര്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ സക്കായി എഴുന്നേറ്റുനിന്ന് യേശുവിനോടു പറഞ്ഞു, "കര്‍ത്താവേ എനിക്കുള്ളതിന്റെയെല്ലാം പകുതി ഞാന്‍ ദരിദ്രരായ ആളുകള്‍ക്കു നല്കാന് പോകുകയാണെന്നു നീ അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ ചതിച്ച ആളുകള്‍ക്ക് അവരില്‍നിന്നു ലഭിച്ച തുകയുടെ നാല് ഇരട്ടി ഞാന്‍ തിരിച്ചുകൊടുക്കും." BSB BSB: But Zacchaeus stood up and said to the Lord, “Look, Lord, half of my possessions I give to the poor, and if I have cheated anyone, I will repay it fourfold.”
9 IEV യേശു അവനോടു പറഞ്ഞത്, "ഇന്ന് ഈ ഭവനത്തിലുള്ളവരെ ദൈവം രക്ഷിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാല്‍ അവന് ശരിക്കും അബ്രഹാമിന്റെ പിന്‍ഗാമിയാണെന്ന് ഈ മനുഷ്യന് കാണിച്ചിരിക്കുന്നു. BSB BSB: Jesus said to him, “Today salvation has come to this house, because this man too is a son of Abraham.
10 IEV ഇത് ഓര്‍ക്കുക: മനുഷ്യപുത്രനായ ഞാന്‍, നിന്നെപ്പോലെ ദൈവത്തില്‍നിന്നു വഴിതെറ്റിപ്പോയ ആളുകളെ കണ്ടുപിടിക്കാനും രക്ഷിക്കാനുമാണ് വന്നിരിക്കുന്നത്." BSB BSB: For the Son of Man came to seek and to save the lost.”
11 IEV യേശു പറഞ്ഞ കാര്യങ്ങള്‍ എല്ലാം ആളുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവന് യെരുശലേമിനു സമീപിച്ചുകൊണ്ടിരിക്കുമ്പോള്‍, മറ്റൊരു കഥ അവരോടു പറയാന്‍ യേശു തീരുമാനിച്ചു. അവന് യെരുശലേമില്‍ എത്തിയാല്‍ ഉടനെ ദൈവമക്കളുടെമേല് രാജാവായി ഭരിക്കുമെന്നുള്ള അവരുടെ സങ്കല്പത്തെ തിരുത്തുവാന്‍ അവന് ആഗ്രഹിച്ചു. BSB BSB: While the people were listening to this, Jesus proceeded to tell them a parable, because He was near Jerusalem and they thought the kingdom of God would appear imminently.
12 IEV അവന് പറഞ്ഞതു താന്‍ ജീവിച്ചിരുന്ന രാജ്യത്ത് രാജാവാകുന്നതിനുള്ള അധികാരം ഉയര്‍ന്ന രാജാവില്‍നിന്നു സ്വീകരിക്കേണ്ടതിനു വിദൂരമായ രാജ്യത്തേക്കു പോകുവാന്‍ രാജകുമാരന് തയ്യാറായി. അവന് രാജാവായിരിക്കുവാനുള്ള അവകാശം അവനു ലഭിച്ച ശേഷം തന്റെ ജനത്തെ ഭരിക്കേണ്ടതിന് അവന് തിരിച്ചു വരേണ്ടിയിരുന്നു. BSB BSB: So He said, “A man of noble birth went to a distant country to lay claim to his kingship and then return.
13 IEV അവന് പോകുന്നതിനു മുന്‍പ്, അവന് അവന്റെ പത്തു ദാസന്മാരെ വിളിച്ചുവരുത്തി. അവരിലൊരോരുത്തര്ക്കും തുല്യമായ പണം അവന് നല്കി. അവന് അവരോടു പറഞ്ഞത്, 'ഞാന്‍ മടങ്ങി വരുന്നതുവരെ ഈ പണവുമായി കച്ചവടം ചെയ്യുക' പിന്നെ അവന് പോയി. BSB BSB: Beforehand, he called ten of his servants and gave them ten minas. ‘Conduct business with this until I return,’ he said.
