2 IEV നിങ്ങള്‍ മറ്റുള്ളവരെ ന്യായം വിധിക്കുന്നു എങ്കില്‍ ദൈവം നിങ്ങളെയും ന്യായം വിധിക്കും. നിങ്ങള്‍ വിധിക്കുന്ന അതേ അളവില്‍ നിങ്ങളും വിധിക്കപ്പെടും. BSB BSB: For with the same judgment you pronounce, you will be judged, and with the measure you use, it will be measured to you.
3 IEV നിങ്ങളില്‍ ആരും മറ്റുള്ളവരുടെ ചെറിയ തെറ്റുകളെക്കുറിച്ചു ചിന്തിക്കരുത്! അത് ആ വ്യക്തിയുടെ കണ്ണിലെ കരടു ശ്രദ്ധിക്കുന്നതുപോലെ ആയിരിക്കും. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ വലിയ തെറ്റുകളെക്കുറിച്ചു ചിന്തിക്കുക, കാരണം നിങ്ങളുടെ കണ്ണില്‍ വലിയ ഒരു തടിക്കഷണം ഇരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നില്ല. BSB BSB: Why do you look at the speck in your brother’s eye but fail to notice the beam in your own eye?
4 IEV മറ്റുള്ളവരോട് അവരുടെ ചെറിയ തെറ്റുകളെ സംബന്ധിച്ചു നിങ്ങള്‍ പറയരുത്, നിങ്ങളുടെ സ്വന്തം കണ്ണില്‍ തടിക്കഷണം ഇരിക്കുമ്പോള്‍ തന്നെ, "നിന്റെ കണ്ണിലെ കരട് എടുക്കട്ടെ എന്നു നിങ്ങള്‍ പറയരുത്! BSB BSB: How can you say to your brother, ‘Let me take the speck out of your eye,’ while there is still a beam in your own eye?
5 IEV നിങ്ങള്‍ അതു ചെയ്യുന്നു എങ്കില്‍, നീ ഒരു കാപട്യക്കാരനാണ്! മറ്റുള്ളവരുടെ കണ്ണില്‍ നിന്നു കരട് എടുക്കുവാന്‍ ശ്രമിക്കുന്നതിനു മുന്‍പ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം കണ്ണില്‍നിന്ന് തടികഷണം ആദ്യം എടുക്കണം. BSB BSB: You hypocrite! First take the beam out of your own eye, and then you will see clearly to remove the speck from your brother’s eye.
6 IEV ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളെ ആക്രമിക്കുന്ന നായ്ക്കള്‍ക്ക് കൊടുക്കരുത്. കൂടാതെ നിങ്ങള്‍ വിലയേറിയ മുത്തുകള്‍ പന്നികളുടെ മുന്നില്‍ എറിയരുത്. എന്തുകൊണ്ടെന്നാല്‍ പന്നികള്‍ അവയുടെ മേല്‍ നടക്കും. അതേരീതിയില്‍ നിങ്ങള്‍ക്ക് എതിരായി ദുഷ്ടകാര്യങ്ങള്‍ പകരം ചെയ്യുമെന്ന് അറിയുന്ന ആളുകളോടു ദൈവത്തെ സംബന്ധിച്ചുള്ള അത്ഭുതകരമായ കാര്യങ്ങള്‍ പറയരുത്. BSB BSB: Do not give dogs what is holy; do not throw your pearls before swine. If you do, they may trample them under their feet, and then turn and tear you to pieces.
7 IEV നിങ്ങള്‍ക്ക് ആവശ്യമുള്ളതിനുവേണ്ടി ദൈവത്തോടു ചോദിച്ചു കൊണ്ടിരിക്കുകയും അവന് അതു നിങ്ങള്‍ക്കു തരും എന്നു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. BSB BSB: Ask, and it will be given to you; seek, and you will find; knock, and the door will be opened to you.
8 IEV ദൈവത്തോട് ഏതെങ്കിലും കാര്യം ചോദിക്കുന്ന എല്ലാവര്ക്കും അവന് അതു നല്‍കും എന്നു പ്രതീക്ഷിക്കുന്നവനും അതു ലഭിക്കും. BSB BSB: For everyone who asks receives; he who seeks finds; and to him who knocks, the door will be opened.
9 IEV നിങ്ങളുടെ മകന് നിങ്ങളോട് അപ്പം ചോദിക്കുന്നു എങ്കില്‍ നിങ്ങളുടെ ഇടയില്‍ ആരുംതന്നെ അവന് ഒരു കല്ല് കൊടുക്കുകയില്ല, അവന് അങ്ങനെ ചെയ്യുമോ? BSB BSB: Which of you, if his son asks for bread, will give him a stone?
10 IEV നിങ്ങളുടെ മകന് ഒരു മീന്‍ ചോദിക്കുന്നു എങ്കില്‍, നിശ്ചയമായും നിങ്ങളില്‍ ആരും അവനു ഒരു പാമ്പിനെ കൊടുക്കുകയില്ല. BSB BSB: Or if he asks for a fish, will give him a snake?
