1 IEV യേശു താന്‍ ഇരിക്കുന്നിടത്തുനിന്ന് നോക്കിയപ്പോള്‍ സമ്പന്നരായ ആളുകള്‍ അവരുടെ ദാനങ്ങള്‍ ദൈവാലയത്തിലെ വഴിപാട് പെട്ടിയില്‍ ഇടുന്നത് കണ്ടു. BSB BSB: Then Jesus looked up and saw the rich putting their gifts into the treasury,
2 IEV ഒരു പാവപ്പെട്ട വിധവ വളരെ ചെറിയ മൂല്യമുള്ള രണ്ട് നാണയങ്ങള്‍ ഇടുന്നത് അവന് കണ്ടു. BSB BSB: and He saw a poor widow put in two small copper coins.
3 IEV അവന് തന്റെ ശിഷ്യന്മാരോട് പറഞ്ഞതു, "സത്യത്തില്‍ ഈ സമ്പന്നരായ ആളുകള്‍ ഇടുന്നതിനേക്കാള്‍ കൂടുതല്‍ പണം പാവപ്പെട്ട വിധവ വഴിപാട് പെട്ടിയില്‍ ഇട്ടു. BSB BSB: “Truly I tell you,” He said, “this poor widow has put in more than all the others.
4 IEV അവര്‍ക്കെല്ലാം ധാരാളം പണമുണ്ട്, പക്ഷേ അവരെല്ലാം അതിന്റെ ചെറിയ ഭാഗമാണ് നല്‍കിയത്. പക്ഷേ ഈ വളരെ പാവപ്പെട്ടവളായ വിധവ, അവള്‍ക്കു ആവശ്യമുള്ളതെല്ലാം വാങ്ങിക്കേണ്ട പണം മുഴുവനാണ് അവള് നല്‍കിയത്. BSB BSB: For they all contributed out of their surplus, but she out of her poverty has put in all she had to live on.”
5 IEV യേശുവിന്റെ ശിഷ്യന്മാരില് ചിലര്‍ ദൈവാലയത്തെ എത്ര മനോഹരമായ കല്ലുകള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നതും ആളുകള്‍ അതിനു നല്കിയ അലങ്കാരങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ടിരുന്നു. പക്ഷേ യേശു പറഞ്ഞതു, BSB BSB: As some of the disciples were remarking how the temple was adorned with beautiful stones and consecrated gifts, Jesus said,
7 IEV പിന്നെ അവര്‍ അവനോടു ചോദിച്ചു, "ഗുരോ, എന്നാണ് ഈ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നത്?" ഈ കാര്യങ്ങള്‍ എല്ലാം ഉണ്ടാകുമ്പോള്‍ അത് എന്തിനെക്കുറിച്ചാണ് കാണിക്കുന്നത്. BSB BSB: “Teacher,” they asked, “when will these things happen? And what will be the sign that they are about to take place?”
8 IEV യേശു മറുപടി പറഞ്ഞു, "ആരും നിങ്ങളെ ചതിക്കാതിരിപ്പാന്‍ സൂക്ഷിക്കുക. അനേകം ആളുകള്‍ വന്ന് ഓരോരുത്തരും ഞാനാണെന്ന് അവകാശപ്പെടും. ഓരോരുത്തരും അവരെപ്പറ്റി പറയും, 'ഞാന്‍ മശിഹ ആകുന്നു! അവര്‍ ഇതും കൂടെ പറയും, 'ദൈവം രാജാവായി ഭരിക്കുവാനുള്ള സമയം അടുത്തിരിക്കുന്നു!' അവരെ പിന്തുടര്ന്ന് അവര്‍ക്കു ശിഷ്യന്മാരായി തീരരുത്! BSB BSB: Jesus answered, “See to it that you are not deceived. For many will come in My name, claiming, ‘I am He,’ and, ‘The time is near.’ Do not follow them.
9 IEV അതുപോലെ ആളുകള്‍ തമ്മില്‍ പോരാടുന്നതും യുദ്ധങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോഴും ഭയപ്പെടരുത്. ഈ ലോകം അവസാനിക്കാന്‍ പോകുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ സംഭവിക്കണം." BSB BSB: When you hear of wars and rebellions, do not be alarmed. These things must happen first, but the end is not imminent.”
10 IEV "വിവിധ കൂട്ടത്തില്‍ ഉള്ള ആളുകള്‍ തമ്മില്‍ ആക്രമിക്കുകയും, വിവിധ രാജാക്കന്മാര് തമ്മിലും യുദ്ധം ചെയ്യും. BSB BSB: Then He told them, “Nation will rise against nation, and kingdom against kingdom.
