1 IEV തുടര്‍ന്ന് പിശാച് അവനെ പരീക്ഷിക്കേണ്ടതിനു ദൈവത്തിന്റെ ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചു. BSB BSB: Then Jesus was led by the Spirit into the wilderness to be tempted by the devil.
2 IEV നാല്‍പ്പതു ദിവസം പകലും രാത്രിയും ഭക്ഷിക്കാതിരുന്നതിനാല്‍ അവനു വിശന്നു. BSB BSB: After fasting forty days and forty nights, He was hungry.
3 IEV പരീക്ഷകനായ സാത്താന് അവന്റെ അടുക്കല്‍ വന്നു പറഞ്ഞത്, "നീ സത്യമായും ദൈവത്തിന്റെ പുത്രന് എങ്കില്‍ ഈ കല്ലുകള്‍ നിനക്കുവേണ്ടി അപ്പമായി തീരുവാന്‍ പറയുക". BSB BSB: The tempter came to Him and said, “If You are the Son of God, tell these stones to become bread.”
4 IEV എന്നാല്‍ യേശു അവനോടു പറഞ്ഞത്, "ഇല്ല! ഞാന്‍ അതു ചെയ്യുകയില്ല, തിരുവെഴുത്തുകളില്‍ ദൈവം പറഞ്ഞിട്ടുള്ളത്, "മനുഷ്യര്‍ വാസ്തവമായി ജീവിച്ചിരിക്കേണ്ടതിന് അവര്‍ ഭക്ഷണത്തെക്കാള്‍ അധികം, ദൈവം സംസാരിക്കുന്ന ഓരോ വചനങ്ങളും ശ്രവിക്കേണ്ടതാകുന്നു. BSB BSB: But Jesus answered, “It is written: ‘Man shall not live on bread alone, but on every word that comes from the mouth of God.’”
5 IEV തുടര്‍ന്നു പിശാച് അവനെ ദൈവത്തിനു വിശേഷ പട്ടണമായ യെരുശലേമിലേക്കു കൊണ്ടുപോയി. ദൈവാലയത്തിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്ത് അവന് അവനെ നിറുത്തി. BSB BSB: Then the devil took Him to the holy city and set Him on the pinnacle of the temple.
6 IEV എന്നിട്ട് അവനോടു പറഞ്ഞു, "നീ വാസ്തവമായി ദൈവപുത്രനെങ്കില്‍ താഴെ നിലത്തേക്കു ചാടുക. നിന്നെ സംരക്ഷിക്കുവാന്‍ ദൈവം തന്റെ ദൂതന്മാരോടു കല്പിക്കും നീ വീഴുമ്പോള്‍ അവര്‍ നിന്നെ അവരുടെ കൈകളില്‍ ഉയര്‍ത്തും. കൂടാതെ നിന്റെ കാല്പാദങ്ങള് ഒരു കല്ലിന്മേല് തട്ടിപ്പോകാതെ അവര്‍ നിന്നെ സൂക്ഷിക്കും എന്നു ദൈവം തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ നിനക്ക് ഒരു കാരണവശാലും മുറിവേല്ക്കുകയില്ല". BSB BSB: “If You are the Son of God,” he said, “throw Yourself down. For it is written: ‘He will command His angels concerning You, and they will lift You up in their hands, so that You will not strike Your foot against a stone.’”
7 IEV എന്നാല്‍ യേശു പറഞ്ഞത്, "ഇല്ല, ഞാന്‍ താഴേക്കു ചാടുകയില്ല എന്തെന്നാല്‍ ദൈവം ആരെന്നു തെളിയിക്കേണ്ടതിനു നിന്റെ കര്‍ത്താവിനെ പരീക്ഷിക്കുവാന്‍ ശ്രമിക്കരുത് എന്നും തിരുവെഴുത്തില്‍ ദൈവം പറഞ്ഞിരിക്കുന്നു". BSB BSB: Jesus replied, “It is also written: ‘Do not put the Lord your God to the test.’”
8 IEV പിന്നീടു പിശാച് അവനെ ഏറ്റവും ഉയര്‍ന്ന ഒരു മലയുടെ മുകളില്‍ കൊണ്ടുപോയി. അവിടെ അവന് ലോകത്തിലുള്ള എല്ലാ രാജ്യങ്ങളെയും ആ രാജ്യങ്ങളിലുള്ള മോഹനങ്ങളായ കാര്യങ്ങളെയും അവനെ കാണിച്ചു. BSB BSB: Again, the devil took Him to a very high mountain and showed Him all the kingdoms of the world and their glory.
9 IEV തുടര്‍ന്ന് അവന് അവനോടു പറഞ്ഞു, "നീ കുനിഞ്ഞു എന്നെ ആരാധിച്ചാല്‍ ഈ രാജ്യങ്ങളെല്ലാം ഭരിക്കുവാന്‍ ഞാന്‍ നിന്നെ അനുവദിക്കുകയും അവയിലുള്ള മോഹനങ്ങളായ കാര്യങ്ങള്‍ നിനക്കു തരികയും ചെയ്യാം. BSB BSB: “All this I will give You,” he said, “if You will fall down and worship me.”
