1 IEV രണ്ടു ദിവസത്തിനു മുന്‍പ് ആളുകള്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന പെസഹ എന്നു വിളിക്കുന്ന പെരുന്നാളിന്റെ ആഘോഷത്തിന് തുടക്കമായി. ആ ദിവസങ്ങളിലാണ് അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും ആഘോഷിക്കുന്നത്. മഹാപുരോഹിതന്മാരും യഹൂദാ നിയമ ഗുരുക്കന്മാരും രഹസ്യമായി യേശുവിനെ എങ്ങനെ പിടികൂടണമെന്നും മരണത്തിന് ഏല്‍പ്പിക്കുമെന്നും ആലോചിച്ചു. BSB BSB: Now the Passover and the Feast of Unleavened Bread were two days away, and the chief priests and scribes were looking for a covert way to arrest Jesus and kill Him.
2 IEV എന്നാല്‍ അവര്‍ തമ്മില്‍ പറഞ്ഞത്, "പെരുന്നാള്‍ സമയത്ത് ഇതു ചെയ്യരുത് എന്തുകൊണ്ടെന്നാല്‍ നമ്മള് അതു ചെയ്താല്‍, ആളുകള്‍ നമ്മളോടു കോപിക്കുകയും ബഹളം വയ്ക്കുകയും ചെയ്യും!" BSB BSB: “But not during the feast,” they said, “or there may be a riot among the people.”
3 IEV യേശു ബഥനി പട്ടണത്തിലുള്ള ശിമോന്റെ ഭവനത്തിലുണ്ടായിരുന്നു, അവിടെ യേശു കുഷ്ഠരോഗികളെ സൗഖ്യമാക്കി. അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു സ്ത്രീ അവന്റെ അടുക്കല്‍ വന്നു. അവള് ഒരു കല്പാത്രത്തില് നര്‍ദ് എന്നു വിളിക്കുന്ന ചിലവേറിയ സുഗന്ധതൈലം വഹിച്ചിരുന്നു. അവള് പാത്രം തുറന്നു മുഴുവനും യേശുവിന്റെ തലയില്‍ ഒഴിച്ചു. BSB BSB: While Jesus was in Bethany reclining at the table in the home of Simon the Leper, a woman came with an alabaster jar of expensive perfume, made of pure nard. She broke open the jar and poured it on Jesus’ head.
4 IEV അവിടെ ഉണ്ടായിരുന്ന ആളുകളില്‍ ചിലര്‍ കോപിച്ചു അവര്‍ പറഞ്ഞത്, "ആ സുഗന്ധതൈലം പാഴാക്കി കളയുന്നതു മോശമാണ്! BSB BSB: Some of those present, however, expressed their indignation to one another: “Why this waste of perfume?
5 IEV ഇത് ഒരു വര്‍ഷത്തെ കൂലിക്കു വില്‍ക്കാമായിരുന്നു, പിന്നീട് ആ പണം പാവപ്പെട്ട ആളുകള്‍ക്ക് കൊടുക്കാമായിരുന്നല്ലോ!" അതുകൊണ്ട് അവര്‍ അവളെ ശാസിച്ചു. BSB BSB: It could have been sold for over three hundred denarii and the money given to the poor.” And they scolded her.
6 IEV പക്ഷേ യേശു പറഞ്ഞത്, "അവളെ ശാസിക്കുന്നതു നിര്‍ത്തുക! ഞാന്‍ ഉചിതമെന്നു കരുതുന്നത് അവള് എനിക്കുവേണ്ടി ചെയ്തു. അതുകൊണ്ട് അവളെ നിങ്ങള്‍ ബുദ്ധിമുട്ടിക്കേണ്ട! BSB BSB: But Jesus said, “Leave her alone; why are you bothering her? She has done a beautiful deed to Me.
7 IEV പാവപ്പെട്ട ആളുകള്‍ എല്ലായ്പ്പോഴും നിങ്ങളുടെ ഇടയില്‍ത്തന്നെ ഉണ്ടല്ലോ. നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ എല്ലാം നിങ്ങള്‍ക്ക് അവരെ സഹായിക്കാം. എന്നാല്‍ ഞാന്‍ ഇവിടെ നിങ്ങളോടൊപ്പം കൂടുതല്‍ സമയം ഇല്ല. BSB BSB: The poor you will always have with you, and you can help them whenever you want. But you will not always have Me.
