1 IEV യേശു ജനക്കൂട്ടത്തെ കണ്ടപ്പോള്‍, അവന് ഒരു മലയിലേക്കു കയറിപ്പോയി. അവന് അവിടെ ഇരുന്നു തന്റെ അനുയായികളെ പഠിപ്പിച്ചു. അവനെ കേള്‍ക്കുവാന്‍ അവര്‍ അവന്റെ അടുക്കല്‍ വന്നു. BSB BSB: When Jesus saw the crowds, He went up on the mountain and sat down. His disciples came to Him,
2 IEV തുടര്‍ന്ന് അവന് അവരെ ഇതു പറഞ്ഞു പഠിപ്പിക്കുവാന്‍ ആരംഭിച്ചു, BSB BSB: and He began to teach them, saying:
3 IEV "തന്നെ ആവശ്യമുണ്ടെന്ന് അംഗീകരിക്കുന്നവരില്‍ ആണ് ദൈവം പ്രസാദിക്കുന്നത്"; സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ മേല്‍ അധികാരം നടത്തേണ്ടതിന് അവന് സമ്മതിക്കും. BSB BSB: “Blessed are the poor in spirit, for theirs is the kingdom of heaven.
4 IEV ഈ പാപ പങ്കിലമായ ലോകം നിമിത്തം ദു:ഖിക്കുന്നവരില്‍ ദൈവം പ്രസാദിക്കുന്നു; അവന് അവരെ ധൈര്യപ്പെടുത്തും. BSB BSB: Blessed are those who mourn, for they will be comforted.
5 IEV താഴ്മയുള്ളവരോട് ദൈവം പ്രസാദിക്കുന്നു. ദൈവം പുതുതാക്കുന്ന ഭൂമിയെ അവര്‍ അവകാശമാക്കും. BSB BSB: Blessed are the meek, for they will inherit the earth.
6 IEV ഒരുവന് തിന്നുവാനും കുടിക്കുവാനും ആഗ്രഹിക്കുന്നതു പോലെ നീതിയോടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരില്‍ ദൈവം പ്രസാദിക്കുന്നു; നീതിയോടെ ജീവിക്കുവാന്‍ കഴിയേണ്ടതിന് അവന് അവരെ പ്രാപ്തരാക്കും. BSB BSB: Blessed are those who hunger and thirst for righteousness, for they will be filled.
7 IEV മറ്റുള്ളവരോടു കരുണയോടെ പ്രവര്‍ത്തിക്കുന്ന ആളുകളില്‍ ദൈവം പ്രസാദിക്കുന്നു. അവന് അവരോടു കരുണയോടെ പ്രവര്‍ത്തിക്കും. BSB BSB: Blessed are the merciful, for they will be shown mercy.
8 IEV ദൈവത്തിനു പ്രസാദകരമായതു മാത്രം ചെയ്യുവാന്‍ ശ്രമിക്കുന്നവരില്‍ അവന് പ്രസാദിക്കുന്നു; ഒരിക്കല്‍ അവര്‍ ദൈവം ആയിരിക്കുന്ന ഇടത്ത് ആയിരിക്കുകയും അവനെ കാണുകയും ചെയ്യും. BSB BSB: Blessed are the pure in heart, for they will see God.
10 IEV നീതിയോടെ ജീവിക്കുന്നവരില്‍ ദൈവം പ്രസാദിക്കുന്നു; നീതിപൂര്‍വ്വം ജീവിക്കുന്നതിനാല്‍ ദുഷ്ടന്മാരായ ആളുകള്‍ അവരെ നിന്ദിക്കുകയും അവരോടു മോശമായി പെരുമാറുവാന്‍ കാരണമാകുമ്പോള്‍ അവന് ബഹുമാനിക്കപ്പെടുന്നു. ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ആ നീതിമാന്മാരുടെ മേല്‍ ഭരണം നടത്തും. BSB BSB: Blessed are those who are persecuted because of righteousness, for theirs is the kingdom of heaven.
