2 IEV അതിനാല്‍ ദരിദ്രര്‍ക്ക് നിങ്ങള്‍ എന്തെങ്കിലും കൊടുക്കുമ്പോള്‍ കാഹളം ഊതിക്കൊണ്ട് ജനങ്ങള്‍ ശ്രദ്ധിക്കത്തക്ക നിലയില്‍ ചെയ്യരുത്. കപടഭക്തിക്കാര്‍ ജനങ്ങള്‍ അവരെ പ്രശംസിക്കേണ്ടതിനു പള്ളികളിലും പ്രധാന വീഥികളിലും വച്ച് ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്തെന്നാല്‍ കപടഭക്തിക്കാര്‍ ആ പ്രതിഫലം മാത്രം പ്രാപിക്കും. BSB BSB: So when you give to the needy, do not sound a trumpet before you, as the hypocrites do in the synagogues and on the streets, to be honored by men. Truly I tell you, they already have their full reward.
3 IEV അവര്‍ ചെയ്യുന്നത് ചെയ്യുന്നതിനു പകരം നിങ്ങള്‍ ദരിദ്രര്‍ക്ക് എന്തെങ്കിലും കൊടുക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് മറ്റ് ആളുകള്‍ അറിയാതിരിക്കട്ടെ. BSB BSB: But when you give to the needy, do not let your left hand know what your right hand is doing,
4 IEV ഈവിധത്തില്‍ നിങ്ങള്‍ ദരിദ്രര്‍ക്കു രഹസ്യമായി കൊടുക്കുക. അതിന്റെ ഫലമായി, നിങ്ങളെ മറ്റാരും കാണാതെ ഇരിക്കുമ്പോള്‍, നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന പിതാവായ ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും. BSB BSB: so that your giving may be in secret. And your Father, who sees what is done in secret, will reward you.
5 IEV അതുപോലെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാര്‍ ചെയ്യുന്നതു പോലെ ചെയ്യരുത്. മറ്റു ജനങ്ങള്‍ അവരെ കാണുവാനും അവരെക്കുറിച്ച് ഉന്നതമായി ചിന്തിക്കുവാനും ആഗ്രഹിച്ചുകൊണ്ടു പള്ളികളിലും പ്രധാന വീഥിയുടെ കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. നിശ്ചയമായും, നിങ്ങള്‍ മനസിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നത് എന്തെന്നാല്‍ അവര്‍ക്ക് അതു മാത്രം പ്രതിഫലമായി ലഭിക്കും. BSB BSB: And when you pray, do not be like the hypocrites. For they love to pray standing in the synagogues and on the street corners to be seen by men. Truly I tell you, they already have their full reward.
6 IEV എന്നാല്‍ നിങ്ങളെ സംബന്ധിച്ചു, നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ രഹസ്യ മുറിയിലേക്കു പോകുകയും വാതില്‍ അടച്ചു ആര്‍ക്കും കാണാന്‍ കഴിയാത്ത നിങ്ങളുടെ പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കുക. നിങ്ങളെ നിങ്ങളുടെ പിതാവ് നിങ്ങള്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യും. BSB BSB: But when you pray, go into your inner room, shut your door, and pray to your Father, who is unseen. And your Father, who sees what is done in secret, will reward you.
7 IEV നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തെ അറിയാത്ത മനുഷ്യര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്യുന്നതുപോലെ വാക്കുകള്‍ അനേക തവണ ആവര്‍ത്തിക്കരുത്. അനേകം വാക്കുകള്‍ ഉപയോഗിക്കുന്നതിനാല്‍ അവരുടെ ദേവന്മാര് തങ്ങളുടെ വിളികേള്‍ക്കുകയും ആവശ്യം നിവര്‍ത്തിക്കുകയും ചെയ്യുമെന്ന് അവര്‍ കരുതുന്നു. BSB BSB: And when you pray, do not babble on like pagans, for they think that by their many words they will be heard.
8 IEV നിങ്ങള്‍ ചോദിക്കുന്നതിനു മുന്‍പ് നിങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെന്നു നിങ്ങളുടെ പിതാവായ ദൈവം അറിയുന്നതിനാല്‍ അവര്‍ ചെയ്യുന്നതു പോലെ വാക്കുകള്‍ ആവര്‍ത്തിക്കരുത്. BSB BSB: Do not be like them, for your Father knows what you need before you ask Him.
9 IEV ആകയാല്‍ ഇതുപോലെ പ്രാര്‍ത്ഥിക്കുക. "സ്വര്‍ഗ്ഗത്തിലുള്ള ഞങ്ങളുടെ പിതാവേ, എല്ലാവരും അങ്ങയെ ബഹുമാനിക്കട്ടെ. BSB BSB: So then, this is how you should pray: ‘Our Father in heaven, hallowed be Your name.