14 IEV അവന്റെ രാജ്യത്തിലെ അനേകം ആളുകള്‍ അവനെ വെറുത്തിരുന്നതുകൊണ്ട് 'ഈ മനുഷ്യനെ ഞങ്ങള്‍ക്കു രാജാവായി വേണ്ട' എന്ന് ഉന്നതനായ രാജാവിനോടു പറയുവാന്‍ അവര്‍ ചില ദൂതന്മാരെ അവനെ പിന്തുടരുവാന് അയച്ചിരുന്നു. BSB BSB: But his subjects hated him and sent a delegation after him to say, ‘We do not want this man to rule over us.’
15 IEV പക്ഷേ അവന് രാജാവായി മാറി. പിന്നീട് അവന് പുതിയ രാജാവായി മടങ്ങിവന്നു. പിന്നെ അവന് പണം കൊടുത്ത ദാസന്മാരെ വിളിച്ചു. അവന് അവര്‍ക്കു കൊടുത്ത പണം വച്ചു കച്ചവടം നടത്തി എത്ര സമ്പാദിച്ചെന്ന് അറിയുവാന്‍ ആഗ്രഹിച്ചു. BSB BSB: When he returned from procuring his kingship, he summoned the servants to whom he had given the money, to find out what each one had earned.
16 IEV ആദ്യത്തെ മനുഷ്യന് അവന്റെ അടുക്കല്‍ വന്നു പറഞ്ഞു, "യജമാനനേ, നിന്റെ പണം കൊണ്ടു ഞാന്‍ പത്തു മടങ്ങ് സമ്പാദിച്ചിരിക്കുന്നു!" BSB BSB: The first servant came forward and said, ‘Master, your mina has produced ten more minas.’
17 IEV അവന് ഈ മനുഷ്യനോടു പറഞ്ഞത്, 'നീ ഒരു നല്ല ദാസനാകുന്നു! നീ നന്നായി ചെയ്തു! എന്തുകൊണ്ടെന്നാല്‍ ചെറിയ തുകയ്ക്കു വിശ്വസ്തനായതുകൊണ്ട്, ഞാന്‍ നിനക്കു ഭരിക്കുവാന്‍ പത്തു പട്ടണങ്ങള്‍ നല്‍കും.' BSB BSB: His master replied, ‘Well done, good servant! Because you have been faithful in a very small matter, you shall have authority over ten cities.’
18 IEV പിന്നെ രണ്ടാമത്തെ ദാസന് വന്നു പറഞ്ഞത്, 'യജമാനനേ, നീ എനിക്കു തന്ന പണത്തിന്റെ അഞ്ചു മടങ്ങ് വര്‍ദ്ധിപ്പിച്ചു!' BSB BSB: The second servant came and said, ‘Master, your mina has made five minas.’
19 IEV അവന് ആ ദാസനോടു പറഞ്ഞത്, 'നന്നായി ചെയ്തു! ഞാന്‍ നിന്നെ അഞ്ചു പട്ടണങ്ങളുടെമേല്‍ ആക്കും.' BSB BSB: And to this one he said, ‘You shall have authority over five cities.’
20 IEV പിന്നെ മറ്റൊരു ദാസന് വന്നു. അവന് പറഞ്ഞു, 'യജമാനനേ, നിന്റെ പണം ഇതാ. ഞാന്‍ അത് ഒരു തുണിയില്‍ പൊതിഞ്ഞ്, ഭദ്രമായിരിക്കാന്‍ ഒളിച്ചു വച്ചു. BSB BSB: Then another servant came and said, ‘Master, here is your mina, which I have laid away in a piece of cloth.
21 IEV ഞാന്‍ കച്ചവടത്തില്‍ പരാജയപ്പെട്ടാല്‍ നീ എന്നോട് എന്തു ചെയ്യുമെന്നു ഞാന്‍ ഭയപ്പെട്ടു. നിന്റെ സ്വന്തമല്ലാത്തവ മറ്റുള്ളവരില്‍നിന്ന് എടുക്കുന്ന കഠിനമനുഷ്യനാണ് നീ എന്ന് എനിക്കറിയാം. മറ്റൊരാള്‍ നട്ട വിളവ് കൊയ്യുന്ന കര്ഷകനെപോലെയാണ് നീ.' BSB BSB: For I was afraid of you, because you are a harsh man. You withdraw what you did not deposit and reap what you did not sow.’
