1 IEV മലമുകളില്‍നിന്ന് യേശു താഴേക്കു വന്നപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനെ പിന്തുടര്ന്നു. BSB BSB: When Jesus came down from the mountain, large crowds followed Him.
2 IEV യേശു ജനക്കൂട്ടത്തെ വിട്ടതിനുശേഷം ത്വക്കു രോഗമുള്ള ഒരു മനുഷ്യന് വന്ന് അവന്റെ മുന്പില് മുട്ടുകുത്തി. അവന് യേശുവിനോടു പറഞ്ഞു, "കര്‍ത്താവേ ദയവായി എന്നെ സൗഖ്യമാക്കുക. എന്തുകൊണ്ടെന്നാല്‍ നീ അതു ചെയ്യുവാന്‍ സമ്മതമാണെങ്കില്‍ നിനക്ക് എന്നെ സൌഖ്യമാക്കുവാന് കഴിയുമെന്നു ഞാന്‍ അറിയുന്നു. BSB BSB: Suddenly a leper came and knelt before Him, saying, “Lord, if You are willing, You can make me clean.”
3 IEV തുടര്‍ന്ന് യേശു തന്റെ കൈ നീട്ടുകയും ആ മനുഷ്യനെ തൊടുകയും ചെയ്തു. അവന് അവനോടു പറഞ്ഞു, നിന്നെ സൗഖ്യമാക്കുവാന്‍ എനിക്കു സമ്മതമാണ്, ഇപ്പോള്‍ ഞാന്‍ നിന്നെ സൗഖ്യമാക്കുന്നു!" ഉടന്‍തന്നെ ആ മനുഷ്യന് അവന്റെ രോഗത്തില്‍നിന്ന് സൗഖ്യമായി. BSB BSB: Jesus reached out His hand and touched the man. “I am willing,” He said. “Be clean!” And immediately his leprosy was cleansed.
4 IEV തുടര്‍ന്നു യേശു അവനോടു പറഞ്ഞു, പുരോഹിതനോടല്ലാതെ ഞാന്‍ നിന്നെ സൗഖ്യമാക്കിയതിനെക്കുറിച്ചു മറ്റൊരാളോടും നീ പറയാതിരിക്കുന്നതില്‍ തീര്ച്ചയുണ്ടായിരിക്കേണം. തുടര്‍ന്നു യെരുശലേമിലുള്ള ദൈവാലയത്തിലേക്കു പോകുകയും മോശെ കല്‍പ്പിച്ചതായ വഴിപാട് അര്‍പ്പിക്കുകയും ചെയ്യുക. അതിനാല്‍ ജനങ്ങള്‍ ഇതേക്കുറിച്ച് അറിയും. BSB BSB: Then Jesus instructed him, “See that you don’t tell anyone. But go, show yourself to the priest and offer the gift prescribed by Moses, as a testimony to them.”
5 IEV യേശു കഫര്‍ന്നഹൂം പട്ടണത്തില്‍ പോയപ്പോള്‍, നൂറ് പടയാളികളെ നിയന്ത്രിക്കുന്ന ഒരു റോമന്‍ ഉദ്യോഗസ്ഥന് അവന്റെ അടുക്കല്‍ വന്നു. അവന് യേശു സഹായിക്കേണ്ടതിനു യാചിച്ചു. BSB BSB: When Jesus had entered Capernaum, a centurion came and pleaded with Him,
6 IEV അവന് അവനോടു പറഞ്ഞു, "കര്‍ത്താവേ എന്റെ ദാസന് പക്ഷവാതം പിടിക്കുകയും വീട്ടില്‍ കിടക്കമേല്‍ കിടക്കുകയുമാണ്, അവനു കഠിനമായ വേദനയും ഉണ്ട്." BSB BSB: “Lord, my servant lies at home, paralyzed and in terrible agony.”
7 IEV യേശു അവരോടു പറഞ്ഞു, "ഞാന്‍ നിന്റെ വീട്ടിലേക്കു വരികയും അവനെ സൗഖ്യമാക്കുകയും ചെയ്യും. BSB BSB: “I will go and heal him,” Jesus replied.