10 IEV അങ്ങ് സകലരേയും സകലത്തിന് മേലും സമ്പൂര്‍ണ്ണമായി ഭരിക്കണമേ. അങ്ങയുടെ ഹിതം സ്വര്ഗ്ഗത്തിലേതു പോലെ ഭൂമിയില്‍ എല്ലാ കാര്യങ്ങളിലും സംഭവിക്കട്ടെ. BSB BSB: Your kingdom come, Your will be done, on earth as it is in heaven.
11 IEV അതാതു ദിവസത്തേക്കു ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു തരേണമേ. BSB BSB: Give us this day our daily bread.
12 IEV ഞങ്ങള്‍ക്ക് എതിരായി പാപം ചെയ്യുന്ന ആളുകളോടു ഞങ്ങള്‍ ക്ഷമിക്കുന്ന അതേ രീതിയില്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമേ. BSB BSB: And forgive us our debts, as we also have forgiven our debtors.
13 IEV ഞങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോള് ഞങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുവാന്‍ അനുവദിക്കരുതെ, പിശാചു ഞങ്ങളെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ. BSB BSB: And lead us not into temptation, but deliver us from the evil one.’
14 IEV നിങ്ങള്‍ക്ക് എതിരായി ആളുകള്‍ പാപം ചെയ്താല്‍ ക്ഷമിക്കുവിന്‍, അങ്ങനെ നിങ്ങള്‍ ചെയ്യുന്നു എങ്കില്‍ ആ കാരണത്താല്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവായ ദൈവം നിങ്ങളുടെ പാപങ്ങളെയും ക്ഷമിക്കും. BSB BSB: For if you forgive men their trespasses, your heavenly Father will also forgive you.
15 IEV എന്നാല്‍ മറ്റുള്ളവരോട് നിങ്ങള്‍ ക്ഷമിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ പിതാവും നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുകയില്ല. BSB BSB: But if you do not forgive men their trespasses, neither will your Father forgive yours.
16 IEV ദൈവത്തെ പ്രസാദിപ്പിക്കുവാനായി നിങ്ങള്‍ ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ കപടഭക്തിക്കാര്‍ കാണിക്കുന്നതുപോലെ ദുഃഖം കാണിക്കരുത്. അവര്‍ ഭക്ഷണം കഴിക്കുന്നില്ല എന്നു മറ്റുള്ളവര്‍ കാണെണ്ടതിനായി അവര്‍ അവരുടെ മുഖങ്ങളില്‍ ദുഃഖം പ്രകടിപ്പിക്കും. ആ ആളുകള്‍ക്ക് അതുമാത്രം പ്രതിഫലമായി ലഭിക്കും എന്ന കാര്യം നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക. BSB BSB: When you fast, do not be somber like the hypocrites, for they disfigure their faces to show men they are fasting. Truly I tell you, they already have their full reward.
17 IEV അതിനുപകരം നിങ്ങള്‍ ഉപവസിക്കുന്നു എന്ന് മറ്റു ജനങ്ങള്‍ ശ്രദ്ധിക്കാതിരിക്കേണ്ടതിന് നിങ്ങള്‍ ഓരോരുത്തരും ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ പതിവുപോലെ നിങ്ങളുടെ തലമുടി ചീകുകയും നിങ്ങളുടെ മുഖം കഴുകുകയും ചെയ്യുക. BSB BSB: But when you fast, anoint your head and wash your face,
18 IEV എന്നാല്‍ ആര്‍ക്കും കാണാന്‍ കഴിയാത്ത നിങ്ങളുടെ പിതാവായ ദൈവം നിങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ല എന്നു നിരീക്ഷിക്കും. ആരും നിങ്ങളെ കാണുന്നില്ല എന്നിരുന്നാലും അവന് നിങ്ങളെ കാണുന്നു, അവന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും. BSB BSB: so that your fasting will not be obvious to men, but only to your Father, who is unseen. And your Father, who sees what is done in secret, will reward you.
19 IEV നിങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയില്‍ വലിയ സംഖ്യകളില്‍ പണവും ഭൌതീക വസതുക്കളും സ്വാര്‍ത്ഥതയോടെ സ്വരൂപിക്കരുത്. വസ്ത്രങ്ങള്‍ പുഴുവരിക്കുകയും തുരുമ്പ് ലോഹങ്ങളെ നശിപ്പിക്കുകയും കൂടാതെ, മറ്റുള്ളവരുടെ പണം കള്ളന്മാര് മോഷ്ടിക്കുകയും ചെയ്യുന്ന ഭൂമിയില്‍ എല്ലാ വസ്തുക്കളും നശിക്കുകയും ചെയ്യും. BSB BSB: Do not store up for yourselves treasures on earth, where moth and rust destroy, and where thieves break in and steal.