11 IEV മറ്റുള്ളവര്‍ നിങ്ങളെ നിന്ദിക്കുമ്പോള്‍ ദൈവം നിങ്ങളില്‍ പ്രസാദിക്കുന്നു. അവര്‍ നിങ്ങളോടു ദുഷ്ട കാര്യങ്ങള്‍ ചെയ്യുമ്പോഴും നിങ്ങള്‍ ദുഷ്ടന് ആകുന്നു എന്നു നിങ്ങളെക്കുറിച്ച് ഭോഷ്ക്കു പറയുമ്പോഴും അവന് ബഹുമാനിക്കപ്പെടും. BSB BSB: Blessed are you when people insult you, persecute you, and falsely say all kinds of evil against you because of Me.
12 IEV അതു സംഭവിക്കുമ്പോള്‍, ദൈവം സ്വര്‍ഗ്ഗത്തില്‍ വലിയ പ്രതിഫലം നല്‍കും എന്ന കാരണത്താല്‍ ഉല്ലസിക്കുകയും ആനന്ദിക്കുകയും ചെയ്യുക. കാലങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന പ്രവാചകന്മാരെയും അവര്‍ അങ്ങനെ ഉപദ്രവിച്ചു എന്നത് ഓര്‍ത്തുകൊള്ളുക. BSB BSB: Rejoice and be glad, because great is your reward in heaven, for in the same way they persecuted the prophets before you.
13 IEV ഉപ്പ് ഭക്ഷണത്തില്‍ എന്തു ചെയ്യുന്നുവോ അതു തന്നെ നിങ്ങള്‍ ലോകത്തിനു വേണ്ടി ചെയ്യും. എന്നാല്‍ ഉപ്പ് അതിന്റെ ശക്തി നഷ്ടപ്പെടുത്തിയാല്‍ അതിനെ വീണ്ടും നന്നായി ഉപയോഗിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ആളുകള്‍ അതു പുറത്തേക്ക് എറിയുകയും അതിന്മേല് നടക്കുകയും ചെയ്യും. BSB BSB: You are the salt of the earth. But if the salt loses its savor, how can it be made salty again? It is no longer good for anything, except to be thrown out and trampled by men.
14 IEV ഇരുട്ടില്‍ ആയിരിക്കുന്ന ജനത്തിനു വെളിച്ചം എന്തു ചെയ്യുന്നുവോ അതുതന്നെ നിങ്ങള്‍ ലോകത്തിനു വേണ്ടി ചെയ്യും. മലയുടെ മുകളില്‍ പണിതിരിക്കുന്ന പട്ടണം അവര്‍ കാണുന്നതു പോലെ സകലരും നിങ്ങളെ കാണും. BSB BSB: You are the light of the world. A city on a hill cannot be hidden.
15 IEV ഒരു വിളക്കു കത്തിച്ച് ആരുംതന്നെ ഒരു കുട്ടയുടെ അടിയില്‍ വയ്ക്കുകയില്ല. പകരം വീട്ടിലുള്ള എല്ലാവര്ക്കും വെളിച്ചം നല്കുവാന് കഴിയേണ്ടതിന് അവര്‍ വിളക്ക് തണ്ടിന്മേല് വയ്ക്കും. BSB BSB: Neither do people light a lamp and put it under a basket. Instead, they set it on a stand, and it gives light to everyone in the house.
16 IEV അതേപ്രകാരം നിങ്ങള്‍ എന്തു ചെയ്യുന്നു എന്ന് മറ്റു ജനങ്ങള്‍ക്കു കാണുവാന്‍ കഴിയും വിധം നിങ്ങള്‍ നേരായത് ചെയ്യുക. അവര്‍ അതു കാണുമ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള പിതാവിനെ മഹത്വപ്പെടുത്തും. BSB BSB: In the same way, let your light shine before men, that they may see your good deeds and glorify your Father in heaven.