8 IEV എന്നാല്‍ ഉദ്യോഗസ്ഥന് അവനോടു പറഞ്ഞു "നീ എന്റെ വീട്ടില്‍ വരുവാന്‍ തക്കവണ്ണം ഞാന്‍ യോഗ്യതയുള്ളവനല്ല. പകരം എന്റെ ദാസന് സൗഖ്യമായിരിക്കുന്നു എന്നു പറയുക, അവന് സൗഖ്യമാകും. BSB BSB: The centurion answered, “Lord, I am not worthy to have You come under my roof. But just say the word, and my servant will be healed.
9 IEV ഇത് എന്റെ അടുക്കല്‍ സംഭവിക്കുന്നതുപോലെയാണ്. ഞാനൊരു പടയാളി ആകുന്നു. എന്റെ സൈന്യാധിപന്മാരെ ഞാന്‍ അനുസരിക്കേണ്ടതുണ്ട്, കല്പന കൊടുക്കുവാന്‍ എന്റെ അടുക്കലും പടയാളികള്‍ ഉണ്ട്. അവരില്‍ ഒരുവനോടു 'പോകുക' എന്ന് പറഞ്ഞാല്‍! അവന് പോകുന്നു. മറ്റൊരുവനോട് 'വരിക'! എന്നു ഞാന്‍ പറയുമ്പോള്‍ അവന് വരുന്നു ഞാന്‍ എന്റെ അടിമയോട് ഇതു ചെയ്യുക എന്നു പറയുമ്പോള്‍ അവന് അതു ചെയ്യുന്നു." BSB BSB: For I myself am a man under authority, with soldiers under me. I tell one to go, and he goes, and another to come, and he comes. I tell my servant to do something, and he does it.”
10 IEV യേശു ഇതുകേട്ടപ്പോള്‍, അവന് അതിശയിച്ചു. അവനോടു കൂടെ നടന്നിരുന്ന ജനക്കൂട്ടത്തോട് അവന് പറഞ്ഞു, "ഇത് ശ്രദ്ധിക്കുക: യഹൂദനല്ലാത്ത ഈ മനുഷ്യന് എന്നില്‍ വിശ്വസിക്കുന്നതിനു തുല്യമായി ആരും വിശ്വസിക്കുന്നതായി ഇതിനു മുന്‍പ് ഞാനൊരിക്കലും കണ്ടിട്ടില്ല. യിസ്രായേലില്‍ പോലും, ഇതുപോലെ എന്നില്‍ വിശ്വസിക്കുമെന്ന് ജനങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ ഇതുപോലെ വിശ്വസിക്കുന്ന ഒരാളെപ്പോലും ഞാന്‍ കണ്ടെത്തുകയില്ല! BSB BSB: When Jesus heard this, He marveled and said to those following Him, “Truly I tell you, I have not found anyone in Israel with such great faith.
11 IEV ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നത്, യഹൂദരല്ലാത്ത മറ്റ് അനേക ആളുകള്‍ എന്നില്‍ വിശ്വസിക്കുകയും ദൂരെ രാജ്യങ്ങളില്‍ നിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഉള്‍പ്പെട്ടവരും എന്റെ അടുക്കല്‍ വരികയും അവര്‍ അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരോടൊപ്പം പന്തിഭോജനത്തിനിരിക്കുകയും ദൈവം എല്ലാറ്റിന്മേലും സ്വര്‍ഗ്ഗത്തില്‍നിന്ന് പൂര്‍ണ്ണമായി ഭരിക്കുകയും ചെയ്യും. BSB BSB: I say to you that many will come from the east and the west to share the banquet with Abraham, Isaac, and Jacob in the kingdom of heaven.
12 IEV എന്നാല്‍ ദൈവം ഭരിക്കുവാന്‍ ആഗ്രഹിക്കുന്ന യഹൂദന്മാരെ സംബന്ധിച്ചു അന്ധകാരപൂര്‍ണ്ണമായ നരകത്തിലേക്ക് അവന് അവരെ ഏറിയും. അവിടെ അവര്‍ കഷ്ടത നിമിത്തം കരയുകയും കഠിനമായ വേദന അവര്‍ക്കുള്ളതിനാല്‍ അവര്‍ അവരുടെ പല്ല് കടിക്കുകയും ചെയ്യും. BSB BSB: But the sons of the kingdom will be thrown into the outer darkness, where there will be weeping and gnashing of teeth.”