8 IEV അവളെക്കൊണ്ടു ചെയ്യാന്‍ കഴിയുന്ന ഉചിതമായത് അവള് ചെയ്തു. ഞാന്‍ എത്രയും പെട്ടെന്നു മരിക്കുമെന്ന് അറിഞ്ഞിരുന്നതുകൊണ്ടായിരിക്കും അവള് എന്റെ അടക്ക സമയത്തിനു മുന്‍പായി എന്റെ ശരീരത്തില്‍ സുഗന്ധതൈലം പൂശിയത്. BSB BSB: She has done what she could to anoint My body in advance of My burial.
9 IEV ഞാന്‍ ഇതു നിങ്ങളോടു പറയാം: സുവിശേഷം എവിടെയെല്ലാം എന്റെ അനുയായികള്‍ പ്രസംഗിക്കുമോ അവിടെയെല്ലാം അവള് ചെയ്ത കാര്യം അവര്‍ പറയുകയും ആളുകള്‍ അവളെ ഓര്‍ക്കുകയും ചെയ്യും." BSB BSB: And truly I tell you, wherever the gospel is preached in all the world, what she has done will also be told in memory of her.”
10 IEV പിന്നീട് ഇസ്കര്യോത്ത് യൂദ മഹാപുരോഹിതന്റെ അടുക്കല്‍ പോയി യേശുവിനെ പിടിക്കുവാന്‍ അവരെ സഹായിക്കുന്നതിനെക്കുറിച്ചു സംസാരിച്ചു. അവന് പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവന് ആയിരുന്നിട്ടും അവന് അതു ചെയ്തു. BSB BSB: Then Judas Iscariot, one of the Twelve, went to the chief priests to betray Jesus to them.
11 IEV അവന് അത് അവര്‍ക്കുവേണ്ടി ചെയ്യാന്‍ താല്പര്യം ഉണ്ടെന്നു മഹാപുരോഹിതന്മാര് കേട്ടപ്പോള്‍, അവര്‍ക്കു വളരെ സന്തോഷമായി. അവനു ഒരു വലിയ തുക നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. യൂദ സമ്മതിക്കുകയും യേശുവിനെ കൈമാറാന്‍ ഒരു അവസരത്തിനുവേണ്ടി നോക്കിയിരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. BSB BSB: They were delighted to hear this, and they promised to give him money. So Judas began to look for an opportunity to betray Jesus.
12 IEV പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളായ ആദ്യദിവസം, അവര്‍ പെസഹ കുഞ്ഞാടിനെ കൊല്ലുമ്പോള്‍ യേശുവിന്റെ ശിഷ്യന്മാര് അവനോടു പറഞ്ഞു, "എവിടെയാണ് ഞങ്ങള്‍ നിനക്കുവേണ്ടി പെസഹ ആഘോഷിക്കുവാനുള്ള ഭക്ഷണം തയ്യാറാക്കേണമെന്നു നീ ആഗ്രഹിക്കുന്നത്? BSB BSB: On the first day of the Feast of Unleavened Bread, when the Passover lamb was to be sacrificed, Jesus’ disciples asked Him, “Where do You want us to prepare for You to eat the Passover?”
13 IEV ആയതിനാല്‍ യേശു തന്റെ രണ്ടു ശിഷ്യന്മാരെ എല്ലാം തയ്യാറാക്കുവാന്‍ തിരഞ്ഞെടുത്തു. അവന് അവരോടു പറഞ്ഞത്, യെരുശലേം പട്ടണത്തിലേക്കു പോകുക. അവിടെ ഒരു വലിയ കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യന് നിങ്ങളെ കണ്ടുമുട്ടും അവനെ അനുഗമിക്കുക. BSB BSB: So He sent two of His disciples and told them, “Go into the city, and a man carrying a jug of water will meet you. Follow him,
14 IEV അവന് ഒരു ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍, ആ വീടിന്റെ ഉടമസ്ഥനോട് പറക, 'അവന്റെ ശിഷ്യന്മാരായ ഞങ്ങളുടെ കൂടെ പെസഹ ആഘോഷത്തിനുള്ള ഭക്ഷണം ഒരുക്കുവാന്‍ ഒരു മുറി ഞങ്ങള്‍ക്ക് കാണിച്ചുതരിക എന്നു ഞങ്ങളുടെ ഗുരു പറയുന്നു. BSB BSB: and whichever house he enters, say to the owner, ‘The Teacher asks: Where is My guest room, where I may eat the Passover with My disciples?’
15 IEV ആ ഭവനത്തിന്റെ മുകളിലത്തെ നിലയില്‍ ഒരു വലിയ മുറി അവന് നിങ്ങള്‍ക്കു കാണിച്ചുതരും. സജ്ജീകരിച്ചതും തയ്യാറാക്കിയതുമായതില് നമുക്കു ഭക്ഷിക്കാം. പിന്നീട് അവിടെ നമുക്കു വിരുന്നു തയ്യാറാക്കുക." BSB BSB: And he will show you a large upper room, furnished and ready. Make preparations for us there.”