18 IEV ഇത് ശരിയായ ഒരു ചൊല്ലാണ്: ദൈവം സ്വര്‍ഗ്ഗത്തെയും ഭൂമിയും നീക്കം ചെയ്തേക്കാം എന്നാല്‍ പ്രമാണത്തിലുള്ള സകലവും ദൈവം നിവര്‍ത്തിക്കുന്നതു വരെ ആ പ്രമാണത്തിലെ ഏറ്റവും ചെറിയ വിശദാംശങ്ങള്‍ക്കു മാത്രമല്ല വാക്യങ്ങള്ക്കൊടുവില് ചേര്‍ക്കുന്ന ചെറിയ പുള്ളിക്കു വരെ യാതൊന്നിനും ദൈവം നീക്കം വരുത്തുകയില്ല. ല. BSB BSB: For I tell you truly, until heaven and earth pass away, not a single jot, not a stroke of a pen, will disappear from the Law until everything is accomplished.
19 IEV അതു സത്യമാകയാല്‍, ഏറ്റവും അപ്രധാനമായ കല്പനകള്പോലും നിങ്ങള്‍ തെറ്റിക്കുകയും അങ്ങനെ ചെയ്യുവാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവിക ഭരണത്തിന്റെ കീഴില്‍ നിങ്ങള്‍ അപ്രധാന വ്യക്തി ആയിരിക്കും. എന്നാല്‍ ആ കല്പനകള് എല്ലാം നിങ്ങള്‍ അനുസരിക്കുകയും നിങ്ങള്‍ ദൈവത്തെ അനുസരിക്കുന്നതു പോലെ മറ്റുള്ളവരെയും അനുസരിക്കാന്‍ പഠിപ്പിക്കുന്നുവെങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവിക ഭരണത്തില്‍ നിങ്ങള്‍ ഏറെ പ്രധാനപ്പെട്ടവനാകും. BSB BSB: So then, whoever breaks one of the least of these commandments and teaches others to do likewise will be called least in the kingdom of heaven; but whoever practices and teaches them will be called great in the kingdom of heaven.
20 IEV ഞാന്‍ നിങ്ങളോട് പറയുന്നത്, ആ പ്രമാണത്തെ നിങ്ങള്‍ ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കന്മാരെക്കാള് കൂടുതല്‍ നന്നായി അനുസരിക്കുക, നിങ്ങളുടെ ഹൃദയത്തില്‍നിന്നും നേരായത് ചെയ്യുക. നിങ്ങള്‍ പരീശന്മാരെക്കാള്‍ കൂടുതല്‍ നന്നായി ചെയ്യുക അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദൈവിക ഭരണത്തിന് കീഴില്‍ വരുവാന്‍ കഴിയില്ല. BSB BSB: For I tell you that unless your righteousness exceeds that of the scribes and Pharisees, you will never enter the kingdom of heaven.
21 IEV നമ്മുടെ പൂര്‍വ്വികന്മാരോടു ദൈവം എന്തു പറഞ്ഞു എന്നു മറ്റുള്ളവര്‍ നമ്മോടു പറഞ്ഞിരിക്കുന്നു, 'നിങ്ങള്‍ ആരെയും കൊല്ലരുത്, നിങ്ങള്‍ ആരെയെങ്കിലും കൊന്നാല്‍ ഭരണസമിതി അംഗങ്ങള്‍ നിങ്ങളെ ശിക്ഷക്ക് വിധിക്കും. BSB BSB: You have heard that it was said to the ancients, ‘Do not murder’ and ‘Anyone who murders will be subject to judgment.’
22 IEV എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്, നിങ്ങള്‍ ആരോടെങ്കിലും കോപിക്കുന്നു എന്നു വരികില്‍ ദൈവം തന്നെ നിങ്ങളെ ന്യായം വിധിക്കും. നിങ്ങള്‍ ഒരാളോട്, 'നീ വിലയില്ലാത്തവനാണ്' എന്നു പറഞ്ഞാല്‍ ഭരണ സമിതി നിങ്ങളെ ന്യായം വിധിക്കും. നിങ്ങള്‍ ഒരാളോട്, "നീ ഒരു വിഡ്ഢിയാണ്" എന്നു പറഞ്ഞാല്‍ നരകത്തിലുള്ള തീയിലേക്ക് ദൈവം നിങ്ങളെ ഏറിയും. BSB BSB: But I tell you that anyone who is angry with his brother will be subject to judgment. Again, anyone who says to his brother, ‘Raca,’ will be subject to the Sanhedrin. But anyone who says, ‘You fool!’ will be subject to the fire of hell.