13 IEV തുടര്‍ന്ന് യേശു ഉദ്യോഗസ്ഥനോടു പറഞ്ഞു, "വീട്ടില്‍ പോകുക, നീ എന്തു വിശ്വസിച്ചുവോ അതു സംഭവിക്കും." തുടര്‍ന്ന് ഉദ്യോഗസ്ഥന് വീട്ടില്‍പോകുകയും, യേശു അവന്റെ ദാസനെ സൗഖ്യമാക്കും എന്നു പറഞ്ഞ അതേസമയം അവന്റെ ദാസന് സൗഖ്യമായതായി അവന് കണ്ടു. BSB BSB: Then Jesus said to the centurion, “Go! As you have believed, so will it be done for you.” And his servant was healed at that very hour.
15 IEV അവന് അവളുടെ കൈ തൊടുകയും ഉടന്‍ തന്നെ അവള്‍ക്കു പനി ഇല്ലാതാകുകയും ചെയ്തു. തുടര്‍ന്ന് അവള് എഴുന്നേല്ക്കുകയും അവര്‍ക്ക് കുറച്ചു ഭക്ഷണം വിളമ്പുകയും ചെയ്തു. BSB BSB: So He touched her hand, and the fever left her, and she got up and began to serve Him.
16 IEV ശബ്ബത്ത് അവസാനിച്ച അന്നു വൈകുന്നേരത്ത്, ഭൂതങ്ങള്‍ നിയന്ത്രിച്ചിരുന്ന ആളുകളെയും ജനക്കൂട്ടം യെശുവിന്റെ അടുക്കല്‍ കൊണ്ടുവരികയും മറ്റ് രോഗികളായിരുന്നവരെയും കൊണ്ടുവന്നു. ഭൂതങ്ങളോട് അവന് വിട്ടുപോകുക എന്ന് മാത്രം പറഞ്ഞപ്പോള്‍തന്നെ സൗഖ്യമാകുകയും ചെയ്തു, രോഗികളായിരുന്ന മറ്റ് ആളുകളെയും അവന് സൌഖ്യമാക്കി. BSB BSB: When evening came, many who were demon-possessed were brought to Jesus, and He drove out the spirits with a word and healed all the sick.
17 IEV അവന് ഇതു ചെയ്തപ്പോള്‍ യെശയ്യ പ്രവാചകന് എഴുതിയിരുന്നത് സത്യമായി വന്നു, 'രോഗികളായിരുന്നവരെ അവന് സ്വതന്ത്രമാക്കുകയും അവരെ സൌഖ്യമാക്കുകയും ചെയ്തു.' BSB BSB: This was to fulfill what was spoken through the prophet Isaiah: “He took up our infirmities and carried our diseases.”
18 IEV അവന്റെ ചുറ്റും ജനക്കൂട്ടത്തെ യേശു കണ്ടിട്ട് തടാകത്തിന്റെ മറുകരയിലേക്ക് പടകില്‍ അവനെ കൊണ്ടുപോകുവാന്‍ അവന് അവന്റെ ശിഷ്യന്മാരോടു പറഞ്ഞു. BSB BSB: When Jesus saw a large crowd around Him, He gave orders to cross to the other side of the sea.
19 IEV അവര്‍ പടകിന്റെ അരികിലേക്ക് നടക്കുമ്പോള്‍ യഹൂദാനിയമങ്ങളെ പഠിപ്പിക്കുന്ന ഒരു മനുഷ്യന്, അവന്റെ അടുക്കലേക്കു വന്നു പറഞ്ഞു, "ഗുരുവേ നീ എവിടെ പോയാലും ഞാന്‍ നിന്നോടുകൂടെ പോരാം." BSB BSB: And one of the scribes came to Him and said, “Teacher, I will follow You wherever You go.”
20 IEV യേശു അവനോടു മറുപടി പറഞ്ഞത് "കുറുക്കനു ജീവിക്കുവാന്‍ ഭൂമിയില്‍ കുഴികള്‍ ഉണ്ട്. പക്ഷികള്‍ക്ക് കൂടുമുണ്ട്. എന്നാല്‍ ഞാന്‍ മനുഷ്യപുത്രന് ആകുന്നു എന്നിരുന്നാലും എനിക്ക് ഉറങ്ങുവാന്‍ എനിക്ക് ഉറങ്ങുവാന്‍ കഴിയേണ്ടതിനു എനിക്ക് ഒരു ഭവനം ഇല്ല." BSB BSB: Jesus replied, “Foxes have dens and birds of the air have nests, but the Son of Man has no place to lay His head.”