16 IEV ആയതിനാല്‍ രണ്ടു ശിഷ്യന്മാര് പോയി. അവര്‍ പട്ടണത്തില്‍പോയി അവന് അവരോടു പറഞ്ഞതുപോലെ എല്ലാം അവര്‍ കണ്ടു. അവര്‍ പെസഹ ആഘോഷത്തിനുവേണ്ടിയുള്ള ഭക്ഷണം അവിടെ തയ്യാറാക്കി. BSB BSB: So the disciples left and went into the city, where they found everything as Jesus had described. And they prepared the Passover.
17 IEV വൈകുന്നേരമായപ്പോള്‍, യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെകൂടെ ആ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. BSB BSB: When evening came, Jesus arrived with the Twelve.
18 IEV അവര്‍ എല്ലാവരും അവിടെയിരുന്നു ഭക്ഷിക്കുമ്പോള്‍, യേശു പറഞ്ഞത്, "ഇതു ശ്രദ്ധയോടെ കേള്‍ക്കുക: നിങ്ങളിലൊരുവന് എന്റെ ശത്രുക്കള്‍ക്ക് എന്നെ പിടികൂടാന്‍ സാധ്യത ഒരുക്കും. ഇപ്പോള്‍ എന്റെ കൂടെ ഭക്ഷിക്കുന്നവരില്‍ ഒരുവനാണ് അവന്!" BSB BSB: And while they were reclining and eating, Jesus said, “Truly I tell you, one of you who is eating with Me will betray Me.”
19 IEV ശിഷ്യന്മാര് വളരെ ദുഖത്തോടെ അവനോട് അവര്‍ ഓരോരുത്തരായി "തീര്‍ച്ചയായും അതു ഞാനല്ലല്ലോ?" എന്നു പറഞ്ഞു. BSB BSB: They began to be grieved and to ask Him one after another, “Surely not I?”
20 IEV പിന്നീട് അവന് അവരോടു പറഞ്ഞത്, "പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവനായ, എന്നോടുകൂടെ പാത്രത്തില്‍ അപ്പകഷണം മുക്കുന്നവനാണ്. BSB BSB: He answered, “It is one of the Twelve—the one who is dipping his hand into the bowl with Me.
21 IEV മനുഷ്യപുത്രനാകുന്ന ഞാന്‍, മരിക്കേണം കാരണം അതാണ് എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്. എന്നാല്‍ എന്നെ കാണിച്ചുകൊടുത്ത മനുഷ്യനു ഭയാനകമായ ശിക്ഷവിധിയുണ്ട്. സത്യത്തില്‍, അവന് ഒരിക്കലും ജനിച്ചില്ലായിരുന്നെങ്കില്‍ അവനു നന്നായിരുന്നേനെ!" BSB BSB: The Son of Man will go just as it is written about Him, but woe to that man by whom He is betrayed! It would be better for him if he had not been born.”
22 IEV അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന് അപ്പമെടുത്ത് അതിനുവേണ്ടി ദൈവത്തോടു നന്ദി പറഞ്ഞു. പിന്നീട് അവന് അതു കഷണങ്ങളായി മുറിച്ചു അവര്‍ക്കു നല്‍കികൊണ്ട് അവരോടു പറഞ്ഞത്, "ഈ അപ്പം എന്റെ ശരീരം ആകുന്നു. ഇത് എടുത്തു ഭക്ഷിക്കുക." BSB BSB: While they were eating, Jesus took bread, spoke a blessing and broke it, and gave it to the disciples, saying, “Take it; this is My body.”
23 IEV അതിനുശേഷം അവന് വീഞ്ഞു നിറച്ച കപ്പ് എടുത്ത് അതിനുവേണ്ടി ദൈവത്തോടു നന്ദി പറഞ്ഞു. പിന്നീട് അവന് അത് എല്ലാവര്ക്കും നല്കി അവരെല്ലാവരും കുടിച്ചു. BSB BSB: Then He took the cup, gave thanks, and gave it to them, and they all drank from it.
24 IEV അവന് അവരോടു പറഞ്ഞത്, "ഈ വീഞ്ഞ് എന്റെ രക്തമാകുന്നു. എന്റെ ശത്രുക്കള്‍ എന്നെ കൊല്ലുമ്പോള്‍ ചൊരിയപ്പെടുവാനിരിക്കുന്ന രക്തമാകുന്നു. ഈ രക്തത്തിലൂടെ ദൈവം അനേകമാളുകളുടെ പാപങ്ങളെ ക്ഷമിക്കുമെന്നുള്ള ഉടമ്പടിയുടെ ഉറപ്പാകുന്നു. BSB BSB: He said to them, “This is My blood of the covenant, which is poured out for many.