11 IEV പല സ്ഥലങ്ങളിലും ഭയങ്കരമായ ഭൂമികുലുക്കവും, അതുപോലെ ക്ഷാമവും ഭയാനകമായ വ്യാധികളും ഉണ്ടാകും. ജനങ്ങള്‍ ഭയപ്പെടാന്‍ തക്കവണ്ണം കാരണമാകുന്ന അനേക കാര്യങ്ങള്‍ സംഭവിക്കും, ആകാശത്ത് ചില അത്ഭുത കാര്യങ്ങള്‍ ജനങ്ങള്‍ കാണും അവ കാണിക്കുന്നത് പ്രധാനപ്പെട്ട എന്തോ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്നാകുന്നു. BSB BSB: There will be great earthquakes, famines, and pestilences in various places, along with fearful sights and great signs from heaven.
12 IEV എന്നാല്‍ ഈ കാര്യങ്ങള്‍ എല്ലാം സംഭവിക്കുന്നതിനു മുന്‍പ്, അവര്‍ നിങ്ങളെ പിടിക്കുകയും, മോശമായി നിങ്ങളോടു പെരുമാറുകയും, വിചാരണയ്ക്കുവേണ്ടി പള്ളിയിലേക്ക് നിങ്ങളെ കൈമാറുകയും പിന്നെ കാരാഗ്രഹത്തിലേക്ക് മാറ്റുകയും ചെയ്യും. നിങ്ങള്‍ എന്നെ അനുഗമിക്കുന്നതുകൊണ്ട് അവര്‍ നിങ്ങളെ രാജാക്കന്മാരുടെയും ഉന്നത സര്‍ക്കാര്‍ അധികാരികളുടെയും സാന്നിധ്യത്തില്‍ വിചാരണ ചെയ്യും. BSB BSB: But before all this, they will seize you and persecute you. On account of My name they will deliver you to the synagogues and prisons, and they will bring you before kings and governors.
13 IEV അത് എന്നെക്കുറിച്ച് അവരോടു സത്യം പറയാനുള്ള നിങ്ങളുടെ സമയമാണ്. BSB BSB: This will be your opportunity to serve as witnesses.
14 IEV അതുകൊണ്ട് സ്വയം പ്രതിരോധിക്കേണ്ടതിനു എന്തു പറയണം എന്നു സമയത്തിനു മുമ്പേ ആശങ്കപ്പെടാതെ ഉറപ്പുള്ളവരായിരിക്കുക. BSB BSB: So make up your mind not to worry beforehand how to defend yourselves.
15 IEV എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു ശരിയായ വാക്കും ജ്ഞാനവും നല്‍കും, അതിനാല്‍ എന്തുപറയണമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. അതിന്റെ ഫലമായി നിങ്ങള്‍ തെറ്റാണെന്നു പറഞ്ഞ് ആര്‍ക്കും നിങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയുകയില്ല. BSB BSB: For I will give you speech and wisdom that none of your adversaries will be able to resist or contradict.
16 IEV നിങ്ങളുടെ മാതാപിതാക്കളും, സഹോദരന്മാരും മറ്റു ബന്ധുക്കളും സ്നേഹിതന്മാരും നിങ്ങളെ ഒറ്റികൊടുക്കുകയും നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും. BSB BSB: You will be betrayed even by parents and brothers and relatives and friends, and some of you will be put to death.
17 IEV പൊതുവായി, നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നതുകൊണ്ട് എല്ലാവരും നിങ്ങളെ വെറുക്കും. BSB BSB: And you will be hated by everyone because of My name.
18 IEV എന്നാല്‍ നിങ്ങളുടെ തലയില്‍നിന്ന് ഒരു മുടിപോലും നശിക്കുകയില്ല. BSB BSB: Yet not even a hair of your head will perish.
19 IEV നിങ്ങള്‍ പ്രയാസമേറിയ സമയങ്ങളിലൂടെ പോകുകയും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം തെളിയിക്കുകയും ചെയ്താല്‍, നിങ്ങള്‍ നിങ്ങളെത്തന്നെ രക്ഷിക്കും. BSB BSB: By your patient endurance you will gain your souls.
21 IEV ആ സമയത്ത് യഹൂദാ പ്രദേശങ്ങളിലുള്ളവര്‍ മലകളിലേക്ക് പാലായനം ചെയ്യേണം. ഈ പട്ടണത്തില്‍ താമസിക്കുന്നവര്‍ തീര്‍ച്ചയായും അവിടം വിടണം. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പട്ടണത്തിലേക്കു വരരുത്. BSB BSB: Then let those who are in Judea flee to the mountains, let those in the city get out, and let those in the country stay out of the city.
