1 IEV ചില പരീശന്മാരും സദൂക്യരും യേശുവിന്റെ അടുക്കല്‍ വന്നു അവനോടു പറഞ്ഞത്, "ദൈവം നിന്നെ വാസ്തവമായി ഞങ്ങളുടെ അടുത്തേക്ക് അയച്ചു എന്നു കാണിക്കുക! ആകാശത്ത് ഒരു അത്ഭുതം കാണിക്കുകയും അവന്റെ ശക്തിയുപയോഗിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുക!" BSB BSB: Then the Pharisees and Sadducees came and tested Jesus by asking Him to show them a sign from heaven.
2 IEV അവന് അവരോടു മറുപടിയായി, "നമ്മുടെ ദേശത്തു വൈകുന്നേരം ആകാശം ചുവക്കുന്നു എങ്കില്‍ "നാളെ നല്ല കാലാവസ്ഥ ആയിരിക്കും" എന്ന് നാം പറയും. BSB BSB: But He replied, “When evening comes, you say, ‘The weather will be fair, for the sky is red,’
3 IEV എന്നാല്‍ രാവിലെ ആകാശം ചുവന്നു കണ്ടാല്‍ "ഇന്ന് കാറ്റുള്ള കാലാവസ്ഥ ആയിരിക്കും" എന്നു നാം പറയും. ആകാശത്തെ നോക്കുന്നതിനാല്‍ കാലാവസ്ഥ എങ്ങനെയുള്ളതായിരിക്കും എന്ന് നിങ്ങള്‍ക്കു പറയുവാന്‍ കഴിയും, എന്നാല്‍ നിങ്ങളുടെ ചുറ്റും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ദൈവം എന്താണ് ചെയ്യുന്നതെന്നു നിങ്ങള്‍ ഗ്രഹിക്കുന്നില്ല. BSB BSB: and in the morning, ‘Today it will be stormy, for the sky is red and overcast.’ You know how to interpret the appearance of the sky, but not the signs of the times.
4 IEV ദുഷ്ടരായ നിങ്ങള്‍ ഞാന്‍ അത്ഭുതങ്ങള്‍ ചെയ്യുന്നതു കണ്ടിട്ടും നിങ്ങള്‍ വിശ്വസ്തതയോടെ ദൈവത്തെ ആരാധിക്കുന്നില്ല. ആയതിനാല്‍ ഒരു വലിയ മത്സ്യത്തിന്റെ വയറ്റില്‍ മൂന്നു ദിവസങ്ങള്‍ ചിലവഴിച്ചതിനുശേഷം വീണ്ടും പുറത്തു വന്ന യോനാ പ്രവാചകന്റെ അത്ഭുതം അല്ലാതെ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഒരത്ഭുതവും ചെയ്യുകയില്ല." ശേഷം യേശു അവരെ വിട്ടു തന്റെ ശിഷ്യന്മാരുമായി പോയി. BSB BSB: A wicked and adulterous generation demands a sign, but none will be given it except the sign of Jonah.” Then He left them and went away.
5 IEV തുടര്‍ന്ന് അവര്‍ എല്ലാവരും ഗലീലാ കടലിന്റെ മറുകരയിലേക്കു യാത്ര ചെയ്തു. തങ്ങള്‍ക്കു ഭക്ഷിപ്പാന്‍ എന്തെങ്കിലും എടുക്കുവാന്‍ മറന്നുപോയി എന്നു ശിഷ്യന്മാര് തിരിച്ചറിഞ്ഞു. BSB BSB: When they crossed to the other side, the disciples forgot to take bread.
6 IEV ആ സന്ദര്‍ഭത്തില്‍ യേശു അവരോട്, 'പരീശന്മാരും സദൂക്യരും നിങ്ങള്‍ക്കു തരുവാന്‍ ആഗ്രഹിക്കുന്ന പുളിപ്പ് വാങ്ങിക്കാതിരിപ്പാന് സൂക്ഷ്മതയുള്ളവരായിരിപ്പിന്." BSB BSB: “Watch out!” Jesus told them. “Beware of the leaven of the Pharisees and Sadducees.”
7 IEV യേശു അവരോടു പറഞ്ഞതിന്റെ സാരം മനസ്സിലാക്കുവാന്‍ അവര്‍ പരിശ്രമിച്ചു. കൂടാതെ, "നമുക്കു ഭക്ഷിപ്പാന്‍ എന്തെങ്കിലും കൊണ്ടു വരുവാന്‍ മറന്നതിനാല്‍ ആയിരിക്കാം അവന് അങ്ങനെ പറഞ്ഞതെന്ന്" അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു. BSB BSB: They discussed this among themselves and concluded, “It is because we did not bring any bread.”