25 IEV ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്കാഗ്രഹമുണ്ട്: ദൈവം തന്നെത്താന്‍ രാജാവായി വെളിപ്പെടുന്നതുവരെ ഞാന്‍ വീഞ്ഞു കുടിക്കുകയില്ല" BSB BSB: Truly I tell you, I will no longer drink of the fruit of the vine until that day when I drink it anew in the kingdom of God.”
26 IEV അവര്‍ സ്തോത്രം പാടിയശേഷം, ഒലിവുമലയിലേക്കു പോയി. BSB BSB: And when they had sung a hymn, they went out to the Mount of Olives.
27 IEV അവര്‍ അവരുടെ വഴിക്കു പോകുമ്പോള്‍, യേശു അവരോടു പറഞ്ഞത്, "ദൈവം എന്നെക്കുറിച്ചു പറഞ്ഞത് 'ഞാന്‍ ഇടയനെ കൊല്ലും അവന്റെ ആടുകള്‍ ചിതറിപ്പോകും.' അവര്‍ തിരുവെഴുത്തുകളില്‍ എഴുതി, ആ വാക്കുകള്‍ സത്യമായി വരും. നിങ്ങള്‍ എന്നെ വിട്ട് ഓടിപ്പോകും. BSB BSB: Then Jesus said to them, “You will all fall away, for it is written: ‘I will strike the Shepherd, and the sheep will be scattered.’
28 IEV എന്നാല്‍ ദൈവം എന്നെ ഉയിര്‍പ്പിച്ചശേഷം, ഞാന്‍ നിങ്ങള്‍ക്കു മുമ്പായി ഗലീല ജില്ലയില്പോയി നിങ്ങളെ അവിടെ കണ്ടുമുട്ടും." BSB BSB: But after I have risen, I will go ahead of you into Galilee.”
29 IEV അപ്പോള്‍ പത്രൊസ് അവനോടു പറഞ്ഞത്, "ഒരുപക്ഷേ മറ്റു ശിഷ്യന്മാരെല്ലാം നിന്നെ വിട്ടാലും, ഞാന്‍ നിന്നെ വിട്ടുപോകയില്ല!" BSB BSB: Peter declared, “Even if all fall away, I never will.”
30 IEV പിന്നെ യേശു അവരോടു പറഞ്ഞതു, സത്യം ഇതാണ്, ഈ രാത്രി, പൂവന്‍കോഴി രണ്ടുവട്ടം കൂവുന്നതിനു മുന്‍പു, നിനക്ക് എന്നെ അറിയില്ലയെന്നു നീ എന്നെക്കുറിച്ചു മൂന്നു പ്രാവശ്യം പറയും. BSB BSB: “Truly I tell you,” Jesus replied, “this very night, before the rooster crows twice, you will deny Me three times.”
31 IEV എന്നാല്‍ പത്രൊസ് ശക്തമായി മറുപടി പറഞ്ഞത്, "അവര്‍ എന്നെ കൊന്നാലും, എനിക്കു നിന്നെ അറിയില്ല എന്നു ഞാന്‍ പറയില്ല. "ഇതേകാര്യം എല്ലാ ശിഷ്യന്മാരും പറഞ്ഞു. BSB BSB: But Peter kept insisting, “Even if I have to die with You, I will never deny You.” And all the others said the same thing.
33 IEV പിന്നെ അവന് പത്രൊസിനേയും യാക്കോബിനെയും യോഹന്നാനേയും അവന്റെ കൂടെകൂട്ടി. അവന് അങ്ങേയറ്റം അസ്വസ്ഥനായി. BSB BSB: He took with Him Peter, James, and John, and began to be deeply troubled and distressed.
34 IEV അവന് അവരോടു പറഞ്ഞത്, "ഞാന്‍ മരിക്കാന്‍ പോകുന്നതുപോലെ വളരെ ദുഃഖപൂര്ണ്ണനായിരിക്കുന്നു. നിങ്ങൾ ഇവിടെ താമസിച്ച് ഉണര്‍ന്നിരിപ്പീന്‍!" BSB BSB: Then He said to them, “My soul is consumed with sorrow to the point of death. Stay here and keep watch.”
35 IEV അവന് അല്പം മുന്‍പോട്ടു പോയി നിലത്തു വീണു. കഴിയുമെങ്കില്‍ കഷ്ടത നല്കരുതേ എന്നു പ്രാര്‍ത്ഥിച്ചു. BSB BSB: Going a little farther, He fell to the ground and prayed that, if it were possible, the hour would pass from Him.