11 IEV നിങ്ങള്‍ ദുഷ്ടന്മാര് ആയിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മക്കള്‍ക്ക് നല്ല കാര്യങ്ങള്‍ നല്കുവാന് നിങ്ങള്‍ അറിയുന്നു. അതുപോലെ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവായ ദൈവം അവനോടു ചോദിക്കുന്നവര്‍ക്ക് നല്ലതിനെ നിശ്ചയമായും കൂടുതലായി നല്‍കും. BSB BSB: So if you who are evil know how to give good gifts to your children, how much more will your Father in heaven give good things to those who ask Him!
12 IEV ആയതിനാല്‍ മറ്റുള്ളവര്‍ നിങ്ങളോട് ഏതുവിധത്തില്‍ പ്രവര്‍ത്തിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതേവിധത്തില്‍ നിങ്ങള്‍ അവരോടും പ്രവര്‍ത്തിക്കുക, എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ പ്രമാണങ്ങളുടെയും, കാലങ്ങള്‍ക്ക് മുന്‍പ് പ്രവാചകന്മാര് എഴുതിയ എല്ലാറ്റിന്റെയും അര്‍ത്ഥവും ഇതുതന്നെ. BSB BSB: In everything, then, do to others as you would have them do to you. For this is the essence of the Law and the Prophets.
13 IEV ദൈവത്തോടുകൂടെ എന്നെന്നേക്കും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുവാന്‍ പോകുന്നതു പ്രയാസമാണ്; അതു നിങ്ങള്‍ പോകേണ്ടതായ ഒരു ദുര്‍ഘടപാതക്ക് സമാനമാണ്. അധികം ആളുകളും തിരഞ്ഞെടുക്കുന്ന മറ്റൊരു വഴി ഉണ്ട്. ആ വഴി വിശാലമാണ്; വിശാലമായ കവാടത്തില്‍ അവര്‍ എത്തുന്നതുവരെ അവര്‍ ആ വഴിയില്‍ കൂടി നടക്കുന്നു, എന്നാല്‍ അവര്‍ അതില്കൂടി പോകുമ്പോള്‍ മരിക്കും. അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ദുര്‍ഘട പാതയിലൂടെ സഞ്ചരിച്ചു സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടുകൂടെ എന്നെന്നേക്കും ജീവിക്കുവാന്‍ ഇടുക്കു കവാടത്തില്കൂടി പ്രവേശിക്കുകയും ചെയ്യുക. BSB BSB: Enter through the narrow gate. For wide is the gate and broad is the way that leads to destruction, and many enter through it.
15 IEV ദൈവം പറഞ്ഞു എന്നു നിങ്ങളുടെ അടുക്കല്‍ വന്നു വ്യാജം പറയുന്നവരെ സൂക്ഷിക്കുക. ദോഷം ചെയ്യാത്തവരെന്നു കാണിക്കുവാന്‍ ആടുകളുടെ തോല് ധരിച്ച ചെന്നായ്ക്കളെപ്പോലെയാണ് അവര്‍, എന്നാല്‍ നിങ്ങളെ അവ ആക്രമിക്കും. BSB BSB: Beware of false prophets. They come to you in sheep’s clothing, but inwardly they are ravenous wolves.
17 IEV ഇവിടെ മറ്റൊരു ഉദാഹരണം ഉണ്ട്: എല്ലാ നല്ല ഫല വൃക്ഷങ്ങളും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു, എന്നാല്‍ മോശമായ വൃക്ഷങ്ങള്‍ വിലയില്ലാത്ത ഫലം പുറപ്പെടുവിക്കുന്നു. BSB BSB: Likewise, every good tree bears good fruit, but a bad tree bears bad fruit.
18 IEV നല്ല ഫല വൃക്ഷത്തിനു വിലയില്ലാത്ത ഫലം പുറപ്പെടുവിക്കുവാന്‍ സാധിക്കുകയില്ല, കൂടാതെ ആകാത്ത വൃക്ഷത്തിനു നല്ല ഫലം പുറപ്പെടുവിക്കുവാനും കഴിയുകയില്ല. BSB BSB: A good tree cannot bear bad fruit, and a bad tree cannot bear good fruit.
19 IEV നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെ ജോലിക്കാര്‍ വെട്ടിയിടുകയും കത്തിക്കുകയും ചെയ്യും. BSB BSB: Every tree that does not bear good fruit is cut down and thrown into the fire.
20 IEV വൃക്ഷം എന്താണ് പുറപ്പെടുവിക്കുന്നത് എന്നു കണ്ടുകൊണ്ട് ആ വൃക്ഷങ്ങള്‍ ഏതുവിധത്തില്‍ ഉള്ളതാണെന്നു നിങ്ങള്‍ അറിയുന്നു. ഇതേപ്രകാരം നിങ്ങളുടെ അടുക്കല്‍ ആളുകള്‍ വന്നു ചെയ്യുന്നതു നിങ്ങള്‍ കാണുമ്പോള്‍ അവര്‍ പുറപ്പെടുവിക്കുന്നത് സത്യമായും നല്ലതോ തീയതോ എന്ന് നിങ്ങള്‍ അത് അറിയും. BSB BSB: So then, by their fruit you will recognize them.
