2 IEV അവര്‍ ജനങ്ങളോടു ചോദിച്ചു, "യഹൂദന്മാരുടെ രാജാവായവന്‍ എവിടെയാണ് ജനിച്ചിരിക്കുന്നത്? അവന് ജനിച്ചു എന്നു ഞങ്ങളെ കാണിച്ചിരിക്കുന്ന ഒരു നക്ഷത്രം ഞങ്ങള്‍ കിഴക്ക് കണ്ടിരിക്കുന്നു, അതിനാല്‍ അവനെ ആരാധിപ്പാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു." BSB BSB: asking, “Where is the One who has been born King of the Jews? We saw His star in the east and have come to worship Him.”
3 IEV ആ പുരുഷന്മാര് ചോദിക്കുന്നത് ഹെരോദാ രാജാവ് കേട്ടപ്പോള്‍ അവന് വളരെ അസ്വസ്ഥനായി. യെരുശലേമില്‍ ഉള്ള വളരെ ആളുകളും അസ്വസ്ഥരായി. BSB BSB: When King Herod heard this, he was disturbed, and all Jerusalem with him.
4 IEV തുടര്‍ന്നു ഹെരോദാവ് ഭരണത്തിലുള്ള എല്ലാ പുരോഹിതന്മാരെയും യഹൂദാ നിയമങ്ങളുടെ ഉപദേഷ്ടാക്കളെയും ഒരുമിച്ചു വിളിച്ചു. മശിഹ ജനിക്കുമെന്ന് പ്രവാചകന്മാർ എവിടെയാണ് പ്രവചിച്ചതെന്ന് അവന് അവരോടു ചോദിച്ചു BSB BSB: And when he had assembled all the chief priests and scribes of the people, he asked them where the Christ was to be born.
5 IEV അവര്‍ അവനോടു പറഞ്ഞത്, "യഹൂദാ സംസ്ഥാനത്ത്, ബെത്ലഹേം എന്ന പട്ടണത്തില്‍ അവന് ജനിക്കും." എന്ന് മീഖാ പ്രവാചകന് വളരെ നാളുകള്‍ക്കു മുന്‍പ് എഴുതിയിരുന്നു. BSB BSB: “In Bethlehem in Judea,” they replied, “for this is what the prophet has written:
6 IEV യഹൂദാ ദേശത്ത് ബെത്ലഹേമില്‍ താമസിക്കുന്നവരേ, നിങ്ങളുടെ പട്ടണം തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതാണ്, എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ പട്ടണത്തില്‍നിന്നുള്ള ഒരു മനുഷ്യന് നിങ്ങളുടെ ഭരണാധികാരി ആകും. യിസ്രായേലില്‍ താമസിക്കുന്ന എന്റെ ജനത്തെ അവന് നയിക്കും. BSB BSB: ‘But you, Bethlehem, in the land of Judah, are by no means least among the rulers of Judah, for out of you will come a ruler who will be the shepherd of My people Israel.’”
7 IEV തുടര്‍ന്നു നക്ഷത്രങ്ങളെക്കുറിച്ച് പഠിച്ച ആ പുരുഷന്മാരെ ഹെരോദാ രാജാവ് രഹസ്യമായി വിളിച്ചു. നക്ഷത്രം കൃത്യമായി എപ്പോഴാണ് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ന് അവന് അവരോടു ചോദിച്ചു. BSB BSB: Then Herod called the Magi secretly and learned from them the exact time the star had appeared.
8 IEV തുടര്‍ന്ന് അവന് അവരോടു പറഞ്ഞു, 'ബെത്ലഹേമിലേക്ക് പോയി ശിശു എവിടെയാണന്നു വിശദമായി അന്വേഷിക്കണം. നിങ്ങള്‍ അവനെ കണ്ടെത്തിയാല്‍ ഞാനും സ്വയം അവിടെപോയി അവനെ ആരാധിക്കുവാന്‍ കഴിയേണ്ടതിനു മടങ്ങിവന്ന് എന്നെ അറിയിപ്പിന്". BSB BSB: And sending them to Bethlehem, he said: “Go and search carefully for the Child, and when you find Him, report to me, so that I too may go and worship Him.”