21 IEV യേശുവിന്റെ ശിഷ്യന്മാരില് ഒരുവനായിരുന്ന മറ്റൊരു മനുഷ്യന് അവനോടു പറഞ്ഞു, "കര്‍ത്താവേ വീട്ടിലേക്കു പോകുവാന്‍ ആദ്യം എന്നെ അനുവദിക്കണം. എന്റെ പിതാവ് മരിച്ചതിനുശേഷം ഞാന്‍ അവനെ അടക്കം ചെയ്യും, തുടര്‍ന്നു ഞാന്‍ നിന്നോടൊപ്പം വരും." BSB BSB: Another of His disciples requested, “Lord, first let me go and bury my father.”
22 IEV എന്നാല്‍ യേശു അവനോടു പറഞ്ഞു, "ഇപ്പോള്‍ എന്നോടു കൂടെ വരിക, മരിച്ചവരെപ്പോലെയുള്ളവര് തങ്ങളുടെ സ്വന്തം ആളുകള്‍ മരിക്കുന്നതു വരെ കാത്തിരിക്കട്ടെ." BSB BSB: But Jesus told him, “Follow Me, and let the dead bury their own dead.”
23 IEV തുടര്‍ന്ന് യേശു പടകില്‍ കയറുകയും അവന്റെ ശിഷ്യന്മാര് അവനെ അനുഗമിക്കുകയും ചെയ്തു. BSB BSB: When He got into the boat, His disciples followed Him.
24 IEV പെട്ടെന്ന് വെള്ളത്തിന്മേല് ശക്തമായ കാറ്റടിക്കുകയും വളരെ ഉയര്‍ന്ന തിരമാലകള്‍ പടകിന്മേല്‍ അടിക്കുകയും അതു നിറക്കുകയും ചെയ്തു. എന്നാല്‍ യേശു ഉറങ്ങുകയായിരുന്നു. BSB BSB: Suddenly a violent storm came up on the sea, so that the boat was engulfed by the waves. But Jesus was sleeping.
25 IEV അവര്‍ അവന്റെ അടുക്കല്‍ ചെന്ന് അവനെ ഉണര്‍ത്തി അവനോടു പറഞ്ഞത്, "കര്‍ത്താവേ ഞങ്ങളെ രക്ഷപ്പെടുത്തുക! ഞങ്ങള്‍ മുങ്ങിതാഴുവാന്‍ പോകുന്നു." BSB BSB: The disciples went and woke Him, saying, “Lord, save us! We are perishing!”
26 IEV അവന് അവരോടു പറഞ്ഞു, "നിങ്ങള്‍ ഭയപ്പെടേണ്ട! നിങ്ങളെ രക്ഷിക്കുവാന്‍ എനിക്കു കഴിയും എന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലയോ. "തുടര്‍ന്ന് അവന് എഴുന്നേല്ക്കുകയും കാറ്റിനെ ശാസിക്കുകയും ശാന്തമാകുവാന്‍ തിരകളോടു പറയുകയും ചെയ്തു. ഉടന്‍ തന്നെ കാറ്റ് അടിക്കുന്നതു നില്‍ക്കുകയും വെള്ളം ശാന്തമാകുകയും ചെയ്തു. BSB BSB: “You of little faith,” Jesus replied, “why are you so afraid?” Then He got up and rebuked the winds and the sea, and it was perfectly calm.
27 IEV മനുഷ്യര്‍ അതിശയപ്പെട്ട് അന്യോന്യം പറഞ്ഞു, "ഈ മനുഷ്യന് നിശ്ചയമായും ഒരു അസാധാരണ വ്യക്തിയാണ്! എല്ലാ കാര്യങ്ങളും അവന്റെ നിയന്ത്രണത്തിലാണ്. കാറ്റുകളും തിരമാലകള്പ്പോലും അവനെ അനുസരിക്കുന്നു!" BSB BSB: The men were amazed and asked, “What kind of man is this? Even the winds and the sea obey Him!”