23 IEV അതിനാല്‍ ദൈവത്തിനായുള്ള നിങ്ങളുടെ വഴിപാടു യാഗപീഠത്തിലേക്കു കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ ആരെയെങ്കിലും ദോഷപ്പെടുത്തിയിട്ടുണ്ട് എന്ന് ഓര്‍മ്മിച്ചാല്‍, BSB BSB: So if you are offering your gift at the altar and there remember that your brother has something against you,
24 IEV യാഗപീഠത്തില്‍ തന്നെ വഴിപാടു ഉപേക്ഷിച്ചിട്ട് നീ ദോഷപ്പെടുത്തിയ വ്യക്തിയുടെ അടുക്കല്‍ ആദ്യം പോകുക, നിങ്ങള്‍ ചെയ്തതിനു വേണ്ടി ആ വ്യക്തിയോട് ഖേദം പറയുകയും നിങ്ങളോടു ക്ഷമിക്കുവാന്‍ അപേക്ഷിക്കുകയും ചെയ്യുക. അതിനുശേഷം മടങ്ങിച്ചെന്ന് ദൈവത്തിനു നിങ്ങളുടെ വഴിപാട് അര്‍പ്പിക്കുക. BSB BSB: leave your gift there before the altar. First go and be reconciled to your brother; then come and offer your gift.
25 IEV ഒരു സഹ പൌരന് നിങ്ങള്‍ എന്തെങ്കിലും തെറ്റു ചെയ്തതായി നിങ്ങളെ കുറ്റപ്പെടുത്തുവാന്‍ കോടതിയിലേക്ക് കൊണ്ടുപോയാല്‍ നിങ്ങള്‍ അവനോടൊപ്പം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആ വ്യക്തിയുമായി വേഗം ഒത്തു തീര്‍പ്പില്‍ എത്തുക. അവന് നിങ്ങളെ ന്യായാധിപന്റെ അടുക്കലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിനു സമയം ഉള്ളപ്പോള്‍ തന്നെ അതു ചെയ്യുക. നീ തെറ്റുകാരനാണെന്നു ന്യായാധിപന് പറഞ്ഞു നിന്നെ തടവറ സൂക്ഷിപ്പുകാരന്റെ കൈയിലേക്കു കൈമാറുകയും അവന് നിങ്ങളെ തടവറയില്‍ ഇടുകയും ചെയ്യും എന്നതുകൊണ്ട് അങ്ങനെ ചെയ്യുക. BSB BSB: Reconcile quickly with your adversary, while you are still on the way to court. Otherwise, he may hand you over to the judge, and the judge may hand you over to the officer, and you may be thrown into prison.
26 IEV ഇതു മനസ്സില്‍ സൂക്ഷിക്കുക; നിങ്ങള്‍ തടവറയിലേക്കു പോകുന്നു എങ്കില്‍ ന്യായാധിപന് നിങ്ങള്‍ കൊടുക്കുവാന്‍ കടപ്പെട്ടിരിക്കുന്ന എല്ലാം കൊടുക്കുവാനായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയാത്തതിനാല്‍ നിങ്ങള്‍ ഒരിക്കലും പുറത്തു വരികയില്ല. അതിനാല്‍ നിങ്ങളുടെ സഹോദരന്മാരോട് സമാധാനത്തോടെ ആയിരിക്കാന്‍ ഓര്‍മ്മിക്കുക. BSB BSB: Truly I tell you, you will not get out until you have paid the last penny.
27 IEV നമ്മുടെ പൂര്‍വ്വികന്മാരോടും ദൈവം പറഞ്ഞത് നിങ്ങള്‍ കേട്ടിരിക്കുന്നു, 'വ്യഭിചാരം ചെയ്യരുത്.' BSB BSB: You have heard that it was said, ‘Do not commit adultery.’