9 IEV രാജാവിന്റെ അഭ്യര്‍ത്ഥന ആ പുരുഷന്മാര് കേട്ടതിനുശേഷം അവര്‍ ബെത്ലഹേം പട്ടണത്തിലേക്കു പോയി. അവരെ അതിശയിപ്പിച്ചു കൊണ്ട്, അവര്‍ കിഴക്ക് ദേശത്ത് ആയിരുന്നപ്പോള്‍ കണ്ടതായ നക്ഷത്രം ശിശു ഉണ്ടായിരുന്ന വീടിനു മുകളില്‍ നില്ക്കുന്നതുവരെ അവര്‍ക്കു മുന്‍പായി പോയി. BSB BSB: After they had heard the king, they went on their way, and the star they had seen in the east went ahead of them until it stood over the place where the Child was.
10 IEV അവര്‍ നക്ഷത്രം കണ്ടപ്പോള്‍ വളരെയധികം സന്തോഷിക്കുകയും അതിനെ പിന് തുടരുകയും ചെയ്തു. BSB BSB: When they saw the star, they rejoiced with great delight.
11 IEV അവര്‍ ആ ഭവനം കണ്ടെത്തി അതില്‍ പ്രവേശിക്കുകയും കുട്ടിയേയും അവന്റെ അമ്മ മറിയയേയും കണ്ടു. അവര്‍ കുമ്പിട്ടു അവനെ ആരാധിച്ചു. തുടര്‍ന്ന് അവര്‍ അവരുടെ നിക്ഷേപപ്പെട്ടികള്‍ തുറക്കുകയും അവനു സ്വര്‍ണ്ണവും വിലയേറിയ സുഗന്ധ വര്‍ഗ്ഗവും, മൂറും കൊടുത്തു. BSB BSB: On coming to the house, they saw the Child with His mother Mary, and they fell down and worshiped Him. Then they opened their treasures and presented Him with gifts of gold and frankincense and myrrh.
12 IEV തുടര്‍ന്നു ഹെരോദാ രാജാവിന്റെ അടുക്കലേക്കു മടങ്ങിപ്പോകരുതു എന്ന് ഒരു സ്വപ്നത്തില്‍ ദൈവം അവരെ മുന്നറിയിച്ചു. അതിനാല്‍ അവര്‍ തങ്ങളുടെ രാജ്യത്തേക്കു പുറപ്പെട്ടു. എന്നാല്‍ അതേ വഴിയില്‍കൂടി യാത്ര ചെയ്യാതെ മറ്റൊരു വഴിയില്‍ കൂടി അവര്‍ പോയി. BSB BSB: And having been warned in a dream not to return to Herod, they withdrew to their country by another route.
13 IEV നക്ഷത്രങ്ങളെ കുറിച്ച് പഠിച്ച പുരുഷന്മാര് ബെത്ലഹേം വിട്ടതിനുശേഷം കര്‍ത്താവില്‍നിന്നുള്ള ഒരു ദൂതന് സ്വപ്നത്തില്‍ യോസേഫിനു പ്രത്യക്ഷനായി. അവന് പറഞ്ഞു, "എഴുന്നേല്ക്കുക, ശിശുവിനെയും അവന്റെ അമ്മയെയും എടുത്ത് ഈജിപ്ത് എന്ന രാജ്യത്തിലേക്ക് ഓടിപ്പോകുക. ഹെരോദാ രാജാവ് കുട്ടിയെ അന്വേഷിച്ചു കൊല്ലുവാന്‍വേണ്ടി പടയാളികളെ അയക്കുവാന്‍ പോകയാണ്. അക്കാരണത്താല്‍ വിട്ടു പോരേണം എന്നു ഞാന്‍ നിന്നോടു പറയുന്നതുവരെ അവിടെ താമസിക്കുക. BSB BSB: When the Magi had gone, an angel of the Lord appeared to Joseph in a dream. “Get up!” he said. “Take the Child and His mother and flee to Egypt. Stay there until I tell you, for Herod is going to search for the Child to kill Him.”