22 IEV അവന് ആ ദാസനോടു പറഞ്ഞത്, 'നീ ദുഷ്ട ദാസന്! നീ ഇപ്പോള്‍ പറഞ്ഞ വാക്കു വച്ചു ഞാന്‍ നിന്നെ ശിക്ഷിക്കും. ഞാന്‍ ഒരു കഠിനമനുഷ്യനെന്നു നിനക്ക് അറിയാം, എന്തുകൊണ്ടെന്നാല്‍ എന്റെ സ്വന്തമല്ലാത്തതില്നിന്നു ഞാന്‍ എടുക്കുകയും ഞാന്‍ നട്ടിട്ടില്ലാത്തതു ഞാന്‍ കൊയ്യുകയും ചെയ്യും. BSB BSB: His master replied, ‘You wicked servant, I will judge you by your own words. So you knew that I am a harsh man, withdrawing what I did not deposit and reaping what I did not sow?
23 IEV അതുകൊണ്ടു നീ എന്റെ പണം കുറഞ്ഞത് കടം കൊടുക്കുന്നവര്ക്കെങ്കിലും നല്‍കേണ്ടതായിരുന്നു. പിന്നെ ഞാന്‍ മടങ്ങിവരുമ്പോള്‍ ആ പണത്തിന്റെകൂടെ സമ്പാദിച്ച പലിശയും എനിക്കു ശേഖരിപ്പാന് കഴിയുമായിരുന്നു!' BSB BSB: Why then did you not deposit my money in the bank, and upon my return I could have collected it with interest?’
24 IEV പിന്നെ അടുത്തു നില്ക്കുന്നവരോടു രാജാവ് പറഞ്ഞത്, അവനില്‍നിന്നു പണം എടുത്തു പത്ത് നേടിയ ദാസനു നല്‍കുക!' BSB BSB: Then he told those standing by, ‘Take the mina from him and give it to the one who has ten minas.’
25 IEV അവര്‍ എതിര്‍ത്തു, 'യജമാനനേ, അവന് ഇപ്പോള്‍ തന്നെ ധാരാളം പണമുണ്ടല്ലോ! BSB BSB: ‘Master,’ they said, ‘he already has ten!’
26 IEV എന്നാല്‍ രാജാവ് പറഞ്ഞത്, 'ഞാന്‍ ഇതു നിങ്ങളോടു പറയുന്നു: തങ്ങള്‍ക്ക് ലഭിച്ചതിനെ നന്നായി ഉപയോഗിച്ച ആളുകള്‍ക്ക്, ഞാന്‍ ഇതിലും കൂടുതല്‍ നല്‍കും. എന്നാല്‍ ലഭിച്ചതു നന്നായി ഉപയോഗിക്കാത്തവര്‍ക്ക്, അവര്‍ക്കുള്ളതും കൂടെ ഞാന്‍ എടുത്തുകളയും. BSB BSB: He replied, ‘I tell you that everyone who has will be given more; but the one who does not have, even what he has will be taken away from him.
27 IEV ഇപ്പോള്‍ ഞാന്‍ അവരുടെമേല്‍ ഭരിക്കുന്നത് ആഗ്രഹിക്കാത്ത ആ എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മുന്പില് വച്ച് അവരെ കൊന്നുകളയുവിന്‍!" BSB BSB: And these enemies of mine who were unwilling for me to rule over them, bring them here and slay them in front of me.’”
28 IEV യേശു ആ കാര്യങ്ങളെ പറഞ്ഞശേഷം, അവന് യെരുശലേമിലേക്കുള്ള വഴിയിലൂടെ, ശിഷ്യന്മാര്ക്കു മുമ്പായി പോയി. BSB BSB: After Jesus had said this, He went on ahead, going up to Jerusalem.
29 IEV ഒലിവു മലയുടെ അടുത്തുള്ള ബെത്ഫാഗെ, ബഥനി എന്നീ ഗ്രാമങ്ങളോട് അടുക്കാറായപ്പോള്‍, BSB BSB: As He approached Bethphage and Bethany at the Mount of Olives, He sent out two of His disciples,
30 IEV അവന് തന്റെ രണ്ടു ശിഷ്യന്മാരോടു പറഞ്ഞത്, "നിങ്ങള്‍ക്കു നേരെ മുന്‍പിലുള്ള ഗ്രാമത്തിലേക്കു പോകുക. അതില്‍ പ്രവേശിക്കുമ്പോള്‍, ആരും ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്ത കെട്ടപ്പെട്ട ഒരു പ്രായംകുറഞ്ഞ കഴുതയെ നിങ്ങള്‍ അവിടെ കാണും. അതിനെ അഴിച്ച് എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍. BSB BSB: saying, “Go into the village ahead of you, and as you enter it, you will find a colt tied there, on which no one has ever sat. Untie it and bring it here.