37 IEV പിന്നീട് അവന് മടങ്ങിവന്നപ്പോള്‍ തന്റെ ശിഷ്യന്മാര് ഉറങ്ങുന്നതായി കണ്ടു. അവന് അവരെ ഉണര്‍ത്തി പറഞ്ഞത്, "ശിമോന് പത്രൊസേ! നീ ഉറങ്ങുകയാണോ? ഒരു അല്പ സമയത്തേക്കു നിനക്ക് ഉണര്‍ന്നിരിപ്പാന്‍ കഴിയുകയില്ലയോ?" BSB BSB: Then Jesus returned and found them sleeping. “Simon, are you asleep?” He asked. “Were you not able to keep watch for one hour?
38 IEV അവന് അവരോടു പറഞ്ഞതു, "ഞാന്‍ പറയുന്നതു ചെയ്വാന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ട് എന്നാല്‍ നിങ്ങള്‍ ബലഹീനരാണ്. ആയതിനാല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോള് എതിര്‍ത്തു നില്പ്പാന് കഴിയേണ്ടതിന് ഉണര്‍ന്നിരുന്നു പ്രാര്ത്ഥിപ്പീന്!" BSB BSB: Watch and pray so that you will not enter into temptation. For the spirit is willing, but the body is weak.”
39 IEV പിന്നെ അവന് പോയി മുന്‍പു പ്രാര്‍ത്ഥിച്ചതുപോലെ പിന്നെയും പ്രാര്‍ത്ഥിച്ചു. BSB BSB: Again He went away and prayed, saying the same thing.
40 IEV അവന് മടങ്ങിവന്നപ്പോള്‍ അവര്‍ പിന്നെയും ഉറങ്ങുന്നവരായി കണ്ടു. അവര്‍ വളരെ മയക്കമുള്ളവരാകയാല് അവരുടെ കണ്ണുകള്‍ തുറക്കുവാന്‍ കഴിഞ്ഞില്ല. അവന് അവരെ ഉണര്‍ത്തിയപ്പോള്‍ അവര്‍ ലജ്ജിതരാകയാല് അവനോടു എന്തു പറയണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. BSB BSB: And again Jesus returned and found them sleeping, for their eyes were heavy. And they did not know what to answer Him.
41 IEV പിന്നെയും അവന് പോയി പ്രാര്‍ത്ഥിച്ചു. അവന് മൂന്നാം പ്രാവശ്യവും മടങ്ങിവന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതായി കണ്ടെത്തി. അവന് അവരോടു പറഞ്ഞു, "നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയാണോ? എന്റെ കഷ്ടതയുടെ സമയം ഏകദേശം ആരംഭിക്കാറായി. നോക്കുക! മനുഷ്യപുത്രനായ എന്നെ പിടിക്കുവാന്‍ ആരോ ഒരാള്‍ പാപിയായ മനുഷ്യനെ പ്രാപ്തനാക്കുന്നു. BSB BSB: When Jesus returned the third time, He said, “Are you still sleeping and resting? That is enough! The hour has come. Look, the Son of Man is betrayed into the hands of sinners.
42 IEV ആയതിനാല്‍ എഴുന്നേല്ക്കുക! നമുക്കു പോകാം! നോക്കുക! എന്നെ പിടിക്കുവാന്‍ പ്രാപ്തനായ ഒരുവന് ഇവിടെ വരും!" BSB BSB: Rise, let us go. See, My betrayer is approaching!”
43 IEV അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ യൂദാസ് എത്തിച്ചേര്‍ന്നു. അവന് യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില് ഒരുവന് ആയിരുന്നിട്ടും അവന് വന്നു യേശുവിന്റെ ശത്രുക്കള്‍ക്ക് അവനെ പിടിക്കുവാന്‍ കാണിച്ചുകൊടുത്തു. വളും വടിയുമായി ഒരുകൂട്ടം ജനസമൂഹം അവനോടുകൂടെ ഉണ്ടായിരുന്നു. യഹൂദ സമിതിയുടെ നേതാക്കന്മാര് ആണ് അവരെ അയച്ചത്. BSB BSB: While Jesus was still speaking, Judas, one of the Twelve, arrived, accompanied by a crowd armed with swords and clubs, sent from the chief priests, scribes, and elders.