22 IEV ദൈവം ഈ പട്ടണത്തെ ശിക്ഷിക്കുന്ന സമയമായിരിക്കും അത്; അവന് ഇതു ചെയ്യുമ്പോള്‍, തിരുവെഴുത്തുകളിലെ വാക്കുകള്‍ സത്യമായി വരും. BSB BSB: For these are the days of vengeance, to fulfill all that is written.
23 IEV ആ ദിവസങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങളെ മുലയൂട്ടുന്നവര്‍ക്കും എത്ര ഭയാനകരമായിരിക്കും, എന്തുകൊണ്ടെന്നാല്‍ ദേശത്ത് വലിയ കഷ്ടത ഉണ്ടാകും, ദൈവം അവരോടു കോപിച്ചതിനാല്‍ അതിലെ ജനങ്ങള്‍ വളരെയധികം കഷ്ടപ്പെടും. BSB BSB: How miserable those days will be for pregnant and nursing mothers! For there will be great distress upon the land and wrath against this people.
25 IEV ഈ സമയത്ത് സൂര്യനിലും, ചന്ദ്രനിലും, നക്ഷത്രങ്ങളിലും അപരിചിതമായ ചില കാര്യങ്ങള്‍ സംഭവിക്കും, ഭൂമിയില്‍ ജനസമൂഹങ്ങള്‍ ഭയപരവശരാകും, അലറുന്ന സമുദ്രവും വലിയ തിരമാലകളും ഉണ്ടാകുമ്പോള്‍ അവരെ ആശയ കുഴപ്പത്തില്‍ ആക്കും. BSB BSB: There will be signs in the sun and moon and stars, and on the earth dismay among the nations, bewildered by the roaring of the sea and the surging of the waves.
26 IEV ജനങ്ങള്‍ വളരെ ഭയക്കുന്നതിനാല്‍ മയങ്ങിവീഴും, എന്തുകൊണ്ടെന്നാല്‍ ലോകത്തില്‍ അടുത്തത് എന്തു സംഭവിക്കാന്‍ പോകുന്നുവെന്ന് അവര്‍ കാത്തിരിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങള്‍ അവരുടെ സ്ഥാനങ്ങളില്‍നിന്ന് മാറിപ്പോകേണ്ടതായി വരും. BSB BSB: Men will faint from fear and anxiety over what is coming upon the earth, for the powers of the heavens will be shaken.
27 IEV തുടര്‍ന്ന് സകല മനുഷ്യരും എന്നെ കാണും, മനുഷ്യപുത്രന്, ആകാശമേഘങ്ങളില്‍ ശക്തിയോടും അത്വുജ്ജ്വലമായ പ്രകാശത്തോടും വരുന്നതു കാണും. BSB BSB: At that time they will see the Son of Man coming in a cloud with power and great glory.
28 IEV ആയതിനാല്‍ ഇതുപോലെയുള്ള ഭയങ്കരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ ആരംഭിക്കുമ്പോള്‍, എഴുന്നേറ്റുനിന്നു ഉയരങ്ങളിലേക്ക് നോക്കുക, ആകയാല്‍ ദൈവം നിങ്ങളെ വേഗത്തില്‍ രക്ഷിക്കും." BSB BSB: When these things begin to happen, stand up and lift up your heads, because your redemption is drawing near.”
29 IEV പിന്നെ യേശു അവരോടു ഒരു ഉപമ പറഞ്ഞത്: "അത്തിവൃക്ഷത്തെക്കുറിച്ചും മറ്റ് എല്ലാ വൃക്ഷങ്ങളെ കുറിച്ചും ചിന്തിക്കുക. BSB BSB: Then Jesus told them a parable: “Look at the fig tree and all the trees.
30 IEV അവയുടെ ഇലകള്‍ തളിര്‍ക്കുന്നത് നിങ്ങള്‍ കാണുമ്പോള്‍, വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയും. BSB BSB: When they sprout leaves, you can see for yourselves and know that summer is near.
31 IEV ഇതേരീതിയില്‍, ഞാന്‍ ഇപ്പോള്‍ വിവരിച്ച കാര്യങ്ങള്‍ സംഭവിക്കുന്നത് നിങ്ങള്‍ കാണുമ്പോള്‍, ദൈവം വേഗത്തില്‍ രാജാവായി അവനെത്തന്നെ വെളിപ്പെടുത്തുമെന്ന് നിങ്ങള്‍ അറിയും. BSB BSB: So also, when you see these things happening, know that the kingdom of God is near.