28 IEV എന്നാല്‍ ഞാന്‍ നിങ്ങളോട് ഈ പറയുന്നത് എന്തെന്നാല്‍; ഒരു മനുഷ്യന് സ്ത്രീയോടുകൂടെ ശയിക്കുന്നതിന് മോഹിത്തോടെ അവളെ നോക്കുകയെങ്കിലും ചെയ്താല്‍ അവന് അവന്റെ മനസ്സില്‍ അവളോടുകൂടെ വ്യഭിചാരം ചെയ്തിരിക്കുന്നു എന്നു ദൈവം കണക്കാക്കുന്നു. BSB BSB: But I tell you that anyone who looks at a woman to lust after her has already committed adultery with her in his heart.
29 IEV നിങ്ങള്‍ പ്രത്യേക കാര്യങ്ങളില്‍ നോക്കുന്നതിനാല്‍ നിങ്ങള്‍ പാപം ചെയ്യുന്നു എങ്കില്‍ അവയെ നോക്കുന്നത് അവസാനിപ്പിക്കുക. പാപം ചെയ്യുന്നത് ഒഴിവാക്കുവാന്‍ നിങ്ങളുടെ രണ്ടു കണ്ണുകളും നശിപ്പിക്കേണ്ടിവന്നാല് അങ്ങനെ ചെയ്യുക. ദൈവം നിങ്ങളെ കാഴ്ചയുള്ളവനായി നരകത്തിലേക്ക് എറിയുന്നതിനെക്കാള്‍ അന്ധനായി പാപത്തെ ഉപേക്ഷിക്കുന്നത് നല്ലത്. BSB BSB: If your right eye causes you to sin, gouge it out and throw it away. It is better for you to lose one part of your body than for your whole body to be thrown into hell.
30 IEV കൂടാതെ നിങ്ങളുടെ കൈകള്‍ പാപം ചെയ്യുന്നതിനു കാരണമാകുന്നു എങ്കില്‍ കൈ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക. പാപം ചെയ്യുന്നത് ഒഴിവാക്കുവാന്‍ നിന്റെ കൈ വെട്ടി എറിഞ്ഞു കളയേണ്ടതായിട്ടുണ്ടെങ്കില് പോലും കഴിയുമെങ്കില്‍ നിങ്ങള്‍ അതു ചെയ്യുക. നിങ്ങളുടെ മുഴു ശരീരത്തെയും ദൈവം നരകത്തിലേക്കു വലിച്ചെറിയുന്നതിലും നിങ്ങളുടെ ശരീരത്തിന്റെ ഒരു അവയവം നഷ്ടപ്പെടുന്നതായിരിക്കും നല്ലത്. BSB BSB: And if your right hand causes you to sin, cut it off and throw it away. It is better for you to lose one part of your body than for your whole body to depart into hell.
31 IEV തിരുവെഴുത്തുകളില്‍ ദൈവം പറഞ്ഞിരിക്കുന്നു, "ഒരു മനുഷ്യന് തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നു എങ്കില്‍ അവന് ഒരു രേഖ എഴുതിയുണ്ടാക്കി അതില്‍ അവളെ ഉപേക്ഷിക്കുന്നു എന്ന് അവന് പ്രസ്താവിക്കേണ്ടതാണ്. BSB BSB: It has also been said, ‘Whoever divorces his wife must give her a certificate of divorce.’
32 IEV എന്നാല്‍ ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പറയുന്നതു ശ്രദ്ധിക്കുക; ഭാര്യ വ്യഭിചാരം ചെയ്തു എങ്കില്‍ മാത്രം ഒരു മനുഷ്യന് അവന്റെ ഭാര്യയെ ഉപേക്ഷിക്കട്ടെ. മറ്റ് എന്തെങ്കിലും കാരണത്താലാണ് ഒരു മനുഷ്യന് തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത് എന്നിരുന്നാലും, അവള് മറ്റൊരു വിവാഹം ചെയ്യുകയാണെങ്കില്‍ അവള് വ്യഭിചാരം ചെയ്യുന്നു. അവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു. BSB BSB: But I tell you that anyone who divorces his wife, except for sexual immorality, brings adultery upon her. And he who marries a divorced woman commits adultery.