8 IEV അവന് പറഞ്ഞത് യേശു അറിഞ്ഞ് അവരോടു മറുപടി പറഞ്ഞത്, പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പിനെക്കുറിച്ചു ഞാന്‍ പറഞ്ഞത് നിങ്ങള്‍ അപ്പം കൊണ്ടുവരുവാന്‍ മറന്നതിനാലാണ് എന്നു നിങ്ങള്‍ ചിന്തിച്ചതിനാല്‍ എനിക്കു നിരാശയുണ്ട്. നിങ്ങള്‍ക്കുവേണ്ടി എനിക്കു ചെയ്യുവാന്‍ കഴിയുന്നതിന്റെ അല്‍പ്പം മാത്രമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. BSB BSB: Aware of their conversation, Jesus said, “You of little faith, why are you debating among yourselves about having no bread?
9 IEV ഭക്ഷണത്തെക്കുറിച്ച് ഞാന്‍ ചിന്താകുലനാണ് എന്നു ചിന്തിക്കരുത്. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ ഞാന്‍ പോഷിപ്പിച്ചതും ശേഷിപ്പിച്ച കഷണങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറന്നുപോയോ"? BSB BSB: Do you still not understand? Do you not remember the five loaves for the five thousand, and how many basketfuls you gathered?
10 IEV അല്ലെങ്കില്‍ ഏഴ് ചെറിയ അപ്പത്തെ ഞാന്‍ വര്‍ദ്ധിപ്പിച്ചു നാലായിരം പേര് ഭക്ഷിച്ചതിനെക്കുറിച്ചോ? കൂടാതെ അന്ന് നിങ്ങള്‍ ശേഷിപ്പിച്ച കഷണങ്ങള്‍ എത്ര കുട്ട പെറുക്കി എടുത്തു? BSB BSB: Or the seven loaves for the four thousand, and how many basketfuls you gathered?
11 IEV വാസ്തവത്തില്‍ ഞാന്‍ അപ്പത്തെക്കുറിച്ചല്ല സംസാരിക്കുന്നത് എന്നു നിങ്ങള്‍ ഗ്രഹിക്കേണം. പരീശന്മാരില്നിന്നും സദൂക്യരില്‍ നിന്നും പുളിപ്പ് സ്വീകരിക്കരുത്. BSB BSB: How do you not understand that I was not telling you about bread? But beware of the leaven of the Pharisees and Sadducees.”
12 IEV അപ്പത്തിലുള്ള പുളിപ്പിനെകുറിച്ചല്ല യേശു സംസാരിച്ചത് എന്ന് അപ്പോള്‍ ശിഷ്യന്മാര് ഗ്രഹിച്ചു. പകരം പരീശന്മാരുടെയും സദൂക്യരുടെയും തെറ്റായ ഉപദേശങ്ങളെക്കുറിച്ചാണ് യേശു സംസാരിച്ചത്. BSB BSB: Then they understood that He was not telling them to beware of the leaven used in bread, but of the teaching of the Pharisees and Sadducees.
13 IEV യേശുവും ശിഷ്യന്മാരും ഫിലിപ്പിന്റെ കൈസര്യയില്‍ നഗരത്തിനു സമീപത്തുള്ള പ്രദേശത്തു പ്രവേശിച്ചപ്പോള്‍ അവന് അവരോടു ചോദിച്ചു, മനുഷ്യപുത്രനായ എന്നെക്കുറിച്ച് ജനങ്ങള്‍ യഥാര്‍ഥത്തില്‍ ആരെന്നാണ് പറയുന്നത്?" BSB BSB: When Jesus came to the region of Caesarea Philippi, He questioned His disciples: “Who do people say the Son of Man is?”
14 IEV അവര്‍ മറുപടി പറഞ്ഞത്, ചില ആളുകള്‍ നിന്നെ യോഹന്നാന് സ്നാപകന് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറയുന്നു. ചിലര്‍ നീ ദൈവം വാഗ്ദത്തം ചെയ്തതു പോലെ സ്വര്‍ഗ്ഗത്തില്‍നിന്ന് മടങ്ങിവന്ന ഏലിയാ പ്രവാചകനെന്നു പറയുന്നു. മറ്റുള്ളവര്‍ നീ യിരമ്യാ പ്രവാചകനോ അല്ലെങ്കില്‍ വളരെക്കാലം മുന്‍പ് ജീവിച്ചിരുന്ന മറ്റു പ്രവാചകന്മാരില് ഒരുവനോ എന്നു പറയുന്നു." BSB BSB: They replied, “Some say John the Baptist; others say Elijah; and still others, Jeremiah or one of the prophets.”