20 IEV അതിനുപകരം സ്വര്‍ഗ്ഗത്തില്‍ സമ്പത്ത് സ്വരൂപിക്കുവാന്‍ കഴിയേണ്ടതിനു ദൈവം പ്രസാദിക്കുന്ന പ്രവൃത്തികള്‍ ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ ഒന്നുംതന്നെ നശിക്കുന്നില്ല. സ്വര്‍ഗ്ഗത്തില്‍ പുഴുക്കള്‍ക്ക് വസ്ത്രം നശിപ്പിപ്പാന്‍ കഴിയുകയില്ല. അവിടെ തുരുമ്പ് ഇല്ല, മോഷ്ടിക്കുവാന്‍ അവിടെ കള്ളന്മാരും ഇല്ല. BSB BSB: But store up for yourselves treasures in heaven, where moth and rust do not destroy, and where thieves do not break in and steal.
21 IEV ഓര്‍മ്മിക്കുക:നിങ്ങള്‍ക്ക് എന്താണോ വളരെ പ്രധാന്യമുള്ളത് അതിനെക്കുറിച്ചായിരിക്കും എപ്പോഴും നിങ്ങളുടെ ചിന്ത. BSB BSB: For where your treasure is, there your heart will be also.
22 IEV നിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടെ ശരീരത്തിന്റെ വിളക്കുപോലെയാണ്. എന്തെന്നാല്‍ അവ വസ്തുക്കളെ കാണുവാന്‍ നിങ്ങളെ സഹായിക്കും. അതിനാല്‍ ദൈവം കാണുന്നതുപോലെ നിങ്ങള്‍ കാണുന്നു എങ്കില്‍ നിങ്ങളുടെ ശരീരം മുഴുവനും വെളിച്ചം ആയിരിക്കും. BSB BSB: The eye is the lamp of the body. If your eyes are good, your whole body will be full of light.
23 IEV എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ നല്ലതല്ല എങ്കില്‍, വസ്തുക്കളെ നന്നായി കാണുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല, അപ്രകാരം തുടരുന്നു എങ്കില്‍ നിങ്ങള്‍ക്ക് യാതൊന്നും തന്നെ കാണുവാന്‍ കഴിയാത്ത സമയം വരും. നിങ്ങള്‍ പൂര്‍ണമായ ഇരുട്ടില്‍ ആയിരിക്കും. അതേപ്രകാരം നിങ്ങള്‍ അത്യാഗ്രഹിയായി തുടരുന്നു എങ്കില്‍ നിങ്ങള്‍ അന്ധകാരത്തില്‍ ആയിരിക്കും. നിങ്ങളുടെ കണ്ണുകള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും മനസ്സില്‍ ചിന്തിക്കുന്നവ യിലും ഭൌതീകമായ സമ്പാദ്യങ്ങളെക്കുറിച്ച് അത്യാഗ്രഹം ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ദുഷ്ടത ആയിരിക്കും. BSB BSB: But if your eyes are bad, your whole body will be full of darkness. If then the light within you is darkness, how great is that darkness!
24 IEV ഒരേസമയം രണ്ടു വ്യത്യസ്ത യജമാനന്മാരെ സേവിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. അവന് അതു ചെയ്യുവാന്‍ ശ്രമിച്ചാല്‍ അവനു ഒരുവനെ വെറുക്കുവാനും മറ്റവനെ സ്നേഹിക്കുവാനും കഴിയുകയില്ല. അഥവാ അവനില്‍ ഒരുവനോടു കൂറ് കാണിക്കുകയും മറ്റവനെ വെറുക്കുകയും ചെയ്യും. അതേപ്രകാരം നിങ്ങള്‍ക്കു ദൈവത്തേയും പണത്തെയും ഒരേ സമയം ആരാധിപ്പാന്‍ കഴിയുകയില്ല. BSB BSB: No one can serve two masters: Either he will hate the one and love the other, or he will be devoted to the one and despise the other. You cannot serve both God and money.
25 IEV അതുകൊണ്ട് നിങ്ങള്‍ക്ക് ജീവിക്കുവാന്‍ ആവശ്യമുള്ള വസ്തുക്കളെക്കുറിച്ചു നിങ്ങള്‍ ചിന്താകുലപ്പെടരുത് എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. കഴിക്കുന്നതിനാവശ്യമായ ഭക്ഷണത്തെയോ കുടിക്കാനുള്ളതിനെപ്പറ്റിയോ ധരിക്കാന്‍ ആവശ്യമായ വസ്ത്രത്തെപ്പറ്റിയോ നിങ്ങള്‍ ആകുലപ്പെടരുത്. ആ വസ്തുക്കളെക്കാള്‍ നിങ്ങള്‍ നയിക്കുന്ന ജീവിത വഴികളാണ് അതിലും അധികം പ്രധാന്യമേറിയത്. BSB BSB: Therefore I tell you, do not worry about your life, what you will eat or drink; or about your body, what you will wear. Is not life more than food, and the body more than clothes?