33 IEV വളരെ കാലങ്ങള്‍ക്കു മുന്‍പ് ആളുകള്‍ പറഞ്ഞിരുന്നതു നിങ്ങള്‍ കേട്ടിട്ടുണ്ട്," ഒരു കള്ളം ഉണ്ടാക്കിക്കൊണ്ട് നിങ്ങള്‍ ഒരു 'ആണ' യോടു കൂടി ശപഥം ഒരിക്കലും ചെയ്യരുത്! പകരം, കര്‍ത്താവ് സ്വയം നിങ്ങളുടെ മുന്‍പാകെ നില്ക്കുന്നു എന്നപോലെ നിങ്ങള്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നവരായിരിക്കേണം. BSB BSB: Again, you have heard that it was said to the ancients, ‘Do not break your oath, but fulfill your vows to the Lord.’
34 IEV എന്നാല്‍ ഇപ്പോള്‍ നിങ്ങളോടു കുറച്ചു കാര്യങ്ങള്‍ കൂടി പറയാം; ഏതു കാരണത്തിനുവേണ്ടിയും ആണ ഇടരുത്! നിങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നതിന്റെ ഉറപ്പിനായി ദൈവം വസിക്കുന്നിടമായ സ്വര്‍ഗ്ഗത്തെ ചൊല്ലി അരുത്. അവിടെയാണ് ദൈവത്തിന്റെ ശക്തിയുടെ ഉറവിടം ഉള്ളത്. കൂടാതെ അവിടെനിന്നാണ് ദൈവം എല്ലാറ്റിന്മേലും ഭരിക്കുന്നതും. BSB BSB: But I tell you not to swear at all: either by heaven, for it is God’s throne;
35 IEV ഭൂമി സാക്ഷിയാകുന്ന വിധത്തില്‍ ഏതെങ്കിലും വാഗ്ദാനത്തില്‍ ആണയിടരുത്. ഭൂമി ദൈവം തന്റെ പാദം വിശ്രമിപ്പിക്കുന്ന സ്ഥലം ആകയാല്‍ അതു ചെയ്യരുത്. യെരുശലേം പട്ടണത്തെക്കൊണ്ട് ആണയിടരുത്, കാരണം യെരുശലേം പട്ടണം നമ്മുടെ മോഹോന്നത രാജാവായ ദൈവത്തിനുള്ളതാകുന്നു. BSB BSB: or by the earth, for it is His footstool; or by Jerusalem, for it is the city of the great King.
36 IEV കൂടാതെ, നിങ്ങള്‍ എന്തെങ്കിലും ഒരു വാഗ്ദാനം നല്‍കിയശേഷം അത് പാലിക്കാത്ത പക്ഷം നിങ്ങള്‍ക്കെന്റെ തല വെട്ടാം എന്ന് നിങ്ങള്‍ പറയരുത്, നിങ്ങളുടെ തലയിലെ ഒരു മുടിയുടെ നിറം മാറ്റുവാന്‍ പോലും നിങ്ങള്‍ക്കു കഴിയാതിരിക്കുമ്പോള്‍ അത്ര പ്രധാനപ്പെട്ട ചിലതു വാഗ്ദാനം ചെയ്യുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും. BSB BSB: Nor should you swear by your head, for you cannot make a single hair white or black.
37 IEV നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചു സംസാരിക്കുന്നു എങ്കില്‍, 'അതേ, ഞാന്‍ ചെയ്യും' എന്നോ 'ഇല്ല, ഞാന്‍ അതു ചെയ്യുകയില്ല' എന്നോ പറയുക. അതില്‍ കൂടുതലായി നിങ്ങള്‍ പറയുന്നു എങ്കില്‍, ദുഷ്ടനായ സാത്താനാണ് ഈ രീതിയില്‍ നിങ്ങളോടു പറയുവാന്‍ നിര്‍ദ്ദേശിക്കുന്നത്". BSB BSB: Simply let your ‘Yes’ be ‘Yes,’ and your ‘No,’ ‘No.’ Anything more comes from the evil one.