15 IEV യേശു അവരോടു പറഞ്ഞത്, "എന്താണ് നിങ്ങളുടെ അഭിപ്രായം, ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?" BSB BSB: “But what about you?” Jesus asked. “Who do you say I am?”
16 IEV ശിമോന് പത്രൊസ് അവനോടു പറഞ്ഞത്, "നീ മശിഹയാകുന്നു! നീ സര്‍വ്വശക്തനായ ദൈവത്തിന്റെ പുത്രനാകുന്നു." BSB BSB: Simon Peter answered, “You are the Christ, the Son of the living God.”
17 IEV തുടര്‍ന്നു യേശു അവനോട്, "യോനായുടെ പുത്രനായ ശിമോനെ, ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ പറഞ്ഞതു യാതൊരു മനുഷ്യനുമല്ല നിനക്ക് ഇതു വെളിപ്പെടുത്തിയത്. മറിച്ച് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിയത്. BSB BSB: Jesus replied, “Blessed are you, Simon son of Jonah! For this was not revealed to you by flesh and blood, but by My Father in heaven.
19 IEV തുടര്‍ന്ന് അവന് പറഞ്ഞത്, "സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദൈവിക വാഴ്ചയിലേക്ക് ജനങ്ങള്‍ക്കു വഴി തുറക്കുവാനോ അടക്കുവാനോ ഞാന്‍ നിന്നെ പ്രാപ്തനാക്കും. നീ ഭൂമിയില്‍ എന്തൊക്കെ അനുവദിക്കുന്നുവോ അതു ദൈവം സ്വര്‍ഗ്ഗത്തില്‍ അനുവദിക്കും. നീ ഭൂമിയില്‍ എന്തൊക്കെ വിലക്കുന്നുവോ അത് ദൈവം സ്വര്‍ഗ്ഗത്തിലും വിലക്കും." BSB BSB: I will give you the keys of the kingdom of heaven. Whatever you bind on earth will be bound in heaven, and whatever you loose on earth will be loosed in heaven.”
20 IEV തുടര്‍ന്ന്, താന്‍ മശിഹാ ആകുന്നു എന്നത് ആ സമയത്ത് ആരോടും പറയരുതെന്ന് യേശു ശിഷ്യന്മാര്ക്ക് ശക്തമായി മുന്നറിയിപ്പു നല്കി. BSB BSB: Then He admonished the disciples not to tell anyone that He was the Christ.
21 IEV ആ സമയം മുതല്‍ മശിഹാ എന്ന യേശു, യെരുശലേം നഗരത്തിലേക്കു പോകേണ്ടത് അവനു ആവശ്യമാണെന്ന് ശിഷ്യന്മാരെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. അവിടെ ഭരണത്തിലുള്ള മൂപ്പന്മാരും പ്രധാന പുരോഹിതന്മാരും യഹൂദാ നിയമങ്ങളെ പഠിപ്പിക്കുന്ന ആളുകളും അവന് കഷ്ടപ്പെടുവാനും കൊല്ലപ്പെടുവാനും കാരണമാകും. അതിനുശേഷം മൂന്നാം ദിവസം അവന് ജീവനിലേക്കു വീണ്ടും മടങ്ങി വരും. BSB BSB: From that time on Jesus began to show His disciples that He must go to Jerusalem and suffer many things at the hands of the elders, chief priests, and scribes, and that He must be killed and on the third day be raised to life.
22 IEV എന്നാല്‍ പത്രൊസ് യേശുവിനെ അല്പം മാറ്റി നിര്‍ത്തുകയും ഇക്കാര്യങ്ങള്‍ പറയുന്നതില്‍ ശാസിക്കാനും ആരംഭിച്ചു. "കര്‍ത്താവേ നിനക്ക് അങ്ങനെ സംഭവിക്കാന്‍ ദൈവം ഒരിക്കലും അനുവദിക്കാതിരിക്കട്ടെ! അതു തീര്‍ച്ചയായും സംഭവിക്കരുത്" എന്ന് അവന് പറഞ്ഞു. BSB BSB: Peter took Him aside and began to rebuke Him. “Far be it from You, Lord!” he said. “This shall never happen to You!”