31 IEV 'എന്തുകൊണ്ടാണ് ഈ കഴുതയെ അഴിക്കുന്നത്?' എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍, 'കര്ത്താവിന് ഇതിനെ ആവശ്യം ഉണ്ട്' എന്ന് അവരോടു പറയുക. BSB BSB: If anyone asks, ‘Why are you untying it?’ tell him, ‘The Lord needs it.’”
32 IEV യേശു അവരോടു പറഞ്ഞതു പോലെ ആ രണ്ടു ശിഷ്യന്മാര് ഗ്രാമത്തില്‍ പോയി കഴുതയെ കണ്ടു. BSB BSB: So those who were sent went out and found it just as Jesus had told them.
33 IEV അവര്‍ ഇതിനെ അഴിക്കുമ്പോള്‍, അതിന്റെ ഉടമസ്ഥന്മാര് അവരോടു ചോദിച്ചു, "എന്തിനാണ് ഞങ്ങളുടെ കഴുതയെ അഴിക്കുന്നത്?" BSB BSB: As they were untying the colt, its owners asked, “Why are you untying the colt?”
34 IEV അവര്‍ പറഞ്ഞു, "കര്ത്താവിന് ആവശ്യമുണ്ട്." BSB BSB: “The Lord needs it,” they answered.
35 IEV പിന്നെ ശിഷ്യന്മാര് കഴുതയെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന് ഇരിക്കേണ്ടുന്നതിനു അവര്‍ അവരുടെ മേലങ്കി കഴുതയുടെ പുറത്ത് ഇടുകയും യേശുവിനെ അതിന്മേല് കയറാന്‍ സഹായിക്കുകയും ചെയ്തു. BSB BSB: Then they led the colt to Jesus, threw their cloaks over it, and put Jesus on it.
36 IEV പിന്നെ അവന് വഴിയിലൂടെ പോകുമ്പോള്‍, മറ്റുള്ളവര്‍ അവനെ ബഹുമാനിക്കേണ്ടതിന് അവരുടെ മേലങ്കികള്‍ അവന്റെ മുന്പില് റോഡില്‍ വിരിച്ചു. BSB BSB: As He rode along, the people spread their cloaks on the road.
37 IEV ഒലിവു മലയില്‍നിന്നു താഴോട്ടു കിടക്കുന്ന വഴിയിലേക്ക് അവര്‍ വന്നപ്പോള്‍, അവന്റെ ശിഷ്യന്മാരുടെ കൂട്ടമെല്ലാം യേശു ചെയ്ത വലിയ അത്ഭുതങ്ങളെല്ലാം കണ്ടിട്ട് ദൈവത്തെ ഉച്ചത്തില്‍ മഹത്വപ്പെടുത്തുവാനും സന്തോഷിക്കുവാനും ആരംഭിച്ചു. BSB BSB: And as He approached the descent from the Mount of Olives, the whole multitude of disciples began to praise God joyfully in a loud voice for all the miracles they had seen:
38 IEV അവര്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ പറഞ്ഞു, "ദൈവിക അധികാരത്തോടുകൂടി വരുന്ന നമ്മുടെ രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ! സ്വര്‍ഗ്ഗത്തിലെ ദൈവവും അവന്റെ ജനമായ നാമും തമ്മില്‍ സമാധാനം ഉണ്ടാകട്ടെ, എല്ലാവരും കര്‍ത്താവിനെ സ്തുതിക്കുകയും ചെയ്യട്ടെ!" BSB BSB: “Blessed is the King who comes in the name of the Lord!” “Peace in heaven and glory in the highest!”
39 IEV ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചില പരീശന്മാര് അവനോടു പറഞ്ഞു, "ഗുരോ, ആ കാര്യങ്ങള്‍ പറയുന്നതു നിര്‍ത്താന്‍ നിന്റെ ശിഷ്യന്മാരോട് പറയുക!" BSB BSB: But some of the Pharisees in the crowd said to Him, “Teacher, rebuke Your disciples!”
40 IEV അവന് പറഞ്ഞത്, "ഞാന്‍ ഇതു നിങ്ങളോടു പറയുന്നു: ഈ ആളുകള്‍ മിണ്ടാതിരുന്നാല്‍, ഈ കല്ലുകള്‍ സ്വയം എന്നെ ഉച്ചത്തില്‍ മഹത്വപ്പെടുത്തും!" BSB BSB: “I tell you,” He answered, “if they remain silent, the very stones will cry out.”