39 IEV എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുക: നിനക്കു ദോഷം വരുത്തുന്ന ഒരാളില്‍ പ്രതികാരം ചെയ്യുന്നതില്‍നിന്നും അകലുക. അവനെ തടയുവാന്‍ പോലും ശ്രമിക്കരുത്. അതിനുപകരം, നിന്റെ ഒരു കവിളില്‍ ഒരാള്‍ അടിച്ചു നിന്നെ നിന്ദിക്കുന്നു എങ്കില്‍ മറ്റെതിലും അടിക്കുവാന്‍ അവനു കഴിയേണ്ടതിനു ആ വ്യക്തിക്കു നേരേ മറ്റേ കവിളും തിരിക്കുക. BSB BSB: But I tell you not to resist an evil person. If someone slaps you on your right cheek, turn to him the other also;
40 IEV ആരെങ്കിലും ഒരാള്‍ നിന്റെ ഉടുപ്പ് കൈവശപ്പെടുത്തേണ്ടതിനു നിനക്ക് എതിരായി കോടതിയില്‍ വ്യവഹാരം നടത്തുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് വളരെ വിലപിടിപ്പുള്ളത് ആണെങ്കില്‍ക്കൂടി ആ മനുഷ്യന് നിന്റെ പുറം കുപ്പായവും കൂടി എടുത്തുകൊള്ളട്ടെ. BSB BSB: if someone wants to sue you and take your tunic, let him have your cloak as well;
41 IEV ഒരു റോമാ പടയാളി അവനോടൊപ്പം ഒരു മൈല്‍ പോകുവാനും അവന്റെ ഉപകരണങ്ങള്‍ ചുമക്കുവാനും നിന്നെ നിര്‍ബ്ബന്ധിക്കുന്നു എങ്കില്‍ രണ്ടു മൈല്‍ ചുമക്കുക. BSB BSB: and if someone forces you to go one mile, go with him two miles.
42 IEV കൂടാതെ, ആരെങ്കിലും നിന്നോട് എന്തെങ്കിലും ചോദിച്ചാല്‍, അവനു കൊടുക്കുക. ആരെങ്കിലും നിന്നോടു വായ്പ ചോദിച്ചാല്‍ അവനു കൊടുക്കുക. BSB BSB: Give to the one who asks you, and do not turn away from the one who wants to borrow from you.
46 IEV നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്നേഹിക്കുന്നു എങ്കില്‍ ഒരു കാരണവശാലും ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും എന്നു പ്രതീക്ഷിക്കരുത്. കരം പിരിക്കുന്നവരെപ്പോലെ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ പോലും അവരെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നു. അവര്‍ ചെയ്യുന്നതിനും നന്നായി നിങ്ങള്‍ ചെയ്യേണം! BSB BSB: If you love those who love you, what reward will you get? Do not even tax collectors do the same?
47 IEV അതേ, നിങ്ങള്‍ നിങ്ങളുടെ സ്നേഹിതരെ മാത്രം വന്ദനം ചെയ്യുകയും ദൈവം അവരെ അനുഗ്രഹിക്കേണമെന്നു ആവശ്യപ്പെടുന്നു എങ്കില്‍ മറ്റുള്ളവരേക്കാള്‍ നിങ്ങള്‍ നന്നായി ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ദൈവത്തിന്റെ നിയമം അനുസരിക്കാത്ത യഹൂദര്‍ അല്ലാത്തവര്‍ പോലും അതേ കാര്യങ്ങള്‍ ചെയ്യുന്നു! BSB BSB: And if you greet only your brothers, what are you doing more than others? Do not even Gentiles do the same?
48 IEV ആകയാല്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവം പൂര്‍ണമായും നിങ്ങളോടു വിശ്വസ്തനായി ഇരിക്കുന്നതുപോലെ നിങ്ങളും അവനോടു പൂര്‍ണമായും വിശ്വസ്തരായിരിക്കേണം." BSB BSB: Be perfect, therefore, as your heavenly Father is perfect.