14 IEV അതിനാല്‍ അന്നു രാത്രി യോസേഫ് എഴുന്നേറ്റു; അവന് കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് ഓടിപ്പോയി. BSB BSB: So he got up, took the Child and His mother by night, and withdrew to Egypt,
16 IEV ഹെരോദാ രാജാവ് മരിക്കുന്നതിനു മുന്‍പ്, ആ പുരുഷന്മാര് അവനെ കബളിപ്പിച്ചു എന്ന് അവന് തിരിച്ചറിഞ്ഞപ്പോള്‍ അവന് വളരെ കോപിഷ്ഠനായി. യേശു ഇപ്പോഴും ബെത്ലഹെമില്‍ തന്നെയുണ്ട് എന്ന് അവന് ചിന്തിച്ച കാരണത്താല്‍ രണ്ടു വയസ്സ് പ്രായവും അതിനു താഴെയുള്ള എല്ലാ ആണ്‍കുട്ടികളെയും കൊല്ലുവാന്‍ ഹെരോദാവ് പടയാളികളെ അവിടേക്ക് അയച്ചു. നക്ഷത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ നക്ഷത്രങ്ങളെക്കുറിച്ച് പഠിച്ച പുരുഷന്മാർ പറഞ്ഞതനുസരിച്ച് കുഞ്ഞിന് എത്ര വയസ്സുണ്ടെന്ന് ഹെരോദാവ് കണക്കാക്കി. BSB BSB: When Herod saw that he had been outwitted by the Magi, he was filled with rage. Sending orders, he put to death all the boys in Bethlehem and its vicinity who were two years old and under, according to the time he had learned from the Magi.
17 IEV ഹെരോദാവ് ഇതു ചെയ്തപ്പോള്‍ പ്രവാചകനായ യിരമ്യാവ് കാലങ്ങള്‍ക്കു മുന്‍പ് എഴുതിയിരുന്നതു യാഥാർത്ഥ്യമായി. രാമ പട്ടണത്തിനടുത്തുള്ള ബെത്ലഹേമിനെക്കുറിച്ച് അവന് എഴുതിയപ്പോള്‍: BSB BSB: Then what was spoken through the prophet Jeremiah was fulfilled:
18 IEV രാമയിലുള്ള സ്ത്രീകള്‍ വിലപിക്കുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ആയിരുന്നു. ആ സ്ത്രീകളുടെ പൂര്‍വിക റാഹേല്‍ അവരുടെ മരിച്ച മക്കള്‍ക്ക് വേണ്ടി കരയുകയായിരുന്നു. ജനങ്ങള്‍ അവളെ ആശ്വസിപ്പാന്‍ ശ്രമിച്ചു, എന്നാല്‍ അവര്‍ക്ക് കഴിഞ്ഞില്ല, കാരണം എല്ലാ കുഞ്ഞുങ്ങളും മരിച്ചിരുന്നു. BSB BSB: “A voice is heard in Ramah, weeping and great mourning, Rachel weeping for her children and refusing to be comforted, because they are no more.”
20 IEV "എഴുന്നേറ്റു, ശിശുവിനെയും അവന്റെ അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേലില്‍ ചെന്ന് പാര്‍ക്കേണ്ടതിനു തിരികെ പോകുക, എന്തുകൊണ്ടെന്നാല്‍ പൈതലിനെ കൊല്ലുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നവര്‍ മരിച്ചിരിക്കുന്നു. BSB BSB: “Get up!” he said. “Take the Child and His mother and go to the land of Israel, for those seeking the Child’s life are now dead.”
21 IEV അതിനാല്‍ പൈതലിനെയും അവന്റെ അമ്മയെയും കൂട്ടി യോസേഫ് യിസ്രായേലിലേക്കു മടങ്ങിപ്പോയി. BSB BSB: So Joseph got up, took the Child and His mother, and went to the land of Israel.
22 IEV തന്റെ പിതാവായ മഹാനായ ഹെരോദാ രാജാവിനു പകരം മകന് ആര്ക്കലയോസ് യഹൂദ്യ സംസ്ഥാനത്തില്‍ ഇപ്പോള്‍ ഭരിക്കുന്നു എന്നു യോസേഫ് കേട്ടപ്പോള്‍ അവിടെ പോകുന്നതിന് അവന് ഭയപ്പെട്ടു, തുടര്‍ന്ന് അവന് എന്തു ചെയ്യേണമെന്നു ദൈവം യോസേഫിനെ ഒരു സ്വപ്നത്തില്‍ നിര്‍ദ്ദേശം കൊടുത്തു. അതിനാല്‍ യോസേഫും മറിയയും പൈതലിനെയുംകൊണ്ട് ഗലീലയിലേക്കു പോയി. BSB BSB: But when he learned that Archelaus was reigning in Judea in place of his father Herod, he was afraid to go there. And having been warned in a dream, he withdrew to the district of Galilee,