10 IEV എന്നാല്‍ യേശു അവനോടു പറഞ്ഞത്, "ഇല്ല, സാത്താനെ, ഞാന്‍ നിന്നെ ആരാധിക്കുകയില്ല. അതിനാല്‍ ദൂരെ പോകുക! ദൈവം തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്നു, 'നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്പില് മാത്രമേ നീ മുട്ടുകുത്തുകയും, അവനെ മാത്രമേ നീ ആരാധിക്കുകയും ചെയ്യാവൂ!'". BSB BSB: “Away from Me, Satan!” Jesus told him. “For it is written: ‘Worship the Lord your God and serve Him only.’”
11 IEV പിന്നീട് പിശാച് അവനെ വിട്ടുപോകുകയും ആ നിമിഷത്തില്‍ തന്നെ യേശുവിന്റെ അടുക്കലേക്ക് ദൂതന്മാര് വരികയും അവനെ ശുശ്രൂഷിക്കുകയും ചെയ്തു. BSB BSB: Then the devil left Him, and angels came and ministered to Him.
12 IEV യേശു യഹൂദ്യ സംസ്ഥാനത്ത് ആയിരുന്ന അവസരം, യോഹന്നാന് സ്നാപകന്റെ ശിഷ്യന്മാര് വരികയും ഹെരോദാ രാജാവ് യോഹന്നാനെ തടവറയില്‍ ഇട്ടു എന്ന് അവനോടു പറയുകയും ചെയ്തു. അതിനാല്‍ യേശു ഗലീല ജില്ലയില്‍ ഉള്ള നസറെത്തു പട്ടണത്തിലേക്കു മടങ്ങുകയും ചെയ്തു. BSB BSB: When Jesus heard that John had been imprisoned, He withdrew to Galilee.
13 IEV തുടര്‍ന്ന് അവന് നസറെത്തു വിടുകയും കഫര്‍ന്നഹൂം പട്ടണത്തില്‍ പാര്‍ക്കേണ്ടതിനു അവിടേക്കു പോകുകയും ചെയ്തു. കഫര്‍ന്നഹൂം, മുന്‍പ് സെബൂലൂനും നഫ്താലി ഗോത്രങ്ങള്‍ക്കും അവകാശപ്പെട്ട പ്രദേശത്ത് ഗലീലാ കടലിന്റെ അരികില്‍ സ്ഥിതി ചെയ്തിരുന്നു. BSB BSB: Leaving Nazareth, He went and lived in Capernaum, which is by the sea in the region of Zebulun and Naphtali,
14 IEV കാലങ്ങള്‍ക്ക് മുന്‍പ് യെശയ്യാ പ്രവാചകന് എഴുതിയിരുന്ന വചനങ്ങള്‍ സത്യമായി വരത്തക്കവണ്ണം അവന് അവിടേക്കു പോയി. BSB BSB: to fulfill what was spoken through the prophet Isaiah:
15 IEV "സെബൂലൂന്റെയും നഫ്താലിയുടെയും പ്രദേശങ്ങള്‍, യോര്ദ്ദാന് നദിയുടെ കിഴക്കു ഭാഗങ്ങളും, സമുദ്രത്തിലേക്കു പോകുന്ന വഴിയിലുള്ള പ്രദേശങ്ങള്‍, അനേകം യഹൂദര്‍ അല്ലാത്തവര്‍ പാര്‍ക്കുന്ന ഗലീല പ്രദേശങ്ങളും! BSB BSB: “Land of Zebulun and land of Naphtali, the Way of the Sea, beyond the Jordan, Galilee of the Gentiles—
16 IEV അവര്‍ ഇരുട്ടില്‍ ആയിരിക്കുന്നു എങ്കില്‍ ആ ജനങ്ങള്‍ ദൈവത്തെ അറിയുകയില്ല, എന്നാല്‍ അവരുടെ മേല്‍ തേജസ്സേറിയ വെളിച്ചം പ്രകാശിക്കുന്നു എന്നു വരികില്‍ അവര്‍ സത്യത്തെ അറിയും. അവര്‍ മരിക്കുന്നതിനെപ്പറ്റി വളരെ ഭയപ്പെടുന്നു എന്നതു ശരിയാണ്, എന്നാല്‍ അവരുടെമേല്‍ ഒരു തേജസ്സേറിയ വെളിച്ചം പ്രകാശിച്ചിരിക്കുന്നു!" BSB BSB: the people living in darkness have seen a great light; on those living in the land of the shadow of death, a light has dawned.”