41 IEV പിന്നെ യേശു യെരുശലേമിനോടു സമീപത്തു വന്നപ്പോള്‍ പട്ടണത്തെ കണ്ട് അതിലെ ആളുകളെക്കുറിച്ച് കരഞ്ഞു. BSB BSB: As Jesus approached Jerusalem and saw the city, He wept over it
42 IEV അവന് പറഞ്ഞത്, "ഇന്നു നിങ്ങളുടെ ആളുകള്‍ ദൈവിക സമാധാനത്തെപറ്റി അറിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്ക് അത് അറിയാന്‍ കഴിയുന്നില്ല. BSB BSB: and said, “If only you had known on this day what would bring you peace! But now it is hidden from your eyes.
43 IEV ഇതു നിങ്ങള്‍ അറിയേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു: വൈകാതെ നിങ്ങളുടെ ശത്രുക്കള്‍ വന്നു നിങ്ങളുടെ പട്ടണത്തിനു ചുറ്റും വേലി കെട്ടുകയും അവര്‍ പട്ടണം വളയുകയും എല്ലാ വശത്തും ആക്രമിക്കുകയും ചെയ്യും. BSB BSB: For the days will come upon you when your enemies will barricade you and surround you and hem you in on every side.
44 IEV അവര്‍ മതിലുകള്‍ തകര്‍ക്കുകയും സകലവും നശിപ്പിക്കുകയും ചെയ്യും. നിങ്ങളെയും നിങ്ങളുടെ എല്ലാ മക്കളെയും അവര്‍ നശിപ്പിക്കും. അവര്‍ എല്ലാം നശിപ്പിച്ചു കഴിയുമ്പോള്‍, ഒരു കല്ലിന്മേല് മറ്റൊരു കല്ല് ശേഷിക്കില്ല. ഇതെല്ലാം സംഭവിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ദൈവം നിങ്ങളെ രക്ഷിക്കാന്‍ വന്ന സമയത്തു നിങ്ങള്‍ തിരിച്ചറിഞ്ഞില്ല." BSB BSB: They will level you to the ground—you and the children within your walls. They will not leave one stone on another, because you did not recognize the time of your visitation from God.”
45 IEV യേശു യെരുശലേമില്‍ പ്രവേശിച്ച് ദൈവാലയ പ്രാകാരത്തിലേക്ക് പോയി. അവിടെ സാധനങ്ങള്‍ വിറ്റുകൊണ്ടിരുന്ന ആളുകളെ ശാസിച്ചു പുറത്താക്കാന്‍ ആരംഭിച്ചു. BSB BSB: Then Jesus entered the temple courts and began to drive out those who were selling there.
46 IEV അവരെ പുറത്താക്കി അവരോടു പറഞ്ഞത്, "തിരുവെഴുത്തുകളില്‍ ഇത് എഴുതിയിരിക്കുന്നു, 'എന്റെ ഭവനം ജനങ്ങള്‍ക്കു പ്രാര്ത്ഥിപ്പാനുള്ള ഒരു സ്ഥലമായിരിക്കണം,' പക്ഷേ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഒളിസ്ഥലമാക്കി മാറ്റിയിരിക്കുന്നു!" BSB BSB: He declared to them, “It is written: ‘My house will be a house of prayer.’ But you have made it ‘a den of robbers.’”
47 IEV ആ ആഴ്ചയിലെ എല്ലാ ദിവസവും ദൈവാലയ പ്രാകാരത്തില്‍ യേശു ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു. മഹാപുരോഹിതന്മാരും, യഹൂദ നിയമ ഗുരുക്കന്മാരും മറ്റു നേതാക്കന്മാരും അവനെ കൊല്ലേണ്ടുന്നതിന് ഒരു വഴി കണ്ടുപിടിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. BSB BSB: Jesus was teaching at the temple every day, but the chief priests, scribes, and leaders of the people were intent on killing Him.
48 IEV പക്ഷേ അതു ചെയ്യേണ്ടതിന് അവര്‍ക്ക് ഒരു വഴിയും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടെന്നാല്‍ അവനില്‍നിന്നു കേള്‍ക്കാന്‍ എല്ലാ ആളുകളും ആകാംക്ഷയോടെയായിരുന്നു. BSB BSB: Yet they could not find a way to do so, because all the people hung on His words.