32 IEV ഞാന്‍ നിങ്ങളോടു സത്യമാണ് പറയുന്നത്: ഞാന്‍ ഇപ്പോള്‍ നിങ്ങളോടു വിവരിച്ച കാര്യങ്ങള്‍ സംഭവിക്കുന്നതിനു മുന്‍പ് ഈ രീതിയിലുള്ള ആളുകള്‍ അവസാനിക്കുകയില്ല. BSB BSB: Truly I tell you, this generation will not pass away until all these things have happened.
33 IEV ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം തീര്‍ച്ചയായും സംഭവിക്കും. ആകാശവും ഭൂമിയും നിലനില്ക്കുന്നതിനേക്കാള് കൂടുതല്‍ കൃത്യതയോടെ അവ സംഭവിക്കും. BSB BSB: Heaven and earth will pass away, but My words will never pass away.
34 IEV "നിങ്ങളെത്തന്നെ നിയന്ത്രിപ്പാന്‍ സൂക്ഷിച്ചുകൊള്‍വീന്‍. ജനങ്ങള്‍ അധാര്‍മികമായി പ്രവര്‍ത്തിക്കുന്നിടത്തും മദ്യപിക്കുന്നവരുടെ ഗണത്തിലും പോകരുത്. ഈ കാര്യങ്ങളൊന്നും നിങ്ങളുടെ ജീവിതത്തില്‍ കടന്നുവരരുത്. നിങ്ങള്‍ ഈ രീതിയില്‍ ജീവിച്ചാല്‍, എന്റെ മടങ്ങിവരവ് കാത്തിരിക്കുന്നത് നിര്‍ത്തുക. അല്ലെങ്കില്‍ ആ സമയത്ത് ഞാന്‍ വരുമ്പോള്‍ നിങ്ങളെ അതിശയിപ്പിക്കും. മുന്നറിയിപ്പില്ലാതെ ഒരു മൃഗകെണിയുടെ കൊളുത്ത് വീഴുന്നതുപോലെ ഞാന്‍ വളരെ വേഗം വരും. BSB BSB: But watch yourselves, or your hearts will be weighed down by dissipation, drunkenness, and the worries of life—and that day will spring upon you suddenly like a snare.
35 IEV തീര്‍ച്ചയായും നിങ്ങള്‍ എന്നെ കാണാന്‍ തയ്യാറല്ലാതിരിക്കുന്ന ആ ദിവസം ഞാന്‍ മുന്നറിയിപ്പ് കുടാതെ മടങ്ങിവരും. BSB BSB: For it will come upon all who dwell on the face of all the earth.
36 IEV ആകയാല്‍ എന്റെ വരവിനായി എല്ലായ്പ്പോഴും നിങ്ങള്‍ ഒരുങ്ങിയിരിക്കുക. അതുപോലെ ഈ ക്ലേശസമയങ്ങളിലൂടെ സുരക്ഷിതരായി കടന്നുപോകുവാന്‍ കഴിയേണ്ടതിന് ദൈവത്തോടു പ്രാര്‍ത്ഥിക്കുക, മനുഷ്യപുത്രനാകുന്ന ഞാന്‍ ലോകത്തെ വിധിപ്പാന്‍ വരുമ്പോള്‍ നിങ്ങള്‍ പരമാര്ത്ഥരാണെന്ന് ഞാന്‍ പ്രഖ്യാപിക്കും. BSB BSB: So keep watch at all times, and pray that you may have the strength to escape all that is about to happen and to stand before the Son of Man.”
37 IEV എല്ലാ ദിവസവും യേശു ദൈവാലയത്തില്‍ ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ എല്ലാ വൈകുന്നേരങ്ങളിലും അവന് പട്ടണത്തിനു പുറത്തുപോകുകയും ഒലിവു മലയുടെ മുകളില്‍ രാത്രി മുഴുവന്‍ താമസിക്കുകയും ചെയ്തു. BSB BSB: Every day Jesus taught at the temple, but every evening He went out to spend the night on the Mount of Olives.
38 IEV എല്ലാ ദിവസവും അതിരാവിലെ അവനില്‍നിന്നു കേള്‍ക്കേണ്ടതിനു എല്ലാ ആളുകളും ദൈവാലയത്തില്‍ വന്നു. BSB BSB: And early in the morning all the people would come to hear Him at the temple.