28 IEV അവര്‍ തടാകത്തിന്റെ കിഴക്കു ഭാഗത്തു, ഗദരേന്യര്‍ പാര്‍ത്തിരുന്ന പ്രദേശത്ത് എത്തിയപ്പോള്‍ ഭൂതങ്ങളാല്‍ നിയന്ത്രിക്കപ്പെട്ട രണ്ടു പുരുഷന്മാര് അവര്‍ താമസിച്ചിരുന്ന ശവക്കല്ലറകളില്‍നിന്ന് പുറത്തേക്കു വന്നു. അവര്‍ വളരെയധികം അക്രമാസക്തരും ജനങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നതിനാല്‍, ആ വഴിയില്‍ കൂടി ആരും യാത്ര ചെയ്യുവാന്‍ ധൈര്യപ്പെട്ടിരുന്നില്ല. BSB BSB: When Jesus arrived on the other side in the region of the Gadarenes, He was met by two demon-possessed men coming from the tombs. They were so violent that no one could pass that way.
29 IEV പെട്ടെന്ന് അവര്‍ യേശുവിനോട് വിളിച്ചുപറഞ്ഞു, "നീ ദൈവത്തിന്റെ പുത്രന് ആകുന്നു! നീയുമായി ഞങ്ങള്‍ക്ക് പൊതുവേ ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങളെ തനിയെ വിടുക! ഞങ്ങളെ ശിക്ഷിക്കുവാന്‍ ദൈവം നിയമിച്ചിരിക്കുന്ന സമയത്തിനു മുന്‍പ് ഞങ്ങളെ പീഡിപ്പിക്കുവാനാണോ നീ ഇവിടെ വന്നിരിക്കുന്നത്?" BSB BSB: “What do You want with us, Son of God?” they shouted. “Have You come here to torture us before the appointed time?”
30 IEV അവിടെ നിന്ന് വളരെ ദൂരെയല്ലാതെ ഒരു വലിയ കൂട്ടം പന്നികള്‍ മേഞ്ഞുകൊണ്ടിരുന്നു. BSB BSB: In the distance a large herd of pigs was feeding.
31 IEV അതിനാല്‍ ഭൂതങ്ങള്‍ യേശുവിനോട് യാചിച്ചു പറഞ്ഞു, 'ഈ മനുഷ്യരില്‍നിന്നു നീ ഞങ്ങളെ പുറത്താക്കുവാന്‍ പോകുകയാണ് അതിനാല്‍ ഞങ്ങളെ ആ പന്നികളിലേക്ക് അയക്കുക! BSB BSB: So the demons begged Jesus, “If You drive us out, send us into the herd of pigs.”
32 IEV യേശു അവരോടു പറഞ്ഞു "അതാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പോകുക," അതിനാല്‍ ഭൂതങ്ങള്‍ ആ മനുഷ്യനെ വിടുകയും പന്നികളില്‍ പ്രവേശിക്കുകയും ചെയ്തു. ഉടന്‍തന്നെ പന്നികളുടെ കൂട്ടം മുഴുവനും കടുംതൂക്കായ തീരത്തേക്ക് ഓടിയിറങ്ങി വെള്ളത്തില്‍ മുങ്ങിച്ചത്തു. BSB BSB: “Go!” He told them. So they came out and went into the pigs, and the whole herd rushed down the steep bank into the sea and died in the waters.
33 IEV പന്നികളെ മേയ്ച്ചുകൊണ്ടിരുന്ന പുരുഷന്മാര് ഭയപ്പെടുകയും പട്ടണത്തിലേക്ക് ഓടിച്ചെന്ന് ഭൂതങ്ങള്‍ നിയന്ത്രിച്ചിരുന്ന രണ്ടു പുരുഷന്മാര്ക്ക് സംഭവിച്ചതുള്‍പ്പടെ സകലവും അറിയിച്ചു. BSB BSB: Those tending the pigs ran off into the town and reported all this, including the account of the demon-possessed men.
34 IEV ആ പട്ടണത്തില്‍ ജീവിച്ചിരുന്ന എല്ലാവരും തന്നെ യേശുവിനെ കാണുവാന്‍ പോയി. അവര്‍ അവനെയും ഭൂതങ്ങള്‍ നിയന്ത്രിച്ചിരുന്ന രണ്ടു പുരുഷന്മാരെയും കണ്ടപ്പോള്‍ അവരുടെ ദേശം വിട്ടു പോകുവാന്‍ യേശുവിനോട് അവര്‍ അപേക്ഷിച്ചു. BSB BSB: Then the whole town went out to meet Jesus. And when they saw Him, they begged Him to leave their region.