44 IEV യൂദ, മുമ്പേ ഈ ജനക്കൂട്ടത്തോടു പറഞ്ഞിരുന്നതുപോലെ യേശുവിനെ ഒറ്റിക്കൊടുത്തു, "ഞാന്‍ ചുംബിക്കുന്ന മനുഷ്യനെയാണു നിങ്ങള്‍ക്ക് ആവശ്യം. ഞാന്‍ അവനെ ചുംബിക്കുമ്പോള്‍ അവനെ പിടികൂടുകയും ദൂരത്തേക്കു മാറ്റുകയും ചെയ്യുക." BSB BSB: Now the betrayer had arranged a signal with them: “The One I kiss is the man; arrest Him and lead Him away securely.”
45 IEV യൂദ എത്തിയപ്പോള്‍, അവന് വളരെ പെട്ടെന്നു യേശുവിന്റെ അടുക്കല്‍ പോയി പറഞ്ഞത്, എന്റെ ഗുരോ!" പിന്നീട് അവന് യേശുവിനെ ചുംബിച്ചു. BSB BSB: Going directly to Jesus, he said, “Rabbi!” and kissed Him.
46 IEV പിന്നെ ജനക്കൂട്ടം യേശുവിനെ പിടികൂടി. BSB BSB: Then the men seized Jesus and arrested Him.
47 IEV എന്നാല്‍ അവിടെ നിന്നിരുന്ന അവന്റെ ശിഷ്യന്മാരില് ഒരുവന് തന്റെ വാള് ഊരി. അവന് മഹാപുരോഹിതന്റെ ദാസനെ വെട്ടി, എന്നാല്‍ അവന് അവന്റെ ചെവി മാത്രമേ അറുത്തുള്ളു. BSB BSB: And one of the bystanders drew his sword and struck the servant of the high priest, cutting off his ear.
48 IEV യേശു അവരോടു പറഞ്ഞത്, "ഒരു കൊള്ളക്കാരനെപ്പോലെ വാളുകളും കൂട്ടവുമായി എന്നെ പിടികൂടാന്‍ നിങ്ങള്‍ ഇവിടെ വന്നുവോ? BSB BSB: Jesus asked the crowd, “Have you come out with swords and clubs to arrest Me as you would an outlaw?
49 IEV ദിനംപ്രതി ജനങ്ങളെ പഠിപ്പിച്ചുകൊണ്ടു ദൈവാലയ പ്രാകാര മുറ്റത്ത് ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ടും നിങ്ങള്‍ എന്നെ പിടികൂടാത്തത് എന്തുകൊണ്ടാണ്? തിരുവെഴുത്തുകളില്‍ എന്നെക്കുറിച്ച് പ്രവാചകന്മാര് എഴുതിയത് സത്യമായി വരേണ്ടതിന് ഇതു സംഭവിക്കുന്നു." BSB BSB: Every day I was with you, teaching in the temple courts, and you did not arrest Me. But this has happened that the Scriptures would be fulfilled.”
50 IEV അവന്റെ ശിഷ്യന്മാര് ഉടന്‍ തന്നെ ഓരോരുത്തരായി അവനെ വിട്ട് ഓടിപ്പോയി. BSB BSB: Then everyone deserted Him and fled.
51 IEV ആ സമയത്തു ഒരു യൌവനക്കാരന് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. അവന് അവന്റെ ശരീരത്തില്‍ ചണവസ്ത്രം ധരിച്ചിരുന്നു. ജനക്കൂട്ടം അവനെ പിടികൂടി, BSB BSB: One young man who had been following Jesus was wearing a linen cloth around his body. They caught hold of him,
52 IEV എന്നാല്‍ അവന് അവരില്‍ നിന്നു തള്ളിമാറ്റുമ്പോള്‍, അവന് അവന്റെ ചണവസ്ത്രം അവരുടെ കൈയില്‍ വിട്ടിട്ട് നഗ്നനായി ഓടിപ്പോയി. BSB BSB: but he pulled free of the linen cloth and ran away naked.
53 IEV യേശുവിനെ പിടികൂടിയ ആളുകള്‍ മഹാപുരോഹിതന്റെ ഭവനത്തിലേക്കു യേശുവിനെ നയിച്ചു. യഹൂദന്മാരുടെ സമിതികളെല്ലാം അവിടെ ഒന്നിച്ചുകൂടിയിരുന്നു. BSB BSB: They led Jesus away to the high priest, and all the chief priests, elders, and scribes assembled.
54 IEV പത്രൊസ് യേശുവിനെ അകലം വിട്ടു പിന്തുടര്ന്നു. പത്രൊസ് അകലെ യേശുവിനെ അനുഗമിച്ചു. മഹാപുരോഹിതൻ താമസിച്ചിരുന്ന വീടിന്റെ മുറ്റത്തേക്ക് പോയി, മഹാപുരോഹിതന്റെ ഭവനത്തിന് കാവൽ നിൽക്കുന്നവരോടൊപ്പം അവിടെ ഇരുന്നു. അവന് തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. BSB BSB: Peter followed Him at a distance, right into the courtyard of the high priest. And he sat with the officers and warmed himself by the fire.