23 IEV തുടര്‍ന്നു യേശു തിരിഞ്ഞു പത്രൊസിനെ നോക്കി, അവനോട് പറഞ്ഞത്, "എന്റെ ദൃഷ്ടിയില്‍നിന്നും മാറിപ്പോകുക, എന്തെന്നാല്‍ നിന്നില്‍കൂടി സാത്താനാണ് സംസാരിക്കുന്നത്. നീ എന്നെ പാപത്തിലേക്ക് നയിക്കുവാന്‍ ശ്രമിക്കുന്നു. ദൈവം ചിന്തിക്കുന്നതല്ല, മനുഷ്യന് ചിന്തിക്കുന്നതു മാത്രമാണ് നീ ചിന്തിക്കുന്നത്!" BSB BSB: But Jesus turned and said to Peter, “Get behind Me, Satan! You are a stumbling block to Me. For you do not have in mind the things of God, but the things of men.”
24 IEV തുടര്‍ന്നു യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്, "ആരെങ്കിലും എന്നില്‍ വിശ്വസിക്കുകയും ഞാന്‍ പോകുന്നിടത്തേക്ക് പോകുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എങ്കില്‍, അവന്റെ സ്വന്ത ഇഷ്ടങ്ങളും ഉദ്ദേശ്യങ്ങളും ഉപേക്ഷിച്ച് തന്റെ സ്വന്ത കുരിശ് എടുത്തുകൊണ്ടു ഞാന്‍ പോകുന്നിടത്തേക്ക് പോകണം. BSB BSB: Then Jesus told His disciples, “If anyone wants to come after Me, he must deny himself and take up his cross and follow Me.
25 IEV ആരെങ്കിലും തന്റെ സ്വന്തം ജീവനെ രക്ഷിക്കുവാന്‍ ശ്രമിച്ചാല്‍, തന്റെ ജീവന് രക്ഷിക്കുന്നതിനു പകരം അവന് അതു നഷ്ടപ്പെടുത്തും. എനിക്കുവേണ്ടി ആരെങ്കിലും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് അവന്റെ ജീവന് കണ്ടെത്തും. BSB BSB: For whoever wants to save his life will lose it, but whoever loses his life for My sake will find it.
26 IEV ഒരു വ്യക്തി ഈ ലോകത്തില്‍ ആഗ്രഹിക്കുന്ന സകലവും നേടിയിട്ട് തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു ഗുണമാണുള്ളത്? ഒരു മനുഷ്യന് അവന്റെ സ്വന്ത ജീവനേക്കാള്‍ വിലയേറിയതായി തന്റെ സമ്പാദ്യത്തില്‍ എന്താണ് നേടുന്നത്? BSB BSB: What will it profit a man if he gains the whole world, yet forfeits his soul? Or what can a man give in exchange for his soul?
27 IEV ശ്രദ്ധയോടെ കേള്‍ക്കുക: മനുഷ്യപുത്രനായ ഞാന്‍ ഈ ഭൂമിവിട്ടു പോകും. എന്നാല്‍ ഞാന്‍ മടങ്ങി വരികയും സ്വര്‍ഗ്ഗീയ ദൂതന്മാര് എന്നെ അനുഗമിക്കുകയും ചെയ്യും. ആ സമയത്ത് എന്റെ പിതാവിന്റെ മഹത്വമുള്ള തേജസ്സ് എനിക്കുണ്ടായിരിക്കുകയും, സകലര്‍ക്കും ഈ ലോകത്തില്‍ ജീവിച്ചിരുന്നപ്പോള്‍ അവര്‍ ചെയ്തതിനനുസരണമായി ഞാന്‍ പ്രതിഫലം നല്‍കുകയും ചെയ്യും. BSB BSB: For the Son of Man will come in His Father’s glory with His angels, and then He will repay each one according to what he has done.
28 IEV ശ്രദ്ധയോടെ കേള്‍ക്കുക! ഇപ്പോള്‍ ഇവിടെയുള്ള നിങ്ങളില്‍ ചിലര്‍ എന്നെ കാണും, സ്വര്‍ഗ്ഗത്തില്‍നിന്നും വന്നവനായ ഞാന്‍ രാജാവായി വരുമ്പോള്‍ നിങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ഇതു കാണും! BSB BSB: Truly I tell you, some who are standing here will not taste death before they see the Son of Man coming in His kingdom.”