27 IEV വെറുതെ ചിന്താകുലപ്പെടുന്നതിനാല് നിങ്ങളുടെ ജീവിതത്തോടു വര്‍ഷങ്ങള്‍ കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയുകയില്ല. അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതിനെക്കുറിച്ചു നിങ്ങള്‍ ചിന്താകുലപ്പെടരുത്. BSB BSB: Who of you by worrying can add a single hour to his life?
28 IEV നിങ്ങള്‍ക്ക് ധരിപ്പാന് ആവശ്യമായ വസ്ത്രങ്ങള്‍ ഉണ്ടോ എന്നു നിങ്ങള്‍ ചിന്താകുലപ്പെടരുത്. വയലില്‍ പുഷ്പങ്ങള്‍ വളരുന്ന വിധത്തെക്കുറിച്ചു ചിന്തിക്കുക. പണം സമ്പാദിക്കാന്‍ അവ ജോലി ചെയ്യുന്നില്ല അവയുടെ സ്വന്തം വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നതുമില്ല. BSB BSB: And why do you worry about clothes? Consider how the lilies of the field grow: They do not labor or spin.
29 IEV എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നത്, രാജാവായ ശലോമോന് പോലും വളരെക്കാലം മുന്‍പ് ജീവിച്ചിരുന്നപ്പോള്‍ വളരെ മനോഹരങ്ങളായ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. എന്നിരുന്നാലും ആ പുഷ്പങ്ങള്‍ ആയിരിക്കുന്നതുപോലെ അവന്റെ വസ്ത്രങ്ങള്‍ മനോഹരം ആയിരുന്നില്ല. BSB BSB: Yet I tell you that not even Solomon in all his glory was adorned like one of these.
30 IEV കാട്ട് ചെടികളെ ദൈവം വളരെ മനോഹരമായി ചമച്ചു. അവ വയലില്‍ ചെറിയ സമയത്തേക്ക് മാത്രം വളരുന്നു. ഒരു ദിവസം അവ വളരുന്നു. പിറ്റേ ദിവസം ആളുകള്‍ അവയെ കത്തിക്കുവാനായി തീയിലേക്ക് വലിച്ചെറിയുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ കാട്ടു ചെടികളെക്കാള്‍ ദൈവത്തിനായി വളരെ പ്രധാനപ്പെട്ടവരാണ്. കൂടാതെ നിങ്ങള്‍ കൂടുതല്‍ കാലം ജീവിക്കുന്നു. അതുകൊണ്ട് അല്പ വിശ്വാസമുള്ളവരെ നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുക. BSB BSB: If that is how God clothes the grass of the field, which is here today and tomorrow is thrown into the furnace, will He not much more clothe you, O you of little faith?
32 IEV ദൈവത്തെ അറിയാത്തവന് അങ്ങനെയുള്ള കാര്യങ്ങളെ ക്കുറിച്ച് എപ്പോഴും ചിന്താകുലപ്പെടുന്നു. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവായ ദൈവം നിങ്ങള്‍ക്ക് ആ വസ്തുക്കള്‍ ആവശ്യമുണ്ട് എന്ന് അറിയുന്നു. BSB BSB: For the Gentiles strive after all these things, and your heavenly Father knows that you need them.
33 IEV അതിനുപകരം ദൈവം സര്‍വ്വ ലോകത്തെയും ഭരിക്കേണ്ടതിനും സര്‍വ്വരും അവന് ആവശ്യപ്പെടുന്നത് ചെയ്യണമെന്നതിനും അധികം പ്രാധാന്യം നല്‍കുക. നിങ്ങള്‍ അതു ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും അവന് നിങ്ങള്‍ക്കു നല്‍കും. BSB BSB: But seek first the kingdom of God and His righteousness, and all these things will be added unto you.
34 IEV അതിനാല്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നതിനെക്കുറിച്ചു ചിന്താകുലപ്പെടരുത്. എന്തുകൊണ്ടെന്നാല്‍ ആ ദിവസം വന്നെത്തുമ്പോള്‍ അതേക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചാല്‍ മതിയാകും. ആകയാല്‍ സമയത്തിനു മുന്‍പ് ചിന്താകുലപ്പെടരുത്". BSB BSB: Therefore do not worry about tomorrow, for tomorrow will worry about itself. Today has enough trouble of its own.