55 IEV മഹാപുരോഹിതന്മാരും ബാക്കിയുള്ള യഹൂദ സമിതികളും യേശുവിനെ മരണത്തിന് ഏല്പ്പിക്കേണ്ടതിനു ശക്തമായ തെളിവുകള്‍ നോക്കികൊണ്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കു അവനെ മരണത്തിന് ഏല്‍പ്പിക്കുവാന്‍ യാതൊരു തെളിവും കണ്ടുപിടിച്ചില്ല. BSB BSB: Now the chief priests and the whole Sanhedrin were seeking testimony against Jesus to put Him to death, but they did not find any.
56 IEV മറ്റു പലരും യേശുവിനെക്കുറിച്ച് നുണകൾ പറഞ്ഞു, എന്നാൽ അവർ നടത്തിയ പ്രസ്താവനകൾ പരസ്പരം യോജിക്കുന്നില്ല. അതിനാൽ, അവരുടെ പ്രസ്താവനകൾ യേശുവിനെതിരെ ആരോപണം ഉന്നയിക്കാൻ ശക്തമായിരുന്നില്ല BSB BSB: For many bore false witness against Jesus, but their testimony was inconsistent.
57 IEV അവസാനം, ചിലര്‍ എഴുന്നേറ്റു അവനെ അപമാനിച്ചു തെറ്റായി പറഞ്ഞത്, BSB BSB: Then some men stood up and testified falsely against Him:
58 IEV "മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഈ മന്ദിരം ഞാന്‍ നശിപ്പിക്കും, പിന്നീടു മൂന്നു ദിവസംകൊണ്ട് ആരുടേയും സഹായമില്ലാതെ ഞാന്‍ മറ്റൊരു മന്ദിരം പണിയും" എന്ന് അവന് പറഞ്ഞതു ഞങ്ങള്‍ കേട്ടു. BSB BSB: “We heard Him say, ‘I will destroy this man-made temple, and in three days I will build another that is made without hands.’”
59 IEV എന്നാല്‍ ചില ആളുകള്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു യോജിക്കാന്‍ കഴിഞ്ഞില്ല. BSB BSB: But even their testimony was inconsistent.
62 IEV യേശു പറഞ്ഞത്, "ഞാന്‍ ആകുന്നു. പൂര്‍ണ്ണശക്തിയോടെ ദൈവത്തോടുകൂടെ ഭരിക്കുന്ന മനുഷ്യപുത്രനെ നിങ്ങള്‍ കാണും. ആകാശ മേഘങ്ങളില്‍ നിന്നിറങ്ങി വരുന്നതും നിങ്ങള്‍ കാണും!" BSB BSB: “I am,” said Jesus, “and you will see the Son of Man sitting at the right hand of Power and coming with the clouds of heaven.”
63 IEV യേശു ഇതു പറഞ്ഞപ്പോള്‍, മഹാപുരോഹിതന് തന്റെ പുറംകുപ്പായം കീറി, പറഞ്ഞത്, "ഈ മനുഷ്യനെതിരെ സാക്ഷീകരിക്കാന്‍ കൂടുതല്‍ സാക്ഷികളെ നമുക്ക് ആവശ്യമുണ്ടോ? BSB BSB: At this, the high priest tore his clothes and declared, “Why do we need any more witnesses?
64 IEV അവന് ദൈവമെന്ന് അവകാശപ്പെടുന്നതു നിങ്ങള്‍ കേട്ടുവല്ലോ?" യേശു പാപിയാണെന്നും അവന് മരണം അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ എല്ലാവരും സമ്മതിച്ചു. BSB BSB: You have heard the blasphemy. What is your verdict?” And they all condemned Him as deserving of death.
65 IEV പിന്നീട് അവരില്‍ ചിലര്‍ യേശുവിനെ തുപ്പി. അവന്റെ കണ്ണുകള്‍ മൂടിക്കെട്ടി, അവനെ അടിച്ചു അവനോടു പറഞ്ഞത്, "നീ ഒരു പ്രവാചകനാണെങ്കില്‍, ആരാണ് നിന്നെ തല്ലിയതെന്നു ഞങ്ങളോടു പറക!" യേശുവിനെ സൂക്ഷിച്ചിരുന്നവരെല്ലാം അവരുടെ കൈകള്‍കൊണ്ടു യേശുവിനെ അടിച്ചു. BSB BSB: Then some of them began to spit on Him. They blindfolded Him, struck Him with their fists, and said to Him, “Prophesy!” And the officers received Him with slaps in His face.