22 IEV ദൈവം സകലരേയും ന്യായം വിധിക്കുന്ന ദിവസത്തില്‍, പല ആളുകളും എന്നോടു പറയും, 'കര്‍ത്താവേ, നിന്റെ പ്രതിനിധികളായി ഞങ്ങള്‍ ദൈവത്തിന്റെ സന്ദേശം പറഞ്ഞു! നിന്റെ പ്രതിനിധികളായി ഞങ്ങള്‍ ജനങ്ങളില്‍നിന്ന് ഭൂതങ്ങളെ പുറത്താക്കി! കൂടാതെ നിന്റെ പ്രതിനിധികളായി അനേക തവണ ശക്തിമത്തായ കാര്യങ്ങള്‍ ചെയ്തു!' BSB BSB: Many will say to Me on that day, ‘Lord, Lord, did we not prophesy in Your name, and in Your name drive out demons and perform many miracles?’
23 IEV ഞാന്‍ അവരോടു പരസ്യമായി പറയും, 'നിങ്ങള്‍ എന്റെതാണന്നു ഞാന്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ദുഷ്ടത പ്രവര്‍ത്തിക്കുന്ന നിങ്ങള്‍, എന്നില്‍നിന്ന് ദൂരെ പോകുക!"' BSB BSB: Then I will tell them plainly, ‘I never knew you; depart from Me, you workers of lawlessness!’
24 IEV ആകയാല്‍ ഞാന്‍ പറയുന്നതു കേള്‍ക്കുകയും ഞാന്‍ കല്പ്പിച്ചതു ചെയ്യുകയും ചെയ്യുന്ന ഒരാള്‍ പാറമേല്‍ തന്റെ വീട് പണിത ബുദ്ധിമാനായ മനുഷ്യനെപ്പോലെ ആയിരിക്കും. BSB BSB: Therefore everyone who hears these words of Mine and acts on them is like a wise man who built his house on the rock.
25 IEV മഴ വരികയും നദികളില്‍ വെള്ളം പൊങ്ങുകയും ചെയ്താലും വീടിനെതിരായി കാറ്റുകള്‍ വീശിയടിച്ചാലും ഉറപ്പുള്ള പാറമേല്‍ അതു പണിതിരിക്കുന്നതിനാല്‍ വീഴുകയില്ല. BSB BSB: The rain fell, the torrents raged, and the winds blew and beat against that house; yet it did not fall, because its foundation was on the rock.
26 IEV മറുവശത്ത്, ഞാന്‍ പറയുന്നതു കേള്‍ക്കുകയും എന്നെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഒരുവന് മണലിന്മേല് തനിക്കു വീട് പണിത മടയനായ മനുഷ്യനെപ്പോലെ ആയിരിക്കും. BSB BSB: But everyone who hears these words of Mine and does not act on them is like a foolish man who built his house on sand.
27 IEV മഴ വരികയും നദികള്‍ വെള്ളംകൊണ്ടു നിറയുകയും, വീടിനെതിരായി കാറ്റുകള്‍ വീശി അടിക്കുകയും ചെയ്തപ്പോള്‍, മണലിന്മേല് അതു പണിതിരുന്നതിനാല് താഴെ വീഴുകയും, പൂര്‍ണമായി തകരുകയും ചെയ്തു. ആകയാല്‍ ഞാന്‍ നിങ്ങളോടു പറഞ്ഞത് അനുസരിക്കുക." BSB BSB: The rain fell, the torrents raged, and the winds blew and beat against that house, and it fell—and great was its collapse!”
28 IEV ഈ കാര്യങ്ങളെ യേശു പഠിപ്പിച്ചു തീര്‍ന്നപ്പോള്‍ അവനെ കേട്ടിരുന്ന ജനക്കൂട്ടം അവന് എങ്ങനെ പഠിപ്പിച്ചു എന്ന് അതിശയപ്പെട്ടു. BSB BSB: When Jesus had finished saying these things, the crowds were astonished at His teaching,
29 IEV തന്റെ അറിവിലുള്ളകാര്യങ്ങളില് ഉറപ്പുള്ള ഒരു അധ്യാപകനെപ്പോലെയാണ് അവന് പഠിപ്പിച്ചിരുന്നത്, യഹൂദ പ്രമാണങ്ങളെ പഠിപ്പിച്ചിരുന്നവരെപ്പോലെ മറ്റു മനുഷ്യര്‍ പഠിപ്പിച്ച വ്യത്യസ്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുകയല്ല ചെയ്തത്. BSB BSB: because He taught as one who had authority, and not as their scribes.