17 IEV ആ സമയത്ത്, യേശു കഫര്‍ന്നഹൂം പട്ടണത്തില്‍ ആയിരുന്ന അവസരത്തില്‍ അവന് ജനങ്ങളോട് പ്രസംഗിക്കുവാന്‍ ആരംഭിച്ചു. "സ്വര്‍ഗത്തില്‍ നിന്നുള്ള ദൈവത്തിന്റെ ഭരണം അടുക്കല്‍ ആകുന്നു, കൂടാതെ അവന് ഭരിക്കുമ്പോള്‍ അവന് നിങ്ങളെ ന്യായം വിധിക്കുകയും ചെയ്യും. അതിനാല്‍ പാപം ചെയ്യുന്നതു നിര്‍ത്തുക". BSB BSB: From that time on Jesus began to preach, “Repent, for the kingdom of heaven is near.”
18 IEV ഒരു ദിവസം യേശു ഗലീലാ കടലിന്റെ തീരത്തുകൂടി നടക്കുകയായിരുന്ന അവസരം, പിന്നീട് പത്രൊസ് എന്നു വിളിക്കപ്പെട്ട ശീമോനെയും അവന്റെ ഇളയ സഹോദരനായ അന്ത്രയോസിനെയും കണ്ടു. അവര്‍ മത്സ്യം പിടിച്ചു വില്ക്കുന്നവരായിരുന്നതിനാല് അവര്‍ വെള്ളത്തില്‍ അവരുടെ വല ഇടുകയായിരുന്നു. BSB BSB: As Jesus was walking beside the Sea of Galilee, He saw two brothers, Simon called Peter and his brother Andrew. They were casting a net into the sea, for they were fishermen.
19 IEV യേശു അവരോടു പറഞ്ഞു, "എന്റെ കൂടെ വരിക, എന്റെ ശിഷ്യരാകുവാന്‍ ആളുകളെ എങ്ങനെ കൂട്ടി വരുത്താം എന്ന് ഞാന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്യാം. ഞാന്‍ നിങ്ങളുടെ തൊഴില്‍ മനുഷ്യരെ പിടിക്കുന്നതാക്കി മാറ്റും." BSB BSB: “Come, follow Me,” Jesus said, “and I will make you fishers of men.”
20 IEV ഉടന്‍തന്നെ അവര്‍ ചെയ്തു കൊണ്ടിരുന്ന പണി വിടുകയും അവനോടുകൂടെ പോകുകയും ചെയ്തു. BSB BSB: And at once they left their nets and followed Him.
21 IEV ആ മൂന്നുപേരും അവിടെ നിന്നും പോകുമ്പോള്‍ യാക്കോബ് അവന്റെ ഇളയ സഹോദരനായ യോഹന്നാന് എന്നീ മറ്റു രണ്ടു പുരുഷന്മാരെ യേശു കണ്ടു. അവര്‍ അവരുടെ അപ്പനായ സെബദിയോടുകൂടെ മീന്‍പിടുത്തത്തിനുള്ള വല നന്നാക്കിക്കൊണ്ട് അവരുടെ പടകില്‍ ആയിരുന്നു. അവര്‍ അവരുടെ ജോലി വിട്ട് അവനോടുകൂടെ പോരുവാന്‍ യേശു അവരോടു പറഞ്ഞു. BSB BSB: Going on from there, He saw two other brothers, James son of Zebedee and his brother John. They were in a boat with their father Zebedee, mending their nets. Jesus called them,
22 IEV ഉടന്‍ തന്നെ അവര്‍ വള്ളവും അവരുടെ അപ്പനെയും വിട്ടു യേശുവിനോടുകൂടെ പോയി. BSB BSB: and immediately they left the boat and their father and followed Him.
24 IEV അവന് ചെയ്യുന്നതിനെക്കുറിച്ചു സിറിയ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ പാര്‍ത്തിരുന്ന ജനങ്ങള്‍ കേട്ടപ്പോള്‍, രോഗത്താല്‍ കഷ്ടപ്പെടുന്നവരെയും പലവിധ വ്യാധികളാല്‍ കഷ്ടപ്പെടുന്നവരെയും വലിയ വേദനയാല്‍ കഷ്ടപ്പെടുന്നവരെയും ഭൂതങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ആളുകളെയും ചുഴലിരോഗം ഉള്ളവരെയും പക്ഷവാതം പിടിച്ചവരേയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു. യേശു അവരെ സൗഖ്യമാക്കുകയും ചെയ്തു. BSB BSB: News about Him spread all over Syria, and people brought to Him all who were ill with various diseases, those suffering acute pain, the demon-possessed, those having seizures, and the paralyzed, and He healed them.
25 IEV തുടര്‍ന്ന് ഒരു വലിയ ഒരു കൂട്ടം അവനോടുകൂടെ പോകുവാന്‍ ആരംഭിച്ചു. അവരെല്ലാവരും ഗലീലയില്‍നിന്നും ദെക്കപ്പൊലിയില്നിന്നും യെരുശലേം പട്ടണത്തില്‍നിന്നും യഹൂദ്യ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും യോര്ദ്ദാന് നദിയുടെ കിഴക്കു ഭാഗങ്ങളില്‍ നിന്നുള്ളവരും ആയിരുന്നു. BSB BSB: Large crowds followed Him, having come from Galilee, the Decapolis, Jerusalem, Judea, and beyond the Jordan.