66 IEV പത്രൊസ് മഹാപുരോഹിതന്റെ വീടിന്റെ മുറ്റത്തിന്റെ വെളിയില്‍ നില്ക്കുമ്പോള് മഹാപുരോഹിതനുവേണ്ടി ജോലി ചെയ്യുന്ന പെണ്‍കുട്ടികളിലൊരാള്‍ അവന്റെ അടുക്കല്‍ വന്നു. BSB BSB: While Peter was in the courtyard below, one of the servant girls of the high priest came down
67 IEV പത്രൊസ് തീയുടെ അരികില്‍ ചൂടുകൊള്ളുന്നത് അവള് കണ്ടപ്പോള്‍, അവള് അവനെ ശ്രദ്ധിച്ചുനോക്കി. പിന്നീട് അവള് പറഞ്ഞു, "നസറെത്തില്‍ നിന്നുള്ളവനായ യേശുവിനോടുകൂടെ നീയും ഉണ്ടായിരുന്നു!" BSB BSB: and saw him warming himself there. She looked at Peter and said, “You also were with Jesus the Nazarene.”
68 IEV എന്നാല്‍ അവന് അതു തള്ളിക്കളഞ്ഞു പറഞ്ഞത്, "നീ പറയുന്നത് എന്താണെന്ന് എനിക്കറിയില്ല! എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല! പിന്നെ അവന് അവിടെ നിന്നു മുറ്റത്തെ വാതിലിലേക്കു പോയി. BSB BSB: But he denied it. “I do not know or even understand what you are talking about,” he said. Then he went out to the gateway, and the rooster crowed.
69 IEV വേലക്കാരിയായ പെണ്‍കുട്ടി അവനെ കണ്ടിട്ട് അടുത്തുനിന്നിരുന്ന ആളുകളോടു പറഞ്ഞത്, "അവര്‍ പിടികൂടിയ ആ മനുഷ്യന്റെ കൂടെയുണ്ടായിരുന്നവരില്‍ ഒരുവനാണ് ഇവന്. BSB BSB: There the servant girl saw him and again said to those standing nearby, “This man is one of them.”
70 IEV എന്നാല്‍ അവന് പിന്നെയും അതു തള്ളിക്കളഞ്ഞു. അല്പ സമയത്തിനുശേഷം, അവിടെ നിന്നിരുന്നവരില്‍ ചിലര്‍ പത്രൊസിനോടു പറഞ്ഞത്, "നീയും ഗലീലയില്‍ നിന്നുള്ളവനാണെന്നു ഞങ്ങള്‍ക്കു പറയുവാന്‍ കഴിയും. ആയതിനാല്‍ നീയും യേശുവിന്റെ കൂടെ ഉണ്ടായിരുന്നവരില്‍ ഒരുവനാണെന്നു ഞങ്ങള്‍ക്കു തീര്‍ച്ചയാണ്!" BSB BSB: But he denied it again. After a little while, those standing nearby said once more to Peter, “Surely you are one of them, for you too are a Galilean.”
71 IEV എന്നാല്‍ അവന് സത്യമല്ല പറയുന്നതെങ്കില്‍ ദൈവം അവനെ ശിക്ഷിക്കട്ടെ എന്ന് അവന് പറയുവാന്‍ ആരംഭിച്ചു; അവന് പറഞ്ഞത്, "നിങ്ങള്‍ പറയുന്ന ആ മനുഷ്യനെ എനിക്കറിയില്ല!" BSB BSB: But he began to curse and swear, “I do not know this man of whom you speak!”
72 IEV പെട്ടെന്നു കോഴി രണ്ടാമതും കൂവി. പിന്നെ പത്രൊസ് യേശു മുമ്പു തന്നോടു പറഞ്ഞത് ഓര്‍ത്തു: കോഴി രണ്ടാമതും കൂവുന്നതിനു മുമ്പ് നീ എന്നെ മൂന്ന് വട്ടം തള്ളിപ്പറയും." അവന് അവനെ മൂന്ന് വട്ടം തള്ളിപ്പറഞ്ഞു എന്ന് അവന് തിരിച്ചറിഞ്ഞപ്പോള്‍, അവന് കരയുവാന്‍ ആരംഭിച്ചു. BSB BSB: And immediately the rooster crowed a second time. Then Peter remembered the word that Jesus had spoken to him: “Before the rooster crows twice, you will deny Me three times.” And he broke down and wept.